യൂറോ ക്ലബുകൾ കൈ ഒഴിഞ്ഞതോടെ കരിയർ സംബന്ധിച്ച ആശങ്കകൾ ഉയർന്നെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഉയർന്ന തുകയ്ക്ക് പോര്ച്ചുഗല് സൂപ്പര് താരം ക്രിസ്റ്റിയാനോ റൊണാള്ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ് ക്ലബ്ബായ അല് നസറിൽ.
ഇതുസംബന്ധിച്ച് സൗദി ക്ലബ് ശനിയാഴ്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. 200 മില്യണിലധികം യൂറോയുടെ (1750 കോടി രൂപ) കരാറാണെന്നാണ് റിപ്പോര്ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ വെളിപ്പെടുത്തല് ഉണ്ടായിട്ടില്ല.
അൽ നസർ ക്ലബ്ബിന്റെ മഞ്ഞയും നീലയും കലര്ന്ന ജഴ്സി പിടിച്ച് നില്ക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം ക്ലബ് പുറത്തുവിട്ടു. ഏഴാം നമ്പറില്ത്തന്നെയാണ് താരം സൗദി ക്ലബിലും പ്രത്യക്ഷപ്പെടുക.
ക്ലബ്ബില് ഫോര്വേഡായിത്തന്നെയാണ് താരം കളിക്കുന്നത്. 2025 വരെ നീളുന്ന, രണ്ടര വര്ഷത്തെ കരാറായിരിക്കും ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ്ബുമായുണ്ടാവുക.
ക്ലബ്ബിന്റെ വിജയം മാത്രം പ്രതീക്ഷിച്ചല്ല താരത്തെ കൊണ്ടുവരുന്നതെന്നും ക്രിസ്റ്റ്യാനോ വഴി തങ്ങളുടെ ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെത്തന്നെയും ഒന്നടങ്കം പ്രചോദിപ്പിക്കുക എന്ന വലിയ ലക്ഷ്യം മുന്നിര്ത്തിയുള്ള കരാറാണിതെന്നും ക്ലബ്ബ് ട്വീറ്റ് ചെയ്തു. എട്ട് ലക്ഷത്തിൽ നിന്നും ക്ളബിൻ്റെ സോഷ്യൽ മീഡിയ ലൈക്ക് 40 ലക്ഷ്ത്തിലേക്ക് എത്തിയതും ഇതിനിടെ ശ്രദ്ധേയമായി.
വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ഇന്ത്യന് ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ആറ് മാസത്തോളം ഗ്രൗണ്ടില് നിന്ന് വിട്ടുനില്ക്കേണ്ടി വന്നേക്കും. ഇതോടെ ഐപിഎല് സീസണും, ഓസ്ട്രേലിയന് ടെസ്റ്റ് പരമ്പരയും പന്തിന് നഷ്ടമാവും. രണ്ട് മുറിവുകളാണ് പന്തിന്റെ തലയിലുള്ളത്. വലത് കാല്മുട്ടിലെ എല്ലുകള്ക്ക് പരിക്കുണ്ട്. വലത് കൈവെള്ളയിലും കണങ്കാലിലും പാദത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കല് ബുള്ളറ്റിനില് പറഞ്ഞിരുന്നത്. പരിക്ക് ഭേദമാവാന് മൂന്ന് മുതല് ആറ് മാസം വരെ വേണ്ടി വരും. കാല്മുട്ടിലെ പരിക്ക് ഭേദമാവാന് മൂന്ന് മുതല് ആറ് മാസം വരെ വേണ്ടി വരും എന്നാണ് റിപ്പോര്ട്ടുകള്. കാല്മുട്ടിലെ എല്ലുകള്ക്ക് ഏറ്റ ക്ഷതം ഗുരുതരമാണെങ്കിൽ തിരികെ വരാന് വീണ്ടും സമയമെടുക്കും.
