Videsham

യു എ യിൽ ജോലിക്ക് പോകുന്നവർ ഇനി മുതൽ അഞ്ച് വര്‍ഷത്തെ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടത്. 2018 ഫെബ്രുവരി നാല് മുതലാണ് നിയമം നടപ്പിലാവുക. ജോലി അന്വേഷിക്കുന്ന നിരവധി പേരാണ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ ലഭ്യമാക്കാമെന്നു അന്വേഷിക്കുന്നത്. സർട്ടിഫിക്കറ്റ് നേടാനുള്ള നടപടി ക്രമങ്ങൾ ഇങ്ങനെ. തഹസില്‍ദാര്‍ക്ക് അപേക്ഷ തയ്യാറാക്കി 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്ബ് പതിച്ച്‌ വില്ലേജ് ഓഫീസര്‍ക്ക് നല്‍കുക. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.

അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് നല്‍കും. അതുപ്രകാരം തഹസില്‍ദാര്‍ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.  ഇങ്ങനെ ലഭിച്ച സര്‍ട്ടിഫിക്കറ്റ് നോട്ടറി അറ്റസ്റ്റേഷന്‍. കേരള ഗവ. സെക്രട്ടറിയേറ്റ്, ഹോം ഡിപ്പാര്‍ട്ട്മെന്റ് അറ്റസ്റ്റേഷന്‍, തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ എന്നിവ നടത്തുക.  പിന്നീട് യുഎഇ യിൽ എത്തിയതിനു ശേഷം മിനിസ്റ്ററി ഓഫ് ഫോറിന്‍ അഫയേഴ്സ് അറ്റെസ്റ്റേഷന്‍, ലീഗല്‍ ട്രാന്‍സിലേഷന്‍ ഓഫ് അറബിക്. മിനിസ്റ്ററി ഓഫ് ജസ്റ്റിസ് അറ്റസ്റ്റേഷന്‍ എന്നിവയ്ക്ക് ശേഷം യുഎഇയില്‍ ജോലി ആവശ്യത്തിലേക്ക് നല്‍കാവുന്നതാണ്.

ക്യൂ​ബ​ൻ ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വ് ഫി​ഡ​ൽ കാ​സ്ട്രോ​യു​ടെ മൂത്ത മ​ക​ൻ‌ ജീ​വ​നൊ​ടു​ക്കി. മോ​സ്കോ​യി​ലാ​യി​രു​ന്നു ബ​ലാ​ർ​ട്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. പി​ന്നീ​ട് രാ​ജ്യ​ത്തി​ന്റെ ഉ​ന്ന​ത ആ​ണ​വ​ശാ​സ്ത്ര​ജ്ഞ​നാ​കു​ക‍​യും ചെ​യ്തു. ക്യൂ​ബ​ൻ കൗ​ൺ​സി​ൽ ഓ​ഫ് സ്റ്റേ​റ്റി​ന്റെ ശാ​സ്ത്ര​വി​ഭാ​ഗം ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു ബ​ലാ​ർ​ട്ട്. ക്യൂ​ബ അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സി​ന്റെ ഉ​പാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫി​ഡ​ൽ ഏ​യ്ഞ്ച​ൽ കാ​സ്ട്രോ ഡി​യാ​സ് ബ​ലാ​ർ​ട്ട് (68) ആ​ണ് ആത്മഹത്യ ചെയ്തത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹ​വാ​ന​യി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തെ തു​ട​ർ​ന്ന് മാ​സങ്ങളോളമായി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അദ്ദേഹം. ക്യൂ​ബ​ൻ ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കാ​സ്ട്രോ​യു​ടെ മ​ക്ക​ളി​ൽ ഏ​റ്റ​വും അ​ധി​കം വി​ദ്യാ​ഭ്യാ​സം നേ​ടി​യ ആ​ളാ​യി​രു​ന്നു ബ​ലാ​ർ‌​ട്ട്. ഫി​ഡ​ലി​റ്റോ എ​ന്നാ​ണ് ബ​ലാ​ർ​ട്ടി​നെ വി​ളി​ച്ചി​രു​ന്ന​ത്. പി​താ​വ് ഫി​ഡ​ൽ കാ​സ്ട്രോ​യു​മാ​യു​ള്ള രൂ​പ സാ​ദൃ​ശ്യ​മാ​യി​രു​ന്നു ഈ ​വി​ളി​പ്പേ​രി​ന് ബ​ലാ​ർ​ട്ട​നെ അ​ർ​ഹ​നാ​ക്കി​യ​ത്. കാ​സ്ട്രോ​യു​ടെ ആ​ദ്യ ഭാ​ര്യ മി​ർ​ത ഡി​യാ​സ് ബ​ലാ​ർ​ട്ട് ഗു​ട്ട​റ​സി​ലാ​ണ് ബ​ലാ​ർ​ട്ട് ജ​നി​ച്ച​ത്. നി​യ​മ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് മി​ർ​ത​യെ കാ​സ്ട്രോ വി​വാ​ഹം ചെ​യ്യു​ന്ന​ത്.

ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ കാണികൾക്ക് ഹരം പകരാൻ നിയോ​ഗിക്കപ്പെട്ടിരുന്ന ​ഗ്രിഡ് ​ഗേളുകളെ ഒഴിവാക്കാൻ തീരുമാനം. ഫോർമുല വൺ കായികയിനത്തിന് ഈ സമ്പ്രദായം ചേരില്ലെന്ന വിലയിരുത്തലിന്റെ ഭാ​ഗമായാണ് ഈ നടപടിയെന്ന് എഫ് വൺ കൊമേഴ്സ്യൽ ഒാപ്പറേഷൻസ് മാനേജിം​ഗ് ഡയറക്ടർ‌ ഷോൺ ബ്രാച്ചസ് പറഞ്ഞു. മത്സരത്തിന്റെ പ്രമോഷനു വേണ്ടി വനിതാ മോഡലുകളെ നിയോ​ഗിക്കുന്ന രീതി പുനഃപരിശോധിക്കുകയാണെന്ന് ഡിസംബറിൽ നടത്തിയ ബിബിസി റേഡിയോ 5 ഇന്റർവ്യൂവിൽ എഫ് വൺ മോട്ടോർ സ്പോർട്സ് മാനേജിം​ഗ് ഡയറക്ടർ റോസ് ബ്രോൺ സൂചിപ്പിച്ചിരുന്നു.

മാർച്ച് 25നാണ് പുതിയ എഫ് വൺ സീസൺ ആരംഭിക്കുന്നത്. ദശകങ്ങളായി തുടരുന്ന രീതിയെന്ന നിലയിലാണ് ​ഗ്രിഡ് ​ഗേളുകളെ നിയോ​ഗിക്കുന്ന രീതി ഇപ്പോഴും അനുവർത്തിക്കന്നത്. എഫ് വണ്ണിന്റെ ബ്രാൻഡ് മൂല്യത്തെ പ്രതിഫലിപ്പിക്കുന്ന സമ്പ്രദായമല്ല ഇതെന്നാണ് പുതിയ വിലയിരുത്തലെന്നും ആധുനിക സാമൂഹ്യ മൂല്യങ്ങൾക്ക് ചേർന്നുനിൽക്കുന്ന ഒന്നല്ല ഇതെന്നും ബ്രാച്ചസ് പറഞ്ഞു. ഫോർമുല വണ്ണിന്റെ പഴയതും പുതിയതുമായ ആരാധകർക്ക് ഈ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

എഫ് വണ്ണിന്റെ പുതിയ തീരുമാനത്തെ സർവാത്മനാ സ്വാ​ഗതം ചെയ്യുകയാണെന്ന് ബ്രിട്ടീഷ് സർക്യൂട്ടായ സിൽവർസ്റ്റോണിന്റെ മാനേജി​ഗ് ഡയറക്ടർ സ്റ്റുവർട്ട് പ്രിം​ഗിൾ പറഞ്ഞു. പെൺകുട്ടികളെ കായികയിനങ്ങളിൽ കെട്ടുകാഴ്ചകളായി അണിനിരത്തുന്നതിനെതിരെ വ്യാപകമായ എതിർപ്പ് ഉയരുന്നതിനിടെയാണ് എഫ് വൺ ഈ തീരുമാനവുമായി രം​ഗത്തെത്തിയത്.

കൊച്ചി: പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം ഉടനുണ്ടാകുമെന്ന് സൂചന. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് ഇടപെട്ടതോടെയാണ് യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ 22 ബാങ്കുകള്‍ രാമചന്ദ്രന് എതിരെ നല്‍കിയ കേസുകള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു കേസ് കൂടി ബാക്കിയുണ്ടെങ്കിലും അതും ഉടന്‍ പരിഹരിക്കുമെന്നാണ് വിവരം.

യുഎഇയില്‍ തന്നെ താമസിച്ചുകൊണ്ട് കടം വീട്ടാമെന്ന ഉറപ്പ് നല്‍കിയതിനാല്‍ രാജ്യം വിട്ടു പോകാന്‍ കഴിയില്ല. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ രാമചന്ദ്രനെതിരെ കേസുകള്‍ ഫയല്‍ ചെയ്തത്. ആയിരം കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിലും കേസുണ്ട്. ഇതേത്തുടര്‍ന്ന് ദുബായ് കോടതി മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച രാമമചന്ദ്രന്‍ 2015 ഓഗസ്റ്റ് മുതല്‍ തടവിലാണ്.

പരാതി നല്‍കിയിരിക്കുന്ന ഒരു ബാങ്ക് കൂടി കേസ് പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം അദ്ദേഹത്തിന് പുറത്തിറങ്ങാനാകും. മറ്റു കേസുകളില്‍ പ്രതിയാകാത്തതും പ്രായവും പരിഗണിച്ചാണ് ഇളവ് നല്‍കുന്നത്. ബാധ്യതകള്‍ തീര്‍ക്കാനുള്ള സ്വത്ത് രാമചന്ദ്രന് ഉണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു. അവസാന പേജിലെ വിവരങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. കളർകോഡിലൂടെ പൗരന്മാരെ വേർതിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഗവൺമെന്റ് തീരുമാനം.

ഷംസുദ്ദീൻ കരുനാഗപ്പള്ളി കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നല്കിയിരുന്നു. ഈ പരാതി പരിഗണിച്ച കോടതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫീസർക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് പുതിയ നിർദ്ദേശം റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്.

ന്യുസിലാൻഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി നെൽസണിലെ ബീച്ചിൽ മുങ്ങി മരിച്ച ടീനയുടെ മൃതദേഹം ശനിയാഴ്ച നാട്ടിൽ കൊണ്ട് പോകുവാൻ വേണ്ട നടപടിക്രമങ്ങൾ ശരിയാക്കുന്നതായി മരിച്ച ടീനയുടെ ഭർത്താവു ജിലുവിന്‍റെ സുഹൃത്തുക്കൾ അറിയിച്ചു. ഇതിന് ആവശ്യമായ ധനസമാഹരണവും മറ്റുമായി സുഹൃത്തുക്കളും ഇവിടുത്തെ മലയാളി അസോസിയേഷനും മുന്നിട്ടിറങ്ങി നടത്തുന്നുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം നെൽസണിലെ തഹുനായി ബീച്ചിൽ  ആണ് ടീന അപകടത്തില്‍ പെട്ടത്. ടീനയും ഭര്‍ത്താവ് ജിലുവും ഉള്‍പ്പെടെ അഞ്ച് പേരാണ് ഒരുമിച്ച് ബീച്ചില്‍ പോയത്. ഇതിൽ 2 ദമ്പതികളും ഒരാള്‍ ബാച്ചിലറും ആയിരുന്നു. ഇതിൽ നാലു പേരും ബാംഗ്ലൂരിലെ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിൽ 2007 മുതൽ ഒരുമിച്ചു പഠിച്ചു നഴ്സിംഗ് പാസ്സായ സഹപാഠികൾ ആയിരിന്നു എല്ലാവരും. റ്റീനയും ഭർത്താവ് ജിലുവും പഠന കാലത്തെ പ്രണയത്തെ തുടർന്ന് 2014 ൽ വിവാഹിതരായവർ ആണ്. ഇവർ എല്ലാവരും ഓക്‌ലൻഡിൽ പഠനത്തിന് ശേഷം നെൽസണിൽ ജോലിക്കെത്തിയതാണ്, ടീന ജിലുവിന്‍റെ പഠനശേഷം സ്പൗസ് വിസയിൽ ആണ് ന്യുസിലാണ്ടിൽ എത്തിയത്. ടീന എറണാകുളം സ്വദേശിനിയും , ജിലു കൊല്ലം കുണ്ടറ സ്വദേശിയുമാണ് .

ഇവർ എല്ലാവരും ന്യുസിലാൻഡ് നഴ്സിംഗ് ലൈസൻസിന് ശ്രമിക്കുകയും, അതോടൊപ്പം നഴ്സിംഗ് ഹോമിൽ കെയർ അസിസ്റ്റന്റ് ആയി ജോലിനോക്കുകയും ആയിരുന്നു.  പല ഷിഫ്റ്റുകളായി ജോലിചെയ്യുമ്പോളും എല്ലാവര്‍ക്കും മിക്കവാറും തിങ്കളാഴ്ച ഓഫ് കിട്ടുമായിരുന്നു. ഈ സമയത്ത് എല്ലാവരും എല്ലാ തിങ്കളാഴ്ച തഹുനായി ബീച്ചിൽ ഒത്തു കൂടുകയും, ഭക്ഷണവും നടത്തവും വർത്തമാനവും ആയി വൈകുന്നേരം അവിടെ ചിലവഴിക്കുകയും നാട്ടിലെ പല സഹപാഠികളെ ഫോൺ വിളിക്കുകയുമാണ് പതിവ്.

ദുരന്തം വന്ന വഴി 

എല്ലാ തിങ്കളാഴ്ചത്തെയും പോലെ അന്നും അവർ ജനുവരി 29 ന് വൈകുന്നേരം 8 മണിയോടെ ഭക്ഷണം പുറത്തു നിന്ന് വാങ്ങി  രണ്ടു കാറുകളിൽ ആണ് തഹുനായി ബീച്ചിൽ എത്തിയത്, ഇവർ മാത്രമല്ല നിരവധി പേർ അവിടെ മത്സ്യബന്ധനത്തിനും വിനോദത്തിനും മറ്റുമായി രാത്രികാലങ്ങളിൽ അവിടെയുണ്ടാകാറുണ്ട് . ഇത് ഒരു അറിയപ്പെടുന്ന ടൂറിസ്റ്റ് സ്പോട്ടും ആണ് .
ഭക്ഷണത്തിനു ശേഷം പതിവ് പതിവ് നടത്തത്തിനിടയില്‍ ഇവര്‍ ബീച്ചിൽ നിന്ന് കടലിലേക്ക് ഇറങ്ങുകയായിരുന്നു. വേലിയിറക്കമായതിനാൽ തീരത്തു വെള്ളമിറങ്ങി കിടക്കുകയായിരുന്നു, അതിനാൽ തന്നെ ഇവർ ഏകദേശം 20 -30 മീറ്റർ ഉള്ളിലേക്ക് പോകുകയും ചെയ്തു. അതിനിടയിൽ ആണ് ടീന കടൽത്തട്ടിലെ ചെറുകുഴിയിൽ തെന്നി, ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീണത്. നീന്തല്‍ ഒട്ടും വശമില്ലാതിരുന്ന ടീന വീണതോടെ പേടിക്കുകയും, ശ്വാസ നാളത്തില്‍ വെള്ളം കയറുകയും ചെയ്തു. ഇത് കണ്ടു നിന്ന ജിലു റ്റീനയെ രക്ഷിക്കാൻ ശ്രമിക്കുകയും ഇരുവരും വെള്ളത്തില്‍ വീഴുകയും ചെയ്തു.

മറ്റുള്ളവർ ഉടനെ കാറിൽ ഓടിയെത്തി, മൊബൈൽ ഫോണിൽ നിന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസും, കോസ്റ്റ് ഗാർഡും, ഹെലികോപ്റ്ററും ഉടൻ എത്തിയെങ്കിലും ഇവരെ നേരത്തെ കണ്ട സ്പോട്ടിൽ കണ്ടെത്താനായില്ല. എന്നാല്‍ നീന്തൽ വശമുള്ള ജിലു റ്റീനയെ കൊണ്ട് കുറച്ചകലെ നീന്തി കരക്കെത്തിയിരുന്നുന്നു, തുടർന്ന് നഴ്‌സായ ജിലു തന്നെ CPR നൽകിയെങ്കിലും ടീനയെ രക്ഷിക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച വൈകുന്നേരം രാത്രി 11 മണിക്കാണ് സംഭവം നടന്നെതെങ്കിലും വളരെ നേരം വിശദമായി ബീച്ചില്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് വെളുപ്പിന് 1 .30 ഓടെ ജിലുവിനെയും, റ്റീനേയും പൊലീസിന് കണ്ടെത്താനായത്.

മെഡിക്കൽ ടീം ഇരുവരെയും ഉടന്‍ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റി . ഭാര്യയുടെ വേർപാടിൽ തകർന്ന ജിലുവിനെ ഇന്നലെ ഉച്ചക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ 10 വര്ഷങ്ങളായി സുഹൃത്തുക്കളായ സഹപാഠികളിൽ ഒരാൾ കണ്മുൻപിൽ വച്ച് മരിച്ച ആഘാതത്തിൽ ആണ് മറ്റു നാലുപേരും. രാവിലെ തന്നെ ഇവർ ഓക്ലൻഡ് മലയാളി സമാജം സെക്രട്ടറി ബ്ലെസ്സനെ ഇവർ വിവരങ്ങൾ അറിയിക്കുകയും, തുടർന്ന് ഇന്ത്യൻ ഹൈ കമ്മിഷനിൽ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ ഹൈ കമ്മീഷണർ പോലീസിൽ നിന്ന് വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട് . ഓക്ലൻഡ് മലയാളം ഭാരവാഹികൾ എല്ലാവിധ സഹായവും ഇവർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട് .

