back to homepage

Spiritual

സെന്റ് ജോസഫ് മലങ്കര ചര്‍ച്ച് ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഫാ.ജോര്‍ജ് പനക്കലച്ചന്റെ നവീകരണ ധ്യാനം

ആകുല മനസിന് പ്രത്യാശയുടെ കിരണവും പ്രകാശത്തിന്റെ വഴിത്താരയുമായി ആത്മീയ നവീകരണത്തിന് ഒരു പുതിയ മാനവുമായി നന്‍മയുടെ നക്ഷത്രം ഉദിക്കുന്നത് കാത്തിരിക്കുന്നവര്‍ക്ക് ആത്മീയ നവീകരണത്തിന് ഒരു അവസരവുമായി സെന്റ് ജോസഫ് മലങ്കര ചര്‍ച്ച് ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഫാ.ജോര്‍ജ് പനക്കലച്ചന്റെയും ( ഡയറക്ടര്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ രാംസംഗേറ്റ്, കെന്റ്) ഫാ.ദാനിയേല്‍ കുളങ്ങരയുടെയും നേതൃത്വത്തില്‍ ജനുവരി മാസം പത്താം തീയതി ഞായറാഴ്ച രാവിലെ പത്ത് മണിമുതല്‍ അഞ്ച് മണിവരെ സെന്റ് ആന്‍സ് ആര്‍സി ചര്‍ച്ചില്‍ വച്ച് ഏകദിന ധ്യാനം നടത്തപ്പെടുന്നു.

Read More

എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം സന്ദര്‍ലാന്‍ഡില്‍ ഭക്തിസാന്ദ്രമായി സമാപിച്ചു

സന്ദര്‍ലാന്ഡ് : കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്‍ഷം ജനുവരി 3 ഞായറാഴ്ച വൈകുന്നേരം 5.30 ന് സന്ദര്‍ലാന്ഡ് കോളേജ് ആര്ട്‌സ് അക്കാദമി തിയേറ്ററില്‍ വെച്ച് ബഹു. സന്ദര്‍ലാന്‍ഡ് മേയറുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമായി.ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട് തങ്ങള്‍ക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി െ്രെകസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്‌സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി. വിവിധ സഭകളുടെ വൈദിക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ടാഥിതികളും സാക്ഷ്യം വഹിച്ച ചടങ്ങില്‍ നോര്ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമായി മാറി. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.

Read More

വേദിയെ ത്രസിപ്പിച്ച് കലാവിരുന്നുകള്‍; മികച്ച ജനപങ്കാളിത്തം; മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ പ്രൗഢോജ്വലമായി

മാഞ്ചസ്റ്റര്‍: വേദിയെ ത്രസിപ്പിച്ച ഒരുപിടി നല്ല കലാവിരുന്നുകള്‍ ഇടതടവില്ലാതെ വേദിയില്‍ എത്തിയതും മികച്ച ജനപങ്കാളിത്തവും ഒത്തു ചേര്‍ന്നതോടെ കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ പ്രൗഢോജ്വലമായി. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആഘോഷ പൂര്‍വ്വമായ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷ്രൂഷ്‌ബെറി രൂപതാ സീറോ മലബാര്‍ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി, സെന്റ് ഹില്‍ഡാസ് പളളി വികാരി ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി.

Read More

ഞങ്ങളുടെ സ്വന്തം ജോബി മടത്തില്‍ പറമ്പിലച്ചന്‍ ദിവ്യബലിയര്‍പ്പിച്ചിട്ട് ആറു വര്‍ഷം തികഞ്ഞു. ആശംസകളോടൊപ്പം ഞങ്ങള്‍ അങ്ങേയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ പ്രിയ കൂട്ടുകാര്‍….

നിത്യപുരോഹിതനായ ഈശോയെ…
അങ്ങേ ദാസരായ വൈദികരെ അങ്ങേ തിരുഹൃദയ തണലില്‍ നിരുപദ്രവമായി പാലിക്കണേ… അങ്ങേ തിരുശരീരത്തെ ദിനംപ്രതി സ്പര്‍ശിക്കുന്ന കരങ്ങളേയും അങ്ങേ തിരുരക്തത്തെ ആസ്വദിക്കുന്ന അധരങ്ങളേയും അങ്ങേ മഹനീയ പൗരോഹിത്യത്തിന്റെ ദിവ്യ ചിഹ്നത്താല്‍ മുദ്രിതമായ ഹൃദയത്തേയും നിര്‍മ്മലമായി കാത്തു കൊള്ളേണമേ..

Read More

മതബോധനം കാലഘട്ടത്തിന്റെ ആവശ്യം

ബെല്‍ഫാസ്റ്റ് സീറോ മലബാര്‍ മതബോധന യൂണിറ്റിന്റെ 5-ാമത് വാര്‍ഷികം ജനുവരി 3-ാം തിയതി ഞായറാഴ്ച്ച സെ.റോസ് ഡൊമിനിക്കന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായി കൊണ്ടാടി. രണ്ട് മണിക്ക് മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ദ ആന്‍ഡ് ക്ലൊന്മക്‌നോഇസ് രൂപതയുടെ മെത്രാന്‍ ഫ്രാന്‍സിസ് ഡഫിയും സന്നിഹിതനായിരുന്നു. ദിവ്യബലിയെത്തുടര്‍ന്നു ബിഷപ്പ് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ ഫാ. ടോണി ദ്വലിന്‍ അധ്യക്ഷനായിരുന്നു. പ്രധാന അദ്ധ്യാപകന്‍ ശ്രീ. ജോസ് അഗസ്റ്റിന്‍ സ്വാഗതം ആശംസിക്കുകയും ശീമതി സാറാമ്മ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

Read More

ഷ്രൂസ്ബെറി ക്നാനായ ചാപ്ലിയന്‍സി വാര്‍ഷികവും ലിവര്‍പൂള്‍ ക്നാനായ യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും വര്‍ണ്ണാഭമായി

ടോം ജോസ് തടിയംപാട്  കോട്ടയം രൂപതക്ക് പുറത്തു ലോകത്ത് ആദ്യമായി ഇംഗ്ലണ്ടിലെ ഷൂസ്‌ബെറി രൂപതയില്‍ ലഭിച്ച ക്‌നാനായ ചാപ്ലെന്‍സിയുടെ വാര്‍ഷികവും, ക്രിസ്തുമസ് ആഘോഷവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ ക്‌നാനായ ഫോറത്തിന്റെ അധികാരകൈമാറ്റവും ബെര്‍കിന്‍ഹെഡ് സെന്റ് ജോണ്‍ ഇവാന്ജലിസ് പള്ളിയില്‍ വച്ച് ഞായറാഴ്ച

Read More

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ ഏഴാം വര്‍ഷത്തിലേക്ക്; ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളും വാര്‍ഷികാഘോഷവും ഇന്ന്

മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഉന്നമനത്തിന് ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളും വാര്‍ഷികാഘോഷ പരിപാടികളും ഇന്ന് സംയുക്തമായി നടക്കുന്നു. ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി ഷ ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരാകും. ദിവ്യബലിയെ തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിക്കും.

Read More

ഇംഗ്ലണ്ടിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മാർപാപ്പ മൈനർ ബസലിക്ക പദവി നൽകി

ഇംഗ്ലണ്ടിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മാര്‍പാപ്പ മൈനര്‍ ബസലിക്ക പദവി നല്‍കി. ചരിത്രപ്രധാനങ്ങളായ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ക്കാണ് സാധാരണ ഈ വിശിഷ്ട പദവി നല്‍കുന്നത്.
തിരു കുടുംബത്തിന്റെ തിരുന്നാള്‍ ദിനമായ ഡിസംബര്‍ 27ന്, ബഷപ്പ് അലന്‍ ഹോപ്‌സ്, ഇംഗ്ലണ്ടിന്റെ നസ്രേത്ത് എന്നറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മൈനര്‍ ബസലിക്ക പദവി നല്‍കി കൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പ്പന വായിച്ചു.

Read More