Obituary

ആള്‍ഡര്‍ഷോട്ട്: ആള്‍ഡര്‍ഷോട്ടില്‍ കഴിഞ്ഞ 26-ാം തിയതി അന്തരിച്ച മറിയക്കുട്ടി ദേവസിയുടെ സംസ്‌കാരം തിങ്കളാഴ്ച (ഫെബ്രുവരി 15) നടക്കും. ആള്‍ഡര്‍ഷോട്ട് ഫ്രിംലി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന എലിസബത്ത് ഗിയാച്ചന്റെ മാതാവാണ്. തൃശൂര്‍ കോട്ടപ്പടി വാഗയില്‍ കുടുംബാംഗമാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് അഞ്ചു വര്‍ഷമായി ചികിത്സയിലായിരുന്നു. കോഴിക്കോട് താമസിക്കുന്ന കൊച്ചന്നം മറ്റൊരു മകളാണ്.
ആള്‍ഡര്‍ഷോട്ട് സെന്റ് ജോസഫ്‌സ് ചര്‍ച്ചിലാണ് സംസ്‌കാരച്ചടങ്ങുകള്‍. രാവിലെ പതിനൊന്നു മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. 1.30ന് ആള്‍ഡര്‍ഷഓട്ട് ക്രിമറ്റോറിയത്തിലാണ് സംസ്‌കാരം.

അഡ്രസ്
Guildford road, Aldershot. GU12 4BP

Ph no.Geeyachan 01252 321653

തെള്ളകം: കോട്ടയം അതിരൂപതയിലെ വൈദികനും സെന്റ്‌ ആന്‍സ് സ്കൂള്‍ അദ്ധ്യാപകനുമായ ഫാ. ഫിലിപ്പ് മുടക്കാലില്‍ (41) നിര്യാതനായി. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കുറച്ച് നാളുകളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു.
പൈങ്ങളം (ചെറുകര) സെന്റ്‌ മേരീസ് ക്നാനായ ഇടവകാംഗമാണ് ഫാ. ഫിലിപ്പ് മുടക്കാലില്‍.

ഹൈദരാബാദ്: ചലച്ചിത്ര നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഷൂട്ടിംഗിനായാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്. ഹോട്ടല്‍ മുറിയില്‍ ബോധരഹിതയായി കണ്ടെത്തിയ ഇവരെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പുതന്നെ മരണം നടന്നതായി സ്ഥിരീകരിച്ചു. 51 വയസ്സായിരുന്നു. ഹോട്ടലില്‍ വച്ചു തന്നെ മരിച്ചതായാണ് വിവരം. അതിനാല്‍ മരണ കാരണം സ്ഥിരീകരിക്കുന്നതിന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജൂബിലി ഹില്‍സിലെ അപ്പോളോ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ടോടെ കേരളത്തില്‍ എത്തിച്ചേക്കുമെന്നാണ് സൂചന.
മഞ്ഞ് ആയിരുന്നു കല്‍പ്പനയുടെ ആദ്യ സിനിമ. അതിനു ശേഷം മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയിലാണ് കല്‍പ്പനയുടെ ഏറ്റവും ഒടുവില്‍ പുറത്തു വന്ന സിനിമ. ഈ ചിത്രത്തിലെ കഥാപാത്രവും മരിച്ചു പോവുകയാണെന്നത് യാദൃച്ഛികമാകാം. ഹാസ്യ വേഷങ്ങളാണ് കൂടുതലായും കൈകാര്യം ചെയ്തിരുന്നതെങ്കിലും ആഴത്തിലുള്ള പല കഥാപാത്രങ്ങളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌ക്കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. നാടകപ്രവര്‍ത്തകരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെ മകളാണ്. കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് അനിലില്‍നിന്ന് 2012ല്‍ കല്‍പ്പന വിവാഹമോചനം നേടിയിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു മുമ്പും കല്‍പനയ്ക്ക് ഹൃദയാഘാതമുണ്ടായിട്ടുണ്ടെന്ന് ചലച്ചിത്രമേഖലയില്‍ നിന്നുള്ള സുഹൃത്തുക്കള്‍ പറയുന്നു. പുലര്‍ച്ചെ നാലുമണി വരെ കല്‍പ്പന സംസാരിച്ചിരുന്നതായാണ് വിവരം. ആറുമണിയോടെയാണ് അവശനിലയില്‍ ഇവരെ കാണുന്നത്. തമിഴ്, തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനെത്തിയ കല്‍പ്പനയ്‌ക്കൊപ്പം സഹായിയും ഉണ്ടായിരുന്നു. സഹായി രാവിലെ കല്‍പനയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചിട്ടും ഉണരാത്തതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ലണ്ടന്‍ : ഈ മാസം 21ന് ലണ്ടനില്‍ നിര്യാതയായ ഗീത പിള്ള (49)യുടെ സംസ്കാര ചടങ്ങുകള്‍ ജനുവരി 27 ബുധനാഴ്ച അല്‍ഡേഴ്സ് ബ്രൂക്ക് റോഡിലെ ശ്മശാനത്തില്‍ നടക്കും. ലണ്ടന്‍ വുഡ്ഫീല്‍ഡ് അവന്യുവില്‍ താമസിക്കുന്ന മോഹന്‍ദാസ് പിള്ളയുടെ ഭാര്യയായ ഗീത പിള്ള കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു നിര്യായായത്.
ഇരുപത്തിയേഴാം തീയതി ബുധനാഴ്ച രാവിലെ 11.30 മുതല്‍ വീട്ടില്‍ പൂജകളും മറ്റും ഉണ്ടായിരിക്കും.  ഉച്ചയ്ക്ക് 01.45നാണ് ശ്മശാനത്തില്‍ ചടങ്ങുകള്‍ ആരംഭിക്കുക. സംസ്കാര ശേഷം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തി ചേരുന്നവര്‍ക്ക്‌ ഭക്ഷണത്തിനും മറ്റ് റിഫ്രഷ്മെന്റുകള്‍ക്കും ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വീടിന്‍റെ അഡ്രസ്സ്

179, Woodfield Avenue,
Ilford. London
IG4 5LH

ശ്മശാനത്തിന്‍റെ അഡ്രസ്സ്

City of London Crematorium,
Aldersbrook Rd, London
E12 5DQ

റിഫ്രഷ്മെന്‍റ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്

Blakehall Sports Centre,
Blakehall Road,
London E11 2QW

കുട്ടനാട് സംഗമ നേതാക്കളിലൊരാളും കുട്ടനാട് സംഗമം മുന്‍ ട്രഷററുമായ സുബിന്‍ പെരുമ്പളളിയുടെ പിതാവ് പി.ടി.ജോസഫ് പെരുമ്പളളില്‍ ( ജോസുകുട്ടിചാച്ചന്‍ 72) നിര്യാതനായി.മതസാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ കുട്ടനാട്ടില്‍ വിശിഷ്യാ എടത്വായിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായിരുന്നു ജോസുകുട്ടി ചാച്ചന്‍.
മതആദ്ധ്യാത്മിക രംഗങ്ങളില്‍ ചങ്ങനാശേരി അതിരൂപതയിലെ നിറസാനിധ്യമായിരുന്നു പരേതന്‍. ചങ്ങനാശേരി അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ മെമ്പര്‍ അതിരൂപതാ മതബോധനക്കമ്മിറ്റിയംഗവുമായിരുന്നു ജോസുകുട്ടി ചാച്ചന്‍. മതബോധന രംഗത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാസ്റ്റര്‍ ഓഫ് റിലീജിയസ് സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയും ലഭിച്ചിട്ടുണ്ട്.
എടത്വം തലവടി മേഖലയിലെ ആദ്യത്തെ കേബിള്‍ വിഷന്‍ ബാന്‍ഡ്‌ബോക്‌സ് ഗ്ലൂക്കോസ് തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയും എടത്വം മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹി, എടത്വാ ലയണ്‍സ് ക്ലബ്ബിന്റെ സ്ഥാപിക നേതാക്കളിലൊരാള്‍, എടത്വാ വൈഎംസിഎ സെക്രട്ടറി കിഡ്‌സ് കുട്ടനാടിന്റെ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുനില്‍, സ്മിത( കുവൈറ്റ്) സുബിന്‍ ( യുകെ) എന്നിവര്‍ മക്കളും. ജോമോന്‍ ഇത്തിത്തറ, സിനി, റോഷന്‍ എന്നിവര്‍ മരുമക്കളുമാണ്. ശവസംസ്‌കാരം ബുധനാഴ്ച പത്ത് മണിക്ക് ചങ്ങനാശേരി അതിരൂപതാ മെത്രോപ്പൊലീത്താ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനപ്പളളി സെമിത്തേരിയില്‍ നടത്തപ്പെടും.

യുക്മയുടെ യോര്‍ക്ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്‍ ട്രഷറര്‍  സുബിന്‍ ജോസഫിന്‍റെ പിതാവ് പി. റ്റി. ജോസഫ് പെരുമ്പള്ളില്‍ (74) നിര്യാതനായി. ഭാര്യ അന്നമ്മ ജോസഫ് കണ്ണാടി മാമ്പള്ളില്‍ കുടുംബാംഗം ആണ്. യുകെയില്‍ ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന സുബിന്‍ ജോസഫിനെ കൂടാതെ സ്മിത ജോമോന്‍ (കുവൈറ്റ്), സുനില്‍ ജോസഫ് (കുവൈറ്റ്) എന്നിവര്‍ മക്കളാണ്. ജോമോന്‍ ഇത്തിത്തറ, സിനി, റോഷന്‍ എന്നിവര്‍ മരുമക്കളാണ്
എടത്വ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, ലയണ്‍സ് ക്ലബ് ഭാരവാഹി, വൈഎംസിഎ ഭാരവാഹി എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു പി. റ്റി. ജോസഫ്.

 

ടോം ജോസ് തടിയംപാട്
ഇടുക്കി: മുരിക്കാശേരിയിലെ ആദ്യകാല കുടിയേറ്റക്കാരനും, യുകെയിലെ ബെര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ജയ്മോന്‍ ജോര്‍ജ്ജിന്‍റെയും സന്ദര്‍ലാണ്ടില്‍ താമസിക്കുന്നു സിനി മാര്‍ട്ടിന്‍റെയും പിതാവ് തേക്കിലകാട്ടില്‍ ജോര്‍ജ് (കരിംങ്കുന്നം ജോര്‍ജ്, 77വയസ്) ഇന്ന്‍ വൈകുന്നേരം മുരിക്കാശേരിലെ വീട്ടില്‍ വച്ച് നിര്യാതനായി.
ജോര്‍ജ് ചേട്ടന്‍റെ ഭാര്യ മേരി ജോര്‍ജ്ജ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചിരുന്നു.

ഏഴു മക്കളുടെ പിതാവാണ് മരണമടഞ്ഞ ജോര്‍ജ്ജ്. ഹൃദയസ്തംഭനം ആയിരുന്നു മരണ കാരണം.
മക്കള്‍: ജയ്‌മോന്‍ ജോര്‍ജ് (യുകെ) , സിനി മാര്‍ട്ടിന്‍ (യുകെ). ബിജു ജോര്‍ജ്, (കുവൈറ്റ് ) അനി , ഷാജി ( ഇറ്റലി), സാബു ജോര്‍ജ് (മുരിക്കാശ്ശേരി), മിനി (തൊട്ടറ) രഞ്ജിനി, ഷാജന്‍ കൂത്താട്ടുകുളം.
മുരിക്കശേരിയിലെ ആദ്യകാല കുടിയേറ്റ സമൂഹത്തിലെ അംഗം ആയിരുന്നു ജോര്‍ജ് ചേട്ടന്‍റെ കുടുംബം. തൊടുപുഴ കരിംകുന്നത്തുനിന്നും ആണ് ഇടുക്കിയിലേക്ക് കുടിയേറിത്.

ഞായറാഴ്ച അന്തരിച്ച വിഖ്യാത ഗായകന്‍ ഡേവിഡ് ബോവിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആളും ആരവവുമില്ലാതെ രഹസ്യമായി അമേരിക്കയില്‍ ദഹിപ്പിച്ചു. ന്യൂയോര്‍ക്കിലാണ് ചിതയോരുങ്ങിയത്. ലണ്ടനിലെ വീട്ടുകാരെയും സുഹൃത്തുക്കളെയും പോലും പങ്കെടുപ്പിച്ചില്ല. സ്വസ്ഥമായ ഒരു മടക്കം ആയിരുന്നു ആരാധകരുടെ പ്രിയങ്കരനായ ഡേവിഡ് ബോവി തന്റെ കുടുംബത്തോട് പറഞ്ഞ അവസാനത്തെ ആഗ്രഹം. കുഴിച്ചിടരുത് ദഹിപ്പിക്കണം എന്ന് പറഞ്ഞിരുന്നതിനാലാണ് മൃതദേഹം അഗ്‌നിക്ക് നല്‍കിയത്.
തന്നെ പറഞ്ഞയയ്ക്കുന്ന വേളയില്‍ കുടുംബവും സുഹൃത്തുക്കളുമൊന്നും വേണ്ടെന്നായിരുന്നു ബോവിയുടെ അന്ത്യാഭിലാഷം. നല്ല ജീവിതത്തിന്റെയും, സംഗീതത്തിന്റെയും പേരില്‍ മാത്രം ഓര്‍മ്മിക്കപ്പെടാനാണ് തന്റെ ആഗ്രഹമെന്ന് കുടുബത്തോടും, ഭാര്യയോടും, സുഹൃത്തുക്കളോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തനിക്ക് ഒരു കല്ലറയുണ്ടാക്കി, അതൊരു സ്മാരകമായി തീരേണ്ട കാര്യമില്ലെന്ന് തീരുമാനിച്ച ബോവി, മൃതദേഹം ദഹിപ്പിക്കണം എന്നാവശ്യപ്പെടുകയായിരുന്നു.
ആഘോഷമോന്നുമില്ലാതെ നടന്ന സംസ്‌കാരത്തിന് 480640 പൌണ്ടേ ചെലവു വന്നിട്ടുള്ളൂ.

