ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിലെ സമരങ്ങൾ മൂലം പതിനായിരക്കണക്കിന് ക്യാൻസർ രോഗികളുടെ ചികിത്സ മുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 2022ൽ സമരം ആരംഭിച്ചതിനുശേഷം ഏകദേശം 36,000 ക്യാൻസർ രോഗികളുടെ അപ്പോയിൻമെന്റുകളാണ് പുനർ ക്രമീകരിക്കേണ്ടതായി വന്നത്. ഇത്തരത്തിലുള്ള കാലതാമസം ക്യാൻസർ പോലുള്ള ഗുരുതര രോഗം ബാധിച്ച രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നതായി ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
ക്യാൻസർ രോഗികളും മറ്റ് അടിയന്തര പരിചരണം ആവശ്യമുള്ള രോഗികൾക്കും പണിമുടക്ക് പോലുള്ള പ്രശ്നങ്ങൾ മൂലം അവരുടെ ചികിത്സകൾ മുടങ്ങുന്ന സാഹചര്യം ആശങ്കയുള്ളവാക്കുന്നതാണെന്ന് ക്യാൻസർ റിസർച്ച് യുകെയിലെ മിഷേൽ മിച്ചൽ പറഞ്ഞു. എൻഎച്ച്എസിലെ സമരങ്ങൾ എത്ര കാലം തുടരുന്നുവോ അതിനനുസരിച്ച് പ്രശ്നങ്ങൾ ഗുരുതരമായി മാറും എന്ന് എൻഎച്ച്എസ് പ്രോവിഡൻസിലെ മിറിയം ഡീക്കിൻ പറഞ്ഞു. എൻഎച്ച്എസ് കൺസൾട്ടന്റുമാരും ജൂനിയർ ഡോക്ടർമാരും ആദ്യമായി ഒന്നിച്ച് സമരത്തിന് തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത് മൂലം രോഗികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
ജൂണിയർ ഡോക്ടർമാർ 35% വേതന വർദ്ധനവാണ് ആവശ്യപ്പെടുന്നത്. എന്നാൽ 6നും 10നും ഇടയിൽ മാത്രമേ ശമ്പള വർദ്ധനവ് നൽകാൻ സാധിക്കുകയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ കൈകൊണ്ടിരിക്കുന്നത് . നിലവിലെ രീതിയിൽ സമരപരമ്പരകൾ തുടരുകയാണെങ്കിൽ ഈ വർഷാവസാനത്തോടെ ഇംഗ്ലണ്ടിലുടനീളം ഒരു ദശലക്ഷത്തിലധികം രോഗികളുടെ അപ്പോയിന്മെന്റുകളെ സമരം ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ പിതാവിനെയും രണ്ടാനമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്‌തു. പാകിസ്ഥാനിൽ നിന്ന് യുകെയിൽ തിരിച്ചെത്തിയപ്പോഴാണ് കൊലപാതകക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഉർഫാൻ ഷെരീഫ് (41), ഭാര്യ ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവരെ ദുബായിൽ നിന്ന് വിമാനം ഇറങ്ങിയ ശേഷം വൈകിട്ട് 3:45 ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.
ആഗസ്റ്റ് 10 വ്യാഴാഴ്ച വോക്കിംഗിലെ വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്, ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ , സഹോദരൻ ഫൈസൽ മാലിക് എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. 41 കാരനായ ഉർഫാൻ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രാജ്യം വിട്ട് അഞ്ചാഴ്‌ചയ്ക്ക് ശേഷമാണ് മൂവരെയും ലണ്ടൻ ഗാറ്റ് വിക്ക് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തത്. ഒന്നിനും 13നും ഇടയിൽ പ്രായമുള്ള സാറയുടെ സഹോദരങ്ങൾ ഇപ്പോൾ പാകിസ്ഥാൻ സർക്കാരിൻെറ പരിചരണ കേന്ദ്രത്തിൽ ആണ്. തിങ്കളാഴ്ച പാകിസ്ഥാനിലെ ഝലമിലുള്ള ഷരീഫിന്റെ പിതാവിന്റെ വീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉർഫാനും പങ്കാളിക്കും സഹോദരനുമായി പാകിസ്ഥാൻ പോലീസ് ആഴ്ചകളായി തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അന്വേഷണത്തിൻെറ ഭാഗമായി സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉർഫാന്റെ സഹോദരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഉർഫാന്റെ പാകിസ്ഥാനിലുള്ള കുടുംബം ലാഹോർ ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാമിലെ ഡെഡ്‌ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി ജോര്‍ജ്ജ് (35) നിര്യാതയായി. ക്യാൻസര്‍ ബാധിതയായിരുന്നു. അടുത്ത കാലത്താണ് ജെനിയ്ക്ക് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം. അഞ്ചു വയസുകാരി നിവ ഏക മകളാണ്.
