Kerala

സ്ഥാ​​​നാ​​​ർ​​​ഥിനി​​​ർ​​​ണ​​​യ​​​ത്തി​​​ലെ ത​​​ർ​​​ക്ക​​​ത്തെത്തുട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി​​​യെ പി​​​ള​​​ർ​​​ത്തി മാ​​​ണി സി.​​​കാ​​​പ്പ​​​ൻ പാ​​​ലാ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ച്ച​​​​​​ശേ​​​ഷ​​​വും എ​​​ൻ​​​സി​​​പി​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. ചി​​​ല മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ഴും മാ​​​ണി സി.​​​ കാ​​​പ്പ​​​നോ​​​ടാ​​​ണ് അ​​​ടു​​​പ്പം എ​​​ന്ന​​​താ​​​ണ് അ​​​ലോ​​​സ​​​ര​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​ത്. ഇ​​​തേ​​​ത്തുട​​​ർ​​​ന്നാ​​​ണ് എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​വും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​പീ​​​താം​​​ബ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​വും തു​​​റ​​​ന്ന പോ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യ​​​ത്.

പാ​​​ലാ​​​യി​​​ൽ മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ നേ​​​ടി​​​യ വി​​​ജ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന​​​ നി​​​ല​​​യി​​​ൽ ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് വി​​​ട്ടു​​​പോ​​​യ മാ​​​ണി സി.​​​കാ​​​പ്പ​​​നു​​​വേ​​​ണ്ടി ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ ന​​​ട​​​ത്തി​​​യ നീ​​​ക്കം പാ​​​ർ​​​ട്ടിവി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് പര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യാ​​​ണ് എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​സാ​​​ക്ക് മൗ​​​ല​​​വി ഇ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​തി​​​രേ പ​​​ര​​​സ്യപ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്കെ​​​തി‌​​​രേ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ.​​​ രാ​​​ജ​​​ൻ, മ​​​റ്റൊ​​​രു ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​ൻ പു​​​ത്ത​​​ൻ പു​​​ര​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​നെ​​​തി​​​രേ അ​​​ണി​​​നി​​​ര​​​ന്നി​​​ട്ടു​​​ണ്ട്.

എ​​​ൻ​​​സി​​​പി​​​യു​​​ടെ ഏ​​​ക മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. അ​​​തേ​​​സ​​​മ​​​യം പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​രാ​​​കും എ​​​ൻ​​​സി​​​പി മ​​​ന്ത്രി​​​യെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. എ​​​ല​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ച എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​നും കു​​​ട്ട​​​നാ​​​ടി​​​ൽ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ച തോ​​​മ​​​സ് കെ.​​​ തോ​​​മ​​​സു​​​മാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​ർ. മ​​​ന്ത്രി​​​പ​​​ദ​​​വി​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​വാ​​​ദം തോ​​​മ​​​സ് കെ.​​​തോ​​​മ​​​സ് ഇ​​​തി​​​ന​​​കം ഉ​​​ന്ന​​​യി​​​ച്ചു ക​​​ഴി​​​ഞ്ഞു. അ​​​ന്ത​​​രി​​​ച്ച തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് തോ​​​മ​​​സ് കെ.​​​തോ​​​മ​​​സ്.

പാ​​​ർ​​​ട്ടി​​​യി​​​ലെ സീ​​​നി​​​യോ​​​റി​​​റ്റി​​​യും മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള അ​​​നു​​​ഭ​​​വ​​​പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​ന്‍റെ തു​​​രു​​​പ്പു​​​ചീ​​​ട്ട്. പാ​​​ർ​​​ട്ടി​​​യെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ഉ​​​റ​​​പ്പി​​​ച്ചു​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ നേ​​​തൃ​​​പ​​​ര​​​മാ​​​യ പ​​​ങ്ക് വ​​​ഹി​​​ച്ച​​​നി​​​ല​​​യി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പി​​​ന്തു​​​ണ​​​യും ശ​​​ശീ​​​ന്ദ്ര​​​ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

പാ​​​ർ​​​ട്ടി​​​വി​​​ട്ട് പു​​​റ​​​ത്തു​​​പോ​​​യെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ മും​​​ബൈ​​​യി​​​ലെ​​​ത്തി എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ്പ​​​വാ​​​റി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​താ​​​ണ് മ​​​റ്റൊ​​​രു കൗ​​​തു​​​ക​​​ക​​​ര​​​മാ​​​യ നീ​​​ക്കം.

പ​​​വാ​​​റി​​​ന്‍റെ മ​​​ക​​​ളും എ​​​ൻ​​​സി​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ സു​​​പ്രി​​​യ സു​​​ലേ​​​യോടൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യും ചെ​​​യ്തു. സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ന്‍റെ ആ​​​ശീ​​​ർ​​​വാ​​​ദ​​​ത്തോ​​​ടെ​​​യാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ന്ന​​​തെ​​​ന്നാ​​​ണ് എ​​​തി​​​ർ​​​ചേ​​​രി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ വാ​​​ദം. മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ എ​​​ൻ​​​സി​​​പി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നും ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ മ​​​ന്ത്രി​​​സ്ഥാ​​​നം നേ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും ഇ​​​വ​​​ർ ഭ​​​യ​​​പ്പെ​​​ടു​​​ന്നു.

 

ഒ​ന്നേ​കാ​ൽ വ​യ​സു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​ല കോ​ണ​ത്തേ​ത്ത് രാ​ജേ​ഷ് – ശി​ല്പ ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട പെ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​രു​ണി​മ (ഒ​ന്നേ​കാ​ൽ വ​യ​സ്‌) ആണ് പനിയെത്തുടർന്നു ശ​നി​യാ​ഴ്ച രാ​വി​ലെ മ​ര​ിച്ചത്. പി​ന്നീ​ട് ന​ട​ത്തി​യ സ്രവ പ​രി​ശോ​ധ​ന​യി​ലാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​മ്മ ശി​ല്പ​യു​ടെ ചെ​റി​യ​നാ​ട്ടെ വീ​ട്ടി​ൽവ​ച്ചാ​ണ് അ​രു​ണി​മ ചി​കി​ത്സ​യി​ലാ​യ​ത്. ഇ​ര​ട്ട സ​ഹോ​ദ​രി അ​ന​ഘ മ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ത്തും.കുട്ടിയുടെ സം​സ്കാ​രം ചെ​റി​യ​നാ​ട് പൊ​തുശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി.

ഇന്ന് രാവിലെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന നഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് മരണമടഞ്ഞത്. അനു തോമസിൻെറ ഭർത്താവ് വിദേശത്താണ്. മകൻ എലൻ.

നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് രാവിലെ ജോലിക്ക് വരികയായിരുന്നു. മാടവന ജംഗ്ഷനിൽ വച്ച് സിഗ്നൽ  ലഭിച്ചതിനെത്തുടർന്ന് സ്കൂട്ടർ മുന്നോട്ടെടുത്തപ്പോൾ അതിവേഗത്തിൽ വരികയായിരുന്ന ലോറിഇടിച്ചിടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അനു തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.

മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ രണ്ടുദിവസം വൈകിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് ഷാജഹാന്റെ സഹോദരന്‍ നിസാര്‍ ഡിഎംഒക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ശേഷമാണ് ആശുപത്രിക്ക് നോട്ടീസ് അയച്ചത്.

 

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.

അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വിഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്.

ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ പദവികള്‍ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂര്‍ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്.

തിരുവനന്തപുരം: കോവിഡ്‌ സാഹചര്യം രൂക്ഷമായി തുടര്‍ന്നാല്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ്‌ ലളിതമായ രീതിയില്‍ രാജ്‌ഭവനില്‍ നടക്കും. 20-നാണ്‌ സത്യപ്രതിജ്‌ഞ നിശ്‌ചയിച്ചിട്ടുള്ളത്‌.

മുഖ്യമന്ത്രിക്കു പുറമെ പുതിയ 20 മന്ത്രിമാര്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍, മേയര്‍, തിരുവനന്തപുരം എം.എല്‍.എ, എം.പി, ചീഫ്‌ സെക്രട്ടറി, ഡി.ജി.പി, പൊതുഭരണ സെക്രട്ടറി, ഗവര്‍ണറുടെ എ.ഡി.സി. എന്നിവരടക്കം 50 പേരെമാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ്‌ ആലോചന. മറ്റു വി.ഐ.പികള്‍ക്കു സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ ഓണ്‍ലൈന്‍ ലിങ്ക്‌ നല്‍കും. പി.ആര്‍.ഡി. വഴി ചടങ്ങ്‌ ജനങ്ങളിലേക്കെത്തിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം 17നു സി.പി.എം. നേതൃത്വം കൈക്കൊള്ളും. ലളിതമായി ചടങ്ങ്‌ നടത്താനാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനമെന്നു സൂചനയുണ്ട്‌.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദ്ദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ. രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈ പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ ജയിലുകളിൽ വ്യാപകമായി കോവിഡ് പടരുന്ന സാഹചര്യത്തിലാണ് വീണ്ടും പരമാവധി ജയിൽവാസികൾക്ക് പരോൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

തിരു.: സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് നാല് ദിവസത്തേക്കുള്ള ഓക്സിജന്‍ ആവശ്യത്തിന് കരുതലുണ്ട്. എന്നാല്‍, ചില ആശുപത്രികള്‍ സംവിധാനവുമായി ബന്ധപ്പെടാതെ നില്‍ക്കുന്നുണ്ട്. അവര്‍ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഇനിയും ഓക്സിജന്‍ വലിയ അളവില്‍ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചില ആശുപത്രികള്‍ ഓക്സിജന്‍ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വര്‍ദ്ധനവുണ്ടാവുമ്പോള്‍ സ്റ്റോക്ക് ചെയ്യാനാണ്. സംസ്ഥാനത്ത് ഇപ്പോള്‍ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിലും ഡല്‍ഹിയില്‍ ലോക്ഡൗണിനിടയിലും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തിനാവശ്യം ഓക്‌സിജനാണന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

സെന്‍ട്രല്‍ വിസ്ത പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതത്തിനുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

. കോവിഡ് പ്രതിസന്ധിയിലും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്

ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്നും പാർട്ടി വിലയിരുത്തുന്നു.

ജില്ലാ പ്രസിഡന്റ് വിവി രാജേഷ് മത്സരിച്ച വട്ടിയൂർക്കാവിൽ അടിസ്ഥാന വോട്ടുകൾ മാത്രം സമാഹരിച്ചെന്നാണ് വിലിരുത്തൽ. ഇവിടെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനേക്കാൾ കൂടുതൽ വോട്ട് രാജേഷ് നേടിയെന്നും വിലയിരുത്തി.

ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ എസ് സുരേഷിന് സാധിച്ചില്ലെന്ന് വി വിരാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത് വാക് തർക്കത്തിന് ഇടയാക്കി. പ്രകോപിതനായ എസ് സുരേഷ് ജില്ലയിലെ ബിജെപിക്കുണ്ടായ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപ്പെട്ട് ജില്ലാ കോർകമ്മിറ്റി വിളിക്കാൻ നിർദേശിച്ചതായാണ് വിവരം.

അതേസമയം, ബിജെപി ശക്തി കേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. സ്വാധീനമേഖലയിലെ ബൂത്തുകളിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതൽ 100 വരെ വോട്ടുകൾ കുറഞ്ഞു. സിറ്റിങ് വാർഡുകളിൽ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായർ വോട്ടുകളിൽ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകൾ എൽഡിഎഫിനാണ് ഏകീകരിച്ചതെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിൽ വിലയിരുത്തി.

കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രൻ പരാജയം വിലയിരുത്താനുള്ള യോഗത്തിൽ പങ്കെടുത്തില്ല. ഇതിനിടെ സ്ഥാനാർത്ഥി നിർണയം വൈകിയതും പരാജയത്തിന് കാരണമായതായി നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട് ഒരു വിഭാഗം.

RECENT POSTS
Copyright © . All rights reserved