ന്യൂസ് ഡെസ്ക് മലയാളം യുകെ

അമ്പതിലധികം ഡിവോഷണൽ സോങ്സ് എഴുതിയ അനീഷ് പാലമൂട്ടിൽ മലയാളം യുകെയുടെ മികച്ച ക്രിസ്ത്യൻ ഗാനരചയിതാവിനുള്ള അവാർഡിന് അർഹനായി. ഒക്ടോബർ 28-ാം തീയതി ഗ്ലാസ്‌കോയിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ അനീഷ് പാലമൂട്ടിലിന് അവാർഡ് സമ്മാനിക്കും. മാർക്കോസ് , കെസ്റ്റർ, അഭിജിത്ത് കൊല്ലം , സുദീപ് കുമാർ ,നിത്യമാമ്മൻ, മരിയകോലടി, മിഥുല മൈക്കിൾ തുടങ്ങി ഒട്ടേറെ പ്രശസ്തർ അനീഷ് എഴുതിയ വരികൾ ആലപിച്ചിട്ടുണ്ട്. ഇതോടൊപ്പം ഗുഡ് ഷെപ്പേർഡ് മ്യൂസിക് അവാർഡ് , ഡിവൈൻ മ്യൂസിക് ക്ലബ്ബ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും അനീഷിനെ തേടിയെത്തി.


ചെറുപ്പം തൊട്ട് പാട്ടിനെ ഇഷ്ടപ്പെട്ടിരുന്ന അനീഷ് 2014 – ൽ പുറത്തിറങ്ങിയ ഒരു സ്നേഹവർഷം എന്ന ആൽബത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സംഗീത രചനയ്ക്ക് ഒപ്പം നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അനീഷ്. യുകെയിൽ എത്തുന്നതിനുമുമ്പ് ഡൽഹിയിലെ നിരവധി ക്ലബ്ബുകളുടെ ഭാഗമായി അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.

മലയാളി ക്രിക്കറ്റ് താരം അനീഷ് ബാബു യോര്‍ക്ഷയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ ഇരുപത് പേരടങ്ങുന്ന ലിസ്റ്റില്‍ പതിനൊന്നാമതായി ഇടം നേടിയത് വൻ പ്രാധാന്യത്തോടെ മലയാളം യുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. യോര്‍ക്ക് ഷെയര്‍ ഹോനേര്‍ഡ്‌സ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ആയിരത്തോളം കൗണ്ടി ക്ലബ്ബുകളില്‍ കളിക്കുന്നവരില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരാണ് ഈ നേട്ടത്തിന് അര്‍ഹരാകുന്നത് .2020 ൽ ലീഡ്സ് പ്രീമിയർ ലീഗ് അവാർഡും .2021 ബെസ്റ്റ് പ്ലേയർ ഓഫ് ദി സീസൺ അവാർഡും ലഭിച്ചിട്ടുണ്ട്.

ഗാനരചനയ്ക്ക് ഒപ്പം ഒട്ടേറെ മ്യൂസിക് ആൽബങ്ങളുടെ നിർമാണത്തിലും അനീഷ് പങ്കാളിയായിട്ടുണ്ട്. അനീഷിന്റെ ഭാര്യ ലിറ്റി എയർഡെയ്ൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുകയാണ്. ക്ലാസ് 3 -യിൽ പഠിക്കുന്ന മില, ക്ലാസ് 1 -ൽ പഠിക്കുന്ന മെൽഹ , ഒരു വയസ്സുകാരനായ മാക്സ് വെൽ എന്നിവരാണ് അനീഷ് ബാബു ലിറ്റി ദമ്പതികളുടെ മക്കൾ. കൊല്ലം ജില്ലയിലെ പത്തനാപുരം ആണ് അനീഷ് ബാബു പാലാമൂട്ടിലിന്റെ കേരളത്തിലെ സ്വദേശം . ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്തിരുന്ന അനീഷിന് ഇന്ന് ഒക്ടോബർ 19-ന് സ്റ്റാഫ് നേഴ്സ് രജിസ്ട്രേഷൻ കിട്ടിയ കാര്യം വളരെ സന്തോഷത്തോടെ അദ്ദേഹം മലയാളം യുകെയുമായി പങ്കുവെച്ചു.

മലയാളം യുകെ അവാർഡ് മുഖ്യാതിഥിയായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വിജയ് സെൽവരാജ് പങ്കെടുക്കും. മലയാളം യുകെ അവാർഡ് നൈറ്റിനുള്ള ഒരുക്കങ്ങൾ ഗ്ലാസ്കോയിൽ പുരോഗമിക്കുകയാണ്.

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.