മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ആറാട്ടി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. മോഹന്‍ലാല്‍ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഒരു മാസ് മസാല ചിത്രമായിരിക്കും ആറാട്ടെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. ചിത്രം ഫെബ്രുവരി 10ന് പ്രേക്ഷകരിലേക്കെത്തും. പൃഥ്വിരാജ്, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ ട്രെയ്‌ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ചുമ്മാ തീ’ എന്ന ക്യാപ്ഷനോടെയാണ് അജു വര്‍ഗീസ് ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.
വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച്ച പുറത്തുവരുമെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കേസിലെ നിർണായക സാക്ഷി ബാലചന്ദ്ര കുമാർ. ചരിത്രത്തിലാദ്യമായാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഇത്രയും വാദം നീണ്ടുപോകുന്നത്. സമൂഹം തന്നെ ചോദ്യം ചെയ്തു തുടങ്ങി. ദിലീപിന് എന്തുമാത്രം കഴിവുണ്ടെന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ്. ഇതു തന്നെയായിരുന്നു എന്റെ പരാതിയിലുണ്ടായിരുന്നത്. ദിലീപ് അപകടകാരിയാണ്. സ്വാധീനശക്തിയുള്ളയാളാണ്. എന്നാൽ കോടതിയിൽ എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.
അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചർച്ച. കൂട്ടത്തിൽ ദിലീപിന് ഏറ്റവും കൂടുതൽ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ബൈജു പൗലോസിന്റെ പേരിൽ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പിൽ കണ്ടപ്പോൾ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതിൽ പറയുന്നുണ്ട്. അതിനകത്ത് ഒരു ഭീഷണിയാണെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ:
”അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചർച്ച. കൂട്ടത്തിൽ ദിലീപിന് ഏറ്റവും കൂടുതൽ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ബൈജു പൗലോസിന്റെ പേരിൽ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പിൽ കണ്ടപ്പോൾ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതിൽ പറയുന്നുണ്ട്. അതിനകത്ത് ഒരു ഭീഷണിയാണ്. ചരിത്രത്തിലാദ്യമായാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഇത്രയും വാദം നീണ്ടുപോകുന്നത്. സമൂഹം തന്നെ ചോദ്യം ചെയ്തു തുടങ്ങി. ദിലീപിന് എന്തുമാത്രം കഴിവുണ്ടെന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ്. ഇതു തന്നെയായിരുന്നു എന്റെ പരാതിയിലുണ്ടായിരുന്നത്. ദിലീപ് അപകടകാരിയാണ്. സ്വാധീനശക്തിയുള്ളയാളാണ്. എന്നാൽ കോടതിയിൽ എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വിധിയുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ.”
മലയാള സിനിമാരംഗത്തെ ഒരാൾ പോലും ചെയ്യാത്ത ക്രൂരതകൾ സിനിമ പ്രവർത്തകരോടു ചെയ്ത വ്യക്തിയാണ് നടൻ ദിലീപെന്നു സംവിധായകൻ വിനയൻ ഏകദേശം നാലു വർഷം മുൻപ് മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ അഭിമുഖത്തിൽ വിനയൻ ദിലീപിനെ കുറിച്ച് പറയുന്ന പല ഭാഗങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വെെറലാണ്. ദിലീപിന് `ആനപ്പക´യാണെന്നും നീരസം തോന്നുന്ന ഒരു വ്യക്തിയെ ഇല്ലാതാക്കുവാൻ പോലും ദിലീപ് മടിക്കില്ലെന്നും വിനയൻ അന്നത്തെ ആഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.
താരങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ഒരു ഇൻഡസ്ട്രിയാണ് മലയാളസിനിമയെന്നും വിനയൻ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്നത്തെ സൂപ്പർസ്റ്റാറുകൾ വർഷങ്ങൾ കൊണ്ടാണ് ആ ഒരു രീതിയിലേക്ക് ഈ ഇൻഡസ്ട്രിയെ കൊണ്ടുവന്നത്. ഫാൻസുകാരെ കൂട്ടുപിടിച്ച് തങ്ങളാണ് മലയാള സിനിമയിലെ എല്ലാമെന്ന് വരുത്തി തീർക്കുകയായിരുന്നു അവർ. പത്തുമുപ്പത് വർഷം താരസിംഹാസനത്തിലിരുന്ന സൂപ്പർസ്റ്റാറുകൾ തങ്ങളുടെ ആ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഫാൻസുകാരെ ഉപയോഗിച്ചതെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അതിനുശേഷം വന്ന ദിലീപ് സൂപ്പർസ്റ്റാറുകളെ നിഷ്പ്രഭരാക്കി ഇൻഡസ്ട്രി പിടിച്ചെടുക്കുകയായിരുന്നു. കുറച്ചുകൂടി ക്രിമിനലെെസ് ചെയ്ത അവസ്ഥയിലേക്കാണ് ദിലീപ് കാര്യങ്ങളെ കൊണ്ടുപോയത്. തന്നെ ചോദ്യം ചെയ്യുന്ന അല്ലെങ്കിൽ തന്നോട് മോശമായി സംസാരിക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുക എന്ന പ്രവണത ദിലീപിനുണ്ടായിരുന്നുവെന്നും വിനയൻ അന്നത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
ദിനേശ് പണിക്കർ എന്ന പ്രൊഡ്യൂസറെ ഒന്നേകാൽ ലക്ഷം രൂപയുടെ ഒരു ചെക്ക് മടങ്ങിയതിൻ്റെ പേരിൽ ജയിലിലടച്ച വ്യക്തികൂടിയാണ് ദിലീപ് എന്നും വിനയൻ പറയുന്നു. ദിലീപ് അഭിനയിച്ച പടം പരാജയപ്പെട്ടതു കൊണ്ട് തൻ്റെ കയ്യിൽ ഇപ്പോൾ കാശില്ലെന്നു പറഞ്ഞതിനാണ് ദിലീപ് ദിനേശ് പണിക്കരോട് പക തീർത്തത്. ചെക്ക് ബാങ്കിൽ നൽകി അതിൽ ചില കളികൾ കളിച്ച് ദിനേശ് പണിക്കരെ ജയിലിലടച്ച വ്യക്തിയാണ് ദിലീപെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.
ഒന്നു ദിലീപ് ചെയ്തതുപോലെ മയാളസിനിമയിലെ ഒരു വ്യക്തി പോലും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും വിനയൻ പറയുന്നുണ്ട്. ഇത്തരം വൈരാഗ്യ ബുദ്ധി, അതായത് ആനപ്പക മനസ്സിൽ വയ്ക്കുന്ന ഒരു വ്യക്തിയാണ് ദിലീപെന്നാണ് വിനയൻ പറയുന്നത്. ദിലീപിനെ അടുത്തറിയാവുന്ന ആർക്കും നടിയെ ആക്രമിച്ച കേസിൽ അദ്ദേഹത്തിന് പങ്കുണ്ടാകും എന്നു കരുതുന്നതിൻ്റെ കാരണം ഇതാണെന്നും വിനയൻ ചൂണ്ടിക്കാണിക്കുന്നു.
മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞമാസം പങ്കാളികളെ കൈമാറുന്ന സംഘത്തെ പൊലീസ് പിടികൂടിയത്.കോട്ടയത്തുള്ള യുവതിയാണ് തന്റെ ഭർത്താവ് സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുന്നു എന്നുള്ള വിവരം പുറത്തുവിട്ടത്.
ഭാര്യമാരെ ലൈംഗിക സുഖത്തിനു വേണ്ടി പരസ്പരം കൈമാറുന്ന സംഘത്തിലെ ജില്ലയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ഇവിടെനിന്ന് പോലീസ് പിടിച്ചത്.ഇവരുടെ കോൺടാക്ട്ടിൽ മൊത്തം അയ്യായിരത്തോളം പേർ ഉണ്ടെന്നതും മലയാളികളെ ഞെട്ടിച്ചിരുന്നു.
എന്നാൽ ഈ കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്ന വേളയിൽ പോലീസിന് അറിയാൻ പറ്റിയത്, ഇത്രയും കേസുകൾ വന്നതിൽ ഒരു കേസ് ഒഴികെ ബാക്കി എല്ലാറ്റിലും ഉപയ സമ്മതപ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നത് എന്നാണ്.
ലൈംഗിക ആസ്വാദനത്തിനു വേണ്ടി തങ്ങളും ഇതിൽ ചേർന്നിട്ടുണ്ട് എന്നും, ഭർത്താവിന്റെ സമ്മതം ഉണ്ടായിരുന്നുവെന്നും, തങ്ങളെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്നും ആണ്, ഭൂരിഭാഗം സ്ത്രീകളും മൊഴി നൽകിയിരിക്കുന്നത്.
ഇതോടുകൂടി പോലീസും എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.പങ്കാളി കൈമാറ്റക്കേസിൽ പോലീസ് ഇടപെടുന്നതിന് ഒരു പരിധി ഉണ്ടെന്നും, സദാചാര പോലീസ് ആവാൻ ഇല്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡീ ശിൽപ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് അയ്യായിരത്തിലേറെ പേർ ഇത്തരം ഗ്രൂപ്പുകളിൽ അംഗമാണ്. യഥാർത്ഥത്തിൽ ഇതിനേക്കാളേറെ മുകളിൽ ആയിരിക്കും ഇവരുടെ സംഖ്യ.സമൂഹത്തിൽ ഉന്നത പദവി ഉള്ളവർ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ ഈ കൂട്ടായ്മയിൽ ഉണ്ട്.
27 കാരിയായ യുവതി മാത്രമാണ് പീഡനം നടന്നു എന്ന് പറയുന്നത്.പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം എന്ത് തരം ആയാലും അത് നിയമത്തിന് ഒരു റോളും ഇല്ല. ഇനി അതിന്റെ പേരിൽ അവർ തമ്മിൽ പണം കൈമാറ്റം നടത്തി എന്ന് കരുതുക അത് നിയമ വിരുദ്ധമല്ല.
ഇതു രണ്ടുപേരും കൂടാതെ മൂന്നാമത് ഒരാളോ ഒന്നിലധികം പേരോ പണം കൈപ്പറ്റി യാൽ ആണ് അത് പെൺവാണിഭം ആകുന്നത്.അപ്പോൾ മാത്രമാണ് ഇത് നിയമവിരുദ്ധം ആവുന്നത്. ഇവിടെ സ്ത്രീ മറ്റൊരാളുടെ വില്പന വസ്തു ആയി മാറുകയാണ്.
അതിനെ ആണ് നിയമം തടയുന്നത്.കോടതിയിൽ പുരുഷനും സ്ത്രീയും സ്വന്തം താല്പര്യപ്രകാരം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും മൂന്നാമത്തെ പങ്കാളിത്തം തെളിയിക്കാൻ പോലീസിന് കഴിയാതെ വരികയും ചെയ്താൽ കേസ് പൊളിയും.
സദാചാരപോലീസ് കളിച്ചു എന്ന് പറഞ്ഞു കോടതിയിൽനിന്ന് വിമർശനവും ഉണ്ടാവും. അതുകൊണ്ടാണ് പോലീസ് ഈ കേസിൽ നിന്ന് പുറകോട്ട് വലിയുന്നത്.
ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യ തൊഴിലാളി ജീവനൊടുക്കി. പറവൂർ മല്യങ്കര സ്വദേശി സജീവൻ ആണ് ജീവനൊടുക്കിയത്. സർക്കാർ സംവിധാനങ്ങൾക്കെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് സജീവൻ ജീവനൊടുക്കിയത്. വ്യാഴഴ്ച രാവിലെയാണ് സജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ പേരിലുള്ള നാല് സെന്റ് ഭൂമി തരം മാറ്റി നൽകണമെന്ന് ആവിശ്യപ്പെട്ട് ഒരുവർഷത്തോളമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് സജീവൻ. സ്വകാര്യ ചിട്ടിക്കമ്പനിയിൽ നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തി സജീവൻ വായ്പ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാൻ വേണ്ടി നാല് സെന്റ് ഭൂമി പണയപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഭൂമി നിലമാണെന്നും ഇത് തരംമാറ്റി പുരയിടമാക്കിയാലേ വായ്‌പ്പാ ലഭിക്കുകയുള്ളു എന്നു കാര്യം സജീവൻ അറിയുന്നത്. തുടർന്ന് ഭൂമി തരംമാറ്റാനുള്ള ശ്രമത്തിലായിരുന്നു സജീവൻ.
ഒരു വർഷം മുൻപാണ് മുത്തക്കുന്നം വില്ലേജോഫീസ് ഉൾപ്പടെയുള്ള സർക്കാർ ഓഫീസുകളിൽ ഭൂമി തരംമാറ്റി നൽകുന്നതിനായി സജീവൻ അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ നടപടിയാകാതെ വന്നതിലുള്ള മനോവിഷമമാണ് സജീവന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയും സജീവൻ ആർഡിഒ ഓഫീസിൽ പോയിരുന്നു. എന്നാൽ ആർഡിഒ ഓഫീസിൽ നിന്നും മടങ്ങിയെത്തിയ സജീവൻ അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി സംശയിക്കുന്നതായും കുടുംബം ആരോപിക്കുന്നു.
സോഷ്യൽ മീഡിയയിൽ സൂപ്പർ ഡോഗ് എന്ന പേരിൽ വിശേശിക്കപെടുന്ന ചോട്ടു എന്ന നായയെ നമുക്ക് എല്ലാവർക്കും പരിചിതമാണ്.കൊല്ലം ജില്ലയിലെ കരിങ്ങന്നൂർ സ്വദേശിയായ ദിലീപ് കുമാറിൻറെ നായ ആയിരുന്നു ചോട്ടു.എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ചോട്ടുവിനെ കാണാനില്ല. ചോട്ടുവിനായി നാടാകെ അന്വേഷണത്തിലാണ്. ജനുവരി 31 ന് രാത്രി എല്ലാവർക്കുമൊപ്പം ചോട്ടു ഉറങ്ങാൻ കിടന്നതാണ്. പതിവുപോലെ രാവിലെ ആരെയും വിളിച്ചുണർത്താൻ അവനെത്തിയില്ല. കുസൃതി കാണിച്ച് മാറിനിൽക്കുകയാണ് എന്നാണ് ആദ്യം കരുതിയത്. പക്ഷേ മണിക്കൂറുകൾ പിന്നിട്ടിട്ടും ചോട്ടുവിനെ കണ്ടെത്താനായിട്ടില്ല.
ചോട്ടുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒപ്പം സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി സജീവ തിരച്ചിൽ പുരോഗമിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട ചോട്ടു ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്കുമാറും വീട്ടുകാരും. പൊലീസില്‍ പരാതി നല്‍കിയിരുന്നതിനാല്‍ ഇന്നലെ ഡോഗ് സ്‌ക്വാഡ് വന്ന് പരിശോധന നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ലെന്നാണ് വിവരം. സമീപപ്രദേശങ്ങളിലൊന്നും കാണാത്തതിനാല്‍ ആരെങ്കിലും മോഷ്ടിച്ചു കടന്നതാകുമെന്നാണ് കരുതുന്നത്.
ആരെങ്കിലും മോ ഷ്ടിച്ചതാണെങ്കില്‍ ദയവുചെയ്ത് തങ്ങള്‍ക്ക് ചോട്ടുവിനെ തിരികെ തരണമെന്നും കേ സ് എടുക്കുമെന്ന ഭ യത്താല്‍ ഇക്കാര്യം മറച്ചുവയ്ക്കുന്നതാണെങ്കില്‍ കേ സ് എടുക്കില്ലെന്നും ദിലീപ് കുമാര്‍ ഇന്നലെ വിഡിയോയിലൂടെ ദിലീപ് കരഞ്ഞ് കേണപേക്ഷിക്കുകയാണ്.മലയാളം മനസ്സിലാകുന്ന നായയെ തിരക്കിയായിരുന്നു അന്ന് ഞങ്ങൾ ഇവിടെ എത്തിയത്. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നൽകുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടിൽ ജനൽ അടക്കുന്നതും, ബൈക്കിൻ്റെ താക്കോൽ എടുത്തു കൊണ്ടു വരുന്നതും, കൃഷിയിൽ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു. ചോട്ടുവിനായി ഒരു യൂട്യൂബ് ചാനലും ഇവർ തുടങ്ങി. നാൽപ്പതിലധികം വീഡിയോകളും അതിൽ പങ്കുവച്ചു.
