Uncategorized

സ്പെഷ്യല്‍ കറസ്പോണ്ടന്റ് 

ലണ്ടന്‍: ഏഴു വര്‍ഷം പിന്നിട്ട യുകെ മലയാളികളുടെ ബഹുജന സംഘടന ആദ്യ കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചക്കളത്തി പോരിലേക്കു സ്വയം മൂക്കുകുത്തിയിരിക്കുന്നു. ബാലചാപല്യങ്ങള്‍ പിന്നിട്ട സംഘടന ഇപ്പോഴും ഉപജാപങ്ങളുടെയും കുത്തിത്തിരിപ്പിന്റെയും വേദിയാണെന്നു തെളിയിച്ച് റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ അടുത്ത ശനിയാഴ്ച നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉള്ള നീക്കങ്ങളും സജീവമായി. ഇക്കാര്യത്തില്‍ ഇലക്ഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏകപക്ഷീയ തീരുമാനവുമായി മുന്നോട്ടു നീങ്ങിയ സംഘടനാ നേതൃത്വം പ്രതിക്കൂട്ടിലാകുമ്പോള്‍ മറുപക്ഷത്തു ശക്തമായ നേതൃനിര ഇല്ലെന്നതും പ്രശ്നമാകുന്നു. ഔദ്യോഗിക വിഭാഗത്തിനെതിരെ ശക്തമായ നീക്കം ഉണ്ടാകാതിരിക്കാന്‍ ഭരണഘടനാ ഭേദഗതി വരുത്തിയ നീക്കമാണ് മറുഭാഗത്തിന്റെ കരുത്തു ചോര്‍ത്താന്‍ കാരണമായത്. ഇതനുസരിച്ച് വിജയസാധ്യത ഉള്ള പലര്‍ക്കും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടെ കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ നടക്കുന്നത് പോലെ പണവും സ്ഥാനമാനങ്ങളും വരെ വാഗ്ദാനം ചെയ്തു നടത്തിയ റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ സംഘടനയുടെ മുഖം നഷ്ടമാക്കിയപ്പോള്‍ അതേ കാഴ്ചകള്‍ തന്നെ ദേശീയ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നു ഏറെക്കുറെ ഉറപ്പായി.

തര്‍ക്കം മുറുകുന്ന പക്ഷം നിലവിലുള്ള പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു സമവായ സ്ഥാനാര്‍ഥി എന്ന നിലയില്‍ വീണ്ടും രംഗത്ത് എത്താനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിലവിലെ പ്രസിഡന്റ് സാമൂഹ്യസേവനത്തേക്കാള്‍ തന്റെ കച്ചവട താല്‍പ്പര്യം സംരക്ഷിക്കാന്‍ ഏതു വിധത്തിലും രംഗത്ത് തുടരും എന്ന് മനസ്സിലാക്കിയ മറുഭാഗം ശക്തമായ നിലയില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നതിനാല്‍ ഈ നീക്കം വിജയിക്കാന്‍ സാധ്യത കുറവാണ്. ഇരു വിഭാഗങ്ങളും പരസ്പരം കുറ്റപ്പെടുത്തി ചേരി തിരിയുന്നതോടെ സംഘടന കൂടുതല്‍ പ്രതിസന്ധിയില്‍ ആകുന്നതിനും സാധ്യതയുണ്ട്. യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പിടിപ്പുകെട്ട ഭരണസമിതി എന്ന ആക്ഷേപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍  നേതൃത്വം തന്നെ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായുള്ള ആരോപണവും ശക്തമാണ്. ഇതിന് തെളിവാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്ന ചോദ്യങ്ങള്‍ ഉത്തരം ഇല്ലാതെ മടങ്ങുന്നത്. ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നതും വെളിപ്പെടുത്തുന്ന വസ്തുതയാണ്.

ഇക്കഴിഞ്ഞ കലാമേളയ്ക്ക് മുന്നോടിയായി കവന്‍ട്രിയില്‍ നടന്ന ദേശീയ എക്സിക്യൂട്ടീവില്‍ എടുത്ത തീരുമാനങ്ങള്‍ പ്രസിഡന്റും സെക്രട്ടറിയും കാറ്റില്‍ പറത്തിയാണ് അതിന് ശേഷം കാര്യങ്ങള്‍ നടന്നതെന്ന് എതിര്‍ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പിന്നീട് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ നാഷണല്‍ കമ്മറ്റി യോഗത്തില്‍ എടുത്ത തീരുമാനങ്ങളും പാടെ അവഗണിച്ച് ആണ് പ്രസിഡണ്ടും സെക്രട്ടറിയും മുന്‍പോട്ടു പോയത്.

ഭരണഘടന അനുസരിച്ച് ഇലക്ഷന്‍ കമ്മീഷനെ പ്രഖ്യാപിച്ചാണ് നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ട് പോകേണ്ടത്. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് ദിവസം വരെ ആര്‍ക്കും നോമിനേഷന്‍ നല്‍കാന്‍ സംവിധാനമില്ല.എന്നത് പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിക്കുന്നവരെ കോമാളിക്കു തുല്യം വിശേഷിപ്പിക്കാന്‍ കരണമായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല സംഘടനയില്‍ സജീവമല്ലാത്ത ഒട്ടേറെ പ്രാദേശിക സംഘടനകളെ കൂട്ടുപിടിച്ചാണ് പ്രസിഡന്റ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇത് ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി എന്ന ചോദ്യങ്ങള്‍ക്കു ഉത്തരം ഇല്ലാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. സംഘടനയില്‍ ഇന്നേവരെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിട്ടില്ലാത്ത രണ്ടു ഡസനോളം സംഘടനകളെ കേവലം വോട്ടവകാശം എന്ന ന്യായത്തില്‍ പിടിച്ചു വോട്ടെടുപ്പ് ദിവസം സ്ഥലത്തു എത്തിക്കാനും പ്രസിഡന്റും സെക്രട്ടറിയും ഊര്‍ജ്ജിതമായി രംഗത്തുണ്ട്.

നാഷണല്‍ കമ്മറ്റിയെ നോക്കുകുത്തിയാക്കി നടന്ന ഉപജാപ പ്രവര്‍ത്തനങ്ങള്‍ക്കു ഓക്‌സ്‌ഫോഡിലെ യുക്മ ഭാരവാഹിയുടെ വിവാഹവാര്‍ഷിക വിരുന്നുവേദിയാണ് പ്രധാന വേദിയായി മാറിയതെന്ന് ആക്ഷേപമുണ്ട്. ഈ ചടങ്ങു തന്നെ ഉപജാപത്തിനായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളെ എത്തിക്കാനായിരുന്നു എന്നും പറയപ്പെടുന്നു. പ്രസിഡന്റ് അടക്കമുള്ള ആളുകള്‍ക്ക് പങ്കാളിത്തമുള്ള ഒന്നിലേറെ ബിസിനസ് ഗ്രൂപ്പുകളുടെ പങ്കാളികളും ഈ ചര്‍ച്ചകളില്‍ പ്രധാന റോളില്‍ സ്ഥലത്തുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ യുകെ മലയാളികളുടെ വിവര ശേഖരണത്തിനായുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഈ ബിസിനസ് ഗ്രൂപ്പുകള്‍ യുക്മയെ ഉപയോഗിക്കുന്നത്. സംഘടനാ കൊണ്ട് ഇതുവരെ ഫലം ഉണ്ടായതും അവര്‍ക്കു തന്നെ. അതിലെ പ്രധാന കണ്ണിയാണ് നിലവിലെ പ്രസിഡന്റ് എന്നതും ഈ ഗ്രൂപ്പുകള്‍ക്ക് നിര്‍ലോഭം പണം സ്വന്തമാക്കാന്‍ ഉള്ള വഴി ഒരുക്കിയിരിക്കുകയാണ്.

വിസ തട്ടിപ്പ് ഉള്‍പ്പെടെ നിരവധി കൊള്ളരുതായ്മകള്‍ നടത്തിയവര്‍ക്ക് സംരക്ഷണം നല്‍കുന്നതും യുക്മ പ്രസിഡണ്ട് ആണെന്നും ശക്തമായ ആരോപണമുണ്ട്. യുകെയില്‍ പലിശ ബിസിനസ് നടത്തുന്ന മാഫിയയും യുക്മ പ്രസിഡണ്ടിന്റെ തണലിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറയപ്പെടുന്നു. ഇതിന് അവസാനം ഉണ്ടായേ പറ്റൂ എന്ന ചിന്താഗതിക്കാരാണ് ഇപ്പോള്‍ ജനാധിപത്യത്തിനായി അവകാശം ഉന്നയിച്ച് എത്തിയിരിക്കുന്നത്.

വോട്ടു പിടിക്കാനും സംഘടനയെ സമൂഹത്തിനു മുന്നില്‍ തരം താണ രാഷ്ട്രീയ ശൈലിയില്‍ ചേര്‍ത്ത് വയ്ക്കാനും കാണിക്കുന്ന ഉത്സാഹത്തിന്റെ നൂറില്‍ ഒരംശം മലയാളി സമൂഹത്തോട് കാട്ടാന്‍ നേതൃത്വം താല്‍പ്പര്യം കാട്ടാത്തതില്‍ യുക്മയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് കഴിവ് കേട്ട നേതൃത്വം എന്ന് സ്വയം തെളിയിച്ച ശേഷം തിരഞ്ഞെടുപ്പിലേക്ക് യുക്മ നേതാക്കള്‍ നീങ്ങുന്നത്.

ഇക്കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ മരിച്ച നിലയില്‍ അനാഥമായി കാണപ്പെട്ട ശിവപ്രസാദ് എന്ന മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ യുക്മ നേതൃത്വം ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാതിരുന്നതാണ് ഏറ്റവും ഒടുവില്‍ ഈ സംഘടനയുടെ ആവശ്യം എന്ത് എന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കുന്നത്. സ്റ്റുഡന്റ് വിസയില്‍ നില്‍ക്കെ യുകെയില്‍ മരണപ്പെട്ട ജോസിയുടെ കാര്യത്തിലും യുക്മ യാതൊരു സഹായവും നല്‍കാന്‍ മുന്‍കൈ എടുത്തിരുന്നില്ല.  കൂട്ടായ സംഘടനയുടെ അഭാവത്തില്‍ സാധാരണക്കാരായ ആളുകളും മാധ്യമങ്ങളും നടത്തിയ ശ്രമത്തിനൊടുവില്‍ നാളെ ശിവപ്രസാദിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് യാത്ര ആകുമ്പോള്‍ യുക്മ നേതൃത്വത്തിന് അപമാനഭാരത്തില്‍ തല കുനിയ്ക്കാന്‍ മാത്രമേ കഴിയൂ. സമൂഹത്തിന് ആവശ്യമായ ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും വീണ്ടുവിചാരത്തോടെ രംഗത്ത് വരാന്‍ കഴിയാത്ത യുക്മ നേതൃത്വത്തിന്റെ അനാസ്ഥയ്ക്കുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് ശിവപ്രസാദിന്റെ മരണം.

നാഷണല്‍ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയും അതില്‍ ഔദ്യോഗിക വിഭാഗം തോല്‍വി രുചിക്കുകയും ചെയ്താല്‍ ശിവപ്രസാദിന്റെ മരണം അടക്കമുള്ള കാര്യങ്ങളോട് മുഖം തിരിച്ച യുക്മ നേതാക്കള്‍ക്കുള്ള മറുപടിയായി മാറും ആ തോല്‍വി. എന്നതാണ് വിവിധ റീജിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ നല്‍കുന്ന സൂചന. അതേസമയം, മുന്‍കാലങ്ങളിലെ പോലെ വീതം വയ്പ്പ് നടത്തി സംഘടനാ ഭാരവാഹിത്വം ഇരു പക്ഷത്തിനുമായി നല്‍കി ഒത്തു തീര്‍പ്പു നടത്താനും സംഘടനയ്ക്ക് വെളിയില്‍ ഉള്ള ഒരു സംഘം ആളുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

 

ബേസില്‍ ജോസഫ്

ചേരുവകള്‍

സ്‌പെഗെറ്റി- 200 ഗ്രാം
സബോള -1 എണ്ണം (ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി -4 അല്ലി (ചെറുതായി അരിഞ്ഞത് അല്ലെങ്കില്‍ ചതച്ചത്)
കൂണ്‍ -100 ഗ്രാം ((ചെറുതായി അരിഞ്ഞത് )
മിന്‍സ്ഡ് മീറ്റ് – 500 ഗ്രാം
തക്കാളി -250 ഗ്രാം (ചൂടു വെള്ളത്തിലിട്ടു തൊലി കളഞ്ഞത് )
ടൊമാറ്റോ പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
ഒറിഗാനോ – 2 ടീസ്പൂണ്‍
മസ്റ്റാര്‍ഡ് പേസ്റ്റ് -1 ടീസ്പൂണ്‍
ബേലീഫ് -2 എണ്ണം
കുരുമുളകുപൊടി -2 ടീസ്പൂണ്‍
ഷുഗര്‍ -1/2 ടീസ്പൂണ്‍
പാര്‍മീസിയന്‍ ചീസ് -100 ഗ്രാം (ഗ്രേറ്റ് ചെയ്തത് )
റെഡ് വൈന്‍ -100 ml
ഒലിവ് ഓയില്‍ -2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് സ്‌പെഗെറ്റി ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഉപ്പും ചേര്‍ക്കുക. നന്നായി വെന്ത ശേഷം ഈ വെള്ളത്തില്‍ നിന്നും ഊറ്റി വീണ്ടും കുറച്ചു പച്ചവെള്ളത്തില്‍ കഴുകി ഊറ്റി 1 ടീസ്പൂണ്‍ ഒലിവ് ഓയിലില്‍ ടോസ്ചെയ്തു മാറ്റി വയ്ക്കുക. സ്‌പെഗെറ്റിക്കു നല്ല പശ മയം ഉള്ളതിനാല്‍ തമ്മില്‍ ഒട്ടി പ്പിടിക്കാതിരിക്കാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റൊരു നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കി വെളുത്തുള്ളിയിട്ടു വഴറ്റി 1 മിനിട്ടിനു ശേഷം ബെലീഫും സബോള അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇവ വാടിക്കഴിയുമ്പോള്‍ കൂണ്‍ ചേര്‍ത്ത് വഴറ്റുക. കൂണില്‍ നിന്നും വെള്ളം ഇറങ്ങി വറ്റിക്കഴിയുമ്പോള്‍ ടോമാറ്റോയും ചേര്‍ത്ത് വഴറ്റുക.ടൊമാറ്റോ വെന്തു കുഴമ്പു രൂപത്തിലായിക്കഴിയുമ്പോള്‍ ടൊമാറ്റോ പേസ്റ്റ്, മിന്‍സ്ഡ് മീറ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

മീറ്റിന്റെ നിറം മാറി ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ ഇതിലേയ്ക്ക് മസ്റ്റാര്‍ഡ് പേസ്റ്റ്, ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ്, ഷുഗര്‍ എന്നിവയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേയ്ക്ക് റെഡ് വൈനും ചേര്‍ത്ത് മീറ്റ് വേകുന്നത് വരെ ചെറുതീയില്‍ പാത്രം അടച്ചു കുക്ക് ചെയ്യുക. മീറ്റ് വെന്തു കുറുകിക്കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക. ഇതാണ് ബോളോഗാ നൈസ് സോസ്. ഒരു പരന്ന പാത്രത്തില്‍ വേവിച്ചു വച്ചിരിക്കുന്ന സ്‌പെഗെറ്റി നിരത്തി അതിന്റെ മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ബോളോഗാ നൈസ് നിരത്തുക. ഇതിനു മുകളിലായി പാര്‍മീസിയന്‍ ചീസ് വിതറി ഗാര്‍ണിഷ് ചെയ്തു ചൂടോടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

1 ആട്ടിറച്ചി – 1 കിലോ
2 ഇഞ്ചി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
3 വെളുത്തുള്ളി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
4 സബോള – 2 എണ്ണം (ചെറുതായി അരിഞ്ഞത് )
5 മഞ്ഞള്‍പൊടി -1 ടീസ്പൂണ്‍
6 കാശ്മീരി ചില്ലി – 4 ടീസ്പൂണ്‍
7 ഗരം മസാലപ്പൊടി – 1 ടീസ്പൂണ്‍
8 പെരുഞ്ചിരകം – 1 ടീസ്പൂണ്‍ (പൊടിച്ചത് )
9 തക്കാളി-3 എണ്ണം (അരച്ചത് )
10 ഓയില്‍ -3 ടേബിള്‍സ്പൂണ്‍
11 ഉപ്പ് -ആവശ്യത്തിന്
12 കറിവേപ്പില -1 തണ്ട്
13 മല്ലിയില – 1 ചെറിയ കെട്ട് (ചെറുതായി അരിഞ്ഞത്)

പാചകം ചെയ്യുന്ന വിധം

ഓയില്‍ ചൂടാക്കി ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക. പച്ചച്ചുവ മാറി മൂത്തു തുടങ്ങുമ്പോള്‍ സബോള അരിഞ്ഞതും ചേര്‍ത്തു ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റി
കൂടെ കറിവേപ്പിലയും ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റി മൂപ്പിക്കുക. ഇനി ഇതിലേയ്ക്ക് തക്കാളി അരച്ചതും ചേര്‍ത്ത് ഓയില്‍ തെളിയുന്നത് വരെ വഴറ്റി അരകപ്പ് വെള്ളവും ചേര്‍ത്ത് ഇടത്തരം തീയില്‍ നന്നായി വേവിക്കുക. ഇറച്ചിക്കഷണങ്ങള്‍ നന്നായി വെന്ത് ചാറ് കുറുകി കഴിഞ്ഞാല്‍ മട്ടണ്‍ ചോപ്സ് സെര്‍വിങ് ഡിഷിലേയ്ക്ക് മാറ്റി മല്ലിയില, വട്ടത്തില്‍ അരിഞ്ഞ തക്കാളി, സബോള കൊണ്ട് ഗാര്‍ണിഷ് ചെയ്തു ചൂടോടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

1 ഓയില്‍ -1 ടീസ്പൂണ്‍
2 ഏലക്ക -2 എണ്ണം
വഴനയില – 2
കറുവപ്പട്ട – ഒരു കഷ്ണം
3 ഇഞ്ചി -ഒരിഞ്ചു കഷ്ണം – നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി അരച്ചത്
4 സബോള -2 എണ്ണം അരച്ചത്
5 കോഴി വൃത്തിയാക്കിയത് -600 ഗ്രാം
6 തക്കാളി -4 എണ്ണം അരച്ചത്
7 മുളകുപൊടി -അര ടീ സ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടി സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാചകം ചെയ്യുന്ന വിധം

ഓയില്‍ ചൂടാക്കി രണ്ടാമത്തെ ചേരുവ മൂപ്പിച്ച ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റണം. നന്നായി വഴന്ന ശേഷം സബോള അരച്ചത് ചേര്‍ത്ത് 10 മിനിറ്റ് വഴറ്റിയ ശേഷം ചിക്കന്‍ ചേര്‍ത്തിളക്കി വേവിക്കുക. ചിക്കന്‍ പാകത്തിന് വേവാകുമ്പോള്‍ തക്കാളി അരച്ചതു ചേര്‍ത്തിളക്കി അഞ്ചു മിനിറ്റു കൂടി വേവിക്കണം. ഏഴാമത്തെ ചേരുവ ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രിസ്മസ് എന്നാല്‍ ആദ്യം മനസ്സില്‍ വരുന്ന ഒന്നാണ് കേക്ക്. ക്രിസ്തുമസിന് ജിഞ്ചർ ബ്രെഡും,ജിഞ്ചർ ഹൗസുമൊക്കെയാണ് ഉണ്ടാക്കാറ്. എന്നാൽ ഈ ക്രിസ്തുമസ്സിന് നമുക്കുണ്ടാക്കാം വ്യത്യസ്തമായ ചോക്ലേറ്റ് ജിഞ്ചർ കേക്ക്.ഒന്ന് നോക്കൂ

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത

പ്ലിമത്ത്: തന്റെ അജപാലന ശുശ്രൂഷയുടെ സ്വഭാവം പ്രകടമാക്കിക്കൊണ്ട് പ്ലിമത്ത് രൂപതയിലെ 42 ഭവനങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ 15-ാം തീയതി മുതല്‍ 18-ാം തീയതി വരെ പ്ലിമത്ത് രൂപതയിലെ ബാണ്‍സ്റ്റേബിള്‍, പ്ലിമത്ത്, ടോര്‍ക്കി, എക്സിറ്റര്‍ എന്നീ കുര്‍ബാന സെന്ററുകള്‍ സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയും ചെയ്തു. ഓരോ ദിവസത്തേയും വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുടുംബാംഗങ്ങള്‍ ബിഷപ്പിനോടൊപ്പം സ്നേഹവിരുന്നില്‍ പങ്കെടുക്കുകയും കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. 16ഉം 17ഉം തീയതികളഇല്‍ മാര്‍ ജോസഫ് വിവിധ കുടുംബങ്ങളില്‍ എത്തുകയും കുടുംബാംഗങ്ങളെ പരിചയപ്പെടുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ആശിര്‍വാദം നല്‍കുകയും ചെയ്തു. 17-ാം തീയതി പ്ലിമത്ത് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഒറ്റൂറിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.

mar-2

ഫാ. സണ്ണി പോള്‍ എം.എസ്.എഫ്.എസ്., കാനന്‍ ജോണ്‍ ഡീനി, ഫാ. ജോണ്‍ സ്മിതേഴ്സ്, ജോനാഥന്‍ ബിലോസ്‌കി, ഫാ. പോള്‍ തോമസ്, ഫാ. ബര്‍ത്തലോമിയോ, ഫാ. കീത്ത് കൊള്ളിന്‍സ്, ഫാ. പീറ്റര്‍ കോപ്സ്, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയ സന്ദര്‍ശനത്തിനും ഭവന സന്ദര്‍ശനത്തിനും വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കി. ഇതിനോടകം ലീഡ്സ്, സെന്ററല്‍ മാഞ്ചസ്റ്റര്‍, ന്യൂ കാസില്‍ എന്നിവിടങ്ങളഇലെ എല്ലാ കുടുംബ കൂട്ടായ്മ യൂണിറ്റുകല്‍ും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയും വചനസന്ദേശം നല്‍കുകയും ചെയ്തിരുന്നു. ഭവനങ്ങളും കുടുംബകൂട്ടായ്മകളും കുര്‍ബാന സെന്ററുകളും കേന്ദ്രമാക്കിയ അജപാലന ശുശ്രൂഷയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടപ്പാക്കപ്പെടാന്‍ പോകുന്നതെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു.

പ്രേമം സിനിമയിൽ ജോർജ് താൻ സ്നേഹിക്കുന്ന സെലിനു  നൽകുന്ന കേക്ക് കണ്ടിട്ടില്ലെ ?? പ്രണയം തുളുമ്പും റെഡ് വെൽവെറ്റ് കേക്ക് !കടയില്‍ പോയല്ല നമ്മുക്ക് ഇത് വീട്ടില്‍ തന്നെ ഒന്ന് ഉണ്ടാക്കിയാലോ .രുചിയൂറും ഈ കേക്ക് എളുപ്പത്തിൽ വീട്ടിലുണ്ടാകി കൂട്ടുകാരെയും വീട്ടുകാരെയും ഞെട്ടിക്കാം !! ക്രിസ്തുമസ് രാവിൽ ഒരൽപം റെഡ് വെൽവെറ്റ്‌ കേക്ക് നുണയാം.എങ്ങനെ എന്ന് നോക്കാം .

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിനുശേഷം ആദ്യമായി വരുന്ന ക്രിസ്തുമസിന് സന്ദേശം നല്‍കി ആശംസകളര്‍പ്പിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ വേണ്ട ഒരുക്കത്തെക്കുറിച്ച് പിതാവ് എടുത്തു പറയുന്നുണ്ട്. ദൈവമായിരുന്നിട്ടും പരിതാപകരമായ സാഹചര്യത്തില്‍ ജനിച്ച ‘പുല്‍ക്കൂട്ടിലെ ശിശു’ എല്ലാവരെയും ആകര്‍ഷിക്കുന്നുണ്ടെന്നും ഈ വളരെ പ്രത്യേകതയുള്ള ശിശുവിനെ സ്വീകരിക്കാന്‍ ഹൃദയവും മനസും ശരീരവും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഉണ്ണിയേശുവിന് ജന്മം നല്‍കിയ മറിയത്തെ മാതൃകയാക്കി സ്വീകരിച്ച് നിശബ്ദതയിലും തിരുവചന പാരായണത്തിലും ഉണ്ണീശോയെ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അവസാനത്തോടുകൂടി, കേരളത്തില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡില്‍ പങ്കെടുക്കാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കേരളത്തിലേക്ക് പോകും.

മാര്‍ സ്രാമ്പിക്കലിന്റെ ക്രിസ്തുമസ് സന്ദേശ വീഡിയോ കാണാം

ഫാ.ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അജപാലന ശുശ്രൂഷകള്‍ വിശ്വാസികളിലേയ്ക്ക് ആഴത്തില്‍ എത്തിക്കാനും വിശ്വാസജീവിതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സഹായിക്കാനുമായി വിവിധ കമ്മീഷനുകളെ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചു. രൂപതയുടെ വികാരി ജനറല്‍മാര്‍ പൊതുചുമതല വഹിക്കുന്ന പതിനഞ്ചോളം വിവിധ കമ്മീഷനുകള്‍ക്ക് ചെയര്‍മാന്‍മാരായി രൂപതയിലെ വൈദികരെയും നിയമിച്ചു. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനമായ നവംബര്‍ 20-ന് പുതിയ നിയമന ഉത്തരവുകള്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ വൈദികര്‍ക്ക് ഈ ‘പത്തേന്തി’കള്‍ (നിയമന ഉത്തരവ്) രൂപതാധ്യക്ഷന്‍ അയച്ചിട്ടുണ്ട്.

വിവിധ അജപാലന ശുശ്രൂഷകളും നേതൃത്വം വഹിക്കുന്ന വൈദികരും

766ce1df-5e1d-4674-a326-ff4617f18562-272-0000005c0a50a1d8_tmp

കാറ്റിക്കിസം (മതബോധനം) – റവ. ഫാ. ജോയി വയലില്‍ സിഎസ്ടി
കമ്മീഷന്‍ ഫോര്‍ ഓള്‍ട്ടര്‍ സെര്‍വേഴ്സ് (അള്‍ത്താര ശുശ്രൂഷകര്‍) – റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍

കമ്മീഷന്‍ ഫോര്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം (സുവിശേഷവല്‍ക്കരണം) – റവ. ഫാ. സോജി ഓലിക്കല്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ( പി.ആര്‍.ഒ)- റവ. ഫാ. ബിജു കുന്നയ്ക്കാട്ട്
കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ കമ്മ്യൂഷണിക്കേഷന്‍സ് ആന്റ് മീഡിയ അപ്പോസ്തലേറ്റ് – റവ. ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ്
കമ്മീഷന്‍ ഫോര്‍ സേക്രഡ് ലിറ്റര്‍ജി (ആരാധനക്രമം)- റവ. ഫാ. ലോനപ്പന്‍ അരങ്ങാശ്ശേരി എംഎസ്ടി
കമ്മീഷന്‍ ഫോര്‍ കുടുംബ കൂട്ടായ്മ – റവ. ഫാ. ഹാന്‍സ് പുതിയകുളങ്ങര എം.എസ്.ടി
കമ്മീഷന്‍ ഫോര്‍ ഫാമിലി അപ്പോസ്തലേറ്റ്- റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍
കമ്മീഷന്‍ ഫോര്‍ സ്പിരിച്വല്‍ ഗൈഡന്‍സ് – റവ. ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്
കമ്മീഷന്‍ ഫോര്‍ ബൈബിള്‍ അപ്പോസ്തലേറ്റ് – റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി
കമ്മീഷന്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റി, ഫെയ്ത്ത് ആന്റ് ജസ്റ്റീസ് റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍
കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍ പ്രമോഷന്‍ (ദൈവവിളി) – റവ. ഫാ. ടെറിന്‍ മുല്ലക്കര
കമ്മീഷന്‍ ഫോര്‍ മിഷന്‍ ലീഗ് – റവ. ഫാ. മാത്യു മുളയോലില്‍
കമ്മീഷന്‍ ഫോര്‍ തിരുബാലസഖ്യം – റവ. ഫാ. ജയ്സണ്‍ കരിപ്പായി കുര്യന്‍
കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് ക്വയര്‍ (ഗായകസംഘം) – റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

list

വികാരി ജനറല്‍മാരായ റവ. ഫാ. തോമസ് പാറയടിയില്‍, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്‍, റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ക്കായിരിക്കും ഈ വിവിധ കമ്മീഷനുകളുടെ പൊതു ചുമതല. രൂപതയില്‍ മെത്രാന്‍ നേതൃത്വം നല്‍കുന്ന അജപാലന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വിശ്വാസികളിലേയ്ക്കെത്തുന്നത് ഈ വിവിധ ശുശ്രൂഷകല്‍ലൂടെയായിരിക്കും. രൂപതയുടെ വളര്‍ച്ചയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെ കാണുന്നതെന്നും വിവിധ മേഖലയിലുള്ള ഈ ശുശ്രൂഷകള്‍ വിശ്വാസ ജീവിതത്തിനും വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഒക്ടോബര്‍ 9-ന് പ്രസ്റ്റണില്‍ മെത്രാഭിഷേകത്തിന് ഒരുക്കള്‍ ക്രമീകരിക്കുന്നതിനും നവംബര്‍ 4 മുതല്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ യുകെ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയതും വിവിധ വൈദികരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച കമ്മിറ്റികളായിരുന്നു. വിശ്വാസികള്‍ക്കുവേണ്ടി രൂപത നടപ്പിലാക്കുന്ന വിവിധ അജപാലന പ്രവര്‍ത്തനങ്ങളുടെ ആദ്യസംരംഭമായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തിയോളജി സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദൈവശാസ്ത പഠനകോഴ്സി’ന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ച ബ്രിസ്റ്റോളില്‍ നടന്നിരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്‍മായര്‍ക്ക് ദൈവശാസ്തപഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം. നാളെ, നവംബര്‍ 19 ശനിയാഴ്ച ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് കോഴ്‌സ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയും തലശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസും’ സംയുക്തമായാണ് ഈ പഠനാവസരം ഒരുക്കുന്നത്. പ്രശസ്ത ബൈബിള്‍ പണ്ഡിതനായ റവ. ഡോ. ജോസഫ് പാംപ്ലാനിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും കോഴ്‌സിനു നേതൃത്വം നല്‍കുന്നതും.

pampla

രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സ്(ബി.എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, പ്ലസ്ടു/പി.ഡി.സി), രണ്ടുവര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ്(എം എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി) എന്നിവയാണ് തുടക്കത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിപ്ലോമ കോഴ്‌സിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്റ്റിയന്‍ ചെയറിന്റെ അംഗീകാരവും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരമുള്ള സായിനാഥ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് ഈസ്റ്റ് ഫ്രന്റിയര്‍ യൂണിവേഴ്‌സിറ്റി എന്നിയുടെ അംഗീകാരവും ഉണ്ടായിരിക്കും. ബൈബിള്‍, തിരുസഭാ ചരിത്രം, കാനന്‍ നിയമം, ആരാധനാക്രമം എന്നിവ പ്രധാന പഠനവിഷയങ്ങളാകുമ്പോള്‍, ബൈബിള്‍ മൂലഭാഷകളായ ഗ്രീക്ക്, ഹീബ്രു എന്നിവ ഐശ്ചികമായി പഠിക്കുന്നതിനും അവസരമുണ്ടായിരിക്കും.

പഠിതാക്കളുടെ സൗകര്യാര്‍ത്ഥം ‘ഓണ്‍ലൈന്‍’ ആയി നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കുമ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് കോണ്‍ടാക്ട് ക്ലാസുകളും നടത്തപ്പെടുന്നു. ഓരോ വിഷയവും ആധികാരികമായി പ്രതിപാദിക്കുന്ന ടെക്‌സറ്റ് ബുക്കുകളും ലഭ്യമായിരിക്കും.

വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ദൈവശാസ്ത്ര വിഷയ പഠനങ്ങള്‍ക്കായി നാട്ടില്‍ പല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇങ്ങനെയൊരു സംരംഭം ആദ്യമാണ്. സഭയെക്കുറിച്ചുള്ള ആഴമായ അറിവില്‍ വിശ്വാസികള്‍ വളരണമെന്ന സഭയുടെ ആഗ്രഹത്തിന്റെ തെളിവാണ് ഈ പുതിയ പഠനാവസരമെന്ന് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന ധ്യാനഗുരുവും ദൈവശാസ്ത്രജ്ഞനും ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടര്‍ ബിരുദവുമുള്ള റവ. ഫാ. ജോസഫ് പാംപ്ലാനിയാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോയ് വയലിലിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ – 07846554152

RECENT POSTS
Copyright © . All rights reserved