യുകെയിൽ സീനിയർ കെയറർ വിസയ്ക്കായി ലക്ഷങ്ങൾ മുടക്കുന്നതിന് മുൻപായി യുകെയിലെ മലയാളി നഴ്‌സിങ് വിദ്യാർത്ഥിനിയായ ജോസ്‌ന പറയുന്നത് എന്തെന്ന് അറിയുക… യുകെയിലെ പുതിയ നിയമത്തിന്റെ മറവിൽ വഞ്ചിതരാകുവാൻ ഇട കൊടുക്കല്ലേ

യുകെയിൽ സീനിയർ കെയറർ വിസയ്ക്കായി ലക്ഷങ്ങൾ മുടക്കുന്നതിന് മുൻപായി യുകെയിലെ മലയാളി നഴ്‌സിങ് വിദ്യാർത്ഥിനിയായ ജോസ്‌ന പറയുന്നത് എന്തെന്ന് അറിയുക… യുകെയിലെ പുതിയ നിയമത്തിന്റെ മറവിൽ വഞ്ചിതരാകുവാൻ ഇട കൊടുക്കല്ലേ
February 14 11:46 2021 Print This Article

ജോസ്‌ന സാബു സെബാസ്റ്റ്യന്‍

യുകെയ്ക്ക് പഴയ പ്രൗഢി ഒന്നുമില്ലെന്ന് നമ്മൾ പുറമെ പറയുമ്പോഴും ഇങ്ങോട്ടൊന്നു വരാൻ ആഗ്രഹിക്കാത്ത മലയാളികൾ ചുരുക്കം. അങ്ങനെയുള്ളവർ പറ്റിക്കപെടുക വളരെയെളുപ്പം. പ്രത്യേകിച്ച് മറ്റുള്ളവരുടെ വിയർപ്പുതുള്ളികളെ വലിച്ചുകുടിച്ചു തന്റെ ദാഹം അകറ്റാൻ ആക്കം കൊണ്ട് നിൽക്കുന്ന ചില കഴുകൻമാർ നമുക്ക് ചുറ്റുമുള്ളപ്പോൾ പറ്റിക്കപെടുക വളരെയെളുപ്പം.

ഞാൻ യുകെയിൽ സ്ഥിരതാമസം ആയതുകൊണ്ടും സ്റ്റുഡന്റ്‌ വിസയെന്ന അഗ്നിയിലും വർക്ക്പെർമിറ്റ്‌ എന്ന തീച്ചൂളയിലും നന്നായി ഉരുകി വാർക്കപ്പെട്ടതിനാലും എന്നോട് ഈയിടയായി എന്റെ പല സുഹൃത്തുക്കൾ പലോപ്പോഴായി ചോദിച്ച ഒരു കാര്യമാണ് ഈ ഒരു കുഞ്ഞു പോസ്റ്റിലൂടെ എനിക്കറിയാവുന്ന മിനിമം അറിവ് വച്ച് ഷെയർ ചെയ്യുന്നത് .

നഴ്‌സ്മാർക്ക് യുകെയിൽ വളരെ കുറഞ്ഞ ഇംഗ്ലീഷ് യോഗ്യതയോടെ Tier 2 വർക്ക് വിസയിൽ വരാമെന്നും ആവോളം ജോലി ചെയ്തു സ്വപ്നങ്ങൾ പൂവണിയാമെന്നും പറഞ്ഞു പ്രലോഭിപ്പിച്ച് പലരും പലരുടേയും കയ്യിൽനിന്നും ലക്ഷങ്ങൾ കൊയ്‌തെടുക്കുന്നുവെന്നുള്ളത് വേദനാജനകം . 7 ലക്ഷത്തിൽ തുടങ്ങിയ ബിസിനസ് പുരോഗമിക്കുന്നത് മനസിലാക്കി ഇപ്പൊഴത് 20 ലക്ഷത്തിലെത്തിൽ വരെ എത്തിനിൽക്കുന്നു.

ഞാൻ അറിഞ്ഞ അറിവുകൾ വച്ച് സീനിയർ കേയറിങ് വിസ എന്നൊരു സംഭവം ഇപ്പോൾ ഹോം ഓഫീസ്‌ ഈ പരസ്യത്തിൽ പറയുന്നത്ര എളുപ്പത്തിൽ കൊടുക്കുന്നില്ലന്നു മനസിലാക്കിയിരിക്കുക .

ഇനി എനിക്കറിയാവുന്ന ചില കാര്യങ്ങൾ കൂടി പറയാം . ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് സ്റ്റാഫ് ഷോർട്ടേജ് പ്രതേകിച്ച് മെഡിക്കൽ ഫീൽഡിൽ അതുള്ളതാണ് . പക്ഷെ അതിനു പലവിധ മാനദണ്ഡങ്ങളുണ്ട്. അതിൽ നഴ്സുമാർക്ക് കടന്നുവരാനുള്ള നിയമങ്ങൾ NMC യുടെ വെബ്‌സൈറ്റിൽ ക്രിസ്റ്റൽ ക്ലിയർ ആണ്. പക്ഷെ ധാരണക്കാർ പറ്റിക്കപെടാൻ ഏറ്റവും എളുപ്പമുള്ള ഒരു മേഖലയാണ് നഴ്സുമാർക്ക് താഴെ നിൽക്കുന്ന സീനിയർ കേയറിങ് .

കൂടുതലും നഴ്‌സിംഗ് ഹോമുകളായിരിക്കും അങ്ങനൊരു ജോലി ഒഴിവിലേക്ക് നമ്മളെപ്പോലെ ഓവർസീസ് ആയിട്ടുള്ളവരെ കൊണ്ടുവരുന്നത്.. അങ്ങനെയുള്ള നഴ്സിംഗ് ഹോമുകൾക്കു ടയർ 2 ലൈസെൻസ് ( യുകെയ്ക്കു പുറത്തുള്ളൊരാൾക്ക് ജോലികൊടുക്കാനുള്ള അവകാശം )വാങ്ങിച്ചെടുക്കാൻ വല്യ ബുദ്ദിമുട്ടുകൾ ഇല്ല . കാരണം എല്ലാ ഫിനാൻഷ്യൽ വർഷത്തിലും ഒരു സ്ഥാപനത്തിന് ( ഹോമിന്റെ കപ്പാസിറ്റി അനുസരിച്ച് )ഇത്ര വർക്ക് പെർമിറ്റുകൾ നീക്കിവെയ്ക്കപ്പെടുക പതിവാണ്.

പക്ഷെ കാര്യം ഇതല്ല നമ്മളെപ്പോലെ ഓവർസീസ് ആയിട്ടുള്ള ഒരാൾക്ക് ഈ വിസയിലൂടെ വരാൻ അത്ര എളുപ്പമല്ല. കാരണം വർക്ക് പെർമ്മിറ്റിലൂടെ വരാൻ ഒന്നാമതായി നമ്മൾക്ക്‌ ഓഫർ ചെയ്യുന്ന ജോബ് ക്യാറ്റഗറി UKVI അപ്ഡേറ്റ്‌ ചെയ്തിട്ടുള്ള ഷോർട്ടേജ് സ്കിൽ ഒക്കുപേഷനിൽ ഉൾപ്പെടുന്നതാവണം. പുതിയൊരു അപ്ഡേറ്റ് അനുസരിച്ച് അതിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ എന്ന സെക്ഷനിൽപെടുന്ന ചില ജോലികളിൽ സീനിയർ കേയറിങ് ഉൾപ്പെടുന്നുണ്ട്. അതുപ്രകാരം സീനിയർ കേയറിങ്ങിന് ഒക്കുപ്പേഷണൽ കോഡ് 6146 അനുസരിച്ച് £16000 + കാണിക്കുന്നുള്ളൂവെങ്കിലും ഓവർസീസ് ആയ നമ്മളെ പോലുള്ളവർക്ക് £25,000 മുകളിൽ വാർഷികവരുമാനം തരാൻ എംപ്ലോയർ തയ്യാറാകണം.

നമുക്ക് വിസ തരാമെന്നു പറയുന്ന നഴ്സിംഗ് ഹോംമിനു ലൈസെൻസ്ഡ് സ്പോൺസർഷിപ്പ് ഉണ്ടായിരിക്കണം (ലിങ്ക് താഴെ ഉണ്ട്) . കൂടാതെ UK യിൽ ആ പോസ്റ്റ് കവർ ചെയ്യാൻ ആരുമില്ല എന്ന് പ്രൂഫ് ചെയ്യേണ്ടതുണ്ട്. UKNARIC എന്ന ബോഡിയുമായ് നമ്മുടെ ഡിഗ്രിയും പ്രീഡിഗ്രിയും രജിസ്റ്റർ ചെയ്തു യുകെ ക്വാളിഫിക്കേഷനുമായ് ഹോംഓഫീസ് മാനദണ്ഡമനുസരിച്ച് ഈക്വവലന്റാകണം. അഥവാ അങ്ങനെ പല അഡ്ജസ്റ്മെന്റുകളും പ്രോമിസ് ചെയ്തു ആരെങ്കിലുമൊക്കെ നമ്മളെ കൊണ്ടുവന്നാൽ തന്നെ നഴ്സിംഗ് ഹോമിന്റെ നടത്തിപ്പുകൾ മനസിലാക്കാൻ ഹോം ഓഫീസിൽനിന്നും ഇടയ്ക്കിടയ്ക്ക് ചെക്കിങ്ങിനു വരും.

അങ്ങനെ വരുമ്പോൾ അവരുടെ പലതര ക്രൈറ്റീരിയാസ് മീറ്റ് ചെയ്തിട്ടുണ്ടോയെന്നും അത് അപ്ഡേറ്റ് ചെയ്യുന്നുണ്ടോയെന്നും നോക്കും. അതിലെന്തെങ്കിലും പാകപ്പിഴകൾ (വരുക സർവ്വ സാധാരണം) ജോലിദാതാവ്‌ വരുത്തിയിട്ടുണ്ടെങ്കിൽ നഴ്സിംഗ് ഹോമിന്റെ ലൈസെൻസ് നഷ്ടപ്പെടാം. അപ്പോൾ തന്നെ നമുക്ക് ജോലി നഷ്ടപ്പെടാം. ലക്ഷങ്ങൾ കൊടുത്തുവരുന്ന നമ്മൾ ചതിയിൽ പെടാം. നഷ്ടം എന്നും ഇരയ്ക്കുമാത്രം.

പുതിയതായി വന്ന നിയമം പലതരത്തിൽ മിസ്യൂസ് ചെയ്യാൻ കമ്പനി ഡീറ്റെയിൽസ് പോലുമില്ലത്ര പല ഏജൻസികളും നമുക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട്‌ അതുമനസിലാക്കി നമ്മൾ പറ്റിക്കപെടുന്നില്ല എന്ന് ഉറച്ച ബോധ്യത്തോടെ സാമ്പത്തിക ഇടപാടുകൾ നടത്തുക….

ഇതിൽ എതിർ അഭിപ്രായം ഉള്ളവരോ പ്രൊഫഷണൽ ആയിട്ടുള്ളവരോ ഉണ്ടങ്കിൽ ദയവായി തിരുത്തുക.

ആരും പറ്റിക്കപെടാതിരിക്കട്ടെ ….

മേൽ പറഞ്ഞ കാര്യങ്ങൾ സ്വയം വായിച്ചു മനസിലാക്കി ഒരു തീരുമാനമെടുക്കാൻ ചില ലിങ്കുകൾ താഴെ കൊടുക്കുന്നു .

1.please check this link carefully For salary details with occupation code
https://www.gov.uk/government/publications/skilled-worker-visa-going-rates-for-eligible-occupations/skilled-worker-visa-going-rates-for-eligible-occupation-codes

2.skilled work visa
https://www.gov.uk/skilled-worker-visa

3. Licensed sponsors list
https://www.gov.uk/government/publications/register-of-licensed-sponsors-workers

4. Shortage skill occupation list :

https://www.gov.uk/guidance/immigration-rules/immigration-rules-appendix-shortage-occupation-list 

5. Health care worker Visa:

https://www.gov.uk/health-care-worker-visa/knowledge-of-english

6. For Overseas Nurses to work as a registered nurse:

https://www.nmc.org.uk/news/coronavirus/test-of-competence/

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles