USA

ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ കുട്ടികളുടെയിടയില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

ഡിസംബര്‍ 5 മുതല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം മുന്‍ കാലങ്ങളെ അപേക്ഷിച്ച് നാല് മടങ്ങ് കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അറിയിപ്പ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ആശുപത്രിയിലെത്തുന്നതില്‍ കൂടുതല്‍. നിലവിലിവര്‍ക്ക് വാക്‌സീന്‍ പ്രായോഗികമല്ലാത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ ഏതാണ് രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഒമിക്രോണ്‍ വകഭേദവും ക്രിസ്മസ് ആഘോഷങ്ങളും കൂടിയായപ്പോള്‍ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കോവിഡ് ടെസ്റ്റുകളുടെ കുറവും കേസുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

നിലവില്‍ ഹോം കൊറോണ വൈറസ് കിറ്റുകളുടെ വിതരണക്ഷാമം വന്‍ പ്രതിസന്ധിയിലാണ് യുഎസില്‍. ജനുവരി വരെ കിറ്റുകളുടെ ക്ഷാമം തുടരുമെന്നും വിതരണത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് പകര്‍ച്ചവ്യാധി നിദഗ്ധന്‍ ഡോ.ആന്റണി ഫൗച്ചി അറിയിച്ചിരിക്കുന്നത്.

ശൈത്യകാലത്ത് യുഎസില്‍ കോവിഡ് കേസുകളില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ തന്നെ പ്രവചിച്ചിരുന്നു.

ജോ​ൺ എ​ഫ് കെ​ന്ന​ഡി​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ രേ​ഖ​ക​ൾ പു​റ​ത്തു​വി​ട്ട് യു.​എ​സ് ഭ​ര​ണ​കൂ​ടം. 1963 ൽ ​ന​ട​ന്ന കെ​ന്ന​ഡി വധ​ത്തെ​ക്കു​റി​ച്ച് സി​ഐ​എ ര​ഹ​സ്യ​സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 1,500 രേ​ഖ​ക​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

1963 ന​വം​ബ​ർ 22ൽ ​യു​എ​സ് സം​സ്ഥാ​ന​മാ​യ ഡാ​ള​സി​ൽ ലീ ​ഹാ​ർ​വി ഓ​സ്വാ​ൾ​ഡ് എ​ന്ന യു​വാ​വാ​ണ് കെ​ന്ന​ഡി​യെ വ​ധി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു മു​മ്പ് മെ​ക്സി​കോ സി​റ്റി​യി​ലെ റ​ഷ്യ​ൻ, ക്യൂ​ബ എം​ബ​സി​ക​ളി​ലേ​ക്ക് ഓ​സ്വാ​ൾ​ഡ് യാ​ത്ര ചെ​യ്തി​രു​ന്ന​തും മ​റ്റും സി​ഐ​എ രേ​ഖ​ക​ളി​ലു​ണ്ട്.

കൊ​ല​പാ​ത​ക​ത്തി​ന് സം​ഭ​വ​ത്തി​ന് ഒ​രു മാ​സം മു​മ്പാ​ണ് ടെ​ക്സ​സ് അ​തി​ർ​ത്തി ക​ട​ന്ന് ഓ​സ്വാ​ൾ​ഡ് യു.​എ​സി​ലെ​ത്തു​ന്ന​ത്. അ​തി​ന് മു​മ്പ് റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഓ​സ്വാ​ൾ​ഡ് ബ​ന്ധ​പ്പെ​ട്ട​തും സി​ഐ​എ ക​ണ്ടെ​ത്തി.

റ​ഷ്യ​ൻ വി​സ അ​ന്വേ​ഷി​ച്ച് എം​ബ​സി​യി​ലേ​ക്ക് വി​ളി​ച്ച​തും ക്യൂ​ബ യാ​ത്ര​യ്ക്ക് അ​നു​മ​തി തേ​ടി​യ​തും രേ​ഖ​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

യുഎസില്‍ വെള്ളിയാഴ്ച വീശിയടിച്ച കൊടുംചുഴലിയില്‍ മരണം നൂറ് കടന്നു. അര്‍കെന്‍സ, മിസോറി,ടെനിസി, ഇലിനോയ്‌സ്, മിസിസിപ്പി, കെന്റക്കി എന്നീ ആറ് സംസ്ഥാനങ്ങളിലായി 400 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ചുഴലിയുടെ ഭീകരതാണ്ഡവം.

അനേകായിരങ്ങള്‍ക്ക് വീടും വൈദ്യൂതിയും വെള്ളവുമെല്ലാം നഷ്ടപ്പെടുത്തിയ ചുഴലിക്കാറ്റ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച കെന്റക്കിയില്‍ എഴുപത് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് തവണ ഇവിടെ ചുഴലി വീശിയടിച്ചു. ഒരെണ്ണം 200 മൈലോളം ദൂരത്തിലാണ് വീശിയത്. ഇവിടെ ഒരു മെഴുകുതിരി നിര്‍മാണ കമ്പനിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇല്ലിനോയിസില്‍ ചുഴലിയെത്തുടര്‍ന്ന് ആമസോണ്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് ആറ് പേര്‍ മരിച്ചു. ഇവിടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 45 പേരെ രക്ഷപെടുത്താനായി. ടെനിസിയില്‍ 70000 പേര്‍ക്കാണ് വൈദ്യുതി ഇല്ലാതായത്. ഇവിടെ നാല് പേര്‍ മരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ചുഴലിയുടെ തീവ്രതയും എണ്ണവും കൂട്ടുന്നതെന്നാണ് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 1925ലുണ്ടായ കൊടുങ്കാറ്റില്‍ 695 പേര്‍ മരിച്ചിരുന്നു. വരും ദിവസങ്ങളിലും തണുപ്പും മോശം കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്.

 

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. അസാൻജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

യുഎസ് അധികൃതർ നൽകിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീൽ നൽകുമെന്നും അസാൻജിന്റെ കാമുകി സ്റ്റെല്ല മോറിസ് അറിയിച്ചു. 175 വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന 17 ചാരവൃത്തി കുറ്റങ്ങളാണ് യുഎസ് അസാൻജിനെതിരെ ചുമത്തിയിട്ടുള്ളത്. 2010–11 ലാണ് വിക്കിലീക്സ് യുഎസ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചത്.

2007 ൽ ബഗ്ദാദിൽ യുഎസ് ആക്രമണത്തിൽ 2 റോയിട്ടേഴ്സ് റിപ്പോർട്ടർമാർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പൊരുളറിയിച്ചായിരുന്നു തുടക്കം. സ്വീഡനിൽ ലൈംഗിക ആരോപണം നേരിടുന്ന അസാൻജ് അവർക്കു കൈമാറുന്നത് ഒഴിവാക്കാൻ 2012 ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയതാണ്. എംബസി വിട്ടു പുറത്തിറങ്ങാത്തതിനാൽ ബ്രിട്ടന് ഒന്നും ചെയ്യാനായില്ല. എന്നാൽ, ഇക്വഡോറുമായി ഇടഞ്ഞതോടെ 2019 ൽ അവരുടെ അനുമതിയോടെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

മാനസികനില തകരാറിലായതിനാൽ ആത്മഹത്യ ചെയ്തേക്കും എന്ന വാദമാണ് കീഴ്ക്കോടതി വിധി അസാൻജിന് അനുകൂലമാക്കിയത്. എന്നാൽ, ഏറ്റവും കൂടുതൽ സുരക്ഷയുള്ള കൊളറാഡോ ജയിലിൽ അസാൻജിനെ സുരക്ഷിതമായി പാർപ്പിക്കുമെന്ന് യുഎസ് അപ്പീലിൽ ഉറപ്പുനൽകി. യുഎസ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗ നടപടികൾക്കെതിരെ പോരാടുന്ന അസാൻജിന് ലോകമെങ്ങും ആരാധകരുണ്ട്.

ഷിക്കാഗോയിൽ കാറപകടത്തിൽ കോട്ടയം ഉഴവൂർ സ്വദേശിയായ യുവാവ് മരിച്ചു. ഉഴവൂർ കിഴക്കേക്കുറ്റ്‌ ബിജു-ഡോളി ദമ്പതികളുടെ മകൻ ജെഫിൻ കിഴക്കേക്കുറ്റ്‌ [22] ആണ് മരിച്ചത്.

തിങ്കളാഴ്ച അർദ്ധരാത്രി ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക് ആൻഡ് മാൻഹൈം റോഡിൽ ജെഫിൻ ഓടിച്ചിരുന്ന കാർ തെന്നി മാറി സമീപത്തുള്ള ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതും മരണം സംഭവിച്ചതും.

ജെറിൻ, ജെസ്റ്റിൻ, ജോ (ജോസഫ്) എന്നിവർ സഹോദരങ്ങളാണ്, ജെഫിന്റെ മാതാവ് ഡോളി നീണ്ടൂർ ആക്കകൊട്ടാരത്തിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ചിക്കാഗോ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.

കോവിഡ് 19 വാക്‌സിനെതിരെ പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമ കോവിഡ് ബാധിച്ചു മരിച്ചു.നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്ക് സ്ഥാപകനും സിഇഒയുമായ മാർകസ് ലാംബ് (64) ആണ് മരിച്ചത്.

‘ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്ക് സ്ഥാപകനും പ്രസിഡണ്ടുമായ മാർകസ് ലാംബ് ഇന്നു രാവിലെ ദൈവത്തിലേക്ക് മടങ്ങിയതായി ദുഃഖഭാരത്തോടെ അറിയിക്കുന്നു. അവരുടെ കുടുംബത്തിന് സ്വകാര്യത ആവശ്യമുണ്ട്. അത് മാനിക്കപ്പെടേണ്ടതുണ്ട്. അവർക്കായി പ്രാർത്ഥിക്കുന്നു’ – എന്നാണ് ചാനൽ ട്വീറ്റ് ചെയ്തത്

കഴിഞ്ഞയാഴ്ച മാർകസിൻറെ മകൻ ജൊനാഥൻ പിതാവിൻറെ രോഗശമനത്തിനായി പ്രാർഥിക്കാൻ ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തിരുന്നു. മാർകസിൻറെ ഭാര്യയും അദ്ദേഹത്തിന് കോവിഡിൽ നിന്ന് മുക്തി കിട്ടാൻ പ്രാർഥിക്കാനായി ടിവിയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മരണം അറിയിച്ചുള്ള വാർത്താ കുറിപ്പിൽ കോവിഡിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല.

1997ലാണ് ലാംപ് ഡേ സ്റ്റാർ ആരംഭിച്ചത്. യുഎസിൽ 70ലേറെ ടെലവിഷൻ സ്റ്റേഷനുകൾ നെറ്റ്‌വർക്ക് ഓപറേറ്റ് ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരിക്കെതിരെ വാക്‌സിൻ വിരുദ്ധ പ്രചാരകർക്ക് വലിയ തോതിൽ ഇടം ചാനൽ അനുവദിച്ചിരുന്നു.

തിരുവല്ല സ്വദേശിനിയുടെ വീട്ടിൽ ഉറങ്ങുമ്പോൾ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്.

മസ്‌ക്കറ്റ് സെൻറ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലിസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

For more details: 469-473-1140 or 334-546-0729

അമേരിക്കയിൽ മലയാളി പെൺകുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശിനി മറിയം സൂസൻ മാത്യു(19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിലാണ് സംഭവം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ അപ്പാർട്ട്മെന്റിലെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. മുകളിലത്തെ നിലയിൽ നിന്ന് സീലിംഗ് തുളച്ചാണ് വെടിയുണ്ടകൾ വന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നാല് മാസം മുൻപാണ് മറിയം അമേരിക്കയിലെത്തിയത്. തിരുവല്ല നോർത്ത് നിരണം സ്വദേശി ബോബൻ മാത്യുവിന്റെയും ബിൻസിയുടെയും മകളാണ് മറിയം. രണ്ട് സഹോദരങ്ങളുണ്ട്.

