മലയാളം യുകെ ന്യൂസ്
അശരണർക്കും ആലംബഹീനർക്കും ആശ്വാസവും സാന്ത്വനവുമൊരുക്കി ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലോകത്തേക്ക് ചുവടു വയ്ക്കാൻ LKC തയ്യാറെടുക്കുകയാണ്. യുകെയിലെ മലയാളി അസോസിയേഷനുകളിൽ പ്രവർത്തന പാരമ്പര്യം കൊണ്ടും സംഘടനാ ശേഷികൊണ്ടും അംഗബലം കൊണ്ടും ഒന്നാം നിരയിലുള്ള ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ ചാരിറ്റി ഉദ്ഘാടനം മെയ് 13ന് നടക്കും. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻറെ അനുഗ്രഹാശിസുകളോടെ LKC യുടെ ഫ്ലാഗ് ഷിപ്പ് പ്രോജക്ടായ ഷെയർ ആൻഡ് കെയർ ചാരിറ്റി പ്രവർത്തനമാരംഭിക്കും.
മൂന്നൂറോളം കുടുംബങ്ങൾ ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയിലുണ്ട്. ലെസ്റ്റർ കേരള കമ്യൂണിറ്റി സ്കൂളിന്റെയും ലെസ്റ്റർ കേരളാ ഡാൻസ് അക്കാഡമിയുടെയും ലോഗോ പ്രകാശനവും ഇതേ വേദിയിൽ നടക്കും. കുട്ടികൾക്കായി വിവിധ ഡാൻസ് ക്ലാസുകളും പാഠ്യേതര പ്രവർത്തനങ്ങളും ഡാൻസ് അക്കാഡമിയുടെയും കമ്യൂണിറ്റി സ്കൂളിൻറെയും നേതൃത്വത്തിൽ നടന്നു വരുന്നു. ലെസ്റ്ററിലും യുകെയിലെമ്പാടും ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനാണ് LKC ഷെയർ ആൻഡ് കെയർ പദ്ധതിയിടുന്നത്.
ആഷ്ഫോര്‍ഡ്: മെയ് ആറാം തീയതി ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് തിരി തെളിഞ്ഞു. അഖില ലോക തൊഴിലാളി ദിനത്തോടും അന്തര്‍ ദേശീയ നേഴ്സിംഗ് ദിനത്തോടും (മെയ് 12) അനുബന്ധിച്ച് ആഷ്ഫോര്‍ഡിലേയും സമീപ സ്ഥലങ്ങളിലേയും ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം സദസ്സിനെ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് സോനു സിറിയക്ക് അഭിസംബോധന ചെയ്തു. 2017-18-ലെ കര്‍മ്മപരിപാടിക്ക് തുടക്കമെന്ന നിലയില്‍ സംഘടിപ്പിക്കുന്ന സെമിനാറിന്റെ പ്രസക്തിയെപ്പറ്റി പ്രസിഡന്റ് ലഘുവിശദീകരണം നല്‍കി. തുടര്‍ന്ന് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം സമയനിഷ്ഠയോടെ ഉണ്ടാകണമെന്ന് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
സെമിനാറില്‍ ആര്‍.എന്‍.സി സൗത്ത് ഈസ്റ്റ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ക്ലെയര്‍ ഹാരിസനും ലണ്ടന്‍ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ കാര്‍ഡിയാക്ക് തീയറ്റര്‍ മേട്രന്‍ മിനിജാ ജോസഫും ക്ലാസുകള്‍ എടുത്തു.
തൊഴിലാളി യൂണിയന്റെ പ്രസക്തിയെപ്പറ്റിയും തൊഴിലാളിയുടെ അവകാശങ്ങള്‍, തൊഴില്‍ മേഖലയിലെ ഉന്നമനം, നേഴ്സിംഗ് മേഖലയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി ആര്‍.സി.എന്‍ പ്രതിനിധി പഠനക്ലാസില്‍ പ്രതിപാദിച്ചു.
റീവാലിഡേഷന്‍, ഡോക്കുമെന്റേഷന്‍, ലീഡര്‍ഷിപ്പ്, ആശയവിനിമയം, ജോലി സ്ഥലത്ത് അനുവര്‍ത്തിക്കേണ്ട സ്വഭാവ രീതികള്‍ എന്നിവയെപറ്റി മിനിജാ ജോസഫ് വിശദവും വിജ്ഞാനപ്രദവുമായ ക്ലാസ് എടുത്തു. പങ്കെടുത്തവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളും മിനിജ നല്‍കി. ഈ സെമിനാര്‍ വളരെയേറെ ഉപകാരപ്രദമായെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ശേഷം എ.എം.എയുടെ സെക്രട്ടറി രാജീവ് തോമസ് സെമിനാര്‍ നയിച്ചവര്‍ക്കും പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും നന്ദി രേഖപ്പെടുത്തി.
സെമിനാര്‍ നയിച്ച ക്ലെയര്‍ ഹാരിസനും മിനിജാ ജോസഫിനും ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഉപഹാരം നല്‍കുകയുണ്ടായി.
സന്ദര്‍ലാന്‍ഡ്: കൊടും ദാരിദ്രവും പട്ടിണിയും മൂലം അവശത അനുഭവിക്കുന്ന സുഡാന്‍ ജനതയ്ക്ക് കൈത്താങ്ങായി സന്ദര്‍ ലാന്‍ഡിലെ സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ചാരിറ്റി ഫണ്ട് സമാഹരിക്കുന്നു. അംഗങ്ങളില്‍ നിന്നും താല്പര്യമുള്ള മറ്റു ഉദാരമതികളില്‍ നിന്നും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ചു തുടങ്ങുന്ന ഉദ്യമത്തിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് നിരാലംബരായ മനുഷ്യര്‍ വെള്ളത്തിനും ആഹാരത്തിനും വേണ്ടി ക്യാമ്പുകളില്‍ കഴിയുന്നു. നീതിയും നിയമവും ഇല്ലാത്ത നാട്ടില്‍ അവര്‍ക്കു കൈത്താങ്ങാകാന്‍ മലയാളികളടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ സന്നദ്ധ സേവനം നടത്തുന്നു.
ഇന്ന് ലോകത്തു ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ രക്ഷിക്കുവാന്‍ സൗത്ത് സുഡാന്‍ തലസ്ഥാനമായ ജൂബ കേന്ദ്രമാക്കി സലേഷ്യന്‍ സഭയിലെ വൈദികര്‍ നേതൃത്വം നല്‍കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കു താങ്ങേകുവാന്‍ നമ്മള്‍ കഴിയുന്ന സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നു. മെയ് മാസം അവസാനത്തോടെ സഹായം കൈമാറാന്‍ ഉദ്ദേശിച്ചു നടത്തുന്ന ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സ്വാഗതം. സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ അകക്കൗണ്ടിലേക്ക് നിങ്ങളുടെ സഹായങ്ങള്‍ കൈമാറാവുന്നതാണ്.
അക്കൗണ്ട് നെയിം – എം സി സി സണ്ടര്‍ലന്‍ഡ്
അക്കൗണ്ട് നമ്പര്‍: 80125830
സോര്‍ട്ട് കോഡ്: 404362
ബാങ്ക്: HSBC
കൂടുതല്‍ വിവരങ്ങള്‍ക്ക്: 07846911218, 07590516672.
യോര്‍ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ് യോര്‍ക്ഷയര്‍ മലയാളി അസ്സോസിയേഷന്റെ 2017ലേയ്ക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ വിഷു ആഘോഷ പരിപാടിയിലാണ് പുതിയ കമ്മറ്റി അധികാരമേറ്റത്. കമ്മറ്റിയംഗങ്ങളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രസിഡന്റ് സ്റ്റെനി ജോണ്‍, സെക്രട്ടറി ജോബി ജോസഫ്, വൈസ് പ്രസിഡന്റ് സിബി മാത്യൂ, ജോയിന്റ് സെക്രട്ടറി ബിന്‍സി സിജന്‍, ട്രഷറര്‍ സജി ആന്റണി, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് റീനാ കിഷോര്‍, സുജ സക്കറിയാ, സുനിത ജൂഡിന്‍, യൂത്ത് ആന്റ് ന്യൂ ഫാമിലി കോര്‍ഡിനേറ്റേഴ്‌സ് രാഘവേന്ദ്ര, ഷാരോന്‍ ഘാലിഫ് എന്നിവരാണ്.
WYMA രൂപപ്പെട്ട കാലം മുതല്‍ കലാ കായിക രംഗത്ത് നിരവധിയായ സംഭാവനകള്‍ നല്‍കി ജനശ്രദ്ധ നേടിയിരുന്നു. അതുപോലെ 2017 ലും വളരെ വിപുലമായ പരിപാടികളാണ് പുതിയ കമ്മറ്റി ഒരുക്കിയിരിക്കുന്നതെന്ന് സെക്രട്ടറി ജോബി ജോസഫ് പറഞ്ഞു.
ഈ ശനിയാഴ്ച ലെസ്റ്ററിലെ മെഹര്‍ സെന്ററില്‍ ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷി നിര്‍ത്തി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും തിരി തെളിയുമ്പോള്‍ യുകെ മലയാളികളുടെ ജനപ്രിയ ചാനലായ മാഗ്നാവിഷന്‍ ഓരോ നിമിഷവും പൂര്‍ണ്ണതയോടെ ഒപ്പിയെടുക്കുന്നു. മലയാളം യുകെ എക്സല്‍ അവാർഡ് നിശയുടെ മീഡിയ പാർട്ണർ ആയ മാഗ്നാവിഷൻ ടിവി. അവാര്‍ഡ് നിശ പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യാനുള്ള ദൃഡനിശ്ചയത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.
ഇതിനോടകം തന്നെ യുകെ മലയാളികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്ന മാഗ്നാവിഷൻ ടിവി മലയാളം യുകെ അവാർഡ് നൈറ്റ് 2017 അത്യാധുനികമായ 5 കാമറകൾ ഉപയോഗിച്ച് മിഴിവോടെ പകർത്തി നിങ്ങളുടെ മുൻപിലെത്തിക്കുന്നു. പൂര്‍ണ്ണമായും യുകെയിൽ നിന്നും സംപ്രേഷണം നടത്തുന്ന മാഗ്നാവിഷൻ ടിവി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പ്രധാനമായും യു.കെ, യൂറോപ്പ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലുള്ള പ്രേക്ഷകർക്കായാണ് ഈ ചാനൽ എങ്കിലും ലോകമെമ്പാടും ലഭ്യമാണെന്നതാണ് മാഗ്നാവിഷന്റെ ഒരു പ്രത്യേകത.
ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിലും, ഇന്റർനെറ്റ് ബ്രൗസേഴ്സ് ഉള്ള എല്ലാ ഫോണുകളിലും, കമ്പ്യൂട്ടർ, സ്മാർട്ട് ടിവികളിലും, റോക്കുബോക്സിലും മാഗ്നാവിഷൻ ടിവി ചാനൽ തികച്ചും സൗജന്യമായി ലഭ്യമാണ്. (www.magnavision.co.uk). നല്ല സംസ്കാരവും ജീവിത രീതികളും വിജ്ഞാനവും വിവരവും പകർന്നു നൽകുന്നതിൽ നവമാധ്യമങ്ങൾക്കുള്ള പങ്ക് മനസ്സിലാക്കി ജീവിതമൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ട് സത്യത്തിലേയ്ക്കും അന്തസ്സിലേയ്ക്കും സേവനത്തിലേയ്ക്കും നയിക്കാനുതകുന്ന നല്ല പ്രോഗ്രാമുകൾ നിറഞ്ഞ ഒരു സെക്കുലർ ചാനലാണ് മാഗ്‌നാവിഷൻ.
എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഒരുപോലെ നന്മയുടെ, സ്നേഹത്തിന്റെ, ശാന്തിയുടെ സന്ദേശം പകരാൻ കഴിയുന്ന ഒരു നല്ല ചാനലാകാനാണ് മാഗ്നാവിഷൻ ടിവി ആഗ്രഹിക്കുന്നത്. നല്ല ഗാനങ്ങൾ, സിനിമകൾ, ജീവിത വിജയത്തിനുതകുന്ന പരിപാടികൾ, വിവിധ പഠന ക്ലാസ്സുകൾ, മറ്റുള്ളവർക്ക് മാതൃകയായ് തീർന്നിട്ടുള്ളവരുടെ ജീവിതാനുഭങ്ങൾ, വളർന്നു വരുന്ന കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ, കുട്ടികൾക്കും മാതാപിതാക്കൾക്കും ഉപകാരപ്രദമായ പരിപാടികൾ എന്നിവയാണ് മാഗ്നാവിഷൻ ചാനൽ എന്ന ഈ ടിവി ചാനലിലൂടെ സാധ്യമാകുക. നല്ല ആശയങ്ങൾ, വാർത്തകൾ, അറിവു പകർന്നു നൽകുന്ന പരിപാടികളെല്ലാമാണ് ഈ ചാനലിൽ ഉൾക്കൊള്ളിക്കുന്നത്.
മലയാളം യുകെ അവാർഡ് നൈറ്റ് മാഗ്നവിഷന്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സമയവും തീയതിയും പിന്നീട് അറിയിക്കുമെന്ന് മാഗ്നാവിഷൻ ടിവി അറിയിച്ചു. പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ് മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ ഉദ്ഘാടകന്‍. വൈശാഖും കുടുംബവും അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുന്നതിനായി ഇന്ന് യുകെയില്‍ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് അവാര്‍ഡ് നൈറ്റില്‍ മുഖ്യാതിഥി ആയിരിക്കും. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജ് വിശിഷ്ടാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും മികച്ച പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം യുകെ മലയാളി സമൂഹത്തില്‍ മികവ് തെളിയിച്ചവര്‍ ആദരിക്കപ്പെടുകയും ചെയ്യുന്നു.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ ഈ വര്‍ഷത്തെ കായികമേള 2017 മെയ് 20 ശനിയാഴ്ച സൗത്തെന്‍ഡിലെ ലെഷര്‍ ആന്‍ഡ് ടെന്നീസ് ക്ലബ്ബില്‍ വച്ച് നടത്തപ്പെടും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് സൗത്തെന്‍ഡ് മലയാളി അസോസിയേഷനാണ്. കായികമേളയില്‍ റീജിയണിലെ എല്ലാ അംഗ അസോസിയേഷനുകളും പങ്കെടുക്കുമെന്ന് റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ പറഞ്ഞു.
ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ കായികവേദി മത്സരാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്തുവാന്‍ സഹായിക്കും. യുക്മ നാഷണല്‍ കായികമേളയുടെ നപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന കായികമേള വന്‍ വിജയമാക്കുന്നതിന് സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
റീജിയണല്‍ കായികമേളയില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ടീം ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കും യുക്മ ദേശീയ കായികമേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. റീജിയണല്‍ കായികമേളയുടെ നടപടി ക്രമങ്ങളും മറ്റു വിശദ വിവരങ്ങളും ഇതിനോടകം അസോസിയേഷനുകളെ അറിയിച്ചുകഴിഞ്ഞു. റീജിയണല്‍ കായികമേള കാണുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണ്‍ സെക്രട്ടറി ജോജോ തെരുവനുമായി (07753329563 ) ബന്ധപ്പെടാവുന്നതാണ്
ഭൂമിയെ ഒന്നാകെ നിമിഷങ്ങള്‍ക്കകം വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നമ്മുടെ ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണ് ഭൂമിക്കാകെ ഭീഷണിയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
രണ്ട് ലക്ഷം പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത കണക്കാക്കുക തന്നെ എളുപ്പമല്ല. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ രണ്ടിരട്ടി വരും ഈ കൊലകൊല്ലി പ്രപഞ്ച സുനാമിയെന്നാണ് കരുതുന്നത്. ഇതിനര്‍ഥം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഭൂമിയെ ഒന്നാകെ നശിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടെന്നാണ്.
റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേണലിലാണ് ഈ ഞെട്ടിക്കുന്ന പഠനവിവരങ്ങളുള്ളത്. നൂറുകണക്കിന് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പെര്‍സിയൂസ് സൗരയൂഥത്തോട് മറ്റൊരു ചെറു സൗരയൂഥം കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഈ ഊര്‍ജ്ജപ്രവാഹം ആരംഭിച്ചതെന്നാണ് കരുതുന്നത്. നാസയുടെ ഗൊദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ സ്റ്റീഫന്‍ വാക്കര്‍ പറയുന്നത് പേര്‍സിയൂസ് അസാധാരണമാം വിധം തിളക്കമുള്ള സൗരയൂഥമായതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ എക്‌സ്‌റേ നിരീക്ഷണ സംവിധാനമായ ചാന്ദ്രയില്‍ പതിഞ്ഞെന്നാണ്.
പെര്‍സിയൂസ് സൗരയൂഥത്തില്‍ കണ്ടെത്തിയ കോസ്മിക് സുനാമിയുടെ വലിപ്പം ഇപ്പോഴും വര്‍ധിക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടായ വിള്ളല്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊര ഭീതിക്ക് കാരണമായിരുന്നു. ഈ വിള്ളലിലൂടെ അപകടകരമായ കോസ്മിക് തരംഗങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു പേടിക്ക് കാരണമായത്.
ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ കെട്ടുറപ്പിനെ പിന്തുണയ്ക്കുന്ന ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടതില്‍ യൂറോപ്യന്‍ യൂണിയന് ആശ്വാസം. ലീ പെന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബ്രിട്ടന്റെ പാത പിന്തുടരുമോ എന്ന ആശങ്ക നിലവിലുണ്ടായിരുന്നു. ഈ ആശങ്കയ്ക്കാണ് മാക്രോണ്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ വിരാമമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ അഭിനന്ദിക്കാന്‍ ആദ്യം രംഗത്തെത്തിയ രാഷ്ട്രത്തലവന്‍മാരില്‍ പ്രധാനമന്ത്രി തെരേസ മേയ് ആയിരുന്ന പ്രമുഖ എന്നതും ശ്രദ്ധേയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവിബന്ധങ്ങള്‍ ശക്തമാകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഡൗണിംഗ് സ്ട്രീറ്റിന്റെ പ്രസ്താവന.
ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ഫ്രാന്‍സ് എന്നും ഒട്ടേറെ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും പ്രസ്താവന പറയുന്നു. യൂറോപ്പിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ ഫ്രഞ്ച് ജനത തയ്യാറായതില്‍ സന്തോഷമുണ്ടെന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോദ് ജങ്കര്‍ പറഞ്ഞത്. ശക്തമായ യൂറോപ്പിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലും യൂറോപ്പിന്റെ കെട്ടുറപ്പിനെ മാക്രോണ്‍ അധികാരത്തിലെത്തിയത് വളരെയേറെ സഹായിക്കുമെന്നാണ് പറഞ്ഞത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് പോകുന്ന ബ്രിട്ടനോട് മാക്രോണിന്റെ നിലപാട് എന്തായിരിക്കും എന്നത് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന നിലപാടുകളും ഈ ബന്ധത്തെ നിര്‍ണ്ണയിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമടുത്ത വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തുന്ന ഈ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും ഇനി ബ്രെക്‌സിറ്റ് നിലപാടുകളായിരിക്കും നിര്‍ണ്ണയിക്കുക.
