Cuisine

ബ്രഡ് പുഡ്ഡിംഗ് – ചേരുവകള്‍

ബ്രഡ് 8 പീസ്
മുട്ട 4 എണ്ണം
മില്‍ക്ക് 250 ml
ഷുഗര്‍ 100 ഗ്രാം
കിസ്മിസ് 50 ഗ്രാം
വാനില എസ്സെന്‍സ് 1 ടീസ്പൂണ്‍
കറുവ പട്ട പൊടിച്ചത് 10 ഗ്രാം

പാചകം ചെയ്യുന്ന വിധം

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക.ബ്രഡ് പീസുകള്‍ സൈഡ് കളഞ്ഞു ത്രികോണാകൃതിയില്‍ മുറിച്ചെടുക്കുക .ഒരു മിക്‌സിങ് ബൗളില്‍ മുട്ട,മില്‍ക്ക് ,പകുതി ഷുഗര്‍ ,കറുവപ്പട്ട പൊടിച്ചത് ,വാനില എസ്സെന്‍സ്, കിസ്മിസ് എന്നിവ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഒരു ബേക്കിംഗ് ഡിഷില്‍ ബ്രഡ് പീസുകള്‍ രണ്ടു ലയര്‍ ആയി നിരത്തുക .

ഒരു ലയര്‍ നിരത്തിക്കഴിയുമ്പോള്‍ അതിനു മുകളിലേയ്ക്കായി പകുതി മിശ്രിതം ഒഴിക്കുക. അതിനു മുകളില്‍ രണ്ടാമത്തെ ലയര്‍ നിരത്തി ബാക്കി മിശ്രിതം കൂടി ഒഴിക്കുക ബ്രഡ് പീസുകള്‍ എല്ലാം ഈ മിശ്രിതത്തില്‍ നന്നായി കുതിര്‍ന്നു കവര്‍ ചെയ്യണം. അതിനു മുകളിലേയ്ക്കായി ബാക്കിയുള്ള ഷുഗര്‍ വിതറി പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 30 മിനിറ്റോളം ബേക്ക് ചെയ്യുക .ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ഓവനില്‍ നിന്നും പുറത്തെടുക്കുക ബ്രഡ് പുഡ്ഡിംഗ് ചൂടോടെയും തണുപ്പിച്ചും സെര്‍വ് ചെയ്യാം .കസ്റ്റാര്‍ഡ് ,ഐസ് ക്രീം ,ക്രീം ഗോള്‍ഡന്‍ സിറപ്പ് എന്നിവ അവരോരുടെ രുചിക്കൊപ്പം കൂടെ വിളമ്പാം.

തയ്യാറാക്കിയത്: ബേസില്‍ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ചിക്കന്‍ – 250 ഗ്രാം (ബോയില്‍ ചെയ്ത് ക്യൂബ്‌സ് ആയി മുറിച്ചത്)
സബോള – 1 എണ്ണം (ചെറിയ ക്യൂബ്‌സ് ആയി മുറിച്ചത് )
ക്യാപ്സികം – 1 എണ്ണം (ചെറിയ ക്യൂബ്‌സ് ആയി മുറിച്ചത് )
ഗ്രീന്‍ പീസ് – 50 ഗ്രാം
മഷ്റൂം -100 ഗ്രാം
ക്രീം -100 എംല്‍
വൈറ്റ് വൈന്‍ -50 എംല്‍
പ്ലെയിന്‍ ഫ്‌ളോര്‍ -50 ഗ്രാം
ബട്ടര്‍ -50 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
പെപ്പര്‍ പൗഡര്‍ -20 ഗ്രാം
പാര്‍സിലി- ഗാര്‍ണിഷിന്

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി അതിലേയ്ക്ക് സബോള, ക്യാപ്സികം, മഷ്റൂം എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് പ്ലെയിന്‍ ഫ്‌ളോര്‍, ഉപ്പ്, പെപ്പര്‍ പൗഡര്‍ എന്നിവ ചേര്‍ത്ത് ഒരു വിസ്‌ക് ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഫ്‌ളോര്‍ കട്ട പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗ്യാസ് കുറച്ച് ഈ മിശ്രിതം നന്നായി ഇളക്കിക്കൊണ്ടു ക്രീം, വൈറ്റ് വൈന്‍, ചിക്കന്‍ സ്റ്റോക്ക് എന്നിവ ചേര്‍ത്ത് തിളപ്പിച്ചു കുറുകിയ പരുവത്തിലാക്കി എടുക്കുക. ഇതിലേയ്ക്ക് ബോയില്‍ ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ക്യൂബ്‌സ്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് ചൂടാക്കി പാര്‍സിലി കൊണ്ട് ഗാര്‍ണിഷ് ചെയ്ത് റൈസിനോ പാസ്തക്കൊപ്പമോ സെര്‍വ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

അയല മീന്‍ -6 എണ്ണം
തേങ്ങാ – 1/2 മുറി
വാളന്‍ പുളി – 25 ഗ്രാം
ഇഞ്ചി -50 ഗ്രാം
വെളുത്തുള്ളി -1 കുടം
തക്കാളി -3 എണ്ണം
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
ഉലുവ -1/2 ടീസ്പൂണ്‍
കുഞ്ഞുള്ളി -4 എണ്ണം
കറിവേപ്പില -1 തണ്ട്
വറ്റല്‍മുളക് -2 എണ്ണം
ഉപ്പ് -ആവശ്യത്തിന്
ഓയില്‍ -25 ml

പാകം ചെയ്യുന്ന വിധം

മീന്‍ നന്നായി വൃത്തിയാക്കി കഴുകി കഷണങ്ങള്‍ ആക്കുക. വാളന്‍ പുളി വെള്ളത്തില്‍ അലിയിപ്പിച്ചു വയ്ക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചെടുത്തു വയ്ക്കുക. ഒരു പാന്‍ (മണ്‍ചട്ടി ഉത്തമം) എടുത്തു ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും അല്‍പം ഓയിലില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വാളന്‍ പുളി വെള്ളവും ചേര്‍ത്ത് ചെറു തീയില്‍ കുക്ക് ചെയ്യുക. ചിരകി വച്ചിരിക്കുന്ന തേങ്ങായും മുളകുപൊടിയും നന്നായി മിക്‌സ് ചെയ്തു അല്പം വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ ഒരു പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. തക്കാളി വെന്തുകഴിയുമ്പോള്‍ ഈ അരപ്പും കൂടി ചേര്‍ത്ത് മീന്‍ വേകുന്നതുവരെ ചെറുതീയില്‍ കുക്ക് ചെയ്യുക. മീന്‍ കുക്ക് ആയി തിളക്കുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്തു ചട്ടി അടുപ്പില്‍ നിന്നും മാറ്റി വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഉലുവ, കറിവേപ്പില, കുഞ്ഞുള്ളി അരിഞ്ഞത്, വറ്റല്‍മുളക് എന്നിവ ഗോള്‍ഡന്‍ നിറമാകുന്നതു വരെ വഴറ്റി മീന്‍കറിയില്‍ ചേര്‍ക്കുക. തേങ്ങാ അരച്ച അയലക്കറി റെഡി. ഒരു ദിവസം വച്ചതിന് ശേഷം ഉപയോഗിക്കുകയാണെങ്കില്‍ മസാല എല്ലാം നന്നായി ചേര്‍ന്ന് കൂടുതല്‍ രുചിയോടെ കഴിക്കാം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബനാന ബ്രഡ്

ചേരുവകൾ

പ്ലെയിൻ ഫ്ലോർ -300 ഗ്രാം
ബൈകാർബോണൈറ്റ് സോഡ– 1 ടീസ്പൂൺ
ഉപ്പ് -1 / 2 ടീസ്പൂൺ
ബട്ടർ -120 ഗ്രാം
കാസ്റ്റർ ഷുഗർ -225 ഗ്രാം
മുട്ട – 2  എണ്ണം
നല്ല പഴുത്ത പഴം -4  എണ്ണം
പാൽ -50 ml
വാനില എക്സ്ട്രാ റ്റ് – 1 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

