Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ എൻ എച്ച് എസിൽ ആദ്യമായി മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അന്ധത തടയാനുള്ള മരുന്ന് നൽകാൻ തീരുമാനമായി. കണ്ണിന്റെ പിൻഭാഗത്ത് അസാധാരണമായ രക്തക്കുഴലുകളുടെ വളർച്ച മൂലമുണ്ടാകുന്ന പാടുകൾ തടയാൻ റാണിബിസുമാബ് എന്ന കുത്തിവയ്പ്പിന് കഴിയും. ഇത് ലേസർ തെറാപ്പിക്ക് പകരമായി ചെയ്യാം. കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഈ കാഴ്ച പ്രശ്‌നം പരിഹരിക്കാൻ മാസം തികയാത്ത കുട്ടികളിൽ ലേസർ തെറാപ്പി അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ ഈ കുത്തിവയ്പ്പ് ഏറെ സഹായകമാണ്. ശരിയായ ചികിത്സയിലൂടെ റെറ്റിനോപ്പതി ഓഫ് പ്രീമെച്യുരിറ്റി (ആർ‌ഒ‌പി) എന്ന അവസ്ഥ ഒഴിവാക്കാവുന്നതാണ്.

മാസം തികയാതെ ജനിക്കുന്നതോ ഭാരക്കുറവോ ഉള്ള എല്ലാ കുട്ടികളേയും കണ്ണ് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഇതിൽ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുന്ന കേടുപാടുകൾ ഒഴിവാക്കാൻ 20-ൽ ഒരാൾക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. പുതിയ രക്തക്കുഴലുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വാസ്കുലർ എൻഡോതെലിയൽ ഗ്രോത്ത് ഫാക്‌ടറിന്റെ പ്രവർത്തനത്തെ തടയാനാണ് റാണിബിസുമാബ് കണ്ണിൽ കുത്തിവയ്ക്കുന്നത്. രക്തക്കുഴലുകളുടെ അസാധാരണ വളർച്ച റെറ്റിനയെ മൂടുന്ന ടിഷ്യുവായി മാറും. ഇത് കാഴ്ച്ച ശക്തിയെ പൂർണമായി ഇല്ലാതാക്കും.

ഇംഗ്ലണ്ടിൽ പ്രതിവർഷം 20 കുഞ്ഞുങ്ങൾക്കെങ്കിലും ലേസർ തെറാപ്പിക്ക് പകരം കുത്തിവയ്പ്പ് ആവശ്യമായി വന്നേക്കാം. ലേസർ തെറാപ്പിക്ക് വിധേയരാകാൻ കഴിയാത്ത കുട്ടികൾക്ക് ഇത്തരം ചികിത്സാ രീതികൾ ഏറെ സഹായകരമാണെന്ന് എൻ എച്ച് എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറഞ്ഞു. മാസം തികയാതെ ജനിക്കുന്ന പല കുഞ്ഞുങ്ങളെയും റെറ്റിനോപ്പതി ബാധിക്കുന്നതിനാൽ പുതിയ ചികിത്സാ രീതി ദേശീയതലത്തിൽ അവതരിപ്പിക്കുന്നത് തികച്ചും അഭിനന്ദനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നോർത്താംപ്ടണ്‍ഷെയർ കെറ്ററിങിൽ നേഴ്സായ അഞ്ജു അശോക് (35), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയ ഭർത്താവ് സാജുവിന് (52) നാല്പത് വർഷം ജീവപര്യന്തം തടവ് ശിക്ഷ. യു കെയിൽ ഒരു മലയാളിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണിത്. പീതർടൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷയ്ക്ക് പുറമേ, അഞ്ജുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്നും സാജുവിനെ വിലക്കിയിട്ടുണ്ട്. നിങ്ങൾ ഭാര്യയുടെ ജീവനെടുക്കുമ്പോൾ, നിങ്ങളുടെ കൊച്ചുകുട്ടികൾ അവരുടെ മമ്മിക്കുവേണ്ടി നിലവിളിക്കുകയായിരുന്നുവെന്ന് ശിക്ഷ വിധിച്ച ജഡ്ജി ജസ്റ്റിസ് പെപ്പെറാൾ പറഞ്ഞു.