ഫെബ്രുവരി 9നാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ഓസീസ് പര്യടനത്തില് പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്ണായകമായിരുന്നു. ലോക ടെസ്റ്റ് ചാമ്ബ്യന്ഷിപ്പ് ഫൈനല് സാധ്യതകള് നിര്ണയിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പന്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഐപിഎല്ലില് ഡല്ഹി ക്യാപിറ്റല്സിന്റെ ക്യാപ്റ്റനാണ് പന്ത്. പന്തിന് ഐപിഎല് സീസണ് നഷ്ടമാകുന്നതോടെ ഡല്ഹിക്ക് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിയും വരും.
അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നെന്നും കാറിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. അപകടത്തിൽ തലയ്ക്കും കാൽമുട്ടിനും പരിക്കേറ്റു. താരത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. ഋഷഭ് പന്തിന്റെ ചികിത്സയുടെ മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. താരം അപകടനില തരണം ചെയ്തതായി ഡല്ഹി ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അറിയിച്ചു.
#Watch | CCTV footage of #RishabhPant‘s car crash on Delhi-Dehradun highway pic.twitter.com/WNgrSExhGe
— OTV (@otvnews) December 30, 2022
ഇന്ത്യന് ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില് പരിക്ക്. ഋഷഭ് പന്ത് സഞ്ചരിച്ച കാര് ഡിവൈഡറില് ഇടിച്ചാണ് അപകടം. ഉത്തരാഖണ്ഡില് നിന്ന് ഡല്ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം.
താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ഹമ്മദ്പൂര് ഝാലിന് സമീപം റൂര്ക്കിയിലെ നര്സന് അതിര്ത്തിയില് വെച്ചാണ് ഋഷഭ് കാര് അപകടത്തില്പ്പെട്ടത്. ഋഷഭ് പന്തിനെ ഡല്ഹിയിലെ ആശുപത്രിയില് ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സര്ജറി അവിടെ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരണ് റിപ്പോര്ട്ട് ചെയ്തു.
ലോകകപ്പ് ഫൈനലിലെ തോല്വിയ്ക്ക് പിന്നാലെ അര്ജന്റീനിയന് ഗോള് കീപ്പര് എമിലിയാനോ മാര്ട്ടിനെസ് തനിക്കെതിരെ നടത്തിയ വംശീയാധിക്ഷേപത്തെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കി ഫ്രാന്സ് സൂപ്പര് താരം കിലിയന് എംബാപ്പെ. അസംബന്ധങ്ങള്ക്കു വേണ്ടി ഞാന് സമയം പാഴാക്കില്ലെന്ന് താരം പറഞ്ഞു
എപ്പോഴും നീതിയുക്തമായി പെരുമാറുന്ന താരമായിരിക്കണം. അദ്ദേഹത്തിന്റെ ആഘോഷങ്ങള് എന്റെ പ്രശ്നമല്ല. അത്തരം അസംബന്ധങ്ങള്ക്കു വേണ്ടി ഞാന് സമയം പാഴാക്കില്ല- എംബാപ്പെ പറഞ്ഞു.
തോല്വിക്ക് ശേഷം താന് ചില പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല് ഖത്തറിലെ തിരിച്ചടിയുടെ ആഘാതത്തില് നിന്ന് കരകയറിയെന്നും ലീഗ് 1 പുനരാരംഭിച്ചപ്പോള് സ്ട്രോസ്ബര്ഗിനെതിരെ പിഎസ്ജി 2-1ന് അവസാന നിമിഷം വിജയിക്കുകയും ചെയ്തുവെന്ന് എംബാപ്പെ പറഞ്ഞു.
ഫ്രഞ്ച് സംഘത്തിന്റെ ലോകകപ്പ് ഫൈനല് തോല്വി എന്റെ ക്ലബിന്റെ തെറ്റല്ല. ഇനി പി.എസ്.ജിക്കു വേണ്ടി എല്ലാം സമര്പ്പിക്കും. ഫൈനലിനുശേഷം ഞാന് മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവന് അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു. ഞാനും അതിനു തന്നെയാണ് കാത്തിരുന്നതെങ്കിലും പരാജയപ്പെട്ടു -എംബാപ്പെ കൂട്ടിചേര്ത്തു.
ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില് നിന്നും സഞ്ജു സാംസണ് തഴയപ്പെട്ടതി പിന്നില് നായകന് രോഹിത് ശര്മ്മയുടെ ഇടപെടലെന്ന് റിപ്പോര്ട്ടുകള്. സഞ്ജുവിന് ടി20യ്ക്ക് പുറമേ കെഎല് രാഹുലിനെ തഴഞ്ഞ് ഏകദിനത്തിലും അവസരം നല്കാനായിരുന്നു സെലക്ടര്മാരുടെ പദ്ധതി. എന്നാല് രോഹിത് കെ.എല് രാഹുലിനെ ടീമില് നിലനിര്ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
മോശം ഫോമിലായതിനാല് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കൊപ്പം ഏകദിന പരമ്പരയിലും കെഎല് രാഹുലിനെ മാറ്റി നിര്ത്താനായിരുന്നു ചേതന് ശര്മയ്ക്കു കീഴിലുള്ള സെലക്ഷന് കമ്മിറ്റി തീരുമാനിച്ചിരുന്നത്. പകരം സഞ്ജുവിനെ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല് രോഹിത് ഇതിനോട് യോജിച്ചില്ല.
ഏകദിന ടീമില് സഞ്ജു വേണ്ടെന്നും വിക്കറ്റ് കീപ്പറുടെ റോള് രാഹുലിനു നല്കണമെന്നും രോഹിത് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്ന്നാണ് സമീപകാലത്തു മോശം ഫോമിലായിട്ടും രാഹുല് ഏകദിന ടീമില് ഇടംപിടിച്ചത്.
ലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില് മാത്രമേ സഞ്ജു ഉള്പ്പെട്ടിട്ടുള്ളൂ. ഇഷാന് കിഷനാണ് സംഘത്തിലെ വിക്കറ്റ് കീപ്പര്. സഞ്ജുവിനു സ്പെഷ്യലിസ്റ്റ് ബാറ്ററുടെ റോളാണുള്ളത്. ഏകദിന പരമ്പരയില് കെഎല് രാഹുലും ഇഷാന് കിഷനുമാണ് വിക്കറ്റ് കീപ്പര്മാര്.
ലോകകപ്പിന് ശേഷം പിഎസ്ജിയില് പരിശീലനത്തിനായി തിരിച്ചെത്തിയതിന് പിന്നാലെ ക്ലബ് വിടുമെന്ന ഭീഷണിയുമായി ഫ്രഞ്ച് സൂപ്പര്താരം കീലിയന് എംബാപ്പെ. പിഎസ്ജിയില് തുടരാനായി മൂന്ന് പ്രധാനപ്പെട്ട നിബന്ധനകള് ആണ് എംബാപ്പെ നിര്ദേശിച്ചിരിക്കുന്നത്.
ബ്രസീല് നായകന് നെയ്മര് ജൂനിയറിനെ പിഎസ്ജിയില്നിന്ന് പുറത്താക്കണമെന്നാണ് പ്രധാനപ്പെട്ട നിബന്ധന. കൂടാതെ പരിശീലകനായി ഫ്രഞ്ച് സൂപ്പര്താരം സിനദിന് സിദാനെ കൊണ്ടുവരണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്. നിലവിലെ പിഎസ്ജി മാനേജര് ക്രിസ്റ്റോഫ് ഗാല്റ്റിയറെ ഒഴിവാക്കണമെന്ന് എംബാപ്പെ കതുറന്നടിച്ചെന്നാണ് സ്പാനിഷ് മാധ്യമത്തിലെ റിപ്പോര്ട്ട്.
ക്ലബ് വിട്ടേക്കുമെന്നും വരാനിരിക്കുന്ന സീസണില് റയല് മാഡ്രിഡില് ചേരുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എംബാപ്പെ ക്ലബില് തുടരാനായി നെയ്മറെ വില്ക്കുകയും സിദാനെ എത്തിക്കുകയും വേണം. കൂടാതെ, മൂന്നാമത്തെ ആവശ്യമായി ഇംഗ്ലണ്ട് ടീം നായകന് ഹാരി കെയ്നെ ക്ലബില് എത്തിക്കണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, എംബാപ്പെ പിഎസ്ജിയില് എത്തിയിട്ട് ഇതുവരെ ടീമിന് ചാംപ്യന്സ് ലീഗ് കിരീടം നേടാനായിട്ടില്ല. ചാംപ്യന്സ് ലീഗ് കിരീടമില്ലാത്തത് വലിയ പോരായ്മ ആയിട്ടാണ് എംബാപ്പെ കരുതുന്നത്. അത് ഒഴിവാക്കുന്നതിനാണ് സിദാനെ കൊണ്ടുവരണമെന്ന് എംബാപ്പെ ആവശ്യപ്പെടുന്നത്.
2024-2025 സീസണ് വരെയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാറുള്ളത്. ഈ സീസണിന് വേണ്ടി കരാര് പുതുക്കിയ സമയത്ത് നല്കിയ വാഗ്ദാനങ്ങള് പാലിക്കുന്നതില് പിഎസ്ജി മാനേജ്മെന്റ് പരാജയപ്പെട്ടതായി എംബാപ്പെയ്ക്ക് പരാതിയുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കും എതിരെ ഗുരുത ആരോപണവുമായി മുസ്ലിം പണ്ഡിതൻ രംഗത്ത് എത്തി. റൊണാൾഡോക്ക് അടിസ്ഥാന വിദ്യാഭ്യാസം ഇല്ലെന്നും അതിനാൽ തന്നെ അയാൾക്ക് വിവരം ഇല്ലെന്നും പണ്ഡിതൻ പറഞ്ഞു. മെസി അനേകം മദ്യ ബ്രാന്റുകളുടെ അംബാസിറ്റർ ആണെന്നും മെസി മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന ആരും കാണാത്ത ഒരു വീഡിയോ ഇപ്പോൾ വൈറൽ ആണെന്നും പറഞ്ഞ് കുറ്റപ്പെടുത്തി.
പ്രസംഗത്തിന്റെ തുടക്കത്തിൽ മെസിയെ കുറ്റം പറഞ്ഞ് തുടങ്ങിയ പണ്ഡിതൻ, മെസി യുവാക്കളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്നു എന്നും യുവാക്കളെ വഴിതെറ്റിക്കാനാണ് ഇത്തരം കമ്പനികളുടെ ബ്രാൻഡ് അംബാസിറ്റർ സ്ഥാനത്ത് ഇരിക്കുന്നതെന്നും പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർ മണ്ടന്മാർ ആണെന്നും റൊണാൾഡോക്ക് ഒരു വിവരും ഇല്ലെന്നും ഉസ്താദ് തുടർന്ന് പറഞ്ഞു. റൊണാൾഡോക്ക് യാതൊരു വിവരവും ഇല്ലെന്നും ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ പോലും അറിയില്ലാത്തതിനാൽ ഇഷ്ട വിഷയം ഏതാണെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ സയൻസ് എന്ന് പറഞ്ഞതിന് പകരം സിൻസ് എന്നാണ് പറഞ്ഞത് എന്നും ആരാധിക്കുന്ന താരത്തിന് ലോകം മുഴുവൻ ആരാധിക്കുന്ന റൊണാൾഡോ മണ്ടൻ ആണെന്നും കുറ്റപ്പെടുത്തി. എത്ര ഭാര്യമാർ ഉണ്ടെന്ന് റൊണാൾഡോക്ക് പോലും ഓര്മയില് എന്നും വ്യഭിചാരി ആണെന്നും പറഞ്ഞു.
ഇന്ത്യയുടെ വൈറ്റ് ബോൾ ടീമുകളുടെ ചുമതല ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഏൽപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ബിസിസിഐ ഉന്നതർ പാണ്ഡ്യയുമായി പദ്ധതി ചർച്ച ചെയ്തിട്ടുണ്ടെന്നും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ പ്രതികരിക്കാൻ കുറച്ച് സമയം ആവശ്യപ്പെട്ടതായും റിപ്പോർട്ട് .
“പുതിയ സീനിയർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതിന് ശേഷം അവരുമായി കൂടിയാലോചിച്ചതിന് ശേഷം മാത്രമേ നിർണായകമായ കോൾ എടുക്കൂ. ബിസിസിഐക്ക് ഈ പദ്ധതിയുണ്ട്, അദ്ദേഹവുമായി ഇത് ചർച്ച ചെയ്തിട്ടുണ്ട്. പ്രതികരിക്കാൻ ഓൾറൗണ്ടർ കുറച്ച് ദിവസങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് നോക്കാം.
ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ല, അതെ, അദ്ദേഹത്തിന് വൈറ്റ്-ബോൾ ക്രിക്കറ്റിന്റെ ക്യാപ്റ്റൻസി നൽകാനുള്ള ആലോചനയിലാണ് ഉദ്യോഗസ്ഥർ (ബിസിസിഐ). കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് നോക്കാം, ”അതിൽ പറഞ്ഞു.രോഹിതിന്റെ മോശം ഫോമും സ്ഥിരമായി പരിക്ക് പറ്റുന്നതും അവരെ ഇത്തരം തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
ഫിഫ ലോകകപ്പ് നേടി നാട്ടിലെത്തിയ അർജന്റീന ടീമിന് രാജകീയ വരവേൽപ്പ്. ലക്ഷക്കണക്കിനാളുകളാണ് വിക്ടറി പരേഡിനെത്തിയത്. വിമാനമിറങ്ങിയത് മുതൽ അഭിമാനതാരങ്ങളെ വിടാതെ പിന്തുടർന്ന ആരാധകക്കൂട്ടം ബ്യൂണസ് അയേഴ്സിലെ വിശ്വപ്രസിദ്ധമായ ഒബെലിസ്കോ ചത്വരത്തിൽ സൂചികുത്താനിടമില്ലാത്ത വിധം ഒത്തുകൂടി. മറഡോണയുടെയും മെസിയുടേയും ചിത്രങ്ങളുള്ള പതാകയുമായി പാട്ടും മേളവുമായി ആരാധകർ ലോകകപ്പ് ജയം ആഘോഷമാക്കി.
36 വർഷത്തെ ഇടവേളയ്ക്ക് വിരാമമിട്ട് ഖത്തറിൽ നിന്ന് സ്വന്തമാക്കിയ സ്വർണക്കപ്പ് ലിയോണല് മെസി ആരാധകർക്ക് മുന്നിൽ ഉയർത്തിക്കാട്ടിയപ്പോൾ ആവേശം അലതല്ലി. തെരുവുകളും റോഡുകളും ആരാധകരാല് നിറഞ്ഞതോടെ ടീമിന്റെ വിക്ടറി ബസ് വഴിതിരിച്ചുവിടാന് നിര്ബന്ധിതമായി. മെസിയെയും സംഘത്തേയും സ്വീകരിക്കാന് നാല്പത് ലക്ഷം ആരാധകരെങ്കിലും ബ്യൂണസ് അയേഴ്സിലേക്ക് എത്തിയതായാണ് റിപ്പോര്ട്ട്. ഒടുവില് താരങ്ങളെ ബസില് നിന്ന് ഹെലികോപ്റ്ററിലേക്ക് മാറ്റേണ്ടിവന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള് ചര്ച്ചയാവുന്നത്. രാജ്യത്താകെ പൊതു അവധി നൽകിയാണ് അർജന്റീന മൂന്നാം ലോകകപ്പ് വിജയം ആഘോഷിക്കുന്നത്. വിശ്രമത്തിന് ശേഷം താരങ്ങൾ വീണ്ടും ക്ലബുകൾക്കൊപ്പം ചേരും.
Gracias 🤩 ⭐️⭐️⭐️🇦🇷🇦🇷🇦🇷 pic.twitter.com/6vdDQiFlWl
— Sir Chandler Blog (@SirChandlerBlog) December 20, 2022
Unreal scenes from Argentina on board the World Cup-winning team bus! 🤯 🇦🇷
This was just after 3am too!
🎥: rodridepaul / Instagram#OptusSport #FIFAWorldCup pic.twitter.com/Mv8PdmPX9U
— Optus Sport (@OptusSport) December 20, 2022
¡Una multitud recibió a los campeones en Ezeiza! No importa la hora, no importa nada con tal de ver a los héroes que trajeron la tercera para Argentina.
⭐⭐⭐🇦🇷 pic.twitter.com/ogTNJsGAAH
— ESPN Fútbol Argentina (@ESPNFutbolArg) December 20, 2022
🇦🇷😍 ES OFICIAL: SALIÓ LA CARAVANA DE LOS JUGADORES
Impresionante la cantidad de gente que ya saluda al plantel Campeón del Mundo 🇦🇷🏆 pic.twitter.com/lVcMDS7Z02
— TyC Sports (@TyCSports) December 20, 2022
ഏറ്റവും മികച്ച രീതിയിൽ ഫിഫ ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനെ പുകഴ്ത്തി ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. ഓരോ ഫുട്ബോൾ ടൂർണമെന്റും ഇനി മിഡിൽ ഈസ്റ്റിൽ ആവട്ടെയെന്നും ആരാധകരുടെ അനുഭവം അവിസ്മരണീയമായിരിക്കുമെന്നും പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. കഴിഞ്ഞ യൂറോ കപ്പിന് വേദിയൊരുക്കിയപ്പോൾ ഇംഗ്ലണ്ടിലുണ്ടായ അനിഷ്ട സംഭവങ്ങളെ കൂടെ പരാമർശിച്ചാണ് കെ പിയുടെ ട്വീറ്റ്. ഹൂളിഗൻസ് ഇല്ലാത്ത് ടൂർണമെന്റാണ് ഖത്തറിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ കഴിഞ്ഞതോടെ അക്ഷരാര്ഥത്തില് യുദ്ധക്കളമാവുകയായിരുന്നു ലണ്ടന് നഗരം. ആരാധകരുടെ ഏറ്റുമുട്ടല് മുതല് കുപ്പിയേറും പൊതുമുതല് നശിപ്പിക്കലും വര്ണവെറിയും വരെ നടന്നു. യൂറോ ഫൈനല് ദിനത്തെ അക്രമസംഭവങ്ങളില് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ, ലോകകപ്പിനായി ഖത്തറില് എത്തിയ ഒരു ഇംഗ്ലണ്ട് ആരാധകന് പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുകെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഖത്തറില് ത്രീ ലയണ്സ് ആരാധകരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റത്തെ യുകെ ഫുട്ബോൾ പൊലീസിംഗ് യൂണിറ്റ് മേധാവി ചെഷയർ ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പുകഴ്ത്തി. ലോകകപ്പുകളുടെ ചരിത്രത്തില് ബ്രിട്ടീഷ് പൗരന്മാരാരും അറസ്റ്റിലാകാത്തത് ഇതാദ്യമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ കൂടാതെ വെയ്ല്സ് ആരാധകരാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഖത്തറിലെ ഞങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഗെയിമുകൾക്കായി ഇംഗ്ലണ്ടില് നിന്നും വെയ്ല്സില് നിന്നുമായി 3,000 ആരാധകരാണ് രാജ്യത്ത് നിന്ന് പോയത്.
നോക്കൗട്ടിലെ ഇംഗ്ലണ്ടിന്റെ മത്സരങ്ങള്ക്കായി 3,500 പേരും ഖത്തറിലേക്ക് പറന്നു. ഖത്തറിലെ മദ്യവിൽപ്പന സംബന്ധിച്ച കർശനമായ നിയമങ്ങളാണ് അറസ്റ്റുകള് ഉണ്ടാവാത്തതിന് കാരണമെന്നാണ് റോബർട്ട്സ് പറയുന്നത്. ഖത്തറില് മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്റെ കാരണമെന്ന് പൂര്ണമായി പറയാനാവില്ല. പക്ഷേ ഇത് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു.
2018ല് റഷ്യയില് മൂന്ന് അറസ്റ്റുകളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി നിലനിർത്താൻ സഹായിച്ചതിന് ഖത്തറിലേക്ക് യാത്ര ചെയ്ത എല്ലാ യുകെ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും റോബര്ട്ട്സ് പറഞ്ഞു. ഖത്തറില് മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്റെ കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
A football tournament without hooligans. And being at last years Wembley disgrace & now in Qatar, Qatar is the standout!
Maybe EVERY football tournament can be in the Middle East so our fan experience can be memorable! 🙏🏽 pic.twitter.com/jr2igYVijw— Kevin Pietersen🦏 (@KP24) December 19, 2022