കാമുകിയെ ട്രോളി ബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥിയെ കൈയ്യോടെ പിടികൂടി ഹോസ്റ്റൽ വാർഡൻ. മണിപ്പാലിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി കെയര്‍ടെയ്ക്കറുടെ കണ്ണില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. അതില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംഗ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്.
സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
‘ഇരച്ചെത്തിയ യുഎസ് സൈന്യത്തെ കണ്ട് അയാൾ ഭയന്നു വിറച്ച് ഓടുകയായിരുന്നു…’ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ 2019 ഒക്ടോബറിൽ കൊലപ്പെടുത്തിയ വിവരം പുറത്തുവിട്ട് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞ വാക്കുകളാണിത്. ബഗ്ദാദിയുടെ മരണത്തോടെ ഐഎസ് അസ്തമിക്കില്ലെന്ന് യുഎസിന് അന്നേ തന്നെ വ്യക്തമായിരുന്നു.
ബഗ്ദാദി പോയാൽ പുതിയ നേതൃത്വം എവിടെയെങ്കിലും വൈകാതെ തലപൊക്കുമെന്നും അവർ വിശ്വസിച്ചു. ഐഎസ് തിരിച്ചെത്തിയാൽ വേട്ടയാടി ഇല്ലാതാക്കുമെന്നും അന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതാണ്. അതു വെറുംവാക്കല്ലെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ, ഫെബ്രുവരി 3 രാത്രിയിലെ പ്രസ്താവന വ്യക്തമാക്കുന്നു.
വിനീത് സിനിമകളിലൂടെ മലയാള സിനിമയിൽ മുൻനിര നായക നടനായി ഉയർന്നുവന്ന താരമാണ് നിവിൻ പോളി. നിവിൻ പോളിയുടെ ആദ്യ ചിത്രം വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ്ബാണ്. ചിത്രത്തിലെ നിവിന്റെ പ്രകാശൻ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ നിവിൻ പ്രത്യക്ഷപ്പെട്ടു. മലർവാടി ആർട്സ് ക്ലബ്ബിന് ശേഷം നിവിൻ രണ്ടാമത് നായകനായത് തട്ടത്തിൽ മറയത്ത് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രത്തിലാണ്. ആ ഒറ്റ സിനിമയിലൂടെ നിവിന്റെ സിനിമാ ജീവിതം തന്നെ മാറി മറിഞ്ഞു.
ഇന്ന് പ്രണയ ചിത്രങ്ങളിലും റിയലിസ്റ്റിക്ക് സിനിമകളിലുമെല്ലാം അഭിനയിച്ച് മലയാള സിനിമയെ ലോകമെമ്പാടും എത്തിക്കുന്നതിൽ നിവിന്റെ പങ്കും ചെറുതല്ല. സിനിമകളുടെ വിജയയാത്രക്കിടെ നിവിൻ പോളിയെ വിടാതെ പിന്തുടർന്ന വിവാദമായിരുന്നു സൂപ്പർ താരം മോഹൻലാലുമായി ബന്ധപ്പെട്ടുള്ളത്. മോഹൻലാൽ ഒരിക്കൽ നിവിൻ പോളിയെ വിളിച്ചുവെന്നും എന്നാൽ നിവിൻ പോളി മോഹൻലാലിൻറെ ഫോൺ അവഗണിച്ചുവെന്നും ഒരു സിനിമാ മാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നിവിൻ പോളി.
കൈരളിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നിവിൻ പോളി വിവാദത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മലയാള സിനിമയിൽ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹൻലാലിൻറെ ഫോൺ അവഗണിച്ചെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിവിനെ കുറിച്ച് വ്യാഖാനിക്കപ്പെട്ടത്. കാര്യങ്ങൾ മോഹൻലാൽ ഫാൻസ് കൂടി ഏറ്റെടുത്തതോടെ നിവിൻ പോളി ഈ വിഷയവുമായി ബന്ധപ്പെട്ട് ശരിക്കും അസ്വസ്ഥനായി. പക്ഷെ ഈ സംഭവത്തിൽ യാതൊരു വാസ്തവുമില്ലെന്നായിരുന്നു നിവിന്റെ തുറന്ന് പറച്ചിൽ. ഇങ്ങനെയൊരു വിഷമം നേരിട്ടപ്പോൾ ആദ്യം വിളിച്ചത് മോഹൻലാലിനെ ആണെന്നും നിവിൻ പോളി അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ ശരിക്കും ടെൻഷനായിരുന്നു ഇങ്ങനൊരു സംഭവം ഉണ്ടായപ്പോൾ. സത്യത്തിൽ ലാൽ സാർ എന്നെ വിളിച്ചിട്ടില്ല. അതിലൊന്നും ഒരു വാസ്തവവുമില്ല. സംഭവം വലിയ വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോൾ ഇത്തരതിലൊക്കെ വാർത്തകൾ ഇനിയും വരുമെന്നായിരുന്നു ലാൽ സാറിന്റെ മറുപടി. അന്ന് ചിക്കൻബോക്സോ എന്തോ പിടിപെട്ട് കിടക്കുകയായിരുന്നിട്ട് പോലും അദ്ദേഹം അതിൽ സത്യമില്ലെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി’ നിവിൻ പോളി വ്യക്തമാക്കി.
:ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പി വി അൻവരുടെ സഹായിയായിപ്പോയ കക്കാടം പൊയിൽ സ്വദേശി മരിച്ച നിലയിൽ . കക്കാടം പൊയിൽ മീനാട്ടുകുന്നേൽ ഷാജിയാണ് മരിച്ചത് .ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചിരിക്കുന്നത് . ജനുവരി 18 നാണ് ഷാജി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അൻവറിന്റെ സഹായിയായി പോയത്
കഴിഞ്ഞ നിയമ സഭാ സമ്മേളനത്തിന് ശേഷമാണ് അൻവർ ആഫ്രിക്കയിലേക്ക് സ്വർണ്ണ ഖനനവുമായി പോയത് . രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അൻവർ അടിക്കടി ഉയർന്ന വിവാദങ്ങളെത്തുടർന്നു ആഫ്രിക്കയിലേക്ക് പോവുകയായിരുന്നു . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിന് പോവുന്നുവെന്നായിരുന്നു അൻവറിന്റെ വിശദീകരണം . കക്കാടം പൊയിലിലെ അനധികൃത വാട്ടർ തീം പാർക്കും , തടയണയും, തുടർന്നുണ്ടായ കോടതി ഇടപെടലുകളും അൻവറിന് വൻ തിരിച്ചടിയായിരുന്നു .
സി പി എം പിന്തുണയോടെ പിടിച്ചു നില്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് അൻവർ ആഫ്രിക്കയിലേക്ക് ബിസിനസ് മാറ്റിയത് .മാദ്ധ്യമങ്ങൾ കള്ളവാർത്തകൾ നൽകി തന്റെ കച്ചവടം പൂട്ടിച്ചെന്നും ,പാർട്ടി തനിക്ക് മൂന്ന് മാസം സമയം തന്നിട്ടുണ്ടെന്നും ആഫ്രിക്കയിലേക്ക് പോവുന്നുവെന്നും അൻവർ വ്യക്തമാക്കിയിരുന്നു . അവധിയിൽ പ്രവേശിച്ച അൻവർ മുങ്ങിയെന്നും , അൻവറിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട് ചെയ്ത മാദ്ധ്യമ പ്രവർത്തകരെ രൂക്ഷമായ ഭാഷയിൽ അൻവർ വിമർശിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു