Latest News

മരിച്ച നിലയിൽ കണ്ടെത്തിയ യു ​ട്യൂ​ബ് വ്ലോ​ഗ​റും മോ​ഡ​ലു​മാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി നേ​ഹ​യു​ടെ മു​റി​യി​ല്‍​നിന്നു ല​ഭി​ച്ച മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തു ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ള്‍ സ​ലാം.

നേ​ഹ​യ്‌​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി സി​ദ്ധാ​ര്‍​ഥ് നാ​യ​രു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ഇ​യാ​ളെ​ന്നാ​ണ് സൂ​ച​ന. സി​ദ്ധാ​ര്‍​ഥ് നാ​യ​രെ എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്നു രാ​വി​ലെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു. ഇ​യാ​ളി​ല്‍​നി​ന്നു നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന.

ഇ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലു​മാ​യി നേ​ഹ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യംചെ​യ്യും. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും മ​രി​ച്ച നേ​ഹ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

നേ​ഹ​യു​ടെ പോ​സ്റ്റ‌്​മോ​ര്‍​ട്ട് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കൂ. മ​ര​ണ​ത്തി​നു മു​മ്പ് ആ​ത്മ​ഹ​ത്യ സൂ​ച​ന ന​ല്‍​കി ഇ​വ​ര്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് അ​യ​ച്ചതായി പറയുന്ന സ​ന്ദേ​ശ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഫെ​ബ്ര​വ​രി 28ന് ​ഉ​ച്ച​യ്ക്കാ​ണ് പോ​ണേ​ക്ക​ര​യി​ലു​ള്ള അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ നേ​ഹ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ ഒ​രു വ​ര്‍​ഷ​മാ​യി ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​റു മാ​സം മു​മ്പാ​ണ് സി​ദ്ധാ​ര്‍​ഥു​മൊ​ത്തു കൊ​ച്ചി​യി​ല്‍ താ​മ​സം തു​ട​ങ്ങി​യ​ത്.

ദ​മ്പ​തി​ക​ളെ​ന്നു പ​റ​ഞ്ഞാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. താ​ഴ​ത്തെ നി​ല​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​വ​ര്‍​ക്കു മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നാ​ണ് ഇ​വ​ര്‍ അ​യ​ല്‍​ക്കാ​രോ​ടു പ​റ​ഞ്ഞി​രു​ന്ന​ത്.

അ​സ​മ​യ​ത്ത് ഇ​വ​രു​ടെ മു​റി​യി​ല്‍ പ​ല​രും വ​ന്നു പോ​കു​ന്ന​ത് അ​യ​ല്‍​വാ​സി​ക​ള്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ രാ​ത്രി​യി​ല്‍ വി​ദേ​ശ ക​മ്പ​നി​ക​ള്‍​ക്കു ​വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​തെ​ന്നാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ 25ന് ​സി​ദ്ധാ​ര്‍​ഥ് നേ​ഹ​യു​മാ​യി പി​ണ​ങ്ങി കാ​സ​ര്‍​ഗോ​ഡേ​ക്കു പോ​യ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം, മ​രി​ച്ച ദി​വ​സം നേ​ഹ​യ്‌​ക്കൊ​പ്പം സി​ദ്ധാ​ര്‍​ഥി​ന്‍റെ സു​ഹൃ​ത്താ​യ നെ​ട്ടൂ​ര്‍ സ്വ​ദേ​ശി ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ള്‍ ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ പു​റ​ത്തു​പോ​യി വ​ന്ന സ​മ​യ​ത്താ​ണ് നേ​ഹ മ​രി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

മ​ര​ണ​വി​വ​രം ഇ​യാ​ളാ​ണ് അ​യ​ല്‍​ക്കാ​രെ അ​റി​യി​ച്ച​ത്. ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സി​ദ്ധാ​ര്‍​ഥി​നെ പോ​ലീ​സ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. അ​പ്ര​കാ​ര​മാ​ണ് അ​യാ​ള്‍ ചോ​ദ്യം ചെ​യ്യ​ലിനു ഹാ​ജ​രാ​യ​ത്.

അ​തേ​സ​മ​യം, നേ​ഹ​യു​ടെ മ​ര​ണം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സ​മീ​പ​ത്തുനി​ന്ന് 8.120 ഗ്രാം ​എം​ഡി​എം​എ ഗു​ളി​ക​ക​ളും 380 മി​ല്ലി​ഗ്രാം വെ​ള്ള രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ​യു​മാ​ണ് അ​ബ്ദു​ള്‍ സ​ലാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സി​നെ ക​ണ്ട് അ​ബ്ദു​ള്‍ സ​ലാം പ​രി​ഭ്രാ​ന്ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് കാ​ര്‍​പ​രി​ശോ​ധി​ച്ചു ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍​ക്കൊ​പ്പം മ​റ്റു ര​ണ്ടു ​പേ​രും കാ​റി​ല്‍ ഉ​ണ്ടാ​യെ​ങ്കി​ലും ഇ​വ​രെ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. വി​ട്ട​യ​ച്ച​വ​രെ​യും ഇ​ന്നു ചോ​ദ്യംചെ​യ്യും.

 

ക്രി​ക്ക​റ്റി​ലെ നി​ത്യ​വ​സ​ന്ത​മാ​യ ഷെ​യ്ൻ വോ​ണി​ന്‍റെ അ​ന്ത്യ​ത്തോ​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ൽ ഒ​രാ​ളെ​യാ​ണ് ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന് ന​ഷ്ട​മാ​കു​ന്ന​ത്. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ വോ​ണി​ന്‍റെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മാ​ണ്.

ലോ​ക​ത്തി​ലെ ബാ​റ്റ​ർ​മാ​രു​ടെ പേ​ടി സ്വ​പ്ന​മാ​യി​രു​ന്നു വോ​ണ്‍. ഗ്രൗ​ണ്ടി​ലും പു​റ​ത്തും ഒ​രു​പോ​ലെ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ച്ച താ​രം കൂ​ടി​യാ​ണ് വോ​ണ്‍. 15 വ​ർ​ഷം നീ​ണ്ട ടെ​സ്റ്റ് ക​രി​യ​റി​ൽ 145 മ​ത്സ​രം ക​ളി​ച്ച വോ​ണ്‍ 708 വി​ക്ക​റ്റു​ക​ളാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്. ലോ​ക​ത്തെ ഏ​തൊ​രു ബാ​റ്റ​റും പേ​ടി​യോ​ടെ​യാ​ണ് വോ​ണി​ന്‍റെ അ​സാ​മാ​ന്യ പ​ന്തു​ക​ളെ നേ​രി​ട്ടി​ട്ടു​ള്ള​ത്. പ​ല ക്രി​ക്ക​റ്റ് നി​രൂ​പ​ക​രും വോ​ണി​നു ചാ​ർ​ത്തി​ന​ൽ​കി​യ സ്ഥാ​നം സാ​ക്ഷാ​ൽ ഡോ​ണ്‍ ബ്രാ​ഡ്മാ​നു തൊ​ട്ടു​താ​ഴെ​യാ​ണ്.

1992ൽ ​ഇ​ന്ത്യ​ക്കെ​തി​രേ അ​ര​ങ്ങേ​റി​യ വോ​ണ്‍ ആ​ദ്യ​ടെ​സ്റ്റി​ൽ നേ​ടി​യ​ത് ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ്. അ​തും 150 റ​ണ്‍​സ് വ​ഴ​ങ്ങി. എ​ന്നാ​ൽ, 18 മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നൂ​റ്റാ​ണ്ടി​ന്‍റെ പ​ന്തെ​റി​ഞ്ഞു​കൊ​ണ്ട് ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചു.  1993 ആ​ഷ​സ് പ​ര​ന്പ​ര​യി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ മൈ​ക്ക് ഗാ​റ്റിം​ഗി​നെ​തി​രേ ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ലാ​യി​രു​ന്നു ഇ​ത്. ലെ​ഗ്സ്റ്റം​പി​നു പു​റ​ത്ത് ഇ​ഞ്ചു​ക​ൾ മാ​റി പി​ച്ചു​ചെ​യ്ത പ​ന്ത് അ​സാ​ധാ​ര​ണ​മാം​വി​ധം തി​രി​ഞ്ഞ് ഗാ​റ്റിം​ഗി​ന്‍റെ ഓ​ഫ് സ്റ്റം​പ് തെ​റി​പ്പി​ച്ചു. പി​ന്നീ​ട് എ​ത്ര​യെ​ത്ര സു​ന്ദ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഷെ​യ്ൻ വോ​ണ്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കു സ​മ്മാ​നി​ച്ചു.

194 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന് 293 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി​യി​ട്ടു​ണ്ട്. 2006 ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ നാ​ട്ടി​ൽ ന​ട​ന്ന ആ​ഷ​സ് പ​ര​ന്പ​ര​യോ​ടെ​യാ​ണ് വോ​ണ്‍ ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച​ത്. പ്ര​ശ​സ്ത​മാ​യ സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടെ​സ്റ്റി​ൽ കെ​വി​ൻ പീ​റ്റേ​ഴ്സ​ന്‍റെ അ​ട​ക്ക​മു​ള്ള നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ നേ​ടി​യാ​ണ് വോ​ണ്‍ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ൻ​ഡ്രൂ ഫ്ളി​ന്േ‍​റാ​ഫാ​ണ് ടെ​സ്റ്റി​ൽ വോ​ണി​ന്‍റെ അ​വ​സാ​ന ഇ​ര.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഒ​ഴി​കെ മ​റ്റെ​ല്ലാം ലോ​കോ​ത്ത​ര ബാ​റ്റ​ർ​മാ·ാ​രെ​യും വോ​ണ്‍ വി​റ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നും വി​വാ​ദ​ങ്ങ​ളു​ടെ ക​ളി​ത്തോ​ഴ​നാ​യി​രു​ന്നു വോ​ണ്‍. ബ്രി​ട്ടീ​ഷ് ടാ​ബ്ലോ​യ്ഡു​ക​ൾ​ക്ക് എ​ല്ലാ​ക്കാ​ല​ത്തും വോ​ണ്‍ ന​ല്ല വി​ഭ​വ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.   ഒ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ സ്ത്രീ​ക്ക് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല മെ​സേ​ജു​ക​ൾ അ​യ​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു. പി​ന്നീ​ടു പ​ല​വ​ട്ടം പ​ല സ്ത്രീ​ക​ളോ​ട് വോ​ണ്‍ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ നാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യ വോ​ണ്‍ നാ​ലു സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വി​ര​മി​ച്ച​ത്. റോ​യ​ൽ​സി​ന് ആ​ദ്യ വ​ർ​ഷ​ത്തെ കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കാ​നും വോ​ണി​നും ക​ഴി​ഞ്ഞു. വ്യ​ക്തി​ജീ​വി​ത​ത്തി​ൽ എ​ന്തെ​ല്ലാം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ലും വോ​ണി​ന്‍റെ പ്ര​തി​ഭ​യും ക​ഴി​വും എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​ന്ന​താ​ണ്.

ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.

ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.

മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ഒരു വിചിത്ര ജീവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തുമ്പിക്കൈ പോലെ നീണ്ട അവയവവും ചാരനിറവുമുള്ള വിചിത്ര ജീവിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴപ്പെയ്ത്തായിരുന്നു. ഇവിടുത്തെ പല പ്രദേശങ്ങളും കടുത്ത വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്.

സിഡ്നിയിലാണ് തകർത്തു പെയ്യുന്ന മഴയ്ക്കൊപ്പം വിചിത്ര ജീവിയും പെയ്തിറങ്ങിയത്. ഫെബ്രുവരി 28ന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയായ ഹാരി ഹായസ് എന്ന യുവാവാണ് ഈ വിചിത്ര ജീവിയെ ആദ്യം കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അന്യഗ്രഹജീവിയാണെന്ന് തോന്നിപ്പിക്കുന്ന രൂപമായിരുന്നു ജീവിയുടേത്.

ഉടൻതന്നെ ഹാരി ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി. ഏതെങ്കിലും ജീവികളുടെ ഭ്രൂണമാകാം ഇതെന്നും ഹാരി സംശയം പ്രകടിപ്പിച്ചു. എടുത്ത ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ജന്തുശാസ്ത്ര ഗവേഷകയായ എല്ലിയും ദൃശ്യം കണ്ടിരുന്നു. എന്നാൽ ഇവർക്കും ഈ ജീവി ഏതാണെന്ന് തിരിച്ചറിയാനായില്ല. ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയും ജീവിയെക്കുറിച്ച് കൃത്യമായ വിശദീകരണങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 

View this post on Instagram

 

