റജി നന്തികാട്ട്
2017 ഡിസംബര്‍ 27ന് ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന യുകെയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന ടോണി ചെറിയാനും പത്നി ഡേയ്സിക്കും എല്ലാവിധആശംസകളും നേര്‍ന്ന് സുഹൃത്തക്കളും കുടുംബാംഗങ്ങളും.
കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് കൈത്താങ്ങായ ടോണി ചെറിയാന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നിഴല്‍ പോലെ കൂടെ നിന്ന ഡെയ്സിക്കും ലണ്ടന്‍ മലയാള സാഹിത്യവേദി, ഫ്രണ്ട്സ് ഓഫ് ലണ്ടന്‍, ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍, ജയന്‍സ് ക്ലബ് ബര്‍മിംഗ്ഹാം തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു.
ജിമ്മി ജോസഫ്
ഗ്ലാസ്‌ഗോയിലെ കാംബസ്ലാംങ്ങില്‍ താമസിക്കുന്ന ബെന്നി – ജിഷ മാത്തൂര്‍ ദമ്പതികള്‍ക്ക് ഇരുപതാമത് വിവാഹ വാര്‍ഷിക ദിനാശംസകള്‍. ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍സ് ഓഫ് മദര്‍വെല്‍ സ്‌കോട്‌ലാന്‍ഡിന്റെ ( ICOMS) മുന്‍ ട്രസ്റ്റിയും കലാകേരളം ഗ്ലാസ്‌ഗോയുടെ മുന്‍ സെക്രട്ടറിയും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ട്രസ്റ്റിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ. ബെന്നി മാത്തൂരിനും ജിഷയ്ക്കും എല്ലാവിധ ഭാവുകങ്ങളും വിവാഹ വാര്‍ഷിക ദിനാശംസകളും ആയുരാരോഗ്യവും നേര്‍ന്നു കൊണ്ട് ഗ്ലാസ്‌ഗോയിലെ സുഹൃത്തുക്കളും മക്കളായ ഐറിനും ഇവിയും.
ബിജോ തോമസ് അടവിച്ചിറ
കേരളപിറവി നാം ആഘോഷിക്കുമ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനം എന്ന നിലയില്‍ പിറവികൊണ്ട ദിനം. മലയാളിക്ക് അഭിമാനത്തിന്‍റെ ഒരു ദിനം കൂടി. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം.
സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949 -ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍.
പെണ്‍കൊടികള്‍ സെറ്റുസാരിയുടെ നിറവില്‍ മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടിന്‍ വര്‍ണ്ണങ്ങളില്‍ പുരുഷ കേസരികളും കേരള പിറവി ആഘോഷങ്ങള്‍ കൂടുതല്‍ വര്‍ണ്ണശോഭയാക്കുന്നു.
അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്‌കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്
1956 നവംബര്‍-1 ന് മലയാള ഭാഷ കൈയിലേറ്റിയവര്‍ ഒരു സംസ്ഥാനത്തിന്‍റെ കുടകീഴില്‍ വന്ന ദിനം. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലേറെ യോജിച്ച ദിവസം ഏത്?
നാട്ടുരാജ്യങ്ങളുടെയും രാജവാഴ്ച്ചയുടെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു.
മാനവര്‍ എല്ലാവരും ഒന്നുപോലെ വാണ മഹാബലിയുടെ ഭരണകാലത്തെകുറിച്ചുള്ള കഥയും പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ കഥയും കേരളപിറവി ദിനത്തില്‍ മുറതെറ്റാതെ മുഴങ്ങും. കേരളത്തിന്‍റെ മുക്കിലും മൂലയിലും മലയാളി തിളക്കം പ്രതിഫലിക്കും.മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും ഉയര്‍ത്തേഴുന്നേല്‍ക്കുമ്പോള്‍ അതോര്‍ത്തെങ്കിലും നമുക്ക് അഭിമാനിക്കാം.
വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളത്തെ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. സാക്ഷരതയാണ് അതിലൊന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കാണ്. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ജോ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു. 1950 കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.
ദൈവത്തിന്റെ സ്വന്തം നാടായകേരളം ആവശ്യത്തിനു വെള്ളവും
വെളിച്ചവും നള്‍കി ദൈവം സൃഷ്‌ടിച്ച ഈ കേരളം
ഇന്ന് ഭൂ മാഫിയ
തുടങ്ങി സ്ത്രീ പീഡകരെ കൊണ്ട് തിങ്ങി നിറഞ്ഞു വർഗ്ഗിയ ചേരിതിരിവിൽ എത്തി നിൽക്കുന്നു …… അങ്ങനെ
ഒരായിരം മാഫിയാകളുടെ കൈയില്‍ ആണ്…
അധികാര വര്‍ഗ്ഗം അതിനു കൂട്ട് നില്‍ക്കുമ്പോള്‍ ദൈവത്തിനു പോലും കുണ്ടിതം തോന്നിയേക്കാം
ഇങ്ങനെ ഒന്ന് സൃഷ്ടിച്ചു പോയല്ലോ എന്നോര്‍ത്തു…
സ്വന്തം ഭാഷയേയും സംസ്കാരത്തിലും അഭിമാനിക്കാത്ത ഒരു ജനതയെ ഏതു അധിനിവേശ ശക്തികള്‍ക്കും വളരെ വേഗം തകര്‍ക്കനാവും.നമ്മുടെ സാംസ്കാരത്തിന്‍റെ, ഭാഷയുടെ നമ്മുടെ പുതുതലമുറയില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.വേരുകളറ്റ, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി അറ്റുപോകാതെയിരിക്കാന്‍ ഇതു ഉപകരിക്കും..
ഇന്ന് 15-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സിബി ജോസിനും സ്വപ്‍ന സിബിക്കും ഐശ്വര്യപൂർണ്ണമായ വിവാഹദിന ആശംസകൾ നേരുന്നു….ഭരണങ്ങാനം ആണ് സ്വദേശം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നിഖിത സിബി, ആറാം ക്ലാസ് വിദ്യാർത്ഥിയായ നോയൽ സിബി എന്നിവർ മക്കളാണ്… സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിലെ സൺഡേ സ്‌കൂൾ അദ്ധ്യാപിക കൂടിയാണ് നഴ്‌സായ സ്വപ്‍ന സിബി…
വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും
നിറയെ സന്തോഷവും , കൊച്ചു കൊച്ചു ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം
Read more.. ബസില്‍ സ്വസ്ഥമായിരുന്ന് യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിലേയ്ക്ക് ഒരു ബസ്‌സ്റ്റോപ്പില്‍ വച്ച് വൃദ്ധയായ ഒരു സ്ത്രീ കയ്യില്‍ ഏതാനും പൊതിക്കെട്ടുകളുമായി കയറിവന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ അവര്‍ ഇരുന്നെങ്കിലും കയ്യിലുള്ള പൊതിക്കെട്ടുകള്‍
വിവാഹ ജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അസോസിയേഷന്‍ (MMA) ട്രഷററുമായ ജോര്‍ജ് വടക്കുംചേരിക്കും റാണി ജോര്‍ജിനും ഒരായിരം വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് എംഎംഎ ഭാരവാഹികളും ഒപ്പം ഫാമിലി ഫ്രണ്ട്‌സ് ഗ്രൂപ്പും.
ഇന്ന് 8 -ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ലണ്ടൻ ക്രോയോണിൽ താമസിക്കുന്ന എന്റെ പ്രിയ സഹോദരൻ ഷിജോമോൻ ജോസഫ് അവന്റെ പ്രിയതമ്മ മേരി ജിനി ഷിജോക്കും , പൊന്നിൻ ചിങ്ങം പിറന്ന ഈ മാസത്തിൽ ഐശ്വര്യപൂർണ്ണമായ നാളുകൾ നേർന്ന് വിവാഹദിന ആശംസകൾ നേരുന്നു
വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും
നിറയെ സന്തോഷവും , കൊച്ചു കൊച്ചു ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അഞ്ജു എൽസ കുര്യന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പപ്പ, മമ്മി, അനുജത്തിയായ എയ്‌ജ്ൽ മേരി കുരിയൻ. യുകെയിലെ ബെർമിൻഹാമിലുള്ള എഡിങ്ടണിൽ താമസിക്കുന്ന കുപ്ലശ്ശേരിൽ കുര്യൻ വർക്കി- ആനി കുര്യൻ ( മുൻ യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ്) ദമ്പതികളുടെ മൂത്ത മകളാണ് അഞ്ജു. കോതമംഗലം സെന്റ്. ഗ്രിഗോറിയസ് ഡെന്റൽ കോളേജിൽ നിന്നും ബി ഡി സ് പാസായ അഞ്ജുവിനു മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍..