USA

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പുതിയ 5G തരംഗങ്ങൾ വിമാനങ്ങളെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് എയർലൈൻ മേധാവിമാർ. 5G സേവനം വിന്യസിക്കാൻ ഒരുങ്ങുമ്പോൾ ഉടലെടുക്കുന്ന വ്യോമയാന പ്രതിസന്ധിയെക്കുറിച്ച് അവർ വ്യക്തമാക്കിയതിനു പിന്നാലെ യുഎസിലേക്ക് പോകുന്ന ബ്രിട്ടീഷുകാരോട് ബുക്കിംഗ് പരിശോധിക്കാൻ ആവശ്യപ്പെട്ടു. പുതിയ 5G സേവനങ്ങൾ എയർലൈനുകളെ അപടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുമാർ അറിയിച്ചു.

സി ബാൻഡിലെ 5G നെറ്റ് വർക്ക് പ്രവർത്തനം വിമാനങ്ങളിലെ റഡാർ ആൾട്ടി മീറ്ററിനെ ബാധിക്കുമെന്നാണ് പ്രധാന ആശങ്ക. ആൾട്ടി മീറ്റർ പ്രവർത്തനങ്ങൾ തടസപ്പെട്ടാൽ വിമാനങ്ങൾ അപകടത്തിൽപ്പെടാനും സാധ്യത ഏറെയാണ്. എന്നാൽ ബ്രിട്ടനിലും യൂറോപ്പിലും ഇതൊരു പ്രശ്‌നമായി കാണുന്നില്ല. യുകെയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി, ഓഫ്‌കോം, ഇയു ഏവിയേഷൻ സേഫ്റ്റി അതോറിറ്റി എന്നിവയെല്ലാം 5G ഒരു പ്രശ്‌നമാണെന്നതിന് തെളിവുകളില്ലെന്ന് പറയുന്നു.

യുകെയിലെ വ്യോമാതിർത്തിയിൽ 5G തരംഗങ്ങൾ വിമാന സംവിധാനങ്ങളെ ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യുകെയിൽ 5G വിന്യസിക്കുന്നതിലൂടെ വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഓഫ്‌കോമും പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) യുടെ വക്താവ് പറഞ്ഞു. ഇന്ന് രാവിലെ മുതൽ 5G വിന്യസിക്കുമ്പോൾ നൂറുകണക്കിന് വിമാനങ്ങൾ നിലത്തിറക്കേണ്ടി വരുമെന്ന ആശങ്കയിലാണ് യുഎസ് എയർലൈൻ മേധാവിമാർ. ബ്രിട്ടീഷ് എയർവേയ്‌സ്, വിർജിൻ അറ്റ്‌ലാന്റിക് എന്നിവയുൾപ്പെടെയുള്ള യുകെ വിമാനക്കമ്പനികൾ തങ്ങളുടെ സേവനങ്ങൾ തടസ്സപ്പെടുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി ഹാജരാകണം. ചാള്‍സം വില്യമും തള്ളിപ്പറഞ്ഞതോടെ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ സംരക്ഷണചട്ട എടുത്തുമാറ്റാന്‍ രാജ്ഞിനിര്‍ബന്ധിതമായി. ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ ലൈംഗിക പീഡന കേസുമായി മുന്നോട്ട് പോകാന്‍ കോടതി തീരുമാനിച്ചതോടെയാണ് 73-കാരനായ ചാള്‍സും, 39-കാരന്‍ വില്ല്യമും രാജ്ഞിക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചത്. തനിക്കും സമാനമായ നിലപാടാണുള്ളതെന്ന് രാജ്ഞി പ്രതികരിച്ചു.

ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും മറ്റ് വഴികളൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എച്ച്ആര്‍എച്ച് ടൈറ്റില്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ രാജ്ഞി ഉത്തരവ് നല്‍കിയത്. യോര്‍ക്ക് ഡ്യൂക്കിന്റെ സൈനിക, ചാരിറ്റിബിള്‍ അഫിലിയേഷനുകള്‍ ഇതുവരെ റദ്ദാക്കാതിരുന്നത് ഇതുവഴി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ശരിയാണെന്ന നില വരാതിരിക്കാനായിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡ്രൂ ഇപ്പോഴും നിഷേധിക്കുന്നുണ്ട്. എന്നാല്‍ വിര്‍ജിനിയ റോബര്‍ട്‌സിന്റെ പരാതി ടെക്‌നിക്കല്‍ കാരണങ്ങളുടെ പേരില്‍ തള്ളിക്കളയണമെന്ന ആന്‍ഡ്രൂവിന്റെ ആവശ്യം കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരുമെന്നതാണ് സ്ഥിതി.

ആരോപണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലുള്ള അവസ്ഥ ഒഴിവാക്കാനാണ് ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം ശ്രമിച്ച് വന്നിരുന്നതെന്ന് ഉറവിടം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് തങ്ങളുടെ കടമയല്ല, മറിച്ച് കോടതി നടപടികളാണ് ഇതിന് ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്. ആന്‍ഡ്രൂ ജയിച്ചാലും, തോറ്റാലും ചീത്തപ്പേര് ഒരിക്കലും മാറില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇത്തരം ആരോപണങ്ങളില്‍ പേര് നന്നാക്കാന്‍ രാജകുടുംബത്തില്‍ നിന്നും രാജപദവികളുമായി ഒരാള്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്, ഉറവിടം പറഞ്ഞു. ഈ ആഴ്ചയിലെ കോടതി വിധി ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ആന്‍ഡ്രൂവിനെ റോയല്‍ ഹൈനസ് ടൈറ്റിലില്‍ നിന്നും പുറത്താക്കിയെങ്കിലും ഇദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഡച്ചസ് പദവിയില്‍ തുടരും.

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് കൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പ്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചിരിക്കുന്നത്.

ഡേവിഡ് ബെന്നറ്റ് കുറേ ദിവസങ്ങളായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഒരു മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലഭിക്കാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. എന്നാണ് ശസ്ത്രക്രിയക്ക് മുമ്പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. നിര്‍ണായകമായ ശസ്ത്രക്രിയ ആയതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണ് ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാരും മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നത്. അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം ഏറെ ഗുണകരമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത് പറഞ്ഞു.

ഈ ശസ്ത്രക്രിയയുടെ വിജയം ഭാവിയില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ ജീവന്‍രക്ഷിക്കുന്നതില്‍ നിര്‍ണായകമായി മാറും എന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി കാര്‍ഡിയാക് ക്‌സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ നടന്ന ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം നേരത്തെ ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് രു പരീക്ഷണം നടത്തിയിരുന്നു. അത് വിജയകരമായിരുന്നു എന്നും ഒമ്പത് മാസത്തില്‍ അധികം പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് മഹാമാരി ലോകത്ത് വീണ്ടും പിടിമുറുക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണ് ലോകത്തിൽ ഒന്നടങ്കം വ്യാപിക്കുന്നത്. മഹാമാരിയുടെ തീവ്രത കൂടി വരുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്.

കൊവിഡ് സ്ഥിരീകരിച്ച മകനെ കാറിന്റെ ഡിക്കിൽ പൂട്ടിയിട്ട യുവതിയാണ് വാർത്തകളിൽ നിറയുന്നത്. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു. യുഎസിലെ ടെക്സസിൽ അധ്യാപികയായ സാറാ ബീം (41) ആണ് അറസ്റ്റിലായത്. ജനുവരി മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 വയസ്സുളള മകനെയാണ് സാറാ കാറിന്റെ ഡിക്കിയിൽ വെച്ച് അടയ്ക്കുകയായിരുന്നു. ആദ്യം നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇത് സ്ഥിരീകരിക്കാനായി സാറ മറ്റൊരു ഡ്രൈവ് ത്രൂ പരിശോധന കേന്ദ്രത്തിലേക്ക് കുട്ടിയെ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോവുകയായിരുന്നു പരിശോധന നടത്തേണ്ട കുട്ടി ഡിക്കിയ്ക്കുളളിലാണെന്ന് അറിയിച്ചതോടെ ആരോഗ്യപ്രവർത്തകർ പരിശോധന നടത്താൻ തയ്യാറായില്ല.

കുട്ടിയെ കാറിന്റെ പിൻസീറ്റിലിരുത്തിയാലേ സ്രവം ശേഖരിക്കുകയുളളൂവെന്നും ആരോഗ്യപ്രവർത്തകർ അറിയിക്കുകയായിരുന്നു. ശേഷം കുട്ടിയെ പുറത്ത് കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയെന്നും അതിനുശേഷമാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്ന് പോലീസ് അറിയിച്ചു. കുട്ടിക്ക് മറ്റു പരിക്കുകൾ ഒന്നുമില്ലെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ആഞ്ഞുവീശുന്ന “ഒമിക്രോണ്‍ സുനാമി”യേത്തുടര്‍ന്ന്‌, കഴിഞ്ഞ തിങ്കളാഴ്‌ച മാത്രം കോവിഡ്‌ സ്‌ഥിരീകരിച്ചത്‌ 10 ലക്ഷത്തിലേറെപ്പേര്‍ക്ക്‌. രണ്ടുവര്‍ഷം മുമ്പ്‌ മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം, ഏതെങ്കിലുമൊരു രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവുമുയര്‍ന്ന കോവിഡ്‌ നിരക്കാണിത്‌. നാലുദിവസം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത 5,90,000 കേസുകളുടെ സ്വന്തം റെക്കോഡ്‌തന്നെയാണ്‌ അമേരിക്ക ഭേദിച്ചത്‌. അമേരിക്കയ്‌ക്കു പുറത്ത്‌ ഇതിനു മുമ്പ്‌ ഏറ്റവുമുയര്‍ന്ന കോവിഡ്‌ പ്രതിദിനനിരക്ക്‌ കഴിഞ്ഞ മേയ്‌ ഏഴിനായിരുന്നു- 4,14,000. ഒമിക്രോണിനു മുമ്പ്‌ തരംഗമായ ഡെല്‍റ്റാ വകഭേദമായിരുന്നു ആ കുതിച്ചുചാട്ടത്തിനു കാരണം.

അമേരിക്കയില്‍ വീടുകളില്‍ത്തന്നെ നടത്തുന്ന കോവിഡ്‌ പരിശോധനാഫലങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗികകണക്കുകളില്‍ വരുന്നില്ലെന്നിരിക്കേയാണ്‌, കഴിഞ്ഞദിവസം 10 ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അനൗദ്യോഗികഫലങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം ഭീതിജനകമാംവിധം ഇനിയുമുയരും. അവധിദിവസങ്ങളില്‍ കോവിഡ്‌ റിപ്പോര്‍ട്ടിങ്‌ നടക്കാത്തതും പ്രതിദിനനിരക്ക്‌ കുതിച്ചുയരാന്‍ കാരണമായെന്നു വിലയിരുത്തപ്പെടുന്നു. സമ്പര്‍ക്കവിലക്ക്‌ വെട്ടിച്ചുരുക്കി

നിലവില്‍ കോവിഡ്‌ കേസുകള്‍ ഗുരുതരമോ മരണകാരണമോ ആകുന്നില്ലാത്തതിനാല്‍ വീടുകളില്‍ത്തന്നെ സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണു രോഗികള്‍. ലക്ഷണമില്ലാതെ കോവിഡ്‌ പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കവിലക്ക്‌ അഞ്ചുദിവസമായി യു.എസ്‌. സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ വെട്ടിച്ചുരുക്കി. എന്നാല്‍, പുറത്തിറങ്ങുന്നതിനു മുമ്പ്‌ പരിശോധന നടത്തി നെഗറ്റീവാണെന്ന്‌ ഉറപ്പിക്കണം.

അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്ന സാഹചര്യമാണ്‌. സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു. വിതരണശൃംഖലയേയും കോവിഡ്‌ വ്യാപനം ബാധിച്ചിട്ടുണ്ട്‌. പുതുവര്‍ഷത്തിലും ജീവനക്കാര്‍ക്കു വീടുകളിലിരുന്നു ജോലിചെയ്യാന്‍ സൗകര്യമൊരുക്കുകയാണു വിവിധ കമ്പനികള്‍.

യുഎസ്സിലെ ടെക്സാസിൽ ഒരു അപൂർവ സംഭവം നടന്നു. എന്താണ് എന്നല്ലേ? മീൻ മഴയായി പെയ്തുപോലും. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ (Animal rain) എന്ന പ്രതിഭാസത്തിനാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സാസി(Texas)ലെ ടെക്സാർക്കാന നഗരം 2021 -ന്റെ അവസാനം സാക്ഷ്യം വഹിച്ചത് എന്ന് പറയുന്നു.