A post shared by @_harryhayes

ന്യൂഡല്‍ഹി: ഭാരത് മാതായ്ക്ക് ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും നരേന്ദ്ര മോദിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറല്‍. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എയര്‍ ഫോഴ്‌സ് വിമാനത്തില്‍ വിദ്യാര്‍ത്ഥികളെ കയറ്റി ഇരുത്തിയ ശേഷം ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുദ്രാവാക്യം വിളിച്ചു നല്‍കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സംഭവത്തില്‍ കേന്ദ്രത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. നരേന്ദ്ര മോദിയുടെ പിആര്‍ പൊളിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. വിദ്യാസമ്പന്നരായതുകൊണ്ടാണ് നരേന്ദ്ര മോദിക്ക് ജയ് വിളിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടാക്കാത്തതെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. നേരത്തെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് റൊമേനിയന്‍ മേയര്‍ സിന്ധ്യയോട് കയര്‍ത്തു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അതേസമയം യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി യുക്രൈനിലെ സുമിയില്‍ കുടുങ്ങി കിടക്കുകയാണെന്നും രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി ഒന്നും ചെയ്യുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി. അടിയന്തര ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നില്ലെന്ന് മെഹ്താബ് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് കരയുകയാണ്. ഞങ്ങള്‍ സുമിയില്‍ പെട്ടുപോയി. യുക്രൈന്റെ കിഴക്കന്‍ ഭാഗത്താണ് ഞങ്ങള്‍. ഏഴ് ദിവസമായി ഇങ്ങനെ കഴിയുന്നു. ആരും സഹായത്തിനില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

സഹോദരിമാരായ മൂന്ന് യുവതികളെ ഒരേദിവസം വിവാഹം ചെയ്ത് യുവാവ്. കോംഗോ റിപ്പബ്ലിക്കിലെ ലുവിസോയുടെ വിവാഹമാണ് വാർത്തകളിൽ നിറയുന്നത്. ഒറ്റ പ്രസവത്തിൽ ജനിച്ച സഹോദരിമാരാണ് ഇവര്‍. കാഴ്ചയിൽ ഒരോ പോലെ ഇരിക്കുന്ന ഈ ട്രിപ്‌ലറ്റ്സിലെ നതാലി എന്ന യുവതിയുമായി ലുവിസോ പ്രണയത്തിലായിരുന്നു. എന്നാൽ തങ്ങളെക്കൂടി വിവാഹം ചെയ്യണമെന്ന സഹോദരിമാരുടെ അഭ്യർഥന ഇയാൾ സ്വീകരിക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജനിച്ചപ്പോൾ മുതൽ ഒന്നിച്ചുള്ള തങ്ങൾക്ക് വിവാഹശേഷം ‌പിരിയേണ്ടി വരില്ല എന്ന ആശ്വാസത്തിലാണ് സഹോദരിമാർ. എന്നാൽ മകൻ മൂന്ന് പേരെ ഒരുമിച്ച് വിവാഹം ചെയ്തത് ലുവിസോയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ചടങ്ങിൽനിന്നും വിട്ടുനിന്നു. തനിക്ക് അതിൽ ദുഃഖമില്ലെന്നും മറ്റുള്ളവർ വിവാഹത്തെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന ആശങ്കയില്ലെന്നും ലൂവിസോ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോംഗോയുടെ കിഴക്കൻ ഭാഗമായ ദക്ഷിണ കിവു ആണ് ഇവരുടെ സ്വദേശം. ഒന്നിലധികം പേരെ വിവാഹം ചെയ്യുന്നത് ഇവിടെ നിയമവിധേയമാണ്. നീല സ്യൂട്ട് ധരിച്ച ലൂവിസോയും വെള്ള ഗൗൺ ധരിച്ച് യുവതികളും നിൽക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ വിവാഹവാർത്ത ഞെട്ടിച്ചെന്നാണ് പലരും കമന്റ് ചെയ്തത്.

 

നരിപ്പറ്റ: കോഴിക്കോട് ഇരട്ടകളായ മക്കളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ അമ്മ തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പാണ്ടി തറമ്മൽ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സെപ്റ്റംബർ 26-ന് രാത്രിയാണ് സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുമായി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിൻ എന്നിവർ മരിച്ചുവെങ്കിലും സുബീനയെ നാട്ടുകാർ രക്ഷപ്പെടുത്തി. പേരോട് സിസിയുപി സ്‌കൂൾ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബീന.

കേസിൽ ശിക്ഷ ലഭിച്ച സുബീനയ്ക്ക് മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

കോട്ടയം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്‌ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്‌(എം) നോമിനിയെ രംഗത്തിറക്കാന്‍ ചരടുവലി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ സിറോ മലബാര്‍ സഭയുടെ വനിതാ അത്മായ നേതാവിനെ ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാക്കാനാണു നീക്കം. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ്‌ മത്സരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ്‌ ഈ നീക്കം.

തൃക്കാക്കര ഭാരത്‌മാതാ കോളജിലെ മുന്‍ അധ്യാപികയുടെ പേരാണ്‌ കേരള കോണ്‍ഗ്രസ്‌ ഇടതുമുന്നണി നേതൃത്വത്തിന്‌ മുമ്പില്‍ അവതരിപ്പിച്ചത്‌. ഈ അധ്യാപികയുടെ ഭര്‍ത്താവ്‌ കെ.എസ്‌.സി. നേതാവായിരുന്നു. നിരവധി സര്‍ക്കാര്‍, സമൂഹിക മേഖലകളില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഇവരെ മത്സരത്തിനിറക്കിയാല്‍ സഭയുടെ ഔദ്യോഗിക പിന്തുണ കിട്ടുമെന്നാണ്‌ കേരള കോണ്‍ഗ്രസി(എം)ന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന യൂത്ത്‌ ഫ്രണ്ട്‌ സംസ്‌ഥാന നേതൃക്യാമ്പില്‍ മുഖ്യപ്രഭാഷക ഈ അധ്യാപികയായിരുന്നു.

എന്നാല്‍, ഇടതുസ്വതന്ത്രയെന്ന പേരിലാണെങ്കിലും തങ്ങളുടെ കൈവശുമുള്ള സീറ്റ്‌ സി.പി.എം. വിട്ടുകൊടുക്കുമോ എന്നതാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. മത്സരം കടുത്തതാകുമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണി നേതൃത്വത്തിനുണ്ട്‌. പി.ടി. തോമസും കത്തോലിക്കാ സഭയുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതായതോടെ സഭയുടെ പരിപൂര്‍ണ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുമില്ല. അതിനാല്‍ കേരള കോണ്‍ഗ്രസ്‌ മുന്നോട്ടുവയ്‌ക്കുന്ന പേര്‌ ഇടതുമുന്നണി അംഗീകരിക്കുമോ എന്നാണ്‌ അറിയേണ്ടത്‌.

പാര്‍ട്ടി സംസ്‌ഥാന സമ്മേളനം കഴിയുന്നതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു സി.പി.എം. തീരുമാനം. ഏപ്രിലില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും.

ഷെറിൻ പി യോഹന്നാൻ

“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.

ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ്‌ മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.

ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.

ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ്‌ ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.

ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച്‌ ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.

Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക്‌ അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.

 

ഷെറിൻ പി യോഹന്നാൻ

“ഭീഷ്മ പർവ്വത്തിന് എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം”? Movie Man ന്റെ അഭിമുഖത്തിൽ അവതാരകൻ മമ്മൂട്ടിയോട് ചോദിക്കുന്നതാണ്. “ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്” എന്ന മറുപടിയാണ് അദ്ദേഹം ക്യാമറയിലേക്ക് നോക്കി പറയുന്നത്. അമൽ നീരദിന്റെ ഫിലിം മേക്കിങ് സ്റ്റൈലിലേക്ക് കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നതോടെ പ്രേക്ഷക പ്രതീക്ഷയും ഉയരും… അത് സ്വാഭാവികം.

1980കളുടെ അവസാനമാണ് കഥ നടക്കുന്നത്. അഞ്ഞൂറ്റി കുടുംബത്തിന്റെ നാഥനാണ് മൈക്കിൾ. സഹോദരന്മാരും അവരുടെ മക്കളും ഭയത്തോടെ സമീപിക്കുന്ന വ്യക്തി. മൈക്കിളിന്റെ ഭൂതകാലവും അധികാരവുമാണ് അവരെ ഭയപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാൻ തയ്യാറായി കുടുംബാംഗങ്ങൾ നിൽക്കുന്നു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച്, കപ്പൽ മുങ്ങാതെ കാക്കുന്ന കപ്പിത്താനാവുകയാണ് മൈക്കിൾ.

