Videsham

റെഡ് ആരോസ് പൈലറ്റിന്റെ മരണത്തെ തുടര്‍ന്ന് ലോകത്തിലെ തന്നെ പ്രമുഖ ഇജക്ടര്‍ സീറ്റ് നിര്‍മ്മാതാക്കളായ കമ്പനിക്ക് 1.1 മില്ല്യണ്‍ പൗണ്ട് പിഴ. 2011 നവംബര്‍ 8ന് ഹാവക് ടിഐ എയര്‍ഗ്ക്രാഫ്റ്റിന്റെ പരീശീലന പറക്കലിനിടയിലാണ് ലെഫ്റ്റനന്റ് ഷോണ്‍ ക്‌നിംഗ്ഹാം എന്ന പൈലറ്റ് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. മാര്‍ക്ക് 10ബി ഇജക്ടര്‍ സീറ്റിലെ പാരച്യൂട്ട് യഥാസമത്ത് പ്രവര്‍ത്തിക്കാതായതോടെ സൗത്താഫ്രിക്കന്‍ വംശജനായ പൈലറ്റ് ലെഫ്റ്റനന്റ് ഷോണ്‍ ക്‌നിംഗ്ഹാമിന് അപകടം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൈലറ്റ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.

35കാരനായ പൈലറ്റിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ അപകാത സംഭവിച്ചതായും സുരക്ഷ കാര്യത്തില്‍ വീഴ്ച്ച പറ്റിയതായും മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി ലിമിറ്റഡ് ജനുവരി 22 ന് കോടതിയില്‍ നടന്ന വാദത്തില്‍ സമ്മതിച്ചു. 1.1 മില്ല്യണ്‍ പിഴ തുകയും ഏകദേശം 550,000 പൗണ്ട് കോടതി ചെലവുകളും ഉള്‍പ്പെടുന്ന തുക കമ്പനി ലിങ്കണ്‍ ക്രൗണ്‍ കോടതിക്ക് കൈമാറി. പ്രബലരായ പല പൈലറ്റുമാരുടെയും വിമാന യാത്രക്കാരുടെയും സുരക്ഷയില്‍ ഗുരുതരമായ വീഴ്ച്ചയാണ് വരുത്തിയിരിക്കുന്നതെന്ന് മിഡില്‍സെക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെ വിചാര ചെയ്തുകൊണ്ട് ആദരണീയായ ജഡ്ജ് ജസ്റ്റിസ് കാര്‍ പറഞ്ഞു.

സുരക്ഷ വീഴ്ച്ച കാരണം ഒരു മരണം തന്നെ സംഭവിച്ചിരിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങളില്‍ ഗുണനിലവാരം ഉറപ്പു വരുത്തുന്നതില്‍ മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി പരാജയപ്പെട്ടു. അന്ന് സംഭവിച്ചത് ഒഴിവാക്കപ്പെടാന്‍ കഴിയുമായിരുന്ന ദുരന്തമാണ് മരണപ്പെട്ട പൈലറ്റിന്റെ വാക്കുകളില്‍ നിന്നാണ് ഞാനിത് പറയുന്നത് ജഡ്ജ് കാര്‍ പറയുന്നു. വലിയൊരു കാലഘട്ടം മുഴുക്കെ നിരവധി പൈലറ്റുമാരുടെ ജീവന്‍ കമ്പനി അപകടത്തിലാക്കിയിരുന്നെന്ന് ഫെബ്രൂവരി ആദ്യം നടന്ന വാദത്തില്‍ പ്രോസിക്യൂട്ടര്‍ റെക്‌സ് ടെഡ് കോടതിയെ അറിയിച്ചു. ഹവാക് എയര്‍ക്രാഫ്റ്റില്‍ നിന്നും പൈലറ്റ് സീറ്റ് ഇജക്ട് ചെയ്യുന്ന സമയത്ത് പ്രധാന പാരച്യൂട്ട് ഉള്‍പ്പെടെയുള്ളവ യഥാസമയം പ്രവര്‍ത്തിച്ചില്ലെന്ന് ടെഡ് പറയുന്നു. ഇജക്ഷന്‍ ചെയ്യുന്ന സമയത്ത് പൈലറ്റുമാര്‍ നൂറിലധികം ഫീറ്റ് ഉയരത്തിലായിരിക്കും ഉപകരണം യഥാക്രമം പ്രവര്‍ത്തിച്ചില്ലെങ്കില്‍ പൈലറ്റിന്റെ മരണമായിരിക്കും ഫലമെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു.

