ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇംഗ്ലണ്ടും പത്ത്‌ പൗണ്ടും കണ്ടാൽ കെട്ടിയോനെ ആട്ടി ഓടിക്കുന്നവളുമാരാണ് പെണ്ണുങ്ങളെന്ന് വിശ്വസിക്കുകയും അതിനെ സ്ഥാപിക്കുകയും ചെയ്യുന്നവരോട് സഹതാപം മാത്രം . …

അതെങ്ങനാ പെണ്ണൊന്ന് എതിർത്തു സംസാരിച്ചാൽ … പെണ്ണൊരു ദിവസം കൂടി കൂടുതൽ സ്‌കൂളിൽ പോയാൽ …
പെണ്ണൊന്ന് തിരിഞ്ഞു കിടന്നാൽ ….
പെണ്ണൊന്ന് പത്തു പേരോട് മിണ്ടിയാൽ ….
പെണ്ണൊന്ന് കറങ്ങുന്ന കസേരയിൽ ഇരുന്നാൽ അവൾ പിന്നെ വശീകരിക്കുന്നവളോ തന്റേടിയോ ആയി ….
ഇങ്ങനുള്ളവർ തന്റെ ചങ്ങല പൊട്ടിച്ചു പുറത്തിറങ്ങുമ്പോൾ കുടുംബം നശിപ്പിച്ചവളായ്‌ ….
അവന്റെ തലോടലുകൾ മനസിലാക്കി വെളിയിൽ വരുമ്പോൾ അതെ അവളാണ് കുടുംബം നശിപ്പിച്ചതെന്ന ചീത്തപ്പേരായി ….

എന്നാൽ നിങ്ങൾ അറിയുക നിങ്ങൾക്കൊക്കെ അറിയാവുന്ന ആ തടത്തിൽ പണിയെടുത്തും ചാണകം വാരിയും കൈക്കുള്ളിലെ വൃണങ്ങൾ ആരും കാണാതെ മറച്ചു പിടിച്ചും ജീവിച്ചിരുന്ന അവളല്ല ഇന്നത്തെ പെണ്ണുങ്ങൾ ….
തന്നെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഞൊടിയിടയിൽ മനസിലാക്കാനുള്ള വിവരമൊക്കെ ഇന്നത്തെ പെണ്ണുങ്ങൾക്കുണ്ട് ….

അതിനാൽ ഇന്ന് പെണ്ണുങ്ങൾക്കെതിരെ പഴയപോലെ മസിലിന്റെ തരിപ്പ് കാണിക്കാൻ പറ്റാത്തവൻമാർ ഇപ്പോൾ പെണ്ണുങ്ങളെ ഗ്യാസ്‌ലിഗറ്റിങ്ങിലൂടെ കടത്തിവിട്ട് സംതൃപ്തിനേടുന്നു ….
അതായത് ഇതെല്ലം നിന്റെ മിഥ്യാധാരണകൾ ആണെന്ന് പറഞ്ഞു സ്ഥാപിക്കുക …
നീ ഭയങ്കര ഇമോഷണലാണെന്ന് പറയുക ….
നീ വീട്ടിൽ ഒന്നും ചെയ്യുന്നില്ലെന്ന് സ്ഥാപിക്കുക ..
ഞാനാണ് കുട്ടികളെ നോക്കുന്നത് പറയുക ….
നിനക്ക് ഏതു നേരവും ഫോണിൽ തോണ്ടലാണ് പണിയെന്ന് മോങ്ങുക …
ഞാൻ കാരണമാണ് ഈ വീട് തന്നെ നിലനിന്ന് പോകുന്നതെന്ന് വിശ്വസിപ്പിക്കുക …..
നീ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് പറഞ്ഞുറപ്പിക്കുക….
അങ്ങനെയങ്ങനെ പലതരത്തിലുള്ള മിഥ്യാധാരണകൾ ഇഞ്ചിഞ്ചെ കുത്തിവച്ചു ഇമോഷണലി നമ്മളെ ശ്വാസം മുട്ടിച്ചു കൊല്ലുക , നമ്മളെ നമ്മൾ അല്ലാതെ ആക്കി തീർക്കുക അതാണ് ഗ്യാസ്‌ലൈറ്റിംഗ് ….

ഗ്യാസ് ലൈറ്റിംഗ് എന്നൊരു ഇംഗ്ലീഷ് മൂവി ഉണ്ട് . അതിലെ കഥാപാത്രങ്ങളായ നായകനും നായികയും വിവാഹശേഷം പുതിയ ഒരു ബംഗ്ലാവിലേക്ക് താമസം മാറുന്നു . ബംഗ്ലാവിലെ ലൈറ്റുകളെല്ലാം തന്നെ അന്നത്തെ കാലത്തു ഗ്യാസ് ഉപയോഗിച്ചാണ് വർക്ക് ചെയ്യിച്ചിരിക്കുന്നത് . നായകൻ പുറത്തു പോകുമ്പോൾ വീട്ടിലെ ഗ്യാസ്‌ലൈറ്റ് ഡിം ആക്കി പോവുകയും വരുമ്പോൾ മുഴുവനായി ഓണക്കുകയും ചെയ്യുന്നു . എന്തുകൊണ്ടാണ് നിങ്ങൾ പുറത്തുപോകുമ്പോൾ ലൈറ്റുകളുടെ വെട്ടം കുറയുന്നത് എന്ന് ചോദ്യം ചെയ്യുന്ന ഭാര്യയോട് അത് നിന്റെ തോന്നലാണെന്ന് പറഞ്ഞു അവളെ പതുക്കെ ഒരു മാനസികരോഗിയാക്കി എടുക്കുന്ന നായകൻ …..

അതെ സ്ത്രീയുടെമേൽ മേൽ ആധിപത്യം നേടാൻ പറ്റാത്ത സാഹചര്യങ്ങളിൽ അവൻ അവളുടെമേൽ എന്തിനും ഒരു നിയന്ത്രണം കൊണ്ടുവരുകയും ചില വാക്കുകൾ നീയാണ് കുറ്റക്കാരി നീയാണ് തെറ്റ് നീയാണ് പ്രശ്നം എന്ന് പലവട്ടി റിപ്പീറ്റ് ചെയ്തു ചെയ്ത് അവളെ അവൾ അതാണെന്ന് വിശ്വസിപ്പിച്ചെടുക്കുക ….

കാലക്രമേണ, അവൾ ചിന്തിക്കുന്ന പ്രവർത്തിക്കുന്ന കാര്യങ്ങളെല്ലാം തന്നെ തെറ്റാണെന്ന് അവൾക്ക് തോന്നുകയും എന്തിനും ഏതിനും ആ വ്യക്തി തന്റെ പങ്കാളിയെ വളരെയധികം ആശ്രയിക്കാൻ തുടങ്ങുകയും ചെയ്യുന്നു ….അവനില്ലാതെ വേറൊരു ജീവിതത്തെക്കുറിച്ചു അവൾക്ക് ചിന്തിക്കാൻ പോലും പറ്റാതാകുന്നു …
അങ്ങനെ താനാണ് തെറ്റുകാരിയെന്ന് സ്വയം വിശ്വസിച്ചു അവിടെത്തന്നെ ജീവിച്ചുതീർക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു ….

പക്ഷെ ഇന്ന് കേരളം വിട്ടിറങ്ങിയ പെണ്ണുങ്ങൾ ഭർത്താവിന്റെ ഗ്യാസ്‌ലൈറ്റിംഗ് ഏൽക്കാതെ പുറത്തു ചാടുന്നുണ്ടെങ്കിൽ ഒന്നാമതായി അവരെ ഇവിടെ സിസിടിവി വെച്ച് പിടിച്ചു പെണ്ണാണ് കുറ്റക്കാരിയെന്നു പറഞ്ഞു നാറിക്കാൻ ഇവിടാർക്കും സമയമില്ല …
കുട്ടികളെ മാത്രം ഓർത്തു നശിച്ച ജീവിതം അക്രമിയുടെ കൂടെത്തന്നെ ജീവിച്ചു പാഴാക്കുമ്പോൾ ഓരോദിവസവും ഹോളിഡേ ആയി ആഘോഷിക്കപ്പെടേണ്ട കുട്ടികളുടെ ജീവിതം കൂടെയാണ് തന്നോടൊപ്പം പാഴാകുന്നതെന്ന ചിന്ത ഇന്നത്തെ പെണ്ണിന് ഉണ്ടാകുന്നു ….

അതിനാൽ ഞാനാരുന്നു അവളെ കേരളത്തിന് പുറത്തു കൊണ്ടുവന്നത് , ഞാനാണ് അവളെ പഠിപ്പിച്ചത് , ഞാനാണ് …..ഞാനാണ് …..ഞാനാണ് ….അത് ചുമ്മാ കണ്ണാടി നോക്കി ഇരുന്നങ്ങ് പറയുക മാത്രമേ ഇന്ന് നിവൃത്തിയുള്ളൂ ….
ഇന്നത്തെ പെണ്ണുങ്ങൾ അവൾ ജീവിക്കാൻ പഠിച്ചിരിക്കുന്നു എന്നോർത്തു ആകെ വെപ്രാളവും പരവേശവും എടുക്കുന്നവർക്ക് എടുക്കാം …. ഇനി നമ്മളെ അതിന് കിട്ടില്ല ….
പോടേയ് പോയി വല്ല പണീമെടുത്തു ജീവിക്കടെ ….