അഞ്ജു അവിശ്വസ്തത കാട്ടിയെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്ന് പ്രോസിക്യൂട്ടർ ജെയിംസ് ന്യൂട്ടൺ-പ്രൈസ് കെസി പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏപ്രിലിൽ ഏറ്റുപറഞ്ഞ സാജു പക്ഷേ മക്കളുടെ കാര്യത്തിൽ എന്തുസംഭവിച്ചെന്ന് അറിയില്ല എന്നാണു കോടതിയിൽ പറഞ്ഞത്. എങ്കിലും കുറ്റം ഏൽക്കുന്നതായി സമ്മതിച്ചിരുന്നു.

കഴിഞ്ഞവർഷം ഡിസംബർ 15 നാണു എൻഎച്ച്എസ് നേഴ്സായ അഞ്‌ജുവും മക്കളായ ജീവ, ജാൻവി എന്നിവരും കെറ്ററിങിൽ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അധികം താമസിയാതെ ഭർത്താവ് സാജു അറസ്റ്റിലായി. മദ്യ ലഹരിയിലാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ആശ്രിത വിസയിൽ ബ്രിട്ടനിൽ എത്തിയ സാജുവിനു ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. വൈക്കം സ്വദേശിയായ അഞ്ജുവും കണ്ണൂർ സ്വദേശിയായ സാജുവും ബെംഗളുരിൽ വച്ചാണു കണ്ടുമുട്ടിയതും പ്രണയിച്ചു വിവാഹം കഴിച്ചതും. ഇവർ ഏറെ നാൾ സൗദിയിൽ ജോലി ചെയ്തതിനു ശേഷമാണ് യുകെയിലെത്തിയത്.

അഞ്ജുവിനും മക്കൾക്കും വിവിധ ഇടങ്ങളിൽ ബ്രിട്ടീഷുകാർ ഉൾപ്പെടെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അഞ്ജു ജോലി ചെയ്തിരുന്ന കെറ്ററിങ് ജനറൽ എൻഎച്ച്എസ് ആശുപത്രിക്കു മുന്നിൽ ആർസിഎൻ പ്രവർത്തകർ മെഴുകുതിരി കത്തിച്ചാണു ആദരാഞ്ജലികൾ അർപ്പിച്ചത്. അഞ്ജുവിന്റെ മക്കൾ പഠിച്ച കെറ്ററിങ്‌ പാർക്ക്‌ ഇൻഫന്റ് സ്കൂളുകളിൽ ബലൂണുകൾ ആകാശത്തേക്കു പറത്തി ജീവയെയും ജാൻവിയെയും അനുസ്മരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മിഡ്‌ സ്റ്റാഫോഡ്ഷെയർ ഹോസ്പിറ്റൽ ട്രസ്റ്റിൽ നടന്ന വലിയ അഴിമതികൾ പോലുള്ളവ ഇനിയും ആവർത്തിക്കാതിരിക്കാൻ, എൻഎച്ച്എസിൽ നടക്കുന്ന നിയമവിരുദ്ധതയെയും അതിക്രമങ്ങളെയും സംബന്ധിച്ച് തുറന്നു പറയുവാൻ ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം ആവശ്യമാണെന്ന് ഈ മേഖലയിലെ തന്നെ വിദഗ്ധരിൽ ഒരാൾ ബിബിസി ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദശാബ്ദത്തിലേറെ മുമ്പ് സ്റ്റാഫോർഡ് ഹോസ്പിറ്റലിൽ നൂറുകണക്കിന് രോഗികളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയ സർ റോബർട്ട് ഫ്രാൻസിസ് ആണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. എൻ എച്ച് എസിൽ നിലവിൽ നിൽക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് തുറന്നു പറയുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ചിലർ ഇത്തരത്തിലുള്ള തുറന്നുപറച്ചലുകൾക്ക് വലിയ വില നൽകേണ്ടി വരുന്നുണ്ടെന്നും, ഇത് മറ്റുള്ളവരെ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

25,000-ത്തിലധികം എൻഎച്ച്എസ് സ്റ്റാഫുകൾ രോഗികളുടെ സുരക്ഷയെ സംബന്ധിക്കുന്ന പ്രശ്നങ്ങളും തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഭീഷണികൾ സംബന്ധിച്ചും വെളിപ്പെടുത്തി കഴിഞ്ഞ വർഷം മുന്നോട്ടുവന്നിരുന്നു. ഇത് തൊട്ടു മുൻപുള്ള വർഷത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബർമിംഗ്ഹാമിലെ മെയിൻ ഹോസ്പിറ്റൽ ട്രസ്റ്റിലെ മുതിർന്ന നേത്ര ശസ്ത്രക്രിയാ വിദഗ്‌ദ്ധനായ ട്രിസ്റ്റൻ റ്യൂസർ ആശുപത്രിയിലെ നേഴ്‌സിംഗ് സ്റ്റാഫിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഒരു അടിയന്തിര ഓപ്പറേഷനിൽ സഹായിക്കാൻ നോൺ മെഡിക്കൽ സ്റ്റാഫിനെ ഉപയോഗിക്കേണ്ട സാഹചര്യത്തിൽ എത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം അദ്ദേഹം നടത്തിയത്. എന്നാൽ ഇത്തരത്തിൽ മുന്നോട്ടു വന്നതിനെ തുടർന്ന് അദ്ദേഹം സഹിക്കേണ്ടി വന്നത് നിരവധി പ്രതിസന്ധികളാണ്. പ്രശ്നം പരിഹരിക്കുന്നതിന് പകരം മാനേജ്മെന്റ് തനിക്ക് നേരെ തിരിഞ്ഞുവെന്നും, തനിക്കെതിരെ മെഡിക്കൽ കൗൺസിൽ പരാതി നൽകുകയും പിരിച്ചുവിടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് ട്രൈബ്യൂണൽ അദ്ദേഹത്തെ അന്യായമായി പിരിച്ചുവിട്ടതായി കണ്ടെത്തുകയായിരുന്നു.

ഇത്തരത്തിൽ തുറന്നു സംസാരിക്കുന്ന നിരവധി പേർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ തികച്ചും അസഹനീയമാണ്. അതിനാൽ തന്നെയാണ് ഇത്തരത്തിൽ മുന്നോട്ടുവരുന്നവരെ സംരക്ഷിക്കുവാൻ കൂടുതൽ നടപടികൾ വേണമെന്ന ആവശ്യം നിരവധി പേരാണ് സൂചിപ്പിച്ചിരിക്കുന്നത്. ബിബിസി ന്യൂസിനോട് തങ്ങളുടെ അനുഭവകഥകൾ വ്യക്തമാക്കിയ പലരും തങ്ങളുടെ ഐഡന്റിറ്റി മറച്ചുവയ്ക്കുവാനാണ് ആവശ്യപ്പെട്ടതെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ജൂണിലെ ഉയർന്ന താപനില മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിനും പ്രാണികളുടെയും സസ്യങ്ങളുടെയും വളർച്ചയ്ക്ക് തടസമായെന്നും റിപ്പോർട്ട്‌. ഉയർന്ന താപനില കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണോയെന്ന് ഇന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കും. ചൂട് കൂടിയ പ്രദേശങ്ങളിൽ ജല ഉപയോഗം 25% കൂടിയതായി വാട്ടർ യു കെ അറിയിച്ചു. ജൂണിൽ താപനില 32.2 ഡിഗ്രി സെൽഷ്യസിൽ എത്തി, ചൂട് വളരെ നീണ്ടുനിന്നു.

“ഈ വർഷത്തിൽ നദികളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. വേനൽക്കാലത്ത് ചൂടും വരൾച്ചയും അനുഭവപ്പെടുമ്പോൾ നദികളെ ബാധിക്കും.” ആംഗ്ലിംഗ് ട്രസ്റ്റിൽ നിന്നുള്ള മാർക്ക് ഓവൻ പറഞ്ഞു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ റിവർ വെയറിൽ സീ ട്രൗട്ട് ചത്തതായി കണ്ടെത്തി. നദികളിലെ ജലനിരപ്പ് കുറയുന്നതിനാൽ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് മരണങ്ങൾക്ക് കാരണം. കാറുകളിൽ നിന്നും ലോറികളിൽ നിന്നുമുള്ള ഉണക്കിയ മാലിന്യങ്ങൾ നദികളിലേക്ക് തള്ളുന്നതും മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ കൂടുതൽ മത്സ്യങ്ങൾ ഇപ്പോൾ ചത്തതായി പരിസ്ഥിതി ഏജൻസി അറിയിച്ചു.

