ന്യൂസ് ഡെസ്ക് മലയാളം യുകെ

മുൻ ഇംഗ്ലണ്ട് ഫുട്ബോൾ മാനേജർ ടെറി വെനബിൾസ് (80) അന്തരിച്ചു. ദീർഘനാളായി രോഗത്തിൻെറ പിടിയിലായിരുന്ന അദ്ദേഹം ഇന്നലെ ലോകത്തോട് വിടവാങ്ങിയെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1996-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലേക്ക് വെനബിൾസ് പുരുഷ ദേശീയ ടീമിനെ ടെറി വെനബിൾസ് നയിച്ചിരുന്നു. വെനബിൾസ് 1984-85 ക്യാമ്പെയ്‌നിൽ ക്യാറ്റലാൻ ടീമിനൊപ്പം കിരീടം നേടി. തുടർന്ന് അടുത്ത സീസണിൽ ലീഗ് കപ്പ് സ്വന്തമാക്കുന്നതിലും സുപ്രധാന പങ്കു വഹിച്ചു.

1986-ലെ യൂറോപ്യൻ കപ്പ് ഫൈനലിലേക്ക് ബാഴ്‌സലോണയെ നയിച്ചു. തന്റെ മാനേജർ ജീവിതത്തിൽ, ടോട്ടൻഹാം, ക്രിസ്റ്റൽ പാലസ്, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, ബാഴ്‌സലോണ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകളുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 1991-ൽ ടോട്ടൻഹാമിനൊപ്പം എഫ്എ കപ്പ് സ്വന്തമാക്കി.

1994 നും 1996 നും ഇടയിൽ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകളുടെ പരിശീലകനെന്ന നിലയിൽ അദ്ദേഹം തൻെറ മുഖമുദ്ര പതിപ്പിച്ചു. 2006 നും 2007 നും ഇടയിൽ പുരുഷ ദേശീയ ടീമിന്റെ അന്നത്തെ മാനേജർ സ്റ്റീവ് മക്ലാരന്റെ സഹായിയായിരുന്നു