Kerala

നാടുകാണി പവിലിയന് സമീപത്തെ പാറക്കെട്ടിൽ നിന്നും വീണ് പരിക്കേറ്റനിലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ചനിലയിൽ യുവാവിനേയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. ഇതിനിടെ, വാക്കുതർക്കത്തിനിടെ യുവാവ് തന്നെ പാറക്കെ്ടിൽ നിന്നും പിടിച്ചുതള്ളിയെന്നാണ് പെൺകുട്ടി അവശനിലയിൽ പോലീസിന് നൽകിയിരിക്കുന്ന മൊഴി.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്‌സി (23)നെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പിന്നീട് പാറക്കെട്ടിന് താഴെ പരിക്കേറ്റനിലയിൽ പെൺകുട്ടിയേയും കണ്ടെത്തിയിരുന്നു. ഇരുവരേയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

അലക്‌സിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തെങ്കിലേ സംഭവം പൂർണമായി വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രണയത്തിലായിരുന്ന അലക്‌സും പെൺകുട്ടിയും വ്യാഴാഴ്ച വൈകീട്ട് നാടുകാണിയിൽ എത്തി. വീട്ടുകാർ ഇരുവരുടേയും വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്‌സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചതോടെ തർക്കമായി. തർക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ട് മരിച്ചെന്നുകരുതി അലക്‌സ് അടുത്തുള്ള മരത്തിൽ സ്വന്തം പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിറ്റേദിവസം പോലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു. നിലവിൽ പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്‌സ്, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

ബിജെപിയെ തെരഞ്ഞടുക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം എന്നൊന്നും താൻ പറയില്ലെന്ന് രാജ്യസഭാംഗവും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ നടൻ സുരേഷ് ഗോപി.

എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എ.കെ.ജിയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരുഘട്ടത്തിൽ എന്റെ ആശയങ്ങൾ ശരിയായി വിശദീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബിജെപിയിൽ ചേരുന്നത് ആവശ്യമാണെന്ന് ഞാൻ കരുതി’-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്നിലെ നടനെ കൊന്നുകളയില്ല. അടുത്ത വർഷത്തോട് കൂടി രാജ്യസഭാ കാലാവധി കഴിയുമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും രാജ്യസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമെന്ന് താൻ പറയില്ലെന്നും എന്നാൽ തങ്ങൾക്കൊരു അവസരം നൽകണമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.നടൻ എന്ന നിലയിൽ ജനങ്ങൾക്കിടയിലിറങ്ങി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് എംജിആറിനേയും ജയലളിതയേയും എൻടിആറിനേയും പോലുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.

‘കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’ കുമ്മനം പറഞ്ഞു.

രജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കുമ്പോഴും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ചിരുന്നത്.

പമ്പാ നദിയിൽ കുളിക്കാൻ പോയ മൂന്ന് യുവാക്കൾ നദിയിൽ മുങ്ങിമരിച്ചു. മരിച്ച യുവാക്കൾ – ശ്രീജിത്ത്, ഹനീഷ്, സാജാദ് എന്നിവരാണ് കരുണാഗപ്പള്ളി സ്വദേശികൾ. ഹരിപാഡിനടുത്തുള്ള വിയാപുരത്താണ് നിർഭാഗ്യകരമായ അപകടം സംഭവിച്ചത്. പ്രദേശത്തെ അവരുടെ സുഹൃത്തിനെ കാണാൻ മൂവരും വീയപുരത്ത് എത്തി.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ അവർ സുഹൃത്തുക്കളുടെ വീട്ടിലെത്തി, പിന്നീട് അഞ്ച് യുവാക്കളുടെ സംഘം കുളിക്കാനായി പമ്പാ നദീതീരത്ത് പോയി, എന്നാൽ അഞ്ചുപേരിൽ മൂന്നുപേരെ കാണാതായി.

പ്രദേശത്തെ ജനങ്ങളും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ തെരച്ചിലിന് ശേഷമാണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പിന്നീട് കയാംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മലയാളത്തിൽ ഏതാനും ചെറിയ കഥാപാത്രങ്ങൾ ചെയ്ത പ്രശസ്ത ചലച്ചിത്ര നടനാണ് വിജയകുമാര്‍.1990 കള്‍ മുതല്‍ സിനിമയില്‍ സജീവമായ താരം നൂറിലധികം മലയാലം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നായകന്റെ കൂടെയും വില്ലനായുമൊക്കെ പല സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആദ്യം നായകനായും പിന്നീട് വില്ലനായും തുടരുകയായിരുന്നു താരം. ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും അതെല്ലാം ശ്രദ്ധേയമായിരുന്നു. താരത്തിന്റെ മുഖം കണ്ടാൽ തിരിച്ചറിയാൻ തക്ക രീതിയിലായിരുന്നു അദ്ദേഹത്തിന്റെ അഭിനയമെന്നു തീർത്തും പറയാം. അത്ര നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിച്ചു. പ്രൊഡ്യൂസര്‍ എസ് ഹെന്‍ഡ്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയ്കുമാര്‍ സജീവമായിരുന്നു. ഇവിടെ എല്ലാം തന്നെ താരത്തിന്റെ കഴിവ് നമ്മൾ കണ്ടതാണ്.

2009 ൽ സൗത്ത്‌ കളമശേരി റെയ്‌ല്‍‍ ഓവര്‍ ബ്രിഡ്ജിനടുത്ത്‌ മുഖത്ത്‌ മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ്‌ വിളിച്ചു വരുത്തിയത്‌. അസിസ്റ്റന്റ്‌ കമ്മീഷണര്‍ റഫീക്കും സംഘവും ചോദ്യം ചെയ്യുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിക്കുകയായിരുന്നു. ‌കളമശേരി മേല്‍പാലത്തിന്‌ മുകളിലായിരുന്നു 25 ലക്ഷം തട്ടിയ സംഭവമുണ്ടായത്‌. എറണാകുളം സ്വദേശിയായ ഹെന്‍ട്രി എന്നയാള്‍ ബാഗില്‍ പണവുമായി പോകുമ്പോള്‍ എതിരെ വന്ന നാലംഗ സംഘം കണ്ണില്‍ മുകളക്‌ പൊടിയെറിഞ്ഞ്‌ പണം തട്ടിയെന്നാണ്‌ പരാതി. ഇതേ തുടർന്നാണ് നടനെ ചോദ്യം ചെയ്തതൊക്കെ.

തിരുവനന്തപുരം സെയിന്റ് മേരീസ് സ്കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്. ബിനു ഡാനിയേൽ എന്ന വ്യക്തിയെ താരം വിവാഹം കഴിച്ചു. ഇരുവർക്കും രണ്ടു പെൺകുട്ടികളുണ്ട്. അർത്ഥനയും എൽസയും. നാൾക്ക് ശേഷം വിജയകുമാർ ബിനു ദമ്പതികൾ വേർപിരിഞ്ഞു. നടന്റെ മകളും സിനിമയിൽ സജീവമാണ്. നടിയാണ് അര്‍ത്ഥന വിജയകുമാര്‍. തിരുവനന്തപുരം മാർ ഇവനിയസ് കോളേജ് വിദ്യാർത്ഥിനിയാണ്‌. വിപിന്‍ദാസ് സംവിധാനം നിര്‍വ്വഹിച്ച് 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ‘മുദ്ദുഗവു’ ആണ് ആദ്യചിത്രം. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

നടന്റെ മകൾ എന്ന രീതിയിൽ അല്ല നടിക്ക് സിനിമയിൽ അവസരം കിട്ടിയത്. സ്വാന്തനം കഴിവ് കൊണ്ട് സിഎൻമയിൽ കയറിയ നടിയാണ് അർദ്ധന. അച്ഛന്റെ പേരിൽ അറിയാൻ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്. അച്ഛനും അമ്മയും വേർപിരിഞ്ഞവരാണ്. ഇപ്പോൾ വിജയകുമാർ എവിടെയാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകൾ അല്ലാ താൻ എന്നും ബിനുവിന്റെ മാത്രം മകളാണ് താൻ എന്നുമാണ് താരം പറഞ്ഞത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റി അപകടം. പി സി ജോര്‍ജ് എംഎല്‍എയുടെ മകന്റെ വാഹനമാണ് ഇടിച്ചു കയറിയത്.

പൂഞ്ഞാര്‍ പഞ്ചായത്തിലെ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. ബൈക്ക് റാലിക്കിടെയാണ് കാര്‍ പാഞ്ഞു കയറിയത്.

പ്രചാരണത്തിനിടയിലേക്ക് കയറ്റി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. തുടര്‍ന്ന് വണ്ടി നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇത് ഷോണിന്റെതാണെന്ന് മനസ്സിലായതെന്നും ഇടത് പ്രവര്‍ത്തകര്‍ പറയുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.

പൂഞ്ഞാര്‍ പഞ്ചായത്തിൽ നടത്തിയ പര്യടനത്തിന് ഇടയിലേക്കാണ് അമിത വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നും നിര്‍ത്താത്തെ പോയെന്നുമാണ് ആരോപണം. വാഹനത്തിന്റെ നമ്പര്‍ വഴിയാണ് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണന്ന് തിരിച്ചറിഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

വാഹനമിടിച്ചു തെറിച്ചു വീണ പി കെ തോമസ് പുളിമൂട്ടില്‍, ഷിബു പി റ്റി പൊട്ടന്‍ പ്ലാക്കല്‍ എന്നിവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കോ​ൽ​ക്ക​ത്ത: ഫു​ട്ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ കോ​ൽ​ക്ക​ത്ത​യി​ൽ ച​രി​ത്രം കു​റി​ച്ച് ഗോ​കു​ലം കേ​ര​ള എ​ഫ്സി. ഐ ​ലീ​ഗ് കി​രീ​ടം നേ​ടു​ന്ന ആ​ദ്യ കേ​ര​ള ടീം ​എ​ന്ന റി​ക്കാ​ർ​ഡ് ഇ​നി ഗോ​കു​ല​ത്തി​ന് സ്വ​ന്തം. 29 പോ​യി​ന്‍റു​മാ​യാ​ണ് ഗോ​കു​ലം ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ട്രാ​വു എ​ഫ്‍​സി​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കി​രീ​ട​ധാ​ര​ണം. ആ​ദ്യ​പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു കേ​ര​ള ടീ​മി​ന്‍റെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്.

ഷെ​രീ​ഷ് മു​ഹ​മ്മ​ദ് (70), എ​മി​ൽ ബെ​ന്നി (74), ഘാ​ന താ​രം ഡെ​ന്നി​സ് അ​ഗ്യാ​രെ (77), മു​ഹ​മ്മ​ദ് റാ​ഷി​ദ് (90+8) എ​ന്നി​വ​ർ ഗോ​കു​ല​ത്തി​നാ​യി വ​ല​കു​ലി​ക്കി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ താ​രം വി​ദ്യാ​സാ​ഗ​ർ സിം​ഗ് ട്രാ​വു​വി​ന്‍റെ ആ​ശ്വ​സ ഗോ​ൾ നേ​ടി. വി​ദ്യാ​സാ​ഗ​ർ സിം​ഗ് 12 ഗോ​ളു​മാ​യി ലീ​ഗി​ലെ ടോ​പ് സ്കോ​റ​ർ ആ​യി. ഗോ​കു​ല​ത്തി​ന്‍റെ ഡെ​ന്നി​സ് അ​ഗ്യാ​രെ 11 ഗോ​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്.

മ​ണി​പ്പൂ​രി​ൽ​നി​ന്നു​ള്ള ക​രു​ത്ത​ൻ​മാ​രെ ര​ണ്ടാം പ​കു​തി​യി​ൽ ക​ണ്ണ​ട​ച്ചു​തു​റ​ക്കും മു​ൻ​പ് കേ​ര​ളം ഇ​ല്ലാ​താ​ക്കു​ക​യാ​യി​രു​ന്നു. അ​തും ഏ​ഴ് മി​നി​റ്റി​നു​ള്ളി​ൽ മൂ​ന്ന് ഗോ​ളു​ക​ൾ അ​ടി​ച്ചു​ക​യ​റ്റി. 70, 74, 77 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ മി​ന്ന​ൽ സ്ട്രൈ​ക്. ഇ​ൻ​ജു​റി ടൈ​മി​ൽ ട്രാ​വു​വി​ന്‍റെ പെ​ട്ടി​യി​ൽ അ​വ​സാ​ന ആ​ണി​യും വീ​ണു.

തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച ഗോ​കു​ല​മാ​യി​രു​ന്നു ക​ളി​യി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​ത്. എ​ന്നാ​ൽ ക​ളി​യു​ടെ ഒ​ഴി​ക്കി​നെ​തി​രാ​യി 24–ാം മി​നി​റ്റി​ൽ ബി​ദ്യാ​സാ​ഗ​ർ സിം​ഗ് മ​ണി​പ്പൂ​രു​കാ​രെ മു​ന്നി​ലെ​ത്തി​ച്ചു. 70 ാം മി​നി​റ്റു​വ​രെ ഒ​രു ഗോ​ൾ ലീ​ഡ് നി​ല​നി​ർ​ത്താ​ൻ മ​ണി​പ്പൂ​ർ ക​രു​ത്ത​ൻ​മാ​ർ​ക്കാ​യി. എ​ന്നാ​ൽ ജ​യി​ച്ചാ​ൽ കി​രീ​ട​മെ​ന്ന ട്രാ​വു​വി​ന്‍റെ സ്വ​പ്നം മി​നി​റ്റു​ക​ൾ​കൊ​ണ്ട് വീ​ണു​ട​ഞ്ഞു. അ​വ​സാ​ന നി​മി​ഷം വി​ൻ​സി ബ​രോ​റ്റ ചു​വ​പ്പ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ 10 പേ​രു​മാ​യാ​ണ് ഗോ​കു​ലം മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തേ സ​മ​യ​ത്തു ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സും 29 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യാ​ണ് ഗോ​കു​ല​ത്തി​ന് ര​ക്ഷ​യാ​യ​ത്. ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​ഞ്ചാ​ബ് എ​ഫ്സി​യെ ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ലീ​ഗി​ൽ ആ​ദ്യ ത​വ​ണ ട്രാ​വു എ​ഫ്സി​യു​മാ​യി ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും ഗോ​കു​ല​ത്തി​നാ​യി​രു​ന്നു വി​ജ​യം. ട്രാ​വു​വി​നെ 3–1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിസി ജോര്‍ജിനെ ജനങ്ങള്‍ കൂക്കി വിളിച്ചതും പരസ്യമായി പിസി അവരെ അധിക്ഷേപിച്ചതുമായ സംഭവം വൈറലായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ മാത്യു സാമുവല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പിസി ജോര്‍ഡ് ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷകനാണ്. അതിനാല്‍ ബിഷപ്പുമാര്‍ പിസി ജോര്‍ജിനെ ഉള്‍പ്പെടുത്താന്‍ യുഡിഎഫ് നേതൃത്വത്തിന് കത്തയച്ചികുന്നു എന്ന് മാത്യു സാമുവല്‍ പറയുന്നു. മാത്രമല്ല പിസി ജോര്‍ജിനെ എവിടെ കണ്ടാലും കൂവുമെന്നും കൂവിയവര്‍ക്ക് സലാമും മാത്യു നേരുന്നു. നാട്ടുകാര്‍ കൂവിയ സമയം താന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ താനും കൂവിയേനെ എന്നും കൂവിയവര്‍ക്ക് ജിലേബി വാങ്ങി കൊടുത്തേനെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് കീഴില്‍ വരുന്ന കമന്റുകളും പിസി ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ടാണ്. ജന വികാരം പിസി ജോര്‍ജിന് എതിരാണ് എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

കൂക്കുക അല്ല കാണുന്നിടം ആട്ടി ഓടിക്കണം .,. അതേത് പാര്‍ട്ടിക്കാര്‍ ആണെങ്കിലും ., സംഘികളുടെ വിചാരം ഇയാള്‍ എന്തോ സംഭവം ആണെന്നാണ് .,, ഉള്ളതില്‍ വിവരം തീരെ ഇല്ലാത്തവന്മാര്‍ സംഘികള്‍ ആയോണ്ട് കത്താന്‍ കുറച്ചു സമയം എടുക്കും ., കോണ്‍ഗ്രസ്സ് ഉം സിപിഎം ഉം ഒടുവില്‍ സുഡാപ്പിയും ഒക്കെ അയാളുടെ ഓന്തിന്റെ സ്വഭാവവും കയ്യിലിരിപ്പും അറിഞ്ഞതാണ് ..- എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഞാന്‍ കഴിഞ്ഞ തവണ കുടുംബ സഹിതം വോട്ട് ചെയ്തു ഇത്തവണ അയാളെ തോല്പിക്കാന്‍ പ്രാപ്തനായ ഏതു മുന്നണി ആണോ അവര്‍ക്ക് ചെയ്‌യും.- എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

മാത്യു സാമുവലിന്റെ കുറിപ്പ്, താങ്കളുടെ പ്രചാരണ സമയത്ത് താങ്കളെ കൂവിയവര്‍ ഒരു വലിയ പൗരധര്‍മ്മം ആണ് കാണിച്ചത് ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കില്‍ അവരുടെ കൂടെ നിന്ന് താങ്കളെ കൂവുകയും അവര്‍ക്ക് ജിലേബി മേടിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു ???? കാരണം താങ്കള്‍ അത് അര്‍ഹിക്കുന്നുണ്ട് താങ്കള്‍ അവരെ പറഞ്ഞത് ജിഹാദികള്‍ എന്നാണ് അവര്‍ ഉത്തമ പൗരബോധമുള്ളവര്‍ താങ്കള്‍ക്ക് മുന്‍കാലത്ത് വോട്ട് ചെയ്തവര്‍ അവര്‍ക്ക് പറ്റിയ പിഴവിനെ ഓര്‍ത്താണ് അവര്‍ താങ്കളെ കൂവിയത് ??? ഉമ്മന്‍ചാണ്ടിക്കെതിരെ താങ്കള്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ… അതു പോലെ എത്രയെത്ര കല്ലുവെച്ച നുണയാണ് താങ്കള്‍ പറയുന്നത് കേരള രാഷ്ട്രീയത്തില്‍ ആരും വെറുത്തു പോകുന്ന ഏറ്റവും വലിയ മ്ലേച്ഛന്‍ താങ്കളാണ് പിസി ജോര്‍ജ്

എനിക്ക് രമേശ് ചെന്നിത്തലയോട് കൂടുതല്‍ വാശി തോന്നുവാന്‍ ഉണ്ടായ കാരണം പി സി ജോര്‍ജിനെയും ഉള്‍പ്പെടുത്തണമെന്നും പറഞ്ഞ് പല ആവര്‍ത്തി യുഡിഎഫില്‍ ആവശ്യപ്പെടുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷകനാണ് ഈ പിസി ജോര്‍ജ് അതുകൊണ്ടാണ് ചില ബിഷപ്പുമാര്‍ യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയത്, ഇയാളെ കൂടെ ഉള്‍പെടുത്താന്‍. കൂവിയവരെ നിങ്ങള്‍ക്ക് സലാം ഇയാളെ എവിടെ കണ്ടാലും കൂവണം അതു നമ്മുടെ കര്‍മ്മമാണ് ധര്‍മമാണ്.

 

ഷെറിൻ പി യോഹന്നാൻ

രോഹിത് വി എസ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനുള്ള താല്പര്യമാണ് മറ്റു റിലീസുകൾക്കിടയിലും കള തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. അദ്ദേഹത്തിന്റെ ഇബ്‌ലീസ് തിയേറ്ററിൽ ആസ്വദിച്ചത് ഇപ്പോഴും ഓർമയിലുണ്ട്. ക്‌ളീഷേകൾ അരങ്ങുവാഴുന്ന മലയാള സിനിമയിൽ ഇത്തരം പരീക്ഷണ ചിത്രങ്ങളുമായി മുന്നോട്ടു വരുന്നത് ധീരമായ ശ്രമമാണ്. ഇവിടെ കള വെറുതെ വളർന്നു പൊന്തുകയല്ല, ‘കള’ കളം മാറ്റി ചവിട്ടൽ കൂടിയാകുകയാണ്.

എന്നുമുതലാണ് കള കളയായത് ? മനുഷ്യൻ ഭൂമി വെട്ടിപിടിച്ചും കെട്ടിതിരിച്ചും കൃഷി ആരംഭിച്ചപ്പോൾ മുതലാണ്. അപ്പോൾ കളയുടെ സ്ഥാനം എവിടെയാണ്? അവർ എവിടെയാണ് വളരേണ്ടത്? ചെറിയൊരു കഥയെ വളരെ ആഴത്തിൽ അവതരിപ്പിച്ചതുകൊണ്ടാണ് കള ശക്തമായ ചലച്ചിത്രാനുഭവം ആവുന്നത്. വന്യം എന്ന ഗാനം പശ്ചാത്തലമായുള്ള ഗ്രാഫിക്കൽ സ്റ്റോറിയിലുണ്ട് ചിത്രത്തിന്റെ ജീവൻ. ഒരു സമ്പന്ന കുടുംബത്തിലേയ്ക്കും അവരുടെ ഒരു ദിവസത്തിലേക്കും വെറുതെ ക്യാമറ തിരിച്ചുവയ്ക്കുകയല്ല. വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്… വന്യമായ ചിലത്.

ടോവിനോയുടെയും സുമേഷ് മൂറിന്റെയും ഗംഭീര പ്രകടനത്തോടൊപ്പം ശക്തമായ പശ്ചാത്തലസംഗീതവും സൂക്ഷ്മമായ ഛായാഗ്രഹണവും ക്വാളിറ്റി മേക്കിങ്ങും ചേർന്ന് വരുമ്പോഴാണ് കള തീവ്രമായ കഥപറച്ചിൽ ഒരുക്കുന്നത്. രണ്ടാം പകുതിയിൽ പ്രേക്ഷകൻ അത് അനുഭവിച്ചറിയുന്നുമുണ്ട്. ചിത്രത്തിൽ മൂറിന്റെ സ്ഥാനം ക്രെഡിറ്റ്‌ കാർഡിൽ വ്യക്തമായി കാണാം. സൈക്കോളജിക്കൽ മൂഡ് ഒരുക്കി ആരംഭിക്കുന്ന ചിത്രം പിന്നീട് വളരെ വേഗമാണ് നീങ്ങുന്നത്.

A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായതിനാലും വയലൻസ് രംഗങ്ങളാൽ സമ്പന്നമായ ചിത്രമായതിനാലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടണമെന്നില്ല. സ്പൂൺ ഫീഡിങ് ഇല്ലാതെ, ബീപ് ഇല്ലാതെ, വളരെ റിയലിസ്റ്റിക് ആയി ഇത്തരമൊരു കഥയെ അവതരിപ്പിച്ച സംവിധായകനൊരു സല്യൂട്ട്. ടെക്‌നിക്കലി ബ്രില്ലിയന്റ് ആയ ചിത്രം തിയേറ്ററിൽ തന്നെയാണ് കാണേണ്ടത്. അവിടെയാണ് ഇത് പൂർണമായും അനുഭവിക്കേണ്ടത്. പല ലെയറുകളിലൂടെ ചിത്രം കഥ പറയുന്നുണ്ട്. അത് മനസ്സിലാക്കി എടുക്കേണ്ടത് പ്രേക്ഷകനാണെന്ന് മാത്രം.

Last Word – കളയായി പിഴുതെറിയപ്പെട്ടവന്റെ തിരിച്ചടിയാണ് പ്രമേയം. അത് ആഴത്തിൽ അറിയേണ്ടതാണ്. വലിയ കഥയോ കാര്യങ്ങളോ പ്രതീക്ഷിച്ചു സമീപിക്കേണ്ട ചിത്രമല്ല കള. മലയാള സിനിമയിലെ നായകസങ്കല്പങ്ങളെ കൂടി തച്ചുടയ്ക്കുകയാണ് രോഹിത്. തിയേറ്റർ വാച്ച് അർഹിക്കുന്ന മികച്ച ചിത്രം.

വി​വാ​ഹ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച വീ​ഡി​യോ ഗ്രാ​ഫ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ. പ​രു​മ​ല മാ​സ്റ്റ​ർ സ്റ്റു​ഡി​യോ​യി​ലെ വീ​ഡി​യോ​ഗ്രാ​ഫ​ർ വി​നോ​ദ് പാ​ണ്ട​നാ​ടാ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ഴു​ന്പോ​ഴും കാ​മ​റ നി​ല​ത്തു​വീ​ഴാ​തി​രി​ക്കാ​ൻ വി​നോ​ദ് കാ​ണി​ച്ച ശ്ര​മ​ത്തെ നി​ര​വ​ധി​പേ​രാ​ണ് അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.

കു​ഴ​ഞ്ഞു വീ​ണ​പ്പോ​ഴും കാ​മ​റ കൈ​യി​ൽ താ​ങ്ങി അ​ടു​ത്തു​ള്ള ആ​ളെ ഏ​ൽ​പ്പി​ക്കു​ന്ന വി​നോ​ദി​ന്‍റെ വീ​ഡി​യോ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശ്ശേ​രി​യി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​നി​ടെ​യാ​ണ് വി​നോ​ദ് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Copyright © . All rights reserved