ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് നടി ചാര്‍മിള. പ്രണയവും വിവാഹവും വിവാഹമോചനവും ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം മനസ് വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായിരുന്നു നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്.
അതിനിടെ നടി ഒരു പ്രമുഖ ടിവി ചാനലില്‍ ജോണ്‍ ബ്രിട്ടാസ് അവതാരകനാകുന്ന പരിപാടിയില്‍ അതിഥിയായി ചാര്‍മിള എത്തി. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം തനിയ്ക്ക് ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും പരിപാടിയില്‍ നടി തുറന്ന് പറഞ്ഞു. ചാര്‍മിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ :
13 ാം വയസില്‍ തുടങ്ങിയതാണ് അഭിനയ ജീവിതം. 20-ാം വയസിലും 30-ാം വയസിലും ദുരനുഭവമുണ്ടായിട്ടില്ല. എന്നാല്‍ ഈ 42-ാം വയസില്‍ ആദ്യമായി ചലച്ചിത്ര ലോകത്തുനിന്ന് ദുരനുഭവം നേരിട്ടു. ചാര്‍മിള പറയുന്നുകോഴിക്കോടായിരുന്നു ഷൂട്ടിങ്. 22 വയസുള്ള മുംബൈ പെണ്‍കുട്ടിയാണ് നടി. ഞാനും അസിസ്റ്റന്റും നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ വന്നു. അസിസ്റ്റന്റിനോട് പുറത്തുപോകാന്‍ പറഞ്ഞു. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ മൂന്ന് പേരില്‍ ഒരാളുടെ കൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം’എന്നാണ് പറഞ്ഞത്. സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം ഈ സംഭവത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. അല്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്ത് പോകാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ സ്വന്തം കാശുമുടക്കി ചെന്നൈയിലേക്ക് തിരിച്ചു.അതേസമയം, ഏത് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ദുരനുഭവമുണ്ടായത് എന്ന് വെളിപ്പെടുത്താനാവില്ലെന്നും ചാര്‍മ്മിള പറഞ്ഞു.
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ആക്രമണം നടത്തിയ ഖാലിദ് മസൂദിന് അതിനായി വലിയ തോതില്‍ സഹായം ലഭിച്ചിരുന്നതായാണ് സൂചന. സംഭവത്തില്‍ വ്യാപകമായി അന്വേഷണം നടത്തിയ പോലീസ് 11 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇവര്‍ക്ക് സംഭവത്തില്‍ കാര്യമായ പങ്കാളിത്തമുണ്ടെന്നാണ് വിശദീകരണം.
ഫോറന്‍സിക് പരിശോധനകള്‍ക്കായി മൂന്ന് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മസൂദിന്റെ കൂട്ടാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വാടകയ്ക്ക് എടുത്ത ഹ്യുണ്ടായ് കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുന്നതിനു മുമ്പ് ഖാലിദ് മസൂദ് വാട്ട്സാപ്പ് സന്ദേശം അയച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട നമ്പറില്‍ നിന്ന് 2.37നാണ് സന്ദേശം പോയിട്ടുള്ളത്. ആക്രമണത്തേക്കുറിച്ച് എമര്‍ജന്‍സി സര്‍വീസിന് 2.40നാണ് ആദ്യ സന്ദേശം ലഭിക്കുന്നത്.
ആക്രമണത്തിന് മസൂദ് ഒറ്റക്കാണ് എത്തിയത്. ആക്രമണത്തില്‍ നാല് പേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എഡ്രിയന്‍ എംസ് എന്ന ബ്രിട്ടീഷുകാരന്‍ ഖാലിദ് മസൂദ് എന്ന തീവ്രവാദിയായി രൂപാന്തരപ്പെട്ടത് എങ്ങനെയാണെന്ന് അന്വേഷകര്‍ തേടുന്നു. തീവ്രവാദ ആശയങ്ങളുള്ള സംഘങ്ങളുമായി ഇയാള്‍ ബന്ധപ്പെടുന്നതിനേക്കുറിച്ച് എംഐ5നും സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് സ്പെഷ്യല്‍ ബ്രാഞ്ചിനും നേരത്തേ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഒരു ഭീകരാക്രമണത്തിന് ഇയാള്‍ തയ്യാറാകുമെന്ന് സുരക്ഷാ ഏജന്‍സികള്‍ കരുതിയിരുന്നില്ല.
2005ല്‍ സൗദി അറേബ്യയില്‍ ഇയാള്‍ അധ്യാപകനായി ജോലി നോക്കിയിരുന്നു. ഇക്കാലത്താകാം തീവ്രവാദ ആശയങ്ങളുമായി ഇയാള്‍ക്ക് ആഭിമുഖ്യമുണ്ടായതെന്ന നിഗമനത്തിലാണ് അന്വേഷകര്‍. ദിവസത്തില്‍ കൂടുതല്‍ സമയവും ഇന്റര്‍നെറ്റില്‍ ചെലവഴിച്ചിരുന്ന മസൂദ് ഓണ്‍ലൈനിലാണോ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ടോം ജോസ് തടിയംപാട്
മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി ഇടുക്കി ചാരിറ്റി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കയ്ക്ക് കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 940 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.
ചാരിറ്റി കളക്ഷന്‍ തുടരുന്നു. ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു കൊടുക്കുമെന്നു അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു. വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു.
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചെലവാക്കിക്കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നെട്ടോട്ടമോടുകയാണ്. മൂന്നു കുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ്ടു കഴിഞ്ഞ് പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.
മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.
ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന പണം അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.
കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വില്ലയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചവരില്‍ ഒരു പ്രമുഖ ചാനലില്‍ റേറ്റിംഗില്‍ മുന്നിലുള്ള സീരിയലിലെ താരം ഉണ്ടെന്നു യുവതിയുടെ വെളിപ്പെടുത്തല്‍ .
കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് പ്രമുഖ സീരിയല്‍ നടന്‍ പീഡിപ്പിച്ചത്. ടിവിയില്‍ കണ്ടുമാത്രം പരിചയമുള്ള അയാളെ ഇനി കണ്ടാലും തിരിച്ചറിയുമെന്നു യുവതി പറയുന്നു. ഉപദ്രവിക്കരുതെന്ന് കാലു പിടിച്ചിട്ടും അയാള്‍ വെറുതെ വിട്ടില്ലെന്നും യുവതി തുറന്നുപറയുന്നു. സംഭവത്തില്‍ മുഖ്യപ്രതി ഷൈന്‍ എന്നയാളാണ്.2016 ഡിസംബറില്‍ ആയിരുന്നു കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമുടമയും പറവൂര്‍ സ്വദേശിയായ ഷൈന്‍ യുവതിയെ ആദ്യം വിളിക്കുന്നത്. പാലാരിവട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ആകര്‍ഷകമായ ശമ്പളവും യുവതിക്ക് ഉടമ ഓഫര്‍ ചെയ്തു. തുടര്‍ന്ന്, സ്ഥാപനത്തിന് അവധി ദിവസമായ ഡിസംബര്‍ നാലിന് ഞായറാഴ്ച യുവതിയോട് എറണാകുളം പാലാരിവട്ടത്തിന് സമീപമുള്ള ആലിന്‍ചുവടിലെ ഫല്‍റ്റിലെത്താന്‍ ഷൈന്‍ ആവശ്യപ്പെട്ടു. ഷൈനിന്റെ ചതി മനസിലാകാതിരുന്ന യുവതി ഡിസംബര്‍ നാലിന് തന്നെ ആലിന്‍ചുവടിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. അവിടെ ആ സമയം കമ്പനിയുടമ ഷൈനും മറ്റൊരു സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്. ഫ്ലാറ്റിലെത്തിയ ഉടന്‍ യുവതിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണും പേഴ്‌സും ഷൈന്‍ ബലമായി പിടിച്ചുവാങ്ങി. പിന്നീട് ബലമായി പീഡിപ്പിച്ചു.
യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി ഷൈന്‍ പലതവണ യുവതിയെ പീഡിപ്പിച്ചു. ഡിസംബര്‍ നാല് മുതല്‍ ജനുവരി 24 വരെ പതിമൂന്ന് പേര്‍ വീട്ടമ്മയെ മാറി മാറി പീഡിപ്പിച്ചു. റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് അറിയിച്ച് വരാപ്പുഴയിലെ ഒരു ഹോട്ടലിലും യുവതിയെ എത്തിച്ചു പലര്‍ക്കും കാഴ്ചവച്ചു. വരാപ്പുഴക്കാരനായ ഹോട്ടലുടമ അബ്ദുള്‍ സമദിനും യുവതിയെ കാഴ്ചവെച്ചു. ജനുവരി 24ന് വീട്ടില്‍ ഒറ്റയ്ക്കായ സമയത്താണ് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നത്.
കൊച്ചി: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് പിതൃത്വ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ് പന്ത്രണ്ടുകാരന്‍. ആണ്‍കുട്ടി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. ഇതേതുടര്‍ന്ന് ഈ ബാലനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്.
അതേമസയം തന്നെ വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിച്ചത് പെണ്‍കുട്ടിയാണെന്നാണ് ബാലന്റെ വാദം. ബാലന്റെ മൊഴി പ്രകാരം പെണ്‍കുട്ടിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും മൊഴി കോടതിയില്‍ സമര്‍പ്പിച്ചതായി കളമശേരി സി.ഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണോദ്യോഗസ്ഥനായ ജയകൃഷ്ണന്‍ പറഞ്ഞു. കേസ് മാധ്യമവാര്‍ത്തയായതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബാലനെ മറ്റെരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
ലണ്ടന്‍: ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയ കുടിയേറ്റ നയങ്ങളെയും അഭയാര്‍ത്ഥികളോടുള്ള സമീപനത്തെയും പഴി പറഞ്ഞ് കുടിയേറ്റ വിരുദ്ധ സമീപനം സ്വീകരിക്കുന്ന നേതാക്കള്‍. ലണ്ടനിലെ സാംസ്‌കാരിക വൈവിധ്യമാണ് ആക്രമണത്തിനു കാരണമെന്ന വാദവുമായി യുകിപ് മുന്‍ നേതാവ് നിഗല്‍ ഫരാഷ് രംഗത്തെത്തി. ഭിന്ന സംസ്‌കാരങ്ങള്‍ വളര്‍ത്താനുള്ള രാഷ്ട്രീയ പിന്തുണയാണ് തീവ്രവാദ ആശയയങ്ങളുള്ളവര്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഫരാഷ് ആരോപിക്കുന്നത്. എന്നാല്‍ ആക്രമണം നടത്തിയത് ബ്രിട്ടീഷ് പൗരനാണെന്നതും കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലുും മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നതും വിസ്മരിച്ചുകൊണ്ടാണ് ഫരാഷ് ഈ പ്രസ്താവന നടത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ള ഫരാഷ് ട്രംപിന്റെ കുടിയേറ്റ നയത്തെ ശരിവെക്കുന്നതാണ് ഇപ്പോള്‍ നടന്ന ആക്രമണമെന്ന വാദവും ഉന്നയിക്കുന്നു. ആക്രമണത്തേത്തുടര്‍ന്ന് രാജ്യം ഒറ്റക്കെട്ടാണെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും താന്‍ അത് വിശ്വസിക്കുന്നില്ലെന്നും ഫരാഷ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ നേതാക്കള്‍ ഇനി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയ്, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ എന്നിവരെ ഉദ്ദേശിച്ച് ഫരാഷ് പറഞ്ഞു.
ലോകമെങ്ങും നിന്ന് കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സെര്‍ച്ച് പാര്‍ട്ടികളെ നിയോഗിച്ച ടോണി ബ്ലെയറും കുറ്റക്കാരനാണെന്ന് യുകിപ് നേതാവ് ആരോപിക്കുന്നു. കുറ്റക്കാര്‍ ആരൊക്കെയെന്ന് പറയാനുള്ള സമയമായിരിക്കുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ നേതാക്കള്‍ ചെയ്ത കാര്യങ്ങള്‍ നൂറു വര്‍ഷത്തിലേറെയായി നാം ജീവിച്ചു വന്ന സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന വിധത്തിലായിരിക്കുകയാണ്. 1997ല്‍ സാംസ്‌കാരിക വൈവിധ്യമുള്ള ലണ്ടന്‍ സൃഷ്ടിക്കണമെന്ന് താല്‍പര്യമെടുത്ത ബ്ലെയറിനെ തെരഞ്ഞെടുത്തതു മുതല്‍ നമുക്ക് സംഭവിച്ചത് വലിയ പിഴവുകളാണെന്നും ഫരാഷ് കുറ്റപ്പെടുത്തുന്നു.
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന മരിന്‍ ലീ പെന്നിനെപ്പോലെയുള്ള കടുത്ത വലതുപക്ഷാഭിമുഖമുള്ള നേതാക്കളും ബ്രിട്ടന്റെ കുടിയേറ്റ നയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ കാക്കേണ്ടതിന്റെയും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു. പോളണ്ട് പ്രധാനമന്ത്രി ബിയാറ്റ ഷിഡ്‌ലോയും യൂറോപ്യന്‍ കുടിയേറ്റ നയത്തെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
സഖറിയ പുത്തന്‍കളം
കെറ്ററിങ്ങ്: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള റാലി മത്സരത്തിനായി യൂണിറ്റുകള്‍ ഒരുങ്ങി തുടങ്ങി. ”സഭ -സമുദായ സ്നേഹത്തില്‍ ക്നാനായ ജനത” എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി റാലിക്കായി യൂണിറ്റുകള്‍ ഒരുങ്ങുമ്പോള്‍ മൂന്ന് കാറ്റഗറിയായിട്ടാണ് റാലി മത്സരം നടത്തുന്നത്.
ഓരോ യൂണിറ്റുകളുടെയും ശക്തിപ്രകടനം കൂടിയാണ് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലിയില്‍ പ്രതിഫലിക്കുന്നത്.
ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ലോകപ്രസിദ്ധനായ റേസ് കോഗ്സ് സെന്ററിലാണ് ഇത്തവണ യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്.
പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബൂ തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
റജി നന്തിക്കാട്ട്
ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വര്‍ണനിലാവ്’ ഷോയ്ക്ക് പ്രൗഢോജ്വല സമാപനം. ശനിയാഴ്ച (മാര്‍ച്ച് 18) വൈകിട്ട് ആറിന് ഈസ്റ്റ് ഹാമിലെ ശ്രീനാരായണ ഗുരുമിഷന്‍ ഹാളിലാണ് സംഗീത നൃത്ത സന്ധ്യ സംഘടിപ്പിച്ചത്. ചടങ്ങില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ അനുസ്മരിക്കുകയും യുകെയിലെ വിവിധ മേഖലകളിലെ കലാപ്രതിഭകളെ ആദരിക്കുകയും ചെയ്തു.
യുകെയിലെ പ്രമുഖ സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായ ടോണി ചെറിയാനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിലേക്ക് സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തിക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഈസ്റ്റ് ഹാമില്‍നിന്നുള്ള മനിഷാ ഷാജന്‍, ആഞ്ചലിന ആന്റോ, മരിയ ടോണി, നിതീഷ് സജി, ചഞ്ചല്‍ ജോസഫ്, ജൊവാന പ്രകാശ്, ശ്രുതി ശ്രീകുമാര്‍, എന്‍ഫീല്‍ഡില്‍ നിന്നുള്ള ലിന്‍ ജിജോ, ഹീര സതീഷ്, മറിയ എന്നിവര്‍ ചടുലമായ നൃത്തച്ചുവടുകളുമായി വേദിയിലെത്തി. പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, ജയ്ന്‍ കെ. ജോണ്‍, ജിജോ, ശാന്തമ്മ സുകുമാരന്‍, മനിഷാ ഷാജന്‍ എന്നിവരുടെ ചലച്ചിത്ര ഗാനാലാപനം, പ്രമുഖ നാടക നടനും സംഘാടകനുമായ ജയ്‌സണ്‍ ജോര്‍ജിന്റെ കവിതാ ആലാപനം എന്നിവയും തുടര്‍ന്നുനടന്നു. പ്രമുഖ പ്രഭാഷകരായ സി.എ. ജോസഫ്, മീര കമല എന്നിവര്‍ സ്വതസിദ്ധമായ ശൈലിയില്‍ കാണികളെ കീഴടക്കി.
യുകെയിലെ നാടക രംഗത്തിന് പുത്തനുണര്‍വ് നല്‍കിയ ദൃശ്യകല അവതരിപ്പിച്ച ‘നിറ നിറയോ നിറ’ എന്ന നാടകത്തിലെ അഭിനേതാക്കളെയും പിന്നണപ്രവര്‍ത്തകരെയും പ്രമുഖ നൃത്താധ്യാപകരും കൊറിയോഗ്രാഫേഴ്സുമാരുമായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ശ്രീധന്യ രാമന്‍ എന്നിവരെ വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. നാടകത്തിന്റെ സംവിധായകന്‍ ശശി എസ്. കുളമട ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. 2016 ലെ സാഹിത്യ വേദി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജോയിപ്പാനും ജിന്‍സണ്‍ ഇരിട്ടിയും യുകെയിലെ അറിയപ്പെടുന്ന കലാകാരന്‍ മനോജ് ശിവയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.കെ. മോഹന്‍ദാസ്, ബേബിക്കുട്ടി, സുഗതന്‍ തെക്കെപ്പുര, നേഴ്‌സസ് ഫോറം മുന്‍ പ്രസിഡന്റ് ഏബ്രഹാം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ അതിഥികളായി.
യോഗത്തില്‍ ജയ്‌സണ്‍ ജോര്‍ജ് കൃതജ്ഞതയും സീന മികവാര്‍ന്ന അവതരണവും നടത്തി. ജീസന്‍ ശബ്ദവും പ്രകാശവും നിയന്ത്രിച്ചു. എന്‍ഫീല്‍ഡിലെ ബിനു ആഘോഷത്തിന്റെ മികവുറ്റ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. ഷാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കമ്മറ്റി ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
ടോം ജോസ് തടിയംപാട്
ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇവര്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനയച്ച കത്ത് പ്രസിദ്ധീകരിക്കുന്നു. വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു.
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. മൂന്നുകുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.
മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.
ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുല്യമായി വീതിച്ചു കൊടുക്കുമെന്നു അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു. നിലവില്‍ ഞങ്ങളുടെ അക്കൗണ്ടില്‍ 200 പൗണ്ട് കിടപ്പുണ്ട് ഈ പണം ഈ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിനു ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന പണം അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. ബാങ്ക് സ്റ്റേറ്റ്മെന്റ മെയില്‍വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ്, സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
മാത്യു മത്തായി തെക്കേമല 0091,9497405547 രാജു തോമസ് 0091 9447661947 ലിദിഷ് രാജ് തോമസ് 07932626478 ഷാനുമോന്‍ 9744206258
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
മലയാളം യുകെ ന്യൂസ് ടീം.
ബ്രിട്ടനെ നടുക്കി ഭീകരാക്രമണം. ആക്രമണകാരിയടക്കം 5 പേർ കൊല്ലപ്പെട്ടു. നാല്പതോളം പേർക്ക് പരിക്ക് ഏറ്റിട്ടുണ്ട്. പാർലമെന്റിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച ആക്രമണകാരിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിൽ കാൽനടക്കാരുടെ നേരെ കാറോടിച്ച് കയറ്റിയതിനെ തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിന്നു രക്ഷപെടാൻ തെംസ് നദിയിലേക്ക് എടുത്തു ചാടിയ സ്ത്രീയെ എമർജൻസി വിഭാഗം രക്ഷിച്ചെങ്കിലും ഗുരുതരാവസ്ഥയിലാണ്. പാർലമെൻറിനു മുമ്പിൽ ഒരു പോലീസുകാരൻ കുത്തേറ്റു മരിച്ചു. ഉച്ചയ്ക്കുശേഷം 2.40 ഓടെയാണ് ആക്രമണ പരമ്പര തുടങ്ങിയത്. ഉടൻ തന്നെ പ്രധാനമന്ത്രി തെരേസാ മേയെ സുരക്ഷാ വിഭാഗം 10, ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക് മാറ്റി. വോട്ടിംഗിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്ന എം.പി മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ പോലീസ് അടിയന്തിര നിർദ്ദേശം നല്കി.
ബ്രിട്ടീഷ് പാർലമെൻറിന്റെ നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം വെസ്റ്റ് മിൻസ്റ്റർ ബ്രിഡ്ജിൽ ദൗർഭാഗ്യകരമായ ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും പോലീസ് കോൺസ്റ്റബിൾ കീത്ത് പാൽമറിനും മലയാളം യു കെ ന്യൂസ് ടീം ആദരാജ്ഞലികൾ അർപ്പിക്കുന്നു. ബ്രിട്ടീഷ് ജനതക്ക് എതിരായി അകത്തു നിന്നും പുറത്തു നിന്നുള്ള ഭീഷണികളെ നേരിടാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും മലയാളം യു കെ ന്യൂസ് പ്രഖ്യാപിക്കുന്നു. ജനങ്ങളുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്താനുള്ള പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ്, അവയെ ഒറ്റപ്പെടുത്തി, നല്ല നാളേയ്ക്ക് വേണ്ടി കൈകോർക്കാൻ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാവും.
നാല്പതു വയസോളം പ്രായമുള്ള ഒരു ഏഷ്യക്കാരനാണ് ആക്രമണം നടത്തിയത്. പാർലമെന്റിലേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഇയാളെ പോലീസ് വെടിവച്ചു വീഴ്ത്തി. പാർലമെന്റ് നടപടികൾ നടന്നു കൊണ്ടിരിക്കേ ആണ് പുറത്ത് ആക്രമണം നടന്നത്. തുടർന്ന് പാർലമെന്റിൽ നിന്നും എം പിമാരെയും സ്റ്റാഫിനെയും വെസ്റ്റ് മിനിസ്റ്റർ ആബെയിലേക്ക് മാറ്റി. പാർലമെൻറിലും പരിസര പ്രദേശങ്ങളിലും പോലീസ് കർശന പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ലണ്ടൻ നഗരം കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്. സ്കോട്ട്ലൻഡ് യാർഡും സുരക്ഷാ ഏജൻസികളും സ്ഥിതി ഗതികൾ വിലയിരുത്തി വരികയാണ്. അടിയന്തിര സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി തെരേസ മേയ് കോബ്ര മീറ്റിംഗ് വിളിച്ചു. പരിക്കേറ്റവരിൽ ഫ്രാൻസിൽ നിന്ന് യുകെയിൽ എത്തിയ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പോലീസ് കോൺസ്റ്റബിൾ കീത്ത് പാൽമർ ആണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്.