കടുത്ത വിഷാദ രോഗത്തിന് അടിമയായ തനിക്ക് വീട്ടുജോലിക്കാരി നല്‍കിയ ബൈബിളാണ് വളരെ ആശ്വാസമായതെന്നും അത് വായിച്ചതിലൂടെ തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും നടി മോഹിനി.
നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും കൈനിറയെ സമ്പത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാന്‍ പലസമയത്തും തോന്നിയിരുന്നതായും പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവേഴ്‌സ് പള്ളിയില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ മോഹിനി പറഞ്ഞു യേശുക്രിസ്തുവാണ് തന്നില്‍ നിന്നും പിശാചിനെ അകറ്റിയത്. ജീവിതത്തില്‍ ഒന്നിലും തനിക്ക് തൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. വിഷാദരോഗം കീഴടക്കിയ കാലത്ത് അതില്‍ നിന്ന് മോചനം നല്‍കിയത് ബൈബിളാണെന്നും നമ്മളിലെ പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണമെന്നും മോഹിനി പറയുന്നു.
മനസ് എന്തെന്നില്ലാതെ ആകുലപ്പെട്ട സമയത്ത് ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു ആ പ്രളയം. അപ്പോള്‍ മറുകരയയില്‍ നിരവധി നായകന്‍മാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പലരും പറയുന്നുണ്ട്.
എന്നാല്‍ അവരേക്കാള്‍ സുന്ദരനായ ഒരാളെയായിരുന്നു അന്ന് ഞാന്‍ കണ്ടത്. അയാളുടെ അടുത്തുള്ള ബോട്ടിലേക്ക് ആയാല്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറഞ്ഞു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സ്ത്രീൾ സിനിമാ മേഖലയിൽ സുരക്ഷിതരല്ലെന്ന തരത്തിൽ നിരവധി വെളിപ്പെടുത്തലുകൾ പുറത്ത് വന്നിരുന്നു. ലൈംഗിതിക്രമങ്ങൾ പലരും അതിന് ശേഷം തുറന്ന് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ കൊച്ചിയിൽ നടിക്കെതിരെ ഉണ്ടായ സമാന അനുഭവം താനും നേരിട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയൽ താരം ദിവ്യ വിശ്വനാഥ്. സിനിമയില്‍ മാത്രമല്ല സീരിയലിലും ഇത്തരക്കാരുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. കൊച്ചിയില്‍ നടിക്കെരതിരെ നടന്ന അതിക്രമം വല്ലാതെ അസ്വസ്ഥമാക്കിയെന്നും സമാന അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ആണ് ദിവ്യയുടെ വെളിപ്പെടുത്തിയത്. അന്ന് അതിനെ എതിര്‍ത്തതിനാല്‍ ആ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. എല്ലാ രംഗത്തുമുള്ളത് പോലെ സീരിയല്‍ രംഗത്തും മോശക്കാരുണ്ട്. അതിന് ശേഷം യാത്രയിലും ഷൂട്ടിങ് ഇടവേളകളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയെന്നും ദിവ്യ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യയുടെ തുറന്ന് പറച്ചിൽ നടത്തിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍. സിനിമയിലും സീരിയലിലും അവസരം നിഷേധിക്കപ്പെട്ട് നാടകവേദിയിലെത്തിയതാണ് മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും വിനയന്‍ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം.
രണ്ട് വര്‍ഷത്തെ സജീവമായ നാടകാഭിനയമാണ് ആരോഗ്യം പടിപടിയായി കുറച്ച് തിലകന്‍ ചേട്ടന്റെ മരണത്തിന് കാരണമായത്. സിനിമയിലും സീരിയലിലും എല്ലാം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍ താന്‍ നാടകത്തില്‍ നിന്നും വന്നവനാണെന്നും അവിടെ എന്നെ ആരും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന അദ്ദേഹത്തിന് നാടകത്തിലെ സ്റ്റേജ് അഭിനയത്തിന്റെ ആയാസം താങ്ങാനാകില്ലെന്ന് തനിക്കറിയാമായിരുന്നു. പിന്തിരിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചു. അമ്പലപ്പുഴ രാധാകൃഷ്ണന്‍ തിലകന് വേണ്ടി രൂപംകൊടുത്ത നാടക ഗ്രൂപ്പിന് അക്ഷരജ്വാല എന്ന് പേരിട്ടത് താനാണെന്നും വിനയന്‍ അറിയിച്ചു.
ഏറെ കഷ്ടപ്പെട്ടാണ് ഹരിഹരന്‍ പ്രസിഡന്റും താന്‍ സെക്രട്ടറിയുമായി മാക്ട ഫെഡറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2007ല്‍ രജിസ്‌ട്രേഷന്‍ ലഭിച്ചു. അന്നുതൊട്ട് മാക്ടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. തുളസീദാസും ദിലീപും തമ്മിലുള്ള പ്രശ്‌നമായിരുന്നു തുടക്കം. മൂന്ന് മാസത്തിനകം ദിലീപ് തുളസീദാസുമായി കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കണമെന്നായിരുന്നു മാക്ടയുടെ തീരുമാനം. മൂന്ന് ദിവസത്തിന് ശേഷം മാക്ടയില്‍ അംഗങ്ങളായ പല സംവിധായകരും വിനയന്റെ അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കാന്‍ തുടങ്ങി. പലരും വ്യക്തിപരമായി തന്നെ വിളിച്ച് വേറെ നിവൃത്തിയില്ലാത്തതിനാലാണെന്ന് അറിയിച്ചിരുന്നുവെന്നും വിനയന്‍ വെളിപ്പെടുത്തുന്നു. സംവിധായകന്‍ ജോസ് തോമസ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതും വിനയന്‍ വെളിപ്പെടുത്തി. ദിലീപ് ആണ് ജോസിന്റെ പേര് രാജിവയ്ക്കുന്നവരുടെ കൂട്ടത്തില്‍ പറഞ്ഞത്. പിന്നീടാണ് ജോസിനെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. ദിലീപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോസ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
മാക്ടയ്ക്ക് പകരം ഫെഫ്ക രൂപീകരിക്കപ്പെട്ടതോടെ വിനയന്റെ സിനിമകളില്‍ അഭിനയിച്ചുകൂടാ എന്ന വിലക്ക് വന്നു. എന്നാല്‍ ആ സമയത്ത് താന്‍ യക്ഷിയും ഞാനും എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ആരും അഭിനയിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ തിലകന്‍ തന്നെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയത്ത് അമ്മയില്‍ നിന്നും വിലക്കിയിട്ടില്ലെങ്കിലും ആരും അഭിനയിക്കാന്‍ വിളിക്കാത്ത അവസ്ഥയായിരുന്നു അദ്ദേഹത്തിന്. യക്ഷിയും ഞാനും അദ്ദേഹത്തിനൊരു റിലീഫ് ആയി. എനിക്ക് അദ്ദേഹത്തിന്റെ വരവ് ശക്തമായ പിന്തുണയും.
അതോടെ അദ്ദേഹം അഡ്വാന്‍സ് വാങ്ങിയിരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. സോഹന്‍ റോയിയുടെ ഹോളിവുഡ് ചിത്രം ഡാം 999 ആയിരുന്നു പിന്നീട് അദ്ദേഹത്തിന് വന്ന വേഷം. ഈ ചിത്രത്തിലൂടെ തിലകന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്ന് സോഹന്‍ അവകാശപ്പെടുകയും ചെയ്തതാണ്. ഈ കഥാപാത്രത്തിനായി തിലകന്‍ ചേട്ടന്‍ രാത്രിയിലിരുന്ന ഇംഗ്ലീഷ് ഡയലോഗുകളെല്ലാം കാണാതെ പഠിക്കുന്നുണ്ടായിരുന്നു. ഉഗ്രന്‍ റോളാണെന്ന് എന്നോടും പറഞ്ഞു. എന്നാല്‍ തിലകന്‍ ചേട്ടന്‍ ലൊക്കേഷനില്‍ വന്നാല്‍ ടെക്‌നീഷ്യന്മാരെല്ലാം പണി നിര്‍ത്തി പോകുമെന്നാണ് സോഹന്‍ പിന്നീട് പറഞ്ഞത്. അതോടെ തിലകന്‍ ചേട്ടന്‍ വയലന്റായി. കാനം രാജേന്ദ്രനും മറ്റും ഇടപെട്ടാണ് അദ്ദേഹത്തിന് സോഹന്‍ റോയിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വാങ്ങി നല്‍കിയത്.
പിന്നീടൊരിക്കല്‍ താന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് തിലകന്‍ ചേട്ടന്‍ തന്നോട് പറഞ്ഞെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. സീരിയല്‍ നിര്‍മ്മാതാവ് അഡ്വാന്‍സുമായി വിനയന്റെ വീട്ടിലെത്താമെന്നാണ് പറഞ്ഞതെന്നും തിലകന്‍ വിനയനെ അറിയിച്ചു. എന്നാല്‍ തന്റെ വീട്ടിലെത്തിയ നിര്‍മ്മാതാവ് കൈകൂപ്പിക്കൊണ്ട് ഇതു നടക്കില്ല സാറേ എന്നാണ് പറഞ്ഞത്. തന്നോട് പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യത്തില്‍ സാധാരണ പൊട്ടിത്തെറിക്കാറുള്ള തിലകന്‍ ചേട്ടന്‍ ഇവിടെ ‘നീ പോ’ എന്ന് കയ്യാഗ്യം കാണിക്കുക മാത്രമാണ് ചെയ്തത്. ‘ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സിംഹത്തെപ്പോലെ പ്രതികരിക്കുന്ന തിലകന്‍ ചേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അന്നാദ്യമായി ഞാന്‍ കണ്ടു’ വിനയന്‍ വ്യക്തമാക്കുന്നു.
അമ്പത് ദിവസത്തോളം തിയറ്ററില്‍ ഓടിയ ഡ്രാക്കുള എന്ന തന്റെ ചിത്രത്തിന് സാറ്റലൈറ്റ് അവകാശം കിട്ടാതിരിക്കാന്‍ ദിലീപ് കളിച്ചുവെന്നാണ് വിനയന്‍ പറയുന്നത്. താന്‍ ഏറ്റവും കൂടുതല്‍ സഹായിച്ച ചെറുപ്പക്കാരനാണ് ദിലീപ്. താന്‍ സ്വന്തം അനിയനെപ്പോലെ ആറേഴ് വര്‍ഷം കൂടെക്കൊണ്ടു നടന്ന ദിലീപും ഒരു സൂപ്പര്‍സ്റ്റാറും ചേര്‍ന്ന് ചാനലില്‍ വിളിച്ച് തങ്ങള്‍ നിരോധിച്ച ഒരാളുടെ സിനിമയ്ക്ക് സാറ്റലൈറ്റ് റൈറ്റ് നല്‍കിയാല്‍ അയാള്‍ അടുത്ത പടം അനൗണ്‍സ് ചെയ്യുമെന്നും ഇത് തുടര്‍ന്നാല്‍ തങ്ങളാരും നിങ്ങളുടെ പരിപാടികള്‍ക്കോ ഷോകള്‍ക്കോ ടീവിയിലോട്ട് കയറത്തില്ലെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്നും വിനയന്‍ വ്യക്തമാക്കുന്നു.
ബാഹുബലിയിലെ ‘മനോഹരി’ എന്ന ഗാനത്തിലൂടെ സുപരിചിതയായ നടിയാണ് സ്‌കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ ‘ഹന്‍സ ഏക് സന്‍യോഗ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം.
സിനിമയിലെ ഒരു ഐറ്റം ഗാനം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ നടന്‍ ഉമാകാന്ത് സ്‌കാര്‍ലെറ്റിനോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. മുടിയില്‍ തൊടാന്‍ ശ്രമിച്ചതോടെ സ്‌കാര്‍ലെറ്റ് നിയന്ത്രണം വിട്ട് ഉമാകാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ സിനിമയിലെ സംഘാടകര്‍ ഉള്‍പ്പെടെ ഓടിയെത്തി. എന്താണ് നടന്നതെന്ന് ആദ്യം മനസിലായില്ല. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് സ്‌കാര്‍ലെറ്റ് വിശദീകരിക്കുകയായിരുന്നു. സംഭവത്തില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സുരേഷ് ശര്‍മ്മ വ്യക്തമാക്കി. നടന്‍ മാപ്പ് പറയാത്ത പക്ഷം വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ നവമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നുവെന്ന് നടി അഞ്ജു പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു. മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് പ്രചരണം നടക്കുന്നത്.
അഞ്ജു നല്‍കിയ പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയവരെയും ഷെയര്‍ ചെയ്തവരെയും ഉടന്‍ തന്നെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞതായി അഞ്ജു വ്യക്തമാക്കി.ഫെയ്‌സ്ബുക്കിലൂടെയാണ് അഞ്ജു ഇക്കാര്യം അറിയിച്ചത്.
നടി താരാകല്ല്യാണിന്റെ ഭര്‍ത്താവും അവതാരകനുമായ രാജാറാം (രാജാ വെങ്കിടേഷ്) അന്തരിച്ചു. ഡെങ്കി പനി ബാധിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രാജാറാം. സിനിമയിലും സീരിയലിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഡെങ്കി പനി ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാറാമിനെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഈ മാസം 22 നാണ് കാര്‍ഡിയാക് ഐസിയുവിലേക്ക് മാറ്റുന്നത്. ശ്വാസകോശത്തിന്റെ നില വഷളായതിനെ തുടര്‍ന്ന് ഇക്മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്.
ഏവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു കാവ്യാ മാധവന്‍-ദിലീപ് വിവാഹം നടന്നത്. വിവാഹം കഴിക്കുന്ന കാര്യത്തെ കുറിച്ച് അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ച ശേഷം പൊടുന്നനേയായിരുന്നു വിവാഹ വിവര നാട്ടുകാര്‍ അറിഞ്ഞത്. അന്ന് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ദിലീപ് വിവാഹത്തെക്കുറിച്ചുള്ള വിവരം ആരാധകരുമായി പങ്കു വച്ചത്.
