Middle East

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​​​​െൻറ ഒാഫിസിൽ ജോലി ചെയ്​തിരുന്ന മലയാളിക്ക്​ രാജകീയ യാത്രയയപ്പ്​. നാല് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശി മുഹ്​യുദ്ദീനാണ്​ യു.എ.ഇ രാജകുടുംബം പ്രൗഢമായ യാത്രയയപ്പ് നല്‍കിയത്. അബൂദബി ബഹ്​ർ കൊട്ടാരത്തിലാണ്​ ചടങ്ങ്​ ഒരുക്കിയത്​.

മുഹ്​യുദ്ദീനെ ശൈഖ് മുഹമ്മദ്​ ബിൻ സായിദ്​ ആശ്ലേഷിക്കുന്നതി​​​​െൻറയും വികാരഭരിത യാത്രയയപ്പ് നല്‍കുന്നതി​​​​െൻറയും ദൃശ്യങ്ങള്‍ യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ പുറത്തുവിട്ടു. ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലും ഇതി​​​​െൻറ ചിത്രങ്ങളും വിഡിയോയും പങ്കുവെച്ചു. സമര്‍പ്പണത്തി​​​​െൻറയും കാര്യക്ഷമതയുടെയും ഉദാഹരണമാണ് മുഹ്​യുദ്ദീനെന്ന്​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മടക്കയാത്ര സുരക്ഷിതമാക​െട്ടയെന്നും ജീവിതത്തിൽ കൂടുതൽ വിജയങ്ങളു​ണ്ടാക​െട്ടയെന്നും ശൈഖ്​ മുഹമ്മദ്​ ആശംസിച്ചു. നാട്ടിലെ മക്ക​േളാടും കുടുംബങ്ങളോടും അ​േന്വഷണമറിയിക്കാനും അദ്ദേഹം മുഹ്​യുദ്ദീനോട്​ പറഞ്ഞു. യു.എ.ഇ അവരുടെ രണ്ടാം രാജ്യമായിരിക്കുമെന്നും അവരെ എല്ലായ്​പോഴും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയുടെ വികസനത്തിന്​ സംഭാവന നൽകിയ സഹോദരങ്ങളിലും സുഹൃത്തുക്കളിലും യു.എ.ഇക്ക്​ അഭിമാനമുണ്ട്​. അവരുടെ പ്രയത്​നങ്ങൾക്കും കഠിനാധ്വാനത്തിനും തങ്ങൾ എല്ലാ ആദരവും അഭിനന്ദനവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.1978ലാണ് മുഹ്​യുദ്ദീൻ കിരീടാവകാശിയുടെ ഒാഫിസ്​ സംഘത്തി​​​​െൻറ ഭാഗമായത്. 40 വര്‍ഷത്തെ നല്ല ഓര്‍മകളുമായാണ് താന്‍ നാട്ടിലേക്ക് മടങ്ങുന്നതെന്ന്​ മുഹയ്​ദ്ദീൻ പറഞ്ഞു. അബൂദബി കിരീടാവകാശിയുടെ ഒാഫിസ്​ സംഘത്തി​​​​െൻറ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിലെ അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു.അബൂദബി കിരീടാവകാശിയുടെ ദീവാൻ അണ്ടർ സെക്രട്ടറി മുഹമ്മദ്​ മുബാറക്​ ആൽ മസ്​റൂഇ, അബൂദബി കിരീടാവകാശിയുടെ കാര്യാലയ ഡയറക്​ടർ ജനറൽ ജാബിർ മുഹമ്മദ്​ ഗാനിം ആൽ സുവൈദി തുടങ്ങിവരും ചടങ്ങിൽ പ​െങ്കടുത്തു.

യുഎഇയില്‍ ഫ്രീ വീഡിയോ കോള്‍ സംവിധാനങ്ങളായ സ്‌കൈപ്പ്, ഐഎംഒ, വാട്‌സ് ആപ്പ്, മെസഞ്ചര്‍, വൈബര്‍ തുടങ്ങിയവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സൂപ്പര്‍ വിപിഎന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത്തരം സംവിധാനങ്ങള്‍ ‘അണ്‍ബ്ലോക്ക്’ ചെയ്ത് വീഡിയോ കോള്‍ ചെയ്യുന്ന പ്രവാസികള്‍ നിരവധിയാണ്. എന്നാല്‍ ഇങ്ങനെ അനധികൃതമായി കോളുകള്‍ ചെയ്യുന്നവരെ യുഎഇ സൈബര്‍ സെല്‍ നിരീക്ഷിച്ച് വരുകയാണ്. പിടിക്കപ്പെട്ടാല്‍ 50000 മുതല്‍ 100000 ദിര്‍ഹം വരെ പിഴ അടക്കുകയും കൂടാതെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വരും. യുഎഇ ഗവണ്‍മെന്റ് ലീഗല്‍ ആയി അനുവദിച്ചിരിക്കുന്ന വീഡിയോ കോള്‍ സംവിധാനം മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. മാസം 50 ദിര്‍ഹം മാത്രമാണ് ഇതിനു മുടക്കേണ്ടത്. യുഎഇ മൊബൈല്‍ നെറ്റ്വര്‍ക്ക് ആയ എത്തിസലാത്ത്, ഡു(Du) ആണ് ഇതിനു നിങ്ങള്‍ക്ക് സൗകര്യം ഒരുക്കി തരുന്നത്.

ഇതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് പ്ലെയ്‌സ്റ്റോറില്‍ പോയി ഫ്രീ വീഡിയോ കോള്‍ ആയ BOTIM അല്ലെങ്കില്‍ CME ഡൌണ്‍ലോഡ് ചെയ്യണം. എത്തിസലാത്ത് സിം യൂസ് ചെയ്യുന്നവര്‍ ഐസിപി(ICP) എന്ന് ടൈപ്പ് ചെയ്തു 1012 നമ്പറിലേക്ക് അയക്കുക. ഡു (Du) സിം യൂസ് ചെയ്യുന്നവര്‍ NETCALL എന്ന് ടൈപ്പ് ചെയ്തു 1355 എന്ന നമ്പറിലേക്ക് അയക്കുക. പിന്നീട് മൊബൈല്‍ ഡേറ്റ ഓപ്പണ്‍ ചെയ്ത് നാട്ടിലേക്കും മറ്റും വീഡിയോ കോള്‍ ചെയ്യാവുന്നതാണ്.

കഴിഞ്ഞ ഡിസംബറില്‍ യുഎഇ തലസ്ഥാനമായ അബുദാബിയിലും പിന്നീട് ജനുവരിയില്‍ മറ്റ് എമിറേറ്റ്‌സുകളിലും സ്‌കൈപ്പ്, ഐഎംഒ, വാട്സ് ആപ്പ്, മെസഞ്ചര്‍, വൈബര്‍ തുടങ്ങിയവ നിരോധിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പ്രശസ്തി കൈവയ്ക്കാനായി സൗദിയിലെ ജിദ്ദ ടവറിന്റെ നിര്‍മ്മാണത്തിന് പുതിയ കരാറായി. നിലവിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ദുബൈയിലെ ബുര്‍ജ് ഖലീഫക്കാണ്. പക്ഷെ, ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്റര്‍ മാത്രമാണ്. ഈ പശ്ചാത്തലത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ ആകാശ ഗോപുരമായ ‘ജിദ്ദ ടവറി’നു ഒരു കിലോമീറ്റര്‍ (3281 അടി) ഉയരമാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് ബുര്‍ജ് ഖലീഫയെക്കാൾ 172 മീറ്റര്‍ കൂടുതൽ ഉയരമായിരിക്കും ജിദ്ദ ടവറിനുണ്ടാകുക.

ജിദ്ദ ടവറിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് അല്‍ ഫൗസാന്‍ ജനറല്‍ കോണ്‍ട്രാക്റ്റിങ് കമ്പനിയുമായി 620 ദശലക്ഷം റിയാലിന്റെ കരാറിലാണ് ഒപ്പുവച്ചിട്ടാണ്. ജിദ്ദ ഇക്കണോമിക് കമ്പനിയുടെ മേല്‍നോട്ടത്തിലാണ് നിർമ്മാണം നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ കരാറില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ തീര്‍ക്കണമെന്നാണ് വ്യവസ്ഥയെന്നു ജിദ്ദ ഇക്കണോമിക് കമ്പനിയധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

