ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ലൈംഗിക തൊഴിലാളിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. എംടിഎന്‍എല്‍ ജംഗ്ഷനിലെ ഓവുചാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

രാവിലെ നാട്ടുകാരാണ് യുവതിയുടെ മൃതേദഹം ഓവുചാലില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തി. കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി പരിക്ക് സംഭവിച്ചിട്ടുണ്ട്.

  കേരളത്തിൽ ലോക്ഡൗൺ തുടർന്നേക്കും.കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും . ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.