എന്നാല്‍, ഇപ്പോള്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കവേ നടന്‍ അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് വ്യക്തമാക്കുകയാണ്. ഇതോടെ ആരാധകര്‍ നടനെതിരേ വിമര്‍ശന ശരമാണ് വര്‍ഷിക്കുന്നത്.
കാവ്യാ മാധവനുമായുള്ള വിവാഹ ദിനത്തില്‍ ദിലീപ് ആരാധകരോടായി പറഞ്ഞ കാര്യങ്ങളടങ്ങുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ദിലീപ് കള്ളം പറഞ്ഞു എന്നാണ് ഈ വീഡിയോ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പറയുന്നത്. താന്‍ മൂലം ബലിയാടായ പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കുന്നു എന്ന തരത്തിലായിരുന്നു വിവാഹ ദിവസം ദിലീപ് സംസാരിച്ചത്. എന്നാല്‍ കാവ്യയും ദിലീപും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ബന്ധം ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജുവിനെ അറിയിച്ചതാണ് കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തിനു കാരണമായത് എന്നും പൊലീസ് പറയുന്നു. ദിലീപ് അന്നു പറഞ്ഞ കാര്യങ്ങളൊക്കെ കളവായിരുന്നു എന്നു തിരിച്ചറിഞ്ഞ സോഷ്യല്‍ മീഡിയ നടനു നേരെ പൊങ്കാല ഇടുകയാണ്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം ഇടവേള ബാബുവിനെ വിളിച്ച് വരുത്തുകയായിരുന്നു.
അതേസമയം പള്‍സര്‍ സുനി രണ്ട് മാസം കാവ്യാ മാധവന്റെ ഡ്രൈവറായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. സുനി തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിക്കുകയായിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.
കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.
ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്.
പൊതുപരിപാടികളിൽ വിശിഷ്ടാതിഥികളായി എത്തുന്ന സിനിമാതാരങ്ങൾ പൊതുവേ താമസിച്ചേ എത്താറുള്ളൂ എന്നൊരു ആക്ഷേപം പൊതുവെ ഉണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനാകുകയാണ് സൂപ്പർതാരം പൃഥ്വിരാജ്. പൊതു ചടങ്ങില്‍ വൈകി എത്തിയതിന് ഒരു മടിയും കൂടാതെ പൃഥ്വിരാജ് മാപ്പ് ചോദിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന അസറ്റ് ഹോംസിന്റെ പരിപാടിയില്‍ വൈകി എത്തിയതിനാണ് യുവതാരം ക്ഷമാപണം നടത്തിയത്. ‘സിനിമാക്കാർ പങ്കെടുക്കുന്ന ചടങ്ങിൽ ഞങ്ങളാരും സമയത്തെത്താറില്ല എന്ന ദുഷ്പ്പേര് ഞാനും കാത്തുസൂക്ഷിച്ചു. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു.’–പൃഥ്വിരാജ് പറഞ്ഞു.
‘സത്യം പറഞ്ഞാൽ ആറര മണിക്കൂർ എടുത്തു എറണാകുളത്തുനിന്നും തിരുവനന്തപുരത്ത് വരെ വരാൻ. പണ്ട് സ്റ്റോപ് വൈലൻസ് സിനിമ ചെയ്യുന്ന സമയത്ത് രാവിലെ എറണാകുളത്തു പോയി ഷൂട്ടിങ് കഴിഞ്ഞ് വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്നു ഇപ്പോൾ ഒരുപിടുത്തവുമില്ല. ഇന്ന് എന്റെ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി. എന്നെ കാത്തിരുന്നതിൽ ക്ഷമിക്കണം.’ പൃഥ്വിരാജ് പറഞ്ഞു.
‘പണ്ട് ഗള്‍ഫിൽ നിന്നൊക്കെ വർഷങ്ങൾക്ക് ശേഷം ആളുകൾ നാട്ടിൽ വരുമ്പോൾ എന്തുകൊണ്ടാണ് ഇത്രവികാരം കൊള്ളുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ഇന്ന് ഈ യാത്രയിൽ കൊച്ചിയിൽ നിന്ന് ഉള്ളൂരൊക്കെ എത്തുമ്പോൾ ആ വികാരം എനിക്കും വന്നുതുടങ്ങിയിട്ടുണ്ട്. കാരണം വർഷങ്ങൾക്ക് ശേഷമാണ് ഞാൻ തിരുവനന്തപുരത്ത് എത്തിയത്. ഇവിടെ എത്തുമ്പോൾ ഞാന്‍ ഭാര്യയ്ക്ക് മെസേജ് ചെയ്യും ‘തിരുവനന്തപുരം ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണെന്ന്’. അപ്പോള്‍ അവൾ തിരിച്ചുപറയും ‘ഇതുതന്നെയല്ലേ ഇതിനും മുമ്പും പറഞ്ഞിരുന്നതെന്ന്’.