Sports

ക്രി​ക്ക​റ്റി​ലെ നി​ത്യ​വ​സ​ന്ത​മാ​യ ഷെ​യ്ൻ വോ​ണി​ന്‍റെ അ​ന്ത്യ​ത്തോ​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ൽ ഒ​രാ​ളെ​യാ​ണ് ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന് ന​ഷ്ട​മാ​കു​ന്ന​ത്. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ വോ​ണി​ന്‍റെ വേ​ർ​പാ​ട് തീ​രാ​ന​ഷ്ട​മാ​ണ്.

ലോ​ക​ത്തി​ലെ ബാ​റ്റ​ർ​മാ​രു​ടെ പേ​ടി സ്വ​പ്ന​മാ​യി​രു​ന്നു വോ​ണ്‍. ഗ്രൗ​ണ്ടി​ലും പു​റ​ത്തും ഒ​രു​പോ​ലെ വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ച്ച താ​രം കൂ​ടി​യാ​ണ് വോ​ണ്‍. 15 വ​ർ​ഷം നീ​ണ്ട ടെ​സ്റ്റ് ക​രി​യ​റി​ൽ 145 മ​ത്സ​രം ക​ളി​ച്ച വോ​ണ്‍ 708 വി​ക്ക​റ്റു​ക​ളാ​ണ് വാ​രി​ക്കൂ​ട്ടി​യ​ത്. ലോ​ക​ത്തെ ഏ​തൊ​രു ബാ​റ്റ​റും പേ​ടി​യോ​ടെ​യാ​ണ് വോ​ണി​ന്‍റെ അ​സാ​മാ​ന്യ പ​ന്തു​ക​ളെ നേ​രി​ട്ടി​ട്ടു​ള്ള​ത്. പ​ല ക്രി​ക്ക​റ്റ് നി​രൂ​പ​ക​രും വോ​ണി​നു ചാ​ർ​ത്തി​ന​ൽ​കി​യ സ്ഥാ​നം സാ​ക്ഷാ​ൽ ഡോ​ണ്‍ ബ്രാ​ഡ്മാ​നു തൊ​ട്ടു​താ​ഴെ​യാ​ണ്.

1992ൽ ​ഇ​ന്ത്യ​ക്കെ​തി​രേ അ​ര​ങ്ങേ​റി​യ വോ​ണ്‍ ആ​ദ്യ​ടെ​സ്റ്റി​ൽ നേ​ടി​യ​ത് ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ്. അ​തും 150 റ​ണ്‍​സ് വ​ഴ​ങ്ങി. എ​ന്നാ​ൽ, 18 മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം നൂ​റ്റാ​ണ്ടി​ന്‍റെ പ​ന്തെ​റി​ഞ്ഞു​കൊ​ണ്ട് ആ​രാ​ധ​ക​രെ അ​ന്പ​ര​പ്പി​ച്ചു.  1993 ആ​ഷ​സ് പ​ര​ന്പ​ര​യി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ മൈ​ക്ക് ഗാ​റ്റിം​ഗി​നെ​തി​രേ ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡി​ലാ​യി​രു​ന്നു ഇ​ത്. ലെ​ഗ്സ്റ്റം​പി​നു പു​റ​ത്ത് ഇ​ഞ്ചു​ക​ൾ മാ​റി പി​ച്ചു​ചെ​യ്ത പ​ന്ത് അ​സാ​ധാ​ര​ണ​മാം​വി​ധം തി​രി​ഞ്ഞ് ഗാ​റ്റിം​ഗി​ന്‍റെ ഓ​ഫ് സ്റ്റം​പ് തെ​റി​പ്പി​ച്ചു. പി​ന്നീ​ട് എ​ത്ര​യെ​ത്ര സു​ന്ദ​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഷെ​യ്ൻ വോ​ണ്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കു സ​മ്മാ​നി​ച്ചു.

194 ഏ​ക​ദി​ന​ങ്ങ​ളി​ൽ​നി​ന്ന് 293 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി​യി​ട്ടു​ണ്ട്. 2006 ൽ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ നാ​ട്ടി​ൽ ന​ട​ന്ന ആ​ഷ​സ് പ​ര​ന്പ​ര​യോ​ടെ​യാ​ണ് വോ​ണ്‍ ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച​ത്. പ്ര​ശ​സ്ത​മാ​യ സി​ഡ്നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടെ​സ്റ്റി​ൽ കെ​വി​ൻ പീ​റ്റേ​ഴ്സ​ന്‍റെ അ​ട​ക്ക​മു​ള്ള നി​ർ​ണാ​യ​ക വി​ക്ക​റ്റു​ക​ൾ നേ​ടി​യാ​ണ് വോ​ണ്‍ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ൻ​ഡ്രൂ ഫ്ളി​ന്േ‍​റാ​ഫാ​ണ് ടെ​സ്റ്റി​ൽ വോ​ണി​ന്‍റെ അ​വ​സാ​ന ഇ​ര.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ ഒ​ഴി​കെ മ​റ്റെ​ല്ലാം ലോ​കോ​ത്ത​ര ബാ​റ്റ​ർ​മാ·ാ​രെ​യും വോ​ണ്‍ വി​റ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നും വി​വാ​ദ​ങ്ങ​ളു​ടെ ക​ളി​ത്തോ​ഴ​നാ​യി​രു​ന്നു വോ​ണ്‍. ബ്രി​ട്ടീ​ഷ് ടാ​ബ്ലോ​യ്ഡു​ക​ൾ​ക്ക് എ​ല്ലാ​ക്കാ​ല​ത്തും വോ​ണ്‍ ന​ല്ല വി​ഭ​വ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.   ഒ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ സ്ത്രീ​ക്ക് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല മെ​സേ​ജു​ക​ൾ അ​യ​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നു. പി​ന്നീ​ടു പ​ല​വ​ട്ടം പ​ല സ്ത്രീ​ക​ളോ​ട് വോ​ണ്‍ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ നാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യ വോ​ണ്‍ നാ​ലു സീ​സ​ണു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വി​ര​മി​ച്ച​ത്. റോ​യ​ൽ​സി​ന് ആ​ദ്യ വ​ർ​ഷ​ത്തെ കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കാ​നും വോ​ണി​നും ക​ഴി​ഞ്ഞു. വ്യ​ക്തി​ജീ​വി​ത​ത്തി​ൽ എ​ന്തെ​ല്ലാം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ലും വോ​ണി​ന്‍റെ പ്ര​തി​ഭ​യും ക​ഴി​വും എ​ക്കാ​ല​വും സ്മ​രി​ക്ക​പ്പെ​ടു​ന്ന​താ​ണ്.

ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.

ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.

ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.

ലോക ചെസ്സ് ചാംപ്യൻ മാഗ്നസ് കാൾസനെ ആരാധിക്കുന്ന ചെന്നൈയിൽ നിന്നുള്ള കൊച്ചു ചെസ്‌പ്ലേയർ ജിഎം പ്രജ്ഞാനന്ദ രമേഷ് ബാബു അദ്ദേഹത്തെ തന്നെ തോൽപ്പിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയിരിക്കുകയാണ്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ് പോരാട്ടത്തിലാണ് ഇന്ത്യൻ കൗമാര താരത്തിന്റെ ചരിത്രവിജയം. ആകെ 16 താരങ്ങളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ ഒരു താരത്തിന് 15 മത്സരങ്ങൾ ലഭിക്കും.

മൂന്നു വിജയങ്ങളുടെ തിളക്കത്തിൽ എത്തിയ കാൾസനെ 39 നീക്കങ്ങൾ കൊണ്ട് പ്രജ്ഞാനന്ദ മുട്ടുകുത്തിക്കുകയായിരുന്നു. 16 വയസ്സുകാരൻ ഇത്രയും പരിചയസമ്പന്നനായൊരു താരത്തെ പരാജയപ്പെടുത്തിയത് അത്ഭുതകരമെന്നും രാജ്യത്തിന്റെ യശസ്സുയർത്തിയെന്നുമാണ് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്.

അതേസമയം, ലോകചാമ്പ്യനെ വീഴിത്തിയതന്റെ അമ്പരപ്പിലാണ് പ്രജ്ഞാനന്ദയും, തനിക്കിത് വിശ്വസിക്കാനാകുന്നില്ല എന്നാണ് മൽസരശേഷം ഇന്റർനാഷണൽ ചെസ് വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിൽ പ്രജ്ഞാനന്ദ പറഞ്ഞത്. സ്വന്തം ഹീറോ കൂടിയായ മാഗന്‌സ് കാൾസണെ തോൽപ്പിക്കുന്നത് തന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നെന്നും പ്രജ്ഞാനന്ദ പ്രതികരിച്ചു.

സൗമ്യതയ്ക്കും ശാന്തതയ്ക്കും അതേസമയം ഗൗരവത്തിനും ഏറെ പേരുകേട്ടയാളാണ് ഇന്ത്യയുടെ മൂന്‍ നായകനും നിലവിലെ പരിശീലകനുമായ രാഹുല്‍ദ്രാവിഡ്. വൃദ്ധിമാന്‍ സാഹയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഉണ്ടായ വിവാദം തന്നെ സമചിത്തതയോടെ ദ്രാവിഡ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഉദാഹരണമാണ്. കളിക്കാരനായിരുന്നപ്പോഴും പിന്നീട് പരിശീലകനായപ്പോഴും ഏറെ പ്രകോപിതമാകേണ്ട സാഹചര്യത്തില്‍ പോലും ദ്രാവിഡിന് മാറ്റമൊന്നും വന്നിരുന്നില്ല.

ഡ്രസിംഗ് റൂമില്‍ സഹതാരങ്ങളോട് അങ്ങേയറ്റം മാന്യമായും ശാന്തമായും പ്രതികരിക്കുന്ന ദ്രാവിഡിന് ദേഷ്യം വന്ന സാഹചര്യം പോലും വളരെ കുറവാണ്. ആവശ്യമില്ലാതെ എംഎസ്് ധോണി കൂറ്റനടിക്ക് ശ്രമിച്ച് വിക്കറ്റ് കളഞ്ഞത്, 2014 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് 14.4 ഓവറില്‍ 195 റണ്‍സ് ചേസ് ചെയ്ത് ജയിച്ചത് തുടങ്ങിയ ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ദ്രാവിഡിന്റെ രോഷം ഇന്ത്യന്‍ ആരാധകര്‍ അങ്ങിനെ കണ്ടിട്ടുള്ളൂ. എന്നാല്‍ ഒരിക്കല്‍ പാകിസ്താനില്‍ വെച്ച് തന്നെ അലോസരപ്പെടുത്തിയ ഒരു മാധ്യമപ്രവര്‍ത്തകനോട് രൂക്ഷമായിട്ട് പ്രതികരിക്കുകയും അയാളെ പുറത്താക്കുകയും ചെയ്തു.

2004 ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നാലു മത്സരങ്ങളുടെ ഒരു പരമ്പരയിലെ അവസാന മത്സരത്തില്‍ വെച്ചായിരുന്നു സംഭവം. പരമ്പരയില്‍ ഇന്ത്യ 2-1 ന് പിന്നില്‍ നില്‍ക്കുകയായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹക്കിന്റെ സെഞ്ച്വറി മികവില്‍ പാകിസ്താന്‍ 293 റണ്‍സ് എടുത്തു. എന്നാല്‍ നന്നായി ചേസ് ചെയ്ത ഇന്ത്യ 132 റണ്‍സില്‍ നില്‍ക്കുകയാണ്. രാഹുല്‍ദ്രാവിഡ് 76 റണ്‍സ് അടിച്ചു പുറത്താകാതെയും മൊഹമ്മദ് കൈഫ് 71 റണ്‍സ് എടുത്തും നില്‍ക്കുകയാണ്. കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ ഒത്തുകളിയെക്കുറിച്ചുള്ള ചോദ്യം ദ്രാവിഡിനെ പ്രകോപിതനാക്കി.

അസംബന്ധം എന്ന് ആദ്യം തന്നെ പ്രതികരിച്ച ദ്രാവിഡ് ഇയാളെ മാധ്യമസമ്മേളനം നടക്കുന്ന ഹാളില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടു. ഇത് അസംബന്ധം ആണെന്നും ഇയാളെ മുറിയില്‍ നിന്നും പുറത്തേക്ക് എറിയാന്‍ ആരുമില്ലേ എന്നുമായിരുന്നു പ്രതികരിച്ചത്.

ഐ​എ​സ്എ​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ​തി​രേ ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ൽ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ താ​രം സ​ന്ദേ​ശ് ജിം​ഗാ​ന് സൈ​ബ​ർ ആ​ക്ര​മ​ണം. ഭാ​ര്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ അ​പ​മാ​നി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജിം​ഗാ​ന്‍ രം​ഗ​ത്തെ​ത്തി.

ത​ന്‍റെ തെ​റ്റ് ഒ​രി​ക്ക​ൽ കൂ​ടി ഏ​റ്റു​പ​റ​ഞ്ഞ താ​രം അ​തി​ന്‍റെ പേ​രി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളെ ശി​ക്ഷി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ജിം​ഗാ​ൻ ആ​രോ​ധ​ക​രോ​ട് മാ​പ്പ് അ​പേ​ക്ഷി​ച്ച​ത്.

ബ്ലാ​സ്റ്റേ​ഴ്‌​സും എ​ടി​കെ​യും ത​മ്മി​ലു​ള്ള മ​ത്സ​ര​ശേ​ഷ​മാ​ണ് ജിം​ഗാ​ൻ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. “ഞ​ങ്ങ​ള്‍ മ​ത്സ​രി​ച്ച​ത് സ്ത്രീ​ക​ള്‍​ക്കൊ​പ്പം’ എ​ന്നാ​യി​രു​ന്നു ജിം​ഗാ​ൻ പ​റ​ഞ്ഞ​ത്. ഇ​തി​നെ​തി​രെ നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ബ്ലാ​സ്റ്റേ​ഴ്സി​നെ​യും സ്ത്രീ​ക​ളെ ത​ന്നെ​യും ജിം​ഗാ​ൻ അ​പ​മാ​നി​ച്ചു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. മു​ൻ താ​ര​മാ​യ ജിം​ഗാ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പി​ൻ​വ​ലി​ച്ച 21 ാം ന​മ്പ​ർ ജ​ഴ്സി തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​രോ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ഞ്ജി ട്രോ​ഫി​യി​ൽ മേ​ഘാ​ല​യ​യ്ക്കെ​തി​രേ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ കേ​ര​ളം തു​ട​ങ്ങി. ഇ​ന്നിം​ഗ്സി​നും 166 റ​ണ്‍​സി​നു​മാ​ണ് കേ​ര​ളം ജ​യി​ച്ച​ത്. ര​ണ്ടു ഇ​ന്നിം​ഗ്സി​ലു​മാ​യി ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ ഏ​ദ​ൻ ആ​പ്പി​ൾ ടോം ​മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി. മേ​ഘാ​ല​യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 191 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. ബേ​സി​ൽ ത​മ്പി നാ​ലും ജ​ല​ജ് സ​ക്സേ​ന മൂ​ന്നും ഏ​ദ​ൻ ര​ണ്ടു വി​ക്ക​റ്റു​ക​ൾ നേ​ടി. ചി​രാ​ഗ് കു​ർ​ന (75), ദു​പ്പു സാ​ഗ്മ (പു​റ​ത്താ​കാ​തെ 55) എ്ന്നി​വ​ർ മാ​ത്ര​മാ​ണ് മേ​ഘാ​ല​യ്ക്കാ​യി തി​ള​ങ്ങി​യ​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ മേ​ഘാ​ല​യ 148 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു.

പൊ​ന്ന​ൻ രാ​ഹു​ൽ (147), രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ (107), വ​ത്സ​ൽ ഗോ​വി​ന്ദ് (106) എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ൽ കേ​ര​ളം ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 505 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു. മ​ത്സ​രം ജ​യി​ച്ച​തോ​ടെ കേ​ര​ള​ത്തി​ന് ഏ​ഴ് പോ​യി​ന്‍റു​ക​ൾ ല​ഭി​ച്ചു.

മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സ​ഞ്ജു​വി​ന് ഇ​ടം ല​ഭി​ച്ച​ത്.  വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ച​തോ​ടെ ഇ​ഷാ​ൻ കി​ഷ​നൊ​പ്പം ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി സ​ഞ്ജു​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മു​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്കും വി​ശ്ര​മം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​കു​ന്ന 18 അം​ഗ ടീ​മി​ൽ പ​രി​ക്ക് മാ​റി ര​വീ​ന്ദ്ര ജ​ഡേ​ജ​യും സ്ഥാ​നം പി​ടി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യെ ട്വ​ന്‍റി-20, ടെ​സ്റ്റ് ടീ​മു​ക​ളു​ടെ ഉ​പ​നാ​യ​ക​നാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.  ഓൾറൗണ്ടർ ഷർദുൽ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. മൂ​ന്ന് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളാ​ണ് ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. ഫെബ്രുവരി 24ന് ലക്നോവിലാണ് ആദ്യ മത്സരം. പിന്നാലെ 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾക്ക് ധർമശാല വേദിയാകും.

ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ജ​സ്പ്രീ​ത് ബും​റ (വൈ​സ് ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ്, ഇ​ഷാ​ൻ കി​ഷ​ൻ, ശ്രേ​യ​സ് അ​യ്യ​ർ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ദീ​പ​ക് ഹൂ​ഡ, വെ​ങ്കി​ടേ​ഷ് അ​യ്യ​ർ, ദീ​പ​ക് ച​ഹ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് സി​റാ​ജ്, സ​ഞ്ജു സാം​സ​ണ്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, യു​സ് വേ​ന്ദ്ര ച​ഹ​ൽ, ര​വി ബി​ഷ്ണോ​യി, കു​ൽ​ദീ​പ് യാ​ദ​വ്, ആ​വേ​ഷ് ഖാ​ൻ

സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാൻ ഇടയാക്കിയതെന്ന് മാക്‌സ്‌വെൽ തുറന്നടിച്ചു. ക്ഷണക്കത്ത് ചോർന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ശരിയായില്ലെന്നും, തീർത്തും രഹസ്യമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങൾ പരസ്യമായ സാഹചര്യത്തിൽ, ചടങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാക്‌സ്വെൽ തമിഴ് പെൺകൊടി വിനി രാമനെയാണ് മാക്‌സ് വെൽ വിവാഹം ചെയ്യുന്നത്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹം നടത്തുക. വിനി ജനിച്ചത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതാണ് സോഷ്യൽമീഡിയയിൽ വ്യാപകമായത്.

‘ക്ഷണക്കത്ത് ചോർന്നത് ഒട്ടും ശരിയായില്ല. എന്തായാലും വിവാഹ ചടങ്ങിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സത്യത്തിൽ തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബന്ധുക്കളിൽ ചിലർ ആവേശം കയറി ക്ഷണക്കത്ത് അവരുടെ ചില സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവിടുത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ആ കത്ത് പ്രത്യക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ കത്ത് എനിക്കും അയച്ചുതന്നു’ മാക്‌സ്‌വെൽ പ്രതികരിച്ചു.

മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.

 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിനിടെ ഓക്ഷണര്‍ ചാരു ശര്‍മയ്ക്കു സംഭവിച്ച പിഴവില്‍ മുംബൈ ഇന്ത്യന്‍സിനു നഷ്ടമാക്കിയത് ഒരു ഇന്ത്യന്‍ പേസറെ. ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദിനായി ഏറ്റവും കൂടുതല്‍ തുക വിളിച്ചത് മുംബൈ ഇന്ത്യന്‍സ് ആയിരുന്നു. എന്നാല്‍ താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനു നല്‍കി ചാരു ശര്‍മ ലേലം പൂര്‍ത്തിയാക്കുകയായിരുന്നു.

ഈ പിഴവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ഖലീലിനു വേണ്ടി വാശിയേറിയ മത്സരമാണ് ഡല്‍ഹിയും മുംബൈയും നടത്തിയത. ഇരുകൂട്ടരും മത്സരിച്ചു ലേലം വിളിച്ചതോടെ 50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഖലീലിന്റെ വില അഞ്ചു കോടിയില്‍ എത്തി. ഡല്‍ഹിയാണ് ഈ തുക ലേം വിളിച്ചത്.

ഉടന്‍ തന്നെ മുംബൈ 25 ലക്ഷം കൂട്ടിവിളിച്ചു. ഇതോടെ വില 5.25 കോടിയായി ഉയര്‍ന്നു. വീണ്ടും വിലകൂട്ടി വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി ചര്‍ച്ച ചെയ്യാന്‍ സമയം ചോദിക്കുകയും പിന്നീട് അതു പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയാണ് ഖലീലിന് 5.25 കോടി വിളിച്ചതെന്നു തെറ്റിദ്ധരിച്ച ചാരു ശര്‍മ ഒടുവില്‍ ആ തുകയ്ക്കു ഖലീലിനെ ഡല്‍ഹിക്കു വിട്ടുനല്‍കുകയായിരുന്നു.

മുംബൈ ടീം ക്യാമ്പിലുണ്ടായിരുന്ന ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ ഇതുമായി ബന്ധപ്പെട്ടു സംശയം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് ചര്‍ച്ചകളൊന്നും ഉണ്ടാകാതെ ലേലം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ 5.25 കോടിക്ക് മുംബൈയില്‍ എത്തേണ്ടിയിരുന്ന ഖലീല്‍ അതേ വിലയ്ക്ക് ഡല്‍ഹിയിലേക്കു പോയി.

 

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍മാക്‌സ് വെല്ലിന്റെ വിവാഹ ക്ഷണക്കത്ത് ഏറ്റെടുത്ത് ആരാധകര്‍. മാര്‍ച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്കാരന് എങ്ങനെ തമിഴ് അറിയുന്നു എന്ന് ആശ്ചര്യപ്പെടേണ്ട. മാക്‌സ്‌വെല്ലിന്റെ വധു വിനി രാമന്റെ വേരുകള്‍ ഇങ്ങ് തമിഴ്‌നാട്ടിലാണ്. മെല്‍ബണില്‍ ജനിച്ചു വളര്‍ന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ മാതാപിതാക്കള്‍.

2017-ല്‍ പ്രണയത്തിലായ വിനിയുടേയും മാക്‌സ്‌വെല്ലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവാഹം നീണ്ടുപോകുകയായിരുന്നു. തമിഴ് ആചാരപ്രകാരമായിരിക്കും മാര്‍ച്ച് 27-ലെ വിവാഹം.

ഐ.പി.എൽ മെഗാ ലേലത്തിലേക്ക് മലയാളി താരം ശ്രീശാന്തിനെ ടീമുകൾ പരിഗണിച്ചില്ല. താരങ്ങൾ കൂടുതലുണ്ടായതിനാൽ ടീമുകളോട് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക തരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശ്രീശാന്തിനെ ചുരുക്കപ്പട്ടികയിൽ ഒരു ടീമും ഉൾപ്പെടുത്തിയില്ല. ഇതോടെയാണ് ശ്രീശാന്തിന് അവസരം നഷ്ടമായത്. അതേസമയം രണ്ട് ദിവസമായി നടന്ന മെഗാ താരലേലം പൂർത്തിയായി.

ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഐപിഎൽ മെഗാലേലത്തിലൂടെ ഏതെങ്കിലും ടീമിലേക്ക് തിരികെ എത്താമെന്നായിരുന്നു ശ്രീശാന്തിന്റെ കണക്കുകൂട്ടൽ. പല അഭിമുഖങ്ങളിലും അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫി കേരള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. തുടര്‍ന്നാണ് വിലക്ക് നേരിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്തിന്റെ അജീവനാന്ത വിലക്ക് ബിസിസിഐ ഒഴിവാക്കിയത്. അതേസമയം ഐപിഎൽ 2022ലേക്ക് മറ്റൊരു മലയാളി സാന്നിധ്യമായി കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ വിഷ്ണു വിനോദ് ഇടം നേടി. ആദ്യ അവസരത്തിൽ തഴഞ്ഞ താരത്തെ 50 ലക്ഷം രൂപ ചിലവാക്കി സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. ഇതോടെ ലേലത്തിലൂടെ ഐപിഎൽ 2022ന്റെ ഭാഗമാകുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു.

മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനായി മിന്നിത്തിളങ്ങിയ വിഷ്ണുവിനെ വാശിയേറിയ ലേലത്തിന് ഒടുവിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്‍റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.

RECENT POSTS
Copyright © . All rights reserved