മുന്‍ ധനമന്ത്രി കെ. എം. മാണിക്കെതിരായ ബാര്‍ക്കോഴക്കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് സ്വകാര്യ ഏജന്‍സി അന്വേഷണ റിപ്പോര്‍ട്ട്. ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ കെ. എം. മാണി സ്വകാര്യ അന്വേഷണ ഏജന്‍സിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ഈ റിപ്പോര്‍ട്ട് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. യഥാര്‍ത്ഥ റിപ്പോര്‍ട്ട് തന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ. എം. മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി. സി ജോര്‍ജും ഗൂഢാലോചന നടത്തിയെന്നാണ് കേരള കോണ്‍ഗ്രസ് പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഇക്കാര്യം അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോസ് വാഴക്കന്‍, അടൂര്‍ പ്രകാശ്, പി. സി ജോര്‍ജ് എന്നിവര്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജേക്കബ് തോമസ്, ബിജു രമേശ് എന്നിവരും ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്തല്‍ എന്താണെന്ന് പറയാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. മാണിയടക്കമുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിച്ചിരുന്നില്ല.
മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ആണെന്ന് പറയുന്നതല്ലാതെ ആരുടെയും പേരെടുത്ത് പറയാന്‍ ജോസ് കെ മാണി കഴിഞ്ഞ ദിവസങ്ങളിലും തയ്യാറായിരുന്നില്ല.
സി.എഫ് തോമസ് അധ്യക്ഷനായ സമിതിയെയായിരുന്നു പാര്‍ട്ടി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. എന്നാല്‍ അവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയെ പാര്‍ട്ടി അന്വേഷണം ഏല്‍പ്പിക്കുന്നത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കുവൈത്ത് സിറ്റി : മലയാളി നഴ് സ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ഹോം കെയർ നഴ്സായിരുന്ന റാന്നി കുടമുരട്ടി സ്വദേശിനി സുമകുമാരിയാണ് (48 ) മരിച്ചത്. അബ്‌ദുല്ല അൽ മുബാറക് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസമാണ് കുവൈത്തിലെത്തിയത്.മൃതദേഹം പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും.
സുമകുമാരിയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത (90) കശ്ശീശയായി നിയോഗിതനായ അതേ ദിവസം (ഒക്ടോബർ 18) ന് യാത്രയായി. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ വെച്ച് ഇന്ന് വെളുപ്പിനെ 2.38 ന് ആയിരുന്നു വിശ്വാസ ജീവിതാന്ത്യം.
1653-ൽ അഭിഷിക്തനായ മാർത്തോമ ഒന്നാമന്‍റെ പിന്തുടർച്ചയായ മാർത്തോമ ഇരുപത്തൊന്നാമാനാണ് ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്താ.
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്‍റെ കുടുംബമായ മാരാമൺ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനാണ് . പി.ടി. ജോസഫ് എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളജിൽ ബിഡി പഠനത്തിനു ചേർന്നു.
മാർത്തോമ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 ന് ജോസഫ് മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച് 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപെട്ടപ്പോൾ മാർത്തോമ മെത്രാപോലീത്തായ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി “ജോസഫ് മാർത്തോമ്മ’ എന്ന പേരിൽ മാർ ഐറേനിയോസ് നിയോഗിതനായി.
സഭയുടെ പരമാധ്യക്ഷസ്ഥാനം ഏറ്റെടുത്ത നാൾമുതൽ സഭയുടെ ആധ്യാത്മീകവും ഭൗതീകവുമായ വളർച്ച മുന്നിൽ കണ്ടു കൊണ്ടും ഐക്യം നിലനിർത്തുന്നതിനുമായി ദൈവാത്മാവിനാൽ പ്രേരിതമായി പല കടുത്ത തീരുമാനങ്ങളും സ്വീകരിക്കുന്നതിന് മെത്രാപോലീത്തായ്ക്ക് കഴിഞ്ഞുവെന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ് .തിരുമേനിയുടെ തീരുമാനങ്ങളോട് ആദ്യമേ പലരും അല്പാല്പം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് യാഥാർഥ്യം തിരിച്ചറിഞ്ഞു പിന്തുണച്ച നിരവധി സംഭവങ്ങൾ ചൂണ്ടികാണിക്കാനുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നതിനെതിരെ പ്രതികരിക്കുകയും ദൈവത്തില്‍ വിശ്വസിക്കുന്ന ഏവരിലും ദൈവിക പ്രതിച്ഛായ പ്രതിഫലിക്കണമെന്നും അപരനുവേണ്ടി തന്‍റെ ജീവിതം മാറ്റിവയ്ക്കണമെന്നും ശക്തമായി പഠിപ്പിച്ച ആചാര്യ ശ്രഷ്ടനാണ് മാർത്തോമ മെത്രാപോലീത്ത.
