പതിവ് രീതിയിലുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും മാറ്റി അടിപൊളി ലുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണ ദുബായിലെത്തിയത്. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം മാറ്റമുണ്ടായി. ഒരാഴ്‌ച ദുബായിലുണ്ടാകും. യുഎഇയില വിവിധ എമിറേറ്റുകൾ സന്ദർശിച്ച ശേഷമാകും മടക്കമ. കൂടെ ഭാര്യ കമലയുമുണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായിട്ടാണ് പിണറായി യുഎഇയിൽ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമമാണ്. ഫെബ്രുവരി നാലിന് ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവഹിക്കുക.
അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഫെബ്രുവരി ഏഴിനാണ് തിരുവനന്തപുരത്ത് അദ്ദേഹം മടങ്ങിയെത്തും.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി ശരിവെച്ച് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. ബാലചന്ദ്ര കുമാറിനെ തനിക്ക് അറിയാമെന്നും അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പള്‍സര്‍ സുനി ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി.കഥ പറയാന്‍ വന്നയാളാണെന്നാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെടുത്തിയത്. അന്നേദിവസം തനിക്ക് ദിലീപ് പണം നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കി. വെള്ളിയാഴ്ച്ചയാണ് അന്വേഷണ സംഘം ജയിലില്‍ എത്തി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തത്.
ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയെ ആദ്യം തിരിച്ചറിഞ്ഞില്ല, സഹോദരന്‍ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. അന്ന് സുനിയുടെ കൈവശം പണമുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയെന്ന നിഗമനത്തിലാണ് നിലവില്‍ സംഘം. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇത്തരത്തില്‍ ഫോണ്‍ കടത്തിയത്. പ്രതികള്‍ 2021 മുതല്‍ 2022 വരെ ഉപയോഗിച്ച ഫോണുകളാണ് മാറ്റിയത്.അതേസമയം കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ അഭിഭാഷകര്‍ പോലും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉള്ളതിനാലാണ് പ്രതികളുടെ ഫോണ്‍ കൈമാറാത്തത്. തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം അഭിഭാഷകരിലേക്ക് നീണ്ടേക്കും, പരിശോധന ഉള്‍പ്പെടെ വേണ്ടിവന്നേക്കും.
ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹര്‍ജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ച് പരിഗണിക്കുക. ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017ല്‍ 200 കോടി ഡോളര്‍ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത്. 2017 ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു തീരുമാനം.
ലോകത്തിലെ പല സര്‍ക്കാരുകള്‍ക്കും ഇസ്രയേല്‍ പെഗാസസ് വിറ്റതായാണ് വിവരം. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും പെഗാസസ് വാങ്ങിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ ആഗോള തലത്തില്‍ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മെക്‌സിക്കോ, സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പത്രപ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മിസൈല്‍ സംവിധാനത്തിനൊപ്പമാണ് ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങിയിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും പെഗാസസ് വാങ്ങി. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ദി വയര്‍ നടത്തിയ അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള രാഷ്ട്രീയക്കാരുടെയും നാല്പ്പതിലധികം മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ്സ് ഇടപാടുമില്ലെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഈ വാദമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ കള്ളത്തരമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകള്‍ നശിപ്പിച്ച കളഞ്ഞതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ബാലചന്ദ്രകുമാര്‍ പറഞ്ഞത്:
”ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിവ്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച് കത്തിച്ചു കളഞ്ഞതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മില്‍ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പൊളിയും. ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ട്.”
ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്ത്. ദിലീപ് തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞതെന്ന് ബാലചന്ദ്ര കുമാര്‍.
ബാലചന്ദ്രകുമാര്‍ പറഞ്ഞത്:
”ദിലീപ് റിപ്പോര്‍ട്ടര്‍ ടി.വി ചര്‍ച്ച കാണുമെന്നത് എനിക്കുറപ്പാണ്. അതാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നത്. ദിലീപിനെ വെല്ലുവിളിച്ചാണ് ഞാനിക്കാര്യം പറയുന്നു. ഫോണ്‍ ഡാറ്റ റിട്രീവ് ചെയ്തു കൊണ്ടുവരുമ്പോള്‍ എന്റെ ഫോണില്‍ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ, അത് കളയാന്‍ പറ്റില്ല. ഞാന്‍ മോളുടെ ആഭരണമുണ്ട്, അത് വില്‍ക്കുകയോ പണയം വെച്ചോ, എന്ന തുടങ്ങുന്ന ഒരു സന്ദേശം 2018 ജൂലൈ മാസം അയച്ചിട്ടുണ്ട്. ഇത് കൊണ്ടുവരണം.”
”2018 ആഗസ്റ്റില്‍ മറ്റൊരു സംഭവം. അന്നേ ദിവസം ഞാന്‍ തിരികെ പോകുമ്പോ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഒരു വ്യക്തിയെ കണ്ടു, അയാളെക്കുറിച്ച് ഞാന്‍ നാളെ പറയും അത് തെറ്റോ ശരിയോ എന്ന് അദ്ദേഹം പറയട്ടെ. 2018 ഒക്ടോബര്‍ 19ന് രാവിലെ 7.30 കഴിഞ്ഞ് അദ്ദേഹം എനിക്കൊരു മെസേജ് അയച്ചു. ‘കാവ്യ ഇപ്പോള്‍ പ്രസവിച്ചു, ബേബി ഗേള്‍.’ ഈ സന്ദേശം അദ്ദേഹം നിര്‍ബന്ധം കൊണ്ടുവരണം. ഇത് എന്റെ ഫോണിലുണ്ട്. അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് 13 സെപ്തംബര്‍ 2017ന് എനിക്കൊരു മെസേജ് അയച്ചു. രാത്രി പത്തി മണി കഴിഞ്ഞാണ് മെസേജ് വന്നത്. ”Any chance to know one Mr.Vincent Samuel bishop neyyattinkara’ ഞാന്‍ രാവിലെ തിരികെ മറുപടി അയച്ചു sure എനിക്കറിയാം എന്ന് തിരികെ മറുപടി പറഞ്ഞു. ഫോണ്‍ റിട്രീവ് ചെയ്യുമ്പോള്‍ ഇതൊക്കെ കൊണ്ടുവരണം.”-ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. എന്നാൽ ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല. ദിലീപ് നിരപരാധി ആണെന്ന് പറയുന്ന പലരും സിനിമ മേഖലയിൽ ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇനി ഒരിക്കലും ദിലീപിനോടൊപ്പം അഭിനയിക്കില്ല എന്ന് ആസിഫ് അലി പറഞ്ഞിരുന്നു അതിനെ വളരെ മോശമായാണ് സോഷ്യൽ മീഡിയയിലും മറ്റും ചിത്രീകരിച്ചിരിക്കുന്നത്. ദിലീപ് തെറ്റ് ചെയ്തു എന്നർത്തത്തിലാണ് ആസിഫ് അലി ഇങ്ങനൊരു പ്രതികരണം നടത്തിയത് എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ കാര്യങ്ങൾ അങ്ങനൊന്നും അല്ല എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ആസിഫ് അലി.
ദിലീപേട്ടൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം ഇത്തരം ഒരു സാഹചര്യത്തിൽ നിൽക്കുമ്പോൾ അദ്ദേഹത്തിനെ ഫേസ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് ഒരുമിച്ചിനി അഭിനയിക്കില്ല എന്ന് തീരുമാനം എടുത്തതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആസിഫ് അലി. ഒപ്പം ഇരയായ നടിയെ താൻ കണ്ടിരുന്നു എന്നും. അവളുടെ വിഷമത്തിന് എന്തായിരുന്നാലും അവൾക്ക് നീതി ലഭിക്കണം എന്നും ആസിഫ് അലി പറയുന്നു. ഒപ്പം തന്നെ ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്നുള്ള ആസിഫ് അലിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയമാകുന്നതും.
ആസിഫ് അലിയുടെ വാക്കുകൾ :
ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞതിനെ പറ്റി ഭയങ്കര മോശമായുള്ള ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട്. അത് ഞാൻ എന്ന ചെറുപ്പക്കാരൻ അറസ്റ്റ് ചെയ്തു എന്ന് കേട്ടതിന്റെ റിയാക്ഷൻ ആണ് അവിടെ കണ്ടത്. അത് ശെരിക്കും ജനുവിനായിട്ടുള്ള കാര്യമാണ്. വ്യക്തിപരമായി അദ്ദേഹത്തിന്റെ പേര് വരരുതെന്ന് ഒരുപാട് ആഗ്രഹിച്ച ഒരാളാണ് ഞാൻ. എന്നോട് അന്ന് ചോദിച്ചതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. ഇന്നും ആ കേസ് തെളിയിക്കുന്നത് വരെ അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനും ഉള്ളത്. പക്ഷെ ഈ പറഞ്ഞപോലെ ഇരയായ ആളും എന്റെ അടുത്ത സുഹൃത്താണ്. ആ വിഷമം ഞാൻ നേരിൽ കണ്ടതാണ്.
അപ്പോൾ അത് ചെയ്തത് ആരാണേലും അതിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം എന്ന് തന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും. അദ്ദേഹവുമായി വളരെ അടുത്ത് ബന്ധമുള്ള ഒരാളാണ് ഞാൻ ഇങ്ങനെ ഒരു കേസും ഇങ്ങനൊരു ആരോപണവും കഴിഞ്ഞ് വീണ്ടും അദ്ദേഹത്തെ ഫേസ് ചെയ്യാനുള്ള മടി എനിക്ക് എപ്പോഴും ഉണ്ടാകും അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത്.
ഡല്‍ഹി ഹോളി ഫാമിലി ഹോസ്പിറ്റലിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലും കൂടിക്കാഴ്ചയും ഫെബ്രുവരി 12 -ന് മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് ഹാളില്‍ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ സ്വാദിഷ്ടമായ മലയാളി ഭക്ഷണം തുടങ്ങിയവ ഉണ്ടായിരിക്കും. കുടുംബസഹിതം പങ്കെടുത്ത് മുന്‍കാല ഓര്‍മ്മകള്‍ പങ്കിടാമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക
ജിന്‍സി എഡ്വാര്‍ഡ്: 07886536114, ബീനാ തോമസ്: 07741407617
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St. Joseph Church Hall, Portland Crescent, Manchester, M13 0BU
മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ ചെറുമകൾ സൗന്ദര്യയെ വെള്ളിയാഴ്ച ബംഗളൂരുവിലെ വസന്ത് നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുവതിക്ക് 30 വയസ്സായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ നടത്തുന്ന ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണത്തിന് പിന്നിലെ കാരണം ഉടൻ അറിവായിട്ടില്ല.
ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മരണക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായിരുന്നു സൗന്ദര്യ. 2018-ൽ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. നീരജ് എസിനെ വിവാഹം കഴിച്ചു, അവർക്ക് ആറ് മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. ഗർഭധാരണത്തിനു ശേഷമുള്ള വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാവിലെ 10 മണിയോടെ വീട്ടുജോലിക്കാരി വീട്ടിലെത്തി വാതിലിൽ പലതവണ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. അവൾ ഡോ. നീരജിനെ വിവരമറിയിച്ചു, അവളും അവളെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല, അവർ ഉടൻ തന്നെ അവളെ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മരണം പ്രഖ്യാപിക്കുകയും ചെയ്തു.
‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഒരൊറ്റ സീനിലൂടെ ഇന്ത്യയിൽ മുഴുവൻ സ്റ്റാറായ താരം കൂടിയാണ്. സിനിമയിലും മോഡലിങ്ങിലുമായി താരം ഇപ്പോൾ തിരക്കേറിയ ജീവിതത്തിലാണ്. താരത്തിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കൂടി ഇപ്പോൾ പ്രചാരം നേടുകയാണ്. താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആണ് താരം പറയുന്നത്. ഹോട്ടലിൻ്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് താരം ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു പ്രിയ മുംബൈയിലെത്തിയത്.
” ഫെർൺ ഗോർഗോൺ എന്ന ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത്. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിനുവേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് മുൻപ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു.
ഈ ഹോട്ടൽ ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല. ഇത്തവണതേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർത്ഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും ഞാൻ പറഞ്ഞു. അവർ എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തുനിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്. അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി. ഞാൻ പറയുന്നത് ഒന്നും തന്നെ അവർ കേൾക്കുവാൻ പോലും തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു” ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പ്രിയ പ്രകാശ് വാര്യർ.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ജാമ്യത്തിലിറങ്ങി പത്ത് മാസം കഴിഞ്ഞ ശേഷമാണ് ഇരുവരും വേങ്ങരയിലെത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയിലെ നേതാവിനെ വേങ്ങരയിലെ വീട്ടിലെത്തി കണ്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ 21 ന് അനൂപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സി.ഡി.ആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്. 7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദീലീപ് ജയിലില്‍ കിടക്കുകയാണ്. ഒക്ടോബര്‍ 3 നാണ് ജാമ്യത്തില്‍ ഇറങ്ങുന്നത്,’ ബാലചന്ദ്രകുമാര്‍ പറയുന്നു.
ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാന്‍ വീണ്ടും പോയെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘രാത്രിയാണ് പോയത്. കൈയില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയോടൊപ്പവും മക്കളോടൊപ്പവും ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും. കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്പറിന്റെ സി.ഡി.ആര്‍ പരിശോധിക്കുക. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്. വേങ്ങരയുള്ള നേതാവിന് പ്രോസിക്യൂഷനെ വരെ സഹായിക്കാമല്ലോ,’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.. ഈ ആവശ്യം പരിഗണിച്ച ജസ്റ്റിസ് ഗോപിനാഥ് കേസ് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതുവരെ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ അറസ്റ്റാണ് താല്‍ക്കാലികമായി തടഞ്ഞിട്ടുള്ളത്.
തൃശൂർ ∙ കാപ്പ ചുമത്തി നാടുകടത്തിയ പൊലീസിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ച് ഗുണ്ടാത്തലവൻ പല്ലൻ ഷൈജു. മുനമ്പത്തു കടലിലൂടെ ബോട്ടിൽ ഉല്ലാസ യാത്ര നടത്തുന്നതിന്റെയും മദ്യപിക്കുന്നതിന്റെയും ദൃശ്യങ്ങളാണു ലൈവിലൂടെ ഷൈജുവും സംഘവും പുറത്തുവിട്ടത്. താനിപ്പോൾ തൃശൂർ ജില്ലയ്ക്കു പുറത്താണെന്നും ജില്ലാ അതിർത്തിയിലെ പാലം കടന്നാൽ പിന്നെ ആരുടെയും അപ്പന്റെ വകയല്ലല്ലോ എന്നും ഷൈജു വെല്ലുവിളിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. മദ്യപിച്ച ശേഷം ഗ്ലാസ് ഉയർത്തിപ്പിടിച്ചുകൊണ്ട് ‘ഇതുകണ്ടു മനംതകർന്നു കെട്ടിത്തൂങ്ങി ചാകരുത്’ എന്നു പൊട്ടിച്ചിരിച്ചുകൊണ്ടു ഷൈജു പറയുന്നു.
കൊലപാതകം ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെ കുറ്റകൃത്യങ്ങൾ നടത്തിയ കൊടകര പന്തല്ലൂർ മച്ചിങ്ങൽ ഷൈജുവിനെ (43) ഒരാഴ്ച മുൻപാണു തൃശൂർ റൂറൽ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്കു ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചാൽ വിചാരണ കൂടാതെ 3 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തൃശൂർ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ തലവനായിരുന്ന ഷൈജു, പിന്നീടു കുഴൽപ്പണം തട്ടിപ്പ് സംഘത്തിന്റെ നേതാവായി മാറിയിരുന്നു.
വിഡിയോ ദൃശ്യങ്ങളിലെ ഷൈജുവിന്റെ സംഭാഷണങ്ങളിങ്ങനെ:
‘‘ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ. കൃഷ്ണൻകോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂർ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലൻ ഷൈജൂന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവർക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്സ് ബ്രോ..
(മദ്യപിക്കുന്നു) ഇതുകൊണ്ട് മനംതകർന്നു കെട്ടിത്തൂങ്ങി ചാകുവൊന്നും വേണ്ട. നെല്ലായിയിൽ എനിക്കൊരു കൂട്ടുകാരനുണ്ട്. അവനോട് പറയണം, വിഷമിക്കുവൊന്നും വേണ്ട, പല്ലൻ ഷൈജു അങ്ങോട്ടു തന്നെ വരും. പെണ്ണിനെ കാണാൻ ഇനി നാട്ടിലേക്കൊന്നും വരരുതെന്ന് ഇന്നലെ അവൻ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. വേണമെങ്കിൽ ഫ്ലൈറ്റ് ചാർട്ടർ ചെയ്തു ദുബായിലേക്കു വരെ ഞാൻ പോകും..’’