തന്റെ സ്മരണയ്ക്കായി കേട്ടുമതിവരാത്ത സംഗീതം ഇവിടെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കാമെന്ന് ഒരു വക്താവ് അഭിപ്രായപ്പെട്ടത്. വലിയ സമ്മേളനങ്ങളും, കോലാഹലങ്ങളുമില്ലാതെ ഒരു മടക്കയാത്രയാണ് അദ്ദേഹം ആഗ്രഹിച്ചത്. ബ്ലാക്ക്സ്റ്റാര്‍ എന്ന ആല്‍ബം മരണത്തിന് ഒരാഴ്ച മുന്‍പ് പുറത്തിറക്കി ലോകത്തെ ഞെട്ടിച്ച ബോവി, ഇതാണ് തന്റെ വിടപറയലിന് പറ്റിയതെന്ന് ചിന്തിച്ചിരുന്നു. സംസ്‌കാരം വേണ്ടെന്ന് വച്ചെങ്കിലും പലയിടങ്ങളിലും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അടുത്ത മാസം നടക്കുന്ന ബ്രിട്ട് അവാര്‍ഡുകള്‍ ബോവിയ്ക്കുള്ള സ്മരണക്കായി തീരുമാനിച്ചു കഴിഞ്ഞു.

കാന്‍സറിനോട് 18 മാസമായി പൊരുതി ഞായറാഴ്ചയാണ് ഡേവിഡ് ബോവി വിടപറഞ്ഞത്. തലമുറകളുടെ സംഗീതമായിരുന്നു ഇതോടെ ഓര്‍മ്മയായത്. സൌത്ത് ലണ്ടനില്‍ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കയിലേയ്ക്ക് ചേക്കേറുകയായിരുന്നു.

ടോം ജോസ് തടിയംപാട്
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ നിര്യാതയായ ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡന്റ് സിന്റോ ജോണിന്‍റെ  ഭാര്യ സിനിമോളുടെ മാതാവ് ഉഴവൂര്‍ തൊട്ടിയില്‍ മേരി ജോസഫിന്‍റെ ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഉഴവൂര്‍ സെന്റ്‌റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടക്കും. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പള്ളിയില്‍ പോകുന്നതിനു മുന്‍പ് കസേരയില്‍ ബൈബിള്‍ വായിച്ചിരുന്നപ്പോള്‍ പെട്ടെന്നായിരുന്നു മരണം സംഭവിച്ചത്. സിന്റോയും ഭാര്യസിനിയും ബുധനാഴ്ച രാവിലെ നാട്ടിലേക്കു പുറപ്പെട്ടു എത്തിച്ചേര്‍ന്നിരുന്നു.

ഉഴവൂര്‍ തൊട്ടിയില്‍ റ്റി. സി. ജോസഫിന്‍റെ ഭാര്യയാണ്  മരിച്ച മേരി ജോസഫ്.  മക്കള്‍: മിനി, അനില്‍, സുനിമോള്‍ (ഇരുവരും യു.കെ.). മരുമക്കള്‍: സൈമണ്‍ പരപ്പനാട്ട് അരീക്കര, റോഷ്ണി, സിന്റോ വെട്ടുകല്ലേല്‍ ഉഴവൂര്‍ (ഇരുവരും യു.കെ.)

ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിനു വേണ്ടി യുണിറ്റ് സെക്രട്ടറി സാജു ലൂക്കോസ് പാണപറമ്പില്‍ അനുശോചനം അറിയിച്ചു

ലിവര്‍പൂള്‍ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട് സിന്റോ ജോണിന്‍റെ ഭാര്യ സിനിമോളുടെ  അമ്മ ഉഴവൂര്‍ തൊട്ടിയില്‍ റ്റി. സി. ജോസഫിന്‍റെ ഭാര്യ മേരി ജോസഫ് (പെണ്ണമ്മ, 66വയസ്സ്) നിര്യാതയായി. സംസ്കാരം പിന്നീട്. സിന്റോയും ഭാര്യസിനിയും വിവരമറിഞ്ഞ് ഇന്നു രാവിലെ നാട്ടിലേക്കു പുറപ്പെട്ടു.
മക്കള്‍: മിനി, അനില്‍, സുനിമോള്‍ (ഇരുവരും യു.കെ.). മരുമക്കള്‍: സൈമണ്‍ പരപ്പനാട്ട് അരീക്കര, റോഷ്ണി, സിന്റോ വെട്ടുകല്ലേല്‍ ഉഴവൂര്‍ (ഇരുവരും യു.കെ.) സംസ്‌കാരം വെള്ളിയച്ച നടക്കും. ആദരാഞ്ജലികള്‍.

RECENT POSTS
Copyright © . All rights reserved