ന്യുസിലാണ്ടിൽ ഇപ്പോൾ കനത്ത ചൂടു കാലാവസ്ഥ ആയതിനാൽ എല്ലാവരും ബീച്ചുകളിൽ വൈകുന്നേരം
അധികസമയവും ചിലവഴിക്കുണ്ട് . കടൽ ശാന്തമാണ് എന്ന് കരുതി ഒരു പരിധി വിട്ടു അധികം ദൂരം കടലിനുള്ളിലെക്ക് പോകാതിരിക്കാൻ, പ്രത്യേകിച്ച് കുട്ടികളെ ശ്രദ്ധിക്കേണ്ടണ്ടതാണ്. പ്രത്യേകിച്ച് രാത്രിയിൽ വേലിയേറ്റം അപ്രതീക്ഷിതമായി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുന്നക.

മെല്ബൺ: ഭര്‍ത്താവിനെ ഉറക്കത്തില്‍ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ മലയാളി യുവതി സോഫിയ കാമുകന്‍ അരുണ്‍ കമലാസനന് എഴുതിയ പ്രണയ ലേഖനങ്ങള്‍ പുറത്തുവന്നു. 2015 ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചതെന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ ഭാര്യ സോഫിയും കാമുകനും ചേര്‍ന്ന് സൈനൈഡ് നല്‍കി കൊല്ലുകയായിരുന്നു എന്ന് വ്യക്തമായത്.

സാം എബ്രഹാം വധക്കേസിലെ ജൂറി വിചാരണയുടെ രണ്ടാം ദിവസം രാവിലെയാണ് സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയത്. ഇരുവരും ഒരുമിച്ചുള്ള സി സി ടി വി ദൃശ്യങ്ങലും, സോഫിയ അരുണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ ലിസ്റ്റും പ്രോസിക്യൂട്ടർ കെറി ജഡ്, QC, ജൂറിക്ക് മുന്നിൽ ഹാജരാക്കി. അരുണിന്റെ ഒപ്പം താമസിച്ചിരുന്ന മലയാളിയായ അജി പരമേശ്വരനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. അരുണിനെയും സോഫിയയെയും ഒരുമിച്ചു സെയിന്റ് കിൽഡയിലെ വീട്ടിൽ കണ്ട കാര്യം അജി കോടതിയോട് പറഞ്ഞു.

2014 ജനുവരിയിൽ കോമൺവെൽത്ത് ബാങ്കിൽ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അരുൺ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകൾ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.

അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇരുവരും തമ്മിൽ സംസാരിക്കാൻ പ്രത്യേകം സിം തന്നെ ഉപയോഗിച്ചിരുന്നു. അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചത്. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. സാമിന്റെ മരണ ശേഷം 2016 മാർച്ചിൽ സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു. പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെയും ലേലോർ ട്രെയിൻ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത ശേഷം ട്രെയിൻ കയറാനായി പോകുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നിൽ ഹാജരാക്കി.

ഇതിനു പുറമേ, 2015 ഒക്ടോബർ 14 നു രാവിലെ എപ്പിംഗിലെ വസതിയിൽ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളും കോടിതിയിൽ ഹാജരാക്കിയിരുന്നു. സമീപത്തു ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

മരണകാരണം സയനൈഡെന്നും തെളിവുകൾ

ആ രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയിരുന്നതായും, എന്നാൽ ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ തെളിവുകളൊന്നുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സാമിന്റെ മൃതദേഹം പോസ്റ്മോർട്ടം നടത്തിയ ശേഷം ടോക്സിക്കോളജി റിപ്പോർട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ അംശം അപകടകരമായ അളവിൽ സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിന് രക്തത്തിൽ നിന്നും, ഒരു കിലോഗ്രാമിന് 28 മില്ലിഗ്രാം എന്ന കണക്കിന് കരളിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി ടോക്സിക്കോളജി റിപ്പോർട് പറയുന്നു. കൂടാതെ മയക്കി കിടത്താനുള്ള മരുന്നിന്റെ അംശവും പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

എന്നാൽ അരുണും സോഫിയയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും കൊലപാതകം നടത്താനുള്ള ഒരു കാരണവുമില്ലായിരുന്നുവെന്ന് അരുണിന്റെ അഭിഭാഷകൻ പാട്രിക് ടെഹാൻ, QC, വാദിച്ചു. “അരുൺ കൊലപാതകം നടത്തിയിട്ടില്ല. കൊലപാതകം നടത്താനായി അരുണും സോഫിയയുമായി ഒരു ധാരണയുമുണ്ടാക്കിയിരുന്നില്ല” എന്നും അദ്ദേഹം വാദിച്ചു.