ഓവൻ 180 ഡിഗ്രിയിൽ ചൂടാക്കുകഒരു മിക്സിനിങ് ബൗൾ  എടുത്തു പ്ലെയിൻ ഫ്ലോർബൈകാർബോണൈറ്റ് സോഡഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ നന്നായി അരിച്ചെടുക്കുകവേറൊരു ബൗളിൽ ബട്ടർകാസ്റ്റർ ഷുഗർ എന്നിവ നന്നായി ക്രീം ചെയ്തെടുക്കുകഇതിലേയ്ക്ക് മുട്ടപാൽഉടച്ച പഴം, വാനില എക്സ്ട്രാക്റ്റ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .ഇതിലേയ്ക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന ഫ്ലോർ ചെറിയ ചെറിയ ഭാഗങ്ങളായി ചേർത്ത് പതുക്കെ നന്നായി മിക്സ് ചെയ്യുക (folding ). ഒരു ബേക്കിംഗ് ടിൻ ഗ്രീസ് ചെയ്ത് അതിലേയ്ക്ക് മിശ്രിതം ഒഴിച്ച് ഓവനിൽ വച്ച് 30 മിനിറ്റു ബേക്ക് ചെയ്യുകനല്ല ഗോൾഡൻ ബ്രൗൺ കളർ ആയിക്കഴിയുമ്പോൾ ഓവനിൽ നിന്നും മാറ്റി തണുത്ത ശേഷം ചെറിയ കഷണങ്ങളാക്കുക .

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ഉത്ഥിതനായ യേശുക്രിസ്തുവിനെ എട്ടാം ദിവസം മറ്റു ശിഷ്യര്‍ക്കൊപ്പം മാര്‍തോമാശ്ലീഹ കണ്ടപ്പോള്‍ ‘എന്റെ കര്‍ത്താവെ, എന്റെ ദൈവമെ’ എന്നു നടത്തിയ വിശ്വാസ പ്രഖ്യാപനത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പുതുഞായര്‍. തോമ്മാശ്‌ളീഹ വിശ്വാസം ഏറ്റുപറഞ്ഞു കര്‍ത്തൃസന്നിധിയില്‍ സ്വയം പരിപൂര്‍ണ്ണ സമര്‍പ്പണം ചെയ്ത ദിവസം എന്ന് സഭ കരുതുന്ന ദിനം. ഏതൊരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം ഊട്ടി ഉറപ്പിച്ച ദിനമായ പുതുഞായര്‍ ആഘോഷമാക്കാന്‍ കോഴിക്കറിയും പിടിയും ആണ് ഇന്ന് വീക്കെന്‍ഡ് കുക്കിംഗ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്

പിടിയും കോഴിക്കറിയും

പിടി ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകള്‍

അരിെപ്പാടി-ഒരു കിലോ
തേങ്ങ ചിരകിയത്- ഒരു കപ്പ്
ജീരകം- ഒരു സ്പൂണ്‍ (ചെറിയ ജീരകം)
വെളുത്തുള്ളി- പത്തെണ്ണം
ഉപ്പ്-പാകത്തിന്

പിടി തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചുവട് കട്ടിയുള്ള ഒരു പാന്‍ ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു പതുക്കെ നിറം മാറുന്നത് വരെ വറുക്കുക. ജീരകവും വെളുത്തുള്ളിയും കൂടെ ഒരു മിക്‌സിയില്‍യില്‍ അടിച്ചെടുക്കുക. (അല്ലെങ്കില്‍ നന്നായി ചതച്ചെടുക്കുക) ഈ അരച്ച ജീരകവും വെളുത്തുള്ളിയും അരിപ്പൊടിയില്‍ ഇളക്കി ചേര്‍ക്കണം. കുറച്ചു വെള്ളം ഉപ്പ് ചേര്‍ത്തു തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് ഈ അരിപൊടി മിശ്രിതം നന്നായി കുഴക്കണം. ഏതാണ്ട് ചപ്പാത്തിക്ക് കുഴക്കുന്നത് മാതിരി. അതിനു ശേഷം ചെറിയ ഉരുളകളാക്കുക. ഒരു വലിയ പാത്രം ചൂടാക്കി അതിലേക്കു ഈ ഉരുളകള്‍ നികക്കാന്‍ പാകത്തിന് അളവില്‍ വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച ശേഷം, പാകത്തിന് ഉപ്പു ചേര്‍ത്ത് അതിലേക്കു ഉരുട്ടി വെച്ച ഉരുളകള്‍ കൂടി ഇട്ടു ചെറുതായി ഇളക്കുക. നന്നായി കുറുകി വരുമ്പോള്‍ വാങ്ങാം.

ചിക്കന്‍ കറി

ചേരുവകള്‍

ചിക്കന്‍- 1 കിലോ
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : 8 അല്ലി
പച്ചമുളക് : 4 എണ്ണം
സവാള : 3 എണ്ണം
കറിവേപ്പില : കുറച്ച്
മുളക്‌പൊടി(കാശ്മീരി) : 1 ടീസ്പൂണ്‍
മല്ലിപൊടി : 2 ടീസ്പൂണ്‍
മസാലപ്പൊടി : 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി : 1 ചെറിയ സ്പൂണ്‍
തേങ്ങാപ്പാല്‍ : ഒരു മുറി തേങ്ങ
ഉപ്പ് : ആവശ്യത്തിന്
എണ്ണ : ആവശ്യത്തിന്
കറിവേപ്പില : 1 തണ്ട്

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ മുറിച്ചു കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി മുക്കാല്‍ മണിക്കൂര്‍ വെക്കുക. പാന്‍ വെച്ച് എണ്ണ ഒഴിച്ച് സവാള കനം കുറച്ച് അരിഞ്ഞത് വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ കുറച്ചു കറിവേപ്പിലയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. അതിലേക്കു ഇഞ്ചിയും വെളുത്തുള്ളി അരച്ചതും ചേര്‍ത്ത് വഴറ്റുക. അതു വഴന്നു കഴിയുമ്പോള്‍ കുറച്ചു മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പൊടിയും മസാലപ്പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. വഴന്നുകഴിയുമ്പോള്‍ ചിക്കന്‍ ചേര്‍ത്ത് വേവിക്കുക. നന്നായി വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ ചേര്‍ത്ത് വേവിക്കുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ചേരുവകള്‍

ഇടത്തരം ചെമ്മീന്‍ – 250 ഗ്രാം
ക്യാപ് സി ക്കം- 1 എണ്ണം
സബോള – 1 എണ്ണം
കറിവേപ്പില – 1 തണ്ട്
മല്ലിപൊടി – 2 ടീ സ്പൂണ്‍
മുളകുപൊടി – 1/2 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീ സ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീ സ്പൂണ്‍
ടൊമാറ്റോ – 1 എണ്ണം
ഓയില്‍ – ആവശ്യത്തിന്
തേങ്ങാപ്പാല്‍ – 2 ടേബിള്‍സ്പൂണ്‍
കുടംപുളി – 2 കഷണം
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കിയതിനുശേഷം മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍ പൊടി, കുടംപുളി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ടൊമാറ്റോ, സബോള, ക്യാപസിക്കം ഇവ നീളത്തില്‍ അരിയുക. അല്പം കുഴിവുള്ള ഒരു പാനില്‍ ഓയില്‍ ചൂടാക്കി കടുക് പൊട്ടിക്കുക.ഇതിലേയ്ക്ക് ആദ്യം സബോള ഇട്ടു വഴറ്റുക. പിന്നീട് ടോമാറ്റോയും ചേര്‍ത്ത് പകുതി വഴന്നു കഴിയുമ്പോള്‍ ക്യാപ്‌സിക്കവും ഇട്ട് ചേരുവകള്‍ എല്ലാം ഇടത്തരം തീയില്‍ വഴറ്റുക. മുക്കാല്‍ വഴന്നു കഴിയുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കുക. കുടംപുളി ചേര്‍ത്ത് കുരുമുളകുപൊടിയും വിതറി തേങ്ങാപ്പാലും ഒഴിച്ച് പാത്രം ചുറ്റിച്ചു ഏകദേശം 10 മിനിറ്റ് ഇടത്തരം തീയില്‍ വയ്ക്കുക. കറിവേപ്പില ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട ശേഷം വാങ്ങി ചൂടോടെ വിളമ്പുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോല പ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

അന്ത്യ അത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.

കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു. പെസഹ അടുത്തു വരുന്ന ഈ സമയത്ത് പെസഹ അപ്പവും പാലും ഉണ്ടാക്കുന്ന വിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

 

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍

പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്
ചേരുവകള്‍

പനീര്‍ -250 ഗ്രാം (ക്യൂബ്‌സ് ആയി മുറിച്ചത് )
സബോള 1 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
ടൊമാറ്റോ – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
സ്പിനാച് – 200 ഗ്രാം
പെരുംജീരകം – 20 ഗ്രാം
മല്ലിപൊടി – 1 ടീസ്പൂണ്‍
ഗരം മസാല -1 ടീസ്പൂണ്‍
കസൂരി മേത്തി -1 ടീ സ്പൂണ്‍
ഓയില്‍ -50 എംല്‍
ക്രീം -30 എംല്‍
ലെമണ്‍ ജ്യൂസ് – 1 എണ്ണത്തിന്റെ

പാചകം ചെയ്യുന്ന വിധം

സ്പിനാച് നന്നായി കഴുകി ഒരു പാനില്‍ 2-3 മിനിറ്റ് തിളപ്പിക്കുക വെള്ളം ഊറ്റി തണുപ്പിച്ചു ഒരു ബ്ലെന്‍ഡറില്‍ അരച്ചെടുത്തു വയ്ക്കുക. പനീര്‍ ക്യൂബ്‌സ് അല്പം ഓയിലില്‍ 2-3 മിനിറ്റ് വറുത്തു വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക. ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. സബോള ചേര്‍ത്ത് ഓയില്‍ വലിയുന്നതുവരെ കുക്ക് ചെയ്യുക. ഇതിലേയ്ക്കു ടൊമാറ്റോ ചേര്‍ത്ത് വീണ്ടു കുക്ക് ചെയ്യുക എല്ലാ ചേരുവകളും നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ മല്ലിപൊടി, ഗരം മസാല, ജീരകപ്പൊടി, ചില്ലി പൗഡര്‍, കസൂരി മേത്തി, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് പച്ച മണം മാറിക്കഴിയുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന സ്പിനാച്ച് കൂട്ടിച്ചേര്‍ത്തു നന്നായി മിക്‌സ് ചെയ്തു അല്‍പം വെള്ളം കൂടി ചേര്‍ത്ത് തിളച്ചു കഴിയുമ്പോള്‍ വറത്തു വച്ചിരിക്കുന്ന പനീര്‍ ചേര്‍ക്കുക. ചെറുതായി തിളച്ചു കഴിയുമ്പോള്‍ ക്രീം, ലെമണ്‍ ജ്യൂസ് എന്നിവ ചേര്‍ത്ത് ചൂടോടെ പുലാവ്, ചപ്പാത്തി എന്നിവക്കൊപ്പം വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്
ചേരുവകള്‍

ഉരുളക്കിഴങ്ങ് – 2 വേവിച്ച് ഉടച്ചത്
ഉള്ളി- 1 ചെറുതായി മുറിച്ചത്
ക്യാപ്‌സിക്കം – 1 ചെറുതായി മുറിച്ചത്
ക്യാരറ്റ് – 50 ഗ്രാം ചെറുതായി മുറിച്ചത്
ബീന്‍സ് -50 ഗ്രാം ചെറുതായി മുറിച്ചത്
ഗ്രീന്‍പീസ് – 50 ഗ്രാം വേവിച്ചുടച്ചത്
ബ്രഡ് ക്രംബ്സ് – 200 ഗ്രാം
ഗരം മസാല – 1/2 ടീസ്പൂണ്‍
ഇഞ്ചി – 1 കഷണം ചതച്ചത്
മല്ലിയില – – 50 ഗ്രാം
ഗരം മസാല – 1/2 ടീസ്പൂണ്‍
ഇഞ്ചി – 1 കഷണം ചതച്ചത്
മല്ലിയില – 50 ഗ്രാം
കടലമാവ് – 100 ഗ്രാം
ജീരകപൊടി – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – വറക്കുവാനാവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഉള്ളിയും ഇഞ്ചിയും വഴറ്റുക. ഇതിലേയ്ക്ക് ക്യാപ്‌സിക്കം, ക്യാരറ്റ്, ബീന്‍സ് ഇവ ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം വേവിച്ച ഗ്രീന്‍ പീസ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ചൂടാറിയ ശേഷം വേവിച്ച ഉരുളക്കിഴങ്ങ്, മല്ലിയില, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ഉരുളകളാക്കി ഇഷ്ട്ടമുള്ള ആകൃതിയില്‍ പരത്തുക. കടല മാവ് ദോശ മാവിന്റെ അയവില്‍ കലക്കുക. പരത്തി വച്ച ഓരോന്നും മാവില്‍ മുക്കി ബ്രഡ് ക്രംബ്സില്‍ മുക്കി റോള്‍ ചെയ്ത് ചൂടായ എണ്ണയില്‍ വറത്തെടുക്കുക. സെര്‍വിങ് പ്ലേറ്റിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്
ചേരുവകള്‍

പനീര്‍ -100 ഗ്രാം (ഗ്രേറ്റ് ചെയ്തത് )
ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ചു പൊടിച്ചത് )
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
ഇഞ്ചി -1 ടീസ്പൂണ്‍ ചതച്ചത്
വെളുത്തുള്ളി -1 ടീസ്പൂണ്‍ ചതച്ചത്
പച്ചമുളക് -1 ടീസ്പൂണ്‍ ചതച്ചത്
മല്ലിയില – 25 ഗ്രാം അരിഞ്ഞത്
ഷുഗര്‍ – 1 ടീസ്പൂണ്‍
കശുവണ്ടി – 25 ഗ്രാം നന്നായി നുറുക്കിയത്
കിസ്മിസ് – 1 ടീസ്പൂണ്‍
ജീരകം പൊടിച്ചത് 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കോണ്‍ ഫ്ളോര്‍ – 50 ഗ്രാം
ഓയില്‍ -വറക്കുവാനാവശ്യത്തിന്

ഒരു ബൗളില്‍ കോണ്‍ ഫ്ളോര്‍ ഒഴികെയുള്ള ചേരുവകള്‍ നന്നായി കുഴച്ചു ബോളുകളായി ഉരുട്ടിയെടുക്കുക. ഈ ബോളുകള്‍ കോണ്‍ ഫ്േളാറില്‍ ഉരുട്ടിയെടുത്തു ചൂടായ എണ്ണയില്‍ ബ്രൗണ്‍ കളറായി വറത്തുകോരുക.

ഗ്രേവിക്ക് ആവശ്യമുള്ള ചേരുവകള്‍

സബോള – 2 എണ്ണം ചെറുതായി അരിഞ്ഞത്
കശുവണ്ടി – 50 ഗ്രാം
തക്കാളി – 2 എണ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപൊടി – 1 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
ഗരംമസാല-1/2 ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് – 2 എണ്ണം
ഫ്രഷ് ക്രീം -50 ml
ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി ജീരകം പൊട്ടിക്കുക. ഇതിലേയ്ക്ക് സബോള ചേര്‍ത്ത് നന്നായി വഴറ്റുക. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി കുക്ക് ചെയ്തു തണുത്ത ശേഷം ഒരു മിക്‌സിയില്‍ അരച്ചെടുക്കുക. പാലില്‍ കുതിര്‍ത്ത കശുവണ്ടിയും അരച്ചെടുത്തു മാറ്റി വയ്ക്കുക. അതേ പാനില്‍ അരപ്പ് ഒഴിച്ച് ചൂടാക്കുക. ഇതിലേയ്ക്ക് അരച്ചെടുത്തു മാറ്റി വച്ചിരിക്കുന്ന കശുവണ്ടി ചേര്‍ത്ത് ഇളക്കിത്തിളപ്പിക്കുക. ഇപ്പോള്‍ ആവശ്യത്തിന് ഉപ്പും ഗരംമസാലയും ചേര്‍ക്കുക. നന്നായി തിളച്ചു കഴിഞ്ഞാല്‍ ക്രീം ചേര്‍ത്ത് 2-3 മിനിറ്റ് കൂടി തിളപ്പിച്ചു അടുപ്പില്‍ നിന്നും മാറ്റി വയ്ക്കുക. ഈ കറിയില്‍ വറത്തു വച്ചിരിക്കുന്ന കോഫ്ത്ത ചേര്‍ത്ത് വളരെ സാവധാനം യോജിപ്പിക്കുക. കോഫ്ത്ത ബോള്‍സ് പൊടിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മലായ് കോഫ്ത്ത റെഡി. മുകളില്‍ മല്ലിയില കൂടി വിതറി നാന്‍, ചപ്പാത്തി, ജീര റൈസ് എന്നിവക്കൊപ്പം വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved