ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ കായിക ചരിത്രത്തിൽ അഭിമാന നിമിഷമായി മൂന്ന് താരങ്ങൾ ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ ഇടം നേടി. നേപ്പാളിൽ നടക്കുന്ന കാവ വിമൻസ് വോളിബോൾ ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീമിലേക്കാണ് നിലവിൽ അസംപ്ഷൻ കോളജിലെ വിദ്യാർത്ഥിനിയായ പി. അനാമികയും മുൻ താരങ്ങളായ അന്ന മാത്യുവും ആര്യ കെ.യും തിരഞ്ഞെടുക്കപ്പെട്ടത്. കേരള വനിതാ വോളിബോളിൽ അസംപ്ഷൻ കോളജ് തുടരുന്ന മികവിന്റെ തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

മിഡിൽ ബ്ലോക്കറായ അനാമിക ദേശീയ തലത്തിൽ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ ഇതിനകം തന്നെ ശ്രദ്ധ നേടിയ താരമാണ്. ജർമ്മനിയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിനായി കളിച്ച അനാമിക, ഫെഡറേഷൻ കപ്പ് ദേശീയ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകൻ നവാസ് വഹാബിന്റെ കീഴിലുള്ള പരിശീലനവും കോളജിന്റെ മികച്ച കായികാന്തരീക്ഷവും താരത്തിന്റെ വളർച്ചയിൽ നിർണായകമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻ അസംപ്ഷൻ താരങ്ങളായ അന്ന മാത്യുവും ആര്യ കെ.യും ദേശീയ സർക്യൂട്ടിൽ സ്ഥിരതയാർന്ന പ്രകടനം തുടരുന്നവരാണ്. കെഎസ്ഇബിക്കായി കളിക്കുന്ന അന്നയും ഇന്ത്യൻ റെയിൽവേസിനെ പ്രതിനിധീകരിക്കുന്ന ആര്യയും ഇതിനകം തന്നെ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യങ്ങളായി മാറിയിട്ടുണ്ട്. താരങ്ങളുടെ നേട്ടത്തിൽ കോളജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും സന്തോഷം പങ്കുവെച്ചു.