Cuisine

ബേസില്‍ ജോസഫ്

ചേരുവകള്‍

കിംഗ് പ്രോണ്‍സ് – 10 എണ്ണം
കോണ്‍ഫ്‌ളോര്‍ – 100 ഗ്രാം
പ്ലെയിന്‍ ഫ്‌ളോര്‍ – 200 ഗ്രാം
മുട്ട – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി -1 ടീസ്പൂണ്‍
ഓയില്‍ – വറക്കുവാനാവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

പ്രോണ്‍സ് നന്നായി വൃത്തിയാക്കി വെള്ളം വലിയാന്‍ ഒരു പാത്രത്തിലാക്കി വയ്ക്കുക. ഒരു ബൗളില്‍ കോണ്‍ഫ്‌ളോറും പകുതി പ്ലെയിന്‍ ഫ്‌ളോറും കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കി പ്രോണ്‍സിന് വേണ്ട ബാറ്റര്‍ ഉണ്ടാക്കിയെടുക്കുക. ഒരു പരന്ന പ്ലേറ്റിലേയ്ക്ക് ബാക്കിയുള്ള പ്ലെയിന്‍ ഫ്‌ളോര്‍ നിരത്തുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക നന്നായി ചൂടായിക്കഴിയുമ്പോള്‍ പ്രോണ്‍സ് ഓരോന്നായി എടുത്തു പാത്രത്തില്‍ മാറ്റിവച്ചിരിക്കുന്ന ഫ്‌ളോറില്‍ ഉരുട്ടി തയ്യാറാക്കി വച്ചിരിക്കുന്ന ബാറ്ററില്‍ മുക്കി ചൂടായ എണ്ണയില്‍ വറത്തു കോരുക. ചൂടോടെ സ്വീറ് ചില്ലി സോസിനൊപ്പമോ ടൊമാറ്റോ സോസിനൊപ്പമാ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ ബ്രെസ്റ്റ് – 300 ഗ്രാം (ക്യൂബ്‌സ് ആയി മുറിച്ചത്)
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
ഗാര്‍ലിക് പൗഡര്‍ – ഒരു നുള്ള്
ബട്ടര്‍ – 5 ടീസ്പൂണ്‍
തേന്‍ – 3 ടീസ്പൂണ്‍
സോയാസോസ് – അര ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ബ്രെസ്റ്റില്‍ കുരുമുളകുപൊടി, ഗാര്‍ലിക് പൗഡര്‍, ഉപ്പ് എന്നിവ വിതറുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കണം. ഇതിലേയ്ക്കു ചിക്കന്‍ ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ ഇരുവശവുമിട്ട് വേവിയ്ക്കണം. ബ്രൗണ്‍ നിറത്തില്‍ മൊരിയുന്നതു വരെ വേവിയ്ക്കുക. ഇതിലേയ്ക്കു ചിക്കന്‍ സ്റ്റോക്കൊഴിച്ച് ഇളക്കണം. വെളുത്തുള്ളി അരിഞ്ഞത്, സോയാസോസ്, തേന്‍ എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കുക. ചേരുവകള്‍ ചിക്കന്‍ കഷ്ണങ്ങളില്‍ പിടിച്ചു കഴിയുമ്പോള്‍ നല്ലതു പോലെ ഡ്രൈ ആകുന്നത് വരെ തുറന്നു വച്ച് വേവിക്കുക. ചൂടോടെ സെര്‍വ് ചെയ്യുക

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

മട്ടണ്‍ മീറ്റ് ബോള്‍സ് – 8 എണ്ണം
പാല്‍ – 500ml
കാശ്മീര്‍ മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
ജാതിപത്രി പൊടിച്ചത് – അര ടീസ്പൂണ്‍
ഏലയ്ക്കാ പൊടിച്ചത് – അര ടീസ്പൂണ്‍
ക്രീം- രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

പാകം ചെയ്യേണ്ട വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി മീറ്റ് ബോള്‍സ് വറത്തെടുക്കുക. അതിനുശേഷം സോസ് പാനില്‍ പാല്‍ ചൂടാക്കി അതില്‍ ഏലയ്ക്കായും ജാതി പത്രി പൊടിയും കാശ്മീരി മുളക് പൊടിയും ചേര്‍ത്ത് വഴറ്റുക. വഴന്ന് പകുതിയാകുമ്പോള്‍ വറത്തു വച്ചിരിക്കുന്ന മീറ്റ് ബോള്‍സും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക പാല്‍ വീണ്ടും വറ്റിച്ച് പകുതിയാക്കുക. കുറുകി വരുമ്പോള്‍ ക്രീം ചേര്‍ത്തിളക്കി ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

പ്രോണ്‍സ് – 500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി – 2 ടീസ്പൂണ്‍ (പേസ്റ്റ് ആക്കിയത്)
കാശ്മീരി ചില്ലി പൗഡര്‍ – 1 ടീസ്പൂണ്‍
വിനിഗര്‍ – 1 ടീസ്പൂണ്‍
കോണ്‍ഫ്‌ലോര്‍ – 2 ടേബിള്‍ സ്പൂണ്‍
സബോള – 1 എണ്ണം (ക്യൂബ്‌സ് ആയി അരിഞ്ഞത് )
ക്യാപ്‌സികം – (ക്യൂബ്‌സ് ആയി അരിഞ്ഞത്)
ചില്ലി സോസ് – 1 ടീസ്പൂണ്‍
സോയാസോസ് 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ – വറക്കുവാനാവശ്യത്തിന് +2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പ്രോണ്‍സ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (1 ടീ സ്പൂണ്‍ ), കാശ്മീരി ചില്ലി പൗഡര്‍, കോണ്‍ഫ്‌ലോര്‍, വിനിഗര്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അര മണിക്കൂര്‍ മാറ്റി വയ്ക്കിുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി നല്ല ബ്രൗണ്‍ നിറം ആകും വരെ വറത്തു കോരി വയ്ക്കുക. മറ്റൊരു പാത്രത്തില്‍ 2 ടീസ്പൂണ്‍ ഓയില്‍ ചൂടാക്കി സബോള ക്യാപ്‌സികം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (1 ടീ സ്പൂണ്‍ ) എന്നിവ വഴറ്റി എടുക്കുക. ഇതിലേയ്ക്ക് സോയാസോസ്, ചില്ലി സോസ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 2 -3 മിനിറ്റ് പാകം ചെയ്യുക. അല്‍പം വെള്ളം ചേര്‍ത്ത് കട്ടിയുള്ള സോസ് പരുവത്തിലാക്കുക. ഇതിലേയ്ക്ക് വറത്തു വച്ചിരിക്കുന്ന പ്രോണ്‍സ് ചേര്‍ത്തു യോജിപ്പിച്ചു സ്പ്രിങ് ഒണിയന്‍ കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ പുലാവ്, ഫ്രൈഡ് റൈസ് എന്നിവക്കൊപ്പം വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ബീഫ് -ഒരു കിലോ
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
പെരുംജീരക പൊടി – അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി – 25ഗ്രാം
ബിരിയാണി അരി – 2 കപ്പ്
നെയ്യ് 100 – ഗ്രാം
ഏലയ്ക്ക – 3
പട്ട – ഒരിഞ്ചുള്ള രണ്ടു കഷ്ണം
ഗ്രാമ്പൂ – 4
നാരങ്ങാ നീര് -1 ടേബിള്‍ സ്പൂണ്‍
സവാള – 3
വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചതച്ചത് – 5
തക്കാളി – 3
മല്ലിയില – ഒരു പിടി
പുതിനയില – ഒരു പിടി
തൈര് – അരകപ്പ്
ബിരിയാണി മസാല – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ബിരിയാണി മസാല ഉണ്ടാക്കുന്ന വിധം:-

പട്ട – രണ്ടിഞ്ചു കഷ്ണം, ഏലയ്ക്ക, ഗ്രാമ്പു, ജാതിക്ക ഒരു ചെറിയ കഷ്ണം, ജാതിപത്രി ഒന്നിന്റെ പകുതി, തക്കോലം ഒന്ന്, ജീരകം അര ടീസ്പൂണ്‍ എല്ലാം കൂടെ ചൂടായ ചട്ടിയിലിട്ട് ഒന്ന് ചൂടാക്കി പൊടിക്കുക. ബിരിയാണി മസാല റെഡി. ബീഫ് കട്ട് ചെയ്തു കഴുകി വെള്ളം വാര്‍ത്തെടുത്തു മഞ്ഞള്‍പൊടി കുരുമുളകുപൊടി പെരുംജീരകപൊടി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി കുക്ക് ചെയ്യുക. ഒരു പാത്രത്തില്‍ നെയ് ഒഴിച്ച് ചൂടാവുമ്പോള്‍ പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക. ഇതിലേക്ക് കഴുകി വാര്‍ത്ത ബിരിയാണി അരി ചേര്‍ക്കുക. നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി അഞ്ചു മിനിറ്റ് ചെറിയ തീയില്‍ വെക്കുക. അരിയിലേക്ക് തിളച്ച വെള്ളം ഒഴിച്ചു ഇളക്കി ചെറിയ തീയില്‍ 10 മിനിറ്റു പാത്രം മൂടിവെച്ചു വേവിക്കുക. വെള്ളം മുഴുവനും വറ്റി ചോറ് മുക്കാല്‍ വേവായാല്‍ തീ ഓഫ് ചെയ്യാം. ബിരിയാണിക്കുള്ള റൈസ് റെഡി.

ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നെയ്യൊഴിക്കുക. ഒരു സവാള നൈസ് ആയി അരിഞ്ഞത് നെയ്യിലേക്ക് ഇട്ട് ഗോള്‍ഡന്‍ കളറില്‍ വറുത്തുകോരുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി ചേര്‍ത്ത് ഫ്രൈ ചെയ്തു ഒരു പാത്രത്തിലേക്ക് മാറ്റുക. അതേ നെയ്യില്‍ ബാക്കിയുള്ള സവാള വഴറ്റുക. ഉപ്പ് ചേര്‍ക്കുക. സവാള മൂത്തുവരുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും പച്ചമുളക് ചതച്ചതും മല്ലിയില പൊതിനയില അരിഞ്ഞതും ബിരിയാണി മസാലയും തൈരും ചേര്‍ത്ത് വഴറ്റുക. തക്കാളി ഉടഞ്ഞു തുടങ്ങിയാല്‍ വേവിച്ച ബീഫ് ചേര്‍ത്തിളകി അഞ്ചു മിനിറ്റു മൂടിവെക്കുക. ശേഷം മസാലയുടെ മുകളില്‍ വേവിച്ചുവെച്ച റൈസ് പകുതി നിരത്തുക. അതിനു മുകളില്‍ ബിരിയാണി മസാല വിതറുക. മല്ലിയില അരിഞ്ഞതും പൊരിച്ച സവാള അണ്ടിപ്പരിപ്പ് മുന്തിരിയും മുകളില്‍ വിതറി ബാക്കി റൈസും ഇതേപോലെ ചെയ്തു മുകളില്‍ അല്‍പ്പം നെയ്യ് ഒഴിക്കുക. പാത്രം മൂടി അതിന്റെ മുകളില്‍ ഒരു വെള്ളംനിറച്ച പാത്രം വെച്ച് 10 മിനിറ്റു ചെറിയ തീയില്‍ വെച്ച് ഓഫ് ചെയ്യാം. മലബാര്‍ ബീഫ് ബിരിയാണി റെഡി പപ്പടം,അച്ചാര്‍ റൈത്ത എന്നിവക്കൊപ്പം വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ – 500 ഗ്രാം (bone less)
ഇഞ്ചി 1 പീസ് ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – 5 അല്ലി ചെറുതായി അരിഞ്ഞത്
പച്ചമുളക് -2 എണ്ണം
സബോള -2 എണ്ണം
ക്യാപ്‌സികം 1 -എണ്ണം
സോയാസോസ് -1 ടേബിള്‍ സ്പൂണ്‍
ടൊമാറ്റോ സോസ് 1 ടീസ്പൂണ്‍
റെഡ്ചില്ലി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
വിനാഗിരി -1 ടീസ്പൂണ്‍
പഞ്ചസാര -1 നുള്ള്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
കോണ്‍ ഫ്‌ലോര്‍ -150 ഗ്രാം
മുട്ട -1 എണ്ണം
കുരുമുളക് പൊടി 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
റിഫൈന്‍ഡ് ഓയില്‍ -200 എംല്‍
സ്പ്രിങ് ഓണിയന്‍ -ഗാര്‍ണിഷിങ്ങിന്

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ നല്ല വണ്ണം കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി അല്പം സോയാസോസ്, പകുതി കോണ്‍ ഫ്‌ലോര്‍, മുട്ട ആവശ്യത്തിന് ഉപ്പ് എന്നിവ അല്പം വെള്ളവും ചേര്‍ത്ത് ഒരുബാറ്റര്‍ ആക്കി മുറിച്ച ചിക്കന്‍ കഷങ്ങള്‍ മുക്കി നല്ല തിളച്ച ഓയിലില്‍ വറത്തു കോരുക. മറ്റൊരു പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റുക. അതിലേയ്ക്ക് ക്യൂബ്‌സ് ആയിട്ടു മുറിച്ച സബോള, ക്യാപ്‌സികം എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ റെഡ്ചില്ലി പേസ്റ്റ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. റെഡ്ചില്ലി പേസ്റ്റ് കുക്ക് ആയിക്കഴിയുമ്പോള്‍ സോയാസോസ്, ടൊമാറ്റോ സോസ് വിനാഗിരി, പഞ്ചസാര എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേയ്ക്ക് 1 കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ വറുത്ത ചിക്കന്‍ കൂടി ചേര്‍ത്ത് വീണ്ടും തിളപ്പിച്ച് കലക്കി വച്ചിരിക്കുന്ന കോണ്‍ ഫ്‌ലോര്‍ ചേര്‍ത്ത് സോസ് കുറുക്കി എടുത്തു സ്പ്രിങ് ഓണിയന്‍ കൊണ്ട് ഗാര്‍ണിഷ് ചെയ്ത് സെര്‍വിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ ഫ്രൈഡ്റൈസ്, ചപ്പാത്തി എന്നിവക്കൊപ്പം വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്ചേരുവകള്‍

ഏത്തപ്പഴം 7എണ്ണം
തേങ്ങാപ്പാല്‍ 1തേങ്ങയുടെ
ശര്‍ക്കര 500ഗ്രാം
ഏലക്ക 5എണ്ണംപൊടിച്ചത്
ജീരകപ്പൊടി 1 / 2ടീസ്പൂണ്‍
നെയ്യ് 200എംല്‍
മിക്‌സഡ് നട്‌സ്50ഗ്രം

പാചകംചെയ്യുന്നവിധം

ഏത്തപ്പഴം ആവിയില്‍ പുഴുങ്ങി തൊലി കളഞ്ഞു നന്നായി ഉടച്ചെടുക്കുക. ഒരു ഉരുളി അല്ലെങ്കില്‍ ചുവടു കട്ടിയുള്ള ഒരു പാനില്‍ ശര്‍ക്കര ഉരുക്കി ഉടച്ചു വച്ചിരിക്കുന്ന ഏത്തപ്പഴം ചേര്‍ത്ത്നന്നായി മിക്‌സ്ചെയ്യുക. നന്നായി തിളച്ചു ചൂടായി കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. തേങ്ങാപ്പാല്‍ നന്നായി തിളച്ചു കഴിയുമ്പോള്‍ നിര്‍ത്താതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഈ മിശ്രിതം നന്നായി ഡ്രൈ ആയി വരുന്നതു വരെ ഇടയ്ക്കിടെ നെയ്യും ചേര്‍ത്ത്നിര്‍ത്താതെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. പാത്രത്തിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നന്നായി ഡ്രൈ ആയി നെയ്യ് വലിഞ്ഞു  തുടങ്ങുമ്പോള്‍ ഏലക്ക, ജീരകപ്പൊടി മിക്സഡ്‌ നട്സ് എന്നിവ ചേര്‍ത്ത്മിക്‌സ്ചെയ്യുക. ഇപ്പോള്‍ നല്ല കട്ടിയുള്ള ഒരു പരുവത്തില്‍ ആകും ഈ മിശ്രിതം. തീ ഓഫ്ചെയ്തു ചൂടോടു കൂടി ഒരു പാത്രത്തിലേക്ക് മാറ്റി ഒരു സ്പാട്യുല കൊണ്ട് പരത്തി ഷേപ്പ്ആക്കി എടുക്കുക. ഉടച്ചനട്‌സ് കൊണ്ട് ഗാര്‍ണിഷ്ചെയ്യുക. അല്പം തണുത്തു കഴിയുമ്പോള്‍ ഒരു ട്രേയിലേയ്ക്ക് മറിച്ചു ചെറിയ കഷണങ്ങള്‍ ആക്കി സെര്‍വ്ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

മട്ടണ്‍ – 1/2 കിലോ
സവാള – 2
പച്ച മുളക് – 2
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
നാരങ്ങ – 1 എണ്ണം
പച്ചമുളക് – 2 എണ്ണം

പാചകം ചെയ്യുന്ന വിധം

മട്ടണ്‍ വൃത്തിയാക്കി മുളക്, മല്ലി, മഞ്ഞള്‍, കുരുമുളക് പൊടികള്‍, 1 ടീ സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മിക്‌സ് ചെയ്തു വച്ച ശേഷം വേവിക്കുക. പാനില്‍ എണ്ണ ചൂടാക്കി സവാള, കറി വേപ്പില ചേര്‍ക്കുക. സവാള ബ്രൗണ്‍ നിറം ആകുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ച മുളക് ചേര്‍ക്കുക. ശേഷം മുളക്, മല്ലി, മഞ്ഞള്‍, ഗരം മസാല ചേര്‍ത്ത് ഇളക്കുക. വേവിച്ച മട്ടണ്‍ ഇതിലേക്ക് ചേര്‍ത്ത് ഡ്രൈ ആക്കി എടുക്കുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ബീറ്റ്‌റൂട്ട് ½ kg
ചിക്കന്‍ 1/2 kg
സബോള – 2
തക്കാളി – 1
വെള്ളുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂണ്‍
പച്ചമുളക് – 4 എണ്ണം
മുളക് പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍ – 1/2 ടീസ്പൂണ്‍
മല്ലിയില – ഗാര്‍ണിഷിന്
ഓയില്‍ – 50 എംഎല്‍
ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

പാന്‍ അടുപ്പില്‍ വെച്ച് ഓയില്‍ ഒഴിച്ച് ചൂടായാല്‍ ഇഞ്ചി, വെള്ളുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക. സബോള ചെറുതായി കട്ട് ചെയ്തത്, പച്ചമുളക് ചേര്‍ത്ത് വഴറ്റുക. തക്കാളി ചേര്‍ത്ത് വഴറ്റുക. മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് ചേര്‍ത്ത് വഴറ്റുക. ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തത് ചേര്‍ത്ത് വഴറ്റി ചിക്കന്‍ ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക. ഗരം മസാല പൗഡര്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് തീ ഓഫ് ചെയ്ത് സെര്‍വിങ് ഡിഷിലേയ്ക്ക് മാറ്റി മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്ത് വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

മീറ്റ് ബോള്‍സ് – 12 എണ്ണം
സബോള – 1എണ്ണം (ചെറുതായി അരിഞ്ഞത്)
മഷ്റൂം – 50 ഗ്രാം (ചെറുതായി അരിഞ്ഞത്)
പ്ലെയിന്‍ ഫ്‌ളോര്‍ – 2 ടേബിള്‍ സ്പൂണ്‍
സ്റ്റോക്ക് -100 എംല്‍
ക്രീം -100 എംല്‍
വൈറ്റ് വൈന്‍ -25 എംല്‍
ബട്ടര്‍ – 50 ഗ്രാം

പാചകം ചെയ്യുന്ന വിധം

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹിറ്റ് ചെയ്യുക. മീറ്റ് ബോള്‍സ് ഒരു ബേക്കിങ് ട്രേയില്‍ നിരത്തി ബേക്ക് ചെയ്‌തെടുക്കുക. ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി സബോള, മഷ്റൂം എന്നിവ വഴറ്റി എടുക്കുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ പ്ലെയിന്‍ ഫ്‌ളോര്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഫ്‌ളോര്‍ കുക്ക് ആയിക്കഴിയുമ്പോള്‍ സ്റ്റോക്ക് ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേയ്ക്ക് ക്രീം വൈറ്റ് വൈന്‍ എന്നിവ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് മീറ്റ് ബോള്‍സ് ചേര്‍ത്ത് സോസ് കൊണ്ട് കവര്‍ ചെയ്തു ചൂടോടെ പാസ്തക്കൊപ്പം സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved