ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികള്‍ തന്നതാ…. പരിഗണന കിട്ടുന്നില്ല പോലും പരിഗണന മാങ്ങാത്തൊലി…;വിജയ് യേശുദാസിനെതിരെ ശക്തമായ വിമർശനങ്ങളുമായി സംവിധായകന്‍

ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികള്‍ തന്നതാ…. പരിഗണന കിട്ടുന്നില്ല പോലും പരിഗണന മാങ്ങാത്തൊലി…;വിജയ് യേശുദാസിനെതിരെ ശക്തമായ വിമർശനങ്ങളുമായി സംവിധായകന്‍
October 20 12:05 2020 Print This Article

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനവുമായാണ് കഴിഞ്ഞ ദിവസം വിജയ് യേശുദാസ് എത്തിയത്.വിജയ് യേശുദാസിന്‍റെ തീരുമാനത്തോട് പ്രതികരിച്ച്‌ സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ.

അര്‍ഹിക്കുന്ന വില കിട്ടാത്തതിനാലാണ് ഇനി മലയാള ഗാനങ്ങള്‍ പാടില്ലെന്ന തീരുമാനത്തോടാണ് പ്രതികരണം. നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം, അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോള്‍ എന്ന് നജീം കോയ പറഞ്ഞു.

നജീം കോയയുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്‌നം. അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ. അത് മലയാളികളുടെ സ്‌നേഹമായി കണ്ടാല്‍ മതി, മാര്‍ക്കോസ്, വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവന്‍ മണിയോ, കുട്ടപ്പന്‍ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങള്‍ മലയാള സിനിമയ്ക്കു തന്നട്ടില്ല. പിന്നെ നിങ്ങള്‍ പറഞ്ഞതായി ഞാന്‍ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്. സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റ്യും ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്‍ മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേ… ഒറ്റക് ഇരിക്കുമ്ബോള്‍ ഒന്ന് ഓര്‍ത്തു നോക്കു.. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങള്‍ എന്റെ പടത്തില്‍ പാടിയിട്ടുണ്ട്.

നിങ്ങള്‍ക്കു എന്നെ അറിയുവോ. ഞാന്‍ ആ സിനിമയ്ക്കു വേണ്ടി എത്ര നാള്‍ ഞാന്‍ അലഞ്ഞട്ടുണ്ടെന്ന് . നടന് തീര്‍ത്ത വഴികളും, കാര്‍വാനിനു മുന്നില്‍ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങള്‍ക്കു പാട്ടു പാടാന്‍ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങള്‍ക്കു അറിയുവോ..

ഒരു എഴുത്തുകാരന്‍ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു.. (അത് തന്നെ എത്ര നാള്‍ നടനിട്ടു..) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു.. പിന്നെയാണ് അലച്ചില്‍.. നടന്‍ മാരുടെ പുറകെ.

ആ കഷ്ടപ്പാടുകള്‍ എല്ലാം കഴിഞ്ഞു.. ഒരു മ്യൂസിക് ഡയറക്ടര്‍ കണ്ടെത്തി.. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു.. വരികള്‍ എഴുതല്‍..

മാറ്റി എഴുതല്‍.. വീണ്ടും എഴുതല്‍.. അങ്ങനെ എഴുതി വാങ്ങി. ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും.

ആ പടം വിജയിച്ചോ, ആ സംവിധയകാന്‍ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരന്‍ ആരാണ്.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല.. ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള് പോയി. പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്ബു പറച്ചില്‍. നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ.. ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്കു…നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികള്‍ തന്നതാ അത് മറക്കണ്ട.പരിഗണന കിട്ടുന്നില്ല പോലും പരിഗണന മാങ്ങാത്തൊലി

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles