വർഷങ്ങൾ പഴക്കമുള്ള കുട്ടിയുടെ ശവക്കല്ലറ, എട്ടുവർഷമായി സ്‌ഥിരം മാസത്തിൽ ഒരിക്കൽ കണ്ടു വരുന്ന കളിപ്പാട്ടങ്ങൾ; എങ്ങും എത്താതിരുന്ന പോലീസ് അന്വേഷണങ്ങൾ, ഒടുവിൽ സത്യം തേടിയെത്തിയിരുന്നു…..

വർഷങ്ങൾ പഴക്കമുള്ള കുട്ടിയുടെ ശവക്കല്ലറ, എട്ടുവർഷമായി സ്‌ഥിരം മാസത്തിൽ ഒരിക്കൽ കണ്ടു വരുന്ന കളിപ്പാട്ടങ്ങൾ; എങ്ങും എത്താതിരുന്ന പോലീസ് അന്വേഷണങ്ങൾ, ഒടുവിൽ സത്യം തേടിയെത്തിയിരുന്നു…..
April 29 12:28 2019 Print This Article

130 വർഷം മുന്‍്പ് മരിച്ച് കുട്ടിയുടെ ശവക്കല്ലറ. എന്നും അവിടെ പ്രത്യക്ഷപ്പെടുന്ന പാവ. ഇക്കാലമത്രയും ദുരൂതയുണർത്തിയ ശവക്കല്ലറയുടെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഓ​സ്ട്രേ​ലി​യ​യി​ലെ അ​ഡ്‌ലെ​യ്ഡി​ൽ ഹോ​പ് വാ​ലി സെമിത്തേരിയിലാണ് സംഭവം. ഇ​വി​ടെ ഹെ​ർ​ബ​ട്ട് ഹെ​ന്‍റി ഡി​ക്ക​ർ എ​ന്ന ഒ​രു ര​ണ്ടു​വ​യ​സു​കാ​ര​ന്‍റെ ശ​വ​ക്ക​ല്ല​റ​യിലാണ് ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി സ്ഥി​ര​മാ​യി മാ​സ​ത്തി​ൽ ഒ​രു ത​വ​ണ ക​ളി​പ്പാ​ട്ട​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടുന്നത്.

1885 ജൂ​ണ്‍ ര​ണ്ടി​നാ​ണ് ഈ ​കു​ഞ്ഞ് മ​രി​ച്ച​ത്. എ​ട്ടു വ​ർ​ഷ​മാ​യി ഇ​തു​തു​ട​രു​ന്നെ​ങ്കി​ലും ആ​രാ​ണ് ഈ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ ഇ​വി​ടെ​ക്കൊ​ണ്ടു​വ​ന്ന് വ​യ്ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​ൻ ആർക്കും സാധിച്ചിരുന്നില്ല. ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താൻ പോ​ലീ​സും ച​രി​ത്ര​കാ​ര​ൻ​മാ​രു​മൊ​ക്കെ ശ്ര​മി​ച്ചു. എല്ലാവരും തോറ്റുപോയി.
എന്നാൽ ഇപ്പോൾ അതിന്റെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലിങ്കില്‍ ജൂലിയ റോഡ്സ് എന്ന ഹോപ്പ് വാലി സ്വദേശി ഇട്ട കുറിപ്പാണ് ആ രഹസ്യംത്തിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്. ‘ഞാനും എന്‍റെ സുഹൃത്ത് വിക്കി ലോയ്സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വെക്കുന്നത്’ ഇതായിരുന്നു ആ കുറിപ്പ്.

‘ഒരു ദിവസം ഈ കല്ലറയ്ക്ക് അടുത്തുകൂടി നടക്കുമ്പോള്‍ ഈ കല്ലറ കാട് മൂടി കിടക്കുന്നത് കണ്ടു. ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയില്‍ കണ്ടത് വളരെ സങ്കടപ്പെടുത്തി. അതിനാല്‍ അത് വൃത്തിയാക്കി അവിടെ ചില കളിപ്പാട്ടങ്ങള്‍ വച്ചു. അത് ഇപ്പോഴും മാസത്തിലൊരിക്കൽ തുടരുന്നു’. അവർ പറഞ്ഞു.

ഒരിക്കലും കല്ലറകൾ കാടുകയറി കിടക്കാൻ പാടില്ലെന്നും അതിനെ സംരക്ഷിക്കണമെന്നുമാണ് ജൂലിയ റോഡ്സ് പറയുന്നത്.കു​ഞ്ഞി​ന്‍റെ മ​ര​ണം​ന​ട​ന്ന് അ​ഞ്ചു വ​ർ​ഷ​ത്തി​ന് ശേ​ഷം മാതാപിതാക്കൾ ത​ങ്ങ​ളു​ടെ മ​റ്റു മ​ക്ക​ളോ​ടൊ​പ്പം ഇ​വി​ടെ​നി​ന്ന് വ​ള​രെ ദൂ​രെ​യു​ള്ള ടാ​സ്മാ​നി​യ​യി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യി. പി​ന്നീ​ട് ഒ​രി​ക്ക​ലും അവർ ആരും ഇവിടേക്ക് എത്തിയിട്ടില്ല

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles