കവന്റി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിചിടത്തോളം ഈ വരുന്ന ശനിയാഴ്ച ഒരു പുതിയ മാറ്റത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി സി കെ സി സെക്രട്ടറി ശ്രീ ഷിൻസൺ മാത്യു അറിയിച്ചു. കവന്റി കേരളാ കമ്മ്യൂണിറ്റി ഈ വർഷം വളരെ പുതുമ നിറഞ്ഞതും എല്ലാവർക്കും ഉപകാരപ്രദവും ആയിട്ടുള്ള പല പരുപാടികളും നടത്തി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നു.  സി കെ സി പ്രസിഡന്റ് ജോർജ്കുട്ടി വടക്കേക്കുറ്റിന്റെയും, സെക്രട്ടറി ഷിൻസൺ മാത്യുവിന്റെയും, ട്രഷറർ തോമസ്കുട്ടി മണിയങ്ങാട്ടിന്റെയും കൂടെ അവരോടൊപ്പം ഒരു പോലെ അക്ഷീണം പ്രവർത്തിക്കാൻ ഊർജ്ജസ്വലരായ പത്തൊബത് അംഗ കമ്മറ്റി കൂടി ഉള്ളതാണ്  സി കെ സി യെ ഈ നിലയിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം നടന്ന സാമുഹ്യ ബോധവത്കരണ പരുപാടിയുടെ തുടർച്ചയായി കവന്റി കേരളാ കമ്മ്യൂണിറ്റി അംഗങ്ങളുടെ കലാ, കായിക, സാംസ്കാരിക, വിനോദ, വിജ്ഞാന വികസനത്തിനു പുറമെ  യുകെ മലയാളികൾ ദൈനന്തിന ജീവിതത്തിൽ ആരോഗ്യ മേഘലയിൽ നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ ആരോഗ്യ ബോധവത്കരണ സെമിനാർ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും കവന്റിയിൽ പൂർത്തിയായി.

ശനിയാഴ്ച ഒരു മണി മുതൽ ആറു മണി വരെ ഉള്ള സമയത്ത് നാല് പ്രഗല്ഭരായ ഡോക്ടർമാർ ആണ് കവന്റി മലയാളികൾക്ക് അറിവ് പകർന്ന് നൽകാൻ എത്തുന്നത്.

ക്രിത്യം ഒരു മണിക്ക് തന്നെ ആദ്യത്തെ ക്ളാസ്സായ Heart Disease the Epidemic – Prevention is better than cure എന്ന വിഷയത്തെ കുറിച്ച് Dr Jeffrin Antony എടുക്കുന്ന ക്ളാസ്സോടുകൂടി സെമിനാറിന് തുടക്കം കുറിക്കും.

അതുപേലെ “Significance of Exercise in our life in UK”  എന്ന വിഷയത്തെ കുറിച്ച്  Dr Noushad Kulambil Padinjakra യും,
“Stroke – causes, signs&symptoms, treatment and how to prevent it”
എന്ന വിഷയത്തെ കുറിച്ച്
Dr Antony Thomas Vachaparambil ലും,
അതുപോലെ  “How to control Diabetics”  എന്ന വിഷയത്തെ കുറിച്ച്
Dr Sailesh ശങ്കറും
ക്ളാസ്സുകൾ എടുക്കുന്നതായിരിക്കും.

സി കെ സി ഏറ്റെടുത്ത് നടത്തുന്ന ഈ സെമിനാറിലേക്ക് കവന്റിയോട് ചേർന്ന് കിടക്കുന്ന എല്ലാ പ്രദേശത്തുനിന്നും  എല്ലാവരെയും കുടുംബ സമേതം ഈ ആരോഗ്യ ബോധവത്കരണ പരുപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ ജോർജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.