മേല്‍ച്ചുണ്ട് നായ കടിച്ചെടുത്തതിനെ തുടന്നുള്ള ശസ്ത്രക്രിയയ്ക്ക് അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ മോഡല്‍ ബ്രൂക്ലിന്‍ കൗഹ്‌റിന് (22) ചെലവായത് 400000 ഡോളര്‍ (ഏകദേശം 2.9 കോടി രൂപ ഇന്ത്യന്‍ രൂപ). 2020ല്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് മോഡലിന്റെ ചുണ്ട് കടിച്ചെടുത്തത്. നായയുടെ ആക്രമണത്തില്‍ നിന്ന് പഴയപടിയാകാന്‍ സ്‌കിന്‍ ഗ്രാഫ്റ്റിങ് അടക്കമുള്ള ശസ്ത്രക്രിയകളാണ് വേണ്ടി വന്നത്.

സിനിമയിലും മറ്റും അവസരം തേടിയെത്തിയ വേളയിലായിരുന്നു താരത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അരിസോണയിലെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ബ്രൂക്ലിന്‍. അവിടുത്തെ വളര്‍ത്തു നായയാണ് ആക്രമിച്ചത്. തന്നെ നോക്കി ഒരു പാവയെപ്പോലെ തലയാട്ടികൊണ്ടിരിക്കുകയായിരുന്നു നായയെന്നും അത്തരമൊരു സാഹചര്യത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്നും യുട്യൂബില്‍ പങ്കുവച്ച വിഡിയോയില്‍ ബ്രൂക്ലിന്‍ പറയുന്നു.

ബ്രൂക്‌ലിന്റെ വാക്കുകള്‍;

സ്‌കിന്‍ ഗ്രാഫ്റ്റിങ്ങ് സര്‍ജറിയിലൂടെ തന്റെ പഴയ ‘ചിരി’ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. മുഖത്ത് ശസ്ത്രക്രിയ നടത്താന്‍ ആദ്യമാരും തയാറായില്ല. ഒരു വര്‍ഷമെടുത്താണ് അനുയോജ്യനായ ഡോക്ടറെ കണ്ടെത്തിയത്. കൈകളില്‍ നിന്നു തൊലി എടുത്താണ് വായില്‍ പിടിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക്‌ശേഷം ദീര്‍ഘകാല വിശ്രമം വേണം. വായ ചലിപ്പിക്കാനാവാത്തതിനാല്‍ മൂക്കിലൂടെ ട്യൂബ് ഇട്ടായിരിക്കും ഭക്ഷണം നല്‍കുക. എത്ര സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്താലും ചുണ്ട് പഴയതു പോലെയാകില്ല എന്ന വേദനയും.

കോവളത്തെ  ഹോട്ടലില്‍ വിദേശ പൗരനെ  അവശനിലയില്‍ കണ്ടെത്തി. മുറിക്കുള്ളില്‍ മൃതപ്രായനായ ഇയാളെ ഉറുമ്പരിച്ച നിലയിലാണ് കണ്ടെത്തിയത്. യുഎസ് പൗരനായ ഇര്‍വിന്‍ ഫോക്‌സ്(77) ആണ് മാസങ്ങളായി പൂട്ടിയിട്ട മുറിയില്‍ നരകയാതന അനുഭവിച്ചത്. ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി.

ഒരു വര്‍ഷം മുന്‍പ് ആണ് ഇര്‍വിന്‍ കോവളത്ത് എത്തുന്നത്. ഇവിടെ വച്ച് വീണ ഇര്‍വിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിനിടെ പാസ്‌പോര്‍ട്ടും രേഖകളുമായി ഒപ്പമുണ്ടായിരുന്ന സഹായി ശ്രീലങ്കയിലേക്ക് കടന്നു. ഉറുമ്പരിച്ച നിലയില്‍ ഒന്നനങ്ങാന്‍ പോലുമാകാതെ മലമൂത്ര വിസര്‍ജ്ജനം ഉള്‍പ്പെടെ കിടക്കയില്‍ ചെയ്ത അവസ്ഥയിലാണ് ഇര്‍വിനെ കണ്ടെത്തിയത്.

അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ നല്‍കാതിരുന്ന ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും നിയമനടപടി എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved