ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്കോട്ട് ലൻഡിലെ പെർത്ത് ആൻഡ് കിൻറോസ് പ്രദേശത്ത് എം90 മോട്ടോർവേയിൽ കാർ തെറ്റായ ദിശയിൽ സഞ്ചരിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ രണ്ടു ഡ്രൈവർമാർ മരിച്ചു. രാത്രി 10.30 ഓടെ കിൻറോസിന് സമീപം നടന്ന ഈ അപകടത്തിൽ ഇരുവരും സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു . തെക്കോട്ടുള്ള പാതയിൽ വടക്കോട്ടാണ് ഒരു കാർ സഞ്ചരിച്ചതെന്ന് പോലീസ് സ്കോട്ട് ലൻഡ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേ നിറത്തിലുള്ള ഫോർഡ് കുഗ കാർ തെക്കോട്ടുള്ള പാതയിൽ തെറ്റായി വടക്കോട്ട് സഞ്ചരിക്കുമ്പോൾ, തെക്കോട്ടു തന്നെ സഞ്ചരിച്ചിരുന്ന വൈറ്റ് വോക്സ്ഹാൾ കോഴ്‌സയുമായി ഇടിച്ചിടുകയായിരുന്നു. ഫോർഡ് കുഗ ഓടിച്ചിരുന്ന 44കാരനും കോഴ്‌സ ഓടിച്ചിരുന്ന 20കാരനും ആണ് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞത് . അപകടത്തിന്റെ മുഴുവൻ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സാക്ഷികളോട് മുന്നോട്ട് വരാൻ പൊലീസ് അഭ്യർത്ഥിച്ചു. ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉള്ളവരും വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് എം90 മോട്ടോർവേയുടെ ജംഗ്ഷൻ 6 മുതൽ 7 വരെ തെക്കോട്ടുള്ള പാത ഏകദേശം 16 മണിക്കൂർ അടച്ചിട്ടു. അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.