Kerala

ഡ​ൽ​ഹി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ആ​ദ്യ ട്രെ​യി​ൻ പു​റ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ട്രെ​യി​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ട്രെ​യി​ൻ കേ​ര​ള​ത്തി​ലെ​ത്തും.ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് യാ​ത്ര​യ്ക്കാ​യി എ​ത്തി​യ​ത്. ട്രെ​യി​നി​ൽ ക​യ​റും മു​ൻ​പ് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള പ്ര​ത്യേ​ക ട്രെ​യി​ൻ.

ലോക്ക്ഡൗൺ കാലമാണ്, ദുരെയെങ്ങും പോവാനാവില്ല. വീട്ടിൽ ഇരിക്കാമെന്ന് വച്ചാൽ അഞ്ച് പെൺകുട്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല. ശല്യത്തോട് ശല്യം. കോഴിക്കോട് കസബ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ ഉള്ളടക്കമാണിത്. തനിക്ക് ഇരിക്കപ്പൊറുതി തരാത്ത വീട്ടിലെയും അയല്‍പക്കത്തെയും അഞ്ച് പെൺകുട്ടികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് പരാതി നൽകിയതാകട്ടെ എട്ടു വയസ്സുകാരൻ.

കളിക്കാൻ കൂട്ടുന്നില്ല, കളിയാക്കുന്നു. സഹികെട്ടു. അതുകൊണ്ട് ഉടൻ അഞ്ച് പേരേയും അറസ്റ്റ് ചെയ്യണം എന്നായിരുന്നു എട്ട് വയസുകാരൻ ഉമർ ദിനാലിന്റെ പരാതി ആദ്യം പരാതി വായിച്ച് പക‍ച്ചു നിന്നു കോഴിക്കോട് കസബ പൊലീസ്. പക്ഷേ പിന്നാലെ നടപടിയിലേക്ക് കടന്നു. ഗൗരവത്തോടെ തന്നെ ഇടപ്പെട്ട പോലീസ് പരാതിയുടെ നിജസ്ഥിതി അന്വേഷിച്ചു.

പരാതി അന്വേഷിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർമാർ ദിനാലിന്‍റെ വീട്ടിലെത്തി. സഹോദരിയും അയൽ വീടുകളിലെയും പെൺകുട്ടികളാണ് പരാതിയിലെ പറയുന്ന ശല്യക്കാർ. ചുറ്റുവട്ടത്തെ വീടുകളിൽ എല്ലാം പെൺകുട്ടികൾ. കളിക്കാൻ ദൂരെ പോവാം എന്ന് വച്ചാൽ ലോക്ക്ഡൗൺ. ഇതിനിടെയാണ് പെൺപടയുടെ അസഹ്യമായ പെരുമാറ്റം. ഇത് ദിനാലിനെ മാനസികമായി തളർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ പോലീസിനെ സമീപിക്കുമെന്ന് ദിനാൽ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ പെൺകുട്ടികൾ നടപടി തുടർന്നു. പിന്നാലെയാണ് ദിനാൽ പോലീസിനെ തേടിയെത്തിയത്.

ഒടുവിൽ പൊലീസ് പ്രശ്നപരിഹാരവും കണ്ടെത്തി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും പോലീസ് കുട്ടികളോട് നിർദേശിച്ചു. കുഴഞ്ഞ കേസായിട്ടും ദിനാലിന് ഉടൻ തന്നെ നീതി കിട്ടി. പരാതിക്കാരന് സന്തോഷം, കസബ പൊലീസും.

ജോലിക്കിടെ ക്രെയിനില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ മലയാളി ചികിത്സയിലിരിക്കെ മരിച്ചു. ബുറൈദയിലെ ആശുപത്രിയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്. സൗദി സ്വദേശി നടത്തുന്ന അല്‍റഹുജി ക്രെയിന്‍ സര്‍വീസില്‍ മെക്കാനിക്കായ പാലക്കാട് കൊടുവായൂര്‍ പെരുവമ്പ് സ്വദേശി മുരളീ മണിയന്‍ കിട്ട (50) ആണ് മരണപ്പെട്ടത്.

ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനില്‍ നിന്നും തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിന് പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയും ചെയ്തു. എട്ടുവര്‍ഷമായി ഇതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്ത് വരികയായിരുന്നു. 10 മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത് ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

പ്രവാസി ഇന്ത്യക്കാരെ രാജ്യത്തേക്ക് മടക്കി കൊണ്ടു വരാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ വന്ദേഭാരതിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോകത്തിലെ 31 രാജ്യങ്ങളിൽ നിന്നായി 145 ഫ്‌ളൈറ്റുകളിൽ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയർഇന്ത്യയും ചേർന്ന് തയ്യാറാക്കിയിട്ടുള്ളതെന്ന് വി മുരളീധരൻ അറിയിച്ചു.

ഗൾഫിലെ ഓരോ രാജ്യത്തുനിന്നും കേരളത്തിലെ ഓരോ വിമാനത്താവളത്തിലേക്കും ചുരുങ്ങിയത് ഒരു വിമാനമെങ്കിലും ഒരു ദിവസം വരിക എന്നാണ് ഞാൻ മുന്നോട്ട് വെച്ചിട്ടുള്ള നിർദേശം. അങ്ങനെ നോക്കുമ്പോൾ ഓരോ വിമാനത്താവളത്തിലും ചുരുങ്ങിയത് ആറ് വിമാനമെങ്കിലും ദിവസവും വരും. അങ്ങനെ ദിവസം തോറും വിമാനം വരികയാണെങ്കിൽ തിരക്ക് കുറയും.

കേരളത്തിലേക്ക് 36 സർവീസുകളാണ് രണ്ടാം ഘട്ടത്തിൽ ചാർട്ട് ചെയ്തിട്ടുളളത്. എന്നാൽ കേരളത്തിലേക്കുള്ള വിമാനസർവീസ് വർധിപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുരളീധരൻ വ്യക്തമാക്കി.

വിമാനങ്ങളുടെ ലഭ്യതയിൽ കുറവില്ല, സംസ്ഥാന സർക്കാർ ക്വാറന്റൈൻ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയിൽ നടന്നിട്ടുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 45 വിമാനങ്ങൾ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്. സംസ്ഥാന സർക്കാർ അതിൽക്കൂടുതൽ ആളുകളെ കൊണ്ടുവരാൻ അനുവദിക്കുകയാണെങ്കിൽ അതിൽ കൂടുതൽ ആളുകളെ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

നാട്ടിലേക്ക് വിമാനം കുറവായതുകൊണ്ടാണ് ആദ്യത്തെ വിമാനത്തിൽ കയറാൻ വേണ്ടിയുള്ള തിരക്ക് ഉണ്ടാകുന്നത്. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ വരാം എന്ന് ഒരു വിശ്വാസം അവരിൽ ഉണ്ടാക്കാൻ സാധിച്ചാൽ അത്യാവശ്യക്കാർക്ക് ആദ്യം കയറി വരാൻ കഴിയുന്ന സ്ഥിതിയുണ്ടാകും. അനർഹരായ ആളുകൾ വലിയതോതിൽ വരുന്നു എന്ന പരാതിയിൽ തെളിവുകൾ കിട്ടായാൽ പരിശോധിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി എല്ലാവരും നാട്ടിലേക്ക് വരാൻ അർഹതയുള്ളവരാണെന്നും അഭിപ്രായപ്പെട്ടു.

എയർഇന്ത്യയേക്കാൾ കുറഞ്ഞ തുകയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ് ആരും സിവിൽ ഏവിയേഷനെ സമീപിച്ചതായി അറിവില്ലെന്നും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് ഒരു വിമാനകമ്പനിയും അറിയിച്ചിട്ടില്ലെന്നും മുരളീധൻ പറഞ്ഞു.

ബാലതാരമായി മലയാള സിനിമയില്‍ കടന്നുവന്ന ഉണ്ണി മേരി 1972ല്‍ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിലേക്ക് മാറുന്നത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായിക വേഷത്തിലും സഹ വേഷങ്ങളിലും അഭിനയിച്ച ഉണ്ണി മേരി 80കളുടെ പകുതിമുതല്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി. എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു. ​ഗ്ലാമർ റോളുകളിലാണ് താരം കടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഈ നടി പതിമൂന്നാം വയസില്‍ നായികയായി. അതും നിത്യഹരിതനായകനായ പ്രേംനസീറിനൊപ്പം. 26 വർഷത്തിലധികമായി സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് ഉണ്ണി മേരി. ഉണ്ണിമേരിയുടെ ശരീരത്തെ മലയാള സിനിമ ചൂക്ഷണം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ലോക സിനിമയിൽ പോലും പേരു കേട്ട മലയാള സിനിമ ലോകത്തിനു , ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ആ ശരീര സൗന്ദര്യത്തെ ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ചു ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു. ഉണ്ണി മേരി എന്ന നടിയോടു അൽപ്പമെങ്കിലും നീതി കാണിച്ച സംവിധായകന്‍ അന്തരിച്ചുപോയ പി.പത്മരാജനാണ്. ഒരു കാലഘട്ടത്തിൻറെ നിറസൗന്ദര്യമായ ഉണ്ണിമേരിയെന്ന ദീപ പി.പത്മരാജൻ ചിത്രങ്ങൾക്കു കരുത്തുള്ള നായികയായിരുന്നു.ഉർവശി എപ്പൊഴും പല ഇന്റെർവ്യുകളിലും പറഞ്ഞ ഒരു വാചകമുണ്ട് .ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്”.. ‘സിനിമയല്ല ജീവിതം’ എന്ന തന്റെ പുസ്തകത്തിൽ, ഉണ്ണിമേരിയെക്കുറിച്ച്, ഒരു അദ്ധ്യായം തന്നെ ഉർവശി എഴുതിചേർത്തു എന്നതു വാക്കുകൾക്കു അപ്പുറമാണ്.

ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച്ച നല്ല ദിവസം ,സ്നേഹമുള്ള സിംഹം, കരിയിലക്കാറ്റുപ്പോലെ ,മുക്കുവനെ സ്നേഹിച്ച ഭുതം, കൃഷ്ണാ ഗുരുവായൂരപ്പാ, സംഭവാമി യുഗേ യുഗേ, കാട്ടരുവി എന്നീ ചിത്രങ്ങളോരോന്നും ഇന്നും മനസ്സിൽ മിന്നി മറഞ്ഞു പോകാത്ത സിനിമപ്രേമികൾ വളരെ കുറവാണു അതായിരുന്നു ഉണ്ണി മേരി എന്ന നായികയുടെ വിജയം. നായകനെക്കാൾ നായികയെ ഇഷ്ട്ടപെട്ടിരുന്ന തലമുറയിലെ നായിക വസന്തം ഉണ്ണി മേരി.ജോണി, ഉല്ലാസപ്പറവകൾ, മീണ്ടും കോകില, മുന്താണൈ മുടിച്ച് തുടങ്ങിയ തമിഴ് ചിത്രങ്ങൾ വളരെ ശ്രദ്ധേയം.

ഈ ചിത്രങ്ങളിൽ പ്രേക്ഷകർക്കു ഇഷ്ടം ഉല്ലാസപ്പറവകളിലും ജോണിയിലും കമലിനും രജനിക്കുമൊപ്പമുള്ള പാട്ടു സീനിലെ ക്ളോസപ്പ് ഷോട്ടുകളിലാണ് കാരണം അത്രക്കു സുന്ദരിയായിരുന്നു ഉണ്ണി മേരിയെന്ന നടി. തമിഴകത്തിനും തെലുങ്കകത്തിനും അവർ ഉണ്ണി മേരി ആയിരുന്നില്ല ദീപ ആയിരുന്നു വിളക്കിലെ ദീപം പോലെ ജ്വലിച്ചു നിന്നവൾ അവരുടെ സ്വന്തം ദീപ.എന്നിട്ടും ലോക സിനിമയിൽ പോലും പേരു കേട്ട മലയാള സിനിമ ലോകത്തിനു , ഉണ്ണിമേരിയിലെ നടിയെക്കാൾ ആവശ്യം അവരുടെ ശരീര സൗന്ദര്യത്തെയായിരുന്നു ആ ശരീര സൗന്ദര്യത്തെ ചൂഷണം ചെയ്തത് അവരിലെ നടിയോട് കാണിച്ചു ഏറ്റവും വലിയ ചതികളിൽ ഒന്നായിരുന്നു.

തമിഴിൽ രജനീകാന്തിന്റെയും കമലഹാസന്റേയും തെലുഗിൽ ചിരഞ്ജീവിയുടേയും നായികയായി ഉണ്ണി മേരി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.

പാലിയേക്കര ബസേലിയന്‍ കോണ്‍വെന്‍്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്‍്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മരണത്തില്‍ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. പാലിയേക്കര ബസേലിയന്‍ മഠത്തില്‍ കന്യാസ്ത്രീ പഠന വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ പി ജോണ്‍.

മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികള്‍ വലിയ ശബ്ദം കേട്ട് തിരച്ചില്‍ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെയും, ഫയര്‍ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തില്‍പ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മഠത്തില്‍ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

വെള്ളം ശേഖരിക്കുന്നതിനായി കിണറ്റില്‍ മോട്ടോര്‍ വച്ചിട്ടുണ്ട്. എങ്കിലും, ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം തൊട്ടി ഉപയോഗിച്ച്‌ കോരുന്നതും പതിവായിരുന്നു. ശരീരത്തില്‍ അസ്വാഭാവിക മുറിവുകളൊന്നും ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

എന്നാൽ ഈ മരണത്തിൽ ദുരുഹതകൾ ഏറെയാണ്. സിസ്റ്ററിനെ കിണറിന്റെ പുറത്തേക്കെടുക്കുമ്പോൾ ചുരുദാറിന്റെ ബോട്ടം ഭാഗം ശരീരത്ത് ഉണ്ടായിരുന്നില്ല, മാത്രമല്ല നെഞ്ച് ഭാഗം വരെ മുങ്ങാനുള്ള വെള്ളമേ കിണറിൽ ഉണ്ടായിരുന്നുള്ളു. വ്യാഴാഴ്ച പകൽ 11.30-ഓടെയാണ് ദിവ്യയെ മഠം വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കിണറ്റിൽച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികൾ നൽകിയ മൊഴി. എന്നാൽ പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മരണത്തിൽ ദുരൂഹത ഉയരുകയാണ്. പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രങ്ങളുള്ളുവെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.

മഠത്തിന് ഒരു കിലോ മീറ്റർ മാത്രം അകലെ സർക്കാർ ആശുപത്രിയുണ്ടായിരുന്നിട്ടും അവിടെ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത് നേരത്തെ സംശയത്തിന് വഴിതെളിയിച്ചിട്ടുണ്ട്. പൊലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ദിവ്യയെ പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആണെന്നാണ് പൊലീസ് പ്രാഥമിക റിപ്പോർട്ട് പുറത്തു വിട്ടത്. ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് കൊച്ചുമോൾ ദമ്പതികളുടെ മകളാണ് ദിവ്യ. എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമ നിഗമനത്തിൽ എത്തൂവെന്ന് പോലീസ് വ്യക്തമാക്കി. അന്തേവാസികളുടെ മൊഴികളിൽ വൈരുധ്യം ഇല്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ പ്രത്യേകം പരാതി നൽകിയിട്ടില്ലാത്തതും കേസിന്റെ വഴിയടയാൻ എളുപ്പമാണ്.

ലോക്ക് ഡൗണ്‍ കാരണം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്കു തുടക്കമായി. ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളികളുമായി കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു ഗാന്ധിഭവനിലെ കെപിസിസി ആസ്ഥാനത്തുനിന്നു പുറപ്പെട്ടു.

സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി.

കര്‍ണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. കെപിസിസിയുടെ അഭ്യര്‍ത്ഥനപ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ എന്‍എഹാരിസ് എംഎല്‍എയുടെ 969696 9232 എന്ന മൊബൈല്‍ നമ്പരിലോ [email protected]  എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടണം എന്നാണ് അറിയിച്ചത്.

ഭാര്യയുടെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രവാസി മലയാളി ദുബായിയില്‍ കുടുങ്ങി. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് ഭാര്യയെ അവസാനമായി ഒരുനോക്കുകാണാന്‍ നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കാതിരുന്നത്.

ഹൃദയാഘാതം മൂലമാണ് വിജയകുമാറിന്റെ ഭാര്യ ഗീത (40) മരിച്ചത്. മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങാന്‍ വിജയകുമാര്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ല. ഫോണിലും നേരിട്ടും ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

ഒടുവില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നേരിട്ടെത്തിയും വിജയകുമാര്‍ നാട്ടിലെത്താന്‍ ശ്രമം നടത്തിയിരുന്നു. യാത്രാനുമതി ലഭിച്ചവരില്‍ ആര്‍ക്കെങ്കിലും യാത്ര ചെയ്യാന്‍ സാധിക്കാതെവന്നാല്‍ പകരം പോകാമല്ലോ എന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തിലേക്കെത്തിയത്.

എന്നാല്‍ ആ അവസരവും ലഭിച്ചില്ല. ഒടുവില്‍ നിരാശയോടെ മടങ്ങേണ്ടിയും വന്നു. ഭാര്യ മരിച്ചതോടെ പ്രായമായ അമ്മ മാത്രമാണു നാട്ടിലുള്ളത്.

കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. കുഞ്ഞപ്പന്‍ ബെന്നി (53), ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

എറണാകുളം മുളന്തുരുത്തി സ്വദേശിയാണ് കുഞ്ഞപ്പന്‍ ബെന്നി. തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ് പട്ടിയാമ്പുള്ളി ബാലന്‍ ഭാസി. ഇരുവരെയും കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

അതിനിടെയാണ് മരണം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലാണ് ഇരുവരുടെയും മരണം നടന്നത്. മരിച്ച രണ്ടുപേരും വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ ദമ്മാമില്‍ കൊറോണ ബാധിച്ച മരിച്ച മലയാളികള്‍ മൂന്നായി.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു.ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്.

1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29 വയസ്സ്)

2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41)

3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്)

4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57 വയസ്സ്)

5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്)

6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56)

7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59)

8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46)

9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43),

10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലും കോഴിക്കോട്ടും വിമാനം ഇറങ്ങിയ ആറു പേർക്ക് കോവിഡ് രോഗലക്ഷണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തിയ രണ്ടു പേർക്കും ബഹ്റിനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്നു ചേർന്ന് നാലു പേർക്കും ആണ് കോവിഡ് രോഗ ലക്ഷണം.

കൊച്ചിയിൽ ഇറങ്ങിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. ബഹ്റിനിൽ നിന്നും വന്ന നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ഇന്ന് തന്നെ ഇവരുടെ സ്രവ പരിശോധന അടക്കം നടത്തും. ബഹ്റൈനിൽ നിന്ന് ഇന്നലെ 184 പേരാണ് മടങ്ങിയെത്തിയത്. ുലർച്ചെ 12.40 നാണ് ഐ എക്സ് – 474 എയർ ഇന്ത്യ എക്പ്രസ് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

ദുബായിയിൽ നിന്നുള്ള 178 മലയാളികളാണ് ഇന്നലെ കൊച്ചിയിലെത്തിയത്. എയർ ഇന്ത്യ വിമാനം തിങ്കളാഴ്ച രാത്രി 8.06 നാണ് നെടുമ്ബാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. യാത്രക്കാരിൽ 86 പുരുഷന്മാരും 86 സ്ത്രീകളും പത്തു വയസിൽ താഴെ പ്രായമായ അഞ്ച് കുട്ടികളും ഒരു കൈക്കുഞ്ഞുമാണ് വിമാനത്തിലുണ്ടായിരുന്നത്.

തിങ്കളാഴ്ച രാവിലെ 11നാണ് വിമാനം നെടുമ്പാശേരിയിൽനിന്നു ദുബായിലേക്കു പുറപ്പെട്ടത്. പ്രവാസികളുമായി രണ്ടു വിമാനങ്ങൾ കൂടി ചൊവ്വാഴ്ച നെടുമ്പാശേരിയിലെത്തും. ദമാമിൽ നിന്നുള്ള വിമാനം രാത്രി 8.30 നും സിംഗപ്പൂരിൽനിന്നുള്ള വിമാനം രാത്രി 10.50 നുമാണ് എത്തുന്നത്.

അതേസമയം മസ്‌കത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനം നാളെ ചെന്നൈയിലേക്ക് തിരിക്കും. 183 യാത്രക്കാർ വിമാനത്തിലുണ്ടാകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ഒമാനിൽ നിന്ന് 364 പ്രവാസി ഇന്ത്യക്കാർക്ക് നാടണയുവാനുള്ള അവസരം സാധ്യമാകും.

ഒമാൻ സമയം വൈകുന്നേരം 4.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഐ.എക്‌സ് 350 വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളുമാണ് യാത്ര തിരിക്കുന്നതെന്ന് മസ്‌കത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂജ് സ്വരൂപ് അറിയിച്ചു. യാത്രക്കാരുടെ തെർമൽ സ്‌ക്രീനിംഗ് പരിശോധന വിമാനത്താവളത്തിൽ നടത്തും.

RECENT POSTS
Copyright © . All rights reserved