ഇന്ത്യന്‍ ഹൈ കമ്മീഷന്റെ (എച്ച്സിഐ) കോണ്‍സുലാര്‍ ക്യാമ്പ് ശനിയാഴ്ച ബ്രിസ്റ്റോളില്‍ വെച്ച് നടക്കും. ഫെബ്രുവരി എട്ടിന് രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ബ്രിസ്റ്റോളിലെ സാവേജസ് വുഡ് റോഡിലെ ജൂബിലി സെന്ററിലാണ് ക്യാമ്പ് നടക്കുക. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പങ്കെടുക്കും. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും സൗത്ത് വെയ്ല്‍സിലും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ക്യാമ്പ് ഏറെ ഉപകാരപ്രദമാകും. ഇന്ത്യന്‍ വിസയുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ കോണ്‍സുലാര്‍ ക്യാമ്പില്‍ നിന്ന് ലഭിക്കും. പാസ്പോര്‍ട്ട് പുതുക്കാനും ഒസിഐക്കായി അപേക്ഷിക്കാനുമുള്ള അവസരവും ലഭിക്കും. കൂടാതെ മറ്റ് കോണ്‍സുലാര്‍ സേവനങ്ങളും ഇവിടെ നിന്നും പ്രാപ്തമാകും. കൂടുതല്‍ വിവരങ്ങള്‍ക്കായി: [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 020-86295950

വിവിധ സേവനങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

ഒസിഐ രജിസ്‌ട്രേഷനും പുതുക്കാനും: https://ociservices.gov.in/

പാസ്‌പോര്‍ട്ട് പുതുക്കാന്‍: https://portal3.passportindia.gov.in/Online/index.html

ഇന്ത്യയിലേക്കുള്ള ഇ – വിസയ്ക്ക്: https://indianvisaonline.gov.in/visa/

ഒസിഐ അഡൈ്വസറിക്കായി: https://www.hcilondon.gov.in/news_detail/?newsid=111

രേഖകളുടെ അറ്റസ്റ്റേഷനു വേണ്ടി:https://www.vfsglobal.com/india/uk/

കോണ്‍സുലാര്‍ ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം

ജൂബിലി സെന്റര്‍

സാവേജസ് വുഡ് റോഡ്

ബ്രാഡ്‌ലി സ്‌റ്റോക്, ബ്രിസ്‌റ്റോള്‍ ബിഎസ്32 8എച്ച്എല്‍