ഞങ്ങളുടെ ചിന്തകള്‍ എന്നും മരണപ്പെട്ട പൈലറ്റിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ്. അപകടം സംഭവിച്ചതില്‍ അങ്ങേയറ്റം ദുഖം രേഖപ്പെടുത്തുന്നു. വിഷയത്തില്‍ മാപ്പപേക്ഷിക്കുന്നതായും കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ ബെക്കര്‍ എയര്‍ക്രാഫ്റ്റ് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. ഷോണ്‍സിന്റെ മരണം ഒരിക്കലും ഒരു അപകടമായിരുന്നില്ല. അതൊരു ഒഴിവാക്കപ്പെടാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനും കഴിയില്ല. മാര്‍ട്ടിന്‍ ബെക്കര്‍ കമ്പനിക്ക് പിഴയൊടുക്കേണ്ടി വന്ന വാര്‍ത്ത് ഞങ്ങള്‍ അറിഞ്ഞു. അവരുടെ ലാഭത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണത്. ഞങ്ങളുടെ നഷ്ടത്തിനെ നികത്താന്‍ എത്ര വലിയ തുകയ്ക്കും കഴിയില്ല. വിധിക്ക് ശെഷം ഷോണിന്റെ സഹോദരി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

സ്വന്തം ലേഖകന്‍

ബഹ്‌റൈൻ : ബഹ്‌റൈനിലെ ആം ആദ്മി പ്രവര്‍ത്തകര്‍ മെഡിക്കല്‍ ക്യാമ്പും , ബഹ്‌റൈൻ ആം ആദ്മി കൂട്ടായ്മയും സംഘടിപ്പിക്കുന്നു . സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് ഈ വരുന്ന മാര്‍ച്ച് രണ്ടാം തീയതി വെള്ളിയാഴ്ച  അല്‍കോമൈദ് കമ്പനി ക്യാമ്പിൽവച്ചാണ് നടത്തപ്പെടുന്നത് .

അൽ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച്  രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . അതോടൊപ്പം തന്നെ ബഹ്‌റൈൻ ആം ആദ്മി പ്രവര്‍ത്തകരുടെ കൂട്ടായ്മയും നടത്തുന്നുണ്ട് . എല്ലാ ആം ആദ്മി പ്രവര്‍ത്തകരും മെഡിക്കല്‍ ക്യാമ്പിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുവാൻ എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു .

മലയാളി യുവാവ് സാം എബ്രഹാമിന്റെ കൊലപാതകത്തില്‍ കോടതി വിധിയെക്കുറിച്ച് തുറന്നടിച്ച് പിതാവ് എബ്രഹാം. തന്റെ മകനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ കോടതി വിധിച്ചിരുന്നു. കോടതി വിധിയെക്കുറിച്ച് എബ്രഹാമിന് പറയാനുള്ളത് ഇങ്ങനെ..

‘അവര് ഇനി വെളിച്ചം കാണരുതെന്നാ എന്റെ അഭിപ്രായം. ഇവളെയും ഞങ്ങള്‍ ഞങ്ങളുടെ മോളെ പോലെയാ സ്‌നേഹിച്ചത് എന്നിട്ടും ഇവള്‍ ചെയ്തത് ഇങ്ങനെയായതുകൊണ്ട് ഞങ്ങള്‍ക്ക് വിഷമമുണ്ട്. ആദ്യം തങ്ങള്‍ വിചാരിച്ചത് രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്നാണ്. പിന്നീട് അവന്‍ തന്നെ കുറ്റം ഏല്‍ക്കുന്നതായി ഫേസ്ബുക്കിലും മറ്റും വന്നപ്പോള്‍, അവള്‍ക്ക് ശിക്ഷ കിട്ടില്ലെന്നാണ് കരുതിയത്. ഏതായാലും കോടതി വിധി വന്നതോടെ രണ്ടുപേര്‍ക്കും ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ട് ദൈവം അതില്‍ പ്രവര്‍ത്തിച്ചുവെന്നാണ് കരുതുന്നത്.

Image result for sam abraham murder case

സോഫിയ കുറ്റം ചെയ്തിട്ടെന്ന് വിശ്വസിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. കാരണം ഞങ്ങള്‍ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ഒരുപെണ്ണായിരുന്നു അവള്‍. ഹാര്‍ട്ട് അറ്റാക്കാണ് എന്നു വിശ്വസിച്ചിരുന്ന ഞങ്ങള്‍ സയനേഡാണ് മരണകാരണം എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

എന്റെ ഭാര്യയ്ക്കൊന്നും ഇതുവരെ മകന്റെ മരണത്തോട് പൊരുത്തപ്പെടാനായിട്ടില്ല. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് കൂടി ഞങ്ങളെ ഫോണില്‍ വിളിച്ച് ഞാന്‍ സുഖമായിരിക്കുന്നുവെന്ന് മോന്‍ പറഞ്ഞതാണല്ലോ.അന്ന് ചേട്ടത്തിയുടെ വീട്ടില്‍ ചോറൂണ് ഉണ്ട് അതുകഴിഞ്ഞ് ഞാന്‍ വരും..ജോലിക്ക് പോകും എന്നൊക്കെ പറഞ്ഞു.അതിന്റെ പിറ്റേന്നാണ് ആ സംഭവം നടക്കുന്നത്. ഏബ്രഹാം പറയുന്നു.

ഇനി കുഞ്ഞിനെ വിട്ടുകിട്ടുകയെന്ന ഒരൊറ്റ ആഗ്രഹമേയുള്ളൂ. അതിനായി ഏംബസിയിലും വിദേശ മന്ത്രാലയത്തിലുമൊക്കെ അപേക്ഷകള്‍ നല്‍കി. ഓസ്‌ട്രേലിയയില്‍ നിന്ന് മറുപടിയൊന്നും വന്നില്ലെങ്കിലും,തങ്ങള്‍ ശ്രമം തുടരുകയാണെന്ന മറുപടി ഏംബസിയില്‍ നിന്ന് കിട്ടിയിരുന്നു.കുട്ടിയെ കിട്ടാന്‍ ഏംബസി വഴി പരമാവധി ശ്രമിക്കും. ഓസ്‌ട്രേലിയയില്‍ പോയി കേസ് നടത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 10 തവണയെങ്കിലും കൊച്ചുമകനുമായി സംസാരിച്ചിട്ടുണ്ട്.വെറും കുശലാന്വേഷണങ്ങള്‍ മാത്രം. കുട്ടിയുടെ അമ്മയെ കുറിച്ചോ, കേസിനെ കുറിച്ചോ സംസാരിക്കാറില്ല.ചേട്ടത്തിയുടെ ഭര്‍ത്താവാണ് കുട്ടിക്ക് ഫോണ്‍ കൊടുക്കുന്നതും മറ്റും.

Image result for sam abraham murder case

സര്‍ക്കാരിന്റെ സംരക്ഷണയിലാണ് വളരുന്നതെങ്കില്‍ ഞങ്ങള്‍ക്ക് അവനുമായി ബന്ധപ്പെടാന്‍ കഴിയും.എന്നാല്‍, ചേട്ടത്തിയുടെ സംരക്ഷണയിലാണെങ്കില്‍ ഞങ്ങള്‍ക്ക് ബന്ധപ്പടാന്‍ കഴിയുകയില്ല.അവര്‍ വളര്‍ത്തുകയാണെങ്കില്‍ തങ്ങള്‍ക്ക് അതിനോട് യോജിക്കാന്‍ കഴിയില്ലയെന്നും ഏബ്രഹാം പറയുന്നു. കേസിന്റെ അന്വഷണ വേളയില്‍ ഓസീസ് പൊലീസ് തങ്ങളുമായി ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്നു. കുട്ടിയെ കിട്ടണമെങ്കില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്യണമെന്നാണ് അവര്‍ വ്യക്തമാക്കിയത്.’കേസ് നടത്തിപ്പ് ചെലവേറിയതായിരിക്കുമെന്നാണ് അഭിഭാഷകര്‍ അറിയിച്ചതെന്നും സാമുവല്‍ എബ്രഹാം പറഞ്ഞു.

‘മാര്‍ച്ച് 21 നാണ് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായുള്ള ഇരുഭാഗത്തിന്റെയും വാദം നടക്കുന്നത്. അവളും അവനും ഇനി ജീവിതത്തില്‍ വെളിച്ചം കാണരുത്..പുറത്ത് വരരുത് എന്നാണ് താല്‍പര്യം. മകളെ പോലെ സ്‌നേഹിച്ച തങ്ങളോട് ഇത്രയും ക്രൂരത പാടില്ലായിരുന്നു. അവള്‍ക്ക് വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചങ്ങ് പോയാല്‍ പോരായിരുന്നോ? ജീവപര്യന്തം തടവിന് വിധിക്കണമെന്നാണ് ഭാര്യയുടെ താല്‍പര്യം. അവളിനിയും ഈ ഷോക്കില്‍ നിന്ന് മുക്തയായിട്ടില്ല. ഏബ്രഹാം ഒരു വിതുമ്പലോടെ പറഞ്ഞു നിര്‍ത്തുന്നു.

സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കിയ ആദ്യത്തെ രാജ്യമെന്ന പദവിയിലെത്തിയിരിക്കുകയാണ് വെനസ്വേല. ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതുന്ന ക്രൂഡ്ഓയില്‍ ശേഖരമാണ് രാജ്യത്തിന്റെ സാമ്പത്തികാടിത്തറ. ഇതിന്റെ പിന്‍ബലത്തിലാണ് പെട്രോ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ഉപരോധത്തെ മറികടക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് വെനസ്വേലന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മദുറോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. അതേസമയം പുതിയ കറന്‍സിയെ എതിര്‍ത്തുകൊണ്ട് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തു വന്നു. അമേരിക്കന്‍ പൗരന്മാരോ കമ്പനികളോ പെട്രോ വാങ്ങിക്കുകയാണെങ്കില്‍ അമേരിക്കന്‍ ഉപരോധത്തെ നിരാകരിക്കുന്ന പ്രവര്‍ത്തിയായിരിക്കുമെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ വെനസ്വേലന്‍ സര്‍ക്കാരിന്റെ സുതാര്യതയില്‍ പലര്‍ക്കും സംശയമുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍കാല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ കറന്‍സി സൂക്ഷ്മതയോടു കൂടി മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളുവെന്നാണ് തന്റെ അഭിപ്രായമെന്ന് അര്‍ജന്റീന ആസ്ഥാനമായുള്ള ഡിജിറ്റല്‍ കറന്‍സി സിഗ്‌നേച്ചറിന്റെ സഹസ്ഥാപകനായ ഫെഡറികോ ബോണ്ട് പറഞ്ഞു. വലിയ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ പാകത്തിലുള്ള അവസ്ഥയിലല്ല നിലവില്‍ വെനസ്വേലന്‍ സാര്‍ക്കാരെന്നും അതുകൊണ്ടു തന്നെ പുതിയ നീക്കം അറ്റകൈ പ്രയോഗമാകാന്‍ സാധ്യതയുണ്ടെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു. ആകെ 100 മില്ല്യണ്‍ ഡിജിറ്റല്‍ ടോക്കണുകള്‍ പുറത്തിറക്കാനാണ് വെനസ്വേല തയ്യാറെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 38.4 മില്ല്യണ്‍ പെട്രോയാണ് പുറത്തിറക്കുക. ഇതിന്റെ വിപണനം ചൊവ്വാഴ്ച്ച ആരംഭിക്കും. ക്രൂഡോയിലിന്റെ ബാരല്‍ മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പെട്രോയുടെ വില നിശ്ചയിക്കുക.

ഡോളറിന്റെയും വാള്‍സ്ട്രീറ്റിന്റെയും ആഗോള കുത്തകവല്‍ക്കരണത്തില്‍ നിന്നും മോചിതമായ മറ്റൊരു മാതൃക സൃഷ്ടിക്കുകയെന്ന ഹ്യൂഗോ ഷാവേസിന്റെ സ്വപ്‌നമാണ് പുതിയ കറന്‍സിയിലൂടെ സാധ്യമാകുന്നതെന്ന് മദൂറോ അവകാശപ്പെട്ടു. പെട്രോ വെനസ്വേലയുടെ സാമ്പത്തിക സ്ഥിരതയുടേയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റേയും മാതൃകയായി ഉയര്‍ത്തികാണിക്കപ്പെടും. സന്തുലിതവും, സ്വതന്ത്രവും മികച്ചതുമായ സമ്പദ് വ്യവസ്ഥയെന്ന ആഗോള വീക്ഷണമാണ് ഇത് നല്‍കുന്നതെന്നും വെനസ്വലേന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അതേസമയം പെട്രോയുടെ വിപണനം ഡോളറിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ സാധ്യമാകൂവെന്ന് വിമര്‍ശകര്‍ പറയുന്നു. നാണ്യപ്പെരുപ്പം മൂലം മൂല്യം ഗണ്യമായി കുറഞ്ഞ വെനസ്വലേന്‍ കറന്‍സി ബോളിവറും പെട്രോയുമായുള്ള വിനിമയം സാധ്യമല്ലെന്നും വിമര്‍ശകര്‍ സൂചിപ്പിക്കുന്നു.

പോഡ്ഗോറിക്ക: തെക്കുകിഴക്കൻ യൂറോപ്പിലെ മോണ്ടിനിഗ്രോയിൽ അമേരിക്കൻ എംബസിക്കുനേരെ ചാവേറാക്രമണം. അക്രമി മരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്വയം പൊട്ടിത്തെറിക്കും മുമ്പ് ചാവേർ എംബസിക്കുനേരെ ഗ്രനേഡ് എറിയുകയായിരുന്നു. മറ്റാർക്കും പരിക്കില്ല.

സംഭവത്തെ തുടർന്ന് എംബസിയിലെ വിസ സേവനങ്ങൾ വ്യാഴാഴ്ച നിർത്തിവച്ചു. എംബസിയിലേക്കുള്ള പ്രവേശനം വിലക്കി. അമേരിക്കൻ പൗരന്മാർക്കുള്ള അടിയന്തര സേവനങ്ങൾ മാത്രമാണ് ലഭ്യമാക്കിയത്.

വാഷിംഗ്ടണ്‍: സ്‌കൂളുകളിലുണ്ടാകുന്ന വെടിവെപ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രശ്‌നപരിഹാരം. ഫ്‌ളോറിഡയിലെ വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായും മരിച്ചവരുടെ മാതാപിതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു.

പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.

ഫ്‌ളോറിഡ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് തോക്കുപയോഗത്തിന് നിയന്ത്രണം വരുത്താനും തീരുമാനമായിട്ടുണ്ട്. സെമി ഓട്ടോമാറ്റിക് തോക്കുകളെ ഓട്ടോമാറ്റിക് തോക്കുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ബംപ് സ്റ്റോക് ഉള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രംപ് നീതിന്യായ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാം ഏബ്രഹാം വധക്കേസില്‍ ഭാര്യ സോഫിയയും കാമുകന്‍ അരുണ്‍ കമലഹാസനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ സുപ്രീം കോടതി. കൊലപാതകത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ശിക്ഷ വിധിക്കുന്നതിനായി മാര്‍ച്ച് 21ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. അതേസമയം തങ്ങളുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം സോഫിയയും അരുണും കോടതിയില്‍ നിഷേധിച്ചു. സാം ഏബ്രഹാമിന്റെ മരണം കൊലപാതകം തന്നെയായിരിക്കാം എന്നാല്‍ കൃത്യത്തില്‍ സോഫിയക്ക് പങ്കില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

33 കാരനായ സാമിനെ അവൊക്കാഡോ ജ്യൂസില്‍ മയക്കു മരുന്ന് നല്‍കി ഉറക്കിക്കിടത്തിയതിനു ശേഷം സയനൈഡ് വായില്‍ ഒഴിച്ചു കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആറു വയസ്സുകാരനായ മകന്റെ കൂടെ ഉറങ്ങുന്ന സമയത്താണ് പ്രതികള്‍ സയനൈഡ് ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തി സാമിന്റെ വായില്‍ ഒഴിച്ചു കൊടുത്തതെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. രഹസ്യന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലില്‍ അരുണ്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കിയിരുന്നു.

പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒന്നിച്ചു ജീവിക്കാന്‍ വേണ്ടിയാണ് സാമിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ വാദമുയര്‍ന്നു. സോഫിയയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നതിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 14 ദിവസം നീണ്ടു നിന്ന വിചാരണാ നടപടികള്‍ക്ക് ശേഷമാണ് കോടതി ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

 

അഗ്‌നിപര്‍വ്വതം പൊട്ടിയാല്‍ എന്തായിരിക്കും സംഭവിക്കുക. കൗതുകത്തോടെ ആ കാഴ്ചകള്‍ ടിവിയിലും യുട്യൂബിലുമൊക്കെ കാണുന്നവരാണ് നമ്മള്‍. എന്നാല്‍ ഇന്തോനേഷ്യയിലെ സുമാത്രയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിയപ്പോള്‍ അഞ്ച് കിലോമീറ്ററോളമാണ് ചാരത്തില്‍ മൂടപ്പെട്ടത്.

കടപ്പാട് ; മെയിൽ ഓൺലൈൻ

അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രദേശത്തെ ആളുകളെയെല്ലാം മാറ്റിപ്പാര്‍പ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്‌തെങ്കിലും വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായപ്പോള്‍ ജനക്കൂട്ടം പരക്കം പാഞ്ഞു.

സ്‌കൂള്‍ കുട്ടകളടക്കം പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.

നാലോളം ജില്ലയില്‍ പൊടിപടലത്താല്‍ മൂടി കാഴ്ചാപരിധി വെറും മൂന്ന് മീറ്ററോളം മാത്രമായിരുന്നു. പൊട്ടിത്തെറിക്കൊപ്പം ചെറിയ ഭൂചലനവും ഇവിടെ അനുഭവപ്പെട്ടു.

തിങ്കളാഴ്ച രാവിലെയോടെയായിന്നു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.

 

മകളെ സൗന്ദര്യ റാണി ആക്കാന്‍ മാസം 500 ഡോളര്‍ മാത്രമാണ് ഈ അമ്മ ചെലവഴിച്ചത്. പിഞ്ചുകുഞ്ഞായിരുന്ന മകളിപ്പോള്‍ സൗന്ദര്യ മത്സരങ്ങളിലെ റാണിയാണ്. 32കാരിയായ ആലി പൈപ്പര്‍ ആണ് മൂന്ന് വയസുകാരിയായ റൂബിയെ സൗന്ദര്യ റാണിയാക്കി മാറ്റിയത്. ഒന്നാം വയസുമുതല്‍ റൂബി സൗന്ദര്യ മത്സരങ്ങളിലെ റാണിയാണ്.

മാഞ്ചസ്റ്ററില്‍ താമസമാക്കിയ ആലിയും കുടുംബവും മകളുടെ ഇഷ്ടവിനോദത്തിനായി ചെലവഴിക്കുന്നത് 500 ഡോളറാണ്. റൂബിക്ക് സൗന്ദര്യ മത്സരങ്ങള്‍ വലിയ ഇഷ്ടമാണ്. മത്സരങ്ങള്‍ അവളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്നുവെന്ന് അമ്മ പറയുന്നു.

2016ലാണ് റൂബിക്ക് ആദ്യ വേദി ലഭിക്കുന്നത്. അത് അവളുടെ ആത്മവിശ്വാസത്തെ വളരെയധികം ഉയര്‍ത്തിയെന്ന് ആലി പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്ക് എല്ലാ കാര്യത്തിലും വലിയ മടി ആയിരുന്നു. ഞാന്‍ സ്‌കൂളില്‍ മറ്റ് കുട്ടികളില്‍ നിന്ന് എപ്പോഴും ഒളിച്ചുനില്‍ക്കാന്‍ ശ്രമിക്കുമായിരുന്നു. ആലി പറയുന്നു. പിന്നീട് അഭിനയത്തിനായുള്ള ക്ലാസുകളിലൂടെയാണ് എനിക്ക് ഈ ചുറുചുറുക്കും ധൈര്യവുമെല്ലാം സംഭരിക്കാനായത്. 12 വയസുകാരനായ സിജെ ആണ് ആലിയുടെ മൂത്ത മകന്‍. മകന്‍ ചെറുപ്പം മുതലേ എല്ലാ കാര്യത്തിലും മിടുക്കനായിരുന്നു പക്ഷേ റൂബിയുടെ കാര്യത്തില്‍ എനിക്ക് ഭയമായിരുന്നു. എന്റെ ചെറുപ്പം പോലെ അവളും വളരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അവളുടെ കംഫേര്‍ട്ട് സോണില്‍നിന്ന് മകളെ പുറത്തേക്ക് കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിച്ചു. ആ തീരുമാനമാണ് ഇപ്പോള്‍ ഈ വിജയത്തിലെത്തി നില്‍ക്കുന്നതെന്നും ആലി വ്യക്തമാക്കി.

ടോഡ്‌ലേഴ്‌സ് ആന്‍ഡ് ടിയാരാസ് എന്ന അമേരിക്കന്‍ റിയാലിറ്റി ഷോയിലൂടെയാണ് കുട്ടികള്‍ക്കുള്ള സൗന്ദര്യ മത്സരങ്ങളെക്കുറിച്ച് അറിയുന്നത്. റൂബിയെ അതുപൊലൊരു താരമായി കാണാന്‍ ആഗ്രഹിച്ചപ്പോള്‍ ഒട്ടുമടിക്കാതെ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും ആലി പറയുന്നു. മേക്കപ്പുകളോ മറ്റ് സൗന്ദര്യ വര്‍ധക വസ്തുക്കളോ മകള്‍ക്ക് വേണ്ടി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ആലി പറഞ്ഞു.

തുടക്കത്തില്‍ അവളും ആകെ പരിഭ്രമിച്ചിരുന്നു. എന്നാല്‍ എന്നെയും അതിശയിപ്പിച്ച് വെറും ഒരാഴ്ച കൊണ്ട് അവള്‍ ഓരോ മത്സരങ്ങളും വിജയിച്ചു. വസ്ത്രങ്ങള്‍ക്കും പ്രവേശനത്തിനുമായാണ് 500 ഡോളര്‍ ചെലവ്. വസ്ത്രങ്ങളും അവള്‍ക്ക് ചേരുന്നതാണെങ്കില്‍ വില നോക്കാതെ വാങ്ങാറുണ്ടെന്നും റൂബിയുടെ അമ്മ വ്യക്തമാക്കുന്നു.

ഇതുവരെ ഈ മൂന്ന് വയസുകാരി സ്വന്തമാക്കിയത് നിരവധി കിരീടങ്ങളും ട്രോഫികളുമാണ്. സമപ്രായത്തിലുള്ളവര്‍ അമ്മയുടെ കൈ വിടാതെ ഒതുക്കത്തോടെ ജീവിതം നയിക്കുമ്പോള്‍ സ്വതന്ത്രയായി ഫാഷന്‍ മത്സരവേദികള്‍ കീഴടക്കുകയാണ് ഈ കുഞ്ഞു താരം. മത്സരങ്ങള്‍ വിജയിക്കുമ്പോള്‍ അതിന്റെ വില എത്രത്തോളമാണെന്ന് മനസിലാക്കാന്‍ അറിയില്ലെങ്കിലും തന്റെ അമ്മയ്ക്ക് താന്‍ അഭിമാനമാണെന്ന് തെളിയിക്കുകയാണ് റൂബി.

സൗദി അറേബ്യയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരാണ് മരിച്ചത്. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ഹസ്സ നഗരത്തിന് സമീപം ജനവാസമില്ലാത്ത സ്ഥലത്താണ് തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ് കുഞ്ഞബ്ദുല്ല. സന്ദര്‍ശക വീസയില്‍ വന്നു ഭര്‍ത്താവിനോടൊപ്പം അല്‍ഹസ്സയില്‍ കഴിയുകയായിരുന്നു റിസ്‌വാന. ഇവര്‍ക്ക് മക്കളില്ല. മൊയ്തു- കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഇബ്രാഹിം ഹാജി – ഖദീജ ദമ്പതികളുടെ മകളാണു റിസ്‌വാന.

ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസ്സയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പൊലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസ്സയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ്വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.

ഞായറാഴ്ച അല്‍ഹസ്സയില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു പുറപ്പെട്ട ഇവരെ കുറിച്ചു വിവരമില്ലെന്നു സുഹൃത്തുക്കള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടന്ന തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതനുസരിച്ചു സ്ഥലത്തെത്തിയവര്‍ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാഹനത്തിനു സമീപ പ്രദേശത്തുനിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ പൊലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇതു കുഞ്ഞബ്ദുല്ലയുടേതും റിസ്‌വാനയുടേതുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

RECENT POSTS
Copyright © . All rights reserved