Uncategorized

കൊക്കക്കോള,പെപ്സി തുടങ്ങിയ വിദേശ പാനീയങ്ങൾ ബഹിഷ്കരിക്കാനൊരുങ്ങി കേരളത്തിലെ വ്യാപാരികൾ. അടുത്ത ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയശേഷം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അധ്യക്ഷൻ ടി.നസിറുദ്ദീൻ പറഞ്ഞു. വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കോള കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പ്രഖ്യാപനമുണ്ടാകുന്നതോടെ സംസ്ഥാനത്തെമ്പാടുമുള്ള ഏഴുലക്ഷത്തോളം വ്യാപാരികൾ ഇവയുടെ വിൽപന നിർത്തി വക്കുമെന്നും നസിറുദ്ദീൻ കോഴിക്കോട്ട് പറഞ്ഞു.

ലണ്ടന്‍: സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള നികുതി ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ വര്‍ദ്ധിപ്പിച്ചേക്കും. നിലവില്‍ നികുതിയിളവ് ലഭിക്കുന്ന ഇവര്‍ക്ക് എന്നാല്‍ ജോലിചെയ്യുന്നവര്‍ നല്‍കുന്ന നികുതിയേക്കാള്‍ കുറഞ്ഞ തുക മാത്രം അടച്ചാല്‍ മതിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമെന്നാണ് വിവരം. സ്വയം തൊഴില്‍ സംരംഭകര്‍ വര്‍ദ്ധിച്ചു വരുന്നതിന് കാരണം സംരംഭങ്ങളുടെ വര്‍ദ്ധനയല്ലെന്നും നികുതി ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നതാണെന്നുമാണ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് കരുതുന്നത്.
രാജ്യത്തിന്റെ നികുതി അടിത്തറയെ നശിപ്പിക്കുന്നതാണ് ഈ സമ്പ്രദായമെന്നാണ് വകുപ്പ് ഈ രീതിയെ വിശദീകരിക്കുന്നത്. മറ്റു ജീവനക്കാര്‍ ദേശീയ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനായി 12 ശതമാനം നല്‍കുമ്പോള്‍ 8060 പൗണ്ടിനു മേല്‍ വരുമാനമുള്ള സ്വയംതൊഴില്‍ സംരംഭകര്‍ 9 ശതമാനം മാത്രമാണ് അടക്കുന്നത്. ഈ വ്യത്യാസം ന്യായീകരിക്കപ്പെടേണ്ടതാണോ എന്ന ചോദ്യം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.

സ്വയം തൊഴിലുകാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കിക്കൊണ്ടാണ് മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ക്ലാസ് 2 നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ എടുത്തു കളഞ്ഞത്. അടുത്ത ഏപ്രിലില്‍ ഇത് നിലവില്‍ വരും. എന്നാല്‍ പുതിയ ബജറ്റില്‍ എന്‍ഐസി എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാര്‍ക്കായി ഒരേപോലെ വിഭജിക്കുമെന്നാണ് വിവരം. പ്രത്യേക വരുമാന പരിധിക്ക് മുകളിലുള്ളര്‍ക്കായിരിക്കും ഇപ്രകാരം ചെയ്യുക.

ബ്രിട്ടിലുണ്ടായിരുന്ന 45 ശതമാനം തൊഴില്‍ വളര്‍ച്ചയും സ്വയം തൊഴില്‍ സംരംഭകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ 2008ല്‍ പിന്നോട്ടു പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരസ്യം, ബാങ്കിംഗ് പോലെയുള്ള വേതനം കൂടുതല്‍ ലഭിക്കുന്ന മേഖലകളിലാണ് ഇടിവുണ്ടായത്. എന്നാല്‍ കുറഞ്ഞ വരുമാനമുള്ള മേഖലകളായ ടാക്‌സി ഡ്രൈവര്‍മാര്‍, കുറിയര്‍ എന്നിവയില്‍ നിന്ന് സ്വയം തൊഴില്‍ മേഖലയിലേക്ക് ആളുകള്‍ തിരിയുന്നില്ലെന്നതും ശ്രദ്ധേയമാണ്.

കെ.ഡി. ഷാജിമോന്‍മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ അന്തര്‍ദേശീയ വനിതാ ദിനാചരണം മാര്‍ച്ച് 11 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഗോര്‍ട്ടനിലുള്ള എം.എം.എ സെന്ററില്‍ ഉച്ചതിരിഞ്ഞ് നടക്കും.

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷയെപറ്റിയും മറ്റ് ഇതര വിഷയങ്ങളിലും സെമിനാറും നടക്കും.

ടീം ബില്‍ഡിങ്ങ് സെഷന്‍, ജ്വല്ലറി മേക്കിംഗ് ഡെമോണ്‍സ്‌ട്രേഷന്‍, ഒലം മെഡിക്കല്‍ ക്യാമ്പും നടക്കും. മാഞ്ചസ്റ്ററില്‍ മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുള്ള വനിതാ ദിനാചരണത്തിന്റെ വിശദ വിവരങ്ങള്‍ക്ക് എംഎംഎ വനിതാ എക്‌സിക്യുട്ടീവ് മെമ്പേഴ്‌സുമായി ബന്ധപ്പെടാവുന്നതാണ്.

Nisha Kedia – 07889882039
Reena Wilson – 07588561976
Jixy Sanjeev – 07341664994
Jaya Sudhir- 07577982928

പരിപാടി നടക്കുന്ന വിലാസം
M.M.A CENTER
GORTON MOUNT PRIMARY
BRIDGELEA PUPIL
REFERAL UNIT
LONGSIGHT
MANCHESTER
M 18 &RA

വ്യത്യസ്തമായ പ്രവര്‍ത്തനശൈലി കൊണ്ടും കലാ കായിക ആതുരസേവന രംഗത്തും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച കെസിഎഫ് ജൈത്രയാത്ര തുടരുകയാണ്. കേരളത്തില്‍ മഴവില്‍ മനോരമയില്‍ ഡി ഫോര്‍ ഡാന്‍സില്‍ ഒന്നാം സ്ഥാനം നേടി കേരളം മുഴുവന്‍ തരംഗം സൃഷ്ടിച്ച അലിയാന്‍സ് ടീം ഇവരോടൊപ്പം ശ്രീമതി അഖില ആനന്ദ്, പന്തളം ബാലന്‍, രഞ്ജിത്ത് കണിച്ചുകുളങ്ങര, മുരളി പുനലൂര്‍,അനൂപ് കോവളം എന്നിവര്‍ ചേര്‍ന്നു രൂപം നല്‍കിയ ‘നടന ഹാസ്യരാഗോത്സവം’ എന്ന സ്റ്റേജ് ഷോ കെസിഎഫിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ രാത്രി 10 മണി വരെ നടത്തപ്പെടും. ആബാലവൃദ്ധജനങ്ങള്‍ക്കും ഒരുപോലെ രസിക്കുവാന്‍ കഴിയുന്ന രീതിയിലാണ് ‘നടനഹാസ്യരാഗോത്സവം’ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കെസിഎഫ് ചാരിറ്റി നിക്ഷേപത്തിനുവേണ്ടി നടത്തപ്പെടുന്ന ഈ സ്റ്റോജ് ഷോയില്‍ നിന്നും ലഭിക്കുന്ന തുക നമ്മുടെ കമ്മ്യൂണിറ്റിയില്‍ ആര്‍ക്കെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ആ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ വിനിയോഗിക്കുന്നതായിരിക്കും. എല്ലാ ജനങ്ങളുടെയും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കെസിഎഫ് ജാതി, മത, രാജ്യ അതിര്‍ത്തി രേഖകള്‍ ഇതാലെ ‘മാനുഷിക നന്മ’ എന്ന മുദ്രാവാക്യവുമായി കൂടുതല്‍ കരുത്തോടെ ആര്‍ജവത്തോടെ സുതാര്യതയോടെ പൂര്‍ണ ജനാധിപത്യത്തോട് കെസിഎഫിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നല്ലവരായ നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ അപേക്ഷിച്ചുകൊണ്ട് സ്‌നേഹത്തോടെ കെസിഎഫ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Innacent John 07970198374
Charles Mani 079429522529
Tomy Joseph 07912219504
Sunny mon Mathai 07727993229