ഓർക്കിഡുകൾ ഉൾപ്പെടെയുള്ള പല പൂച്ചെടികളും ഉയർന്ന താപനിലയിൽ വാടിപ്പോകും. വരണ്ട കാലാവസ്ഥ ജലവിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ചൂട് തുടരുകയാണെങ്കിൽ വിതരണം തടസപ്പെടാൻ സാധ്യത ഏറെയാണ്. ലളിതമായ പ്രവർത്തനങ്ങളിലൂടെ കടുത്ത ചൂടിന്റെ ആഘാതങ്ങളെ ചെറുക്കാൻ ആളുകൾക്ക് കഴിയും. പൂന്തോട്ടത്തിലോ മുറ്റത്തോ ഉള്ള ഒരു പാത്രം വെച്ചാൽ അത് പ്രാണികൾക്കോ കിളികൾക്കോ ഉപകാരപ്പെടും. കൂടാതെ, നീളമുള്ള പുല്ല് വളർത്തുന്നത് ചൂടുള്ള കാലാവസ്ഥയിൽ ജീവജാലങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ആവാസ വ്യവസ്ഥ നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ട്രെയിൻ ഡ്രൈവർമാരുടെ ഓവർടൈം വിലക്ക് കാരണം ഇന്നുമുതൽ അടുത്ത ആറ് ദിവസത്തേയ്ക്ക് ഇംഗ്ലണ്ടിൽ ട്രെയിൻ യാത്ര തടസപ്പെടും. ട്രെയിൻ ഡ്രൈവർമാരുടെ സംഘടനയായ അസോസിയേറ്റഡ് സൊസൈറ്റി ഓഫ് ലോക്കോമോട്ടീവ് എഞ്ചിനീയേഴ്സ് ആൻഡ് ഫയർമെൻ (അസ്ലെഫ്) യൂണിയനാണ് മുന്നറിയിപ്പ് നൽകിയത്. ട്രെയിൻ ഡ്രൈവർമാരുടെ ഓവർടൈം വിലക്ക് കാരണമാണ് ഈ ആഴ്ച്ച ട്രെയിൻ യാത്രക്കാർക്ക് തടസമുണ്ടാവുക.

ഇന്ന് മുതൽ ശനിയാഴ്ച വരെ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള 16 ട്രെയിൻ കമ്പനികളിലുള്ള ഡ്രൈവർമാരുടെ കുറവാണ് ട്രെയിൻ സേവനങ്ങളെ ബാധിക്കുക. യാത്രക്കാർ ട്രെയിനുകളുടെ ലഭ്യത നേരത്തെ തന്നെ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ട്രെയിൻ കമ്പനികൾ എല്ലാം തന്നെ മുഴുവൻ ഷെഡ്യൂളുകളും പ്രവർത്തിപ്പിക്കുന്നതിന് ഓവർടൈം ജോലി ചെയ്യുന്ന ഡ്രൈവർമാരെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ശമ്പള വർധന അവശ്യപ്പെട്ടുക്കൊണ്ടുള്ള പണിമുടക്കുകൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഓവർടൈം നിരോധനം വന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ട്രെയിനുകൾ റദ്ദാക്കിയുള്ള പുനഃക്രമീകരണം നടത്തേണ്ടി വരുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ പറയുന്നു. പുനഃക്രമീകരിക്കുന്ന ട്രെയിനുകളുടെ സേവനങ്ങൾ പതിവിലും തിരക്കുള്ളതായിരിക്കാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി. ട്രെയിൻ സർവീസുകൾ താമസിക്കാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് നോർത്തേൺ റെയിൽവേ നൽകിയിട്ടുണ്ട്. ട്രെയിനുകളുടെ ഷോർട്ട് നോട്ടീസ് റദ്ദാക്കലുകളും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ട്രെയിൻ റദ്ദാക്കലുകൾ ഉണ്ടാകാം എന്ന് ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ ചിൽട്ടേൺ റെയിൽവേ യാത്രക്കാരോട് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആരോഗ്യ രംഗത്തെ പണിമുടക്കുകൾ രോഗികളെ മോശമായി ബാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി അമാൻഡ പ്രിച്ചാർഡ്. സമരങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ജൂനിയർ ഡോക്ടർമാരും കൺസൾട്ടന്റുമാരും സംയുക്തമായി ഏഴ് ദിവസം പണിമുടക്ക് നടത്തും. സർക്കാർ ശമ്പള ഓഫർ നിരസിച്ചതിന് ശേഷം ജൂലൈ 13 വ്യാഴാഴ്ചയ്ക്കും ജൂലൈ 18 ചൊവ്വാഴ്ചയ്ക്കും ഇടയിൽ പണിമുടക്കാനാണ് തീരുമാനം. ഇതിനു പിന്നാലെ 20, 21 തീയതികളിൽ, ഇംഗ്ലണ്ടിലെ ആശുപത്രി കൺസൾട്ടന്റുമാർ ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടു സമരം ചെയ്യും. 35% ശമ്പള വർദ്ധനവ് ആണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ അത് താങ്ങാനാവുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു.

പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം തുടരെതുടരെ ഉണ്ടായ പണിമുടക്കുകൾ ആരോഗ്യ രംഗത്തെ രൂക്ഷമായി ബാധിച്ചു. ഡോക്ടർമാർ, നേ ഴ്‌സുമാർ, ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പണിമുടക്ക് നടത്തി. ശമ്പളവർധനവിന്റെ കാര്യത്തിൽ ജൂനിയർ ഡോക്ടർമാരും ആശുപത്രി കൺസൾട്ടന്റുമാരും ഇതുവരെ സർക്കാരുമായി ധാരണയിലെത്തിയിട്ടില്ല.

വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അമാൻഡ പ്രിച്ചാർഡ് പറഞ്ഞു. സമരങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, എൻ എച്ച് എസിൽ നിരവധി പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇത് ജീവനക്കാരുടെ മേൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുകയും രോഗികൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടതായും വരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നാല്പതു വയസ് കഴിഞ്ഞവർക്ക് ഇനി വീട്ടിലിരുന്നു തന്നെ ഹെൽത്ത്‌ ടെസ്റ്റ്‌ നടത്താം. ഹൃദ്രോഗവും അമിതവണ്ണവും കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധന 40 മുതൽ 74 വയസ് വരെ പ്രായമുള്ളവർക്കായി അടുത്ത സ്പ്രിംഗ് മുതൽ ആരംഭിക്കും. ഡിജിറ്റൽ എൻഎച്ച്എസ് ആരോഗ്യ പരിശോധനയിൽ ഒരു ഓൺലൈൻ ആരോഗ്യ ചോദ്യാവലിയും ഉൾപ്പെടുന്നു. ഇതിലൂടെ അടുത്ത നാല് വർഷത്തിനുള്ളിൽ പത്തു ലക്ഷം പരിശോധനകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരം പരിശോധനകളിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ആരോഗ്യ-സാമൂഹ്യ സംരക്ഷണ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. വീടുകളിൽ ഇരുന്ന് കൊണ്ട് തന്നെ വളരെ ലളിതമായി പരിശോധനകൾ നടത്താനും ഡോക്ടർമാരിൽ നിന്ന് ഉപദേശം തേടാനും പുതിയ ഡിജിറ്റൽ ചെക്ക്-അപ്പിലൂടെ സാധിക്കും.

ശരീരഭാരം, ഉയരം, ഭക്ഷണക്രമം, മദ്യപാനം, വ്യായാമത്തിന്റെ അളവ് തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ വിലയിരുത്തൽ ഉണ്ടാവും. ആവശ്യമെങ്കിൽ രക്തസമ്മർദ്ദവും കൊളസ്‌ട്രോളിന്റെ അളവും പരിശോധിക്കാൻ ആവശ്യപ്പെടും. ടെസ്റ്റിന്റെ ഫലങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.

ഓൺലൈൻ ചോദ്യാവലി ഫോൺ, ടാബ്‌ലെറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ വഴിയാണ് ലഭിക്കുക. ആദ്യ നാല് വർഷത്തിനുള്ളിൽ 400 ഓളം ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും തടയാൻ പുതിയ ഡിജിറ്റൽ പരിശോധന സഹായിക്കുമെന്ന് സർക്കാർ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹൈ സ്ട്രീറ്റ് ശൃംഖലകളിൽ നിന്നുള്ള ഐസ്ഡ് കോഫികളിൽ ചോക്ലേറ്റ്, ഫിസി പാനീയങ്ങളേക്കാൾ പഞ്ചസാരയുടെ അംശം ഉള്ളതായി കണ്ടെത്തി കൺസ്യൂമർ ലോബി ഗ്രൂപ്പായ വിച്ച്?ൻെറ പഠനം. കോസ്റ്റ, സ്റ്റാർബക്സ്, കഫേ നീറോ എന്നിവയിൽ നിന്നുള്ള ഫ്രാപ്പുകളിലും ഫ്രാപ്പുച്ചിനോകളിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതൽ ആണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. മുതിർന്നവർ പ്രതിദിനം 30 ഗ്രാമിൽ കൂടുതൽ പഞ്ചസാര കഴിക്കരുത് എന്നാണ് എൻ എച്ച് എസ് പറയുന്നത്. എന്നാൽ ഇത്തരം വൻ ശൃംഖലകളിൽ നിന്നുള്ള ഒരു പാനീയത്തിൽ തന്നെ 48.5 ഗ്രാം പഞ്ചസാര ഉണ്ട്.

ഒരു മാർസ് ബാറിൽ 31 ഗ്രാം പഞ്ചസാരയുണ്ടെങ്കിൽ 330 മില്ലിലിറ്റർ കൊക്കകോളയിൽ 35 ഗ്രാം ആണ് പഞ്ചസാരയുടെ അളവ്. സെമി-സ്കിംഡ് മിൽക്ക് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റാർബക്സിന്റെ കാരമൽ ഫ്രാപ്പുച്ചിനോയിൽ പഞ്ചസാരയുടെ അളവ് 48.5 ഗ്രാം ആണ്. ഗവേഷണത്തിൽ ഏറ്റവും കൂടുതൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയ പാനീയം ഇതാണ്. അതേസമയം കമ്പനികൾ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കഴിയുന്ന പാനീയങ്ങൾക്കുള്ള ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്നതായി കമ്പനി വക്താവ് അറിയിച്ചു. തങ്ങൾ നൽകുന്ന പാനീയങ്ങളിലൊന്നായ സെമി-സ്കീംഡ് മിൽക്ക് ഉള്ള ഒരു ഐസ്ഡ് ലാറ്റിന്റെ പഞ്ചസാരയുടെ അളവ് 8.7 ഗ്രാം മുതൽ ആരംഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

കഫേ നീറോയുടെ ബെൽജിയൻ ചോക്ലേറ്റിലും ഹസൽനട്ട് ഫ്രാപ്പിലും 44.3 ഗ്രാം പഞ്ചസാരയാണ് കണ്ടെത്തിയത്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഐസ്ഡ് ലാറ്റെയിൽ പഞ്ചസാര ചേർത്തിട്ടില്ലെന്ന് കമ്പനി പ്രതികരിച്ചു. കോസ്റ്റ കോഫിയുടെ ചോക്ലേറ്റ് ഫഡ്ജ് ബ്രൗണി ഫ്രാപ്പെ മോച്ച വിത്ത് ഓട്സ് മിൽക്കിൽ കണ്ടെത്തിയ പഞ്ചസാരയുടെ അളവ് 42.6 ഗ്രാം ആണ്. 2018 ൽ സർക്കാർ ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ വിൽക്കുന്ന നിർമ്മാതാക്കൾക്ക് “പഞ്ചസാര നികുതി” ഏർപ്പെടുത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ: യുകെ മലയാളികൾക്ക് ആകർഷകമായ ഓഫറുമായി ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ്. മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാം എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത് . ഇതിൻെറ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സിലൂടെ ഓരോ പണമിടപാടുകള്‍ നടത്തുമ്പോഴും, ഗോള്‍ഡ് ലോണ്‍ എടുക്കുമ്പോഴും പലിശ അടയ്ക്കുമ്പോഴുമെല്ലാം മില്ലിഗ്രാം റിവാര്‍ഡ് പ്രോഗ്രാമിലൂടെ ഗോള്‍ഡ് മില്ലിഗ്രാം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു സ്വകാര്യ ധനമിടപാട് സ്ഥാപനം ഇത്രയും വലിയ ഓഫർ ഉപയോക്താക്കൾക്ക് നൽകുന്നത്.

ഓരോ ഇടപാടുകള്‍ക്കും കുറഞ്ഞത് ഒരു മില്ലിഗ്രാം സ്വര്‍ണം പ്രതിഫലമായി നല്‍കും. ഇങ്ങനെ 1000 മില്ലിഗ്രാം സ്വർണം ലഭിക്കുമ്പോൾ 24 ക്യാരറ്റ് സ്വർണമായി ഉപഭോക്താക്കൾക്ക് ഇതിലൂടെ പിൻവലിക്കാൻ കഴിയും . യുകെയില്‍ ആദ്യമായിട്ടാണ് 24 കാരറ്റ് സ്വര്‍ണത്തില്‍ ഉപഭോക്താക്കള്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം നടത്തുന്നത്. ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ആളുകളുമായി സജീവമായി ഇടപെടാനുമാണ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍, ഗോള്‍ഡ് ലോണ്‍, കറന്‍സി എക്‌സ്‌ചേഞ്ച് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ പുതിയ പദ്ധതിയാണിത്.

നാട്ടിലേയ്ക്കു പണമയക്കുന്ന കാര്യം മുതല്‍ ഗോള്‍ഡ് ലോണ്‍ വരെയുള്ള ധന കാര്യ സംബന്ധമായ എല്ലാവിധ സേവനങ്ങളും നല്‍കുന്ന പ്രമുഖ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. 132 വര്‍ഷത്തെ സേവന പാരമ്പര്യവും വിശ്വസ്തതയും ആണ് മുത്തൂറ്റിനെ ഉപഭോക്താക്കളും ആയി കൂടുതല്‍ അടുപ്പിക്കുന്നത്. യുകെയിലുള്ള മലയാളികള്‍ നാട്ടിലേക്ക് പണമയക്കാന്‍ വളരെ അധികം ഉപയോഗിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന് ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടാതെ ബെർമിംഗ്ഹാമില്‍ പുതിയതായി തുടങ്ങിയ ബ്രാഞ്ചും ചേര്‍ത്ത് നിലവില്‍ ഏഴു ബ്രാഞ്ചുകളാണ് യുകെയിൽ പ്രവര്‍ത്തിക്കുന്നത്.

ബിസിനസ് ആവശ്യങ്ങള്‍, വിസ ആവശ്യങ്ങള്‍, വീട് വാങ്ങല്‍, നവീകരണം, വാഹനങ്ങള്‍ വാങ്ങല്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആണ് പ്രധാനമായും ഉപഭോക്താക്കള്‍ ലോണ് എടുക്കുന്നത്. കുറഞ്ഞ പലിശ നിരക്ക് ആണ് ഗോള്‍ഡ് ലോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ലോണ്‍ എടുത്ത ദിവസങ്ങൾക്ക് മാത്രം പലിശ അടച്ചാല്‍ മതി. ക്രെഡിറ്റ് ചെക്കിങ് കൂടാതെ തന്നെ ഉപഭോക്താവിന് ലോണ്‍ നേടാം. പണയം വെച്ച സമയത്ത് തന്നെ ക്യാഷ് ആയും ബാങ്ക് ട്രാൻസ്ഫർ ചെയ്തും ലോൺ തുക ലഭിക്കും.

ഇന്ത്യയിലേയ്ക്കോ മറ്റ് രാജ്യങ്ങളിലേയ്ക്കോ പണം അയക്കുന്ന അവസരത്തിൽ മിതമായ കമ്മീഷനും മികച്ച ട്രാന്‍സ്ഫര്‍ റേറ്റും ആണ് മൂത്തൂറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂത്തൂറ്റ് മണി ട്രാന്‍സ്ഫര്‍ ഓണ്‍ലൈന്‍ സേവനവും ലഭ്യമാണ്. www.rupees2india.co.uk എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് മൂത്തൂറ്റിന്റെ സേവനം ഉറപ്പാക്കാവുന്നതാണ്. ബ്രാഞ്ചുകളില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും. മികച്ച റേറ്റില്‍ പണം അയക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നതിനൊപ്പം ആദ്യത്തെ മണി ട്രാന്‍സ്ഫര്‍ സൗജന്യമായി ചെയ്യാനും റഫര്‍ ചെയ്യുന്ന ഓരോ സുഹൃത്തിനും സൗജന്യമായി പണം അയക്കാനും സാധിക്കുന്നതാണ്. കൂടാതെ സ്ഥിരം ഉപഭോക്താക്കള്‍ക്കു മികച്ച റേറ്റും കൊടുക്കുന്നതാണ്.

ഇന്ത്യയിലേക്ക് മാത്രം അല്ല യൂറോപ്പിലേക്കും യുഎസിലേക്കും പണം അയക്കാന്‍ സാധിക്കും. കൂടാതെ ഇന്ത്യയില്‍ നിന്ന് യുകെയിലേയ്ക്കും പണം അയക്കാന്‍ സാധിക്കും. വിദ്യാഭ്യാസ ആവശ്യത്തിനും, ഫാമിലി മെയിന്റന്‍സിനും, വീട് മേടിക്കുന്നതിനും ഇന്ത്യയില്‍ നിന്ന് പണം മുത്തൂറ്റ് വഴി കൊണ്ട് വരാം.

ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക. www.rupees2india.co.uk

വിവരങ്ങള്‍ക്ക്- ഫോണ്‍-020 3004 3182, ഇമെയില്‍ – [email protected]

നിലവില്‍ ഏഴു ബ്രാഞ്ചുകളാണ് മുത്തൂറ്റ് ഫിനാന്‍സിന് യുകെയില്‍ ഉള്ളത്.

• 50A Ealing Road, Wembley HA0 4TQ Ph:020 3130 1774
• 5B King Street, Southall UB2 4DF Ph:020 3130 1758
• 168 High Street, Eastham E6 2JA Ph: 020 8470 9500
• 361 London Road,Croydon,Surrey CR0 3PB Ph: 020 8684 5972
• 10 Tooting High Street, Tooting SW17 0RG Ph: 020 3130 1757
• 111 Cranbrook Road, Ilford IG1 4PU Ph: 020 3130 1766
• 113 Soho Road, Birmingham B21 9ST Ph:0121 222 6877

ബാങ്കിംഗ് മേഖലയിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളുടെ പാർട്ട് ടൈം വേക്കൻസി മുത്തൂറ്റ് ഫിനാൻസിന്റെ ബെർമിംഗ്‌ഹാം ബ്രാഞ്ചിൽ ഉണ്ട് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബ്രാഞ്ചുമായി ബന്ധപ്പെടേണ്ടതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഗ്രാന്റ് യൂണിയൻ കനാലിൽ മാരകമായി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കൗമാരക്കാരനെ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുത്തേറ്റ നിലയിൽ 17 കാരനായ വിക്ടർ ലീയെ സ്‌ക്രബ്‌സ് ലെയ്‌നിനടുത്തുള്ള തടാകത്തിൽ നിന്ന് കണ്ടെത്തിയത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. കൊലപാതികൾ എന്ന് സംശയിക്കുന്ന മൂന്ന് കൗമാരക്കാരെ വെള്ളിയാഴ്ച മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. 14, 15, 17 വയസ്സുള്ള മൂവരും സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

പോസ്റ്റ്‌മോർട്ടത്തിൽ വിക്ടറിന്റെ മരണകാരണം കുത്തേറ്റതുമൂലമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം സ്‌ക്രബ്‌സ് ലെയ്‌നിന് സമീപം വൈകിട്ട് അഞ്ചിനും ആറിനും ഇടയിൽ വാഹനമോടിച്ചവരുടെ വിവരങ്ങൾക്കും ഡാഷ്‌ക്യാം ഫൂട്ടേജിനും വേണ്ടിയുള്ള അപ്പീൽ തുടരുന്നതായി ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ബ്രയാൻ ഹോവി പറഞ്ഞു.

സംഭത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിലേക്കോ 0800 555 111 എന്ന നമ്പറിലേക്കോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു

Copyright © . All rights reserved