Spiritual

ഫാ.ടോമി എടാട്ട്

ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം മെയ് 28 ന് നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർത്ഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നാലാമത് തീർത്ഥാടനം നടത്തപ്പെട്ടത്. തീർത്ഥാടനത്തിന്റെ വിജയത്തിനായി ലണ്ടൻ റീജിയൻ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടന്നുവരുന്നത്.

ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.

ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന നടക്കും. കുർബാനയ്ക്ക് ശേഷം കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം നടക്കും.

രൂപതയുടെ എല്ലാ റീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും.

ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തിൽ പ്രശോഭിതവും കർമ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്‌ൽസ്‌ഫോർഡിലേക്ക് വിശ്വാസികളേവരെയും സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

തീർത്ഥാടനത്തോടനുബന്ധിച്ചു നേർച്ചകാഴ്ചകൾ സമർപ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും തീർത്ഥാടകർക്കായി സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്. തിരുന്നാൾ പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

റവ. ഫാ. ടോമി എടാട്ട് (07448836131), ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ (07832374201), റോജോ കുര്യൻ (07846038034), ലിജോ സെബാസ്റ്റ്യൻ (07828874708)

അഡ്രസ്:

The Friars, Aylesford Carmalite Priory, Kent ME20 ൭BX

 

 

 

സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ “മോർ കുര്യാക്കോസ് സഹദ”യുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഓശാന ഞായറാഴ്ച്ച കുർബ്ബാന ഏപ്രിൽ മാസം 10 – തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. ഇടവക വികാരി റെവ: ഫാദർ എൽദോ രാജന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

സ്റ്റോക്ക് ഓൺ ട്രെന്റ് പരിസരത്തെ ഉള്ള എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്ക്എടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.

റൈനോ തോമസ്‌ (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റീ)
07525 013428
ബിജു തോമസ്‌
07727 287693

കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്

High St, Talke Pits, Stoke-on-Trent ST7 1PX

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ കൂടി ഓൺലൈനിൽ . നാളെ ഏപ്രിൽ 9 ന് നടക്കുന്ന കൺവെൻഷൻ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും.

മെയ് മാസം 14 രണ്ടാം ശനിയാഴ്ച്ച മുതൽ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ കൺവെൻഷൻ പുനഃരാരംഭിക്കും. നാളത്തെ ശുശ്രൂഷയിൽ പ്രശസ്‌ത ആത്മീയ വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ , ഫാ. ലൂക്കാസ് റോഡ്രിഗസ് എന്നിവരും പങ്കെടുക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക . പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും .9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന I D യിൽ ZOOM ൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

“അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”
യു കെ മലയാളികളുടെയിടയിൽ പ്രമുഖ സ്ഥാനം നേടിയ ശ്രീ നാരായണ ധർമ്മ സംഘം ഈ വർഷത്തെ വിഷു ആഘോഷം ഏപ്രിൽ മാസം മുപ്പതാം തീയതി ശനിയാഴ്‌ച 9 മണി മുതൽ 5 മണി വരെ കംബ്രിഡ്ജിലെ പാപ്പ് വർത്ത് വില്ലേജ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു .

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ യൂ കെ യിലെ പ്രമുഖ ശ്രീനാരായണീയനും , ആനന്ദ് റ്റി വിയുടെ എം ഡി യുമായ ശ്രീ സദാനന്ദൻ ശ്രീകുമാർ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവഹിക്കുന്നതാണ്. തുടർന്ന് യുകെയിലെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേരുന്ന ശ്രീനാരായണീയ വിശ്വാസികളും , കുട്ടികളും ചേർന്നവതരിപ്പിക്കുന്ന വിവിധതരം കലാപരിപാടികളും ഉണ്ടായിരിക്കും. പ്രസ്തുത ആഘോഷങ്ങളുടെ ഭാഗമായി വിഷു കണിയും , വിഷു കൈനീട്ടവും , വിഷു സദ്യയും , കുടുംബ സംഗമവും സംഘാടകസമിതി ഒരുക്കിയിട്ടുണ്ട്.

ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക .

കിഷോർ: 07533868372 കംബ്രിഡ്ജ്.
സജീവ്: 07877902457 സ്റ്റീവനേജ്.
സുരേഷ്: 07830906560 നോർതാംപ്ടൺ.

കോയ്ഡോൺ സെൻറ് പോൾസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾ 10-ാം തീയതി ഞായറാഴ്ച 2 മണിമുതൽ ഓശാന ഞായറാഴ്ച ശുശ്രൂഷകളോടുകൂടി ആരംഭം കുറിക്കും. മുഖ്യ വികാരി റവ. ഫാ. ജോൺ അലക്സിന്റെ കാർമികത്വത്തിൽ കാറ്റെർ ഹാം ഓൺ ദി ഹിൽ സെനിറ്ററി ഹാളിൽ ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ശുശ്രൂഷകളണ് നടക്കുന്നത്.

ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും ക്രൂശുമരണവും ഓർമിപ്പിക്കുന്ന ഹാശാ ആഴ്ച ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു .

ദുഃഖ വെള്ളി രാവിലെ 8 മണിക്ക് തുടങ്ങുന്ന ശുശ്രൂഷയിൽ നേർച്ച കഞ്ഞി വിതരണത്തോടെ ഉച്ചകഴിഞ്ഞ് 3 മണിയോട് അവസാനിക്കും .

സംഘാടകർ വിശാലമായ കാർ പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.

ഹാളിന്റെ അഡ്രസ്

Centenary Hall
Esendene Road
Caterham on the Hill
Surrey
CR35 PB

കൂടുതൽ വിവരങ്ങൾക്ക്
റോയി മാത്യു (സെക്രട്ടറി) : 07480495628
പ്രദീപ് ബാബു (ട്രസ്റ്റി ) : 07535761330

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷനില്‍ മൂന്നു ദിവസമായി നടന്ന വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് പുതിയ അനുഭവമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു ധ്യാനം.

ഒരു കാലത്ത് വിശ്വാസികളുടെ ഈറ്റില്ലമായിരുന്ന ഇംഗ്ലണ്ടില്‍ വിശ്വാസമില്ലാത്ത തലമുറയേയും അടച്ചുപൂട്ടപ്പെടുന്ന പള്ളികളുടേയും കാഴ്ചകളാണിപ്പോള്‍. ഈ കാലത്ത് ജീവിക്കുന്ന മലയാളികളായ സീറോ മലബാര്‍ വിശ്വാസികള്‍ അവരുടെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തി വലുതാക്കിയില്ലെങ്കില്‍ ഉണ്ടാകാവുന്ന നഷ്ടത്തെ കുറിച്ചും ബോധ്യങ്ങളെ കുറിച്ച് മനസിലാക്കി മക്കളെ വിശ്വാസത്തിന്റെ വഴിയില്‍ വളര്‍ത്തണം എന്നോര്‍മ്മിപ്പിക്കുകയായിരുന്നു ഏവരേയും ഈ ധ്യാനം.

കോവിഡിന് ശേഷം നീണ്ട നാളത്തെ ഇളവേള കഴിഞ്ഞാണ് ഏവരും പള്ളിയില്‍ വലിയൊരു ധ്യാനത്തിന്റെ ഭാഗമാകുന്നത്. വിശ്വാസ സമൂഹം നിറഞ്ഞെത്തിയ ധ്യാന ദിവസങ്ങളായിരുന്നു ഓരോന്നും.

കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ ആഴത്തില്‍ വളര്‍ത്താന്‍ ഓരോ ക്രൈസ്തവനും ചുമതലയുണ്ടെന്നും അതിന് പറ്റുന്ന എല്ലാ സാഹചര്യവും പരമാവധി വിനിയോഗിക്കണമെന്നും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ ഷൈജു നടുവത്താനി ധ്യാനത്തിലൂടെ ഓര്‍മ്മിപ്പിച്ചു.

വിശ്വാസമില്ലാതെ വളരുന്ന മക്കള്‍ നഷ്ടപ്പെട്ടുപോകുമ്പോഴുണ്ടാകുന്ന മാതാപിതാക്കളുടെ വേദന വളരെ വലുതാണ്. കഷ്ടപ്പെട്ട് വളര്‍ത്തുന്ന മക്കള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളായി നമ്മള്‍ മാറരുത്. അതിന് വിശ്വാസത്തിന്റെ വഴിയിലൂടെ അവരെ കൈ പിടിച്ച് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസമായി ഗ്ലോസ്റ്ററില്‍ നടക്കുന്ന ധ്യാനത്തില്‍ അവസാന ദിവസമായിരുന്നു ഇന്നലെ. വാര്‍ഷിക ധ്യാനത്തിന്റെ അവസാനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അരമണിക്കൂര്‍ നീണ്ട പ്രഭാഷണം നടത്തി വേദിയെ ധന്യമാക്കി. മികച്ച ബൈബിള്‍ പണ്ഡിതനായ അദ്ദേഹം ബൈബിള്‍ വചനങ്ങളെ ഉദ്ധരിച്ച് വിശ്വാസത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു.

നീതിമാന്മാരായി ജീവിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് എടുത്ത് പറഞ്ഞ പിതാവ് അന്ത്യവിധി നാളില്‍ കര്‍ത്താവിന്റെ വലതു ഭാഗത്ത് ഇരിക്കാന്‍ ഇടവരണമെന്നും എല്ലാ സാഹചര്യങ്ങളിലും നല്ലൊരു വിശ്വാസിയായി തുടരാന്‍ ഓരോ ക്രൈസ്തവന് കഴിയട്ടെയെന്നും ആശംസിച്ചു. അതിനായി പ്രവര്‍ത്തിക്കാന്‍ എല്ലാ ക്രൈസ്തവരോടും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചു ദിവസമായി വിവിധ രൂപതകളില്‍ നടന്ന വാര്‍ഷിക ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന പിതാവ് വലിയൊരു ഉണര്‍വാണ് സമൂഹത്തിന് നല്‍കിയത്. ഗ്ലോസ്റ്ററില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും പിതാവ് ആശംസിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഫാ ജിബിന്‍ വാമറ്റത്തിന് കഴിയട്ടെയെന്നും പിതാവ് ആശംസിച്ചു. മൂന്നു ദിവസ ധ്യാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ നടന്നു.ജീസസ് യൂത്ത് യൂത്ത് വിങ്ങിന്റെ നാഷണൽകോഡിനേറ്റർ ജിസ്മിയുടെ നേതൃത്വത്തിലായിരുന്നുകുട്ടികൾക്കായി ക്ലാസുകൾനടന്നത്. ചെറിയ കുട്ടികള്‍ക്കായി ജീവ ജോണ്‍സണിന്റെ നേതൃത്വത്തില്‍ കളികളും പാട്ടുകളും നടത്തിയിരുന്നു.

കോവിഡിന് ശേഷം നടന്ന ആദ്യ ധ്യാനത്തില്‍ ഇത്രവലിയ പങ്കാളിത്തം എടുത്തു പറയേണ്ടത് തന്നെയാണ്.

ബ്രദർ കുരുവിള,ബിജോയ് തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വംനൽകി.

സമാപനത്തില്‍ ഗ്ലോസ്റ്റര്‍ വികാരി ഫാ ജിബിന്‍ മൂന്നു ദിവസത്തെ ധ്യാനത്തിനെത്തിയവര്‍ക്ക് നന്ദി പറഞ്ഞു.

കൈക്കാരന്മാര്‍, കമ്മറ്റിക്കാര്‍, വേദ പാഠ അധ്യാപകര്‍ എന്നിങ്ങനെ ഓരോരുത്തരോടും ഈ മൂന്നു ദിവസത്തെ സഹകരണത്തിന് പ്രത്യേക നന്ദി പറഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കൊ​​​ളം​​​ബ​​​സ് രൂ​​​പ​​​ത​​​യു​​​ടെ ബി​​​ഷ​​​പ്പാ​​​യി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ വൈ​​​ദി​​​ക​​​ൻ ഫാ. ​​​ഏ​​​ൾ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​നെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. വെ​​​ള്ള​​​ക്കാ​​ര​​​ന​​​ല്ലാ​​​ത്ത ഒ​​​രാ​​​ൾ ഈ ​​​രൂ​​​പ​​​ത​​​യു​​​ടെ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ​​​ൻ ബി​​​ഷ​​​പ്പാ​​​കു​​​ന്ന​​​തും ആ​​​ദ്യ​​​മാ​​​ണ്.

കൊ​​​ളം​​​ബ​​​സ് രൂ​​​പ​​​ത​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ബി​​​ഷ​​​പ് റോ​​​ബ​​​ർ​​​ട്ട് ബ്ര​​​ണ്ണ​​​ൻ ബ്രൂ​​​ക്‌​​​ലി​​​ൻ രൂ​​​പ​​​ത​​​യി​​​ലേ​​​ക്കു സ്ഥ​​​ലം​​​മാ​​​റു​​​ക​​​യാ​​​ണ്. നാ​​​ല്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ഫാ. ​​​ഏ​​​ളി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം മേ​​​യ് 31നു ​​​ന​​​ട​​​ക്കും. നി​​​ല​​​വി​​​ൽ സി​​​ൻ​​​സി​​​നാ​​​റ്റി​​​യി​​​ലെ മൂ​​​വാ​​​യി​​​ര​​​ത്തി​​​നു​​​മേ​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ അം​​​ഗ​​​മാ​​​യ സെ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് ല​​​യോ​​​ള ഇ​​​ട​​​വ​​​ക​​​യു​​​ടെ പാ​​​സ്റ്റ​​​റാ​​​ണ്.

മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ സി​​​ഡ്നി ഓ​​​സ്‌​​​വാ​​​ൾ​​​ഡി​​​ന്‍റെ​​​യും തെ​​​ൽ​​​മ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന്‍റെ​​​യും അ​​​ഞ്ച് ആ​​​ൺ​​​മ​​​ക്ക​​​ളി​​​ൽ നാ​​​ലാ​​​മ​​​നാ​​​യി ഒ​​​ഹാ​​​യോ​​​യി​​​ലെ ടോ​​​ളേ​​​ഡോ​​​യി​​​ലാ​​​ണു ജ​​​ന​​​നം. അ​​​മ്മ അ​​​ധ്യാ​​​പി​​​ക​​​യും അ​​​ച്ഛ​​​ൻ ഡോ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്നു. ഏ​​​ളി​​​ന് ഡോ​​​ക്ട​​​റാ​​​കാ​​​നാ​​​യി​​​രു​​​ന്നു ആ​​​ഗ്ര​​​ഹം. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സി​​​ൻ​​​സി​​​നാ​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് മെ​​​ഡി​​​സി​​​നി​​​ൽ ചേ​​​ർ​​​ന്ന അ​​​ദ്ദേ​​​ഹം ദൈ​​​വ​​​വി​​​ളി തി​​​രി​​​ച്ച​​​റി​​​ഞ്ഞ് 1997ൽ ​​​വെ​​​സ്റ്റ് സി​​​ൻ​​​സി​​​നാ​​​റ്റി​​​യി​​​ലെ മൗ​​​ണ്ട് സെ​​​ന്‍റ് മേ​​​രീ​​​സ് സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്നു.

2002ൽ ​​​വൈ​​​ദി​​​ക​​​നാ​​​യി. റോ​​​മി​​​ലെ അ​​​ൽ​​​ഫോ​​​ൻ​​​സി​​​യ​​​ൻ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ​​​നി​​​ന്ന് മോ​​​റ​​​ൽ തി​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി. 2019ലാ​​​ണ് സി​​​ൻ​​​സി​​​നാ​​​റ്റി സെ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് ല​​​യോ​​​ള ഇ​​​ട​​​വ​​​കയിൽ ​​​നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ഫാ. ഹാപ്പി ജേക്കബ്

നേരും നെറിയും കേട്ടുകേൾവി മാത്രമായ ലോകത്തിൽ കാഴ്ചയുടെ അന്തസത്തയും എങ്ങോ പോയ്മറഞ്ഞതായാണ് ലോക കാഴ്ചകൾ നൽകുന്ന പാഠം. ആത്മീയതയുടെ പാരമ്യത്തിലും സാങ്കേതികതയുടെ ഉത്തരസ്ഥായിലും നിൽക്കുന്നവർ ആയാലും അവരുടെ പ്രവർത്തനങ്ങളും പഠിപ്പിക്കലുകളും പലതും അന്ധതയേയും അജ്ഞതയേയും മനുഷ്യരുടെ ഇടയിൽ വർദ്ധിപ്പിക്കുന്നു. കാരണം അന്വേഷിച്ച് നാം പോയാൽ എല്ലാവർക്കും നമ്മെ പിന്താങ്ങുന്ന അണികളാണ് ബലം. എന്നാൽ ഈ അണികൾ ഒന്നും യാഥാർത്ഥ്യം തിരിച്ചറിയണം എന്നില്ല. ആധ്യാത്മികത പഠിപ്പിക്കുന്നവർ ആദ്യമേ തിരുവചനം വ്യാഖ്യാനിക്കാൻ ഉത്സുകർ ആയാലും പിന്നീട് ജീവിത ഭാഗം നോക്കുമ്പോൾ ഇതൊന്നും ജീവിതത്തിൽ ഇല്ലാതെ ആൾക്കൂട്ടം മാത്രമായി അവശേഷിക്കുന്നു. അങ്ങനെ സത്യം പോലും നേതാക്കളും അഭിനവ ഗുരുക്കന്മാരും പറയുന്നതുപോലെ മാറിക്കൊണ്ടിരിക്കും. എന്നാൽ ഇന്നത്തെ വായന ഭാഗം നമ്മെ പഠിപ്പിക്കുന്നത് ദർശനം മാത്രമല്ല ദാർശനികതയുടെ മൂല്യവും കൂടെ ആണ് . കണ്ണുണ്ടായാൽ മാത്രം പോരാ കാഴ്ച ഉണ്ടാകണം . കാഴ്ച ഉണ്ടായാൽ പോരാ കാണേണ്ടത് കാണുവാൻ ഇടയാകണം.

വി. യോഹന്നാന്റെ സുവിശേഷം ഒൻപതാം അദ്ധ്യായം ആണ് ആധാരമായിട്ടുള്ളത് . കാരണം അന്വേഷിക്കുന്ന ശിഷ്യർ ചോദിക്കുന്നു ഇവൻ ഇങ്ങനെ ആയിരിക്കാൻ എന്താണ് കാരണം. ഏവരെയും ന്യായം വിധിക്കുന്ന നമ്മുടെ സമസ്വഭാവം ആണ് ശിഷ്യന്മാർ ഇവിടെ പ്രകടിപ്പിച്ചത്. എന്നാൽ അവസാന ഭാഗങ്ങളിലേക്ക് നമ്മുടെ ചിന്ത കടന്നു വരുമ്പോൾ ഈ ചോദ്യം ചോദിച്ചവർ അല്ലേ അന്ധത ബാധിച്ചത് എന്ന് മനസ്സിലാക്കുവാൻ സാധിക്കും.

കർത്താവ് മറുപടി ആയി പറഞ്ഞത് ദൈവകൃപ വെളിപ്പെടുവാൻ അത്ര എന്നാണ് . ജീവിതാനുഭവങ്ങളിൽ നാമും പല ഇടങ്ങളിലും പല അവസരങ്ങളിലും ഇങ്ങനെ യാതൊരു കാരണവും കണ്ടുപിടിക്കാനാവാതെ തപ്പി തടയാറുണ്ട് . 6-ാം വാക്യം വായിക്കുന്നത് ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു. ആയതിനാൽ നീയും ആ പ്രകാശത്തിലേക്ക് വരണം . നിലത്ത് തുപ്പി ചേറു കുഴച്ച് അവന്റെ കണ്ണിൽ പൂശിയപ്പോൾ അവൻ അനുസരണയോടെ ശീലോഗം കുളത്തിൽ പോയി കഴുകി കാഴ്ച പ്രാപിച്ചു വരുന്നു. നമ്മുടെ ബലഹീനത കൂടി നാം മനസ്സിലാക്കേണ്ട അവസരം ആണ് . എന്തെങ്കിലും അല്പം സാധ്യത നമുക്കുണ്ടെങ്കിൽ പിന്നെ അനുസരണവും വിധേയത്വവും ഒന്നും നമ്മിൽ കാണില്ല .

ഈ മനുഷ്യൻ കാഴ്ച പ്രാപിച്ച് തിരികെ വന്നപ്പോൾ ആണ് അവൻറെ പുതിയ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നമ്മുടെ ഉള്ളിലും ഉയരുന്ന ഒരു ചിന്ത ഉണ്ട് . നമ്മുടെ ചുറ്റും ഇങ്ങനെ ബലഹീനരും രോഗികളും പാവപ്പെട്ടവരുമുണ്ട്. വാക്ക് കൊണ്ട് നാം വലിയ കാര്യങ്ങൾ പറയുമെങ്കിലും അവർ അങ്ങനെ തന്നെ കാണാനാണ് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്. അന്ധനായ അവന് കാഴ്ച ലഭിച്ചപ്പോൾ കാഴ്ച ഉണ്ട് എന്ന് പറയുന്ന സമൂഹത്തിൻറെ കാഴ്ചപ്പാട് ശ്രദ്ധേയം ആണ് . അവനെ ചോദ്യം ചെയ്യുകയും സമൂഹത്തിൽ നിന്ന് പുറത്താക്കുവാനും അവർ ശ്രമിക്കുന്നു. സ്വന്തം മാതാപിതാക്കളും സ്നേഹിതരും പോലും അവനെ ഉൾക്കൊള്ളുവാൻ മടികാണിക്കുന്നു . അവൻറെ സാക്ഷ്യം അനേകരുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. എന്നാൽ സമൂഹം അതിന് തയ്യാറായിരുന്നില്ല.

എല്ലാവരും അവനെ കൈവിട്ടു എന്ന് കർത്താവ് അറിഞ്ഞപ്പോൾ അവനെ തേടി ചെല്ലുന്നു. കർത്താവ് അവനോട് പറയുന്നു. കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആകുവാനും ഞാൻ ഈ ലോകത്തിൽ വന്നു . ഈ ചിന്ത ഈ നോമ്പുകാലത്ത് നാം ശ്രദ്ധയോടെ ധ്യാനിക്കണം . കാഴ്ച ഉള്ളവരായി സർവ്വ സൃഷ്ടി സൗന്ദര്യം ദർശിക്കുവാനും ഭാഗ്യം ലഭിച്ചവരാണ് നാം ഏവരും . എന്നാൽ കാഴ്ച ഉണ്ട് എന്ന് ഭാവിക്കുകയും എന്നാൽ ദൈവത്തെയോ ദൈവ സൃഷ്ടിയേയോ കാണുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ . നമ്മുടെ അഹന്ത , പാപം, ക്രോധം എല്ലാം തിമിരമായി നമ്മുടെ കണ്ണുകളെ മൂടി. ഒരു ദൈവ കൃപ പോലും തിരിച്ചറിയുവാൻ കഴിയാത്തവരായി. വിദ്യാഭ്യാസം നേടിയെങ്കിലും പ്രാകൃതരായി ജീവിക്കുന്നു. സർവ്വ സൗഭാഗ്യങ്ങളും ചുറ്റും ഉണ്ടെങ്കിലും അതിലൊന്നും തൃപ്തി ആവാത്ത ജീവിതം .

ഒരു വലിയ ഉത്തരവാദിത്വം കൂടി ഈ ഭാഗം നമ്മെ ചുമതലപ്പെടുത്തുന്നു. പാപാന്ധകാരത്തിൽ കഴിയുന്ന ഏവരേയും ദൈവ മുഖം ദർശിക്കുവാൻ നാം ഒരുക്കണം. ആ ദർശനം നമ്മുടെ ചിന്താഗതിയെ മാറ്റുന്നതായിരിക്കണം. ഇത് നമ്മുടെ ആവശ്യം ആണ് , സമൂഹത്തിൻറെ സഭയുടെ എല്ലാം ഉത്തരവാദിത്വമാണ്. ഈ നോമ്പ് കാലയളവ് നമുക്കും അനേകർക്കും നേരായ കാഴ്ച ലഭിക്കാൻ ഉതകട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

പ്രാർത്ഥനയിൽ
ഹാപ്പി ജേക്കബ് അച്ചൻ

 

  റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത് ഡോക്സ് സഭയുടെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ
സെൻ്റ് തോമസ്സ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ച് പ്രസ്റ്റൺ, സെൻ്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാൻ്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. യോർക്ഷയറിലെ ഹാരോഗേറ്റിലാണ് താമസം.

ബിനോയ് എം. ജെ.

മനുഷ്യന്റെ ദു:ഖങ്ങളെല്ലാം സമൂഹത്തിൽ നിന്നുമാണ് വരുന്നത്. നിങ്ങൾ ഒറ്റയ്ക്ക് ഒരു ദ്വീപിൽ അകപ്പെട്ടു എന്ന് കരുതുക. നിങ്ങൾക്ക് കുടിക്കുവാൻ ഉള്ള ജലവും കഴിക്കുവാനുള്ള ഫലങ്ങളും അവിടെ ലഭ്യമാണ്. അവിടെ നിങ്ങൾ ജീവിക്കുന്നുവോ മരിക്കുന്നുവോ എന്നുള്ളത് നിങ്ങൾക്ക് ഒരു വിഷയമായിരിക്കുകയില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നുണ്ടോ ഇല്ലയോ എന്നതും അപ്രധാനമാവുന്നു. എന്നാൽ നിങ്ങൾ സമൂഹത്തിൽ ആണെങ്കിലോ? കാര്യമാകെ മാറുകയാണ്. കൊച്ചു കുട്ടികൾ ഉരുണ്ടു വീഴുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതാരും കാണുന്നില്ലെങ്കിൽ അവർ വേഗത്തിൽ പൊടി തട്ടി എഴുന്നേറ്റ് പോകുന്നത് കാണാം. എന്നാൽ അതാരെങ്കിലും കണ്ടാലോ? അവർക്ക് ആശയക്കുഴപ്പവും കരച്ചിലും വരുന്നു. ഇപ്രകാരം ആശയക്കുഴപ്പവും ദു:ഖവും എപ്പോഴും സമൂഹത്തിൽ നിന്നുമാണ് വരുന്നത്.

എന്നാൽ നാമെല്ലാം സമൂഹത്തിൽ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണ്. ഏകാന്തവാസം നമുക്ക് അസാദ്ധ്യവുമാണ്. അതുകൊണ്ടാണ് നാം ജീവിതകാലം മുഴുവൻ ദു:ഖത്തിൽ കഴിയുന്നത്. വാസ്തവത്തിൽ സമൂഹം പ്രകൃതിയുടെ അഥവാ മായയുടെ ഭാഗമാകുന്നു. നിങ്ങളാവട്ടെ പുരുഷൻ അഥവാ ഈശ്വരനും. സമൂഹവുമായുള്ള കൂട്ടുകെട്ടിനെ മായാബന്ധനമെന്നാണ് പറയുക. അതുകൊണ്ടുതന്നെ സമൂഹത്തിൽ ജീവിക്കുമ്പോൾ അതിന്റെ അടിമകളായി ജീവിക്കാതിരിക്കുക. സമൂഹത്തിൽ നമുക്ക് രണ്ട് രീതിയിൽ ജീവിക്കുവാനാകും. ഒന്ന് സമൂഹത്തിന്റെ അടിമകളായി, രണ്ട് സമൂഹത്തിന്റെ യജമാനന്മരായി. നാമെല്ലാവരും സമൂഹത്തിന്റെ അടിമകളാണ്. യജമാനനാകുവാനുള്ള അവസരങ്ങൾ നാം സദാ നഷ്ടപ്പെടുത്തുന്നു. നാം മായാബന്ധനത്തിൽ പെട്ടുപോകുന്നു.

ഇതിൽ നിന്നും എങ്ങനെ കരകയറാം?എങ്ങനെ സമൂഹത്തിന്റെ യജമാനനാവാം? ഈ ചോദ്യം എക്കാലത്തും സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാകുന്നു. ആദ്യത്തെ തിരുത്തൽ വരുത്തേണ്ടത് സമൂഹം എന്നേക്കാൾ ശ്രേഷ്ഠമല്ല മറിച്ച് ഞാൻ സമൂഹത്തേക്കാൾ ശ്രേഷ്ഠമാണ് എന്ന തത്വത്തിലാണ്. വ്യക്തിയിൽ ഈശ്വരൻ വസിക്കുന്നു; സമൂഹമാവട്ടെ പ്രകൃതി അഥവാ മായയുമാകുന്നു. അതിനാൽ തന്നെ വ്യക്തിയുടെ കൽപനകൾ സമൂഹം അനുസരിക്കേണ്ടിയിരിക്കുന്നു, മറിച്ചല്ല. നാം കരുതും പോലെ വ്യക്തി സമൂഹത്തിനല്ല ദാസ്യവൃത്തി ചെയ്യേണ്ടത് മറിച്ച് സമൂഹം വ്യക്തിക്കാണ് ദാസ്യവൃത്തി ചെയ്യേണ്ടത്. അവിടെ വ്യക്തിക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. ആ സ്വാതന്ത്ര്യത്തെ മോക്ഷം എന്ന് വിളിക്കുന്നു.

വ്യക്തി ജീവിക്കേണ്ടതും കർമ്മം ചെയ്യേണ്ടതും സമൂഹത്തിൽനിന്നും പ്രതിഫലം സ്വീകരിക്കുന്നതിനുവേണ്ടിയല്ല,മറിച്ച് സ്വന്തം ആത്മാവിഷ്കാരത്തിനും അതിലൂടെ ലഭിക്കുന്ന അനന്താനന്ദത്തിനും വേണ്ടിയാവണം. പ്രതിഫലത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അങ്ങോട്ട് കൊടുക്കുന്നവയല്ല മറിച്ച് തിരിച്ചിങ്ങോട്ട് സ്വീകരിക്കുന്നവയാണ് നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നത്. എന്റെ ജീവിതത്തിൽ കൈ കടത്തുവാൻ ഞാൻ ഒരിക്കലും സമൂഹത്തെ അനുവദിക്കുകയില്ല; ഞാൻ സമൂഹവുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു. ആ ഏകാന്തതയിൽ എന്റെ ആശയക്കുഴപ്പങ്ങൾ തിരോഭവിക്കുകയും ഉള്ളിലുള്ള ഈശ്വരൻ ഉണരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സീറോ മലബാർ യൂത്ത് മൂവ് മെന്റിന്റെ ( ആഭിമുഖ്യത്തിൽ രൂപതയിലെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ യുവതീ യുവാക്കൾക്കായി ത്രിദിന യൂത്ത് ക്യാമ്പ് “മാർഗം 2022 ” സംഘടിപ്പിക്കുന്നു . ജൂൺ മാസം 24 മുതൽ 26 വരെ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിൽ വൈവിധ്യമാർന്ന ക്ലാസുകളും ,പരിശീലന പരിപാടികളും അരങ്ങേറും . വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ ആളുകൾ ആണ് ഇവയ്ക്ക് നേതൃത്വം നൽകുക , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള യുവതീ യുവാക്കൾ പങ്കെടുക്കുന്ന പരിപാടി ഏറെ വ്യത്യസ്തയോടെയാണ് ക്രമീകരിച്ചിരിക്കുന്നത് .

സ്റ്റഫോർഡ് ഷെയറിലെ യാൻ ഫീൽഡ് പാർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഈ യൂത്ത് ക്യാംപിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് അതാത് ഇടവകകളിലെ വികാരിമാരുമായോ , യൂത്ത് ആനിമേറ്റർമാരുമായോ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യണമെന്നും , കൂടുതൽ വിവരങ്ങൾക്ക് എസ് എം വൈ എം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിലുമായി ബന്ധപ്പെടുക.

RECENT POSTS
Copyright © . All rights reserved