റോയ് മാത്യു
നോര്‍ത്താംപ്ടണ്‍ ചിലങ്ക ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ഏപ്രില്‍ 23ന് ആഘോഷിച്ചു. ചിലങ്കയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധയിനം കലാപരിപാടികള്‍ അരങ്ങേറയി. കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങളും, ‘അച്ഛനുറങ്ങാത്ത വീട്’ എന്ന നാടകവും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. അതോടൊപ്പം ‘ഉപഹാര്‍ ‘ എന്ന ചരിറ്റി സംഘടനയുമായി ചേര്‍ന്ന് സ്റ്റെം സെല്‍ ദാനത്തിനായി ഒരു ക്യാമ്പയിനും അന്നേ ദിവസം നടത്തി. ഒരു പ്രത്യേക രോഗത്താല്‍ വലയുന്ന ജെയിംസ് ജോസ് എന്ന ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളെക്കൊണ്ടാവും വിധം പങ്കാളികളാകാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പ്രസിഡന്റ് ടോമി ഏബ്രഹാമും സെക്രട്ടറി സജി മാത്യുവും പറഞ്ഞു. ‘ഉപഹാര്‍’ ഭാരവാഹികള്‍ ചിലങ്കയുടെ അംഗങ്ങളില്‍ നിന്നും ലഭിച്ച വലിയ സഹകരണത്തില്‍ നന്ദി രേഖപ്പെടുത്തി. വിവിധ സംഘടകളുമായി ഒരുമിച്ച് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കനേഷ്യസ് അത്തിപ്പൊഴിയില്‍
ജന്മ നാടിന്റെ ഓര്‍മ്മകളുമായി, മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ മൂന്നാമത് സംഗമത്തിനായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക്. ജൂണ്‍ 24 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ബ്രാഡ്വെല് കമ്മ്യൂണിറ്റി സെന്ററില്‍ യുകെയിലെ ചേര്‍ത്തല നിവാസികള്‍ മൂന്നാമത് സംഗമത്തിനായി ഒന്നിച്ചു കൂടും. സ്‌കൂള്‍, കോളേജ് കാലഘട്ടത്തിലെ ഓര്‍മ്മകളും, നാട്ടു വിശേഷങ്ങളും ഒപ്പം ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ കൈപ്പറ്റിയ ചാരിറ്റി ബോക്സില്‍ സമാഹരിച്ച പണം സംഗമ വേദിയില്‍ എത്തിച്ച്, അത് അര്‍ഹമായ കരങ്ങളില്‍ ഏല്‍പ്പിച്ചു മാതൃകയാകാനും ചേര്‍ത്തല സംഗമം ഒരുങ്ങുകയാണ്.
മറ്റു അസോസിയേഷന്‍, സംഗമ രീതികളില്‍ നിന്നും വ്യത്യസ്തമായി
നാട്ടുകാര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം കെട്ടി ഉറപ്പിക്കുകയാണ് ഒത്തു കൂടലിലൂടെ സംഗമം ശ്രമിക്കുന്നത്. പല കൂട്ടായ്മകളും ഒറ്റ ദിവസത്തെ ഒത്തുകൂടലില്‍ അവസാനിക്കുന്ന കാഴ്ചയാണ് ഇന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. അതിനു വിപരീതമായി നാട്ടുകാര്‍ തമ്മില്‍ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടയുറപ്പിക്കുന്ന തരത്തിലാണ് ചേര്‍ത്തല സംഗമം പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തന മേഖല വിപുലീകരിക്കുവാനുള്ള ശ്രമത്തിലാണ് ചേര്‍ത്തലക്കാര്‍. യുകെയിലെ കലാസാംസ്‌കാരിക, പൊതു സംഘടനാ രംഗത്തുള്ള മികച്ച വ്യക്തിത്വങ്ങള്‍ ചേര്‍ത്തല സംഗമത്തിന്റെ വലിയ മുതല്‍ കൂട്ടാണ്.
ദേശാന്തരങ്ങള്‍ കടന്ന് ജീവിതം കെട്ടിപ്പടുക്കുവാന്‍ മറുനാട്ടിലെത്തിയ യുകെ മലയാളികള്‍ ഓരോരുത്തരും എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓര്‍മ്മകളും ചിന്തകളും. നാടന്‍ കലാരൂപങ്ങളും സംഗീത നൃത്ത വിസ്മയങ്ങളുമായി മൂന്നാമത് ചേര്‍ത്തല സംഗമം അവിസ്മരണീയമായ ഒരു ദിനമാക്കി മാറ്റുവാനുള്ള ഒരുക്കത്തിലാണ് ചേര്‍ത്തല സംഗമം ഭാരവാഹികള്‍. എല്ലാ ചേര്‍ത്തല നിവാസികളെയും സംഗമത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും, ഇനിയും സംഗമത്തെ കുറിച്ച് അറിയാത്ത ചേര്‍ത്തല നിവാസികള്‍ യുകെയില്‍ ഉണ്ടെങ്കില്‍ ഇതൊരറിയിപ്പായി സ്വീകരിച്ചു മൂന്നാമത് സംഗമം ഒരു വലിയ വിജയമാക്കി തീര്‍ക്കണമെന്ന് സംഗമം ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
കനേഷ്യസ് അത്തിപ്പൊഴിയില്‍ -07737061687മനോജ് ജേക്കബ് -07986244923