പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിന് 23 വയസുണ്ട് പക്ഷേ മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയുടെ ശരീരമാണ് അദ്ദേഹത്തിന്റേത്. ഒരു സാധാരണ കുട്ടിയുടെ എല്ലാ ആരോഗ്യമികവും ജനനസമയത്ത് മന്‍പ്രീതിനുണ്ടായിരുന്നു. എന്നാല്‍ എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും പ്രാപ്തിയാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റ ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ണമായും നിലച്ചു. പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വളര്‍ച്ച നിലച്ച കാര്യം തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. രോഗവിവരം മനസിലായതിന് ശേഷം നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ആദ്യഘട്ടങ്ങളില്‍ വളര്‍ച്ച പുനഃസ്ഥാപിക്കപ്പെടുമെന്ന് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് അതും നഷ്ടമായി. കൗമാര പ്രായം കഴിഞ്ഞിട്ടും മന്‍പ്രീതിന് സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയില്ല. എന്നാല്‍ കുഞ്ഞുകുട്ടികളെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്യും.

ഡോക്ടര്‍മാര്‍ക്ക് മന്‍പ്രീതിന്റെ രോഗം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. വളര്‍ച്ചാ ഹോര്‍മോണുകളുടെ അപര്യാപ്തതയാണ് കാരണമെന്ന് മാത്രമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് ലാറോണ്‍ സിന്‍ഡ്രോം ആയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്തില്‍ വെറും 300 പേര്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. ഇക്വഡോറിലാണ് ഇത്തരം രോഗികളില്‍ കൂടുതല്‍ പേരുമുള്ളത്. മന്‍പ്രീതിന്റെ സഹോദരനും സഹോദരിക്കും ഇത്തരം പ്രശ്നങ്ങളില്ല. അവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. ചികിത്സിക്കാനും മറ്റും ചെലവുകള്‍ വഹിക്കാനും കഴിയാതെ വന്നതോടെ അദ്ദേഹത്തെ മറ്റൊരു ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണ് മാതാപിതാക്കള്‍.

വെറും 11 പൗണ്ട് തൂക്കമുള്ള കുട്ടിയുടെ ശരീരമാണ് മന്‍പ്രീതിന്റേത്. സാധാരണ ആളുകളെപ്പോലെ ആശയവിനിമയം സാധ്യമല്ലാത്ത അദ്ദേഹം ആംഗ്യഭാഷയിലൂടെയാണ് കാര്യങ്ങള്‍ സംവദിക്കുന്നത്. വീട്ടിലെത്തുന്ന അഥിതികളോട് ഇരിക്കാന്‍ പറയാനും ചിരിക്കാനും മന്‍പ്രീത് പ്രത്യേക താല്‍പ്പര്യം കാണിക്കും. കുട്ടികള്‍ക്ക് നായയെ പേടിയുള്ളതിന് സമാനമാണ് മന്‍പ്രീതിന്റെയും കാര്യം. പട്ടികളുടെ കുര കേട്ട് കഴിഞ്ഞാലുടന്‍ അദ്ദേഹം കരയാന്‍ തുടങ്ങും. ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പരിചരണവും മന്‍പ്രീതിന് ആവശ്യമാണ്. അസുഖത്തിന് ചികിത്സ ലഭ്യമാക്കാന്‍ കൂടുതല്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മന്‍പ്രീതിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. ഇതിനായി ഗോഫണ്ട്മീയുടെ ഇന്ത്യന്‍ പതിപ്പായ കെറ്റോയിലൂടെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് .
രാഹുൽ ഗാന്ധിയുമായി സഞ്ചരിച്ച വിമാനത്തിന് സങ്കേതിക തകരാർ സംഭവിച്ചതായി പരാതി. കോൺഗ്രസ് അദ്ധ്യക്ഷന്റെ ന്യൂഡൽഹിയിൽ നിന്നു കർണാടകയിലെ ഹൂബ്ളിയിലേക്കു യാത്രയ്ക്കിടെയാണ് വിമാനത്തിന്റെ ഓട്ടോ പൈലറ്റ് സിസ്റ്റത്തിനു തകരാർ സംഭവിച്ചതായി കോണ്‍ഗ്രസ് നേതാവ് കൗശിക് വിദ്യാർഥി കർണാടക പോലീസിൽ പരാതിപ്പെട്ടത്. രാഹുൽ ഗാന്ധിയും മറ്റു നാലു പേരും കയറിയ പ്രത്യേക വിമാനം ഡൽഹിയിൽനിന്നു വ്യാഴാഴ്ച രാവിലെയാണു പുറപ്പെട്ടത്. കൗശികും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്, ഇതേവരെ അധികൃതർക്കു “നിർവചിക്കാൻ കഴിയാത്ത തകരാർ’ സംഭവിക്കുകയായിരുന്നെന്ന് കൗശികിന്റെ പരാതിയിൽ പറയുന്നു. വിമാനം ഇളകുകയും ഒരു വശത്തേക്കു ചെരിയുകയും ചെയ്തതായും ഇത് അപൂർവ സാഹചര്യമാണെന്നു ജീവനക്കാർ തന്നെ പറഞ്ഞതായും പരാതിയിലുണ്ട്.

ആട്ടോ പൈലറ്റ് സിസ്റ്റത്തിൽ തകരാറുണ്ടായിരുന്നതായി ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്തിന്റെ പൈലറ്റിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണെന്നാണു സൂചന. ഹൂബ്ളി വിമാനത്താവള അധികൃതർ ഇത് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണു രാഹുൽ കർണാടകയിലെത്തിയത്.
കോണ്‍ഗ്രസും ബിജെപിയും രാജ്യത്തുടനീളം പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളാണ്. ബിജെപി ഹിന്ദുത്വത്തിന് ഊന്നല്‍ നല്കുന്ന പാര്‍ട്ടിയാണെങ്കില്‍ മതേതരത്വമാണ് കോണ്‍ഗ്രസിന്റെ ആപ്തവാക്യം. അതുകൊണ്ട് തന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ യാതെരുവിധ സഖ്യത്തിനും സാധ്യതയില്ല. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്നതാണ് മിസോറാമില്‍ നിന്നുള്ള വാര്‍ത്ത. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്.
കോണ്‍ഗ്രസുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ബിജെപി നേതാവിന് കൗണ്‍സില്‍ ചെയര്മാന് സ്ഥാനവും കോണ്‍ഗ്രസിന് ഡെപ്യൂട്ടി ചെയര്മാന് സ്ഥാനവും നല്കാന് ധാരണയായി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയോ ബിജെപി അധ്യക്ഷന്‍ അമിത് ഷായോ ഇക്കാര്യം അറിഞ്ഞിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ബുദ്ധമതക്കാരുടെ സ്വയംഭരണ സ്ഥാപനമായ ചക്മ ജില്ലാ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
നിലവില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിന് 20 അംഗ കൗണ്‍സിലില്‍ ആറ് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിക്ക് അഞ്ച് സീറ്റുകളും ലഭിച്ചു. ബിജെപിയുടെ വിശാല സഖ്യത്തില്‍ ഉള്‍പ്പെട്ട എംഎന്‍എഫ് എട്ട് സീറ്റുകള്‍ നേടി കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ എംഎന്‍എഫിനെ അധികാരത്തിന് വെളിയില്‍ നിര്‍ത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതോടെയാണ് രാഷ്ട്രീയ രംഗത്തെ അമ്പരപ്പിക്കുന്ന സഖ്യം പിറന്നിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്കൂള്‍ ബസില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് സംഭവം. അപകടത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ബസില്‍ ട്രെയിന്‍ ഇടിച്ചത്. ഡിവൈന്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍പ്പെട്ടത്. ബസില്‍ 30ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
President of India
@rashtrapatibhvn
Shocked to learn about the horrific accident involving a bus carrying innocent schoolchildren in Kushinagar, Uttar Pradesh. Thoughts and prayers with the bereaved families and with those injured #PresidentKovind
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അപകടത്തെ കുറിച്ചുളള വാർത്ത തന്നെ ഞെട്ടിച്ചുവെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും രാഷ്ട്രപതി അറിയിച്ചു.
സ്കൂൾ കുട്ടികളുടെ മരണ വാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. യുപി സർക്കാരും റെയിൽവേ മന്ത്രാലയവും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
നവജാത ശിശുവിന്റെ ലിംഗം മുറിച്ചു. ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാനാണ് ഈ കൃത്യം ചെയ്തത്. ജാര്‍ഖണ്ഡിലെ ഛാത്ര ജില്ലയില്‍ രണ്ടു ഡോക്ടര്‍മാര്‍ നടത്തുന്ന നഴ്സിംഗ് ഹോമിലാണ് സംഭവം. എന്നാല്‍ ഇവര്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ല എന്ന് മെഡിക്കല്‍ അധികാരികള്‍ അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരണത്തിനു കീഴടങ്ങി. സംഭവശേഷം ഒളിവില്‍ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ബാലി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന അനില്‍ പാണ്ഡെയുടെ ഭാര്യ ഗുഡിയ ദേവിയെ പ്രസവത്തിനായി കഴിഞ്ഞ ചൊവ്വാഴ്ച്ച ഇവിടെ അഡ്മിറ്റ് ചെയ്തിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഗുഡിയയെ നഴ്സിംഗ് ഹോമിലെ ഡോക്ടര്‍മാര്‍ അള്‍ട്രാ സൗണ്ട് സ്കാനിങ്ങിന് വിധേയയാക്കുകയും പെണ്‍കുട്ടി ആണെന്ന റിപ്പോര്‍ട്ട് ആദ്യം കൊടുക്കുകയായിരുന്നു. എന്നാല്‍ ഗുഡിയയ്ക്കുണ്ടായ കുഞ്ഞ് ആണ് കുട്ടിയാണെന്ന് കണ്ടതോടെ ലിംഗനിര്‍ണയത്തിലെ പിഴവ് മറച്ച് അഭിമാനം കാക്കാന്‍ ഇവര്‍ പ്രസവമുറിയില്‍ വച്ചു തന്നെ കുഞ്ഞിന്റെ ലിംഗം മുറിച്ചു മാറ്റുകയായിരുന്നു.
തുടര്‍ന്നു ജനിച്ച കുഞ്ഞ് പെണ്ണാണെന്നും കുഞ്ഞിന്റെ അവയവങ്ങള്‍ക്ക് വൈകല്യമുണ്ടെന്നും ഇവര്‍ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ഗുഡിയയുടെ അമ്മയുടെ ശ്രദ്ധയില്‍ പെടുകയും സത്യം പുറത്തു വരികയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് തുടര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ നഴ്സിംഗ് ഹോം നടത്തിയിരുന്ന ഡോ. അനുല്‍ കുമാര്‍, ഡോ.അരുണ്‍ കുമാര്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ന്യൂഡല്‍ഹി: മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയൊഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീരയതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 28ന് നടക്കും. മെയ് 31ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10ന് സൂക്ഷ്മ പരിശോധന 11നും പത്രിക പിന്‍വലിക്കാനുള്ള സമയപരിധി മെയ് 14 വരെയുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും പലവട്ടം പ്രചാരണം പൂര്‍ത്തിയായെങ്കിലും വിജ്ഞാപനമിറങ്ങാന്‍ വൈകിയത് പ്രചാരണ ചൂടിലും നിരാശ പരത്തിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം തീയതി പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥനാര്‍ത്ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാല്‍ വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകുകയായിരുന്നു.
ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും നാല് ലോക്സഭാ മണ്ഡലങ്ങളിലേയും വിജ്ഞാപനം ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ: ജയലളിതയുടെ ബയോളജിക്കല്‍ സാംപിളുകളൊന്നും കൈവശമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. സാംമ്പിളുകള്‍ ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബംഗളുരു സ്വദേശിയായ അമൃത എന്ന പെണ്‍കുട്ടി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ആശുപത്രിയോട് ഇത് സംബന്ധിച്ച വിശദീകരണം കോടതി ആവശ്യപ്പെട്ടത്.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളാണ് താനെന്ന് അവകാശപ്പെട്ടാണ് അമൃത കോടതിയെ സമീപിച്ചത്. താന്‍ ജയയുടെ മകളാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും അമൃത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയലളിതയുടെ ബയോളജിക്കല്‍ സാംമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ലഭ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിയില്‍ എങ്ങനെ തീര്‍പ്പുണ്ടാക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ജൂണ്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.
കണ്ണൂര്‍: കെഎസ്ആര്‍ടിസിയില്‍ മുപ്പത് ശതമാനത്തോളം പേര് പണിക്ക് കൊള്ളാത്തവരെന്ന് എംഡി ടോമിന് തച്ചങ്കരി. കണ്ണൂര്‍ കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് തച്ചങ്കരിയുടെ പ്രസ്താവന. കെഎസ്ആര്‍ടിസിയെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുമെന്നും പുതുതായി ചുമതലയേറ്റ എംഡി വ്യക്തമാക്കി.
ദീര്‍ഘകാല അവധിയിലുള്ള ജീവനക്കാരെ പിരിച്ചു വിടുമെന്നും തൊഴിലെടുക്കാതെയുള്ള അഭ്യാസം ഇനി കെ എസ് ആര് ടി സിയില്‍ നടക്കില്ലെന്നും തച്ചങ്കരി പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കെഎസ്ആര്‍ടിസി കടന്നുപോയികൊണ്ടിരിക്കുന്നത്. ഇത് മറികടക്കുമെന്നും എംഡി പറഞ്ഞു.
താന്‍ ഒരുദൗത്യം ഏറ്റെടുത്താല്‍ വിജയിപ്പിക്കും. കൂട്ട ഭരണം അനുവദിക്കില്ല. നമ്മള് സഹപ്രവര്‍ത്തകരാണ്. എന്നാല്‍, ഉമ്മാക്കി കാട്ടി വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമലയിലെ അപ്പം, അരവണ എന്നിവയുടെ ചേരുവയില്‍ മാറ്റം വരുത്താന്‍ തീരുമാനം. അടുത്ത മണ്ഡലകാലം മുതല്‍ പുതിയ ചേരുവയിലുള്ള അപ്പവും അരവണയുമായിരിക്കും വിതരണം ചെയ്യുക. പഴനിയിലെ പഞ്ചാമൃതത്തിന് പുതിയ ചേരുവ തയ്യാറാക്കിയ മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ശബരിമലയിലെ ചേരുവയും തയ്യാറാക്കിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് സിഎഫ്ടിആര്‍ഐ. പുതിയ ചേരുവയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്കി. നിലവില്‍ ശബരിമലയിലുള്ള അപ്പം, അരവണ നിര്‍മാണ പ്ലാന്റുകളില്‍ കാര്യമായ മാറ്റം വരുത്താതെതന്നെ പുതിയ ചേരുവയില്‍ ഇവ തയ്യാറാക്കാം.
പ്ലാന്റിലെ ജീവനക്കാര്‍ക്ക് ഇതിനുള്ള പരിശീലനം മൈസൂരു കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡ് ചെയര്മാന് കെ.പത്മകുമാര്‍, അംഗം ശങ്കര്‍ദാസ്, കമ്മിഷണര്‍ എന്‍.വാസു എന്നിവര്‍ കഴിഞ്ഞ ദിവസം മൈസൂരു സിഎഫ്ടിആര്‍ഐയില്‍ എത്തി പുതിയ ചേരുവയെ കുറിച്ച് മനസിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി: കേരളത്തില്‍ വര്‍ഗീയ കലാപം ലക്ഷ്യമിട്ട് സംഘപരിവാറിന്റെ വ്യാജ പ്രചരണം. കേരളത്തിലെ മുസ്ലീങ്ങളാല്‍ ഹിന്ദു സ്ത്രീയും ക്ഷേത്രവും അക്രമിക്കപ്പെട്ടുവെന്നാണ് പ്രചരണം. അതേസമയം ട്വീറ്റിന്റെ കൂടെ ചേര്‍ത്തിരിക്കുന്ന ചിത്രം ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെതാണ്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.’#HinduDeniedEquality’ എന്ന ഹാഷ്ടാഗിലാണ് വ്യാജപ്രചരണം നടക്കുന്നത്.

സംഘപരിവാര്‍ അനുകൂല അക്കൊണ്ടുകളാണ് വ്യാജ പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. സ്ഥിരമായി വ്യാജപ്രചരണങ്ങള്‍ നടത്താറുള്ള ശംഖ്നാഥ് പോലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയുടെ ചിത്രവും തകര്‍ക്കപ്പെട്ട ഒരു കൃഷ്ണവിഗ്രഹത്തിന്റെ ചിത്രവും ഒരുമിച്ചു ചേര്‍ത്താണ് പ്രചരണം.

‘ഷോക്കിങ്: മതേതര കേരളത്തില്‍ മുസ്ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു യുവതിയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്’ എന്നാണ് ശംഖ്നാദിന്റെ ട്വീറ്റില്‍ പറയുന്നു. ‘പൂജ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഹിന്ദു യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു, ശാന്തി ദൂതന്മാര്’ എന്നും പ്രചരണമുണ്ട്. അതേസമയം 2017ല്‍ ബംഗ്ലാദേശില്‍ മകന് അക്രമിച്ച അമ്മയുടെ ചിത്രമാണ് ഇവര്‍ വിദ്വേഷപ്രചരണത്തിന് ഉപയോഗിക്കുന്നത്.