ചണ്ഡീഗഡ്: ഹരിയാനയില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാടായ റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം.
മമത ശര്‍മ്മയെ കഴിഞ്ഞ ജനുവരി 14 മുതല്‍ കാണാനില്ലായിരുന്നു. ഗൊഹനയില്‍ നടന്ന പരിപാടിക്ക് ശേഷം മമതയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെടുത്തത്.
മൃതദേഹത്തില്‍ പരിക്കുപറ്റിയ പാടുകളുണ്ട്. വായിലും ശരീരത്തിലുമാകെ മുറിവേറ്റിട്ടുണ്ട്. മമതയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കല്‍നോറയിലെ പ്രശസ്തയായ ഗായികയാണ് മമത ശര്‍മ്മ.
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. പക്ഷേ അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു. സിബിഐ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു.
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന വിജ്ഞാപനം എം.വി ജയരാജന്‍ സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറി. എന്നാല്‍ അന്വേഷണം ആരംഭിക്കും വരെ നിരാഹാര സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ശ്രീജിത്തിന്റെ അനിശ്ചിതകാല കാല സമരം 771 ദിവസം പിന്നിട്ടിരിക്കെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വന്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ അന്വേഷണം ഏറ്റെടുക്കണമെന്ന് സിബിഐയോട് സര്‍ക്കാര്‍ ആവിശ്യപ്പെട്ടിരുന്നെങ്കിലും തള്ളുകയായിരുന്നു. ശ്രീജിത്തിന്റെ സമരം ശക്തിയായതോടെ സിബിഐക്കു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയായിരുന്നു.
കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീരുമാനം വരാനിരിക്കെയാണ് സിബിഐ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ശ്രീജിവെന്നാണ് പൊലീസ് ഭാഷ്യം എന്നാല്‍ തന്റെ സഹോദരനെ പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു.
ന്യൂസ് ഡെസ്ക്
ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയിൽതന്നെ പൂർണ്ണമായി വികസിപ്പിച്ചെടുത്ത 55 അടി നീളമുള്ള അഗ്നി 5 എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. 5,000 കിലോമീറ്ററുകൾ ഇതിന് ആക്രമണ പരിധിയുണ്ട്. ചൈനയും ഏഷ്യ മുഴുവനും യൂറോപ്പിന്റെ ഭാഗങ്ങളും ആഫ്രിക്കയും മിസൈലിന്റെ പരിധിയിൽ വരും. ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് ഒറീസയിലെ അബ്ദുൾ കലാം ഐലൻഡിൽ നിന്നാണ്. ഇന്നലെ രാവിലെ 9.53 നായിരുന്നു വിക്ഷേപണം നടന്നത്. 1500 കിലോഗ്രാം ഭാരം മിസൈലിന് വഹിക്കാനാകും.
പ്രകോപനമുണ്ടായാൽ ചൈനയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഉടൻ തന്നെ പ്രഹരിക്കാൻ ശേഷി ഉള്ള പോർമുനയാണ് ഇന്ത്യ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന അവസരത്തിൽ നടന്ന പരീക്ഷണം ചൈന ഗൗരവമായാണ് കാണുന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിലേക്ക് ഈ വർഷം തന്നെ ഈ മിസൈൽ ചേർക്കാനുള്ള തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. അതോടെ ഇന്റർ കോണ്ടിനെന്റെൽ ബാലിസ്റ്റിക് മിസൈലുകൾ ഉള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബിൽ ഇന്ത്യയും അംഗമാകും. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾ നിലവിൽ ഈ ക്ലബിൽ ഉണ്ട്.
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണെന്ന് പ്രകാശ് രാജ് തുറന്നടിച്ചു. കൊലപാതകത്തെ അനുകൂലിക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാൻ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കപ്പെട്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം പാലിച്ചു. ഒരു ശരിയായ ഹിന്ദുവിന് അത്തരത്തിൽ മൗനം അവലംബിക്കാൻ കഴിയില്ല. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണ്- ഇന്ത്യ ടുഡേ കോണ്‍ക്ലേവിൽ സംസാരിക്കവെ പ്രകാശ് രാജ് തുറന്നടിച്ചു. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ ഭരണഘടന പൊളിച്ചെഴുതുമെന്ന പരാമർശത്തോടുള്ള മറുപടി കൂടിയായിരുന്നു നടന്റെ വാക്കുകൾ.
നിങ്ങൾ എന്നെ ഹിന്ദു വിരുദ്ധനെന്നു വിളിക്കുന്പോൾ നിങ്ങൾ ഹിന്ദുവല്ലെന്നു പറയാനുള്ള അവകാശം തനിക്കുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രകാശ് രാജിന്റെ പരാമർശത്തിനെതിരേ തെലങ്കാനയിൽനിന്നുള്ള ബിജെപി നേതാവ് കൃഷ്ണ സാഗർ റാവു കോണ്‍ക്ലേവിൽ പ്രതിഷേധവുമായി എത്തിയെങ്കിലും ഉചിതമായ മറുപടി നൽകാൻ നടനു കഴിഞ്ഞു.