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ട്. ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകമ്പയും സഹോദര സ്‌നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനു പോലും തടസം നില്‍ക്കുന്ന ദുഷ്പ്രവണതയ്‌ക്കെതിരെ ക്രൈസ്തവ ജനത ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നതായും പരസ്യമായി പ്രഖ്യാപിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണ് മെത്രാപോലീത്ത എന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി ഇല്ല.
സഹോദരന്‍റെ മുഖത്ത് ദൈവത്തിന്‍റെ പ്രതിച്ഛായ ദർശിക്കുവാൻ കഴിയണമെന്ന് സഭാജനങ്ങളെ ആവർത്തിച്ചു ഉദ്ബോധിപ്പിക്കുന്ന മെത്രാപോലിത്താ തന്‍റെ ജീവിതത്തിലും അത് പ്രായോഗികമാക്കി മറ്റുള്ളവർക്ക് മാതൃകയായിട്ടുണ്ടെന്നതും അനുകരണീയമാണ് . പതിനായിരങ്ങളുടെ ജീവൻ അപഹരിച്ച കോവിഡ് മഹാമാരിയെ എങ്ങനെ പ്രതിരോധിക്കണമെന്നു വിദ് ധഗ്ദ്ധർ നൽകിയ നിർദേശത്തോട് അനുകൂലമായി പ്രതികരിക്കുകയും മാർത്തോമ ദൈവാലയങ്ങൾ അനിശ്ചിതമായി അടച്ചിടാൻ കല്പനയിറക്കുകയും ചെയ്ത ആദ്യ മതാധ്യക്ഷനാണ് ജോസഫ് മാർത്തോമ.
ജീവിതത്തിൽ ലാളിത്യവും ശുശ്രൂഷാമനോഭാവവും ഒരേപോലെ പ്രകടമാക്കുമ്പോഴും സ്ഥാനമാനങ്ങൾ വിലങ്ങുതടിയാകാതെ സഹജീവികളെ സ്നേഹിക്കുകയും കരുതുകയും അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട് പരിഹാരം നിർദേശിക്കുകയും ചെയ്തിരുന്നു .വ്യക്തി ബന്ധങ്ങൾക്ക് വലിയ മൂല്യം നല്കിയ വ്യക്തിയായിരുന്നു തിരുമേനി.മാർത്തോമ സഭയെ സംബഡിച്ചു തിരുമേനിയുടെ കാലഘട്ടം സഭയുടെ യശസ്സ് രാജ്യാന്തര തലങ്ങളിൽ ഉയർത്തുന്നതിന് തിരുമേനിക്കു കഴിഞ്ഞിട്ടുണ്ട് എന്നതും വിസ്മരിക്കാവുന്നതല്ല.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസ്. അവഗണന സഹിക്കാനാവുന്നില്ലെന്നും മലയാള സിനിമയില്‍ ഇനി പാടില്ലെന്നും അറിയിച്ചിരിക്കുകയാണ് വിജയ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് തന്റെ തീരുമാനം വ്യക്തമാക്കിയത്.
മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.– വിജയ് പറയുന്നു. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യയിലെ മികച്ച ഗായകരിലൊരാളാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകന്‍ കൂടിയായ വിജയ് യേശുദാസ്. എട്ടാം വയസില്‍ സിനിമയില്‍ പിന്നണി പാടിയ വിജയ് യേശുദാസ് മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലൂടെ യേശുദാസിനും ഹരിഹരനുമൊപ്പം പാടിക്കൊണ്ടാണ് രണ്ടാം വരവ് നടത്തുന്നത്. ഒരു ചിരി കണ്ടാല്‍, എന്തു പറഞ്ഞാലും തുടങ്ങിയ പാട്ടുകളിലൂടെ വിജയ് ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് വിജയ് യേശുദാസിന്റെ കാലമായിരുന്നു. ഹിന്ദി, തമിഴ്, കന്നഡ, തുളു, ബംഗാളി, തെലുങ്ക് വിജയ് പാടി. മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം മൂന്നു തവണ വിജയ് നേടിയിട്ടുണ്ട്. വിജയ് 2018ല്‍ പാടിയ ജോസഫിലെ പൂമുത്തോളെ എന്ന ഗാനം ഇപ്പോഴും ഹിറ്റാണ്.
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കീല ചേച്ചി ചെയ്താല്‍ ‘എ’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ ന്യൂജനറേഷന്‍ പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം
‘Save the date ‘ എന്നും പറഞ്ഞ് വിവാഹം കഴിക്കുവാന്‍ ഇരിക്കുന്നവര്‍ ചില ‘സ്വകാര്യ ഫോട്ടോകള്‍’ എടുത്ത് social media യില്‍ പരസ്യമായ് ഇടും. ചില സദാചാരക്കാര്‍ ഇതു കണ്ട് കുരുപൊട്ടിച്ച് ‘അയ്യോ യുവതിക്ക് ശരീരത്തില്‍ വസ്ത്രം തീരെ കുറഞ്ഞു പോയേ’ എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് ? (ഇതേ യുവതികള്‍ മുഴുവന്‍ വസ്ത്രവും ഉടുത്ത് ..’Save the date’ ഫോട്ടോ ഷൂട്ട് നടത്തിയാല്‍ ഇന്ന് വിമര്‍ശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ല. )
കേരളത്തില്‍ പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യല്‍ മീഡിയയില്‍ കയറും.
എന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികള്‍, തുണി കുറവുള്ള ഫോട്ടോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും.ഉണ്ടെങ്കില്‍, ആവശ്യത്തിന് കണ്ട് ആസ്വദിക്കും. പിന്നെ ഫോണില്‍ സേവ് ചെയ്തു വയ്ക്കും
എന്നിട്ടോ അവസാനം കമന്റ് ബോക്‌സില്‍ പോയി സദാചാരപ്രസംഗം നടത്തും , ഇതാണ് ഒരു ശരാശരി മലയാളി.
ഇനിയും വിവാഹം കഴിക്കുവാന്‍ തയ്യാറായ് ‘ save the date’ ഫോട്ടോ ഷൂട്ട് എടുക്കുന്നവരുടെ ശ്രദ്ധക്ക്
നിങ്ങളുടെ ശരീരം,നിങ്ങളുടെ ക്യാമറ തുണിയില്ലാതെയോ,തുണിയുടുത്തോ ഫോട്ടോ എടുത്തോളു ആര്‍ക്കും ഒരു പ്രശ്‌നമവുമില്ല അത് നിങ്ങളുടെ സ്വതന്ത്ര്യം.
ഇനി first night ലെ ചെറിയ കളി തമാശകള്‍ ലൈവ് ആയ് കാണിച്ചാലും എല്ലാവരും കണ്ടോളും. ഒരു പ്രശ്‌നവും ഇവിടെ ആര്‍ക്കും ഇല്ല. അമേരിക്കയിലും യൂറോപ്പിലും എല്ലാം ഇങ്ങനെ പലതും നടക്കുന്നുണ്ട്. എന്നു കരുതി ആകാശം ഇടിഞ്ഞ് വീണിട്ടില്ല. മറിച്ച് അത്തരം ആളുകള്‍ വൈറലായ്, നിരവധി ലൈക്കും ഷെയറും, പണവും ഉണ്ടാക്കിയിട്ടുണ്ട് .
ഒരു നടനാകണം, നടി ആകണം എന്ന് വെറുതെ എങ്കിലും മനസ്സില്‍ ആഗ്രഹിക്കാത്ത ആരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ ?
(വാല് കഷ്ണം…ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കില ചേച്ചി ചെയ്താല്‍ ‘A’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ new generation പിള്ളേര്‍ ചെയ്താല്‍ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കില്‍ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രം, അഭിപ്രായ സ്വാതന്ത്രം, വസ്ത്ര സ്വാതന്ത്രം എന്നും അതേ ആളുകള്‍ തന്നെ പറയുന്നു. ഇതെന്തു ലോകം ? New generation പിള്ളേ4 ഇങ്ങനെ തുടങ്ങിയാല്‍ പാവം Sunny Liyon ji ഒക്കെ പണിയില്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വരും. )
Pl comment by Santhosh Pandit (കോഴിക്കോടിന്‌ടെ മുത്ത്, കേരളത്തിന്‌ടെ സ്വത്ത്, യുവതി, യുവാക്കളുടെ ചങ്ക്, etc.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരനാണ് മരിച്ചത്.
പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അമിത് (10) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. അപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം ചിങ്ങവനം മൈലുംമൂട്ടിൽ ജലജയുടെ മകനാണ് അമിത്. കാറിലുണ്ടായിരുന്ന അഞ്ച് പേരിൽ ജലജയുടെ പിതാവ് മുരളിയും (70), കെകെ ജിൻസും (33) നേരത്തെ മരിച്ചു. ഗുരുതര പരിക്കുകളോടെ ഒരു കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് കോട്ടയം വടക്കേക്കര എൽ.പി സ്കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്കും നിസാരമായി പരിക്കേറ്റിരുന്നു.
വാഹനപരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ്(37)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി മാരാരിക്കുളത്ത് എംസാന്ഡുമായെത്തിയ ലോറി മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞിരുന്നു. ലോറി നിര്‍ത്തി ഇറങ്ങിയ ഷാനവാസും സഹായിയും ഓടി രക്ഷപെട്ടു.
ഇതിനു പിന്നാലെ സഹായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഷാനവാസിനെ കണ്ടെത്താനായിരുന്നില്ല. പിന്നാട് ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ കളിത്തട്ടിന് സമീപം ഷാനവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഓടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മാരാരിക്കുളം പോലീസ് അന്വേഷണം ആരംഭിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം. ശിവശങ്കറിനെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കുന്നു. ആന്‍ജിയോഗ്രാം പരിശോധനയുടെ ഫലം കൂടി വന്ന ശേഷമായിരിക്കും കൂടുതല്‍ ചികിത്സ ആവശ്യമാണോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ബാലതാരം മീനാക്ഷി നടന്‍ പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന പോസ്റ്റിന് കീഴില്‍ വിദ്വേഷ പരാമര്‍ശം നടത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് എന്നാരോപിച്ച് സര്‍ക്കാര്‍ പേജുകളില്‍ പ്രതിഷേധം. ‘ശ്യാമള എസ്’ ആരോഗ്യ വകുപ്പിലെ ഉദ്യോസ്ഥയാണെന്ന് ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ക്യാംപെയ്ന്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും വകുപ്പിന്റെ പേജിലും പ്രതിഷേധക്കാര്‍ പ്രതികരണങ്ങളുമായെത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്ന ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാണ് കമന്റുകളില്‍.
പ്രതികരണങ്ങളില്‍ ഒന്ന്
“ബഹുമാനപ്പെട്ട ടീച്ചറമ്മയോട്ബാലതാരം മീനാക്ഷി പ്രിത്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു ഇട്ട പോസ്റ്റിൽ ഒരു സ്ത്രീ വളരെ മോശമായ രീതിയിൽ കമന്റ് ചെയ്തിട്ടുണ്ട്അവരുടെ പ്രൊഫൈലിൽ പറഞ്ഞത് ശരിയാണെങ്കിൽ അവർ ആരോഗ്യ വകുപ്പിൽ ആണ് ജോലി ചെയ്യുന്നത്..ഇത്രയും ദുഷിച്ച മനസ്സുള്ള ആ സ്ത്രീയെ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ബഹുമാനപ്പെട്ട മന്ത്രി നടപടിയെടുക്കണംകമന്റിന്റെ സ്ക്രീൻ ഷോട്ട് ഇൻബോക്സിൽ അയച്ചിട്ടുണ്ട്”
‘ശ്യാമള എസ്’ എന്ന് പേരുള്ള അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപകരവും ലൈംഗീകചുവയുള്ളതുമായ വിദ്വേഷ പരാമര്‍ശമുണ്ടായത്. നാദിര്‍ ഷാ ചിത്രം അമര്‍ അക്ബര്‍ അന്തോണിയിലെ സ്റ്റില്ലിനൊപ്പം ‘ഹാപ്പി ബര്‍ത്ത്ഡേ രാജുവങ്കിള്‍’ എന്ന ക്യാപ്ഷനോടെയായിരുന്നു ബാലതാരത്തിന്റെ പോസ്റ്റ്.
ഇതിന് താഴെയാണ് മധ്യവയസ്‌കയുടെ പ്രൊഫൈല്‍ ചിത്രമുള്ള അക്കൗണ്ടില്‍ നിന്ന് അധിക്ഷേപമുണ്ടായത്. കമന്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിവരേയും ‘ശ്യാമള എസ്’ വര്‍ഗീയച്ചുവയോടെ തെറിവിളിച്ചു. വ്യാപക പ്രതിഷേധമുണ്ടായതിനേത്തുടര്‍ന്ന് ‘ശ്യാമള എസ്’ എന്ന പ്രൊഫൈല്‍ ലോക്ക് ചെയ്തിരിക്കുകയാണ്. അക്കൗണ്ട് വ്യജമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പഴയകാല മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങളിൽ തിരക്കഥയും സംവിധാനവും നിർവഹിച്ച വ്യക്തിയാണ് ആലപ്പി അഷ്‌റഫ്. 1983 ൽ പുറത്തിറങ്ങിയ ഒരു മാടപ്രാവിന്റെ കഥ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം മലയാള സിനിമയിൽ ഭാഗമാവുന്നത്. ഒരു അഭിനേതാവ് എന്ന നിലയിലും ഒരുപാട് സിനിമകളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചുവെച്ചിട്ടുണ്ട്. ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സംസ്ഥാന സർക്കാറിന്റെ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചാണ് ഒരു കുറിപ്പ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നായകൻ എന്ന ചിത്രം സെൻസർ ചെയ്തതിൽ ഒരാളായിരുന്നു താൻ എന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. സംവിധായകൻ ഫാസിൽ ലിജോ ജോസ് പെല്ലിശ്ശേരിയെ കുറിച്ചു പറഞ്ഞതും ആലപ്പി അഷ്റഫ് കുറിപ്പിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം:
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ്. ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ നായകൻ എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ. ഇരുത്തംവന്ന ഒരു സംവിധായകൻ്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു. എന്നാൽ പടം ബോക്സോഫീസിൽ പരാജയമായിരുന്നു. ഇനിയൊരു ഫ്ലാഷ് ബാക്ക്. നിർമ്മാതാവ് ഹസീബിൻ്റെ വീടിൻ്റെ പാലുകാച്ച്. എർണാകുളത്ത്നിന്നു ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടയിരുന്നു. ഞാനും പ്രോഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു. നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ. ശരി ഞാൻ വരാം. തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി. ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. എടാ നിന്നെ വരാൻ പറഞ്ഞതേ. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല. ഒന്ന്നിർത്തി. എന്നിട്ട് ആരാണി ലിജോ ജോസ്പല്ലിശ്ശേരി ?ഷാനു (ഫഹദ് ) ൻ്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്. ഞാൻ പറഞ്ഞു. നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ്. നിനക്കെങ്ങിനെ അറിയാം. ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും, അതിൽ സംവിധായകൻ്റെ കഴിവുകളും ഞാൻ വിവരിച്ചു. എന്നിട്ടാണോ പടം എട്ടു നിലയിൽ പൊട്ടിയത്.
അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ.
അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.
പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്.
ചിത്രം ബംബർ ഹിറ്റ്.
ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ടു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ. മനസ്സ് കൊണ്ടു് അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ.
ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.
ആലപ്പി അഷറഫ്