നാഗാർജുന സാഗർ പ്രോജക്ട് കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. അഭയ്,വിവേക്,സോനു എന്നിവരാണ് മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഖമ്മം ജില്ലയിലെ കനാലിൽ ഇവർ കുളിക്കാനിറങ്ങിയത്.
സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഏഴുപേരടങ്ങുന്ന സംഘമാണ് കനാലിൽ ഇറങ്ങിയത്. മൂന്ന് പേരുടെ മൃദദേഹങ്ങൾ പോലീസും നാട്ടുകാരും ചേർന്ന് കണ്ടെടുത്തു. നാല് പേർക്കായി തിരച്ചിൽ നടത്തുകയാണ്.
മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലെ ഒരു സംഗതി പ്രണവിന്റെ അഭിനയത്തിലും കാണാമെന്ന് വിനീത് ശ്രീനിവാസന്‍. പ്രണവിനെ നായകനാക്കി ഹൃദയം എന്ന ചിത്രം ഒരുക്കുകയാണ് വിനീത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.
കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക് ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതു കൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്.
അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞു വരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പുവിന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
തനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ് എന്നാണ് വിനീത് വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.
ശ്രദ്ധേയയായ കവയിത്രി ബീനാ റോയിയുടെ ആദ്യ നോവൽ “സമയദലങ്ങൾ” ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽവച്ച് നവംബർ ഏഴാം തിയതി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ശ്രീ എൻ. പി. ഹാഫിസ് മുഹമ്മദാണ് പ്രകാശനം നിർവ്വഹിച്ചത്. എഴുത്തുകാരനും നറേറ്ററുമായ ശ്രീ ബെന്ന ചേന്ദമംഗല്ലൂർ പുസ്തകം ഏറ്റുവാങ്ങി. മലയാളത്തിലെ മുൻനിര പബ്ളിഷേഴ്സായ കൈരളി ബുക്സാണ് ഈ നോവലിന്റെ പ്രസാധകർ.
ഇംഗ്ലണ്ടിന്റെ പ്രശ്ചാത്തലത്തിൽ എഴുതപ്പെട്ട മനോഹരമായ ജീവിതമുഹൂർത്തങ്ങളിലൂടെ ഈ നോവലിന്റെ ഗദ്യഭാഷ കാവ്യാത്മക രൂപത്തിൽ വായനക്കാരെ അഭിരമിപ്പിക്കുന്നു. ജീവിതാവസ്ഥകളെ കയ്യടക്കത്തോടെ ഒരുക്കിയിരിക്കുന്ന “സമയദലങ്ങൾ” അനുവാചകരിലേക്ക് കാലാതിവർത്തിയായി ലയിപ്പിക്കുവാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. സർഗ്ഗാത്മകതയുടെ സാഫല്യം നന്മയെന്ന് തിരിച്ചറിഞ്ഞ് വായനക്കാരെ ആ സുഖശീതളിമയിലേക്ക് കൊണ്ടു പോകുന്ന ഗുണാത്മക നോവലാണ് സമയദലങ്ങൾ എന്ന് എഴുത്തുകാരൻ ശ്രീ സുകുമാരൻ പെരിയച്ചൂർ.

ചിന്തനീയമായ ആദ്യ രണ്ട് കവിതാ സമാഹാരങ്ങളിലൂടെ മലയാളികൾക്ക് പരിചിതയാണ് യു.കെ. നിവാസിയായ ബീനാ റോയ്. “ക്രോകസിന്റെ നിയോഗങ്ങൾ” എന്ന ആദ്യസമാഹാരം ലണ്ടൻ മലയാള സാഹിത്യവേദിയാണ് പ്രസിദ്ധീകരിച്ചത്. മാനവികതയുടെ സർഗ്ഗാത്മകത തുളുമ്പുന്ന കവിതകൾ എന്ന് ശ്രീ പി.കെ ഗോപി അടയാളപ്പെടുത്തിയ രണ്ടാമത്തെ സമാഹാരമായ “പെട്രോഗ്രാദ് പാടുന്നു” കൈരളി ബുക്സ് പ്രസിദ്ധീകരിച്ചു.
മികവുറ്റ രചനാവൈഭവം കൈമുതലായുള്ള ഈ എഴുത്തുകാരി, രണ്ട് സംഗീതആൽബങ്ങളിലായി പത്ത് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. 2018-ൽ പുറത്തിറങ്ങിയ ”ബൃന്ദാവനി” യും, 2020ൽ റിലീസ് ചെയ്ത ”ഇന്ദീവരം” എന്ന രണ്ടാമത്തെ ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദീവരത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗർഷോം ടിവിയാണ് രണ്ട് ആൽബങ്ങളും റിലീസ് ചെയ്തത്.
3 Attachments
ക്രിസ്തുമസ് രാവുകൾക്കു ഉണർവേകാൻ യു കെ യിൽ നിന്നുള്ള കലാകാരൻമാർ ചേർന്ന് തിരുപ്പിറവി വിളിച്ചോതുന്ന ഗാനവുമായി എത്തുകയാണ്. നിഷ സുനിലിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നമ്പ്യാർ ഈണം നൽകിയിരിക്കുന്ന ‘പൊൻതാരകം’ എന്ന ഈ ക്രിസ്തുമസ് ആൽബം ആലപിച്ചിരിക്കുന്നത് മഴവിൽസംഗീതത്തിന്റെ സാരഥികളായ അനീഷ് ജോർജും ടെസ്സ്മോൾ ജോർജും ചേർന്നാണ് .
എ ജി പ്രൊഡക്ഷൻ, സുനിൽ രവീന്ദ്രൻ എന്നിവർ ആണ് ഈ ആൽബം നിർമിച്ചിരിക്കുന്നത്.
ഈ മഹാമാരികാലത്തും പ്രീതീക്ഷ കൈവിടാതെ പ്രത്യാശയോടെ ക്രിസ്തുമസിനെ വരവേൽക്കുവാനായി ഒരുങ്ങിയിരിക്കുന്ന ഓരോ മലയാളിക്കുമായി പൊൻതാരകം പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യനെ ലോകം ഒട്ടാകെ പരിഭ്രാന്തിയുടെ നിഴലിൽ നിർത്തിയ പുതിയ വകഭേദ പനി, സ്ഥാനപരിത്യാഗം പരിഹാരമായ സാംക്രമിക ജ്വരം ആണല്ലോ കോവിഡ്. ഈ രോഗം വന്നു പോയ ശേഷവും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ പലരെയും അലട്ടുന്നു. പ്രത്യേകിച്ച് ശ്വസന തകരാറുകൾ. ന്യൂമോണിയ പോലെ ഗുരുതര അവസ്ഥ കടന്നു പോയവരിൽ പ്രത്യേകിച്ചും. ചുമ, കഫക്കെട്ട്, ശ്വസന വൈഷമ്യം, പ്രണവായു അളവിൽ കുറയുക, ഹൃദയമിടിപ്പ് കൂടുക ശ്വാസം കിട്ടാതെ ഉള്ള പ്രയാസങ്ങൾ ഒക്കെ കോവിഡാനന്തര വിഷമതകളിൽ പെടുന്നു. ആയുർവേദ യോഗ പ്രതിരോധ മാർഗങ്ങൾ ആശ്വാസപ്രദമാകും.
