അമേരിക്കയിൽ നിന്നും നിർമാതാവും നായകനുമായി അയാൾ എത്തി, ഒരു ദിവസം മുഴുവനും ബെഡ്‌റൂം സീനുകൾ ഷൂട്ട് ചെയ്തു; കാലത്ത് പത്തുമണിക്ക് തുടങ്ങി രാത്രി ഒന്‍പതു മണിവരെ കെട്ടിപ്പിടുത്തം,വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി ഷീല….

അമേരിക്കയിൽ നിന്നും നിർമാതാവും നായകനുമായി അയാൾ എത്തി, ഒരു ദിവസം മുഴുവനും ബെഡ്‌റൂം സീനുകൾ ഷൂട്ട് ചെയ്തു; കാലത്ത് പത്തുമണിക്ക് തുടങ്ങി രാത്രി ഒന്‍പതു മണിവരെ കെട്ടിപ്പിടുത്തം,വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി ഷീല….
April 22 11:25 2018 Print This Article

സിനിമാമേഖലയില്‍ മറക്കാനാവാത്ത പല അനുഭങ്ങളുമുണ്ടായിട്ടുണ്ടെന്ന് നടി ഷീല. തന്നെ കെട്ടിപിടിക്കാനും ഉമ്മ വെക്കാനും മാത്രമായി സിനിമ നിര്‍മിച്ച, സംവിധാനം ചെയ്ത, അതില്‍ നായകനായി അഭിനയിച്ച വിരുതനെകുറിച്ചാണ് ഇത്തവണ ഒരു ചാനൽ ഷോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയില്‍നിന്ന് ഒരാള്‍ ഒരിക്കല്‍ ഒരു സിനിമയെടുക്കണമെന്ന് പറഞ്ഞു വന്നു. അഡ്‌വാന്‍സായി പകുതി തുകയും തന്നു. അയാള്‍ തന്നെയാണു നായകന്‍, സംവിധാനവും നിര്‍മാണവും അയാള്‍ തന്നെ. ഒരു പാട്ടും റെക്കോര്‍ഡ് ചെയ്തു. എവിഎം സ്റ്റുഡിയോയിലാണു ഷൂട്ടിംഗ് നടന്നതെന്ന് ഷീല പറയുന്നു. ‘ആദ്യം ഒരു ആദ്യ രാത്രി സീനാണു ഷൂട്ടു ചെയ്യുന്നത്.

കട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വച്ചിട്ടുണ്ട്. അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. കാലത്ത് പത്തുമണിമുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെ. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും സമയമില്ല. വീണ്ടും വന്ന് കട്ടിലില്‍ കിടക്കും കെട്ടിപ്പിടിക്കും.. ഇതല്ലാതെ വേറൊന്നും ഇല്ല’.

അടുത്ത ദിവസം ഷൂട്ടിംഗിനു ചെന്നപ്പോള്‍ അയാളെ കാണാനില്ല. ഒരു പാട്ടും ഡയറക്ട്‌ചെയ്ത് എന്നേം കെട്ടിപ്പിടിച്ച് അയാള്‍ അമേരിക്കയ്ക്ക് രാവിലത്തെ വിമാനത്തില്‍ തിരിച്ചുപോയി. അയാളെ ജീവിതത്തില്‍ ഒരിക്കലും പിന്നെ കണ്ടിട്ടില്ല. ഷീലയെ ഒന്നു കെട്ടിപ്പിടിക്കാന്‍ അയാള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇതെന്ന് പിന്നീട് സെറ്റിലുള്ളവര്‍ പറഞ്ഞറിഞ്ഞുവെന്ന് താരം പറയുന്നു.

  Categories:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles