മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം. കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച, കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെയാണ് സുധീര്‍ കിണറ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ രക്ഷിക്കാനായി മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്.
ഉച്ചയോടെ ആയിരുന്നു അപകടം. കിണറില്‍ റിങ് ഇറക്കാനെത്തിയതായിരുന്നു സുധീര്‍ അടക്കമുള്ള തൊഴിലാളികള്‍. റിങ് ഇറക്കുന്നതിനിടെ അപകടസാധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് ധൃതിയില്‍ മുകളിലേക്ക് കയറിവരുന്നതിനിടെയാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. കരയില്‍ നിന്ന കൂട്ടുകാര്‍ നോക്കുമ്പോഴേക്കും കിണര്‍ ഉള്ളില്‍നിന്ന് ഇടിഞ്ഞുതാണിരുന്നു. നിമിഷങ്ങള്‍കൊണ്ട് മണ്ണ് താഴേക്ക് ഇടിഞ്ഞ് വീണു.
രാത്രിയില്‍ കനത്ത മഴയായിരുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ സമീപത്തുതന്നെ മറ്റൊരു കുഴിയെടുത്ത് സുധീറിനെ പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു പോലീസും ഫയര്‍ഫോഴ്‌സും നടത്തിയത്. ആദ്യം എത്തിച്ച വലിയ ജെ.സി.ബി. കുഴിയിലേക്ക് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് ചെറിയ ജെ.സി.ബി. എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
അറുപത്തഞ്ചടിയോളം താഴ്ചയുള്ള ഈ കിണറിന്റെ പണികള്‍ മുമ്പും കരാര്‍ എടുത്തിരുന്നത് ഇതേ തൊഴിലാളികളായിരുന്നു. അഞ്ചും നാലും മൂന്നും രണ്ടും അടി വ്യാസമുള്ള നാലുതരം തൊടികള്‍ ഈ കിണറ്റില്‍ നേരത്തേതന്നെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 35 അടിയോളം മണ്ണ് നീക്കിയിരുന്നു.
പൂരപ്പറമ്പിൽ വിതരണം ചെയ്യാൻവെച്ച വിഡി സവർക്കറുടെ ചിത്രമുളള എയർ ബലൂണുകളും മാസ്ക്കുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷൻ കിഷൻ സിജെയെ പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ചു. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവർക്കറുടെ ഫോട്ടോ പതിച്ച കുടകൾ വിവാദമായതിന് പിന്നാലെയാണ് പുതിയ വിവാദം.
ഹിന്ദു മഹാസഭയുടെ തൃശൂർ കാര്യാലയത്തിൽ നിന്നാണ് സവർക്കറുടെ പടമുളള എയർബലൂണുകളും മാസ്കും പൊലീസ് കണ്ടെടുത്തത്. പൂരപ്പറമ്പിൽ സവർക്കർ ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാൻ ഒരുങ്ങി എന്നാരോപിച്ചാണ് പൊലീസ് നടപടി. കണ്ടെടുത്ത ബലൂണുകളെല്ലാം നശിപ്പിച്ചെന്നാണ് വിവരം.
കഴിഞ്ഞ ദിവസം തൃശൂർ പൂരം കുടമാറ്റത്തിനുളള പാറമേക്കാവ് ദേവസ്വത്തിന്റെ വിഡി സവർക്കറിന്റെ ചിത്രമുള്ള കുടകൾ വിവാദമായതിന് പിന്നാലെ പിൻവലിച്ചിരുന്നു. സവർക്കറിന്റെ ചിത്രം ആലേഖനം ചെയ്ത് സ്പെഷ്യൽ കുടകൾ പാറമേക്കാവ് ദേവസ്വം ഉൾപ്പെടുത്തിയതിതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള കെ രാജനും സർക്കാറിന്റെ അതൃപ്തി ദേവസ്വത്തെ അറിയിച്ചതിന് പിന്നാലെയാണ് കുടകൾ പിൻവലിച്ചത്.
പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദർശനത്തിലാണ് കുടകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയായിരുന്നു ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. സവർക്കറിന്റെ ചിത്രമുള്ള ആസാദി കുടയുമായി സുരേഷ് ഗോപി നിൽകുന്ന ദൃശ്യങ്ങളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിയിൽ എംഎൽഎ പി ബാലചന്ദ്രനും ഉണ്ടായിരുന്നു.
ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയിൽ സ്വാതന്ത്ര്യ സമര സേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറേയും ഉൾപ്പെടുത്തിയത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികൾക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖർ ആസദിനുമൊപ്പമാണ് സവർക്കറേയും ഉൾപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘9 എം.എം’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്യുന്നത്. ത്രില്ലര്‍ മോഡിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിനില്‍ ബാബുവാണ്. മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രമായിരിക്കും 9 എം.എം.
9 എം.എം എന്ന സിനിമയുടെ കഥ പറയുന്നതിന് മുമ്പ് താന്‍ ഒരു കുടുബകഥയാണ് മഞ്ജു വാര്യരോട് പറഞ്ഞതെന്നും, അതില്‍ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്നും പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.
സിനിമ ഒരു ത്രില്ലറാണ്. ചെന്നൈയില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ആ സിനിമയുടെ കഥ എഴുതിയത്.ഞാന്‍ മഞ്ജു ചേച്ചിയോട് ആദ്യം നാട്ടിന്‍പുറത്തെ ഒരു വീട്ടമ്മയായ ടീച്ചറുടെ കഥയായിരുന്നു പറഞ്ഞിരുന്നത്. ചേച്ചിക്ക് അതായിരിക്കും താല്‍പര്യം എന്ന് തോന്നിയിട്ടാണ് ആ കഥ പറഞ്ഞത്.
എന്നാല്‍, ‘എനിക്ക് ഇതുപോലുള്ള കഥകള്‍ കേട്ട് മടുത്തു ധ്യാന്‍, പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. ഞാന്‍ ചെയ്തിട്ടില്ലാത്ത കഥ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഈ കഥ ചെയ്താല്‍ സ്റ്റീരിയോടൈപ്പ്ഡാവും. അതുകൊണ്ട് ഇതുപോലുള്ള കഥകള്‍ എനിക്ക് ചെയ്യണ്ട. പുതുമയുള്ള കഥ എന്തെങ്കിലും ഉണ്ടെങ്കില്‍ ചെയ്യാം,’ എന്ന് ചേച്ചി എന്നോട് പറഞ്ഞു. അങ്ങനെയാണ് 9 എം.എം സിനിമയുടെ കഥ ഞാന്‍ ചേച്ചിയോട് പറയുന്നത്.
”ഇത് വലിയ ഒരു സിനിമയാണ്. തമിഴ്, മലയാളം എന്നീ രണ്ട് ഭാഷകളിലായാണ് നമ്മള്‍ ഇത് ചെയ്യുന്നത്. തമിഴില്‍ നിന്നും ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. അതുകൊണ്ടാണ് സിനിമ തുടങ്ങാന്‍ സമയം എടുക്കുന്നത്.
ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ സമയത്ത് ഷൂട്ടിംഗ് തുടങ്ങും എന്ന് വിചാരിക്കുന്നു,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് 9 എം.എം നിര്‍മിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.
സാം സി.എസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ഗാനരചയിതാവ് മനു മഞ്ജിത്, എഡിറ്റര്‍ സംജിത് മുഹമ്മദ്. യാനിക് ബെന്നാണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്.
അതേസമയം, രതീഷ് രഘുനന്ദന്റ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാവുന്ന ‘ഉടല്‍’ എന്ന ചിത്രം മെയ് 20ന് റിലീസ് ചെയ്യുകയാണ്. ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
അമ്മയുടെ കയ്യില്‍ നിന്നും പുഴയില്‍ വീണ് കൈക്കുഞ്ഞിനെ കാണാതായി. ഏലംകുളം പാലത്തോള്‍ മപ്പാട്ടുകര പാലത്തില്‍ വെച്ചാണ് ചൊവ്വാഴ്ച രാത്രി കുഞ്ഞ് താഴെ വീണത്. മാനസിക അസ്വാസ്ഥ്യമുള്ള പാലത്തോള്‍ സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയുടെ കയ്യില്‍നിന്നാണ് 11 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് തൂതപ്പുഴയിലേക്കു വീണത്. റെയില്‍വേ പാലത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ ഗുഡ്സ് ട്രെയിന്‍ വരുന്നത് കണ്ട് പാലത്തോടു ചേര്‍ന്നുള്ള സുരക്ഷിത കാബിനിലേക്ക് മാറിനില്‍ക്കുമ്പോള്‍ കയ്യില്‍നിന്ന് കുഞ്ഞ് പുഴയില്‍ വീഴുകയായിരുന്നു എന്നാണ് യുവതി പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.
