” മതനിരപേക്ഷ സമൂഹം സർഗ്ഗാത്മക യൗവ്വനം” എന്ന സന്ദേശവുമായി സമീക്ഷയുകെയുടെ 2023ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ഈ വരുന്ന ഞായറാഴ്ച്ച (ജൂലൈ 9) വൈകുന്നേരം 5 മണിക്ക് നോർത്താംപ്റ്റണിൽ വെച്ച് നടത്തപ്പെടുന്നു. ( ( Venue: St. Alban’s Church ,Broadmead Ave, Northampton NN3 2RA)

നാഷണൽ പ്രസിഡന്റ് ശ്രീ. ശ്രീകുമാർ ഉള്ളപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച് നാഷ്ണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യും. ജൂലൈ1ന് ആരംഭിച്ച ക്യാമ്പയിൻ ഒക്ടോബർ 8 ന് സമാപിക്കും. പുരോഗമന ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും പുതുതായി യുകെയിൽ എത്തുന്നവരിലെ സമാന ചിന്താഗതിക്കാരെയും സംഘടനയോട് ചേർത്തു നിർത്തുക എന്നതാണ് നൂറ് ദിവസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ സംഘടന ലക്ഷ്യമിടുന്നത്. വർഗീയതയെ ചെറുത്തുതോൽപ്പിക്കാനും മതനിരപേക്ഷതയും മാനവിക മൂല്യങ്ങളും ഊട്ടിയുറപ്പിക്കുവാനും സമൂഹത്തിൽ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ് , ഇത് ഉൾക്കൊണ്ടുകൊണ്ട് സമീക്ഷയുകെയിൽ അണിചേർന്ന് ഒന്നിച്ച് പ്രവർത്തിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.