നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെന്ന് ദിലീപ്. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ വരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദിലീപിനെതിരെ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുന്നതാണ് പോസ്‌ററ്.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നമ്മടെ ചാനലുകളില്‍ മാധ്യമ ഹിജഡകള്‍ നടത്തി കൊണ്ടിരുന്ന കുറച്ചു കാര്യങ്ങള്‍…” എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ലെന്നും ഇവരോട് കൊച്ചി വിട്ടുപേകരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടില്ലെന്നും പറയുന്നു.
ദിലീപും കാവ്യയും കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ കാര്യവും എടുത്തുപറയുന്നുണ്ട്. കാവ്യയുടെ വീട് പൂട്ടിയിട്ടുവെന്ന റിപ്പോര്‍ട്ടിന് കാവ്യയെ കാണണം എങ്കില്‍ കാവ്യയുടെ വീട്ടിലോട്ടു പോയിട്ട് എന്ത് ചെയ്യാനാ.. അതിന് നിങ്ങള്‍ ആലുവയില്‍ ദിലീപേട്ടന്റെ വീട്ടില്‍ പോയി നോക്കിയാല്‍ മതിയായിരുന്നല്ലോ എന്നാണ് മറുപടി.
ലക്ഷ്യയിലെ റെയ്ഡിനെ കുറിച്ചും വിശദീകരണം നല്‍കുന്നുണ്ട്. ജോര്‍ജേട്ടന്‍സ് പൂരം ലൊക്കേഷനില്‍ സുനി എത്തിയെന്നതിനും സുനിയുടെ ചിത്രം ലഭിച്ചു എന്നതിനും ഏതോ ഒരുത്തന്‍ ദിലീപേട്ടന്റെ കൂടെ നിന്നു സെല്‍ഫി എടുത്തതിന്റെ ബാക്കില്‍ ഒരുത്തന്‍ നില്‍ക്കുന്നു..അത് സുനി ആണെന്ന് കണ്ട് പിടിച്ചവന്റെ കണ്ണ് അപാരം..
ആ കണ്ണ് ആര്‍ക്കേലും ധാനം കൊടുക്കണേ..ലക്ഷത്തില്‍ ഒന്നോ രണ്ടോ കാണത്തുള്ളൂ എന്ന പരിഹാസത്തോടെയാണ് മറുപടി നല്‍കിയിട്ടുള്ളത്. ദിലീപിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഒരു ശക്തി ഉണ്ട്, കാശ് വാരി എറിയാന്‍. അത് പോലീസ് കണ്ട് പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വരും എന്ന പ്രതീക്ഷയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം ചര്‍ച്ചയായി. നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം, രാവിലെ മുതല്‍ രാത്രിവരെയുള്ള ചാനല്‍ ചര്‍ച്ചകളും ഊഹപോഹങ്ങളും കണ്ട് മടുത്തു എന്നും ആ പ്രതി വല്ല പ്രമുഖനായ ബംഗാളിയും ആകല്ലെ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
Dear Facebook family,
പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം….
യഥാര്‍ത്ഥ പ്രതികളെ police ഉടനെ arreest ചെയ്യും എന്നു
കരുതുന്നു….രാവിലെ മുതല്‍ രാത്രി വരെയുള്ള
ചാനല്‍ ചര്‍ച്ച കളും , നിഴലുനോക്കി വെടിവെക്കുന്ന
ഊഹാപോഹങ്ങളും , കണ്ടു മടുത്തു ..what is the truth ?
(ഈശ്വരാ ആ പ്രതി …പ്രമുഖനായ വല്ല ബംഗാളിയും…
ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു…!..)..hope for the best…
അതോടൊപ്പം മഹാനായ കലാകാരന്‍ കലാഭവന്‍ മണി സാറിന്റെ
മരണകാരണം അറിയുവാനും എല്ലാവര്‍ക്കും താല്‍പര്യമുണ്ട്…
മിഷേലിന്‌ടെ മരണകാരണം …..ഇനിയും സതൃം തെളിഞ്ഞോ ?
ഈ വാര്‍ത്തകള്‍ക്കിടയില്‍ പാവം nurse മാരുടെ നൃായമായ
അവകാശത്തിനു വേണ്ടിയുള്ള സമരവും, GST യുടെ മറവില്‍
ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്റെ news,
China യുടെ യുദ്ധ ഭീഷീണി, munnar കൈയ്യേറ്റ issue,
കണ്ണൂരിലെ political murders അടക്കം
ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ സമയമില്ല…കഷ്ടം…
ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രമാണ് അയാൾ ശശി. ഏവരും ഉറ്റുനോക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ശശി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ അണിയറ പ്രവർത്തകരെ മുഴുവൻ ശ്രീനിവാസൻ ശശിയാക്കി മാറ്റിയ സംഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സജിൻ ബാബു.
സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം കരമനയിൽ നടക്കുകയായിരുന്നു. ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രമായ ശശിക്ക് സന്തതസഹചാരിയായ ഒരു വാഹനമുണ്ട്. ചിത്രീകരണത്തിനിടെ വണ്ടി പണി മുടക്കി. അന്ന് ഷൂട്ടിങ് മുടങ്ങേണ്ട സാഹചര്യം ഉണ്ടായി. അപ്പോൾ ശ്രീനിവാസൻ മുൻകൈ എടുത്ത് ഷൂട്ടിങ് നിർത്തേണ്ടെന്നു പറഞ്ഞു. വാഹനം ഓടിക്കുന്ന സീനായിരുന്നു ചിത്രീകരിക്കാനുണ്ടായിരുന്നത്. വണ്ടിയിൽ കയറിയ ശ്രീനിവാസൻ സ്റ്റാർട്ട് ചെയ്തു. ആദ്യം സ്റ്റാർട്ട് ആയില്ല, പിന്നെ സ്റ്റാർട്ട് ആയി. പക്ഷേ വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ടുപോയി ഇടിച്ചു. വണ്ടി മറിയുന്നതിനു മുൻപേ ലൊക്കേഷനിലെ അംഗങ്ങൾ ഓടിചെന്ന് പിടിച്ചു. സംഭവം കണ്ടപ്പോൾ എല്ലാവരും പെട്ടെന്ന് സ്തബ്ധരായിപ്പോയി. പക്ഷേ ശ്രീനിവാസൻ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ അടുത്ത ടേക്ക് എടുക്കാമെന്നു പറഞ്ഞു. ശ്രീനിവാസന്റെ ധൈര്യം കണ്ട് എല്ലാവരും അദ്ദേഹത്തെ നോക്കിനിന്നു പോയെന്നാണ് സംഭവത്തെക്കുറിച്ച് വിവരിച്ച സംവിധായകന്റെ വാക്കുകൾ.
കൊല്‍ക്കത്തയിലെ റാഷ്‌ബെഹാരി അവന്യുവിലുണ്ടായ കാര്‍ അപകടത്തില്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന്‍ മരിച്ച സംഭവത്തില്‍ ബംഗാളി നടന്‍ വിക്രം ചാറ്റര്‍ജി (29) അറസ്റ്റില്‍.
ടോളിഗഞ്ച് പോലീസാണ് വിക്രം ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്.
ഏപ്രില്‍ 29 നായിരുന്നു അപകടം. അപകടം നടന്നതിന് ശേഷം വിക്രം അറസ്റ്റിലായിരുന്നുവെങ്കിലും മെയ് 5 ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
വിക്രമായിരുന്നു കാര്‍ ഓടിച്ചത് അപകടം നടന്നയുടനെ ഇരുവരെയും ആസ്പത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നടിയുടെ മരണം ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിനും കാരണമായിരുന്നു. ബംഗാളി സിനിമയുമായി അടുത്ത ബന്ധമുള്ള പിഡ്ബ്ലുഡി മന്ത്രി അരുപ് ബിശ്വാസാണ് വിക്രത്തെ സംരക്ഷിക്കുന്നതെന്നും വിക്രം തെറ്റ് അംഗീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. മുംബൈ മോഡലിങ് രംഗത്ത് സജീവസാന്നിധ്യമായിരുന്ന സോണിക കൊല്‍ക്കത്ത സ്വദേശിയാണ്. മിസ് ഇന്ത്യ ഫൈനലിസ്റ്റും പ്രൊ കബഡി ലീഗിന്റെ അവതാരകയുമായിരുന്നു ഇവര്‍
നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ പഴികേട്ട താരങ്ങളിലൊരാള്‍ ദിലീപായിരുന്നു. പലപ്പോഴും താരത്തെ സംശയനിഴലില്‍ നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ഈ കഠിനമേറിയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആളുകളെ രസിപ്പിക്കാന്‍ ദിലീപിന് സാധിച്ചിട്ടുണ്ട്.
അമേരിക്കയില്‍ സ്‌റ്റേജ് ഷോയ്ക്കിടെ നടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ദിലീപിന് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ആ കഠിനദിനങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെ. ഒരു സിനിമവാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദിലീപ് മനസുതുറന്നത്.
അമേരിക്കന്‍ ഷോക്കിടെ ഒരുദിവസം ഹരിശ്രീ യൂസഫാണ് ആദ്യം ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ കുറിച്ച് ഒരു പാട് ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നായിരുന്നു ഹരിശ്രീ യൂസഫിന്റെ ചോദ്യം. കുറച്ച് നേരം മൗനമായി ഇരുന്ന ശേഷം ദിലീപ് ‘ എല്ലാ ആരോപണങ്ങള്‍ക്കും ഞാന്‍ മറുപടി പറയാം’ എന്ന് പറഞ്ഞു. മറുപടി പറയുന്നതിന് മുമ്പ് ദിലീപ് യൂസഫിനോട് ചോദിച്ചത് നീ എടുത്ത എന്റെ പേഴ്‌സ് എവിടെ എന്നായിരുന്നു. പേഴ്‌സ് എടുത്തില്ലെന്ന് യൂസഫ് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പേഴ്‌സ് യൂസഫ് എടുത്തെന്ന വാദത്തില്‍ ദിലീപ് ഉറച്ചു നിന്നു. ഇതോടെ അവിടെ ഉണ്ടായിരുന്നവര്‍ യൂസഫിനെ കളിയാക്കാനും പേഴ്‌സ് കൊടുക്കാന്‍ ആവശ്യപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ദിലീപിനെ തന്നെ ശരണം പ്രാപിച്ച യൂസഫിനോട് ഇങ്ങനെയാണ് ദിലീപ് പറഞ്ഞത്.’ എന്റെ പേഴ്‌സ് എന്റെ കയ്യില്‍ തന്നെയുണ്ട്. യൂസഫേ.. നീ എന്റെ പേഴ്‌സ് എടുത്തു എന്ന് ആരോപണം ഞാന്‍ വെറുതെ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ ഇത്രയും പേരുണ്ടായി.
എന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. ഇത് കേട്ടതോടെ എല്ലാവരും കയ്യടിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഒട്ടുമിക്ക മാധ്യമങ്ങളും വാര്‍ത്തകള്‍ ആഘോഷിക്കുന്ന സമയത്താണ് അമേരിക്കയില്‍ യുജിഎം എന്റര്‍ടെയിന്റ്‌മെന്റ് സംഘടിപ്പിച്ച ദിലീപ് ഷോ നടന്നത്. ദിലീപ് ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്ക്കരിക്കുന്നു, മീനാക്ഷി വീട്ടു തടങ്കലില്‍. അങ്ങനെയങ്ങനെ പല വാര്‍ത്തകളും വന്നിരുന്നു. ദിലീപും കാവ്യാ മാധവനും നമിതാ പ്രമോദും റിമി ടോമിയും നാദിര്‍ഷയും ധര്‍മ്മജനും രമേഷ് പിഷാരടിയും ഏലൂര്‍ ജോര്‍ജും സമദും സുബിയുമുള്‍പ്പെടെ ഇരുപത്തി രണ്ടോളം പേരാണ് അമേരിക്കയില്‍ നടന്ന ദിലീപ് ഷോ 2017ല്‍ പങ്കെടുത്തത്. ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യമെന്തെന്ന് ദൈവത്തിനറിയാം എന്നെ ഒരു കാരണവുമില്ലാതെ ദ്രോഹിക്കുന്നവര്‍ക്കുള്ള ശിക്ഷ ദൈവം തന്നെ നല്‍കും- ദിലീപ് പറയുന്നു.
ദിലീപിന്റെ രണ്ടാം വിവാഹം സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണവും മഞ്ജു വാര്യര്‍ ഇതുവരെ നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാകട്ടെ പൊതുവേദികളിലാകട്ടെ മഞ്ജു ആ വിഷയം പരാമര്‍ശിച്ചിട്ടേ ഇല്ല.ദിലീപ്- കാവ്യ വിവാഹത്തിന് ശേഷം മഞ്ജു വാര്യരെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മുന്നോട്ട് വന്നിരുന്നത്. ദിലീപ് മഞ്ജുവിനെ ചതിച്ചുവെന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ഭൂരിഭാഗവും.
ഏവരേയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു പൊടുന്നനെയുള്ള ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം. താന്‍ കാരണം ബലിയാടായ ഒരാളെത്തന്നെ വിവാഹം കഴിക്കുന്നു എന്നായിരുന്നു വിവാഹത്തെ കുറിച്ച് ദിലീപിന്റെ പ്രതികരണം.
[ot-video][/ot-video]
നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് എംപിയും നടനുമായ ഇന്നസെന്റ് അമ്മ പ്രസിഡന്റ് പദവി ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.</p>
മധു, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരെയാണ് പുതിയ പ്രസിഡന്റായി പരിഗണിക്കുന്നത്. എന്നാല്‍, കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കണമെന്ന് വനിതാ സംഘടന ആവശ്യപ്പെട്ടു.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആരോപണ വിധേയനായ ദിലീപിനെ സംരക്ഷിക്കുന്ന നിലപാട് കൈക്കൊണ്ടെന്നാണ് വിമര്‍ശനം
കേസും ബഹളവുമായി കാവ്യയും ദിലീപും ഓടുമ്പോള്‍ നീണ്ട ഇടവേളയ്ക്കു ശേഷം കാവ്യയുടെ ആദ്യഭര്‍ത്താവ് നിശാല്‍ ഫേസ്ബുക്കില്‍ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു.
ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് നിശാൽ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നിശാൽ വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാണ്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന്‍ നിഷാല്‍ ചന്ദ്ര കുവൈറ്റ് നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഡ്വൈസറായിരുന്നു.
സോഫ്റ്റ്‌വെയർ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീൻ കാർഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാൽ കുവൈറ്റിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. കാവ്യയുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ചെങ്ങന്നൂർ ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യ എസ് നാഥിനെയാണ് നിശാല്‍ വിവാഹം ചെയ്തത്.
ലജ്ജാവതിയേ എന്ന ഒറ്റ പാട്ട് കൊണ്ട് മലയാളികളെ കീഴടക്കിയ ഗായകനാണ് ജാസി ഗിഫ്റ്റ്. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ ജാസി ഗിഫ്റ്റിനെ തമിഴ്സിനിമ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ജാസി ഗിഫ്റ്റിന്റെ സംഗീത ജീവിതത്തെ കുറിച്ച് ആളുകള്‍ക്കെല്ലാം അറിയാം. എന്നാല്‍ കുടുംബ കാര്യങ്ങള്‍ കുടുംബത്തില്‍ തന്നെ വയ്ക്കാനാണ് ജാസിഗിഫ്റ്റിന് ഇഷ്ടം. ഭാര്യയുടെ ഫോട്ടോ പോലും പുറത്ത് കാണിക്കാന്‍ താത്പര്യമില്ലാത്ത ആളാണ് ജാസി ഗിഫ്റ്റ്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
സുന്ദരിയായ ഭാര്യയെ ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണ് എന്നാണു ജാസി ഗിഫ്റ്റ് പറയുന്നത്. എന്നാല്‍ ഭാര്യയുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിനോടും പ്രസിദ്ധീകരിയ്ക്കുന്നതിനോടും താത്പര്യമില്ല. സ്വകാര്യതകള്‍ അങ്ങനെ തന്നെ ഇരിക്കട്ടെയെന്നാണ് ജാസി ഗിഫ്റ്റിന്റെ അഭിപ്രായം. 2012, സെപ്റ്റംബര്‍ 12 നായിരുന്നു ജാസി ഗിഫ്റ്റിന്റെയും അതുല്യ ജയപ്രകാശിന്റെയും വിവാഹം. അധ്യാപികയാണ് ഭാര്യ.
സാഫല്യം എന്ന ചിത്രത്തിന് സംഗീതമൊരുക്കിക്കൊണ്ടാണ് ജാസി ഗിഫ്റ്റിന്റെ തുടക്കം. മൂന്നാമത്തെ ചിത്രമാണ് ഫോര്‍ ദ പീപ്പിള്‍. ഈ ചിത്രത്തിലെ ഗാനങ്ങളിലൂടെ ജാസി ഗിഫ്റ്റ് ഹിറ്റായി. തുടര്‍ന്ന് ബല്‍റാം വേഴ്‌സസ് താരാദാസ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കി. ഹുഡുകടാ എന്ന ചിത്രത്തിലൂടെ കന്നട സിനിമാ ലോകത്ത് എത്തിയ ജാസി സഞ്ജു വേഡ്‌സ് ഗീത എന്ന ചിത്രത്തിലൂടെ അവിടെയും തിളങ്ങി. നിരവധി പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിലൂടെ ജാസി നേടി. മൈന എന്ന കന്നട ചിത്രവും ജാസി ഗിഫ്റ്റിന്റെ കരിയര്‍ നേട്ടമാണ്. ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും കന്നടയിലാണ്.
സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് റിമയുടെ കുറിപ്പ്.
തന്റെ സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ടാണ് റിമ പ്രതികരിച്ചിട്ടുള്ളത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരിലെ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വന്തം പിതാവിന്റെ അനുഭവമാണ് നടി പങ്കുവച്ചിരിക്കുന്നത്. രോഗികളുടെ പരിചരണം ശ്രദ്ധിക്കാതെയാണ് നഴ്‌സുമാരുടെ സമരം എന്ന മാനേജ്‌മെന്റ് ആരോപണങ്ങള്‍ക്ക് വിലയില്ലാതാകുകയാണ് ഇതോടെ.
കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു റിമയുടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വലിയ തോതിലുള്ള സമരം നടക്കുന്നതിനാല്‍ തന്റെ പിതാവിന് തുടര്‍ച്ചയായ പരിചരണം നല്‍കാന്‍ അവര്‍ക്കാകുമോ എന്ന ഭയത്തിലായിരുന്നു താന്‍ എന്നും എന്നാല്‍ പിതാവിനെ കാണാന്‍ തൃശ്ശൂരെത്തിയപ്പോള്‍ എല്ലാം വളരെ കൃത്യമായി നടന്നിരുന്നു എന്നുമാണ് റിമ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. രോഗികളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിലാണ് നഴ്‌സുമാരുടെ സമരം. ഏതൊരു വ്യക്തികളെപ്പോലെ അടിസ്ഥാന വേതനവും അന്തസും നഴ്‌സുമാര്‍ക്കും ലഭിക്കണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.