പാലത്തിന് അര കിലോമീറ്ററോളം അകലെയാണ് യുവതിയുടെ വീട്. രാത്രി ഒമ്പത് മണിയോടെ കുഞ്ഞിനെയും യുവതിയെയും കാണാതായിരുന്നു. വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ പതിനൊന്നോടെ യുവതി ഒറ്റയ്ക്ക് വീട്ടില്‍ തിരിച്ചെത്തി. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പുഴയില്‍ വീണ കാര്യം പറഞ്ഞത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് രാത്രിതന്നെ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പുലര്‍ച്ചെയോടെ അഗ്‌നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി. ഇന്നലെയും നാട്ടുകാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അഗ്‌നിരക്ഷാ സേനയുടെ റബര്‍ ഡിങ്കികളും മലപ്പുറത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധരും സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരുംതിരച്ചിലിനുണ്ട്. കുഞ്ഞ് വീണതായി പറയുന്ന ഭാഗത്ത് ആഴവും ഒഴുക്കും കുറവാണ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് 6 വയസ്സുള്ള മകനുണ്ട്. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.
ഫ്‌ലോറിഡ: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിലെ പൈലറ്റിന് അസുഖം പിടിപെട്ടപ്പോള്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത യാത്രക്കാരന്‍ രക്ഷകനായെത്തി. ഫ്‌ലോറിഡയിലാണ് സംഭവം അരങ്ങേറിയത്. യാതൊരു മുന്‍പരിചയവും ഇല്ലാതിരുന്ന യാത്രകാരന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സഹായത്തോടെ് വിമാനം സുരക്ഷിതമായിറക്കുകയായിരുന്നു.
സംഭവത്തില്‍ വിമാനം തിരിച്ചിറക്കിയ യാത്രികന്റെ പ്രതികരണം ഇങ്ങനെ:
‘എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ വെബ്‌സൈറ്റായ ലൈവ് എറ്റിസി നെറ്റിന്റെ സഹായത്തോടെ അപകടം സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് മുന്നറിയിപ്പ് ലഭിച്ചു. പൈലറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും പൊരുത്തപ്പെടാത്ത രീതിയിലുമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 280യുടെ സ്ഥാനം എവിടെ എന്നറിയാമോ എന്ന് എന്നോട് ചോദിച്ചു. യാതൊരു ധാരണയുമില്ല എന്നതായിരുന്നു എന്റെ മറുപടി’
ക്രിസ്റ്റഫര്‍ ഫ്‌ലോറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു യാത്രകാരന്‍ വിമാനം നിയന്ത്രിച്ചത്. ബൊക്ക റാറ്റണിന് മുകളിലൂടെ വിമാനം സഞ്ചരിക്കവെ യാത്രകാരന്റെ ശബ്ദം അവ്യക്തമായിരുന്നതിനാല്‍ ആശയവിനിമയവും തടസ്സപ്പെട്ടു. തുടര്‍ന്ന് യാത്രകാരന്റെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും ഫോണിലൂടെ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ രംഗത്ത് 20 വര്‍ഷം അനുഭവ സമ്പത്തുള്ള റോബര്‍ട്ട് മോര്‍ഗണായിരുന്നു പിന്നീട് നിര്‍ദ്ദേശം നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിമാനം റണ്‍വേയില്‍ സുരക്ഷിതമായി എത്തിച്ചേരുകയായിരുന്നു.
‘വിമാനം തിരിച്ചിറക്കിയ പുതിയ പൈലറ്റിന് അധികൃതര്‍ അഭിനന്ദനമറിയിച്ചു. ‘അദ്ദേഹത്തിന് ഇത് ചെയ്യുവാന്‍ സാധിക്കുമോ എന്ന് ഞങ്ങളില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ജോലി ചെയ്തതായാണ് എനിക്ക് അനുഭവപ്പെട്ടത്. ഞാനൊരു സിനിമയിലാണെന്ന് തോന്നിപ്പോയി’ എന്ന് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ മോര്‍ഗനും അറിയിച്ചു.
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന്‍ ദിലീപിന്റെ ഫോണ്‍ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവ പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാനായി മഞ്ജുവിന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം മഞ്ജു വാര്യര്‍ സ്ഥിരീകരിച്ചാല്‍ അത് കേസ് അന്വേഷമത്തില്‍ വലിയ വഴിത്തിരിവാകും.
പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഫോണിലുണ്ടായിരുന്നുവെന്നും ഇവ കണ്ട മഞ്ജു വാര്യര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
ഫോണില്‍ കണ്ട കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാന്‍ സിനിമാരംഗത്തെ പലരെയും മഞ്ജു നേരില്‍ കണ്ടു സംസാരിച്ചതായും അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയില്‍ പറയുന്നു. ഇതോടെയാണു ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ജു വാരിയര്‍ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? കയ്യിലൊരു മാജിക്ക് വാണ്ടൊക്കെ പിടിച്ചു പതുക്കെ തൊട്ടു തൊട്ടു പോകുന്നവയെയെല്ലാം സ്പാർക്കിളിങ് ആക്കിമാറ്റാൻ കഴിവുള്ള പ്രത്യേക മാലഖമാർ .
ഈ മാലാഖാമാർക്കെല്ലാം ഒരേ ഭംഗിയാണ് , ഒരേ ചിന്തയാണ്, ഒരേ ഭാഷയാണ്, ഒരേ സ്നേഹമാണ് എല്ലാരോടും . അവരുടെ ആ മാജിക്കൽ ടച്ചിലൂടെ കടന്നുപോകുന്ന ഓരോ രോഗിയും ജീവിതത്തിന്റെ തിളക്കത്തിലേക്ക് കടന്നു പോകുമ്പോൾ മാലാഖയൊന്ന് ഗാഢമായി നിശ്വസിക്കും.
അതെ പിറന്നു വീഴുന്ന ഓരോകുഞ്ഞിന്റെയും കണ്ണ് തുറപ്പിക്കുന്നതിനും മരണം പുൽകുന്ന ഓരോ മാനുജന്റെയും കണ്ണുകൾ അടപ്പിക്കുന്നതിനും ദൈവം മുഴുവൻ ഉത്തരവാദിത്വവും കൊടുത്തിരിക്കുന്നത് നേഴ്സ്മാരെന്ന് വിളിപ്പേരുള്ള മാലാഖമാരിലാണ് . It is indeed a high blessing to be the first and last to witness the beginning and end of life.”
അതിനാൽത്തന്നെ ഈ നേഴ്സസ് ഡേക്കൊരു പ്രത്യേകതയുണ്ട് . രണ്ടു വർഷത്തിലേറെ നീണ്ടുനിന്ന യുദ്ധം നമ്മൾ ജയിക്കാൻ സ്വന്തം വീട്ടുകാരെയും കുഞ്ഞുങ്ങളെയും ആരോഗ്യത്തെയുമൊക്കെ മാറ്റിവച്ചു നമ്മളെ സഹായിച്ചവരാണവർ . ഡോക്ടറോട് , സർജനോട്, ഫിസിയോയോട് , ന്യൂട്രിഷനോട് , എന്നുവേണ്ട രോഗികൾക്കുവേണ്ടി ഓരോ അവസ്ഥയിലും വാദിക്കുന്നൊരേ ഒരു അഡ്വക്കേറ്റാണവർ …
ഹെൽത്തുണ്ടെങ്കിൽ മാത്രമേ മറ്റുള്ള സർവീസുകൾ നമുക്കുപകാരപ്രദമാകൂ . ആ ഹെൽത്തിനെ വീഴാതെ പിടിച്ചു നിർത്തിയവരാണീ മാലാഖമാർ. ഭയന്ന കണ്ണുകളെ അടയ്ക്കാതെ കാവലിരുന്നവരാണ്, തോറ്റൂ കീഴടങ്ങിയ കണ്ണുകളെ കരുണയോടെ അടച്ചവരാണ്, അവരുടെ ബന്ധുക്കളുടെ നിറകണ്ണുകൾ തുടച്ചാശ്വസിപ്പിച്ചവരാണവർ. ഇന്നവരുടെ ദിവസമാണ് ..
“Your compassion, optimism and kindness do not go unnoticed.Because of you, we live in a happier, healthier world. Thank you from the bottom of our hearts.”
ജോളി മാത്യൂ
രാപകൽ വിശ്രമമില്ലാതെ സ്വന്തം ജീവനും ആരോഗ്യവും പണയംവെച്ച് രോഗികളെ പരിചരിക്കുന്ന ഭൂമിയിലെ മാലാഖമാർ ആണ് നേഴ്സുമാർ. അവരുടെ സ്പർശനം കിട്ടാത്ത ഒരു വ്യക്തിയും ഈ ഭൂമിയിൽ ഉണ്ടാവില്ല.
ഇന്ന് മെയ് 12, ഇൻറർനാഷണൽ നേഴ്സസ് ഡേ . മികച്ച എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റിഷ്യനുമായ ഫ്ലോറൻസ് നൈറ്റിംഗേൽ തൻറെ പതിനാറാമത്തെ വയസ്സിൽ തന്നെ നേഴ്സിങ് ആണ് പാവങ്ങളെ സഹായിക്കാനുള്ള യഥാർത്ഥ വേദിയെന്ന് മനസ്സിലാക്കിയിരുന്നു.
ക്രീമിയൻ യുദ്ധകാലത്ത് Crimean War) പരുക്കേറ്റ , പകർച്ചവ്യാധി പിടിക്കപ്പെട്ട പട്ടാളക്കാരെ, രാപകൽ കൈയ്യിലൊരു വിളക്കുമേന്തി അവൾ ശുശ്രൂഷിച്ചു .പിന്നീട് ‘The Times’ പത്രം അവരെ വിളക്കേന്തിയ വനിത (Lady with the Lamp ) എന്ന വിശേഷണം നൽകി ആദരിച്ചു.
1965 ഇൻറർനാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് , ഫ്ലോറന്സ് നൈറ്റിംഗേൽ ജന്മദിനമായ മെയ് 12 ലോക നേഴ്സസ് ദിനമായി പ്രഖ്യാപിച്ചു.
ഇന്ന് ലോകം മുഴുവൻ മറ്റൊരു യുദ്ധം നേരിട്ടോണ്ടിരിക്കുന്ന ഈ വേളയിൽ നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്ത ഈ ശത്രു (കോവിഡ്-19), യുദ്ധക്കളത്തിൽ മുന്നണി പടയാളികളായി നിൽക്കുന്നത് മറ്റാരുമല്ല, ഈ ഭൂമിയിലെ മാലാഖമാരായ നേഴ്സുമാരാണ്.
ധാരാളം ധാരാളം നേഴ്സുമാരുടെ ജീവൻ നഷ്ടമായത് വളരെയധികം വേദനയോടെ ഞാൻ ഓർക്കുന്നു.
എങ്കിലും നമ്മൾ തളരാൻ പാടില്ല. ആതിര സേവനത്തേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ പ്രചോദനമാകണം.
നമുക്ക് എല്ലാമായി ജീവൻ പണയം വച്ചും രാപകൽ കഷ്ടപെടുന്ന ഇവരെയല്ലേ , നമ്മൾ , ഈ ഭൂമിയിലെ യഥാർത്ഥ ദൈവത്തിൻറെ കയ്യൊപ്പ് പതിഞ്ഞ മാലാഖമാർ എന്ന് വിശേഷിപ്പിക്കേണ്ടത്.
ലോകത്തിലാകമാനം ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ നേഴ്സുമാർക്കും ആശംസകളും പ്രാർത്ഥനകളും നേരുന്നു.
