UK

കൊച്ചി:  ഓസ്കാർ എൻട്രി നേടിയ മലയാളം സിനിമയായ ടൊവിനോ തോമസിന്റെ സൂപ്പർഹിറ്റ് ചിത്രം ” 2018 ” ന്റെ DNFT പുറത്തിറങ്ങി. ഈ സിനിമയയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് തിങ്കളാഴ്ച ( 20 / 12 / 23 ) കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ വച്ച്  ENTRY TO OSCAR WITH DNFT എന്ന പരിപാടി അരങ്ങേറിയിരുന്നു. സിനിമ – ബിസിനസ്സ് മേഖലയിൽ നിന്നുള്ള അനേകർ പങ്കെടുത്ത ഈ വേദിയിൽ വച്ചാണ് 2018 സിനിമയുടെ DNFT പുറത്ത് ഇറക്കിയത്.

ലണ്ടൻ ആസ്ഥാനമായ ടെക് ബാങ്ക് മൂവിസ്, സിംഗിൾ ഐ ടി എന്നിവർ ചേർന്നാണ് കൊച്ചിയിലെ മെറിഡിയനിൽ പരിപാടി സംഘടിപ്പിച്ചത്. പ്രമുഖ സംവിധായകൻ ഹരിഹരൻ, നിർമ്മാതാവ് വേണു കുന്നപ്പിള്ളി, സംവിധായകൻ ജൂഡ് ആൻറണി ജോസഫ്, അഭിനേതാക്കളായ നരേൻ തൻഹീറാം, ടെക് ബാങ്ക് മൂവീസ് മാനേജർ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ, യുകെ ആസ്ഥാനമായ ഇ എസ് ഗ്ലോബൽ ഡയറക്ടർ അലക്സി പോൾ , നിർമ്മാതാവ് രാജേഷ് കൃഷ്ണ, ക്രിക്കറ്റ് താരം ബേസിൽ തമ്പി തുടങ്ങിയവർ പങ്കെടുത്തു.

DNFT എത്തുന്നതോടെ സിനിമാ ലോകത്ത് പുതിയ വഴികൾ തുറക്കുകയാണെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞു. നേരത്തെ മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലേക്കോട്ടൈ വാലിബൻ്റെ DNFT പുറത്തിറക്കിയിരുന്നു.

200 കോടി രൂപ അടുത്ത സാമ്പത്തിക വർഷം DNFT യ്ക്കായി ടെക് ബാങ്ക് മൂവീസിൽ നിക്ഷേപിക്കുമെന്ന് ഇ എസ് ഗ്ലോബൽ ഡയറക്ടർ ടെലസ്കി പറഞ്ഞു. സിനിമാ നിർമ്മാണ രംഗത്തേക്ക് ഉടൻ പ്രവേശിക്കുമെന്ന് ടെക് ബാങ്ക് മൂവീസ് ഉടമ അഡ്വക്കേറ്റ് സുഭാഷ് മാനുവൽ പ്രഖ്യാപിച്ചു. തുടർന്ന് ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടി, ഫ്ലവേഴ്സ് ടിവി താരങ്ങൾ അവതരിപ്പിച്ച നൃത്ത ഹാസ്യ പരിപാടികൾ എന്നിവയും അരങ്ങേറി.

സ്വന്തം ലേഖകൻ 

കൊച്ചി : ചലച്ചിത്ര-ടിവി വ്യവസായം എല്ലായ്‌പ്പോഴും നൂതനാശയങ്ങളാലും പുതിയ സാങ്കേതികവിദ്യകളാലും നയിക്കപ്പെടുന്ന ഒരു മേഖലയാണ്. ഈ മേഖലയിലെ ഏറ്റവും വിപ്ലവകരമായ നേട്ടവുമായി, ജനുവരി 25 ന് റിലീസിന് ഒരുങ്ങുന്ന മോഹൻലാലിന്റെ സിനിമയായ ” മലൈക്കോട്ടൈ വാലിബൻ “ മുന്നേറുന്നു. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന “മലൈക്കോട്ടൈ വാലിബൻ” എന്ന സിനിമയ്ക്ക് വേണ്ടിയാണ് ലോക സിനിമ ചരിത്രത്തിൽ ആദ്യമായി DNFT നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഐതിഹാസിക വേഷമിട്ട ഇതിഹാസ നടൻ മോഹൻലാലാണ് DNFT യുടെ ആദ്യ ടോക്കൺ സ്വയം മൈൻ ചെയ്തത് .

സിനിമാ പ്രേമികൾക്ക് ലോകമെമ്പാടുമുള്ള വിനോദ വ്യവസായത്തിൽ പങ്ക് ചേരുവാനും, റിവാർഡുകൾ ഉപയോഗിക്കുവാനുമായി ഒരു എക്സ്ക്ലൂസീവ് DNFT ശേഖരമാണ് അവതരിപ്പിച്ചിരിക്കുന്നത്. DNFT യിലെ ഗവേർണ്ണൻസ്സ് വോട്ടിംഗ് റൈറ്റ്സ് ആരാധകരെ ശാക്തീകരിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങളെ ഒഴിച്ചുകൂടാനാവാത്ത ശക്തിയാക്കി മാറ്റുവാനും പ്രാപ്‌തമാണ്.

DNFT ടോക്കൺ വാങ്ങി സൂക്ഷിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും ട്രേഡ് ചെയ്യുവാനും , ഇവയുടെ ഉടമകൾക്ക് മാത്രം വാഗ്ദാനം നൽകുന്ന ഡീലുകൾക്ക് ഉപയോഗിക്കുവാനും കഴിയും. അതുപോലെ തന്നെ മറ്റ് ക്രിപ്റ്റോ ടോക്കണുകളിലേയ്ക്ക് മാറ്റുവാനും , വിറ്റ് ക്യാഷ് ആക്കുവാനും , സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി നടക്കുന്ന സെലിബ്രെറ്റി ഇവന്റുകളിലും , അവാർഡ് ഷോകളിലും ഒക്കെ ഉപയോഗപ്പെടുത്തുവാനും കഴിയുമെന്നത് ഈ DNFT യുടെ മാത്രം പ്രത്യേകതയാണ്. ബോളിവുഡും ഹോളിവുഡും ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ടിക്കറ്റുകൾ യുകെ അടക്കമുള്ള രാജ്യങ്ങളിൽ വാങ്ങിക്കുവാനും സാധിക്കുന്നതാണ്.

ലോകവ്യാപകമായി ഉപയോഗപ്പെടുത്തുന്ന ബ്ലോക്ക്ചെയിനായ ബൈനാൻസ് സ്മാർട് ചെയിനിലാണ് DNFT പുറത്ത് ഇറക്കിയിരിക്കുന്നത്. DNFT യുടെ കലാമൂല്യത്തിനൊപ്പം സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുന്നതിനായി DNFT യെ മിന്റ് ചെയ്യാൻ ഉപയോഗിച്ച BNB കോയിൻ ഡീസെൻട്രലൈസ്സായി DeFi യിൽ സൂക്ഷിച്ചിരിക്കുന്നു. പരമാവധി മൈൻ ചെയ്യാവുന്ന DNFTയുടെ എണ്ണം 50 ലക്ഷം മാത്രമാണെന്നതും, ബേർണിംഗിലൂടെ DNFT യുടെ എണ്ണം കുറയുന്നതും വിപണിയിലെ ഡിമാൻഡ് ആൻഡ് സപ്ലൈയെ നിയന്ത്രിച്ചു നിർത്തുന്നു.

മറ്റ് NFT കളിൽ നിന്ന് വ്യത്യസ്‍തമായി വ്യക്തമായ അനേകം ഉപയോഗങ്ങളുമായാണ് ഈ DNFT കടന്നു വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ മേഖലയ്ക്കും, വാങ്ങി സൂക്ഷിക്കുന്നവർക്കും ഇത് ഒരു പോലെ ഗുണം ചെയ്യും.

DNFT മൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ  ക്ലിക്ക് ചെയ്യുക…

കൂടുതൽ വിവരങ്ങൾക്ക് 00447872067153 എന്ന വാട്സ് ആപ് നമ്പരിൽ ബന്ധപ്പെടുക..

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജണിൽ പരിശുദ്ധാത്മ അഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതൽ 19 വരെ നാലു ദിവസങ്ങളിലായി താമസിച്ചുള്ള ധ്യാന ശുശ്രുഷ‌ സെന്റ് നിയോട്സ്, ക്ലാരിറ്റി സെൻറ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയയും സംയുക്തമായി ധ്യാന ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും.
 പരിശുദ്ധാത്മ അഭിഷേകത്തിലൂടെ ക്രിസ്തുവിനു   സാക്ഷികളാകുവാനും, അവിടുത്തെ സുവാർത്ത ലോകമെമ്പാടും എത്തിക്കുവാനും ഉള്ള ആൽമീയ-അദ്ധ്യാൽമിക വളർച്ചക്ക് വചന ശുശ്രുഷ അനുഗ്രഹമാവും.
ആത്മീയ വിശുദ്ധീകരണത്തിലൂടെ ദൈവീക പ്രീതിയും കൃപയും ആർജ്ജിച്ച്‌, അവിടുത്തെ സത്യവും നീതിയും മാർഗ്ഗവും മനസ്സിലാക്കുവാനുള്ള കൃപാവരങ്ങൾക്ക് വേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് – 07848808550 (evangelisation@
Time: May 16th 09:30 AM to 19th 16:00 PM
Venue: Claret Centre, Buckden Towers,

High Street, Buckden, St.Neots, Cambridge PE19 5TA6

ബർമിംഗ്ഹാം ഹിന്ദു മലയാളി സമാജത്തിന്റെ(ഭീമ) ആഭിമുഖ്യത്തിൽ ഡിസംബർ 9ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന താലപ്പൊലിയുടെയും താള മേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടുകൂടി നടക്കുന്ന വർണ്ണ ശബളമായ താലപ്പൊലി ഘോഷയാത്രയും ഭക്തിസാന്ദ്രമായ ഭജനയും അന്നദാനവും വൈകുന്നേരം 4 മണി മുതൽ ശ്രീ ബാലാജി സന്നിധിയിൽ നടക്കുന്നു. അയ്യപ്പന്റെ താരാട്ട് പാട്ടായ ഹരിവരാസനത്തിന്റെ നൂറാമത് വാർഷികം ആഘോഷിക്കുന്ന ഈ വർഷം വളരെ പ്രൗഢഗംഭീരമായാണ് അയ്യപ്പ പൂജ നടത്തുന്നതെന്ന് ഭീമ ഭാരവാഹികൾ അറിയിച്ചു. എല്ലാ അയ്യപ്പഭക്തരെയും ബാലാജി സന്നിധിയിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.

ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്‌ത്രീ ശാക്തീകരണവും വിളിച്ചോതുന്ന ആഘോഷമായി മാറി . രൂപതയിലെ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകളും അംഗങ്ങളായ രൂപത വിമൻസ് ഫോറത്തിന്റെ അംഗങ്ങളായ ഏകദേശം 2000 ഓളം സ്ത്രീകൾ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സമ്മേളനം രാവിലെ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു .

റോമിൽ ഫ്രാൻസിസ് മാർപാപ്പയോടു ഒപ്പം പ്രവർത്തിക്കുന്ന , വേൾഡ് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് ഡോക്ടർ മരിയ സർവിനോ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക ലേഖനങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് സഭയിലും ആരാധനാക്രമത്തിലും സമൂഹത്തിലും എങ്ങനെ ശക്തമായ സാന്നിധ്യമായി മാറാം എന്ന് വളരെ വ്യക്തമായി സ്ത്രീകൾക്കു മനസ്സിലാക്കി കൊടുത്ത ഡോക്ടർ സർവിനോ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും രൂപതയിലെ വിമൻസ് ഫോറത്തിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .

വേൾഡ് വിമൻസ് ഫെഡറേഷനുമായി എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകക്കാനുള്ള സന്നദ്ധതയും അറിയിച്ചു . അഭിവന്ദ്യ പിതാവിന്റെ ഒപ്പം രൂപതയിലെ മുപ്പതില്പരം വൈദികരും ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാന ഏവർക്കും ആത്മീയ അനുഭവമായി . ലിറ്റർജിയുടെ പ്രാധാന്യം , പഠിക്കേണ്ടതിന്റെ ആവശ്യകത , സിറോ മലബാർ ലിറ്റർജിയുടെ ശക്തിയും സൗന്ദര്യവും എന്നതിനെ ആസ്പദമാക്കി അഭിവന്ദ്യ പിതാവിന്റെ വചന സന്ദേശം ഏവർക്കും പുതിയ ഉണർവേകി .