ഇത് തമാശയല്ല എന്നും ശരിക്കും സംഭവിച്ചിരിക്കുകയാണ് എന്നും ദി സിറ്റി ഓഫ് ടെക്‌സാർക്കാന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമൽ റെയിൻ എന്നും കുറിപ്പിൽ പറയുന്നു. അത് കൂട്ടിച്ചേർത്തു, ‘ഇത് അസാധാരണമാണെങ്കിലും, ഇത് സംഭവിക്കാറുണ്ട്. ഇന്ന് ടെക്സാർക്കാനയിലെ പല സ്ഥലങ്ങളിലും അത് നടന്നതായി കണ്ടിരിക്കുന്നു… എല്ലാവർക്കും വേണ്ടി വളരെ നിശബ്ദമായി 2022 -ലേക്ക് കടക്കാം.’

ജെയിംസ് ഓഡിർഷ് എന്ന സാക്ഷി ഡബ്ല്യുസിഐഎയോട് പറഞ്ഞു, ‘താൻ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതിൽ തുറന്നപ്പോൾ, ഞാൻ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു’ എന്നും അയാൾ പറയുന്നു.

അയാൾ പറയുന്നതനുസരിച്ച് ഡീലർഷിപ്പിന്റെ പാർക്കിം​ഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയർഷോപ്പിലും മീൻ ചെന്ന് വീണിട്ടുണ്ട്. ചിലതിന് നാല്-അഞ്ച് ഇഞ്ചാണ് വലിപ്പം. മറ്റൊരാൾ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തു. എന്റെ വീട്ടിലും മീൻമഴ പെയ്തു എന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്.

​​​യു​​​ക്രെ​​​യ്ൻ വി​​​ഷ​​​യ​​​ത്തി​​​ൽ റ​​​ഷ്യ​​​ക്കെ​​​തി​​​രേ പു​​​തി​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ​​​ക്ക് യു​​​എ​​​സ് മു​​​തി​​​ർ​​​ന്നാ​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ഇ​​​രു നേ​​​താ​​​ക്ക​​​ളും ത​​​മ്മി​​​ൽ വ്യാ​​​ഴാ​​​ഴ്ച വൈ​​​കി​​​ട്ടു ന​​​ട​​​ത്തി​​​യ ഫോ​​​ൺസം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നി​​​ത്.

ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് വ​​​ൻ അ​​​ബ​​​ദ്ധ​​​മാ​​​കു​​​മെ​​​ന്ന് പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, യു​​​ക്രെ​​​യി​​​നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്താ​​​നു​​​ള്ള റ​​​ഷ്യ​​​യു​​​ടെ ഏ​​​തു നീ​​​ക്ക​​​വും യു​​​എ​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും ത​​​ട​​​യു​​​മെ​​​ന്ന് ബൈ​​​ഡ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

യു​​​ക്രെ​​​യി​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ റ​​​ഷ്യ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഒ​​​രു ല​​​ക്ഷം പ​​​ട്ടാ​​​ള​​​ത്തെ അ​​​ണി​​​നി​​​ര​​​ത്തി​​​യെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ലത്തിൽ പു​​​ടി​​​നും ബൈ​​​ഡ​​​നും ത​​​മ്മി​​​ൽ ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ച​​​ർ​​​ച്ച​​​യാ​​​ണി​​​ത്. അ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് റ​​​ഷ്യ പ​​​റ​​​യു​​​ന്ന​​​ത്.

ബൈ​​​ഡ​​​നു​​​മാ​​​യു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പു​​​ടി​​​ൻ സ​​​ന്തു​​​ഷ്ട​​​നാ​​​ണെ​​​ന്നും ഭാ​​​വി ച​​​ർ​​​ച്ച​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും പു​​​ടി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് യൂ​​​റി ഉ​​​ഷ​​​ക്കോ​​​വ് പ​​​റ​​​ഞ്ഞു.

ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ഫ​​​ല​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് ബൈ​​​ഡ​​​ൻ പു​​​ടി​​​നെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി വൈ​​​റ്റ്ഹൗ​​​സ് വ​​​ക്താ​​​വ് ജ​​​ൻ സാ​​​കി പ​​​റ​​​ഞ്ഞു.

മലയാ ളി​​യാ​​യ വി​​മു​​ക്ത​​ഭ​​ട​​ൻ അ​​മേ​​രി​​ക്ക​​യി​​ൽ വെ​​ടി​​യേ​​റ്റു​​ മ​​രി​​ച്ചു. മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി ആ​​ണ്ടൂർ ​​പ​​ക​​ലോ​​മ​​റ്റം കൂ​​ന​​ങ്കി​​യി​​ൽ മാണിയുടെ മകൻ എ​മ്മാ​​നു​​വ​​ൽ വി​​ൻ​​സെ​​ന്‍റാണ്(​​ജെ​യ്സ​​ണ്‍-44)​​ടെ​​ക്സസി​​ലെ എ​​ൽ​​പാ​​സോ​​യി​​ൽ ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ൽ മരിച്ചത്.   വീ​​ടി​​നു സ​​മീ​​പ​​മു​​ള്ള പാ​​ർ​​ക്കിം​​ഗിനായുള്ള സ്ഥലത്ത് ത​​പാ​​ൽ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നി​​ടെ വെ​​ടി​​യേ​​റ്റെന്നാണു നാ​​ട്ടി​​ൽ ല​​ഭി​​ച്ചി​​ട്ടു​​ള്ള വി​​വ​​രം. വെ​​ടിയുതിർത്ത അ​​ക്ര​​മി​​യെ പ​​രി​​ക്കേ​​റ്റ​​ നി​​ല​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൂ​​ടു​​ത​​ൽ​​പേർ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടോ​യെ​​ന്ന് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്നു​.

സം​​സ്കാ​​രം ജ​​നു​​വ​​രി ഏ​​ഴി​​ന് ഹാ​​ർ​​ട്ട​​്ഫോ​​ർ​​ഡി​​ലെ സെ​​ന്‍റ് തോ​​മ​​സ് സീ​​റോ മ​​ല​​ബാ​​ർ പ​​ള്ളി​​യി​​ൽ ഒൗ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ ന​​ട​​ത്തും.  കു​​റി​​ച്ചി​​ത്താ​​നം പ​​ന്നി​​ക്കോ​​ട്ട് മ​​ല​​യി​​ൽ കു​​ടും​​ബാം​​ഗം എ​​ലി​​സ​​ബ​​ത്താ​​ണ് മാ​​താ​​വ്. ജോ, ​​ജ​​യിം​​സ്, ജെ​​ഫ്രി എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ൾ. അ​​മേ​​രി​​ക്ക​​യി​​ൽ ജ​​നി​​ച്ച ജെയ്സ​​ണ്‍ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നുശേ​​ഷം യു​​എ​​സ് മി​​ലി​​റ്റ​​റി​​യി​​ൽ ചേ​​ർ​​ന്ന് 2012ൽ ​​ക്യാ​​പ്റ്റ​​ൻ റാ​​ങ്കി​​ൽ വി​​ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരനായ ജെഫ്രി എപ്‌സ്റ്റൈന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ എത്തിച്ചുനൽകിയ കേസിൽ മുൻ കാമുകിയും ബ്രിട്ടീഷുകാരിയുമായ ഗിസ്ലൈൻ മാക്സ്വെൽ കുറ്റക്കാരിയെന്ന് യു. എസ് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിയെന്ന ഗുരുതരമായ കുറ്റമുൾപ്പെടെ അഞ്ചു കേസിൽ ഗിസ്ലൈൻ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ന്യൂയോർക്കിലെ 12 പേരടങ്ങുന്ന ജൂറിയാണ് അഞ്ച് ദിവസത്തെ അന്തിമ വിചാരണയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ശിക്ഷ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അറുപതുകാരിയായ ഗിസ്ലൈൻ ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും. 1994 നും 2004 നും ഇടയിലാണ് എപ്‌സ്റ്റൈൻ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.

2020 ജൂലൈ മുതൽ ജയിലിൽ കഴിയുകയാണ് ഗിസ്ലൈൻ. 14 വയസ്സുള്ളപ്പോള്‍ ജെഫ്രി എപ്സ്റ്റീന്‍ തന്നെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന ആരോപണവുമായി ഒരു പെൺകുട്ടി രംഗത്തെത്തിയതോടെയായിരുന്നു ഈ കേസിന്റെ ആരംഭം. തന്നെ എപ്സ്റ്റീന്‍ പീഢിപ്പിക്കുന്ന സമയത്ത് മുറിക്കുള്ളില്‍ ഗിസ്ലൈനും ഉണ്ടായിരുന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. 1994ലാണ് ഈ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതി ഉയർന്നതിന് പിന്നാലെ മറ്റ് നിരവധിപേർ സമാനമായ പരാതിയുമായി രംഗത്തെത്തി. പ്രതിഭാഗവും വാദിഭാഗവുമായി 33 സാക്ഷികളെ വിസ്‌തരിച്ച ശേഷമാണ് വിധി പ്രസ്താവിച്ചത്.

കോടതി വിധി പുറത്തുവന്നതിനു പിന്നാലെ ആന്‍ഡ്രൂ രാജകുമാരനും സംശയ നിഴലിലാണ്. ബാലപീഢകനായ എപ്സ്റ്റീനുമായുള്ള സൗഹൃദത്തിന്റെ പേരിൽ നിരവധി തവണ ആരോപണവിധേയനാകേണ്ടി വന്ന വ്യക്തിയാണ് ആൻഡ്രൂ. നാല് മാസങ്ങൾക്ക് മുമ്പ് ആന്‍ഡ്രൂവിനെതിരെ യുവതി ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നൽകിയിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. എപ്‌സ്‌റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി വെളിപ്പെടുത്തി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ്, ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങി ഉന്നതരാണ് ജെഫ്രിയുടെ സുഹൃദ് വലയത്തിലുണ്ടായിരുന്നത്. 2019ല്‍ വിചാരണയില്‍ കഴിയവെ ജയിലില്‍ വെച്ച് ജെഫ്രി മരണപ്പെടുകയായിരുന്നു.

ലോസാഞ്ചലസിലുണ്ടായ റോഡപകടത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ഈ ഇന്ത്യൻ കുടുംബം.   ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു വരുമ്പോഴാണ് ജീവിതം മാറിമറിഞ്ഞ സംഭവം ഒരു കാറപകടത്തിന്റെ രൂപത്തിൽ എത്തിയത്. 35 മൈൽ സ്പീഡ് ലിമിറ്റ് ഉള്ള സ്ഥലത്ത് 70–80 വേഗത്തിൽ എത്തിയ എസ്‌യുവി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പുറകിൽ ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയി ആണ് നിന്നത്. ഉടൻ തന്നെ സമീപ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകൾക്ക് ശേഷം മകൻ അർജിത്ത് (14) മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ചയോടെ പതിനാറു വയസ്സുള്ള മകൾ അക്‌ഷിതയും.

പഠനത്തിൽ അതിസമർഥയായിരുന്നു അക്‌ഷിത. അടുത്ത വർഷം അമേരിക്കയിലെ പ്രശസ്തമായ ഐവി ലിഗ് സ്കൂളുകളിൽ പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു. ഇരുവരും പാഠ്യേതര വിഷയങ്ങളിലും സമർഥരായിരുന്നു. അക്‌ഷിത നോർത്ത് ഹോളിവുഡ് ഹൈലി മാഗ്‍നറ്റ് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡണ്ടും ആയിരുന്നു. ഇന്നലെ വൈകുന്നേരം നടന്ന കാൻഡിൽ വിജിലിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗം ജോൺ ലീ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വിവിധ അമേരിക്കൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്തകൾ നൽകി.

ചികിത്സയിലായിരുന്ന രാമചന്ദ റെഡ്ഡിയും ഭാര്യ രാജിനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്‌യുവി ഓടിച്ചിരുന്ന 20 വയസ്സുള്ള യുവതി നരഹത്യക്ക് അറസ്റ്റിലായി.കുടുംബം തങ്ങളുടെ അമേരിക്കൻ സ്വപ്നത്തിന് അനുസരിച്ചാണ് ജീവിച്ചു വന്നത്. പിതാവ് രാമചന്ദ റെഡ്ഡിക്ക് പതിനാറുവർഷത്തിനുശേഷം ഗ്രീൻ കാർഡ് ലഭിച്ചു. ഈ വർഷം വീട് വാങ്ങി. മക്കൾ പഠനത്തിൽ സമർഥർ, മാതാവ് രജിനി റെഡ്ഡി തെലുഗു അസോസിയേഷനിൽ പ്രവർത്തക തുടങ്ങി ഒരു ശരാശരി പ്രവാസിയുടെ മാതൃകാ ജീവിതം. തെലങ്കാന സംസ്ഥാനത്തിലെ ജാൻഗുൺ ജില്ലക്കാരാണ് ഇരുവരും. കുട്ടികളുടെ സംസ്ക്കാരം പിന്നീട്.

RECENT POSTS
Copyright © . All rights reserved