ലണ്ടന്‍: പുതിയ തലമുറ ഗ്രാമര്‍ സ്‌കൂളുകള്‍ക്കായുള്ള പദ്ധതി പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് അവതരിപ്പിക്കും. ഗ്രാമര്‍ സ്‌കൂളുകളില്‍ സാമ്പത്തിക ശേഷിയനുസരിച്ച് കുട്ടികളെ തെരഞ്ഞെടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ 320 മില്യന്‍ പൗണ്ട് ബജറ്റില്‍ വകയിരുത്താനാണ് പദ്ധതിയെന്നാണ് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എല്ലാത്തരക്കാര്‍ക്കും ഉപകരിക്കുന്ന ഒരു സ്‌കൂള്‍ സമ്പ്രദായമാണ് താന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡെയിലി ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിന് നിലവിലുള്ള നിരോധനം എടുത്തു കളയാനുള്ള നടപടികള്‍ ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും അവര്‍ വെളിപ്പെടുത്തി.
കുറച്ചു കാലമായി പുതിയ ഗ്രാമര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് രാജ്യത്ത് നിരോധനം നിലവിലുണ്ടായിരുന്നു. വിദ്യാഭ്യാസത്തില്‍ വിവേചനം സൃഷ്ടിക്കുന്നു എന്ന പരാതിയേത്തുടര്‍ന്നാണ് പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നത് നിരോധിച്ചത്. എന്നാല്‍ തെരേസ മേയ് സര്‍ക്കാരിന്റെ വിദ്യഭ്യാസ നയത്തില്‍ ഗ്രാമര്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. 140 ഫ്രീ സ്‌കൂളുകള്‍ക്ക് കൂടുതല്‍ ദനസഹായം ലഭ്യമാക്കാനും തീരുമാനമുണ്ട്. ഇവയില്‍ മിക്കവയും ഉടന്‍തന്നെ ഗ്രാമര്‍ സ്‌കൂളുകളായി ഉയര്‍ത്തപ്പെടും.

നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും മത്സരാധിഷ്ഠിതമായ ലോകത്ത് വിജയം കൈവരിക്കാനുള്ള സാധ്യതകള്‍ നല്‍കണമെങ്കില്‍ അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കേണ്ടതുണ്ടെന്ന് മേയ് പറയുന്നു. അതിനനുസരിച്ചുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. സാധാരണക്കാരുടെ കുട്ടികള്‍ക്കും ഇതിലൂടെ പണക്കാരായവരുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ ഫണ്ടിംഗ് പദ്ധതികള്‍ക്ക് സ്ഥിരീകരണമുണ്ടാവും. 70 വര്‍ഷങ്ങള്‍ക്കിടെ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വലിയ അഴിച്ചുപണി എന്നാണ് ഇതിനെ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. എ ലെവലില്‍ സാങ്കേതിക വിദ്യാഭ്യാസവും കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിക്കും തുടക്കം കുറിക്കുന്നുണ്ട്. ഫ്രീ സ്‌കൂളുകള്‍ക്ക് അനുവദിക്കുന്ന 320 മില്യന്‍ പൗണ്ട് കൂടാതെ മറ്റൊരു 216 മില്യന്‍ പൗണ്ട് കൂടി വിദ്യാഭ്യാസ മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തുന്നുണ്ട്. സ്‌കൂളുകളെ 21-ാം നൂറ്റാണ്ടിന്റെ നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പണം.

തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ദരിദ്ര സാഹചര്യങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് 15 കിലോമീറ്ററിനുള്ളില്‍ സൗജന്യ യാത്ര നല്‍കാനുള്ള പദ്ധതിയും പ്രഖ്യാപിക്കും. നിലവില്‍ സ്‌റ്റേറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഈ സൗജന്യം ലഭിക്കുന്നത്. ഇതിനെ അസമത്വം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്.

മെല്‍ബണില്‍ മലയാളി യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനം കൊണ്ടാണെന്ന ആരോപണം നിഷേധിച്ച് മരിച്ച മോനിഷയുടെ ഭര്‍ത്താവ് അരുണ്‍. വിവാഹത്തിനു മുമ്പും ശേഷവും മോനിഷ ആത്മഹത്യാപ്രവണത കാണിച്ചിട്ടുണ്ടെന്ന് മോനിഷയുടെ ഭര്‍ത്താവ് അരുണ്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപെടുത്തി .
കഴിഞ്ഞ മാസം ഏഴിനാണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി മോനിഷ ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള ഗാരേജില്‍ തൂങ്ങിമരിച്ച നിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായി ഭര്‍ത്താവ് അരുണ്‍ തന്നെയാണ് നാട്ടില്‍ വിളിച്ചറിയിച്ചത്. ഭര്‍ത്താവിന്റെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാട്ടി മോനിഷയുടെ അമ്മ പൊലീസില്‍ നല്‍കി. എന്നാല്‍ മോനിഷയ്ക്ക് ആത്മഹത്യാ പ്രവണത നേരത്തെ ഉണ്ടായിരുന്നുവെന്ന് അരുണ്‍ പറയുന്നു. വിവാഹത്തിന് മുമ്പും ആത്മഹത്യാശ്രമം നടന്നിട്ടുണ്ട്.