രൂപത ഗായകസംഘത്തിലെ സ്ത്രീകൾ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് റെവ ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ റെവ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു S H . പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി റോസ് ജിമ്മിച്ചൻ രണ്ടു വർഷക്കാലത്തെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ അവതരിപ്പിച്ചു.

ഫോറത്തിലെ അംഗങ്ങളുടെയും അംഗങ്ങൾ അല്ലാത്ത സുമനസ്സുകളുടെയും സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കാൻ രണ്ടു ഹോസ്പിറ്റലികളിലായി 4 ഡയാലിസിസ് മെഷീനുകൾ നൽകിയത് ഏവർക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഒന്നായി .

വൈസ് പ്രസിഡന്റ് ജൈസമ്മ ബിജോ യുടെ നേതൃത്വത്തിൽ എഡിറ്റോറിയൽ ബോർഡ് തയാറാക്കിയ സുവനീർ അന്നേ ദിവസം പ്രകാശനം ചെയ്തു . ഉച്ചക്ക് ശേഷം നടന്ന ആഘോഷമായ കലാപരിപാടിയിൽ രൂപതയിലെ 12 റീജിയനുകളെ പ്രതിനിധീകരിച്ചു സ്ത്രീകൾ വിവിധ കലാവിഭവങ്ങൾ ഒരുക്കി . ലിറ്റർജിക്കൽ ക്വിസ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളുടെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം പുതിയ ഭാരവാഹികൾക്കുള്ള സസ്ഥാനകൈമാറ്റവും നടന്നു.വിമൻസ് ഫോറം ആന്തത്തോടെ പരിപാടികൾ സമാപിച്ചു .

ജോസ്‌ന സാബു സെബാസ്റ്റ്യൻ

യുകെയിലേക്കുള്ള തള്ളി കയറ്റം അവസാനിപ്പിച്ചതിന് ഏജൻസികളെ മാത്രം കുറ്റം പറഞ്ഞു സായൂജ്യ മടഞ്ഞിട്ട് കാര്യമില്ല ….എന്തായിയുന്നു പന്തിയിൽ വന്ന് ഇലകിട്ടിയവരുടെ കോപ്രായങ്ങൾ ……

യൂട്യൂബ് അണ്ണന്മാരുടെ ചോദ്യങ്ങളായി ….അവർക്കുള്ള ഉത്തരങ്ങളായി …..മേടിക്കുന്ന പൗണ്ടുകളുടെ ഇക്കിളി കഥകളായി ….ഡാൻസായി ….പാട്ടായി ….കൂത്തായി ….
വിവാഹ മോചനമായി ….
കൊല്ലലായി ….ആത്മഹത്യയായി …..
അങ്ങനങ്ങനെ പവനായി ശവമായി എന്നുള്ള രീതിയിൽ ആയിരിക്കുന്നു ഇന്ന് യുകെയുടെ അവസ്ഥ ….

ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെയൊക്കെ ആക്രാന്തം …
പണത്തിനോടും പ്രശസ്തിയോടുമുള്ള ആഗ്രഹത്തെക്കാൾ അധികം ആക്രാന്തം ……
അവ നമ്മളായി തന്നെ സോഷ്യൽമീഡിയകളിലൂടെ അവർക്ക് മുമ്പിൽ വിവിധ രീതികളിൽ നന്നായി വിളമ്പി വച്ചു …അവർ നന്നായി ആ ഇല വടിച്ചു വാരി പുറത്തെറിഞ്ഞു എന്ന് വേണം പറയാൻ ….

കാരണം നമ്മൾ ഓർക്കുന്നത് നമ്മളെ ആരും കാണുന്നില്ല കേൾക്കുന്നില്ല എന്നാണ് . നമ്മുടെ പ്രത്യേകിച്ചു ഏഷ്യൻ രാജ്യത്തു നിന്ന് വന്നവരുടെ നീക്കങ്ങൾ അറിയാൻ ഒരു പ്രത്യേക ഏജൻസികൾ തന്നെ നമ്മെ വട്ടമിട്ട് പറക്കുന്നുണ്ട് ….കാരണം നമ്മുടെ രക്തവംശത്തിലുള്ളവരുടെ കയ്യിൽ തന്നാണ് ഇന്ന് യുകെയുടെ കീ. എന്ന് മറന്നുകൂടാ ….അപ്പോൾ നമ്മുടെ നീക്കങ്ങൾ നമ്മുടെ ചിന്തകൾ ഒക്കെ അവർക്ക് നമ്മളെക്കാൾ മുന്നേ അറിയാൻ പറ്റുമെന്ന് സാരം .

എങ്ങനാണെന്നല്ലേ ? നമ്മൾക്ക് മാത്രമേ അറിയൂ കാശുണ്ടാക്കാനായുള്ള നമ്മുടെ കായിക ബലം . ഇവിടെ ഉള്ളവർക്ക് അതറിയേണ്ട കാര്യമില്ല . അവരുടെ കണക്ക് കൂട്ടലുകളിൽ നമ്മൾ ചെയ്യുന്ന ജോലിയുടെ ക്വാളിറ്റിയാണ് വേണ്ടത് …അല്ലാതെ ക്വാണ്ടിറ്റിയല്ല . അതുകൊണ്ടാണ് നമ്മുടെ ജോബ് ഡിസ്ക്രിപ്ഷൻ സൈൻ ചെയ്യുമ്പോൾ നിങ്ങൾക്ക്‌ ഒരു ആഴ്ച 40 മണിക്കൂറിലേറെ ജോലി ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു സൈൻ ചെയ്യിക്കുന്നത് . ഒരു മനുഷ്യന് നല്ല പ്രൊഡക്ടീവായി ജോലിചെയ്യാൻ മിനിമം 40 മണിക്കൂർ ആണെന്ന് സാരം .

പക്ഷെ അത് മനസിലാക്കാതെ നമ്മൾ നമ്മുടെ ആക്രാന്തം മൂത്തു 40 മണിക്കൂറോ അതുകൊണ്ടെന്നാ ആകാനാ എന്റെ സാറെ എന്നും പറഞ്ഞു നമ്മൾ 60 ഉം 70 മണിക്കൂർ ജോലിചെയ്തു നമ്മുടെ കായിക ശക്തി അവർക്ക് മനസിലാക്കി കൊടുക്കുമ്പോൾ മുകളിൽ ഇരിക്കുന്നവർക്കറിയാം എന്തായിരിക്കും നമ്മുടെ ക്വാളിറ്റി ഓഫ് വർക് എന്ന് …..

അതും കൂടാതെ നമ്മുടെ ടാക്സിന്റെ എമൗണ്ട് ….അതും ഇവർ തന്നെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് …
പിന്നെ നമ്മൾ യുകെയിൽ വന്നിട്ട് മേടിക്കുന്ന വീടുകളുടെ വില . നമുക്ക് മാത്രമേ അറിയൂ നമ്മൾ പണ്ട് ആനയുണ്ടായിരുന്ന വീട്ടിൽ നിന്നുമാണ് ഇവിടെ വന്നതെന്ന് . ഇവിടുള്ളവർക്ക് അതൊക്കെ വിശ്വസിക്കാൻ ഇത്തിരി പാടാണ് . അപ്പോൾ പറഞ്ഞു വന്നത് …
നമ്മുടെ ഇവുടുത്തെ സാമ്പത്തിക ഇടപാടുകൾ …ജോലി ചെയ്യുന്ന മണിക്കൂറുകൾ ….ടാക്സ് അടക്കുന്ന എമൗണ്ടുകൾ …. ഏജൻസി ചൂണ്ടകൾ …. കൂടാതെ റോഡിലും ട്രെയിനിലുമൊക്കെ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ …..ഇവയൊന്നും ഒരൊറ്റ രാത്രികൊണ്ട് മാഞ്ഞു പോകുന്നവയല്ല .

കാരണം നമ്മൾ പ്രൊഫെഷനുകൾക്ക് , പ്രത്യേകിച്ചു ഹെൽത്ത് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് ഇവർ ഇച്ചിരി സ്റ്റാൻഡേർഡൊക്കെ പ്രതീക്ഷിക്കുന്നുണ്ട് .
അതായത് promote professionalism and trust എന്നത് ഇവർ പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡുകളിൽ മുമ്പന്തിയിൽ വരുന്ന ഒന്നാണ് . അങ്ങനെ വരുമ്പോൾ , നമ്മുടെ നീക്കങ്ങൾ പെരുമാറ്റങ്ങൾ ഇവയെല്ലാം നോക്കീം കണ്ടും നമ്മളെ നന്നായി വിലയിരുത്തിയാണ് ഇന്നത്തെ ഈ നിയമമാറ്റം എന്ന് നിസംശയം പറയാം …..

അപ്പോൾ പറഞ്ഞു വന്നത് പയ്യെ തിന്നാൽ പനയും തിന്നാം എന്നുള്ള പഴമൊഴിയൊക്കെ മറന്നതിന്റെ ഫലമാണിന്ന് വന്ന യുകെ നിയമം …. ഇനി മുതൽ തിക്കും തിരക്കും അവസാനിപ്പിച്ച് ദയവായി ക്യൂ പാലിക്കുക …..

കേംബ്രിഡ്ജ്: ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ (യു കെ), പ്രവാസികളായ ഇന്ത്യൻ തൊഴിലാളികളുടെ സംരക്ഷണത്തിനും, ക്ഷേമത്തിനും, അവകാശങ്ങൾക്കുമായി യു കെ യിലെ ട്രേഡ് യൂണിയനുമായി കൈകോർത്തു കൊണ്ട് ശക്തമായ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നു. പ്രവാസി ഇന്ത്യൻ തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി അതുവഴി കൂടുതൽ സമ്മർദ്ധവും, സ്വാധീനവും ചെലുത്തുവാനും, അസംഘടിതരായ തൊഴിലാളികളെ ഒരു കുടക്കീഴിൽ അണി നിരത്തി സാമൂഹ്യമായും, തൊഴിൽ മേഖലയിലും നേരിടുന്ന വിഷയങ്ങളിലും, പ്രശ്‍നങ്ങളിലും ഒരു കൈത്താങ്ങായി മാറുവാനുമാണ് ‘ഐ.ഡബ്ല്യു.യു’ പദ്ധതിയിടുന്നത്.

തൊഴിലാളികളെ പ്രബുദ്ധരാക്കുവാനും, ആവശ്യമെങ്കിൽ സൗജന്യ നിയമ സഹായം നൽകുവാനും ഉതകുന്ന പദ്ധതികൾക്കു പ്രാമുഖ്യം നൽകി ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കർമ്മപരിപാടികൾ ആവിഷ്ക്കരിച്ചു വരുന്നു. തൊഴിലാളികളുടെ ശബ്ദവും സഹായവുമായി പ്രവർത്തിക്കും.

വിവിധ മേഖലകൾ സന്ദർശിച്ചും, ‘സൂം’ പ്ലാറ്റുഫോമിലൂടെയും, സംവാദങ്ങളും, സെമിനാറുകളും, ക്ലാസ്സുകളും സംഘടിപ്പിക്കുകയും, പരാതികൾക്ക് പരിഹാരവും, സംശയങ്ങൾക്ക് മറുപടിയും നല്കൂവാൻ ഉതകുന്ന ത്വരിത സംവിധാനം ഒരുക്കുമെന്ന് ഐ.ഡബ്ല്യു.യു കോർഡിനേറ്ററും,കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ക്രിമിനൽ സോളിസിറ്ററുമായ ബൈജു തിട്ടാല അറിയിച്ചു.

മാസം തോറും വിവിധ വിഷയങ്ങളിൽ ഡിബേറ്റ്സ് സംഘടിപ്പിക്കുവാനും, അതിലൂടെ വിവിധ തലങ്ങളിൽ പ്രവാസികളെ പ്രബുദ്ധരാക്കുവാനും ഉതകുന്ന പരിപാടികളുടെ ആദ്യ ഘട്ടമായി, വീടുടമസ്ഥരും, വാടകക്കാരും അറിഞ്ഞിരിക്കേണ്ട നിയമങ്ങളും അവകാശങ്ങളും എന്ന വിഷയത്തിൽ യുകെ സ്‌റ്റുഡൻസും, ലാൻഡ്‌ലോർഡ്‌സും തമ്മിൽ ഒരു സംവാദത്തിനുള്ള ഒരുക്കത്തിലാണ് ഐ.ഡബ്ല്യു.യു.

ഡിസംബർ 8 നു വെള്ളിയാഴ്ച വൈകുന്നേരം 8:00 മണിക്ക് ‘സൂം’ പ്ലാറ്റ്‌ഫോമിലൂടെയാണ് ഡിബേറ്റ് നടത്തുന്നത്. കൗൺസിലർ ബൈജു തിട്ടാല ഡിബേറ്റ് ലീഡ് ചെയ്യുമ്പോൾ, യു കെ യിലെ പ്രമുഖ സോളിസിറ്റേഴ്‌സായ അഡ്വ. ഷിൻടോ പൗലോസ്, അഡ്വ. ജിയോ സെബാസ്റ്റ്യൻ എന്നിവർ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടിയും നിയമവശങ്ങളും വിവരിക്കുകയും ചെയ്യും.

സംശയങ്ങളും ചോദ്യങ്ങളും അറിയിക്കുവാൻ +447398968487
എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

സ്വന്തം ലേഖകൻ  

ലണ്ടൻ : ഒന്നിന് പുറകെ ഒന്നായി അനേകം ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുവാൻ തയ്യാറെടുക്കുന്നു. മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ വളരെ നേരത്തേ തന്നെ ആദ്യത്തെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കൊയിനിനെ സ്വന്തം കറൻസിയായി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗികമായി ഡോളറും ബിറ്റ്കൊയ്‌നുമാണ്‌ നിലവിൽ എൽ സാൽവഡോറിന്റെ കറൻസികൾ. ബ്രസീൽ 2017 മുതൽ തന്നെ ക്രിപ്റ്റോ കറൻസികൾ ട്രേഡ് ചെയ്യുന്ന രാജ്യമായിരുന്നു.  ഇതേ തുടർന്ന് അർജന്റീനയും ക്രിപ്റ്റോയിലേയ്ക്ക് നീങ്ങുവാനുള്ള നടപടികൾ പ്രഖ്യാപിച്ചിരുന്നു . ഇപ്പോൾ കൊളംബിയയും , ബ്രസീലും ക്രിപ്റ്റോ കറൻസികളെ ഉപയോഗപ്പെടുത്തുവാനുള്ള നടപടികൾ ആരംഭിച്ചു. അങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എല്ലാം തന്നെ ക്രിപ്റ്റോ കറൻസിയെ ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളായി മാറുകയാണ്.

അതിന്റെ ഭാഗമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്തിന്റെ പദ്ധതികളിൽ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും അതിന്റെ നേട്ടങ്ങളും പരിശോധിക്കാൻ ഒരു കൂട്ടം ബ്ലോക്ക്ചെയിൻ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തി. JAN3 സിഇഒ സാംസൺ മോവ്, മാർക്കറ്റിംഗ് ഡയറക്ടർ റൗൾ വെലാസ്‌ക്വസ്, CMO എഡ്വിൻ റിവാസ്, RSK ലാബ്‌സ് സഹസ്ഥാപകൻ ഡീഗോ ഗുട്ടറസ്, ബിംഗ്‌എക്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് കൺസൾട്ടന്റ് ക്രിസ്റ്റ്യൻ ക്വിന്റേറോ, ട്രോപികസ് സഹസ്ഥാപകൻ മൗറീസിയോ ടൊവാരസ് എന്നിവരുൾപ്പെടെ വിവിധ ബ്ലോക്ക്ചെയിൻ വിദഗ്ദ്ധർ ഈ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.

ആരോഗ്യ , ബില്ലിംഗ്, ലാൻഡ് രജിസ്ട്രി തുടങ്ങിയ മേഖലകളിലും ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുവാനും , ജനകീയ മേഖലകളിലെ തൊഴിൽ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിന് ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതിനെക്കുറിച്ചും പെട്രോ സൂചന നൽകി. ഈ നൂതന സാങ്കേതിക വിദ്യ ജനങ്ങളുടെ അഭിവൃദ്ധി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

അതോടൊപ്പം ബ്രസീലിയൻ സെനറ്റ് ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങൾക്ക് നികുതി ചുമത്തുന്ന നിയമം പാസാക്കി, ക്രിപ്റ്റോ കറൻസി വരുമാനത്തിന് 15% നികുതി ഈടാക്കുന്ന നിയമമാണ് ബ്രസീൽ പാസാക്കിയത്. വിദേശ നാണയ വിനിമയം ഉപയോഗിച്ച് നടത്തിയ ക്രിപ്‌റ്റോകറൻസി വാങ്ങലുകൾക്ക് നികുതി ചുമത്തുന്നതിനുള്ള നിയമം ബ്രസീലിയൻ സെനറ്റ് പാസാക്കി. ക്രിപ്‌റ്റോകറൻസി വാങ്ങലുകൾ ഉൾപ്പെടെ, വിദേശത്ത് നിക്ഷേപം നടത്തുന്ന ബ്രസീലുകാർക്ക് ബാധകമായ ചില നികുതികൾ നിർവചിക്കുന്ന ബിൽ 4,173/2023 ബ്രസീലിയൻ സെനറ്റ് അംഗീകരിച്ചു.

നിങ്ങൾ ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബന്ദികളാക്കിയിരിക്കുന്ന ജനങ്ങളെ രക്ഷിക്കുന്നതിൻെറ ഭാഗമായി ഇസ്രായേലിനും ഗാസയ്ക്കും മുകളിലൂടെ നിരീക്ഷണ വിമാനങ്ങൾ പറത്താനൊരുങ്ങി യുകെ. ഈ വിമാനങ്ങളിൽ ആയുധങ്ങൾ ഉണ്ടായിരിക്കുകയില്ലെന്നും ബന്ദികളെ കണ്ടത്തുന്നതിന്, മാത്രമായിരിക്കും ഉപയോഗിക്കുക എന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ ബന്ദികളായവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരിക്കും അധികാരികളുമായി പങ്കുവയ്ക്കുക എന്നും മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലും ഗാസയും പങ്കിടുന്ന വ്യോമാതിർത്തിയിലൂടെയായിരിക്കും വിമാനം പറക്കുക. ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാൻ യുകെ സർക്കാർ പരിശ്രമിച്ച് വരികയാണെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്ക് എന്നും തങ്ങൾ ഏറ്റവും വലിയ മുൻഗണയാണ് നൽകുന്നതും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒക്‌ടോബർ 7-ൽ നടന്ന ആക്രമണത്തിന് പിന്നാലെ ഉടനെ തന്നെ യുകെ ഈസ്റ്റ് മെഡിറ്ററേനിയൻ പ്രദേശത്തേക്ക് RAF വിമാനങ്ങളും റോയൽ നേവി കപ്പലുകളും അയച്ചിരുന്നു. യുദ്ധത്തിൽ നിന്ന് സാധാരക്കാരെ സംരക്ഷിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പുതിയ പ്രഖ്യാപനം നടത്തിയത്. യുദ്ധത്തിൽ നിരവധി നിരപരാധികളുടെ ജീവൻ പൊലിയുന്നതും കമല ഹാരിസ് ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞമാസം 17-ാം തീയതി മുതൽ കാണാനില്ലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാർ പട്ടേൽ എന്ന വിദ്യാർത്ഥിയെയാണ് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

പഠനവും ഒപ്പം ആമസോണിൽ പാർട്ടൈം ജോലിയും ജോലിചെയ്യുന്നതിനായി മിത്കുമാർ ഷെഫീൽഡിലേയ്ക്ക് താമസം മാറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് യുവാവിനെ കാണാതായത്. സംഭവസ്ഥലത്തു നിന്നും ഇയാളുടെ മുറിയുടെ താക്കോൽ കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ സഹായിച്ചത്.

നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് വന്നയാളാണ് മിത്കുമാർ എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ വിവരം. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറയുമ്പോൾ മിത്കുമാറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്. ഇയാളെ എന്തെങ്കിലും സാമ്പത്തിക മാനസിക ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. ഇതിനായുള്ള ശ്രമത്തിലാണ് യു.കെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും.

RECENT POSTS
Copyright © . All rights reserved