ശ്വസന അവയവമായ ശ്വാസകോശം ഹൃദയം എന്നിവ ഉരോ ഗുഹയിലും, ദഹന പചന വ്യവസ്ഥയിൽ ഉള്ള ആമാശയം കരൾ പാൻക്രിയാസ് സ്പ്ളീൻ വലുതും ചെറുതുമായ കുടൽ എന്നിങ്ങനെ ഉള്ളവ ഉദര ഗുഹയിലും ആണല്ലോ. ഇവയെ വേർതിരിക്കുന്ന അർത്ഥ ഗോളാകൃതിയിലുള്ള ഡയഫ്രം എന്നറിയുന്ന നേർത്ത പാളി പോലെ ഉള്ള പേശി ശ്വസന പ്രക്രിയയിൽ ഏറെ പങ്ക് വഹിക്കുന്നു. ഈ പേശിയുടെ ദൗർബല്യം ശ്വാസം എടുക്കുന്നതിനു പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.
ശ്വസന വ്യായാമങ്ങൾ പ്രാണായാമം ശ്വാസകോശത്തെയും ഈ ഡയഫ്രത്തെയും ആരോഗ്യകരമായ നിലയിൽ ആക്കാൻ സഹായിക്കും. നട്ടെല്ല് നിവർത്തി ഇരുന്നുകൊണ്ട് വലത് കൈ നെഞ്ചിലും ഇടതു കൈ വയറിന്റെ ഭാഗത്തും വെച്ച് എട്ട് സെക്കന്റ് കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക, നാലു സെക്കന്റ് ശ്വാസം ഉള്ളിൽ നിർത്തിയ ശേഷം പത്തു സെക്കൻഡ് കൊണ്ട് ശ്വാസം പുറത്തേക്ക് വിടുക. അഞ്ചു മുതൽ പത്ത് തവണ വരെ ആവർത്തിക്കുക. ഡയഫ്രം കരുതുള്ളതാക്കാൻ ഇടയാകും.
സാവകാശം ശ്വാസം ഉള്ളിലേക്ക് എടുത്ത് വായിൽകൂടി ശ്വാസം പുറത്തേക്ക് വിസിൽ അടിക്കും പോലെ വിടുക. ശ്വാസം ഉള്ളിലേക്ക് എടുത്തു ശക്തിയായി പുറത്തേക്ക് വിടുക. ശ്വാസകോശത്തിന്റെ പുറകു വശത്തെയും ഇരു വശങ്ങളിലെയും അറകളിൽ വായു നിറയാനിടയാക്കും വിധം വ്യത്യസ്ത നിലകിളിൽ കൂടെ ശ്വസന വ്യായാമം ചെയ്യുന്നത് നന്ന്. കമിഴ്ന്നു കിടന്ന് ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് നെഞ്ചും തലയും ഉയർത്തുകയും ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുകയും ചെയ്യുക. ഇടത് വശം ചരിഞ്ഞു കിടന്ന് ശ്വാസം എടുത്ത് കൊണ്ട് വലത് കാൽ മുകളിലേക്ക് ഉയർത്തുക. ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുക. വലത് വശം ചരിഞ്ഞും ഇത് ആവർത്തിക്കുക. യോഗയിലെ പ്രാണായാമം ഇത്തരം അവസ്ഥകളിൽ കരുത്തു പകരും എന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.
ആയുർവേദ ഔഷധങ്ങളും ചികിത്സകളും കൂടെ ആയാൽ ഏറെ ഫലപ്രാപ്തിക്ക് ഇടയാക്കും.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
കേരളത്തിൽ രാഷ്‌ട്രീയ കൊലക്കത്തിക്ക് കഴിഞ്ഞ അഞ്ചര വർഷംകൊണ്ട് ഇരയായത് 47 പേർ. പിണറായി വിജയൻ സർക്കാരുകളുടെ കാലത്തു സംസ്ഥാനത്തു രാഷ്ട്രീ യക്കൊലക്കത്തിയിൽ പൊലിഞ്ഞവരുടെ എണ്ണമാണിത്. 2016 മേയിൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾ വരെയാണിത്.
കഴിഞ്ഞ അഞ്ചര വർഷത്തിനിടയിൽ 47 പേർ കൊല ചെയ്യപ്പെട്ടതിൽ 17 പേരും ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. 14 പേർ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐക്കാരും 12 പേർ കോണ്‍ഗ്രസ്, മുസ് ലിം ലീഗ് പ്രവർത്തകരുമാണ്.
ബാക്കിയുള്ളവർ മറ്റു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരും രാഷ്‌ട്രീയ സംഘർഷത്തിൽ ജീവൻ പൊലിഞ്ഞ സാധാരണക്കാരുമാണ്. കണ്ണൂർ ജില്ലയിലാണ് കൂടുതൽ രാഷ്‌ട്രീയ കൊലപാതകങ്ങളും നടന്നത്. വർഷങ്ങൾക്കു മുൻപു നടന്ന പല പ്രമാദമായ കൊലപാതങ്ങളിലെയും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്ത പോലീസ് അനാസ്ഥയും സംസ്ഥാനത്തു അരുംകൊലകൾ വർധിക്കാൻ ഇടയാക്കുന്നു.
എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചു പിടിച്ച 2016 മേയിൽ തെരഞ്ഞെടുപ്പു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ സംഘർഷങ്ങളിൽ രണ്ടു പേർ മരിച്ചിരുന്നു. കണ്ണൂർ കൂത്തുപറന്പിൽ സിപിഎം പ്രവർത്തകനായ സി.വി. രവീന്ദ്രനും തൃശൂർ കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകനായ പ്രമോദുമാണു വിജയാഹ്ലാദ പ്രകടനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ മരിച്ചത്.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2016 മേയ് മുതൽ ഡിസംബർ വരെ മാത്രം എട്ടു പേർ രാഷ്‌ട്രീയ കൊലക്കത്തിക്ക് ഇരയായി. 2017 ൽ രാഷ്‌ട്രീയ സംഘർഷങ്ങളിൽ ഒൻപതു പേരും 2018 ൽ അഞ്ചു പേരും മരിച്ചു.
2019 ൽ ആറുപേരും 2020 ൽ ഒൻപതു പേരുടെ ജീവനും രാഷ്‌ട്രീയ സംഘർഷങ്ങളിൽ പൊലിഞ്ഞു. ഈ വർഷം ഇതുവരെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഇരയായത് എട്ടു പേരാണ്. കാസർഗോഡ് പെരിയയിൽ കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് കൃഷ്ണൻ എന്നിവരുടെ ഇരട്ടക്കൊലപാതകം സംസ്ഥാന രാഷ്ട്രീ യത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇരുവരെയും കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളാണു പ്രതിപ്പട്ടികയിലുള്ളത്. ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണത്തിൽ സിപിഎമ്മിന്റെ മുൻ എംഎൽഎ അടക്കമുള്ളവരുടെ ഗൂഢാലോചനയിലെ പങ്ക് അന്വേഷിച്ചു വരികയാണ്. 2018ൽ എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകവും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. കാന്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു അഭിമന്യു വധക്കേസിൽ പ്രതിപ്പട്ടികയിലുള്ളത്. കേസന്വേഷണവുമായി ബന്ധപ്പെട്ടും ഏറെ ആരോപണങ്ങൾ ഉയർന്നിരുന്നു.
അച്ഛന്റെ പാത പിന്തുടര്‍ന്ന് ലാലിന്റെ മകന്‍ ജീന്‍ പോള്‍ സിനിമയിലേക്ക് എത്തിയെങ്കിലും മകള്‍ മോണിക്കയ്ക്ക് സിനിമയോട് വലിയ താല്‍പര്യമൊന്നുമില്ല. സിനിമാ നടന്റെ മകളൊക്കെയാണെങ്കിലും ശരീരത്തിന് അമിത ഭാരം വെയ്ക്കുമ്പോള്‍ കമന്റുകള്‍ക്ക് കുറവുണ്ടാകാറില്ലെന്നാണ് മോണിക്ക ലാല്‍ പറയുന്നത്. ഒപ്പം പ്രസവശേഷം ഉയര്‍ന്ന അമിതഭാരം എങ്ങനെ കുറച്ചുവെന്നതിനെ കുറിച്ചും മോണിക്ക തുറന്ന് പറഞ്ഞു.
തനിക്ക് ഭക്ഷണം വീക്ക്‌നെസ്സാണെന്നും വിദേശത്ത് നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭാരം 85 കിലോ ആയിരുന്നുവെന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ സമൂഹത്തില്‍ നിന്ന് നിരവധി കേട്ടിട്ടുണ്ടെന്നും മോണിക്ക ലാല്‍ പറഞ്ഞു.
’85 കിലോയുടെ ലുക്കുമായി നാട്ടിലെത്തിയപ്പോള്‍ ആത്മവിശ്വാസത്തിന് അല്‍പം ഇളക്കം തുടങ്ങി. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി എന്നുമാത്രം. ബന്ധുക്കളൊക്കെ അവളെ നല്ല സുന്ദരിയാണല്ലോ എന്നൊക്കെ പറയുമ്പോള്‍ എന്നെക്കുറിച്ച് പറയാത്തതില്‍ ഉള്ളില്‍ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെറുതായി വിഷമം തോന്നിയിരുന്നു ശേഷമാണ് വണ്ണം കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്’
‘വണ്ണം ഞങ്ങളുടെ വീട്ടില്‍ ഒരു പ്രശ്‌നമേയല്ല. ചേട്ടന്‍ ജീന്‍ ഇപ്പോള്‍ വണ്ണം കുറച്ചതാണ്. ഭര്‍ത്താവ് അലന്‍ സെഞ്ച്വറിയിലെത്തിയിരുന്നു. നൂറ് കിലോയില്‍ നിന്നാണ് ഇപ്പോഴുള്ള ലുക്കില്‍ എത്തിയത്. അലന്‍ പൈലറ്റാണ്. സിനിമാ നിര്‍മാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല. മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭര്‍ത്താവ്, മകന്‍ ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ജിമ്മില്‍ പല തവണ പോയിട്ടുള്ളതാണ്. പക്ഷേ പകുതിക്ക് വെച്ച് ഉപേക്ഷിക്കും’ മോണിക്ക ലാല്‍ പറയുന്നു.
ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ക്രിസ്മസിനു മുന്‍പു ബ്രിട്ടനിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാമെന്ന സൂചന നൽകി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. ഒമിക്രോൺ വകഭേദം രാജ്യത്തു വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
മഞ്ഞുമലയുടെ അറ്റം മാത്രമാണ് രോഗപ്പകർച്ചയുടെ ഇപ്പോഴത്തെ തോതെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ക്രിസ്മസിനു മുന്‍പ് നിയന്ത്രണങ്ങൾ കൊണ്ടുവരുമോയെന്ന ചോദ്യത്തിന് സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും രോഗം അതിവേഗം പടരുകയാണെന്നുമാണ് ആരോഗ്യമന്ത്രി ബിബിസിയോടു പറഞ്ഞത്.
മഹാമാരിയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിനും ഉറപ്പുനൽകാനാവില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ആരോഗ്യവിദഗ്ധരിൽനിന്ന് വിശദമായ ഉപദേശം തേടുന്നുണ്ട്. ഓരോ മണിക്കൂർ ഇടവിട്ട് സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.
കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനു പ്രധാനമന്ത്രി ബോറിസ് ജോൺസണു കഴിയുമോയെന്ന ചോദ്യത്തിന് നിയന്ത്രണങ്ങൾ സംബന്ധിച്ച് പാർലമെന്റിലാണ് ആവശ്യമുന്നയിക്കുന്നതെന്നും പാർലമെന്റിന്റെ പിന്തുണയോടെ തീരുമാനം എടുക്കാനാകുമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
വെള്ളിയാഴ്ചയോടെ ബ്രിട്ടനിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 25,000 ആയി. 24 മണിക്കൂറിനകം പതിനായിരത്തിലേറെപ്പേർക്കാണു രോഗബാധയുണ്ടായത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് ബ്രിട്ടനിൽ 90,418 പേർക്കാണ് കോവിഡ്. ഒരാഴ്ചകൊണ്ട് 44.4 ശതമാനത്തിന്റെ വർധന.
കൂടുതൽ നിയന്ത്രണങ്ങൾക്ക് സർക്കാർ നിർബന്ധിതരാകുന്നത് ഈ സാഹചര്യത്തിലാണെ ന്നു വിലയിരുത്തപ്പെടുന്നു.
ചൈനയിലെ ഹൂബെയ് പ്രവിശ്യയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. എസ്‌കോവിലെ എക്‌സ്പ്രസ്‌വേ മേല്‍പ്പാലമാണ് ശനിയാഴ്ച വൈകുന്നേരം തകര്‍ന്നുവീണത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കുണ്ട്.
പാലത്തിന്റെ ഒരു ഭാഗമാണ് അടര്‍ന്നുവീണത്. സംഭവസമയം മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി തൊഴിലാളികളുണ്ടായിരുന്നു. മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ച മൂന്ന് ട്രക്കുകള്‍ മറ്റ് രണ്ട് വണ്ടികളുടെ മേലെ തകര്‍ന്ന് വീണതാണ് മരണങ്ങള്‍ക്ക് കാരണമായത്.
തകര്‍ന്ന പാലത്തിനടിയില്‍പ്പെട്ട് ഒരു കാര്‍ പൂര്‍ണമായും നശിച്ചു. സംഭവത്തെത്തുടര്‍ന്ന് മേല്‍പ്പാലത്തിന്റെ മറുഭാഗത്ത് കൂടിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
Update: 4 people were killed and 8 others injured after the collapse of an expressway overpass in Ezhou, C China’s Hubei Province Saturday afternoon. pic.twitter.com/8iTYY3ooLA
— Global Times (@globaltimesnews) December 19, 2021
ഓട്ടോയിടിപ്പിച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദേശത്തോടെയെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല തീര്‍ത്ഥാടന കാലത്ത് തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്ന നിലയുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം, ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ വധശ്രമത്തിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി 9-30 ഓടെ വീട്ടിലേക്ക് നടന്നുവരവേയാണ് ഓട്ടോറിക്ഷ ഇടിച്ച് സാരമായ പരിക്കുകളേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റതിനാല്‍ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 307 വകുപ്പ് പ്രകാരം വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
എനിക്കെതിരെ നടന്നത് സംഘപരിവാര്‍ ആക്രമണമാണ് എന്നാണ് സംശയിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രമാണ് ആക്രമണങ്ങള്‍ കൂടുന്നത്. എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു.
സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് തനിക്കെതിരേ വധശ്രമമുണ്ടായതെന്നും നാളുകളായി ഇത്തരത്തില്‍ തനിക്കെതിരേ ആക്രമണവും വധശ്രമവും നടക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ശനിയാഴ്ച രാത്രി 9.25 ഓടുകൂടി പൊയില്‍ക്കാവ് ബസാറിലെ ടെക്‌സ്റ്റൈല്‍സ് കടയടച്ച് നടന്നുപോവുമ്പോള്‍ റോഡില്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയാണ് ബിന്ദു അമ്മിണിയെ ഇടിച്ചു തെറിപ്പിച്ചത്. മനഃപൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഇടിച്ചത്. അതിനാലാണ് അവര്‍ നിര്‍ത്താതെ പോയതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ‘വലിയ ഇടിയായിരുന്നു. ഞാന്‍ മരിച്ചിട്ടുണ്ടെന്ന് കരുതിയിട്ടുണ്ടാവണം. മുഖത്താണ് ഓട്ടോ വന്നിടിച്ചത്. രാത്രിയായതിനാല്‍ കൃത്യമായി ആരാണെന്ന് മനസ്സിലായിട്ടില്ല’- ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.