മോനിഷയുടെ സംസ്കാരചടങ്ങിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കാതെ രഹസ്യമായി കടന്നുവെന്ന ആരോപണവും അരുണ്‍ നിഷേധിച്ചു. നഴ്സിങ് ബിരുദധാരിയായ അരുണ്‍ ഒാസ്ട്രേലിയയിലെ ആശുപത്രിയില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം കഴിച്ചതെന്നും ആരോപണമുന്നയിച്ചിരുന്നു. ഇതിന് അരുണിന്റെ മറുപടി ഇങ്ങനെ ഏതന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്നും അരുണ്‍ പറയുന്നു .

താൻ പൾസ‍ർ സുനിയുടെ കാമുകിയല്ലെന്ന് സീരിയൽ നടി ആശ ശ്രീക്കുട്ടി. സാമൂഹിക മാധ്യമങ്ങളിൽ തന്‍റെ ചിത്രം സഹിതം പ്രചരിക്കുന്ന വാ‍ർത്തകൾ വാസ്തവവിരുദ്ധമാണെന്നും നടി പറഞ്ഞു. ഇത് കാണിച്ച് സിറ്റി പോലീസിൽ പരാതി നൽകിയതായും നടി വ്യക്തമാക്കി. തന്‍റെ ചിത്രങ്ങളും മോർഫ് ചെയ്ത വീഡിയോകളുമാണ് പൾസർ സുനിയോടൊപ്പം പ്രചരിക്കുന്നത്. ഇത് തനിക്കും തന്‍റെ കുടുംബത്തിനും ഏറെ വേദനയുളവാക്കുന്നതാണ്. താൻ പൾസർ സുനിയെന്ന ആളെ കണ്ടിട്ടുപോലുമില്ലെന്നും ചെറിയ സീരിയലുകളിൽ അഭിനയിച്ചാണ് ഇപ്പോൾ ജീവിക്കുന്നതെന്നും ആശ പറയുന്നു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പള്‍സർ സുനിയുടെ കാമുകിയെന്ന പേരിലാണ് നടി ആശയുടെ ചിത്രങ്ങള്‍ നവമാധ്യങ്ങള്‍ വഴി പ്രചരിക്കുന്നത്. ഫോണ്‍വഴിയും ഇപ്പോള്‍ നിരവധിപേർ വിളിച്ച് ശല്യം ചെയ്യുന്നതായി നടി പറയുന്നു.പള്‍സർ സുനിക്ക് കൊച്ചിയിൽ കാമുകിയുണ്ടെന്ന വാർത്തകള്‍ പരന്നതിനു പിന്നാലെയാണ് നടിയുടെ ചിത്രങ്ങളും നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.താരത്തിന്റെ  ഫെയ്സ് ബുക്കിൽ നിന്നെടുത്ത ഫോട്ടോകളെടുത്താണ് മോശം രീതിയിൽ പ്രചരിപ്പിക്കുന്നത്.നിരവധി ഗ്രൂപ്പകുളിൽ ചിത്രം പ്രചരിപ്പിച്ചവരുടെ പേരുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ  പേരിൽ വ്യാജ ഫേസ് ബുക്ക്  പേജുകളും തുടങ്ങിയിട്ടുണ്ട്. താരത്തിന്‍റെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

asha-1asha-2

കൊല്ലം: പെണ്‍കുട്ടികള്‍ക്ക് വിചിത്രനിയമങ്ങളുമായി കൊല്ലത്തെ സ്വകാര്യ നേഴ്‌സിംഗ് കോളജ്. വിചിത്രമായ നിയമങ്ങള്‍ കൊണ്ടും അനാവശ്യ പിഴകള്‍ ചുമത്തിയും കോളജ് മാനേജ്‌മെന്റ് തങ്ങളെ അടിച്ചമര്‍ത്തുന്നതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു. കൊല്ലം ഉപാസന നേഴ്‌സിംഗ് കോളജിനെതിരെയാണ് പരാതി. കുട്ടികള്‍ക്കെതിരെ ജാതി വിവേചനം ഉള്‍പ്പെടെ ശക്തമായിരുന്നെങ്കിലും അടുത്ത കാലത്ത് കൊണ്ടു വന്ന ഒരു നിയമത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ സമരം തുടങ്ങിയിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ വസ്ത്രം മാറുമ്പോള്‍ കതക് അടയ്ക്കരുതെന്നാണ് ഈ നിയമം. കതക് അടച്ചാല്‍ പെണ്‍കുട്ടികള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് ആരോപിച്ചാണ് നിയമം കൊണ്ടുവന്നത്. കതക് അടച്ചാല്‍ പെണ്‍കുട്ടികള്‍ രഹസ്യമായി ഫോണ്‍ നോക്കുകയോ സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുകയോ ചെയ്യുമെന്നാണ് കോളജ് അധികൃതരുടെ വാദം. വസ്ത്രം മാറുമ്പോള്‍ കസേര വച്ച് കതക് ചാരിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിയമം നടപ്പിലാക്കിയ പ്രിന്‍സിപ്പാള്‍ ജെസിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതും സ്വകാര്യതയിലേക്ക് കടന്നു കയറുന്നതും പതിവാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു.

ക്യാംപസില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. ആഴ്ചയില്‍ ഒരു തവണ പൊതുഫോണ്‍ ഉപയോഗിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഡയറികള്‍ എടുത്തു കൊണ്ട് പോകുന്നതും ഡയറിക്കുറിപ്പുകള്‍ ക്ലാസിന് മുന്നില്‍ വായിച്ച് കേള്‍പ്പിക്കുന്നതും പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പോണ്‍ കാണുന്നുവെന്ന് ആരോപിച്ച് ലൈബ്രറിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥി സംഘടനകളില്‍ ചേരാന്‍ അനുവദിക്കില്ല. നേഴ്‌സിംഗ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ ചേരാന്‍ മാത്രമേ അനുമതിയുള്ളൂ. ഈ സംഘടനയ്ക്ക് വേണ്ടി കോളജ് അധികൃതര്‍ നിര്‍ബന്ധിതമായി പണം പിരിക്കാറുണ്ട്. എന്നാല്‍ ഈ പണം എങ്ങോട്ട് പോകുന്നുവെന്ന് അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ലണ്ടന്‍: യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ ജീവനക്കാര്‍ നടത്തുന്ന ലൈംഗികാതിക്രങ്ങളില്‍ വന്‍ വര്‍ദ്ധന. 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ 2016-17 വരെ 169 പരാതികള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. അധ്യാപരും അനധ്യാപകരുമുള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്നാണ് ഈ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതെന്ന് പരാതികളില്‍ വ്യക്തമാകുന്നു. 127 പരാതികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ജീവനക്കാര്‍ തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒട്ടേറെപ്പേര്‍ ഭീഷണികള്‍ മൂലവും സ്വാധീനങ്ങള്‍ മൂലവും പരാതി നല്‍കാന്‍ തയ്യാറാവാതിരിക്കുകയും ചില സംഭവങ്ങളിൽ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലൈംഗികാതിക്രമങ്ങളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയേക്കാള്‍ കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ജീവനക്കാരുടെ പ്രവണത പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്ന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന നിയമസ്ഥാപനത്തിന്റെ പ്രതിനിധിയായ ഡോ. ആന്‍ ഒലിവേരിയസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കാന്‍ സര്‍വകലാശാലകള്‍ക്ക് ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലെന്നും ഇവര്‍ പറയുന്നു.

ഇത്തരം സംഭവങ്ങളില്‍ പരാതി പറയാന്‍ എത്തുന്നവരെ മറ്റു ജീവനക്കാര്‍ തന്നെയാണ് പിന്തിരിപ്പിക്കാറുള്ളത്. പരാതികള്‍ നല്‍കിയാല്‍ അതുമൂലമുണ്ടാവാനിടയുള്ള ‘ദോഷഫല’ങ്ങളേക്കുറിച്ച് ഇവര്‍ താരതമ്യേന പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥികളോട് വിവരിക്കുന്നു. ഇതു കൂടാതെ തങ്ങളുടെ സ്ഥാപനത്തിന് ദോഷപ്പേരുണ്ടാവരുതെന്ന് വിചാരിക്കുന്ന സര്‍വകലാശാലാ നേതൃത്വം ഇത്തരം കേസുകള്‍ കണ്ടില്ലെന്നു നടിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സര്‍വകലാശാലയുടെ കേന്ദ്ര ഭരണസമിതിക്ക് 10 പരാതികളും കോളേജുകളില്‍ 11 പരാതികളും ലഭിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ ജീവനക്കാര്‍ നല്‍കിയ പരാതികളുടെ എണ്ണത്തിലും ഓക്‌സഫോര്‍ഡ് തന്നെയാണ് മുന്നില്‍. 17 എണ്ണം സര്‍വകലാശാല ആസ്ഥാനത്തും മൂന്നെണ്ണം കോളേജുകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേംബ്രിഡ്ജ് രണ്ടാം സ്ഥാനത്തും പോര്‍ട്‌സ്മൗത്ത്, എക്‌സെറ്റര്‍, യോര്‍ക്ക് തുടങ്ങിയവ പിന്നാലെയുമുണ്ട്. അഞ്ചു സര്‍വകലാശാലകള്‍ മാത്രമാണ് പരാതി നല്‍കിയവര്‍ക്ക് അത് തീര്‍പ്പാക്കി നല്‍കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുള്ളത്.

മാനന്തവാടി രൂപതാ വക്താവ് സ്ഥാനത്ത് നിന്ന് ഫാദര്‍ തോമസ് ജോസഫ് തേരകത്തെ മാറ്റി. കൊട്ടിയൂരില്‍ വൈദികന്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ ഇരയുടെ കുഞ്ഞിന്റെ ദത്തെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. വയനാട് ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാനായ ഫാ. തേമസ് തേരകത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയെടുത്ത സാഹചര്യത്തിലാണ് വക്താവ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള രൂപതയുടെ തീരുമാനം.

ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്ന സ്ഥാനത്ത് നിന്ന് ഫാ. തോമസ് തേരകം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് രൂപതയുമായി ബന്ധമില്ല. വീഴ്ച വരുത്തി എന്ന് ആരോപിക്കപ്പെടുന്ന ആള്‍ വക്താവ് സ്ഥാനത്ത് തുടരുന്നത് അനുചിതമാണെന്ന് കരുതുന്നതായി പ്രസ്താവനയില്‍ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. നവജാത ശിശുവിനെ ഏറ്റെടുത്ത സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്കും അനാഥാലയത്തിനും വീഴ്ച പറ്റിയെന്നും സമൂഹ്യനീതി വകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ബാലപീഡന കേസുകളില്‍ സഭ ഇരയോടൊപ്പം നില്‍ക്കണം എന്ന മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം മാനന്തവാടി രൂപതയുടേയും നിലപാടാണ്. ഫാ. റോബിന്‍ വടക്കുംചേരി ഉള്‍പ്പെട്ട ബാലപീഡന കേസില്‍ ഇരയോടൊപ്പം നില്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിലുണ്ട്. എന്നാല്‍ കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും വേണ്ടിയാണ് എന്ന ആരോപണം ഉന്നയിക്കപ്പെടും എന്നതിനാല്‍ കുട്ടിയുമായോ വീട്ടുകാരുമായോ ബന്ധപ്പെടാനുള്ള സാഹചര്യം അല്ല ഇപ്പോഴെന്ന് കരുതുന്നതായി മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.

വൈദികരുടെ ഇടയില്‍ ബാലപീഡന കേസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാനന്തവാടി രൂപത വ്യക്തമാക്കി. കുറ്റകൃത്യം മറച്ചുവെക്കാന്‍ രൂപതാ നേതൃത്വം ക്രിസ്തുരാജ് ആശുപത്രിയുമായും ശിശുക്ഷേമ സമിതിയുമായും ബന്ധപ്പെട്ടിട്ടില്ല. കുറ്റാരോപിതനെ സംരക്ഷിക്കാന്‍ രൂപത ഗൂഢാലോചന നടത്തിയിട്ടില്ലെന്നും രൂപത വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായോ ബന്ധുക്കളുമായോ ബന്ധപ്പെടുകയോ കുറ്റകൃത്യം മറച്ചുവെക്കാന്‍ പണമോ മറ്റെന്തെങ്കിലുമോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് രൂപതയുടെ വാദം.അതിനിടെ വയനാട് ജില്ലാ ശിശുക്ഷേമ സമിതിയ്‌ക്കെതിരെ വൈത്തിരിയിലെ ദത്തെടുപ്പ് കേന്ദ്രം രംഗത്തെത്തി. നവജാതശിശുവിനെ വഭിച്ച വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചിരുന്നെന്ന് ദത്തെടുപ്പ് കേന്ദ്രം വ്യക്തമാക്കി.

വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ അന്വേഷണം മറ്റൊരു വൈദികനിലേക്കും നീളുന്നു. ഫാദര്‍ റോബിന് വിദേശത്തേക്ക് കടക്കാന്‍ ടിക്കറ്റെടുത്ത് നല്‍കിയ വൈദികനെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതിപ്പട്ടികയിലുള്ളവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

RECENT POSTS
Copyright © . All rights reserved