കുട്ടനാട് വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകയിലെ പുലിക്കൂട്ടില്‍ കുടുംബാംഗമാണ് ജെനിയുടെ ഭർത്താവ് എവിന്‍. മാല സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ക്‌നാനായ കാത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോര്‍ജ്ജ് കുരുട്ടു പറമ്പിലിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകളാണ് ജെനി.
ജെനി ജോര്‍ജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രോഗികളുടെ സുരക്ഷയ്ക്ക് വെല്ലുവിളികളുണ്ടെന്ന് ആരോപിച്ച് ഒരു സഹപ്രവർത്തകയെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെത്തുടർന്ന് എൻഎച്ച്എസ് മേധാവികൾ തന്നെ ലക്ഷ്യമിട്ട് പ്രവർത്തിച്ചതായി മുതിർന്ന നേഴ്സിന്റെ വെളിപ്പെടുത്തൽ. മാഞ്ചസ്റ്റർ ക്രിസ്റ്റി ക്യാൻസർ ഹോസ്പിറ്റലിലെ ഒരു നേഴ്‌സിന്റെ വീഴ്ചകൾ പരിഹരിക്കാൻ താനും സഹപ്രവർത്തകരും മേധാവികളോട് പലതവണ ആവശ്യപ്പെട്ടതായി റെബേക്ക വൈറ്റ് പറഞ്ഞു. ആശുപത്രിയിൽ കഴിയേണ്ട രോഗികളെ ശരിയായ പരിചരണം നൽകാതെ വീട്ടിലേക്ക് പറഞ്ഞയച്ചതായി വൈറ്റ് പറഞ്ഞു. ഏകദേശം ഒരു ദശാബ്ദത്തോളം ദി ക്രിസ്റ്റിയിൽ ജോലി ചെയ്തിരുന്ന നേഴ്സാണ് വൈറ്റ്. കൺസ്ട്രക്ടീവ് ഡിസ് മിസലിനെതിരെ വൈറ്റ് ഇപ്പോൾ ക്രിസ്റ്റിക്കെതിരെ കേസെടുക്കുകയാണ്.
വൈറ്റ് ചില ആശങ്കകൾ ഉന്നയിച്ചുവെന്നും അവ ഉന്നയിച്ചതിലൂടെ സേവനത്തിൽ മെച്ചപ്പെടുത്തലുകൾ വരുത്താൻ സാധിച്ചുവെന്നും ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. ആശുപത്രി ഭരിക്കുന്ന ട്രസ്റ്റിന്റെ അന്വേഷണത്തിൽ നേഴ്‌സിന്റെ പരിചരണത്തിന്റെ ഫലമായി ഒരു രോഗിയുടെ ജീവനും ഭീഷണി ഇല്ലെന്ന് അവർ പറഞ്ഞു. വൈറ്റ് മൂന്ന് തവണ ആശങ്ക ഉന്നയിച്ചെന്നും ഇതിൽ നന്ദിയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ നേഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ സമഗ്രമായ അന്വേഷണം തുടങ്ങി. അന്വേഷണവുമായി ട്രസ്റ്റ് പൂർണമായി സഹകരിക്കുന്നുണ്ട്. ജീവനക്കാർ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സംഭവത്തോട് പ്രതികരിച്ച എൻ എച്ച് എസ് ഇംഗ്ലണ്ട് പ്രതിനിധി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആത്മഹത്യയിലൂടെയുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് പാരസെറ്റമോൾ അടങ്ങിയ ഓവർ-ദി-കൗണ്ടർ മരുന്നുകളുടെ ലഭ്യത പരിമിതപ്പെടുത്താൻ ഒരുങ്ങി യുകെ സർക്കാർ. അടുത്തിടെ തയാറാക്കിയ ദേശീയ ആത്മഹത്യാ പ്രതിരോധത്തിൻെറ ഭാഗമായാണ് പുതിയ നീക്കം. റിപ്പോർട്ടിൽ 2018 മുതൽ ആത്മഹത്യ മൂലമുള്ള മരണങ്ങൾ എങ്ങനെ കുറയ്ക്കാം എന്ന് കാണിക്കുന്നു. രാജ്യത്തുടനീളമുള്ള സ്കൂളുകളിലും കോളേജുകളിലും ദേശീയ ജാഗ്രതാ സംവിധാനങ്ങൾ ഉൾപ്പെടുത്താനുമുള്ള തയാറെടുപ്പിലാണ് അധികൃതർ.
കടകളിൽ വാങ്ങാവുന്ന പാരസെറ്റമോളിന്റെ എണ്ണം കുറയ്ക്കുന്നത് യുകെയിലെ ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ സഹായിക്കുമോ എന്ന് മെഡിക്കൽ വിദഗ്ധർ പരിശോധിച്ച് വരികയാണ്. നിലവിൽ ആളുകൾക്ക് പാരസെറ്റമോൾ അടങ്ങിയ പരമാവധി രണ്ട് പാക്കറ്റ് മരുന്നുകൾ വാങ്ങാനാകും. ഇതിൽ 500 മില്ലിഗ്രാം 16 ഗുളികൾ അടങ്ങിയിട്ടുണ്ട്.
സർക്കാർ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട്സ് റെഗുലേറ്ററി ഏജൻസിയോട് (എംഎച്ച്ആർഎ) കൂടുതൽ നിയന്ത്രണങ്ങൾ പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടര വർഷത്തിനുള്ളിൽ ഇംഗ്ലണ്ടിലെ ആത്മഹത്യാ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുകെയിലെ മന്ത്രിമാർ പ്രവർത്തിക്കുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച 2018 ലെ ഒരു പഠനത്തിൽ യുകെയിൽ സ്വയം വിഷബാധയ്ക്ക് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ മരുന്നാണ് പാരസെറ്റമോൾ എന്നും ഇത് മാരകമായ കരൾ തകരാറിന് കാരണമാകുമെന്നും കണ്ടെത്തിയിരുന്നു. ഓരോ വർഷവും 5,000-ത്തിലധികം ആളുകൾ ആത്മഹത്യയിലൂടെ മരിക്കുന്നുണ്ടെന്ന് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) കണക്കുകൾ കാണിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സ്ലഗ് & ലെറ്റസ്, യേറ്റ്‌സ് എന്നിവയുൾപ്പെടെയുള്ള ബാർ ശൃംഖലകളുടെ ഉടമസ്ഥരായ സ്റ്റോൺഗേറ്റ് ഗ്രൂപ്പ്, കുതിച്ചുയരുന്ന ചെലവുകൾ നികത്താൻ വാരാന്ത്യങ്ങൾ പോലുള്ള തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ കൂടുതൽ പൈസ ഈടാക്കുമെന്നുള്ള അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ലോകകപ്പ് പോലുള്ള ഇവന്റുകൾ നടന്നപ്പോൾ മുൻപ് ഇത്തരത്തിൽ വിലവർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തരത്തിൽ ഒരു സ്ഥിരമായ രീതിയിൽ ആക്കുന്നത് ആദ്യമാണ് . തിരക്കേറിയ സമയങ്ങളിൽ ഒരു പൈന്റ് ബിയർ കുടിക്കുന്നവർക്ക് 20 പൈസ അധികം ചിലവാകും. സ്കൂൾ അവധിക്കാലത്ത് വിമാന കമ്പനികൾ ടിക്കറ്റിന്റെ കൂടുതൽ നിരക്ക് ഈടാക്കുന്നത് ഏവിയേഷൻ രംഗത്ത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള ഒരു ഡൈനാമിക് പ്രൈസിങ് രീതിയാണ് സ്ലഗ് & ലെറ്റസ് ഉടമകളും പിന്തുടരുന്നത്. വിലവർദ്ധനവ് സംബന്ധിച്ചുള്ള അറിയിപ്പുകൾ ഉപഭോക്താക്കൾക്ക് നോട്ടീസ് ബോർഡിലൂടെ പ്രദർശിപ്പിക്കുമെന്ന് കമ്പനി ഉടമകൾ അറിയിച്ചു. എന്നാൽ കമ്പനിയുടെ ഈ നീക്കം സോഷ്യൽ മീഡിയയിൽ പല ഉപഭോക്താക്കളെയും രോഷാകുലരാക്കി.
യുകെയിലുടനീളമുള്ള പബ്ബുകൾ ഊർജ്ജ നിരക്കുകൾ ഉൾപ്പെടെയുള്ള വർദ്ധിച്ച ചിലവുകൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഇത് ഇംഗ്ലണ്ടിലും വെയിൽസിലും നിരവധി പബ്ബുകളുടെ അടച്ചുപൂട്ടലിലേക്കും നയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഡൈനാമിക് പ്രൈസിങ് സ്ട്രാറ്റെജിയുടെ ഭാഗമായി ചിലവ് കുറഞ്ഞ സമയങ്ങളിൽ ഓഫറുകളും മറ്റും ഏർപ്പെടുത്താനും കമ്പനി തീരുമാനിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലണ്ടൻ : ശസ്ത്രക്രിയയ്ക്കിടെ വനിതാ സർജന്മാർ ലൈംഗികാതിക്രമത്തിനിരയായതായി വെളിപ്പെടുത്തൽ. ശസ്ത്രക്രിയക്കിടെ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുവെന്നും ആക്രമിക്കപ്പെടുന്നുവെന്നും ചില സന്ദർഭങ്ങളിൽ സഹപ്രവർത്തകരാൽ പോലും അതിക്രമത്തിനിരയാകുന്നുണ്ടെന്നും വനിതാ ശസ്ത്രക്രിയാ വിദഗ്ധർ വെളിപ്പെടുത്തി. എക്സെറ്റർ സർവകലാശാല, സറേ സർവകലാശാല, വർക്കിംഗ് പാർട്ടി ഓൺ സെക്ഷ്വൽ മിസ്കണ്ടക്ട് ഇൻ സർജറി എന്നിവർ എൻ എച്ച് എസ് ജീവനക്കാരുടെ ഇടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മുതിർന്ന പുരുഷ ശസ്ത്രക്രിയാ വിദഗ്ധർ വനിതാ ട്രെയിനികളെ ദുരുപയോഗം ചെയ്യുന്നതായി പഠനത്തിൽ പറയുന്നു. എൻ എച്ച് എസ് ആശുപത്രികളിൽ സംഭവിക്കുന്നതാണ് ഇത്.
ഈ കണ്ടെത്തലുകൾ ശരിക്കും ഞെട്ടിക്കുന്നതാണെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രതികരിച്ചു. ഗവേഷകരോട് പ്രതികരിച്ച വനിതാ ശസ്ത്രക്രിയാ വിദഗ്ധരിൽ ഏകദേശം മൂന്നിൽ രണ്ട് പേരും തങ്ങൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മൂന്നിലൊന്ന് പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഹപ്രവർത്തകരാൽ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പറഞ്ഞു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തങ്ങളുടെ കരിയറിനെ നശിപ്പിക്കുമെന്നും ഇതിൽ എൻഎച്ച്എസ് നടപടിയെടുക്കുമെന്ന് തങ്ങൾക്ക് വിശ്വാസമില്ലെന്നും സ്ത്രീകൾ പറയുന്നു.
ഓപ്പറേഷൻ തിയേറ്ററിലെ മുതിർന്ന സഹപ്രവർത്തകരിൽ നിന്നുള്ള പഠനത്തെ ആശ്രയിച്ചാണ് ശസ്ത്രക്രിയാ പരിശീലനം മുന്നോട്ട് പോകുന്നത് എന്നതിനാൽ ദുരനുഭവം നേരിട്ട പല സ്ത്രീകളും ഇത് തുറന്നുപറയാൻ മടിക്കുന്നു. ഗവേഷണത്തിൽ പ്രതികരിച്ച 1,434 പേരിൽ 63% സ്ത്രീകളും സഹപ്രവർത്തകരിൽ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞു. 30% സ്ത്രീകൾക്ക് സഹപ്രവർത്തകനിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നു. 11 ബലാത്സംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയ മുറിയിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതരായി ജോലി ചെയ്യാൻ കഴിയുന്നില്ല എന്ന ഭീകരമായ അവസ്ഥ തുറന്നുകാട്ടുന്നതാണ് ഈ കണ്ടെത്തൽ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ മെഡിക്കൽ വിദ്യാർഥികൾക്ക് എൻഎച്ച്എസിൽ പ്രാക്ടീസ് ചെയ്യാനുള്ള താല്പര്യം കുറയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലെ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികളിൽ ഒരാൾ പരിശീലിക്കുന്നതിനായി രാജ്യം വിടാൻ ആഗ്രഹിക്കുന്നതായുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
യുകെയിലെ 44 മെഡിക്കൽ സ്കൂളുകളിൽ നിന്നുള്ള 10,400 ലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ 32% പേർ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുഎസ്, കാനഡ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നത് . വിദേശത്തുനിന്നും ലഭിക്കുന്ന മികച്ച ശമ്പള ഓഫറുകൾ, തൊഴിൽ ജീവിത സാഹചര്യങ്ങൾ എന്നിവയാണ് പലരെയും യുകെ വിടാൻ പ്രേരിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത 60% ആളുകളും എൻഎച്ച്എസിൽ ജോലി ചെയ്യുന്നതിൽ തൃപ്തരല്ലെന്നാണ് അഭിപ്രായപ്പെട്ടത്.
ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരപരമ്പരകൾ മെഡിക്കൽ വിദ്യാർത്ഥികളുടെ തീരുമാനത്തെ സ്വാധീനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി വീണ്ടും പണിമുടക്കിനൊരുങ്ങുകയാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ . ജൂനിയർ ഡോക്ടർമാർക്ക് 35% ശമ്പള വർദ്ധനവാണ് ബിഎംഎ ആവശ്യപ്പെടുന്നത്. മെഡിക്കൽ വിദ്യാർഥികളിൽ നല്ലൊരു ശതമാനം തുടർപഠനത്തിനും പരിശീലനത്തിനുമായി രാജ്യം വിടാൻ ആലോചിക്കുന്നത് എൻഎച്ച്എസിന് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വിമാനത്തിലെ ടോയ്ലറ്റിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട രണ്ട് യാത്രാക്കാരെ പോലീസ് പിടികൂടി. ലൂട്ടനിൽ നിന്ന് യാത്ര തിരിച്ച ഈസി ജെറ്റ് വിമാനത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. വിമാന അധികൃതർ അറിയിച്ചതിനെ തുടർന്ന് ഇവരെ ഐബിസയിൽ എത്തിച്ചപ്പോൾ പോലീസ് പിടികൂടി കൊണ്ടു പോയതാണ് റിപ്പോർട്ടുകൾ .
ക്യാബിൻ ക്രൂ അംഗം വാതിൽ തുറന്നപ്പോൾ കണ്ട ദൃശ്യങ്ങൾ വ്യാപകമായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തോട് തമാശ രൂപേണയാണ് ആളുകൾ പ്രതികരിച്ചത്. രണ്ട് യാത്രക്കാരുടെ പെരുമാറ്റം മൂലം അവരെ പോലീസ് കണ്ടതായി ഈസി ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. ദമ്പതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടാതെ ഇവരെ അറസ്റ്റ് ചെയ്തോ തുടങ്ങിയ കാര്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തോട് പ്രതികരിക്കാൻ ലൂട്ടൻ എയർപോർട്ടിലെ പോലീസിന്റെ ചുമതലയുള്ള ബെഡ് ഫോർട്ട് ഷെയർ പോലീസ് വിസമ്മതിച്ചു. 2004 – ലെ ലൈംഗിക കുറ്റകൃത്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ശൗചാലയത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ഒരു പാർലമെന്ററി ഗവേഷകനെ അറസ്റ്റ് ചെയ്തത് യുകെയുടെ വരാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലേയ്ക്ക് ചൈനയെ ക്ഷണിക്കുന്നത് തടയില്ല എന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ ശരത്കാലത്തിലെ ആദ്യ ലോക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ചൈനയെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ AI പോലുള്ള വിഷയങ്ങളിൽ യുകെയ്‌ക്ക് വേണ്ടി ചൈനയുമായി ചർച്ചകൾ നടത്തേണ്ടതുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു.
കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ ചൈനയുമായി യുകെ ചർച്ച നടത്തുന്നത് പരിഗണിച്ചാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. നവംബറിൽ, സാങ്കേതികവിദ്യയുടെ ഉയർച്ചയുടെ അപകടസാധ്യത ചർച്ച ചെയ്യുന്നതിനും ആഗോള സുരക്ഷാ നടപടികളെ അംഗീകരിക്കുന്നതിനുമായി ബ്രിട്ടൻ വിവിധ രാജ്യങ്ങളുമായുള്ള ഒരു പ്രധാന മീറ്റിംഗിന് ആതിഥേയത്വം വഹിക്കും. AI യുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം നിലവിലെ പ്രവർത്തന രീതികളെയും സുരക്ഷാ സംവിധാനങ്ങളെയും ഇല്ലാതാക്കുമോ എന്ന ആശങ്കയ്ക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ഉച്ചകോടി പ്രഖ്യാപിച്ചത്.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയെ ക്ഷണിക്കണമോ എന്ന ചോദ്യത്തിന് ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്ക് പ്രധാനമന്ത്രി എടുക്കേണ്ട തീരുമാനമാണതെന്ന് പ്രതികരിക്കുകയാണ് ഉണ്ടായത്. യുകെ തീർച്ചയായും ചൈനയെ ശത്രുവായി വിശേഷിപ്പിക്കേണ്ടതില്ലെന്നും അവർ കൂട്ടി ചേർത്തു