1.2 ബില്യന്‍ ഡോളര്‍ ചെലവ് വരുന്ന ടവറിന്റെ നിർമ്മാണം നേരത്തേ തന്നെ ആരംഭിച്ചിരുന്നു. 2020 ഓടെ അംബരചുംബിയുടെ നിർമ്മാണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതരുടെ അവകാശവാദം. നേരത്തെ കിംഗ്ഡം ടവര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന അംബര ചുംബി പിന്നീട് ജിദ്ദ ടവര്‍ ആയി മാറ്റുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ സമയത്ത് നിർമ്മാണം പൂര്‍ത്തിയാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ജിദ്ദ നഗരത്തിനു പുറത്തുള്ള മരുഭൂമിയിലാണ് ടവര്‍ ഉയരുന്നത്. എന്നാല്‍ ടവര്‍ നിര്‍മാണം പുരോഗമിക്കുന്നതോടെ വലിയൊരു മെഗാ സിറ്റിയായി ഈ മരുഭൂമി മാറ്റാനാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, താമസ കേന്ദ്രങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളോടും കൂടിയുള്ള ടൗണ്‍ഷിപ്പാവും ജിദ്ദ ടവറിനോട് അനുബന്ധിച്ച്‌ ഇവിടെ ഉയര്‍ന്നുവരികയെന്ന് കമ്പനി സി.ഇ.ഒ മുനീബ് ഹമൂദ് പറഞ്ഞു.

മനുഷ്യക്കടത്ത് ഉള്‍പ്പടെ ഏഴോളം കുറ്റങ്ങളാണ് റാസ് അല്‍ ഖൈമ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ 20 വയസുള്ള ആദ്യത്തെ ഇരയ്ക്ക് കുറ്റകൃത്യം നടക്കുന്ന സമയത്ത് 18 വയസായിരുന്നു പ്രായമെന്ന് കോടതി രേഖകള്‍ പറയുന്നു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യല്‍, ദുഷ്‌പ്രേരണ,ചൂഷണം, വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കല്‍, പെണ്‍കുട്ടിയുടെ 31 കാരിയായ സഹോദരിയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിക്കല്‍,അവരെ മര്‍ദ്ദിക്കല്‍, അസഭ്യ പ്രയോഗം തുടങ്ങിയ ആരോപണങ്ങളും ഇയാള്‍ക്കെതിരെയുണ്ട്.

അതേസമയം, കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. പ്രതിയ്ക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ പ്രതിയ്ക്കായി രണ്ട് അഭിഭാഷകരെ കോടതി നിയമിച്ചിരുന്നു. പ്രതിയെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് തങ്ങള്‍ക്ക് വിടുതല്‍ നല്‍കണമെന്ന് ഈ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

ആറുവര്‍ഷത്തോളം പിതാവ് തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും നൈറ്റ് ക്ലബില്‍ ഡാന്‍സ് ചെയ്യുന്നതിനും ഇടപടുകരുമായി പണം ഈടാക്കി ലൈംഗിക ബന്ധത്തിനും പിതാവ് തന്നെ നിര്‍ബന്ധിച്ചിരുന്നതായും ആദ്യത്തെ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

പ്രതിയുടെ ഭാര്യ പ്രസവത്തിന് സഖര്‍ ആശുപത്രിയിലായിരുന്ന സമയത്ത് പിതാവ് തന്നെ കാറില്‍ വച്ച് ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി മൊഴി നല്‍കി.

ഒടുവില്‍ മൂത്ത സഹോദരിയുടെ സഹായത്തോടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പോലീസിനെ സമീപിക്കാന്‍ ശ്രമം നടത്തി. പക്ഷേ, പിതാവ് പിടികൂടി മര്‍ദ്ദിക്കുകയും വീണ്ടും പൂട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ പോലീസില്‍ വിളിച്ച് വിവരം പറയുകയായിരുന്നു.

ഇരയായ രണ്ടാമത്തെ സഹോദരിയ്ക്കും ആദ്യത്തെ പെണ്‍കുട്ടിയുടെ അതെ അനുഭവങ്ങളായിരുന്നു പറയാനുണ്ടായിരുന്നത്. തങ്ങള്‍ക്ക് ആരെയും അറിയാത്തതിനാലും ഓരോ തവണ സഹായത്തിന് ശ്രമിക്കുമ്പോഴും പിതാവ് കഠിനമായി ശിക്ഷിക്കുന്നതും മൂലമാണ് പിതാവിന്റെ നാണംകെട്ട കുറ്റകൃത്യങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയാതിരുന്നതെന്ന് പെണ്‍കുട്ടികള്‍ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു.