മിസിസ് . ജോളി മാത്യു : യോർക്ക് ടീച്ചിംഗ് ഹോസ്പിറ്റൽ ,അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണർ
നമ്മുടെ ഈ കൊച്ചുകേരളത്തിന്റെ പ്രശസ്തി അഗോളതലത്തിൽ എത്തിച്ചതിൽ മാലാഖകുട്ടികൾ വഹിച്ച പങ്ക് നിസ്തുലമാണ്. അവരുടെ അർപ്പണമനോഭാവവും,കഠിന പരിശ്രമവും കൊണ്ട് വിവിധ രാജൃങ്ങളിൽ തൊഴിൽ ചെയ്യാനും കുടിയേറുവനും സാധിച്ചിട്ടുണ്ട്. യുകെയിലെ ആരോഗൃമേഖലയിൽ മികച്ച പാടവമാണ് ഈ മാലാഖകുട്ടികൾ പുലർത്തുന്നത്. അതേ ഇവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരംകാണുമാനും യുക്മ എന്ന മഹാസംഘടനയുടെ കീഴിലുള്ള യുഎൻഎഫും കെസിഎഫും ചേർന്ന് ഒരുക്കുന്ന നേഴ്സസ്ദിനാചരണവും സെമിനാറും (14-05-2022) 10Am മുതൽ 3Pm വരെ വാറ്റ് ഫോർഡിൽ നടത്തപ്പെടുന്ന കാരൃം പ്രസ്താവിച്ചു കൊള്ളട്ടെ. കെസിഎഫ് ട്രസ്റ്റി സിബി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പരിപാടിയുടെ ഉത്‌ഘാടനം നിർവഹിക്കും . ഡങ്കൻ ബർട്ടൺ , ട്രേസി കാർട്ടർ, ഡേവിഡ് തോർപ്പ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
സാൻഡ്‌വെല്ലിലെയും ബെസ്റ്റ് ബെർമിങ്ഹാം എൻഎച്ച്എസിലെയും അഡ്വാൻസ്ഡ് പ്രാക്ടീസ് ഡയറക്ടറും യുഎൻഎഫ് നാഷണൽ കോർഡിനേറ്ററുമായ സാജൻ സത്യനും ലണ്ടനിലെ കിങ്‌സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്‌സുമായ മിനിജ ജോസഫും ആണ് ക്ലാസ്സുകൾ നയിക്കുന്നത്.

പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വിജയത്തിലും ജോലിയിലും മുന്നേറാൻ സഹായകരമായ കാരൃങ്ങൾ ഉൾപ്പെടുത്തിയാണ് സെമിനാർ വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും സൗജനൃമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് തോളോടു തോൾച്ചേർന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് യുഎൻഎഫും കെസിഎഫും ശ്രമിക്കുന്നത്. ദയവായി മുൻകുർ ബുക്ക് ചെയ്യത് സീറ്റുകൾ ഉറപ്പു വരുത്തുക.
കുടുതൽ വിവരങ്ങൾക്ക്
George Thomas 07459518143. Bronia Tomy 07852112470. Sibu Skaria 07886319232
കണ്ണൂർ: കാപ്പ ചുമത്തി ജയിലിൽ അടയ്ക്കുമെന്ന പോലീസ് ഭീഷണി നിലനിൽക്കവെ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലകാണ് വധു. മെയ് 12 ന് വധൂഗൃഹത്തിൽ വെച്ചാണ് വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമാണ്. സോഷ്യൽ മീഡിയയിലുടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. കണ്ണൂർ ജില്ലക്കാരി തന്നെയാണ് അനുപമ. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഈ കേസ് കോടതിയിൽ ഉടൻ വിചാരണ തുടങ്ങിയേക്കും. സിപിഎം നേതാവ് പി ജയരാജന്റെ ആരാധകരിൽ ഒരാളും സോഷ്യൽ മീഡിയയിലെ ആശയപ്രചാരകനുമായ ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറെ കാലമായി പാർട്ടിയും ഡി.വൈ.എഫ്.ഐയുമായി അകൽച്ചയിലാണ്. പാർട്ടിയെയും ഡി.വൈ.എഫ്.ഐ സംഘടനയെയും സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്ഐയും ഇയാളെ നേരത്തെ തള്ളി പറഞ്ഞിരുന്നു.
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആകാശ് തില്ലങ്കേരിയുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും തെളിവുകൾ ലഭിക്കാത്തതിനാൽ വെറുതെ വിടുകയായിരുന്നു. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളിലൊന്നായിരുന്നു എടയന്നൂർ ശുഹൈബിന്റെത്. ഇതോടെയാണ് ആകാശ് തില്ലങ്കേരിയെ പുറം ലോകം അറിയുന്നത്. ഈ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ആകാശ് തില്ലങ്കേരി പിന്നീട് തന്റെ ബന്ധങ്ങൾ വിപുലീകരിക്കുകയും സിപിഎമ്മിന് തലവേദനയാവുകയുമായിരുന്നു.