ബെർമിംഗ്ഹാം ∙ പരിശുദ്ധ ത്രിത്വത്തിന്റെ മഹത്ത്വം ആലപിക്കുന്ന പുതിയ ക്രിസ്തീയ ഭക്തിഗാനമായ ‘സർവേശ നാമം ജയ’ സംഗീതാസ്വാദകരുടെയും വിശ്വാസികളുടെയും ശ്രദ്ധ നേടുന്നു. സീറോ മലബാർ സഭയുടെ സെന്റ് ബെനഡിക്ട് മിഷൻ സട്ട്ലി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഗാനത്തിന്റെ നിർമാതാവ് രാജു ജേക്കബാണ്. ഡോ. ഷെറിൻ ജോസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസിന്റെ വരികൾക്ക് ജോർജ് ചെമ്പേരി സംഗീതം പകർന്നപ്പോൾ സംഗീതസംവിധാനം നിർവഹിച്ചത് ജയപ്രകാശാണ്. ‘Joy Chencheril’ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ അപൂർവ ത്രിത്വകീർത്തനമെന്ന പ്രത്യേകതയാണ് ഗാനത്തെ വേറിട്ടുനിർത്തുന്നത്. പല്ലവി മോഹനരാഗത്തിലും അനുപല്ലവി വാസന്തി രാഗത്തിലും ചരണം മലയമാരുതം രാഗത്തിലുമാണ് ഒരുക്കിയിരിക്കുന്നത്. സെമി ക്ലാസിക്കൽ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്ന ഗാനം സംഗീത മത്സരങ്ങൾക്കും നൃത്താവിഷ്കാരങ്ങൾക്കും അനുയോജ്യമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. രംഗപൂജയ്ക്ക് പത്തും ഇരുപതും വർഷം മുമ്പുള്ള പാട്ടുകളായിരുന്നു ഉപയോഗിച്ചിരുന്നത് . രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം രംഗപൂജയ്ക്ക് ഉതകുന്ന ഒരു പാട്ടുമായി എത്തിയിരിക്കുകയാണ് ജോയി അച്ചനും  രാജു ജേക്കബും ഷെറിൻ ജോസും.

“ജയ ജയ താതൻ, ജയ ജയ സൂനു, ജയ ജയ റൂഹാ നമാമ്യഹം” എന്ന വരികളിലൂടെ പരിശുദ്ധ ത്രിത്വത്തെ വണങ്ങുന്ന ഗാനം വിശ്വാസജീവിതത്തിന്റെ സാരവും ആത്മീയ സന്ദേശവും ഉൾക്കൊള്ളുന്നതാണ്. പരിശുദ്ധ ത്രിത്വത്തെ മഹത്ത്വപ്പെടുത്തുന്ന ഒരു പ്രത്യേക ഭക്തിഗാനം ഒരുക്കണമെന്ന രാജു ജേക്കബിന്റെ ആഗ്രഹമാണ് ഈ സൃഷ്ടിക്ക് പിന്നിലെ പ്രചോദനമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് വി. എം. ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗാനത്തിന്റെ വീഡിയോ കാണാനും കേൾക്കാനുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

https://youtu.be/zRzhdvWAljk?si=AG7oAdTx1laMscqk