ജാതിയുടെ പേരിൽ വിവാഹവാ​ഗ്ദാനത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിന്മാറിയെന്ന് എഐസിസിക്ക് കോൺ​ഗ്രസ് മുൻ എംപിയുടെ മകളുടെ പരാതി. പിന്നാക്ക വിഭാ​ഗമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രാഹുൽ ഒഴിയുകയായിരുന്നു പെൺകുട്ടി പരാതിപ്പെട്ടതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു. വിശ്വാസവഞ്ചനെ തുടർന്നുള്ള മനോവിഷമത്തിൽനിന്ന് പെൺകുട്ടി ഇതുവരെ മുക്തയായിട്ടില്ല.

ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടിയുടെ പിതാവായ മുതിർന്ന കോൺ​ഗ്രസ് നേതാവ് രാഹുലിനെ വീട്ടിലേക്ക് ക്ഷണിച്ച് സംസാരിച്ചിരുന്നു. ആദ്യമൊക്കെ ബന്ധം തുടരാൻ രാഹുൽ താൽപര്യപ്പെട്ടു. എന്നാൽ പിന്നീട് ജാതിയുടെ പേരിൽ ഒഴിവാക്കുകയായിരുന്നു. പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ടയാളാണ് പെൺകുട്ടി. സംസ്ഥാനത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾക്കുൾപ്പെടെ ഈ വിഷയം അറിയാമെന്നും ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു. മുൻ എംപിയുടെ മകളുടേത് ഉൾപ്പെടെ രാഹുലിനെതിരെ ഒൻപതിലധികം പരാതികളാണ് എഐസിസിക്ക് ലഭിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാ​ഹ വാ​ഗ്ദാനം നൽ‌കി രാഹുൽ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ​ഗർഭഛിദ്രം നടത്താൻ രാഹുൽ യുവതിയെ നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.