Main News

ലണ്ടന്‍: ജീവനക്കാരെ നിരീക്ഷിക്കുന്നതിനായ സാധാരണയായി ചില തസ്തികകള്‍ ഒരോ കമ്പനികളിലും ഉണ്ടാകാറുണ്ട്. എന്നാല്‍ ടെക്‌നോളജിയും ശാസ്ത്രവും പുരോഗമിക്കുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ മാറുകയാണ്. യു.കെയിലെ ബിസിനസ് സ്ഥാനങ്ങള്‍ ജീവനക്കാരെ നിരീക്ഷിക്കുന്നതിനായ ആര്‍ഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം തേടുന്നത് വര്‍ധിക്കുന്നുവെന്നതാണ് ഈ മേഖലയിലെ ഏറ്റവും പുതിയ വാര്‍ത്ത. ജീവനക്കാരന്‍ കാര്യക്ഷമത, സമയബന്ധിതയമായ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് തുടങ്ങി എല്ലാ മേഖലകളിലും നിരീക്ഷണം ഇതിലൂടെ സാധ്യമാകും. ഇന്റര്‍കണക്ട് കമ്പ്യൂട്ടറുകളാണ് മിക്ക കമ്പനികളും ഉപയോഗിക്കാറുള്ളത്. ഇത് കൂടുതല്‍ നിരീക്ഷണ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ജീവനക്കാരന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ മെയിലുകള്‍, മറ്റു വിവരങ്ങള്‍, ജോലി ചെയ്യുന്ന സമയം, എഫിഷ്യന്‍സി, സ്പീഡ് തുടങ്ങി എല്ലാം തന്നെ നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. സെക്കന്‍ഡുകള്‍ പോലും വ്യത്യാസമില്ലാതെ കൃത്യതയാര്‍ന്ന് വിവരങ്ങള്‍ മോണിറ്ററിംഗ് ഡെസ്‌ക്കിലേക്ക് കൈമാറാനും ഇതുവഴി സാധിക്കും. സമീപകാലത്ത് ഏതാണ്ട് 130,000 പേര്‍ യു.കെയില്‍ മാത്രം ‘റിയല്‍-ടൈം മോണിറ്ററിംഗിന്’ വിധേയമാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ പോലും ഇത് വലിയ നമ്പറാണ്. ഒരു പ്രത്യേക അല്‍ഗോരിതത്തിന്റെ സഹായത്തോടെയാവും നിരീക്ഷണം സാധ്യമാവുക. കൂടാതെ ജീവനക്കാരുടെ വ്യക്തിത്വം, സ്വഭാവം, പ്രതികരണം തുടങ്ങിയവയും മോണിറ്റര്‍ ചെയ്യപ്പെടും.

ജീവനക്കാരുടെ സ്വഭാവവും കാര്യക്ഷമതയും എങ്ങനെയാണ് കമ്പനിയുടെ വളര്‍ച്ചയെ തളര്‍ച്ചയെ ബാധിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും ശേഖറിക്കാന്‍ കഴിയും. ടെക്‌നോളജിയുടെ വളര്‍ച്ച മനുഷ്യരാശിയെ സംബന്ധിച്ച് വലിയ ഗുണകരമാണെങ്കിലും അതിന് അതിന്റേതായ സ്വഭാവ ദൂശ്യവും ഉണ്ട്. ഉദാഹരണത്തിന് മരുന്നുകളുടെ കാര്യത്തില്‍ പോലും ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജീവനക്കാരെ നിരീക്ഷിക്കുന്ന അവരുടെ കാര്യക്ഷമത മാത്രമല്ല ജോലി സമ്മര്‍ദ്ദവും വര്‍ധിപ്പിക്കുമെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ജോലി സമ്മര്‍ദ്ദം മാനസികമായ പിരിമുറക്കത്തിലേക്ക് വരെ കാര്യങ്ങളെ എത്തിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നുണ്ട്.

ലണ്ടന്‍: ശ്വാസകോശത്തിലും മനുഷ്യ രക്തത്തിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ‘സൂപ്പര്‍ ഫംഗസുകള്‍’ യു.കെയിലെ ഗാര്‍ഡനുകളില്‍ നിറയുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കര്‍ഷകരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള അപകടകരമായ ഫംഗസ് വായുവിലെത്താന്‍ കാരണമെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മരുന്നുകളെ അതീജിവിക്കാന്‍ ഫംഗസുകള്‍ക്ക് കഴിവുണ്ടെന്നതാണ് അപകടകരമായ പ്രശ്‌നം. മരുന്നെടുത്താലും ഈ ഫംഗസുകള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കര്‍ഷകര്‍ സാധാരണയായി ഉപയോഗിക്കാറുള്ള ഫംഗല്‍ സ്‌പ്രേകളുമായി ഇവ ഇണങ്ങി ചേര്‍ന്നതാണ് മരുന്നുകള്‍ കൃത്യമായി ഫലം ചെയ്യാത്തതിന്റെ കാരണം. അസ്പീര്‍ഗില്ലിസിസ് അവസ്ഥയ്ക്ക് ഈ ഫംഗസുകള്‍ കാരണമാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ട്യൂബര്‍ക്യൂലോസിസ്, പള്‍മണറി രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും അസ്പീര്‍ഗില്ലിസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണം. ശരീരത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരുകൂട്ടം രോഗങ്ങള്‍ അസ്പീര്‍ഗില്ലിസിസ് മൂലം ഉണ്ടായേക്കാം. കര്‍ഷകര്‍ തോട്ടത്തില്‍ കീടങ്ങളെ തുരത്തുന്നതിനായി ഉപയോഗിക്കുന്ന കീടനാശിനികളും സൂപ്പര്‍ ഫംഗസുകള്‍ വായുവിലേക്ക് പടരാന്‍ കരണമായിട്ടുണ്ട്. ബുദ്ധിമുട്ടിയേറിയതാണെങ്കിലും ഫംഗസ് ബാധയേല്‍ക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാണ്. രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞ വ്യക്തികള്‍ക്ക് മാത്രമാണ് അസ്പീര്‍ഗില്ലിസിസ് അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ സാധ്യതയുള്ളത്.

ആരോഗ്യമേഖല ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗാര്‍ഡനിലും മറ്റും സമയം ചെലവഴിക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 51കാരിയായ സാന്ദ്ര ഹിക്‌സിന് ഫംഗസ് ബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് താനെന്നും എന്തുചെയ്യണമെന്നും വ്യക്തമായിട്ടില്ലെന്നും ഹിക്‌സ് പറയുന്നു.

ലണ്ടന്‍: കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ വന്‍തുക വെട്ടിപ്പ് നടത്തിയതായി ആരോപണം. ഏതാണ്ട് 1.5 ബില്യണ്‍ പൗണ്ട് നികുതിയിനത്തില്‍ നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഗൂഗിള്‍ അടയ്ക്കുന്ന തുക 24 മടങ്ങ് കുറവാണെന്നും ‘മിറര്‍’ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഏതാണ്ട് 60,000ത്തോളം നഴ്‌സിംഗ് ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ ഉപകരിച്ചാക്കാവുന്ന തുക വെട്ടിച്ച ഗൂഗിളിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായ നികുതി അടയ്ക്കുന്നതായിട്ടാണ് ഗൂഗിളിന്റെ ഔദ്യോഗിക വിശദീകരണം.

യു.കെയുടെ ചരിത്രത്തില്‍ തന്നെ കോര്‍പ്പറേഷന്‍ നികുതിയിനത്തില്‍ വലിയ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് 2017. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ നേട്ടത്തില്‍ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ രാജ്യത്തിന് കഴിഞ്ഞിരുന്നില്ല. കുത്തക കമ്പനികളില്‍ നിന്ന് കൃത്യമായ നികുതി വരുമാനം പിരിച്ചെടുക്കുന്നതില്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അപാകത കാണിക്കുന്നതായും പരോക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും. ഷാഡോ ചാന്‍സ്‌ലര്‍ ജോണ്‍ മെക്‌ഡോണല്‍സ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ കമ്പനിയുടെ നികുതി വെട്ടിപ്പ് സംബന്ധിയായ പ്രശ്‌നങ്ങളില്‍ ലേബര്‍ പരിഹാരം കാണുമെന്നും അവരെക്കൊണ്ട് കൃത്യമായ നികുതിപ്പണം നല്‍കിപ്പിക്കുമെന്നും ജോണ്‍ മെക്‌ഡോണല്‍സ് വ്യക്തമാക്കി.

നമ്മുടെ രാജ്യത്തെ സ്‌കൂളുകള്‍ക്ക് ആവശ്യമായ ബജറ്റ് തുക വകയിരുത്താന്‍ നമുക്ക് കഴിയുന്നില്ല. മിക്ക സ്‌കൂളുകളിലെയും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുന്ന അധ്യാപകര്‍ സ്വന്തം പണം മുടക്കിയാണെന്നത് കൂടി ഓര്‍ക്കണം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കുത്തക കമ്പനികള്‍ നികുതിയിനത്തില്‍ അപാകത കാണിക്കുന്നത് ഇനിയും നോക്കിയിരിക്കാന്‍ നമുക്ക് കഴിയില്ല. ഇത്തരം പ്രവണത വലിയൊരളവില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോണ്‍ മെക്‌ഡോണല്‍സ് വിമര്‍ശിച്ചു. നികുതിയിനത്തില്‍ കുത്തക കമ്പനികളെ നിയമക്കുരുക്കില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പഴുതുകള്‍ അടയ്ക്കുകയാണ് ലേബര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി കൃത്യമായ നികുതി കമ്പനികളെക്കൊണ്ട് അടപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍: ബ്രെക്‌സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ തെരേസ മേയ പരാജയപ്പെട്ടുവെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബന്‍ ആരോപിച്ചു. വിഷയത്തില്‍ ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നയരേഖ രൂപപ്പെടുത്തുന്നതില്‍ തെരേസ മേയ് പരാജയപ്പെട്ടുവെന്ന് ലേബര്‍ കുറ്റപ്പെടുത്തി. കൂടാതെ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ അപാകത സംഭവിച്ചതായും ലേബര്‍ ആരോപണം ഉന്നയിച്ചു. ബ്രെക്സിറ്റില്‍ കൃത്യമായ മാറ്റങ്ങളുമായി പ്രധാനമന്ത്രി രംഗത്ത് വരണമെന്നും അതാണ് തങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹമെന്നും പ്രതിപക്ഷം കഴിഞ്ഞ ദിവസം നിലപാടറിയിച്ചിരുന്നു. നിലവില്‍ ലേബര്‍ പാര്‍ട്ടിയുമായി സമവായത്തിലെത്താനുള്ള മേയുടെ ശ്രമങ്ങള്‍ക്ക് ഇതോടെ കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ജനഹിതം അറിയണമെന്ന് ആവശ്യപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബനെ രാഷട്രീയപരമായി തെരേസ മേ ആക്രമിക്കുകയാണ് ഉണ്ടായത്. തെരേസ മേയുടെ കൈവശ്യം വിശ്വാസ്യതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി കെയ്ര് സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. തുടക്കം മുതലെ വിഷയത്തില്‍ മേയ് എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ രംഗത്ത് വന്നിരുന്നു. ബ്രെക്സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ കോമണ്‍സിന്റെ അംഗീകാരം നേടാന്‍ മേയ്ക്ക് കഴിയില്ലെന്നാണ് ജെറമി കോര്‍ബന്റെ നിരീക്ഷണം. വോട്ടെടുപ്പില്‍ മൂന്നാം തവണയും മേയ് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

നേരത്തെ നിശ്ചയിച്ചതുപോലെ മാര്‍ച്ച് 29നു ബ്രെക്‌സിറ്റ് തുടങ്ങിവയ്ക്കാനാകില്ലെന്ന് ഉറപ്പായപ്പോള്‍ മൂന്നാഴ്ച മുന്‍പു ബ്രിട്ടിഷ് പ്രധാനമന്ത്രി ഇയു നേതാക്കള്‍ക്ക് കത്തയച്ചിരുന്നു. ഇത് ആദ്യം തള്ളുകയാണുണ്ടായത്. പിന്നീട് പ്രതിസന്ധി രൂക്ഷമാകുമെന്ന് വ്യക്തമായതോടെ മേയ് വീണ്ടും ഇ.യു നേതാക്കളോട് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കി കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിവയ്ക്കാനുള്ള തീയതി ഈ 12 ല്‍ നിന്നു ജൂണ്‍ 30 ആയി നീട്ടിക്കിട്ടാനാകും മേയ് ശ്രമിക്കുക. ജെറിമി കോര്‍ബിനുമായി വരെ ചര്‍ച്ച നടത്തിക്കഴിഞ്ഞതായി ഇ.യു നേതാക്കള്‍ക്ക് അയച്ച അവസാന കത്തില്‍ മേയ് വ്യക്തമാക്കുന്നുണ്ടെങ്കിലും പുതിയ സാഹചര്യങ്ങള്‍ വരുന്നതോടെ വീണ്ടും പ്രതിസന്ധിയുണ്ടാകും.

ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്നതിനിടയില്‍ ‘യൂറോപ്യന്‍ യൂണിയനെ’ ഒഴിവാക്കി ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍. നേരത്തെ പ്രഖ്യാപിച്ച സമയത്തിനകം ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ തെരേസ മേയ് സര്‍ക്കാരിന് കഴിയുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ എന്ന് പാസ്‌പോര്‍ട്ടുകളുടെ കവര്‍ പേജില്‍ രേഖപ്പെടുത്തിയ രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ലഭ്യമായിരിക്കുന്ന പാസ്‌പോര്‍ട്ടുകളില്‍ യൂറോപ്യന്‍ യൂണിയന്‍ എന്നത് മാറ്റി യുനൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്റ് നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നു മാത്രമാക്കിയിരിക്കുകയാണ്. നേരത്തെയുള്ള തീരുമാനത്തിന് അനുശ്രുതമായിട്ടാണ് പുതിയ നീക്കത്തിന് അധികൃതര്‍ അനുവാദം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 30ന് ശേഷം പുറത്തിറക്കിയ പാസ്‌പോര്‍ട്ടുകളുടെ കവര്‍ പേജില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ എന്ന പദം നീക്കം ചെയ്തു കഴിഞ്ഞുവെന്ന് ഹോം ഓഫീസ് വക്താവ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതേസമയം നികുതി ദായകരുടെ അഭിപ്രായം മാനിച്ച് യൂറോപ്യന്‍ യൂണിയന്‍ വാചകം പതിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നത് പുനരാരംഭിക്കുമെന്ന സൂചനയും ഹോം ഓഫീസ് നല്‍കുന്നുണ്ട്. ഈ പദങ്ങള്‍ ഉള്‍പ്പെട്ടാലും ഇല്ലെങ്കിലും പാസ്‌പോര്‍ട്ടിന്റെ മൂല്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും ഇത് യാതൊരുവിധ ബുദ്ധിമുട്ടുകളും പൗരന്മാര്‍ക്ക് സൃഷ്ടിക്കില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പാര്‍ലമെന്റില്‍ പലവട്ടം പരാജയപ്പെട്ട ബ്രെക്‌സിറ്റ് കരാറില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത വാശിയോടെ പാസാക്കാനൊരുങ്ങുകയാണ് തെരേസ മേയ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിമത പക്ഷത്തെ ഒതുക്കുകയും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കൂടുതല്‍ സമയം വാങ്ങുകയുമാണ് മേയ്ക്ക് മുന്നില്‍ നിലവിലുള്ള പ്രതിസന്ധി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) വിടുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിവയ്ക്കാനുള്ള തീയതി ഈ 12 ല്‍ നിന്നു ജൂണ്‍ 30 ആയി നീട്ടിക്കിട്ടാനായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌കിന് കത്തെഴുതി കഴിഞ്ഞു. കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലണ്ടന്‍: രാജ്യത്തെ ആരോഗ്യ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ചില വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ജോലിയെടുക്കുന്ന മേഖലയിലെ ഒരു ലക്ഷം തൊഴിലാളികള്‍ക്കാണ് വിവേചനം നേരിടുന്നതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്യൂരിറ്റി, കേറ്ററര്‍ തുടങ്ങിയ തസ്തികയില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് കൂടുതല്‍ വിവേചനം നേരിടേണ്ടി വരുന്നത്. അതേസമയം മറ്റുള്ള തസ്തികകള്‍ താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യരംഗത്തെ എതാണ്ട് എല്ലാവര്‍ക്കും നിയമാനുശ്രുതംമായി ശമ്പള വര്‍ദ്ധവ് ലഭ്യമാകുന്നുണ്ട്. മില്യണ്‍ കണക്കിന് പൗണ്ടാണ് എന്‍.എച്ച്.എസ് ബോസുമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. ഇത്തരത്തില്‍ തൊഴില്‍ രംഗത്ത് ചില ന്യൂനപക്ഷ തസ്തികകള്‍ മാത്രം അവഗണിക്കപ്പെടുന്നത് അനീതിയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ട്രേഡ് യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഏറ്റവും കുറഞ്ഞ വേതനം 2000 പൗണ്ടാണ്. ഇതാണ് നിലവിലെ കുറവ് പ്രതിഫലമായി കണക്കാക്കുന്നത്. ഈ തുകയ്ക്ക് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷം പേരുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ കൂടുതല്‍ പേരും സെക്യൂരിറ്റി, കേറ്ററര്‍, പോര്‍ട്ടേഴ്‌സ് എന്നീ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ്. മണിക്കൂറില്‍ 8.21 പൗണ്ട് ലഭിക്കാന്‍ ഇവര്‍ കഷ്ടപ്പെടുകയാണെന്ന് ചുരുക്കി പറയാം. അതേസമയം യു.കെയുടെ മറ്റു സ്ഥലങ്ങളില്‍ ഇതിലും കുറവ് വേതനത്തില്‍ ആരോഗ്യമേഖലയില്‍ ആളുകള്‍ ജോലിയെടുക്കുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

മണിക്കൂറിന് മിനിമം 9.03 പൗണ്ട് വേതനം നല്‍കണമെന്നാണ് ഹെല്‍ത്ത് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന വ്യക്തിക്ക് ഏകദേശം 16000 പൗണ്ടിന്റെ വരുമാനമുണ്ട്, അതായത് മണിക്കൂറില്‍ 8.21 പൗണ്ട്. ഇദ്ദഹേത്തിന്റെ ശമ്പളവര്‍ദ്ധനവ് വെറും 83 പെന്‍സായിരുന്നു. മറ്റു തസ്തികകളെ അപേക്ഷിച്ച് വളരെയേറെ കുറവാണിത്. സൗത്ത് യോര്‍ക്‌സില്‍ കേറ്ററര്‍ ജോലിയെടുക്കുന്ന അലക്‌സിനെ സംബന്ധിച്ച് ഇതിലും ദയനീയമാണ് കാര്യങ്ങള്‍. കഴിഞ്ഞ 9 വര്‍ഷമായി അലക്‌സിനെ വേതന വര്‍ദ്ധനവ് ഉണ്ടായിട്ടേയില്ല. മണിക്കൂറില്‍ 8.21 പൗണ്ടാണ് അലക്‌സിന്റെ നിലവില്‍ ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക്

യുകെയിലെ പേഴ്സണൽ ടാക്സ് അലവൻസ് 12,500 പൗണ്ടായി ഇന്നു മുതൽ ഉയർത്തി. നിലവിൽ 11,850 പൗണ്ടായിരുന്നു. അതായത് വാർഷിക ശമ്പളത്തിൽ 12,500 പൗണ്ടുവരെയും ടാക്സ് കൊടുക്കേണ്ടതില്ല. അതിനു മുകളിലോട്ടുള്ള ശമ്പളത്തിന് പുതുക്കിയ നിരക്കിലുള്ള ടാക്സ് കൊടുക്കണം. 12,501 പൗണ്ടു മുതൽ 50,000 പൗണ്ടു വരെ വരുമാനമുള്ളവർ 20 ശതമാനം ടാക്സും 50,001 മുതൽ 150,000 പൗണ്ടുവരെ 40 ശതമാനം ടാക്സുമാണ് ഇനി മുതൽ നല്കേണ്ടത്. നേരത്തെ 46,350 പൗണ്ടുമുതൽ 40 ശതമാനം ടാക്സ് നല്കേണ്ടിയിരുന്നത് £50,000 ആയി ഉയർത്തി. ഉദാഹരണത്തിന് നിങ്ങളുടെ വാർഷിക വരുമാനം 56,000 പൗണ്ടാണ് എങ്കിൽ ആദ്യത്തെ 12,500 പൗണ്ട് ടാക്സ് ഫ്രീയാണ്. തുടർന്നുള്ള 37,500 പൗണ്ടിന് 20 ശതമാനം ടാക്സ് കൊടുക്കണം. അതായത് 7,500 പൗണ്ട് 20 ശതമാനം നിരക്കിൽ ടാക്സായി നല്കണം. ബാക്കിയുള്ള 6000 പൗണ്ടിന് 40 ശതമാനം ടാക്സ് നല്കണം. അതായത് 2,400 പൗണ്ട് വീണ്ടും ടാക്സായി എടുക്കും. 56,000 പൗണ്ടിന്റെ വാർഷിക വരുമാനത്തിൽ നിന്ന് മൊത്തം 9,900 പൗണ്ട് ടാക്സ് അടയ്ക്കണം. 150,000 പൗണ്ടിനു മുകളിൽ വരുമാനമുണ്ടെങ്കിൽ 45 ശതമാനം ടാക്സ് നല്കണം.

എന്നാൽ നാഷണൽ ഇൻഷുറൻസ് നിരക്ക് വർദ്ധന കൂടുതൽ പേരെ ബാധിക്കും. 40 ശതമാനം ടാക്സ് ബാൻഡ് പരിധി 50,000 പൗണ്ടായി ഉയർത്തിയതിനാൽ ഈ കാറ്റഗറിയിൽ 12 ശതമാനം നാഷണൽ ഇൻഷുറൻസ് നല്കേണ്ടവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും. പേഴ്സണൽ ടാക്സ് അലവൻസ് കൂട്ടുന്നതുവഴി ഉണ്ടായ സാമ്പത്തിക നേട്ടത്തിന്റെ ഒരു ഭാഗം നാഷണൽ ഇൻഷുറൻസിന്റെ വർദ്ധന വഴി നഷ്ടപ്പെടും.

നാഷണൽ മിനിമം വേജ് ഒരു മണിക്കൂറിന് 8.21 പൗണ്ടായി ഉയർത്തി. സ്റ്റേറ്റ് പെൻഷൻ നിരക്ക് ആഴ്ചയിൽ 129.20 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. പെൻഷൻ കോൺട്രിബ്യൂഷൻ നിരക്കുകളും മാറ്റം വരുത്തിയിട്ടുണ്ട്. ഓട്ടോ എൻറോൾമെന്റ് പ്രകാരം ഓരോ ജോലിക്കാരനും മാസം മൂന്നു ശതമാനം കോൺട്രിബ്യൂഷൻ പെൻഷനിലേയ്ക്ക് നല്കിയിരുന്നത് ഇനി മുതൽ അഞ്ച് ശതമാനമാകും.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ വിമര്‍ശനവുമായി ലേബര്‍ പാര്‍ട്ടി. വിഷയത്തില്‍ ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. നയരേഖ രൂപപ്പെടുത്തുന്നതില്‍ തെരേസ മേയ് പരാജയപ്പെട്ടുവെന്ന് ലേബര്‍ കുറ്റപ്പെടുത്തി. കൂടാതെ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതില്‍ അപാകത സംഭവിച്ചതായും ലേബര്‍ ആരോപണം ഉന്നയിച്ചു. ബ്രെക്‌സിറ്റില്‍ കൃത്യമായ മാറ്റങ്ങളുമായി പ്രധാനമന്ത്രി രംഗത്ത് വരണമെന്നും അതാണ് തങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹമെന്നും ലേബര്‍ വ്യക്തമാക്കി. നേരത്തെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം അതിവേഗത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നത് ആത്മഹത്യാപരമാണെന്നാണ് ബ്രെക്‌സിറ്റ് അനുകൂലികളുടെ വാദം.

യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 23നു തുടങ്ങും. അതിനു മുന്‍പായി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നേടിയെടുക്കാമെന്നും ഇയു വിടാമെന്നുമുള്ള പ്രതീക്ഷയിലാണ് മേയ് മുന്നോട്ടുപോകുന്നത്. ഇക്കാര്യങ്ങള്‍ സംവദിക്കുന്ന കത്ത് ഇ.യു നേതൃത്വത്തിന് തെരേസ മേയ് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലേബര്‍ പാര്‍ട്ടി രണ്ടാം ഹിത പരിശോധനയ്ക്കുള്ള സാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും നിലവിലെ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. തുടക്കം മുതലെ വിഷയത്തില്‍ മേയ് എടുത്ത നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ രംഗത്ത് വന്നിരുന്നു. ബ്രെക്‌സിറ്റ് നയരേഖയില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ കോമണ്‍സിന്റെ അംഗീകാരം നേടാന്‍ മേയ്ക്ക് കഴിയില്ലെന്നാണ് ജെറമി കോര്‍ബന്റെ നിരീക്ഷണം. വോട്ടെടുപ്പില്‍ മൂന്നാം തവണയും മേയ് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ഒരു വര്‍ഷം വരെ നീട്ടാനുള്ള സന്നദ്ധത വ്യക്തമാക്കി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് നിര്‍ദേശം മുന്നോട്ടുവച്ചതും ശ്രദ്ധേയമായി. ഹ്രസ്വകാലത്തേക്കല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമയം നീട്ടലാണ് ഇയു നേതൃത്വത്തിനു താല്‍പര്യമെന്നു വ്യക്തമാക്കിക്കൊണ്ടാണു ടുസ്‌കിന്റെ വാഗ്ദാനം. ഇടയ്ക്കിടയ്ക്ക് അഭ്യര്‍ഥനയുമായി എത്താതെ അതിനോടകം ബ്രിട്ടന്‍ എല്ലാ ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന താല്‍പര്യത്തിലാണിത്. തെരേസ മേ എന്നു കരാര്‍ പാസാക്കിയെടുക്കുന്നോ അന്ന് കാലപരിധി അവസാനിപ്പിച്ച് ഉടനടി ബ്രെക്‌സിറ്റ് നടപടികളിലേക്കു കടക്കുംവിധമുള്ള ഉദാര സമീപനവുമാണിത്. ടുസ്‌കിന്റെ നിര്‍ദേശം പക്ഷേ, ചില ഇയു നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രൂക്ഷമായ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ രണ്ടാം ഹിതപരിശോധനയുടെ സാധ്യത തേടി ടോറി, ലേബര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബ്രെക്‌സിറ്റിന്റെ ഭാവിയുമായി ബന്ധപ്പെട്ട് നടന്ന ക്രോസ് പാര്‍ട്ടി ചര്‍ച്ചയിലായിരുന്നു നിര്‍ണായക നീക്കം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തത്. വിഷയത്തില്‍ അന്തിമ തീരൂമാനം ഉണ്ടായിട്ടില്ല. രണ്ടാം ജനഹിതം തീരുമാനിക്കേണ്ടത് എം.പിമാരുടെ അഭിപ്രായങ്ങള്‍ തേടിയശേഷമായിരിക്കണമെന്നും ആവശ്യമെങ്കില്‍ ഇക്കാര്യം വോട്ടിനിടേണ്ടതുണ്ടെന്നും ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയ്ര്‍ സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിച്ചു. ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി രണ്ടാം ജനഹിതം അറിയണമെന്ന് ആവശ്യപ്പെട്ട ലേബര്‍ നേതാവ് ജെറമി കോര്‍ബനെ രാഷട്രീയപരമായി തെരേസ മേ ആക്രമിക്കുകയാണ് ഉണ്ടായത്. തെരേസ മേയുടെ കൈവശ്യം വിശ്വാസ്യതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുപോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയ്ര്‍ സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. രണ്ടാം ജനഹിതത്തോട് ആദ്യഘട്ടം മുതല്‍ ലേബര്‍ പാര്‍ട്ടി അനുകൂലമായിട്ടാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദം ലേബറിന്റെ ആവശ്യകതയെ നിരാകരിക്കാന്‍ മേ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയതായിട്ടാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

തെരേസാ മെയ് കൊണ്ടുവന്ന കരാര്‍ മൂന്നാമതും തള്ളിയ നിലയ്ക്ക്, ബദല്‍ മാര്‍ഗം കണ്ടെത്താന്‍ ഏപ്രില്‍ 12 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നടപടികള്‍ തുടങ്ങിവയ്ക്കാനുള്ള സമയപരിധി വീണ്ടും നീട്ടുന്നതാണു കരാറൊന്നുമില്ലാതെ ഇ.യു വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള മാര്‍ഗം. ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, എംപിമാരുമായി ചര്‍ച്ച തുടരുമെന്നാണു മേ പറയുന്നത്. പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 10ന് അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടുസ്‌ക് അറിയിച്ചിരുന്നു. പുതിയ സാഹചര്യങ്ങളില്‍ രണ്ടാമതും ജനഹിത പരിശോധന നടത്തിയാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരൂമാനം കൈക്കൊള്ളേണ്ടത് പ്രധാനമന്ത്രി തന്നെയായിരിക്കും.

ലണ്ടന്‍: ചൂടേറിയ കാലാവസ്ഥയില്‍ പ്രത്യേകിച്ച് സമ്മറില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അസുഖങ്ങളിലൊന്നാണ് ചിക്കന്‍ പോകസ്. കുട്ടികളിലും മുതിര്‍ന്നവരിലും പൊതുവെ ഈ അസുഖം കാണപ്പെടാറുണ്ട്. സാധാരണയായി ഇതിന് വിദഗദ്ധ ചികിത്സ ലഭ്യമാണെങ്കിലും അസഹ്യമായ ചൊറിച്ചിലിനും മറ്റു അസ്യസ്ഥതകള്‍ക്കും മരുന്ന ശാശ്വതമായ പരിഹാരമല്ല. എന്നാല്‍ ഷാംപു ഉപയോഗിച്ച് എങ്ങനെ ഇത്തരം അവസ്ഥയെ മറികടക്കാമെന്ന് വിലയിരുത്തുകയാണ് ക്ലെയര്‍ ജെന്‍കിന്‍ എന്ന യുവതി. ക്ലെയറിന്റെ മകള്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടിരുന്നു. ചുവന്ന കുരുക്കള്‍ പരുവത്തില്‍ മകളുടെ ശരീരമാകെ സ്‌ക്രാച്ച് പാടുകളുണ്ടായിരുന്നു. മകള്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടതായും ക്ലെയര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ക്ലെയര്‍ ഡോക്ടറെ സമീപിച്ച സമയത്താണ് ഷാംപു ഉപയോഗിക്കാന്‍ ക്ലെയറിന് നിര്‍ദേശം ലഭിച്ചത്. ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സിന്റെ ക്ലാസിക് ക്ലീന്‍ ഷാംപു ഉപയോഗിക്കാനാണ് നിര്‍ദേശം ലഭിച്ചത്. അദ്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്ന് ക്ലെയര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അപ്രതീക്ഷിതമായി മകള്‍ക്ക് അനുഭവപ്പെട്ടിരുന്ന ചൊറിച്ചിലിനും മറ്റു അസ്യസ്ഥതകള്‍ക്കും ശമനം ഉണ്ടായതായി ക്ലെയര്‍ പറയുന്നു. ക്ലെയറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം ആയിരത്തിലേറെ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഷാംപു ഉപയോഗിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരത്തിലെ പാടുകളില്‍ വ്യത്യാസം വന്നതായും ക്ലെയര്‍ ചൂണ്ടിക്കാണിക്കുന്നു.

ചിക്കന്‍ പോക്‌സ് സാധാരണ അസുഖമാണ്. രോഗത്തിന് കൃത്യമായ ചികിത്സയും പ്രതിവിധികളും ഇന്ന് ലഭ്യമാണ്. ചിക്കന്‍ പോക്‌സിന് വാക്‌സിനേഷന്‍ ലഭ്യമാണെങ്കിലും സാധാരണയായി നിര്‍ബന്ധിത കുട്ടിക്കാല വാക്‌സിനേഷന്‍ ഇനത്തില്‍ ഇവ ഉള്‍പ്പെടുകയില്ല. എന്നാല്‍ എന്‍.എച്ച്.എസുകളില്‍ വാക്‌സിനുകള്‍ ലഭിക്കും.

RECENT POSTS
Copyright © . All rights reserved