അൻപത് വർഷം പിന്നിട്ട ഹോളിവുഡ് ചിത്രമായ ‘ഗോഡ്ഫാദറി’ൽ നിന്നും മഹാഭാരത കഥയിൽ നിന്നും അമൽ നീരദ് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാണ്. ക്രെഡിറ്റ്‌ ലൈനിൽ മരിയോ പൂസോയുടെയും വ്യാസന്റെയും പേരുകളൊക്കെ കാണാം. ഒരു കുടുംബത്തിനുള്ളിലെ കഥയെ സ്റ്റൈലിഷായി, എൻഗേജിങ് ആയി ഒരുക്കിയെടുത്തിട്ടുണ്ട് അമൽ. സാങ്കേതിക വശങ്ങളിലെ പെർഫെക്ഷനും സ്റ്റൈലിഷായ മേക്കിങ്ങുമാണ് ‘ഭീഷ്മ പർവ്വ’ത്തെ ഗംഭീരമാക്കുന്നത്. മഴയും സ്ലോ മോഷൻ സീനുകളും അമൽ നീരദ് ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. സ്ലോ മോഷൻ രംഗങ്ങളുടെ എണ്ണം ഇവിടെ കൂടുന്നുണ്ടെങ്കിലും എല്ലാം ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ളതായിരുന്നു.

ആദ്യമേ തന്നെ ഒരു ക്ലാസ്സ്‌ സിനിമയുടെ മൂഡിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ചിത്രത്തിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ആക്ഷൻ കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു. മൈക്കിളിലേക്ക് മാത്രം ചുരുങ്ങാതെ മറ്റ് കഥാപാത്രങ്ങളെയും അവരുടെ ഇമോഷൻസിനെയും കൃത്യമായി കഥയിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ സംവിധായകന് കഴിഞ്ഞു. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നേരത്തെ തന്നെ പ്ലേലിസ്റ്റിൽ ഇടം നേടിയതാണ്.

മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഫലപ്രദമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി, മാനറിസം, വേഷം എന്നിവയൊക്കെ ഗംഭീരം. ഷൈൻ ടോം, സൗബിൻ, ദിലീഷ് പോത്തൻ, ജിനു എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്. അതിൽ ഷൈൻ, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ മനസ്സിൽ പതിയുയുമെന്ന് തീർച്ച. അമൽ നീരദ് ചിത്രങ്ങളിൽ കണ്ടുവരുന്ന സാമൂഹിക വിമർശനം ഇവിടെയും ദൃശ്യമാണ്. സിനിമയുടെ ആദ്യ രംഗങ്ങളിൽ അത് പ്രകടമായി കാണാം.

മികച്ച ക്യാമറ ആംഗിളുകളും ഗംഭീര ഫ്രെയിമുകളും ചേരുന്ന ആദ്യ ഫൈറ്റ് സീൻ പ്രേക്ഷകന് നൽകുന്ന ഇമ്പാക്ട് വളരെ വലുതാണ്. കണ്ടിരിക്കുന്ന ഏതൊരാൾക്കും ഊഹിക്കാൻ പറ്റുന്ന കഥാഗതിയും സാഹചര്യങ്ങളുമാണ് ചിത്രത്തിൽ. പ്രെഡിക്ടബിളായ സ്റ്റോറി ലൈനെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നതിനാൽ ഇവിടെ ബോറടിയില്ല. അത് തന്നെയാണ് ഭീഷ്മയെ മികച്ചതാക്കുന്നത്.

Last Word – തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ചിത്രമാണ് ‘ഭീഷ്മ പർവ്വം’. ഗംഭീര മേക്കിങ്ങിനൊപ്പം കഥാപാത്രനിർമിതിയും ശക്തമാകുമ്പോൾ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ ഭീഷ്മയ്ക്ക് സാധിക്കും. അമൽ നീരദ് – മമ്മൂട്ടി കോമ്പോയുടെ ഗംഭീര ക്രൈം ഡ്രാമ. ബിഗ് സ്‌ക്രീനിൽ മിസ്സ്‌ ചെയ്യരുതാത്ത ചിത്രം.

RECENT POSTS
Copyright © . All rights reserved