സാം ആത്‍മഹത്യ ചെയ്തതാണോ മറ്റാരെങ്കിലും കൊലപ്പെടുത്തിയതാണോ അപകടമരണമാണോ എന്ന സാധ്യതകളിലേക്കൊന്നും തന്നെ പ്രോസിക്യൂഷൻ പോകുന്നില്ലെന്നും അരുണിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ കോടതിയാണ് സോഫിയുടെ പ്രണയ ലേഖന ഡയറി പുറത്തുവിട്ടത്. പ്രിയപ്പെട്ടവനേ..എന്നെ മുറുക്കെ കെട്ടി പിടിക്കൂ. ആ കരങ്ങള്‍ കൊണ്ട് എന്നെ ബലമായി അമര്‍ത്തി ഞെരുക്കൂ. നിന്റെ സ്‌നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ..ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്…ഞാന്‍ ഇയാളുടെ കൂടെ മടുത്തു..എന്നെ സ്വതന്ത്രയാക്കൂ..എന്നെ കൊണ്ടുപോയില്ലേല്‍ ഞാന്‍ കൂടുതല്‍ നിന്നെ ഓര്‍ത്ത് കഷ്ടപ്പെടും…പ്രത്യേകിച്ച് നിനക്ക് അറിയാമല്ലോ..പെണ്‍കുട്ടികളാണ് പ്രണയ കാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കുന്നതും സഫര്‍ ചെയ്യുന്നതും. നമുക്ക് എല്ലാം പ്ലാന്‍ ചെയ്യണം. പ്ലാനില്ലാതെ ഒരു സ്വപ്നവും ഭൂമിയില്‍ വിജയിക്കില്ല. നമുക്ക് പ്ലാന്‍ ചെയ്യാം.

ഇത് ഇലക്ട്രോണിക് ഡയറി ആയിരുന്നു. സോഫിയയും, കാമുകന്‍ അരുണും ചേര്‍ന്ന് ഇന്റര്‍നെറ്റിലൂടെയായിരുന്നു ഇതില്‍ പ്രണയം എഴുതി സേവ് ചെയ്ത് സൂക്ഷിച്ചത്. എന്റെ അവസാന ശ്വാസം വരെയും നിന്റെ സ്‌നേഹത്തിനൊപ്പം ഉണ്ടാകും എന്നും അരുണ്‍ എഴുതുന്നു.

ഇരുവരുടേയും വിചാരണ മെല്‍ബണ്‍ കോടതിയില്‍ നീളുകയാണ്.സോഫിയ കേരളത്തില്‍ കോളേജില്‍ പഠിച്ചപ്പോഴും 2 കാമുകന്‍മാര്‍ ഉണ്ടായിരുന്നു. അതില്‍ സാം അബ്രഹാമിനേ ഭര്‍ത്താവായി തിരഞ്ഞെടുത്തു. അരുണുമായുള്ള ബന്ധം തുടരുകയും കാമുകനായി നിര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ ഇവര്‍ ഓസ്‌ട്രേലിയയില്‍ വന്നപ്പോഴാണ് സോഫിയക്ക് കാമുകന്‍ അരുണിനെ മിസ് ചെയ്തത്. അയാളെ സോഫി തന്നെ മുന്‍ കൈയ്യെടുത്ത് സ്റ്റുഡന്റ് വിസയില്‍ ഓസ്‌ട്രേലിയയില്‍ എത്തിച്ചു. പിന്നെ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് അരുണുമായി സ്വകാര്യതകള്‍ പങ്കിട്ടു. ഇതിനിടെ സാമിനെ കുത്തി കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ സോഫിയ അയച്ചിരുന്നു.

സോഫിയ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സംസ്‌കരിക്കാനും പൊട്ടിക്കരയാനും മുമ്പില്‍ നിന്നിരുന്നു. നാട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ സോഫിയ ഭര്‍ത്താവിന്റെ വിയോഗ ദു:ഖത്താല്‍ മോഹാലസ്യം പോലും അഭിനയിച്ചു.

നെല്‍സണ്‍/ന്യൂസിലന്‍ഡ്‌: മലയാളി യുവതിക്ക് ന്യൂസിലന്‍ഡ്‌ ബീച്ചില്‍ ദാരുണ മരണം. കേരളത്തിലെ കൊല്ലം കുണ്ടറ സ്വദേശിയും , ജിലു സി ജോണിന്റെയ് ഭാര്യയും ആയ ടീന കുഞ്ഞപ്പന്‍ (29 ) ആണ് ഇന്ന് അതിരാവിലെ( 1.30am) ( 30 /01 /18 ) നെല്‍സണിലെ തഹുനായി ബീച്ചില്‍ മുങ്ങി മരിച്ചത് , ഇന്നലെ രാത്രിയില്‍ തഹുനായി ബീച്ചില്‍ ജിലുവിനോടൊപ്പം നടക്കാന്‍ ഇറങ്ങിയ ഇവര്‍, തിരമാല ഇല്ലാത്തതിനാല്‍ ബീച്ചില്‍ നിന്ന് കടലിലേക്ക് ഇറങ്ങി, എന്നാല്‍ പെട്ടെന്ന് ഉണ്ടായ വേലിയേറ്റത്തില്‍ വന്‍ തിരമാലയില്‍ ടീന പെട്ടുപോകുകയായിരിന്നു , ജിലു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല . തുടര്‍ന്ന് ടീന മുങ്ങി മരിക്കുകയായിരുന്നു , അപകടം രംഗം കണ്ടറിഞ്ഞ ബീച്ചില്‍ നിന്ന ഒരാള്‍ പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് രക്ഷ പ്രവര്‍ത്തനം നടത്തുന്നതിനായി നെല്‍സണ്‍ മള്‍ബറോ ഹെലോകോപ്റ്ററിന്റെയ് സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് ഹെലികോപ്റ്റര്‍ എത്തിയാണ് ജിലുവിനെ രക്ഷപ്പെടുത്തുകയായിരുന്നു അവശനിലയില്‍ ആയ ജിലുവിനെ നെല്‍സണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിയ്ച്ചു . കൊറോണര്‍ ടീനയുടെ മരണം സ്ഥിരീകരിച്ചു . ഇന്ത്യന്‍ ഹൈ കമ്മീഷന്‍ നെല്‍സണ്‍ പോലീസില്‍ നിന്നും, ജിലു വിന്റെയ് സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു , ഉടന്‍ തന്നെ കേരളത്തില്‍ ഉള്ള ഇവരുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കും. ടീനയുടെ മൃതദേഹം ഇപ്പോള്‍ നെല്‍സണ്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചിരിക്കുന്നതു്.

നെല്‍സണിലെ മലയാളി സമൂഹമായി നല്ല സുഹൃദ് ബന്ധമുള്ള ജിലു വിദ്യാര്‍ത്ഥി ആയി ആണ് ന്യുസിലാണ്ടില്‍ വന്നത് , പഠനശേഷം ജോലി വിസയിലേക്കു മാറിയ ജിലു , ഭാര്യ റ്റീനയെ സ്പൗസ് വിസയില്‍ ആണ് ന്യുസിലാണ്ടില്‍ കൊണ്ട് വന്നത്
ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുവാനുള്ള നടപടികള്‍ ഇന്ത്യന്‍ ഹൈ കമ്മീഷനും ജിലുവിന്റയ് സുഹൃത്തുക്കളും മറ്റു പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയയശേഷം സ്വീകരിക്കും . ടീനയുടെ മൃതദേഹം നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നു ഓക്ലന്‍ഡ് മലയാളിജം സെക്രട്ടറി ബ്ലെസ്സണ്‍ എം ജോര്‍ജ് , ഇന്ത്യന്‍ ഹൈ കമ്മീഷണറെ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചു . ഓക്ലന്‍ഡ് മലയാളി സമാജം ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനു വേണ്ട സാമ്പത്തിക ചിലവുകള്‍ക്കു വേണ്ടി സുമനസുക്കളായവര്‍ ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കുവാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനായി givealittle പേജ് തുറന്നിട്ടുണ്ട്.
https://givealittle.co.nz/cause/raisingmoneytoreptariatetheremainsofmrs

ന്യുസിലാന്‍ഡ് മലയാളി സമൂഹം വളരെ വേദനയോടെ ആണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഈ സംഭവം അറിയുന്നത്. ടീനയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനു വേണ്ട സാമ്പത്തിക ചിലവിലേക്കായി നെല്‍സണ്‍ മലയാളി അസോസിയേഷനെ മറ്റു പ്രാദേശിക മലയാളി അസോസിയേഷനുകള്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറക്ക് ആന്‍സ് മലയാളി വായനക്കാരെ അറിയിക്കുന്നതാണ്

ന്യൂസ് ഡെസ്ക്

ഗൾഫ് മേഖലയിലെ മാറ്റങ്ങൾ വിദേശ തൊഴിലാളികൾക്കു വീണ്ടും തിരിച്ചടിയാകുന്നു. സൗദി അറേബ്യ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശി പൗരന്മാര്‍ക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ അഞ്ചു മാസത്തിനുള്ളില്‍ ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുക.

മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണം, സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ തുടങ്ങിയവയുടെ കടകളില്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ തൊഴില്‍ സ്വദേശിവത്കരണം മറ്റു പന്ത്രണ്ടു ഇടങ്ങളില്‍ കൂടി പുതുതായി ഏര്‍പ്പെടുത്തുന്നതോടെ സൗദിയിലെത്തപ്പെട്ട അവിദഗ്ധരായ ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളുടെ നില അങ്ങേയറ്റം പരിതാപകരമാകും. മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ പ്രതിസന്ധി ഉണ്ടാകും.

സ്വന്തം നാട്ടുകാരായ യുവതി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും. പുതിയ ഹിജ്‌റ വര്‍ഷാരംഭമായ സെപ്റ്റംബര്‍ 11ന് നാലും മൂന്നാം മാസം മൂന്നും അഞ്ചാം മാസം അഞ്ചും തരം കടകള്‍ എന്നിങ്ങനെയായിരിക്കും സൗദിവല്‍ക്കരണമെന്ന് മന്ത്രിതല തീരുമാനം പുറത്തു വിട്ടുകൊണ്ട് മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

ആദ്യ ഘട്ടമായ സെപ്റ്റംബര്‍ 11 മുതല്‍ വാഹനം, മോട്ടോര്‍ ബൈക്കുകള്‍ എന്നിവ വില്‍ക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം– ഓഫിസ് ഫര്‍ണിച്ചര്‍ കടകള്‍ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തില്‍ നവംബര്‍ ഒമ്പതു മുതല്‍ ഇലക്ട്രിക്, ഇലക്ട്രോണിക് കടകള്‍, കണ്ണട കടകള്‍, വാച്ച് കടകള്‍ എന്നിവ കൂടി സ്വദേശിവല്‍കൃതമാകും. അവസാന ഘട്ടമായ 2019 ജനുവരി ഏഴിന് മറ്റു അഞ്ചു തരം കടകളില്‍ നിന്ന് കൂടി വിദേശി തൊഴിലാളികള്‍ പുറത്താകും. ആരോഗ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മധുരപലഹാര കടകള്‍, പരവതാനി കടകള്‍ എന്നിവയാണ് ഇവ.

പുതുതായി സ്വദേശിവത്കരിക്കുന്ന കടകളിലും മുന്‍ നിശ്ചിത വനിതാ സംവരണ തോത് ബാധകമാണെന്ന് മന്ത്രിയുടെ തീരുമാനം ഓര്‍മിപ്പിച്ചു. തൊഴില്‍ മന്ത്രാലയം, മാനവശേഷി വികസന ഫണ്ട്, സാമൂഹിക വികസന ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപവത്കരിച്ച് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന മേഖലകളിലെ സാധ്യതകള്‍ സംബന്ധിച്ചുള്ള അജണ്ട തയാറാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് വിജയകരമായി അവ നടപ്പിലാക്കാനും മന്ത്രാലയ പ്രസ്താവന ആവശ്യപ്പെടുന്നതായി അബല്‍ഖൈല്‍ വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശ തൊഴിലാക്കൾക്ക് ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണം മൂലം കഴിഞ്ഞ വർഷങ്ങളിൽ ജോലി നഷ്ടപ്പെട്ടിരുന്നു.

യുഎഇയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 2535 കിലോമീറ്റര്‍ വേഗത്തിലും ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 4560 കിലോമീറ്റര്‍ വേഗത്തിലും വീശാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി.

മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ 1224 ഡിഗ്രി സെല്‍ഷ്യസും ആഭ്യന്തരഭാഗത്ത് 1126 ഡിഗ്രി സെല്‍ഷ്യസും മലയോരമേഖലയില്‍ 820 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനില. ജെബില്‍ ജെയ്‌സില്‍ ആണ് തിങ്കളാഴ്ച ഏറ്റവും തണുപ്പ് അനുഭവപ്പെട്ട സ്ഥലം (4.3 സെല്‍ഷ്യസ്). ജെബീല്‍ മഹ്ബ്ര 5.3 സെല്‍ഷ്യസ്, ജെബീല്‍ ഹഫീത്ത് 7.9 സെല്‍ഷ്യസ്, ഡമാത്ത 8.8 സെല്‍ഷ്യസ്, റാക്കനഹ 9.5 സെല്‍ഷ്യസ് എന്നിങ്ങനെയാണ് മറ്റ് കുറഞ്ഞ താപനില.

ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും യുഎഇയിലെ റോഡുകളിലെ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ 812 അടിവരെ ഉയരത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

RECENT POSTS
Copyright © . All rights reserved