ലണ്ടൻ : യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ രാഹുൽ മാങ്കുട്ടത്തിനെ ഒരു ഭീകരനെപോലെ വീടുവളഞ്ഞു , അമ്മയുടെ കൺ മുൻപിൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ വൻ പ്രതിക്ഷേധമുയർത്തി ഒഐസിസി യുകെ സറേ റീജൻ, പ്രസിഡന്റ് ശ്രീ വിത്സൺ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺ ലൈൻ മീറ്റിങ്ങിൽ രാജ്യത്തിന്റെ നാനാ ഭാഗത്തുള്ള ഒഐസിസി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി വച്ച സമരം യൂത്ത് കോൺഗ്രസുകാരെ മാത്രമല്ല രാജ്യത്തുള്ള എല്ലാ കോൺഗ്രസുകാരേയും യുവത്വത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതാണെന്ന് ഒഐസിസി സറേ റീജൻ ജനറൽ സെകട്ടറി ശ്രീ സാബു ജോർജ് തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പുതിയ നേതൃത്വത്തിന്റെ പുതിയ സമര മുഖങ്ങളുടെയും ശംഖ് നാദം മാത്രമാണ് രാഹുലിന്റെ അറസ്റ്റ് എന്നും ഇനി എണ്ണിയാൽ ഒടുങ്ങാത്ത തിരമാല പോലെ പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെയും , ഭരണകൂട ഭീകരതക്കെതിരെയും സമരങ്ങൾ കേരളത്തിലുണ്ടാകുമെന്നും ശ്രീ വിത്സൺ ജോർജ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു .

രാഹുൽ തുടങ്ങിവച്ച സമരങ്ങളുടെ തുടർച്ച രാജ്യ വ്യപകമായി ഉണ്ടകുമെന്ന് മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഒഐസിസി നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസിന്റെ വാക്കുകൾ . രാഹുൽ മാങ്കുട്ടത്തലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗസ് തുടങ്ങിവച്ച സമര സുനാമി പിണറായി സർക്കാരിൻെറ വേരുപോലും ശേഷിക്കാതെ പിഴുതെറിയും എന്നുറപ്പാണെന്നും ,രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്നും പ്രതിക്ഷേധ പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറി ശ്രീ ബേബികുട്ടി ജോർജ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് തുടങ്ങി വച്ച സമരം പിണറായി സർക്കാരിന്റെ അടിത്തറ ഇളക്കുമെന്നും , വനിതകൾ ശക്തമായി സമരത്തിൽ ഉണ്ടാകുമെന്നും , ഒഐസിസി യുകെ വനിതാ കോർഡിനേറ്റർ ശ്രീമതി ഷൈനു മാത്യു തന്റെ ആശംസാ പ്രസംഗത്തിൽ പ്രസ്ഥാപിച്ചു.

പ്രതിഷേധ മീറ്റിങ്ങിൽ ഒഐസിസി സറെ റീജൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ അഷറഫ് അബ്‌ദുല്ല , ശ്രീ ജോർജ് ജോസഫ് , ശ്രീ ട്രഷറർ ശ്രീ ബിജു ജോർജ് ,ശ്രീമതി ലിലിയ പോൾ ,ശ്രീ ബാബു പൊറിഞ്ചു ,ശ്രീ ചെല്ലപ്പൻ നടരാജൻ , ശ്രീ ബിജു ഉതുപ്പ് ശ്രീ തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

തുടർന്നും ഒഐസിസി സറേ റീജൻറെ എല്ലാ പിന്തുണകളും യൂത്ത് കോൺഗസ്സിനും പ്രവർത്തകർക്കും ഉണ്ടാകുമെന്നും , സമര ജ്വാലയ്ക്ക് എല്ലാവിധ ആശംസകളും അർപ്പിച്ചു കൊണ്ടും യോഗം പിരിഞ്ഞു.