കേന്ദ്രത്തിലെയും കർണാടകത്തിലെയും ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുന്നയിക്കുന്നവരിൽ പ്രധാനിയാണ് നടൻ പ്രകാശ് രാജ്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നേക്കാൾ മികച്ച നടനെന്ന് പ്രകാശ് രാജ് പരിഹസിച്ചിരുന്നു.
ന്യൂഡല്‍ഹി: വ്യക്തികള്‍ തങ്ങളുടെ വരുമാനത്തെക്കാള്‍ കവിഞ്ഞുള്ള വാങ്ങല്‍ നടപടികളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സംവിധാനം കൊണ്ടുവരുന്നു. ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഡംബര വസ്തുക്കളോ വാങ്ങിയാല്‍ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന് നിങ്ങളുടെ വരുമാനം സംബന്ധിച്ച് രേഖകള്‍ നല്‍കേണ്ടി വരും. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ക്രമീകരണങ്ങള്‍ വരുന്നതായിട്ടാണ് സൂചന.
നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം 50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരെയും നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല വിദേശ രാജ്യങ്ങളിലും ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിന് നിബന്ധനകളുണ്ട്. ഈ രീതി ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവരെ നിരീക്ഷിക്കുന്നതു വഴി കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടു വരുന്നത് എന്നാണ് വാദം.
ഡല്‍ഹി നിയമസഭയിലെ ഇത്തവണത്തെ ശീതകാല സമ്മേളനത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ ഒരു കുഞ്ഞതിഥി കൂടിയുണ്ടാകും. എഎപി എംഎല്‍എ സരിത സിങ്ങിന്റെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് അദ്വൈത് അഭിനവ് റായ്. തിരക്കേറിയ സമ്മേളന വേദികളിലും ചര്‍ച്ചാ സദസ്സുകളിലുമൊക്കെ അമ്മയ്‌ക്കൊപ്പം സ്ഥിര അഥിതിയായി അദ്വൈതും എത്താറുണ്ട്. അമ്മ തിരക്കിലാകുന്ന അവസരത്തില്‍ മറ്റു എംഎല്‍എ മാരുടെ മടിയില്‍ ശാന്തനായുറങ്ങാനും അദ്വൈതിന് യാതൊരു എതിര്‍പ്പുമില്ല.
ചുരുക്കത്തില്‍ പറഞ്ഞാല്‍ അദ്വൈതിന്റേത് ഒരു കുഞ്ഞു രാഷ്ട്രീയ ജീവിതമാണ്. രണ്ടുമണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് മുലയൂട്ടേണ്ടതിനാലാണ് തനിക്കൊപ്പം എപ്പോഴും സരിത കുഞ്ഞിനെ കൂട്ടുന്നത്.
‘അസംബ്ലി സമാധാനം നിറഞ്ഞ ഒരിടമാണ്. ഒരിക്കല്‍ അഴുക്കുചാല്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്നത് പരിശോധിക്കാന്‍ പോയപ്പോഴും മകനെയും കൂട്ടിയാണ് ഞാന്‍ പോയത്. കുഞ്ഞിന് കാറില്‍ ഇരുന്ന് അന്ന് പാലുകൊടുത്തു.’ സരിത പറയുന്നു. ഒരു പൊതുജനസേവകന് പ്രസവാവധിയൊന്നുമില്ലെന്നാണ് സരിതയുടെ പക്ഷം. ‘ഞങ്ങള്‍ ജനങ്ങളോട് ഉത്തരംപറയേണ്ടവരാണ്. ഞങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്. ഞാന്‍ എന്റെ ജീവിതത്തിലെ ഈ പ്രത്യേക കാലഘട്ടം ആസ്വദിക്കുന്നു.’ സരിത കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലെ കുഞ്ഞിനെ നോക്കാന്‍ നിരവധി എംഎല്‍എമാരും സരിതക്കൊപ്പമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഭാവിയായാണ് അദ്വൈതിനെ അവരില്‍ പലരും കാണുന്നത് തന്നെ. നിലവില്‍ മുലയൂട്ടുന്ന വനിതാ സാമാജികര്‍ക്ക് പ്രസവാവധി അനുവദിക്കാനുള്ള വ്യവസ്ഥയൊന്നും ഡല്‍ഹി നിയമസഭയില്‍ ഇല്ല. കുഞ്ഞിനെ നോക്കാന്‍ സ്വന്തം കുടുംബ തയ്യാറെണെങ്കിലും കുഞ്ഞ് തന്റൊപ്പം തന്നെ വളരട്ടെയെന്നാണ് സരിതയുടെ നിലപാട്.
കണ്ണൂര്‍: പോലീസ് സ്റ്റേഷനിലെ ശുചിമുറി വിവാദത്തില്‍ ആരോപണ വിധേയനായ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജിനോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ ആരോപണ വിധേയനായ എഎസ്ഐ കെ.എം മനോജ്കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ശുചിമുറി ഉപയോഗിക്കാനെത്തിയ തന്നെ കയ്യേറ്റം ചെയതു എന്നാണ് ആശിഷ് ആരോപിക്കുന്നതെങ്കിലും ഈ സംഭവത്തില്‍ കേസെടുത്തിട്ടില്ല.
പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആശിഷ് രാജ് പരാതിപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം ടൂറിസ്റ്റ് ബസില്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വന്നിറങ്ങിയ ആശിഷ് രാജ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം വേണമെന്നു പറഞ്ഞു. എന്നാല്‍ പോലീസ് അത് അനുവദിച്ചില്ലെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആശിഷ് പറയുന്നത്.
അതേസമയം പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഉണ്ടെന്നും സുരക്ഷ കണക്കിലെടുത്തു ശുചിമുറി സൗകര്യം നല്‍കാന്‍ കഴിയില്ലെന്നുമുള്ള പൊലീസുകാരുടെ മറുപടി കണക്കിലെടുക്കാതെ ബഹളമുണ്ടാക്കിയെന്നാണു പൊലീസ് വ്യക്തമാക്കിയത്. ആശിഷിന്റെ പരാതിയില്‍ സിഐ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും മനോജ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോയ ഇവരെ ജാമ്യത്തിലെടുത്തതു സ്വന്തം വീട്ടുകാരായിരുന്നു. ജാമ്യം കിട്ടി വീട്ടില്‍ എത്തിയ പ്രവീണയെ ആരുമായി ആശയ വിനിമയം നടത്താന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല. ഇനി പ്രവീണയെ പുറത്തുവിടില്ല എന്നാണു വീട്ടുകാര്‍ പറയുന്നത് എന്നും റിപ്പോര്‍ട്ട് ഉണ്ട്. ഓര്‍ക്കട്ടേരി ഒഞ്ചിയം സ്വദേശിയായ ഷാജിയുടെ ഭാര്യയാണു പ്രവീണ. ഇവര്‍ക്ക് ഏഴു വയസുള്ള മകളുണ്ട്. മകളെ വിട്ടു കൊടുക്കില്ല എന്നാണ് ഷാജിയുടെ നിലപാട്. നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്‌കെട്ടുകളും ഇവരുടെ വാടക വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പംതന്നെ വാര്‍ത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍, പൊലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടില്‍നിന്ന് പിടിച്ചെടുത്തു. അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിര്‍മ്മിച്ചെന്നും വ്യക്തമായി. ഇതില്‍ ചിലത് കോഴിക്കോട്ടെ ലോട്ടറിവില്‍പ്പനക്കാരന് നല്‍കി തുകവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് മൊബൈല്‍ ഷോപ്പുടമയായ മുഹമ്മദ് അംജാദിനെ കാണാതാകുന്നു.നവംബര്‍ 13നാണ് പ്രവീണയെ കാണാതാകുന്നത്. പിന്നീട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇരുവരെയും കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം: ബുധനാഴ്ച്ച സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. പ്രട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സ്വകാര്യ ബസ്, ഓട്ടോ ടാകസി, ചരക്ക് ലോറി, എന്നിവര്‍ പണിമുടക്കിന്റെ ഭാഗമാകും. സംയുക്ത സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ ഡീസല്‍ വില ലിറ്ററിന് 65 രൂപക്കും പെട്രോള്‍ വില 75 രൂപക്കും മുകളിലാണ്. ഡീസല്‍ വില ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് പെട്രോള്‍ ഡീസല്‍ നിരക്കില്‍ ഉയര്‍ന്ന വില ഈടാക്കുന്നത്.
കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിത്തുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. വിട്ടുപോയ ശരീരഭാഗം വെട്ടിമാറ്റിയതല്ലെന്നും കത്തിച്ച ശേഷം വിട്ടുപോയതാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
ജിത്തുവിന്റെ കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വേര്‍പെട്ട നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിന് താഴെ വെട്ടിനുറുക്കിയിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിന് മുന്‍പ് വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണ് ജയമോള്‍ മൊഴി നല്‍കിയത്. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂർത്തിയാക്കിയ ജിത്തു ജോബിന്റെ മൃതദേഹം സംസ്കരിച്ചു. അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. രണ്ടു ദിവസം മുൻപു വീട്ടിൽനിന്നു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെ പേരിൽ അമ്മയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഒറ്റയ്ക്കാണ് കൊലപാതകം നടത്തി മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയാജോബ് പൊലീസിന് മൊഴി നല്‍കി.