തനിക്കും തന്റെ രണ്ടു പെൺമക്കളുമിടയിൽ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും അവരുടെ ആഗ്രഹപ്രകാരം അനുസരിച്ച് നൃത്തമാടാൻ നൈറ്റ് ക്ലബ്ബിൽ കൊണ്ട് വിടുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.

താന്‍ ഒരു തൊഴില്‍ രഹിതനാണെന്നും തന്റെ 10 പെണ്മക്കളെയും രണ്ട് ആണ്മക്കളെയും പോറ്റുന്നതിന് പണം ആവശ്യമായതിനാലുമാണ് നൈറ്റ് ക്ലബില്‍ ഡാന്‍സ് ചെയ്യുന്നതിന് അവര്‍ക്ക് അനുവാദം നല്‍കിയതെന്നും പ്രതി പറഞ്ഞു. ഓരോ പെണ്‍കുട്ടിയും ഡാന്‍സിന് 200 മുതല്‍ 300 ദിര്‍ഹം വരെയാണ് പ്രതിഭാഫലം വാങ്ങിയിരുന്നത്.

പ്രതിയ്ക്ക് പുതിയ അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നനായി ജനുവരി 24 ലേക്ക് കേസ് മാറ്റി വയ്ക്കുന്നതായി ചീഫ് ജഡ്ജ് സമെഹ് ഷകേര്‍ ഉത്തരവിട്ടു.

ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശത്തിനെതിരെ കനത്ത വിമർശനമുയരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്തവർക്ക് നിലവിലുള്ള നീല പാസ്പോർട്ട് തന്നെ തുടരും. വിദേശ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവരെ തൊഴിൽ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് പ്രത്യേക നിറമുള്ള പാസ്പോർട്ട് നല്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് പ്രവാസികളടക്കമുള്ളവർ പറയുന്നു.

ഓറഞ്ച് പാസ്പോർട്ട് ഉള്ളവർ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർ, ആണെന്നതിന്റെ പരസ്യപ്പെടുത്തലാണെന്നും അതിനാൽ തന്നെ അങ്ങനെയുള്ളവർ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിവേചനത്തിന് ഇരയാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഓറഞ്ച് പാസ്പോർട്ടിൽ അവസാന പേജിൽ യാതൊരു വിവരങ്ങളും രേഖപ്പെടുത്തില്ല എന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഓറഞ്ച് പാസ്പോർട്ടിൽ അഡ്രസും ഇമിഗ്രേഷൻ സ്റ്റാറ്റസും ഉണ്ടാവില്ല. 18 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്. ഇനി മുതൽ ഇമിഗ്രേഷൻ ക്ലിയറൻസ് സ്റ്റാമ്പ് ചെയ്യുന്നതിനു പകരം ആ കാറ്റഗറിയിൽ വരുന്നവർക്ക് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക. നിലവിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ബ്ളു പാസ്പോർട്ട് ഹോൾഡേഴ്സിന് അത് കാലാവധി കഴിഞ്ഞ് പുതുക്കുന്ന സമയത്ത് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക.

ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ വിദേശങ്ങളിൽ ജോലി ചെയ്യുന്നത്. 69 ബില്യൺ ഡോളറാണ് 2015ലെ കണക്കനുസരിച്ച് വിദേശ ഇന്ത്യൻ തൊഴിലാളികൾ മാതൃരാജ്യത്തേയ്ക്ക് അയച്ചത്. മൈഗ്രൻറ് വർക്കേഴ്സിൽ 20 ൽ ഒരാൾ ഇന്ത്യാക്കാരനാണ്. വിദേശത്ത് നടക്കുന്നതിനേക്കാൾ ഏറെ തൊഴിൽ ചൂഷണം രാജ്യത്ത് തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്നാണ് കടുത്ത വിമർശനം ഉയരുന്നത്. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്. ഈ പരിഷ്കാരം പിൻവലിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനം കൈകാര്യം ചെയ്യുന്നതെന്ന് ഓക്സ്ഫാം ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഈയിടെ പ്രസ്താവിച്ചിരുന്നു. പുതിയ പാസ്പോർട്ട് പരിഷ്കാര നിർദ്ദേശം സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂട്ടാനും വിവേചനം വർദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയുന്നു. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പറ്റാത്ത ഭരണകൂടം വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ഇന്ത്യാക്കാരനിൽ ഓറഞ്ച് പാസ്പോർട്ട് അടിച്ചേൽപ്പിക്കുന്നതിന്റെ ധാർമ്മികത മനസിലാകുന്നില്ലെന്ന് ഇവർ പറയുന്നു. രാജ്യത്തെ ജനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഭക്ഷണവും താമസ സൗകര്യങ്ങും നല്കാനാവാത്ത ഗവൺമെന്റിന് പൗരന്മാരെ അതിന്റെ പേരിൽ തന്നെ വേർതിരിക്കാൻ എന്തവകാശമാണ് ഉള്ളതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.  നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് പുതിയ പാസ്പോർട്ട് പ്രിൻറ് തയ്യാറാക്കുന്നത്.

ന്യൂസ് ഡെസ്ക്

ഗൾഫ് മേഖലയിൽ നിലനില്ക്കുന്ന സംഘർഷം വർദ്ധിപ്പിച്ചു കൊണ്ട് ഖത്തറും യുഎഇയും വീണ്ടും ഇടയുന്നു. ഖത്തറിന്റെ ഫൈറ്റർ ജെറ്റുകൾ യുഎഇ ഫ്ളൈറ്റുകളെ തടഞ്ഞു എന്നതാണ് പുതിയ സംഭവ വികാസം. തടഞ്ഞത് പാസഞ്ചർ ഫ്ളൈറ്റുകളെയാണെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. തടയപ്പെട്ടതിൽ ഒന്ന് എമിറേറ്റ്സ് ഫ്ളൈറ്റ് ആണ് എന്ന് അധികൃതർ വെളിപ്പെടുത്തി. ഖത്തർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി യുഎഇ ആരോപിച്ചു. ബഹ്റിനു പറക്കുകയായിരുന്ന ഫ്ളൈറ്റുകളാണ് തടയപ്പെട്ടതായി പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത് ആണെന്നും തികച്ചും തെറ്റാണെന്നും ഖത്തർ പ്രതികരിച്ചു.

വ്യോമ സുരക്ഷയെ ബാധിക്കുന്ന നടപടിയാണ് ഖത്തറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ മിലിട്ടറി ജെറ്റുകൾ ഖത്തറിന്റെ വ്യോമാതിർത്തിക്കുള്ളിൽ പരിധി ലംഘിച്ച് കയറുന്നതായി ഖത്തർ യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് ഈയിടെ പരാതി ഉന്നയിച്ചിരുന്നു. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ സഹോദരൻ അബ്ദുള്ള ബിൻ അലി അൽ താനി, തന്നെ അബുദാബിയിൽ തടഞ്ഞു വച്ചിരിക്കുകയാണെന്ന് അറിയിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് യു എ ഇ യും ഖത്തറും തമ്മിൽ വ്യോമമേഖലയിൽ സംഘർഷം ഉടലെടുത്തത്.

യുഎഇ, സൗദി അറേബ്യ, ബഹ്റിൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം കഴിഞ്ഞ വർഷം നിർത്തി വച്ചിരുന്നു. ഭീകരപ്രവർത്തനത്തിന് ഖത്തർ സാമ്പത്തിക സഹായം നല്കുന്നു എന്ന് ആരോപിച്ചായിരുന്നു അത്. ഇറാനുമായി ഖത്തർ അടുക്കുന്നതിലും ഈ രാജ്യങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ദുബായ്: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍. എമിറേറ്റ്‌സ് വിമാനസര്‍വ്വീസ് ആര്‍ക്കും സൗജന്യ ടിക്കറ്റുകള്‍ അനുവദിക്കുന്നില്ലെന്നും, ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും എമിറേറ്റ്‌സ് അറിയിച്ചു. നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നിങളുടെ വിലയേറിയ പാസ്‌വേഡ്, കാർഡ് ഡീറ്റെയിൽസ് എന്നിവ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫ്രീ ടിക്കറ്റും കിട്ടുകയുമില്ല എന്നും ആർക്കും ഫോർവേഡ് ചെയ്യരുതെന്നും എമിറേറ്റ്സ് വാർത്താകുറിപ്പിൽ അറിയിച്ചതായി ഗൾഫിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എമിറേറ്റ്‌സ് വിമാന കമ്പനിയുടെ 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഒരു യാത്രക്കാരന് രണ്ട് ടിക്കറ്റ് വീതം ലഭിക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

 

എമിറേറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയാലേ സൗജന്യ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ഈ വ്യാജ വാര്‍ത്തിയിലുണ്ടായിരുന്നു. എന്നാല്‍ ഒരു വ്യാജ വെബ്‌സൈറ്റ് പുറത്തുവിട്ട വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് വിമാന കമ്പനി ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് വീശദീകരണവുമായി രംഗത്തെത്തിയത്. സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് എമിറേറ്റ്‌സ് ഓഫീസുകളിലേക്ക് വിളിച്ചിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കാന്‍ എന്തുചെയ്യണമെന്നായിരുന്നു ഏവരുടെയും ചോദ്യം.

ന്യൂസ് ഡെസ്ക്

വനിതകൾക്കായുള്ള ആദ്യ കാർ ഷോറൂം സൗദിയിലെ ജെദ്ദയിൽ തുറന്നു. ജൂൺ മുതൽ വനിതകൾക്ക് സൗദിയിൽ വാഹനമോടിക്കാം. വനിതകൾക്ക് വാഹനമോടിക്കുന്നതിന് ലൈസൻസ് നല്കുന്ന ലോകത്തെ അവസാന രാജ്യമായി സൗദി മാറി. ജെദ്ദയിലെ റെഡ് സീ പോർട്ടിലുള്ള ഷോപ്പിംഗ് മാളിലാണ് പുതിയ കാർ ഷോറൂം. വിവിധ കമ്പനികളുടെ കാറുകൾ ഇവിടെ വില്പനയ്ക്ക് ലഭ്യമാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി ഫൈനാൻസ് സൗകര്യവും ബാങ്കുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഈ ഷോറൂമുകളിൽ വനിതകൾ മാത്രമേ സ്റ്റാഫ് ആയിട്ടുള്ളൂ.

സൗദിയിൽ  മുപ്പതു വർഷമായി നിലവിലിരുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് നിരോധനം കഴിഞ്ഞ സെപ്റ്റംബറിൽ ആണ് കിംഗ് സൽമാൻ നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വാഹന ഷോറൂമുകൾ ഉടൻ തന്നെ തുറക്കും. വനികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ വനിതകളെ 1990 കളിൽ റിയാദിൽ അറസ്റ്റ് ചെയ്തിരുന്നു. കാറുകൾക്ക് പുറമേ മോട്ടോർ ബൈക്കുകൾ ഓടിക്കാനും അനുമതി നല്കാൻ സൗദി ലക്ഷ്യമിടുന്നു.

മനാൽ അൽ ഷരീഫ് എന്ന വനിതയാണ് ഡ്രൈവിംഗ് ലൈസൻസ് നിരോധനം നീക്കാനുള്ള കാമ്പയിന് നേതൃത്വം നല്കിയത്. 2011 ൽ കാർ ഓടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട മനാലിനെ ഒൻപത് ദിവസം ജയിലിൽ അടച്ചു. അന്താരാഷ്ട്ര രംഗത്ത് വൻ പ്രതിഷേധമാണ് അന്ന് ഈ നടപടിക്കെതിരെ ഉയർന്നത്.ഫുട്ബോൾ സ്റ്റേഡിയത്തിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചു. ജെദ്ദയിൽ നടന്ന മാച്ചിലാണ് വനികൾക്ക് ഫുട്ബോൾ കാണാൻ അവസരം നല്കിയത്.  സ്പോർട്സ് രംഗത്ത് വനിതകൾക്ക് കൂടുതലായി പങ്കെടുക്കാൻ അനുമതി നല്കുന്ന കാര്യം സൗദി പരിഗണിച്ചു വരികയാണ്.

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ടതില്‍ മടക്കിവിളിച്ച പലസ്തീന്‍ സ്ഥാനപതിയെ തിരികെ നിയമിച്ചതായി പാകിസ്താന്‍. പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലിയെ പാകിസ്താനില്‍ തന്നെ തിരികെ നിയമിച്ചതായി പാകിസ്താൻ ഉലേമ കൗൺസിൽ (പിയുസി) ചെയർമാൻ മൗലാനാ താഹിർ അഷ്റഫി  അറിയിച്ചതായാണ് റിപ്പോർട്ട്. വാലിദ് അബു അലിയെ പാകിസ്താനിലേക്ക് മടക്കി അയയ്ക്കണമെന്ന് താന്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടിരുന്നെന്നും അഷ്‌റഫി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അബു അലിയെ പുനര്‍നിയമിച്ച് മഹമ്മൂദ് അബ്ബാസ് ഉത്തരവിട്ടതെന്നാണ് അവകാശവാദം. ബുധനാഴ്ച വീണ്ടും വാലിദ് അബു അലി പാകിസ്താനിലെ പലസ്തീന്‍ കാര്യാലയത്തിലെത്തി ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ച സയീദിന്റെ റാലിയില്‍ വാലിദ് അബു അലി പങ്കെടുത്തതില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് പലസ്തീന്‍ തങ്ങളുടെ പാക്ക് സ്ഥാനപതിയെ പിന്‍വലിച്ചത്. സംഭവത്തില്‍ അതീവ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍, ഇന്ത്യയുടെ പ്രതികരണം വന്നു മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനപതിയെ പിന്‍വലിക്കുകയായിരുന്നു.

നേരത്തെ, ഡല്‍ഹിയില്‍ പലസ്തീന്‍ സ്ഥാനപതി അഡ്‌നാന്‍ അബു അല്‍ ഹൈജയെ വിദേശകാര്യ മന്ത്രാലയത്തിലേക്കു വിളിച്ചുവരുത്തിയാണ് അബു അലി ഹാഫിസ് സയീദിനൊപ്പം റാലിയില്‍ പങ്കെടുത്തതിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്നും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് സ്ഥാനപതിയെ പലസ്തീന്‍ പിന്‍വലിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ പലസ്തീന്‍ സന്ദര്‍ശിക്കാനിരിക്കേയാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അലോസരമുണ്ടാക്കാതെ പലസ്തീന്റെ ത്വരിത നടപടി. ഇതിനു പിന്നാലെയാണ് സ്ഥാനപതിയെ പുനര്‍നിയമിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദവ ഉള്‍പ്പെടെ ഭീകരസംഘടനകളുടെ സഖ്യമായ ‘ഡിഫന്‍സ് ഓഫ് പാകിസ്താന്‍’ ആണു റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ റാലി നടത്തിയത്. വാലിദ് അബു അലി റാലിയില്‍ പങ്കെടുത്തതിനു പുറമേ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. പ്രസംഗത്തില്‍ സയീദ് ഇന്ത്യയെ ശക്തമായി വിമര്‍ശിക്കുകയും കശ്മീര്‍, കുല്‍ഭൂഷണ്‍ ജാദവ് തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു.

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിർഹം) സമ്മാനം. ദുബായിൽ താമസിക്കുന്ന ഹരികൃഷ്ണൻ വി.നായർ എന്നയാൾക്കാണ് വൻ തുക സമ്മാനം ലഭിച്ചത്.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കഴിഞ്ഞ വർഷാ വസാനത്തെ(ഡിസംബർ) നറുക്കെടുപ്പാണിത്.

ഭാഗ്യവാനെ പ്രഖ്യാപിച്ച ഉടൻ അധികൃതർ ഹരികൃഷ്ണനെ ഫോണിൽ വിളിച്ചപ്പോൾ വിശ്വസിക്കാനാകാതെ സ്ത്ബ്ധനായി. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതുകൂടാതെ, ആറ് മറ്റു സമ്മാന ജേതാക്കളെയും ഇന്ന് തിരഞ്ഞെടുത്തു. 450,000, 100,000, 90,000, 80,000, 70,000, 60,000, 50,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക.

ബിഗ് ടിക്കറ്റ് മില്യനയർ നറുക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പിൽ 13 ഉം ഇന്ത്യക്കാർക്കായിരുന്നു. ഇവരിൽ‌ മലയാളികളാണ് കൂടുതലും. 1992 മുതൽ നടന്നു വരുന്ന നറുക്കെടുപ്പിൽ ഒാരോ മാസവും പ്രീതി വർ‌ധിച്ചുവരുന്നു.

നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ദേവാനന്ദന്‍ പുതുമണം പറമ്പത്ത് എന്നയാൾക്ക് ഒൻപത് കോടി രൂപ സമ്മാനം ലഭിച്ചു. അമേരിക്കയിലെ മലയാളി വനിതാ ഡോക്ടർ മലപ്പുറം സ്വദേശി പരപ്പനങ്ങാടി സ്വദേശിനി നിഷിതാ രാധാകൃഷ്ണ പിള്ളയ്ക്ക് 18 കോടിയോളം രൂപ(10 ദശലക്ഷം ദിർഹം)യും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനമായി ലഭിച്ചിരുന്നു

RECENT POSTS
Copyright © . All rights reserved